ശാസ്താംകോട്ട:മഴ പെയ്യുകയോ,ഇടിയും മിന്നലും ഉണ്ടാവുകയോ വേണ്ട,മാനമൊന്ന് ഇരുണ്ടാൽ മതി,പിന്നെ കുന്നത്തൂരിലും പോരുവഴിയിലും വൈദ്യൂതി വിരുന്നുകാരനെ പോലെയായിരിക്കും.പത്തനംതിട്ട ജില്ലയിലെ കടമ്പനാട് കെഎസ്ഇബി സെക്ഷന്റെ പരിധിയിലുള്ള പോരുവഴി,കുന്നത്തൂർ പഞ്ചായത്തുകളിൽ വൈദ്യൂതി മുടക്കം പതിവായി മാറിയിരിക്കയാണ്.മാനത്ത് മഴക്കാറ് കണ്ടാൽ വൈദ്യൂതി മുടങ്ങുന്ന അവസ്ഥ.പത്ത് മിനിട്ടിൽ അഞ്ച് തവണ വരെയാണ് വൈദ്യുതി പോകുന്നത്.ദിവസം മുഴുവൻ ഇതാണ് അവസ്ഥയെന്ന് നാട്ടുകാർ പറയുന്നു.ഇന്ന് രാവിലെ മുതൽ വൈദ്യുതി വന്നും പോയുമിരുന്നതിന് കണക്കില്ലത്രേ.പലയിടത്തും ഇലക്ട്രിക് – ഇലക്ട്രോണിക് ഉപകരണങ്ങൾ കേടാകുകയും ചെയ്തിട്ടുണ്ട്.അക്ഷയ കേന്ദ്രങ്ങളും ഓൺലൈൻ സെന്ററുകളുമാണ് വലഞ്ഞവരിൽ ഏറെയും. മുടക്കത്തിന്റെ കാരണമറിയാൻ കടമ്പനാട്ടേക്ക് വിളിച്ചിട്ടും കാര്യമില്ല.മുൻകൂട്ടി അറിയിക്കാതെ വൈദ്യൂതി ഓഫ് ചെയ്യുന്നത് വ്യാപക പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
ശസ്ത്രക്രിയാ പിഴവ്,ഡോക്ടര്‍ തെറ്റ് ഏറ്റുപറഞ്ഞിട്ടും സംഘടന ന്യായീകരിക്കുന്നു
കോഴിക്കോട് .മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവില്‍ നടപടി ഉചിതമെന്ന് കുട്ടിയുടെ കുടുംബം.ഡോക്ടർക്കെതിരെ കേസെടുത്തതും സസ്പെൻഡ് ചെയ്തതും ഉചിതമായ നടപടി.തങ്ങളുടെ കുട്ടിയുടെ അനുഭവം മറ്റാർക്കും ഉണ്ടാകരുത്.കുറഞ്ഞ സമയത്തെ ഇടവേളക്കിടയിൽ കുട്ടി രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയമായി
വായിൽ രക്തവും പഞ്ഞിയും കണ്ടാണ് നാവിന് ശസ്ത്രക്രിയ നടത്തിയത് തിരിച്ചറിഞ്ഞത്. വേദന ഉണ്ടെങ്കിലും
കുട്ടി സംസാരിക്കുന്നുണ്ട്. ഡോക്ടർ തന്നെ തെറ്റ് ഏറ്റുപറഞ്ഞിട്ടും KGMCTA ഡോക്ടറെ ന്യായീകരിക്കുന്നത് എന്തുകൊണ്ടെന്നറിയില്ലെന്നും ഇവര്‍ പറയുന്നു.
തെറ്റുപറ്റിയത് ഡോക്ടർ ആദ്യം തിരിച്ചറിയാത്തത് കൊണ്ടാണ് ഗുരുതര വീഴ്ച പുറത്തറിഞ്ഞത്.വിരലിനാണ് ശസ്ത്രക്രിയ എന്ന് ഉടൻ തിരിച്ചറിഞ്ഞിരുന്നങ്കിൽ കുട്ടിയെ വേഗത്തിൽ പുറത്ത് വിടില്ലായിരുന്നു. വിരലിൻ്റെ ശസ്ത്രക്രിയ കൂടി കഴിഞ്ഞേ വാർഡിലേക്ക് മാറ്റുമായിരുന്നുള്ളൂ.നാവിൻ്റെ ശസ്ത്രക്രിയ ആളുമാറി ചെയ്തതാകാനാണ് സാധ്യതയെന്ന് ഇവര്‍ വിശദീകരിക്കുന്നു. പേരിൽ സാദൃശ്യമുള്ള മറ്റൊരു കുട്ടിയും ശസ്ത്രക്രിയയ്ക്ക് എത്തിയിരുന്നു
ബൈക്കിലെത്തിയ യുവാക്കൾ വയോധികയുടെ മാല കവർന്നു
പാലക്കാട് . ജില്ലയില്‍ മാല പൊട്ടിക്കൽ സംഘം സജീവം. കുഴൽമന്ദത്ത് ബൈക്കിലെത്തിയ യുവാക്കൾ വയോധികയുടെ മാല കവർന്നു. കുത്തനൂർ പുതിയപാലം സ്വദേശി അമ്മിണിയമ്മയുടെ മൂന്ന് പവൻ തൂക്കം വരുന്ന മാലയാണ് പൊട്ടിച്ചത്. റോഡിൽ നിൽക്കുകയായിരുന്ന അമ്മിണിയമ്മയുടെ മാല ബൈക്കിൽ എത്തിയ യുവാക്കൾ പൊട്ടിക്കുകയായിരുന്നു. അമ്മിണിയമ്മ ബലമായി പിടിച്ചതിനാൽ യുവാവിന് മാല കിട്ടിയില്ല. തുടർന്ന് അമ്മിണിയമ്മയെ തള്ളിയിട്ടു മാല കവർന്നു. പിന്തുടർന്ന് എത്തിയവരുടെ കണ്ണിൽ മുളക് പൊടിഎറിഞ്ഞാണ് അക്രമികള്‍ കടന്നത്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ഹൗസ് ബോട്ടിൽ നിന്ന് വീണു ഒരാൾ മരിച്ചു
ആലപ്പുഴ.ഹൗസ് ബോട്ടിൽ നിന്ന് വീണു ഒരാൾ മരിച്ചു. കർണാടക തുംകൂർ സ്വദേശി ബാലകൃഷ്ണയാണ് മരിച്ചത്. രാത്രി 12 മണിയോടെ യാണ് അപകടം. ഒരു ബോട്ടിൽ നിന്ന് മറ്റൊരു ബോട്ടിലേക്ക് കടക്കുമ്പോൾ കാൽ വഴുതികായലിൽ വീഴുകയായിരുന്നു. കർണാടകയിൽ നിന്ന് വന്ന 40 അംഗ സംഘത്തിൽ പെട്ടയാളാണ് ബാലകൃഷ്ണ.
കര്‍ണന്‍റെ പുതിയ കഥ ഇന്ന് അരങ്ങില്‍
ശാസ്താംകോട്ട : പാണ്ഡവരുടെ ജീവൻ ദാനം നൽകിയ കർണ്ണൻ്റെ കഥ അരങ്ങിലേക്ക്.. കർണ്ണഭിക്ഷ മേജർസെറ്റ് കഥകളി 17 ന് വെട്ടിക്കാട്ട് ക്ഷേത്രത്തിൽ നടക്കും.
മാതാവിൻ്റെ അപേക്ഷയാൽ പാണ്ഡവരുടെ ജീവൻ ദാനം നൽകിയ കുന്തിപുത്രൻ കർണ്ണൻ ഇനി അരങ്ങിലേക്ക്. ഉണ്ണികൃഷ്ണൻ പോറ്റി.പി.എൻ രചിച്ച കർണ്ണഭിക്ഷ മേജർസെറ്റ് കഥകളി 17 ന് കടപ്പ മൈനാഗപ്പള്ളി വെട്ടിക്കാട്ട് ശ്രീ മഹാദേവർ ക്ഷേത്രത്തിൽ അരങ്ങേറും. ദീർഘകാലത്തെ അദ്ധ്യാപന ജീവിതത്തിന് ശേഷം വിശ്രമജീവിതം സാഹിത്യ സേവനത്തിനായി മാറ്റി വച്ച പ്രതിഭയാണ് പി.എൻ. ഉണ്ണികൃഷ്ണൻ പോറ്റി.
1942ൽ ആലപ്പുഴ കൃഷ്ണപുരത്ത് ജനിച്ച അദ്ദേഹം ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജുൾപ്പെടെ നിരവധി വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചു.1998 ൽ വിരമിച്ച അദ്ദേഹം ശിഷ്ഠ കാലം സാഹിത്യത്തിനായി മാറ്റി വയ്ക്കുകയായിരുന്നു. നിലവിൽ ശാസ്താംകോട്ട മനക്കര അർച്ചനയിൽ സ്ഥിരതാമസമാണ് അദ്ദേഹം.നളചരിതം ആട്ടകഥ ഇംഗ്ലീഷ് തർജ്ജിമ ഉൾപ്പെടെ നിരവധി വിവർത്തനങ്ങൾ അദ്ദേഹം ചെയ്തു.മഹാഭാരതത്തിലെ ഓരോ കഥാപാത്രങ്ങളെ കേന്ദ്രമാക്കി ചെയ്ത 20 ൽ പരംനോവലുകൾ, കവിതാ സമാഹാരങ്ങൾ, ലളിതഗാനങ്ങൾ തുടങ്ങിയവ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാഹിത്യ ജീവിതത്തിലെ പൊൻ തൂവലുകളാണ്.ഒമ്പതോളം ആട്ടക്കഥകൾ രചിച്ച അദ്ദേഹത്തിൻ്റെ ആദ്യ കഥ ജഡായുമോക്ഷം കഥകളി കഴിഞ്ഞ വർഷമാണ് അരങ്ങിലെത്തിയത്. ആസ്വാദകരുടെ മുക്ത കണ്ഠ പ്രശംസയാണ് ജഡായു മോക്ഷത്തിലൂടെ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ലഭിച്ചത്.
അദ്ദേഹത്തിൻ്റെ രണ്ടാമത്തെ ആട്ടക്കഥ കർണ്ണഭിക്ഷ 17 ന് വൈകിട്ട് 6ന് മൈനാഗപ്പള്ളി മേജർ വെട്ടിക്കാട് ശ്രീ മഹാദേവർ ക്ഷേത്രത്തിൽ അരങ്ങേറുമ്പോൾ കഥകളി ആസ്വാദകരും ഏറെ പ്രതീക്ഷയിലാണ്. കൊല്ലം മയ്യനാട് നവരംഗം കഥകളിയോഗമാണ് കർണ്ണഭിക്ഷ അരങ്ങിലെത്തിക്കുന്നത്. കേരളത്തിലെ പ്രമുഖരായ കലാകാരൻമാരാണ് കഥ അവതരിപ്പിക്കുന്നത്. താൻ രചിച്ച മറ്റു ആട്ടക്കഥകൾ കൂടി ആസ്വാദകർക്ക് മുമ്പിലെത്തിയ്ക്കാൻ തയ്യാറെടുക്കുകയാണ് ഉണ്ണികൃഷ്ണൻ പോറ്റി.അതേ സമയം എഴുതിയതിലുമധികം ഇനിയും അദ്ദേഹത്തിൻ്റെ തൂലികയിൽ നിന്ന് ഉണ്ടാകാൻ കാത്തിരിക്കുകയാണ് സാഹിത്യ പ്രേമികൾ.
നാലു വർഷ ബിരുദ പഠനം അറിയയേണ്ടല്ലാം,കൈരളി വായനശാലയിൽ ശിൽപശാല
പോരുവഴി :- ഇടയ്ക്കാട് തെക്ക് കൈരളി വായനശാലയിൽ നാലു വർഷ ബിരുദ പഠനത്തെ (FYUGP) കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നതിനായി ശിൽപശാല സംഘടിപ്പിക്കുന്നു.
20/05/2024 തിങ്കളാഴ്ച
വൈകിട്ട് 3 മണിക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്. ശശികുമാർ ശിൽപശാല ഉദ്ഘാടനം ചെയ്യും.
കൈതപ്പറമ്പ് KVVS കോളേജിലെ ട്രാവൽ & ടൂറിസം ഡിപ്പാർട്ട്‌മെന്റ് ഹെഡും FYUGP അക്കാഡമിക് കോർഡിനേറ്ററുമായ പി അഖിൽ ദേവ് പുതിയ പാഠ്യപദ്ധതിയെ കുറിച്ച് വിശദീകരിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുമെന്ന് ഗ്രന്ഥശാല പ്രസിഡന്റ് വി. ബേബികുമാർ സെക്രട്ടറി കെ.ജയചന്ദ്രൻ എന്നിവർ അറിയിച്ചു.
പങ്കെടുക്കുന്നതിനും അന്വേഷണത്തിനും 9745838619, 9447704084 എന്നി നമ്പറിൽ വിളിക്കാവുന്നതാണ്…
നഖ സംരക്ഷണത്തിൽ അതീവ ശ്രദ്ധ അത്യാവശ്യം
ശരീര സംരക്ഷണത്തിൽ പലപ്പോഴും നമ്മൾ വിട്ടുപോകുന്ന ഒന്നാണ് കാൽ നഖങ്ങൾ. ശരിയായ രീതിയിൽ അവ സംരക്ഷിച്ചില്ലെങ്കിൽ കുഴിനഖങ്ങൾ പ്രത്യക്ഷപ്പെടാം. നഖം ഉള്ളിലേക്ക് വളരുന്ന അവസ്ഥയാണിത്.
നഖത്തിന്റെ കൂർത്തതോ നേർത്തതോ ആയ അഗ്രം വിരലിലെ ചർമത്തിലേക്ക് ക്രമേണ താഴ്ന്നിറങ്ങും. നഖത്തിലെ നിറവ്യത്യാസം, അരികുകളിൽ ഉണ്ടാകുന്ന വേദന എന്നിവ കുഴിനഖത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്. ഇറുകിയ ഷൂസോ ചെരുപ്പുകളോ സ്ഥിരമായി ഉപയോഗിക്കുന്നതോ, പാദസംരക്ഷണം ശരിയായി പാലിക്കാത്തതോ ആകാം കുഴിനഖം വരാൻ കാരണം. അതിനാൽ കാൽ നഖങ്ങൾ പ്രത്യേകം വൃത്തിയായി കഴുകി സംരക്ഷിക്കേണ്ടതുണ്ട്.
അതിനായി വീട്ടിൽ തന്നെ മാസത്തിൽ രണ്ട് തവണയെങ്കിലും പെഡിക്യൂർ ചെയ്യാവുന്നതാണ്. അണുബാധയും പഴുപ്പും പൂപ്പലും ചിലരിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ തീർച്ചയായും വൈദ്യ സഹായം തേടണം. ചെറിയ സർജറിയിലൂടെ കേടുവന്ന നഖം നീക്കം ചെയ്യാൻ സാധിക്കും. നഖങ്ങളുടെ ഇരുവശങ്ങളിലും അഴുക്ക് അടിയാൻ അനുവദിക്കാതെ ഒരേ നിരപ്പിൽ വെട്ടി നിർത്തിയാൽ കുഴി നഖം തടയാം. പച്ചമഞ്ഞളും വേപ്പെണ്ണയും ചേർത്തുള്ള മിശ്രിതം കുഴിനഖം മാറാൻ ഒരു പരിധിവരെ സഹായിക്കും.
ചെറുനാരങ്ങയുടെ അഗ്രം മുറിച്ച് വിരലുകൾ അതിൽ ഇറക്കി വച്ചാൽ നഖത്തിന്റെ അതിയായ വേദന കുറയും. മാസത്തിൽ ഒരു തവണയെങ്കിലും നഖങ്ങളിൽ മൈലാഞ്ചി അണിയുന്നത് കുഴിനഖം വരാതെ സംരക്ഷിക്കും. തുളസിയില ഇട്ട് കാച്ചിയ എണ്ണകൊണ്ട് വിരലുകളും നഖങ്ങളും മസാജ് ചെയ്യുന്നത് കുഴിനഖം വരാതിരിക്കാൻ സഹായിക്കും. നാരങ്ങാനീരും വൈറ്റ് വിനഗറും ചേർത്ത് നഖത്തിൽ പുരട്ടിയാൽ നഖത്തിന്റെ മഞ്ഞ നിറം മാറിക്കിട്ടും.
വയോധികയുടെ മൃതദേഹം ജീർണിച്ചനിലയിൽ കണ്ടെത്തി… മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ…ബാക്കിയായത് തലയോട്ടിയും അസ്ഥിഭാഗങ്ങളും
കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപം ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് സ്വദേശി കെ ഭവാനി (75) ആണ് മരിച്ചത്. മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിലായിരുന്നു. തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് ബാക്കിയായത്. വസ്ത്രവും കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയും വെച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സമീപത്തെ പുരയിടത്ത് നിന്നും വിറക് ശേഖരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് നിഗമനം.
മൂത്തമകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. വെള്ളിയാഴ്ച മുതൽ ഇവർ വീട്ടിലുണ്ടായിരുന്നില്ല. ഒരു കിലോമീറ്ററിനപ്പുറം താമസിക്കുന്ന ഇളയ മകന്റെ വീട്ടിലുണ്ടാവുമെന്ന് കരുതി വീട്ടിലുള്ളവർ അന്വേഷിച്ചില്ല. ബുധനാഴ്ച ഇളയമകൻ അമ്മയെ അന്വേഷിച്ച് സഹോദരന്റെ വീട്ടിൽ എത്തിയപ്പോഴാണ് അമ്മയെ കാണാതായ വിവരം മനസിലാകുന്നത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതിനിടെ സമീപവാസിയായ വീട്ടമ്മ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ഇവരെ കണ്ടതായി അറിയിച്ചിരുന്നു.
തുടർന്ന് ബന്ധുവും അയൽവാസിയും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് പള്ളിക്കൽ പൊലീസിൽ അറിയിച്ചു. മൃതദേഹം കാണപ്പെട്ടതിനടുത്ത് താമസിക്കുന്ന കുടുംബം ഒരാഴ്ചയായി വീട്ടിലുണ്ടായിരുന്നില്ല. ഇതും സംഭവം പുറത്തറിയാൻ വൈകുന്നതിനു കാരണമായി.
ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പും ശേഷവും കാപ്പിയും ചായയും ഒഴിവാക്കണമെന്ന് വിദഗദ്ധർ
ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പും ശേഷവും കാപ്പിയും ചായയും ഒഴിവാക്കണമെന്ന് ഐസിഎംആർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ചായയിലും കാപ്പിയിലും കഫീൻ അടങ്ങിയിട്ടുണ്ട്, ഇത് കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ശാരീരിക ആശ്രിതത്വത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ചായയോ കാപ്പിയോ പൂർണ്ണമായും ഒഴിവാക്കാൻ അവർ ആളുകളോട് ആവശ്യപ്പെട്ടില്ലെങ്കിലും, ഈ പാനീയങ്ങളിലെ കഫീൻ ഉള്ളടക്കത്തെക്കുറിച്ച് ജാഗ്രത പാലിക്കാൻ അവർ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി. ഒരു കപ്പ് (150 മില്ലി) ബ്രൂഡ് കാപ്പിയിൽ 80-120 മില്ലിഗ്രാം കഫീൻ, തൽക്ഷണ കാപ്പിയിൽ 50-65 മില്ലിഗ്രാം, ചായയിൽ 30-65 മില്ലിഗ്രാം കഫീൻ എന്നിവ അടങ്ങിയിരിക്കുന്നു. ഈ പാനീയങ്ങളിൽ ടാനിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുമ്പോൾ, ടാന്നിൻ ശരീരത്തിൽ ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തും. ഇത് നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് നിങ്ങളുടെ രക്തത്തിൽ പ്രവേശിക്കുന്ന ഇരുമ്പിന്റെ അളവ് കുറയ്ക്കുന്നു.
ശരീരത്തിലുടനീളം ഓക്സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കളിലെ പ്രോട്ടീനായ ഹീമോഗ്ലോബിൻ നിർമ്മിക്കുന്നതിന് ഇരുമ്പ് അത്യന്താപേക്ഷിതമാണ്. ഊർജ ഉൽപ്പാദനത്തിനും കോശങ്ങളുടെ മൊത്തത്തിലുള്ള പ്രവർത്തനത്തിനും ഇത് പ്രധാനമാണ്. ഇരുമ്പിന്റെ അളവ് കുറയുന്നത് ഇരുമ്പിന്റെ കുറവിനും അനീമിയ പോലുള്ള അവസ്ഥകൾക്കും കാരണമാകും. പാലില്ലാതെ ചായ കഴിക്കുന്നത് രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതുപോലുള്ള ആരോഗ്യ ആനുകൂല്യങ്ങൾ നൽകുമെന്നും കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി), വയറ്റിലെ ക്യാൻസർ എന്നിവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും ഐസിഎംആർ ഗവേഷകർ പറഞ്ഞു.
സ്ത്രീവിരുദ്ധ പരാമർശം: കെ എസ് ഹരിഹരനെ ഇന്ന് ചോദ്യം ചെയ്യും
വടകര:
സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കേസിൽ ആർഎംപി നേതാവ് കെ.എസ്.ഹരിഹരനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. വടകര പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം ഹരിഹരന് നോട്ടീസ് നൽകിയിരുന്നു.
വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ കെ ശൈലജക്കും ചലച്ചിത്ര താരം മഞ്ചു വാര്യർക്കുമെതിരെ നടത്തിയ വിവാദ പരാമർശത്തിനെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ നൽകിയ പരാതിയിലാണ് നടപടി. വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ വിവാദ പരാമർശം. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു പൊലീസ് കേസെടുത്തിരിക്കുന്നത്. പരാമർശത്തിൽ ഹരിഹരൻ ഖേദം പ്രകടിപ്പിച്ചിരുന്നു.
































