27.6 C
Kollam
Wednesday 17th December, 2025 | 10:21:14 PM
Home Blog Page 2716

നാടകനടന്‍ എം. സി. ചാക്കോ അന്തരിച്ചു

പ്രശസ്ത നാടകനടന്‍ എം. സി. ചാക്കോ (എംസി കട്ടപ്പന) അന്തരിച്ചു. 75 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മുപ്പതോളം പ്രൊഫഷണല്‍ നാടകങ്ങളിലായി ഏഴായിരത്തിലേറെ വേദികളില്‍ അഭിനയിച്ചിട്ടുണ്ട്. ഓടയില്‍ നിന്ന്, വാഴ്‌വേ മായം, പെരുന്തച്ചന്‍, ആരും കൊതിക്കുന്ന മണ്ണ് തുടങ്ങിയവ ചാക്കോ അഭിനയിച്ച ശ്രദ്ധേയ നാടകങ്ങളാണ്.2007 ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി.
സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കാഴ്ച, പളുങ്ക്, അമൃതം, നായകന്‍, പളുങ്ക്, പകല്‍, മധുചന്ദ്രലേഖ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ജയിലിൽ തടവുകാരെ കാണാനെത്തിയ കേസിലെ പ്രതികളും ജയിൽ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി

കോഴിക്കോട്. ജില്ലാ ജയിലിൽ തടവുകാരെ കാണാനെത്തിയ കേസിലെ പ്രതികളും ജയിൽ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ മൂന്ന് ഉദ്യോഗസ്ഥർ അടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ജയിൽ ഉദ്യോഗസ്ഥരായ രഞ്ജിഷ്, നിതിൻ, പ്രദീപ് എന്നിവർക്കും തടവുകാരെ കാണാനെത്തിയ അജിത് വർഗീസ്, ജിൽഷാദ് എന്നിവർക്കുമാണ് പരിക്കേറ്റത്. അജിത്തും ജിൽഷാദും ജാമ്യത്തിലിറങ്ങിയ പ്രതികളാണ്. ഇരുവരും തടവുകാരെ കാണാനെത്തിയപ്പോൾ ജയിൽ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. തുടർന്നുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിലെത്തിയത്. അജിത്തിനെയും ജിൽഷാദിനെയും കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശബരിമല നട ഇന്ന് തുറക്കും

ഇടവമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നത്. ഇടവം ഒന്നായ നാളെ പുലർച്ചെ പതിവു പൂജകൾക്കു ശേഷം നെയ്യഭിഷേകം തുടങ്ങും.

നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ കളഭാഭിഷേകം, സഹസ്രകലശം, പടിപൂജ എന്നിവയും നടക്കും. മാളികപ്പുറത്ത് ഭ​ഗവതി സേവ ഉൾപ്പെടെയുണ്ടാകും.
19നാണ് പ്രതിഷ്ഠാ ദിനം. ഇതോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങുകളും കലശാഭിഷേകവും പൂർത്തിയാക്കി അന്ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

കൂറ്റൻ പരസ്യ ബോർഡ് നിലംപതിച്ചുണ്ടായ അപകടത്തിൽ മരണം എട്ട്, കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും

മുംബൈ. ഖാഡ്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് നിലംപതിച്ചുണ്ടായ അപകടത്തിൽ എട്ടു മരണം. കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. എൻഡിആർഎഫ് ൻ്റെ നേതൃത്വത്തിലാണ് രക്ഷാദൗത്യം തുടരുന്നത്. പെട്രോള്‍ പമ്പിനുമുകളിലേക്കാണ് ബോര്‍ഡ് വീണത്. ലോഹപാളികൾ മുറിച്ചുമാറ്റിയുള്ള ശ്രമകരമായ രക്ഷാദൗത്യമാണ് പ്രദേശത്ത് നടക്കുന്നത്. ഇതുവരെ 67 പേരെ രക്ഷിക്കാൻ കഴിഞ്ഞെന്ന് എൻ ഡി ആർ എഫ് അറിയിച്ചു. 250 ടണ്‍ തൂക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.

എട്ടുപേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇനിയും ഇരുപതിലേറെ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മുംബൈ കോർപ്പറേഷൻ കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞത്. ഇന്നലെ വൈകിട്ട് ഉണ്ടായ കനത്ത മഴയിലും കാറ്റിലും ആണ് കൂറ്റൻ പരസ്യ ബോർഡ് ആളുകൾക്ക് മേൽ പതിച്ചത്. പരസ്യ ബോർഡ് അനുമതിയില്ലാതെ അനധികൃതമായി സ്ഥാപിച്ചതാണെന്ന് ഇന്നലെ തന്നെ കോർപ്പറേഷൻ അറിയിച്ചിരുന്നു. ബോർഡ് സ്ഥാപിച്ച കമ്പനിക്കെതിരെ തുടർ നിയമനടപടികളും ഇന്ന് ഉണ്ടാകും

പാർക്കിങ്ങിനെ ചൊല്ലി സംഘർഷം. ഒരാൾക്ക് കുത്തേറ്റു

കോഴിക്കോട് . കല്ലാച്ചി ജാതിയേരിയിൽ പാർക്കിങ്ങിനെ ചൊല്ലി സംഘർഷം. ഒരാൾക്ക് കുത്തേറ്റു.വളയം സ്വദേശി അമൽ ബാബു (22) നാണ് സോഡ കുപ്പി കൊണ്ടുള്ള കുത്തേറ്റത്.ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. അമൽ ബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

ധനമന്ത്രിക്ക് അടിയന്തര സര്‍ജറി

തിരുവനന്തപുരം. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെ അടിയന്തിരമായി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ജിയോപ്ലാസ്റ്റി സര്‍ജറിക്കു വിധേയനാക്കി.

ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ പറഞ്ഞു.

സിദ്ധാർഥന്റെ മരണത്തിൽപ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ അമ്മ

കൊച്ചി.പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തിൽ
പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ അമ്മ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മകന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ല.
സിബിഐ സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ നിന്നും പ്രതികളുടെ പങ്ക് വ്യക്തമാണ്. അതിനാൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളണമെന്നുമാണ് ആവശ്യം.
അതിക്രൂരമായ ആക്രമണമാണ് സിദ്ധാർഥൻ നേരിട്ടത്, വൈദ്യ സഹായം പോലും നൽകാൻ പ്രതികൾ തയ്യാറായില്ല.അന്തിമ റിപ്പോർട്ടിൽ നിന്നും തുടരന്വേഷണം വേണമെന്ന കാര്യം വ്യക്തമാണെന്നും ഉപഹർജിയിൽ സിദ്ധാർത്ഥന്റെ അമ്മ ചുണ്ടിക്കാട്ടുന്നു.
പ്രതികളുടെ ജാമ്യാപേക്ഷകൾക്കൊപ്പം സിദ്ധാർത്ഥന്റെ അമ്മയുടെ ഉപഹർജിയും ഹൈക്കോടതി പരിഗണിക്കും

രോ​ഗിയുമായി പോയ ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി… രോ​ഗി വെന്തുമരിച്ചു

കോഴിക്കോട്: കോഴിക്കോട് രോ​ഗിയുമായി പോയ ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി. വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം നടന്നത്. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്. മലബാർ മെഡിക്കൽ കോളേജിൽനിന്ന്  ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയാണ് സംഭവം. സമീപത്തെ കടയിലേക്കും തീ പടർന്നു. കനത്ത മഴയും അപകടത്തിന് കാരണമായി. ആംബുലന്‍സിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്‌.

പെരിയ ഇരട്ടക്കൊലപാതക കേസിൽ വിചാരണക്കോടതി ജഡ്ജിയുടെ സ്ഥലം മാറ്റം നടപ്പാക്കരുതെന്ന് ഹര്‍ജി

കൊച്ചി.പെരിയ ഇരട്ടക്കൊലപാതക കേസിൽ വിചാരണക്കോടതി ജഡ്ജിയുടെ സ്ഥലം മാറ്റം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ മാതാപിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണ പൂർത്തിയാക്കാനും വിധി പ്രസ്താവിക്കാനും നിലവിലെ സിബിഐ പ്രത്യേക ജഡ്ജിയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.

കൃപേഷിന്റെ മാതാപിതാക്കളായ കൃഷ്ണൻ, ബാലാമണി, ശരത് ലാലിന്റെ മാതാപിതാക്കളായ സത്യനാരായണൻ, ലത എന്നിവരാണ് ഹർജി നൽകിയത്. കഴിഞ്ഞ വർഷം ഫെബ്രുവരി 3നാണ് കേസിൽ വിചാരണ ആരംഭിച്ചത്. പ്രതികളുടെ മൊഴി രേഖപ്പെടുത്താൻ കേസ് മാറ്റിയ ഘട്ടത്തിലാണ് ജഡ്ജിയുടെ സ്ഥലം മാറ്റം.
കേസിലെ വിധി പ്രസ്താവം വൈകാൻ ജഡ്ജിയുടെ സ്ഥലം മാറ്റം കാരണമാകുമെന്നാണ് ഹർജിക്കാരുടെ വാദം.

ഉപയോഗ ശൂന്യമായ കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടം

കാസര്‍കോട്. ചിറ്റാരിക്കാലില്‍ ഉപയോഗ ശൂന്യമായ കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇതോടൊപ്പം ആധാർകാർഡും, വസ്ത്രങ്ങളും ലഭിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് കടുമേനിയില്‍ നിന്ന് കാണാതായ ആളുടേതാകാം അസ്ഥികൂടം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ചിറ്റാരിക്കാല്‍ ഇരുപത്തഞ്ചില്‍ ഉപയോഗ്യശൂന്യമായ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് മനുഷ്യ തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ കുടിവെള്ളത്തിനായി കിണര്‍ വൃത്തിയാക്കാന്‍ ഏല്‍പ്പിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ ചെളിയും മാലിന്യങ്ങളും കോരി കരക്കിട്ടപ്പോഴാണ് ഇവ കണ്ടത്. ഇതോടൊപ്പം ഒരു ആധാര്‍ കാര്‍ഡും കൊന്തയും പാന്‍റ്സും ടീ ഷര്‍ട്ടും കിട്ടിയിട്ടുണ്ട്. കടുമേനിയില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് കാണാതായ അനീഷ് എന്ന കുര്യന്‍റെ ആധാര്‍ കാര്‍ഡാണ് ഇതോടൊപ്പം ലഭിച്ചത്. ഇദ്ദേഹത്തിന്‍റേത് തന്നെയാകാം അസ്ഥികൂടം എന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ഇത് സ്ഥിരീകരിക്കൂ.

representational image