കൊട്ടിയം: കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസുകള്‍ ഊരിമാറ്റി നാട്ടുകാരെ ഇരുട്ടിലാക്കിയ ആള്‍ പോലീസ് പിടിയിലായി. നെടുമ്പന പഞ്ചായത്തിലെ മുട്ടയ്ക്കാവില്‍ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോമറിന് സമീപം സ്ഥാപിച്ചിരുന്ന ഫ്യൂസുകള്‍ ഊരി കൊണ്ടു പോയത്. കണ്ണനല്ലൂര്‍ മുട്ടക്കാവ് ഒറ്റിലഴികം വീട്ടില്‍ അലി അക്ബറിനെ (44) ആണ് കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യുതി ചാര്‍ജ് അടയ്ക്കാത്തതിന്റെ പേരില്‍ ഇയാളുടെ വീട്ടിലെ ഫ്യൂസ് ഇലക്ട്രിസിറ്റി ബോര്‍ഡ് അധികൃതര്‍ ഊരി കൊണ്ടുപോയതിനെത്തുടര്‍ന്നാണ് ഇയാള്‍ റോഡ് അരികില്‍ നിന്നും കെഎസ്ഇബിയുടെ ഫ്യൂസുകള്‍ ഊരിമാറ്റിയത്.
ഇക്കഴിഞ്ഞ 14ന് അലി അക്ബറിന്റെ വീട്ടില്‍ വൈദ്യുതി ചാര്‍ജ് അടയ്ക്കാത്തതിന്റെ പേരില്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ നിന്നും ജീവനക്കാരെത്തി വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. അലി അക്ബര്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍ കറന്റ് ഇല്ലാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരി കൊണ്ടുപോയതായി അറിഞ്ഞു. തുടര്‍ന്ന് അരിശം മൂത്ത അലി അക്ബര്‍ ഒരു ഇരുമ്പ് കമ്പി വളച്ച് ലൈനിലേക്ക് എറിയുകയും പ്രദേശത്തെ വൈദ്യുതി ബന്ധം തടസ്സപ്പെടുത്തുകയും ചെയ്തു.
പ്രദേശത്ത് വൈദ്യുതി ഇല്ലെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കെഎസ്ഇബി ജീവനക്കാരെ ഇയാള്‍ ആക്രമിക്കുകയും കെഎസ്ഇബിയുടെ വണ്ടിയുടെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്തു. കെഎസ്ഇബി ജീവനക്കാര്‍ സ്ഥലത്തുനിന്ന് പോയ ശേഷമാണ് ഇയാള്‍ ട്രാന്‍സ്‌ഫോര്‍മറിലെ ഫ്യൂസുകള്‍ ഊരിക്കൊണ്ടുപോകുന്നത്.
കണ്ണനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ അധികൃതരുടെ പരാതി പ്രകാരം കേസെടുത്ത പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും, പൊതുമുതല്‍ നശിപ്പിച്ചതിനും, ജീവനക്കാരെ കയ്യേറ്റം ശ്രമിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എന്റെ വീട്ടില്‍ കറന്റില്ല…. എന്നാല്‍ ഇനി ഒരുത്തന്റെ വീട്ടിലും കറന്റ് വേണ്ട
മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ നടപടികൾക്ക് ഹൈക്കോടതി സ്‌റ്റേ
കൊച്ചി:
മഞ്ഞുമ്മൽ ബോയ്‌സ് സിനിമാ നിർമാതാക്കൾക്കെതിരായ നടപടികൾക്ക് സ്റ്റേ. ഒരു മാസത്തേക്കാണ് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത്. പറവ ഫിലിംസിന്റെ പങ്കാളികളിലൊരാളായ ബാബു ഷാഹിർ നൽകിയ ഹർജിയിലാണ് കോടതി നടപടി. നേരത്തെ നിർമാതാക്കൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് കേസ്. സിനിമക്കായി ഏഴ് കോടി രൂപ മുടക്കി ലാഭവിഹിതം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാണ് കേസ്. നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു
നിർമാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് നൽകിയ പരാതിയിലാണ് കോടതി നടപടി.
പാത്രങ്ങളിലെ കറ കളയാന്‍ ഇനി വിഷമിക്കേണ്ട… പാലുപയോഗിച്ചും പാത്രങ്ങളിലെ കറ നീക്കം ചെയ്യാം
ഭക്ഷണങ്ങള്‍ വിളമ്പാന്‍ എപ്പോഴും ഭംഗിയുള്ള പാത്രങ്ങളാണ് വേണ്ടത്. അതുകൊണ്ട് തന്നെ മിക്ക വീടുകളിലും ഇത്തരത്തിലുള്ള അലങ്കാരപാത്രങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കും. ചിലര്‍ അതിഥികള്‍ക്ക് വേണ്ടി മാത്രമാണ് ഇവ ഉപയോഗിക്കുകയെങ്കില്‍ മറ്റ് ചിലരാകട്ടെ നിത്യവും ഇവ തന്നെയാണ് ഉപയോഗിക്കാറ്.
ഈ പാത്രങ്ങളെല്ലാം ഒരുപാട് നാള്‍ ഉപയോഗിക്കുമ്പോള്‍ സ്വാഭാവികമായും ഇവയില്‍ കറികളുടെയും മറ്റ് ഭക്ഷണങ്ങളുടെയുമെല്ലം കറ ചെറിയ രീതിയില്‍ പിടിക്കും. പ്രത്യേകിച്ച് പാത്രങ്ങള്‍ മഞ്ഞനിറത്തിലേക്കാണ് മാറുക. സ്‌ക്രബുപയോഗിച്ച് ശക്തിയായി ഉരച്ചുകഴുകുകയോ വീര്യം കൂടിയ ക്ലീനിംഗ് ഏജന്റുകളുപയോഗിക്കുകയോ ചെയ്യുന്നതാകട്ടെ പാത്രങ്ങളുടെ യഥാര്‍ത്ഥ നിറവും, ഡിസൈനുകളും ഭംഗിയുമെല്ലാം നഷ്ടപ്പെടുന്നതിനും കാരണമാകും.
പിന്നെ എങ്ങനെയാണ് പാത്രങ്ങളിലെ കറ കളയുക. ഇതിനുള്ള ചില ‘ഈസി ടിപ്‌സ്’
- ഉപ്പും വിനാഗിരിയുമുപയോഗിച്ച് പാത്രം വൃത്തിയാക്കുമ്പോള്‍ ഭക്ഷണത്തിന്റെ കറ എളുപ്പത്തില്‍ നീങ്ങുന്നു. ഒരു കപ്പ് വിനാഗിരിയും ഇതിലേക്ക് അരക്കപ്പ് ഉപ്പും വെള്ളവും ചേര്‍ത്ത് യോജിപ്പിച്ച് ഒരു ബേസിനില്‍ ഇത് ആക്കുക. ഇതിലേക്ക് കറ കളയേണ്ട പാത്രങ്ങളോ സ്പൂണുകളോ എല്ലാം അര മണിക്കൂര്‍ മുക്കിവയ്ക്കുക. പിന്നീടിത് എടുത്ത് വെറുതെ വെള്ളത്തില്‍ കഴുകിയെടുത്താല്‍ മതി. പാത്രങ്ങള്‍ കഴുകിയ ശേഷം ഉണക്കി എടുത്തുവയ്ക്കുക.
- ബേക്കിംഗ് സോഡ ഉപയോഗിച്ചും പാത്രങ്ങളിലെ കറ കളയാം. ഒരു കപ്പ് വെള്ളത്തില്‍ രണ്ട് സ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കി പാത്രങ്ങളില്‍ കറയുള്ള ഭാഗങ്ങളില്‍ സോഫ്റ്റ് ആയ ബ്രഷുപയോഗിച്ച് തേക്കുക. 25 മിനുറ്റ് അങ്ങനെ വച്ച ശേഷം വെള്ളമുപയോഗിച്ച് കഴുകിയെടുക്കാം.
- ചെറുനാരങ്ങാനീരും നല്ലൊരു നാച്വറല്‍ ക്ലീനിംഗ് ഏജന്റാണ്. രണ്ട് സ്പൂണ്‍ ചെറുനാരങ്ങാനീരും അല്‍പം വെള്ളവും ചേര്‍ത്ത് (അധികം ലൂസാകാതെ) ഇത് പാത്രങ്ങളിലെ കറയുള്ള ഭാഗങ്ങളില്‍ സോഫ്റ്റ് ആയ ബ്രഷ് വച്ച് തേക്കുക. 20-25 മിനുറ്റിന് ശേഷം കഴുകിയെടുക്കാം.
- ചൂടുവെള്ളമുപയോഗിച്ചാലും ഒരു പരിധി വരെ പാത്രങ്ങളില്‍ കറ നീക്കം ചെയ്യാം. ഒരു ബക്കറ്റില്‍ ചൂടുവെള്ളമെടുത്ത് ഇതിലേക്ക് കറയുള്ള പാത്രങ്ങള്‍ മുക്കിവയ്ക്കുക. മുപ്പത് മിനുറ്റിന് ശേഷം എടുത്ത് കഴുകാം. കഴുകിയ ശേഷം പാത്രം തുടച്ചുണക്കുക.
- പാലുപയോഗിച്ച് പാത്രങ്ങളിലെ കറ നീക്കം ചെയ്യുന്നത് കേട്ടിട്ടുണ്ടോ? ഇതെങ്ങനെയെന്നല്ലേ? പാല്‍ ഒന്ന് ചൂടാക്കണം. വല്ലാതെ ചൂടാക്കരുത്. ഇനിയിത് ഒരു ബേസിനില്‍ നിറച്ച് ഇതില്‍ പാത്രങ്ങള്‍ രാത്രി മുഴുവന്‍ മുക്കിവയ്ക്കാം. കൃത്യമായി പാത്രങ്ങള്‍ പാലില്‍ മുങ്ങിയിരിക്കണം. പിറ്റേന്ന് ഡിഷ്വാഷുപയോഗിച്ച് പാത്രങ്ങള്‍ കഴുകിയെടുക്കാവുന്നതാണ്.പാല്‍ നാച്വറല്‍ ആയിട്ടുള്ളൊരു ക്ലെനസറാണ്. അതിനാലാണ് ഇവ കറ നീക്കം ചെയ്യാനുപയോഗിക്കുന്നത്.
വെളുത്തുള്ളിയുടെ തൊലി കളഞ്ഞെടുക്കുവാന്‍ എളുപ്പവഴി ഇതേ ഉള്ളൂ…..
വെളുത്തുള്ളി നമ്മുടെ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത ഒന്നാണ്. പോഷകങ്ങളുടെയും ധാതുക്കളുടെയും കലവറയായ വെളിത്തുള്ളി ഒരു ഔഷധം കൂടിയാണ്.
എന്നാല്‍ ഭക്ഷണത്തിനായും മറ്റും എടുക്കുമ്പോള്‍, വെളുത്തുള്ളിയുടെ തൊലി കളഞ്ഞെടുക്കുക എന്നത് അല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതാ വെളുത്തുള്ളിയുടെ തൊലി കളയാനുള്ള നാലു എളുപ്പവഴികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
നന്നായി ഉണങ്ങി, അല്ലികള്‍ അടര്‍ന്നു തുടങ്ങിയ വെളുത്തുള്ളി ആണെങ്കില്‍ നടുവില്‍ നന്നായൊന്നു പ്രസ് ചെയ്തു കൊടുക്കുമ്പോള്‍ അല്ലികള്‍ മുഴുവനായും അടര്‍ന്നുപോരും. അതല്ല, അല്ലികള്‍ തൊലിയാല്‍ നന്നായി കവര്‍ ചെയ്ത് നില്‍ക്കുന്ന രീതിയിലുള്ള വെളുത്തുള്ളി ആണെങ്കില്‍ അതെടുത്ത് കനമുള്ള എന്തെങ്കിലും വസ്തുക്കള്‍ വച്ച് ഒന്നു പ്രസ് ചെയ്തു കൊടുക്കുക. ശേഷം അല്ലികള്‍ അടര്‍ത്തിയെടുക്കാം.
ഇങ്ങനെ അടര്‍ത്തിയെടുത്ത അല്ലികള്‍ ഒരു സ്റ്റീല്‍ പാത്രത്തിലാക്കി മുകളില്‍ അല്‍പ്പം വെളിച്ചെണ്ണ തൂവി നന്നായി മിക്‌സ് ചെയ്യുക. ശേഷം ഒരു മണിക്കൂര്‍ നല്ല വെയിലത്ത് വച്ച് ഉണക്കിയെടുക്കാം. ഉണങ്ങിയ അല്ലികള്‍ കൈകൊണ്ട് ഒന്നു അമര്‍ത്തി കൊടുക്കുന്ന മാത്രയില്‍ അടര്‍ന്നുപോരും. ഓരോ അല്ലികളായി എടുത്തു ചെയ്യുന്നതിനു പകരം, അല്ലികള്‍ ഒരു കിച്ചണ്‍ ടവ്വലില്‍ പൊതിഞ്ഞതിനു ശേഷം മുകളിലായി നല്ല രീതിയില്‍ അമര്‍ത്തി കൊടുത്താലും മതി.
വെയില്‍ ലഭ്യമല്ലാത്ത സമയമാണെങ്കില്‍, മറ്റൊരു വഴിയുണ്ട്. ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടാക്കി അതില്‍ വെളുത്തുള്ളി ഇട്ട് 2 മിനിറ്റ് ഇളക്കി കൊടുക്കുക. ശേഷം ഒരു കിച്ചണ്‍ ടവ്വലിന് അകത്ത് വച്ച് ഞെരണ്ടിയെടുത്ത് തൊലി കളയാം.
വേറൊരു മാര്‍ഗം, കുറച്ചുവെള്ളം തിളപ്പിച്ചതിനു ശേഷം വെളുത്തുള്ളി അല്ലികള്‍ 10 മിനിറ്റ് അതിനകത്ത് ഇട്ടുവയ്ക്കുക എന്നതാണ്. അതിനുശേഷം അല്ലികളില്‍ നിന്നും തൊലികള്‍ വേഗത്തില്‍ ഇളക്കിയെടുക്കാന്‍ സാധിക്കും.
സമയം പോലെ ഒരാഴ്ചത്തേക്കോ രണ്ടാഴ്ചത്തേക്കോ ഒക്കെയുള്ള വെളുത്തുള്ളി ഇതുപോലെ തൊലി കളഞ്ഞെടുത്ത് വായുസഞ്ചാരം കടക്കാത്ത ഒരു ബോക്‌സിലാക്കി സ്റ്റോര്‍ ചെയ്തു ഫ്രിഡ്ജില്‍ വയ്ക്കാം. ഇങ്ങനെ ചെയ്താല്‍ കുറേ ദിവസങ്ങള്‍ ഉപയോഗിക്കാനാവും, മാത്രമല്ല പണിയും കുറഞ്ഞുകിട്ടും.
ഗുണ്ടാപ്പണിക്ക് ക്വട്ടേഷനെടുത്ത് പൊലിസ്
കൊച്ചി .സിസി മുടങ്ങിയ വാഹനം പിടിക്കല്‍
ക്വട്ടേഷനെടുത്ത് പോലീസ് .എറണാകുളം നോർത്ത് സ്റ്റേഷനിലെ സിപിഒ ഉമേഷാണ് സിസി പിടിക്കാനിറങ്ങിയത്
സഹോദരന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് വേണ്ടിയായിരുന്നു ക്വട്ടേഷന്‍
സിസി മുടങ്ങിയ വണ്ടി പിടിച്ച പോലീസുകാരന്‍ വാഹന ഉടമയെ മര്‍ദ്ദിക്കുകയും .സംഭവത്തില്‍ പോലീസുകാരന് സസ്പെൻഷൻ
കമ്മീഷണർ ആണ് സസ്പെൻഡ് ചെയ്തത്.പോലീസുകാരനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം .
കേസെടുത്തതോടെ പോലീസുകാരൻ ഒളിവിൽ പോയി
കരടികൾ ഷോക്കേറ്റ് ചത്ത നിലയിൽ
പാലക്കാട് .കഞ്ചിക്കോട് അയ്യപ്പൻമലയിൽ ഷോക്കേറ്റ് കരടികൾ ചത്ത നിലയിൽ
തകർന്നു വീണ വൈദ്യുതി ലൈനിൽ നിന്നാണ് കരടികൾക്ക് ഷോക്കേറ്റത്
വൈദ്യുതി ലൈനിൻ്റെ തകരാർ പരിഹരിക്കാൻ എത്തിയ കെഎസ്ഇബി ജീവനക്കാരാണ് കരടികളെ ചത്ത നിലയിൽ കണ്ടെത്തിയത്
കരടികളുടെ ജഡം ഉടൻ ധോണിയിലെ ഫോറസ്റ്റ് ക്യാമ്പിലേക്ക് മാറ്റും
File pic.
പക്ഷിപ്പനി; ആലപ്പുഴ ജില്ലയില്‍ വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും
വിവിധ ഇടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആലപ്പുഴ ജില്ലയില്‍ വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും. തലവടി, തഴക്കര, ചമ്പക്കുളം വാര്‍ഡുകളിലെ 12,678 വളര്‍ത്തുപക്ഷികളെ ശനിയാഴ്ച കള്ളിങ്ങിന് വിധേയമാക്കും.
പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയാണ് കൊല്ലുന്നത്.തലവടിയില്‍ 4074ഉം തഴക്കരയില്‍ 8304ഉം ചമ്പക്കുളത്ത് 300ഉം പക്ഷികളെയാണ് കൊല്ലുന്നത്.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി നാലിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പത്തനംതിട്ട തിരുവല്ല നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലും നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞാഴ്ച ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് പിന്നാലെ നിരണത്ത് വീണ്ടും കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചു.
കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു
തൃശൂര്‍: കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് മുന്‍ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാന്‍കടവ് മാനങ്ങത്ത് മുരളീധരന്റേയും മകന്‍ അനന്ദു കൃഷ്ണനാണ് (17) മരിച്ചത്. ഏങ്ങണ്ടിയൂര്‍ നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
അന്തിക്കാട് മാങ്ങാട്ടുകരയിലെ വാടക വീട്ടില്‍ വ്യാഴാഴ്ച വൈകീട്ട് വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോഴാണ് കടന്നലിന്റെ ആക്രമണമുണ്ടായത്. കുത്തേറ്റ് അലര്‍ജിയുണ്ടായതിനെ തുടര്‍ന്ന് ഒളരിയിലെ മദര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിക്കുകയായിരുന്നു.
കൊട്ടാരക്കരയില്‍ ബൈക്ക് മോഷണം വ്യാപകം
കൊട്ടാരക്കര: കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലും ബൈക്ക് മോഷണം വ്യാപകമാകുന്നു. കൊട്ടാരക്കര ഗണപതി ക്ഷേത്ര ഉത്സവത്തിന്റെ തിരക്കിന്റെ മറവിലാണ് നിരവധി ബൈക്കുകള്‍ മോഷണം പോയത്.
പോലീസ് സ്റ്റേഷന് സമീപമുള്ള ധനകാര്യ സ്ഥാപനത്തിലെയും, ചന്തമുക്കിലെ മൊബൈല്‍ ഷോപ്പ് ഉടയുടെയും ഉള്‍പ്പടെ ഒന്‍പതോളം ബൈക്കുകളാണ് മോഷണം പോയതായി പരാതി ഉയര്‍ന്നിരിക്കുന്നത്. പോസ്‌റ്റോഫീസിന് എതിര്‍ വശത്തുള്ള ധനകാര്യ സ്ഥാപനത്തിലെ രണ്ടു സെയില്‍സ് മാനേജര്‍മാരുടെ ബൈക്കുകള്‍ മോഷണം പോയി ദിവസങ്ങള്‍ പിന്നിട്ടിട്ടും കണ്ടെത്തിയി
ട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ചന്തമുക്കിന് സമീപം വച്ചിരുന്ന മൊബൈല്‍ ഷോപ്പ് ഉടമയുടെ ബൈക്കും മോഷണം പോയിരുന്നു. നിരവധി പരാതികള്‍ ഇത് സംബന്ധിച്ചു ഉയര്‍ന്നെങ്കിലും പോലീസ് അന്വേഷണം നിഷ്‌ക്രീയമാണെന്നാണ് ആക്ഷേപം.
കൊട്ടാരക്കര നഗരത്തില്‍ പല ഭാഗങ്ങളില്‍ വച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാണെന്നത് അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ട്. മോഷണങ്ങള്‍ പെരുകിയതോടെ നഗരത്തില്‍ ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലാണ് പൊതുജനം.
എനിക്കേറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ പോകുന്നു, കാത്തിരിക്കൂ…. പ്രഭാസ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കുറിച്ചതെന്ത്….
ബാഹുബലി നായകന്‍ പ്രഭാസ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പാണ് ആരാധകരെ ഇപ്പോള്‍ കണ്‍ഫ്യൂഷനിലാക്കിയിരിക്കുന്നത്. എന്തിനെക്കുറിച്ചാണ് പ്രഭാസ് പറയാന്‍ പോകുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് പലരും. പ്രിയപ്പെട്ടവരേ, എനിക്കേറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ പോകുന്നു, കാത്തിരിക്കൂ എന്നാണ് പ്രഭാസ് സ്റ്റോറിയായി കുറിച്ചിരിക്കുന്നത്. സ്റ്റോറി വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും തുടങ്ങിക്കഴിഞ്ഞു.
വിവാഹം അല്ലെങ്കില്‍ പ്രണയത്തെക്കുറിച്ചായിരിക്കും പ്രഭാസ് പറയാന്‍ പോകുന്നതെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. എന്നാലിത് പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനായിരിക്കും എന്ന് പറയുന്നവരും കുറവല്ല. നടിമാരായ അനുഷ്‌ക ഷെട്ടി, കൃതി സനോണ്‍ എന്നിവരുമായി പ്രഭാസ് പ്രണയത്തിലാണെന്ന തരത്തില്‍ മുന്‍പ് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.






































