Home Blog Page 2700

കൊടകര കുഴൽപ്പണക്കേസ്: ഇഡി അന്വേഷണം വേഗത്തിലാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി:
കൊടകര കുഴൽപ്പണ കേസിൽ ഇ ഡി അന്വേഷണം വേഗത്തിലാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. കേസിൽ അന്വേഷണം തുടരുകയാണെന്ന ഇഡിയുടെ മറുപടി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. സ്വകാര്യ ഹർജിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഇ ഡി കോടതിക്ക് നൽകിയ മറുപടിയിൽ വിമർശനം അറിയിച്ചിരുന്നു

കൊടകര കുഴൽപ്പണ കേസിൽ ഇഡി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും കേരളാ പോലീസ് കൈമാറിയിട്ടുണ്ടെന്ന് നേരത്തെ പോലീസും വ്യക്തമാക്കിയിരുന്നു. കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും പലതവണ ആവശ്യപ്പെട്ടിട്ടും കേരളാ പോലീസ് നൽകിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ പറഞ്ഞതിന് പിന്നാലെയാണ് കേരളാ പോലീസ് നിലപാട് വ്യക്തമാക്കിയത്

കൊടകര ദേശീയപാതിയൽ കാറിൽ കടത്തുകയായിരുന്ന മൂന്നര കോടി രൂപ ക്രിമിനൽ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്. ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഉയർന്ന ആരോപണം.

ശക്തിപ്പെടുത്തുന്നതിൽ ഇടപെടൽ നടത്തിയ നേതാവായിരുന്നു റെയ്‌സി: പ്രധാനമന്ത്രി

ന്യൂഡെൽഹി:
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിലൂടെ ഇന്ത്യക്ക് നഷ്ടമായത് ഉറ്റസുഹൃത്തിനെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-ഇറാൻ ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണായക ഇടപെടൽ നടത്തിയ നേതാവായിരുന്നു റെയ്‌സിയെന്ന് മോദി പറഞ്ഞു. മരണത്തിലെ നടുക്കവും അനുശോചനവും മോദി രേഖപ്പെടുത്തി.
പ്രസിഡന്റിന്റെ മരണത്തിൽ ഇന്ത്യ ഇരാനിലെ വേദനിക്കുന്ന മനുഷ്യർക്കൊപ്പമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രതികരിച്ചു. ഇതേ അപകടത്തിൽ മരിച്ച ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുലാഹിയന്റെ മരണത്തിലും ജയങ്കർ അനുശോചനം രേഖപ്പെടുത്തി

2021 ൽ ഹസ്സൻ റൂഹാനിയെ പരാജയപ്പെടുത്തി ഇറാനിൽ അധികാരം പിടിച്ച ഇബ്രാഹിം റെയ്‌സി ഇന്ത്യയുമായുള്ള സൗഹൃദത്തിന് ഉയർന്ന മൂല്യം കൽപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നിലപാടുകളാണ് മധ്യേഷ്യ വഴി റഷ്യയുമായി ബന്ധപ്പെടാൻ ലക്ഷ്യമിട്ട് ഇന്ത്യ മുന്നോട്ട് വെച്ച ചബഹാർ തുറമുഖത്തിന്റെ വികസനത്തിലേക്ക് നയിച്ചത്. ബ്രിക്‌സ് രാജ്യങ്ങളുടെ പട്ടികയിൽ ഇറാനെ ഉൾപ്പെടുത്തിയതിൽ നിർണായക ഇടപെടൽ നടത്തിയത് ഇന്ത്യയാണ്.

കൊല്ലത്ത് അനാഥനായി മരിച്ച സലിമിനെ തേടി ബന്ധുക്കൾ എത്തി; മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യം

കൊല്ലം:
18 വർഷം അനാഥനായി ജീവിച്ച് 5 മാസം മുമ്പ് മരിച്ച് ബന്ധുക്കളെ കാത്തുകിടന്ന സലീമിനെ തേടി ഒടുവില്‍ ബന്ധുക്കൾ എത്തി. കൊല്ലം ജില്ലാ ആശുപത്രിയിൽ സീനിയർ നഴ്സിംഗ് ഓഫീസറായ സുരഭി മോഹൻ മതാചാരങ്ങൾ നടത്തി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിന് കൈമാറിയ മൃതദേഹം അന്വേഷിച്ചാണ് ബന്ധുക്കൾ എത്തിയത്. കൊല്ലം ജില്ലാആശുപത്രിയിൽവച്ച് മരണപ്പെട്ട 54കാരൻ സലീം കോഴിക്കോട് കാന്തപുരം മൂൺണോ ചാലിൽ അയമ്മദ് കുട്ടി- മറിയം ദമ്പതികളുടെ 9-ാമത്തെ മകനായ അബ്ദുൾ സലിം ആണന്ന് സഹോദരൻ സമദ് ‘ന്യൂസ് അറ്റ് നെറ്റി ‘നോട് പറഞ്ഞു.
മതപണ്ഡിതനായിരുന്ന സഹോദരൻ മദ്രസ അധ്യാപകനായിരുന്നു.രണ്ട് വിവാഹം കഴിച്ചു.ആദ്യവിവാഹത്തിൽ രണ്ട് മക്കളുമുണ്ട്. രണ്ടാമത്തെ വിവാഹത്തിൽ ഭാര്യയും മൂന്ന് മക്കളുമുണ്ട്.ഇതിൽ ഇളയ കുട്ടി ജനിച്ച ശേഷം സലിമിന് മാനസിക വിഭാന്തി ഉണ്ടായതിനെ തുടർന്ന് നാട് വിടുകയായിരുന്നു. പോലീസിൽ പരാതി നൽകി അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ല. കൊല്ലത്തുള്ള സാമൂഹ്യ പ്രവർത്തകർ വഴി വിവരം അറിഞ്ഞാണ് ഭാര്യയും മക്കളും സഹോദരനും കൊല്ലത്ത് എത്തിയത്.ഈസ്റ്റ് പോലീസിൽ എത്തി വിവരങ്ങൾ ധരിപ്പിച്ചിച്ചു.മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തി മൃതദേഹം കണ്ടു.ഇത് തങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്ന സലീമിൻ്റെതാണന്ന് തിരിച്ചറിഞ്ഞു. ഡി എൻ എ ടെസ്റ്റ് നടത്തി മൃതദേഹം വിട്ടുനൽകണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സലിം മരിച്ചത്.
അഞ്ച് മാസമായിട്ടും ഏറ്റെടുക്കാനാരുമെത്താതെ കിടന്ന മൃതദേഹം സര്‍ക്കാര്‍ ഉത്തരവനുസരിച്ച് പഠനാവശ്യത്തിന് വിട്ടുനല്‍കുന്നതിന് മുമ്പ് കുറേ നാള്‍ അന്നമൂട്ടുകയും ആശ്വാസവചനങ്ങള്‍ പറയുകയും ചെയ്ത ബന്ധത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ സലിമീന്‍റെ മതാചാരപ്രകാരം സുരഭി നടത്തുകയായിരുന്നു.

കൊല്ലം ജില്ലാ ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസര്‍ പടിഞ്ഞാറേകല്ലട സ്വദേശിനി സുരഭിയാണ് അധികമാരും ചെയ്യാന്‍ താല്‍പര്യപ്പെടാത്ത ആ കര്‍മ്മം നടത്തിയത്. കഴിഞ്ഞ ഡിസംബറിൽ സുരഭിയുടെ അച്ഛന് പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരു ന്നു. ഈസമയത്ത് ആണ് വഴിയോരത്ത് വീണുകിടന്ന സലിമിനെ പൊലീസ് എത്തിക്കുന്നത്. സുരഭിയുടെ പിതാവിന്‍റെ തൊട്ടടുത്തുള്ള കിടക്കയിലാണ് സലീമിനെ കിടത്തിയിരുന്നത്. എല്ലാദിവസവും അച്ഛനെ കാണുവാനും ഭക്ഷണം കൊടുക്കുവാനും പോകുന്ന അവസരത്തിൽ സലീമിനും സുരഭി ഭക്ഷണം കരുതി. കുറേ ദിവസങ്ങൾക്ക് ശേഷം സലിം മരിച്ചു. മൃതദേഹം ഏറ്റുവാങ്ങുവാൻ ആരും എത്താത്തതിനെ തുടർന്ന് മോർച്ചറിയിലേക്ക്‌ മാറ്റി. അന്ന് പൊലീസ്‌സർജനോട് അവകാശികൾ ആരുംതന്നെ എത്തിയില്ലെങ്കിൽ സലീമിന് മതാചാരപ്രകാരമുള്ള മരണാനന്തര കർമ്മങ്ങൾ ചെയ്യുവാൻ തനിക്ക് അവസരം തരണമെന്ന്സുരഭി അഭ്യര്‍ത്ഥിച്ചിരുന്നു.

അഞ്ചുമാസമായി ആരും എത്തിയില്ല. മെയ് 8 ന് സലീമിന്റെ മൃതദേഹം കൊല്ലം ട്രാവൻകൂർ മെഡിക്കൽകോളേജിലെകുട്ടികളുടെ പഠനാവശ്യത്തിനായി നൽകാൻ സർക്കാർ ഉത്തരവായ വിവരം പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ് സുരഭി കൊല്ലം ജുമാമസ്ജിദിൽ നിന്നും മതപണ്ഡിതരെ ക്ഷണിച്ചു വരുത്തി മരണാനന്തര കർമ്മങ്ങളും പ്രാര്ഥനകളും നടത്തിച്ചു. ഇതിനു ശേഷമാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയത്. ഇതിനായി വേണ്ടിവന്ന ചിലവുകള്‍ മുഴുവന്‍‍ സുരഭി നേരിട്ടു വഹിക്കുകയും ചെയ്തു. യാത്രയാക്കുമ്പോള്‍ അനാഥത്വത്തില്‍ മരവിച്ച സലിമിന്‍റെ ഹൃദയത്തിന് സാന്ത്വനമായി മൃതദേഹത്തില്‍ ഒരു കുറിപ്പുണ്ടായിരുന്നു.
ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് കൊല്ലം ബിഷപ്പ്ഹൗസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള ട്രാക്കിന്റെയും ഈ വർഷത്തെ മി കച്ച സേവനം കാഴ്ചവച്ച നഴ്സിനുള്ള അവാർഡ്‌ സുരഭി മോഹൻ കരസ്ഥമാക്കിയിട്ടുണ്ട്.പടിഞ്ഞാറേകല്ലട കോതപുരം ആവണി നിലയത്തിൽ റിട്ട. ഹെൽത്ത് ഇൻ സ്പെക്ടർ മോഹനാണ് ഭർത്താവ്. മക്കൾ: ആവണിമോഹൻ നൃത്തഅദ്ധ്യാപികയാണ്.അൽക്ക മോഹൻ കൊല്ലംജില്ലാ ആശുപത്രി യിലെ രണ്ടാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയും.

സുരഭി ചെയ്ത സേവനങ്ങൾ പ്രശംസനീയമെന്നാണ് ബന്ധുക്കൾ പറഞ്ഞത്. എന്നാൽ ജില്ലാ ആശുപത്രിയിലെ സൂപ്രണ്ട് ഉൾപ്പെടെ മൃതദ്ദേഹം വിട്ടുകിട്ടുന്നതിന് വേണ്ടി കുടുംബത്തെ സഹായിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

കിഴക്കേ കല്ലടയിൽ തൊഴിലുറപ്പ് പദ്ധതി സ്ത്രീതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

കുണ്ടറ. കിഴക്കേ കല്ലടയിൽ തൊഴിലുറപ്പ് പദ്ധതി സ്ത്രീ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കിഴക്കേ കല്ലട ഉപ്പൂട് ഉള്ളൂർ വടക്കതിൽ പരേതനായ സദാനന്ദൻ പിള്ളയുടെ ഭാര്യ വിജയമ്മ(63) യാണ് മരിച്ചത്. വർഷങ്ങളായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ഉപ്പൂട് വാർഡിലെ ജോലിസ്ഥലത്ത് മറ്റുള്ളവരോടൊപ്പം ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് വിജയമ്മകുഴഞ്ഞുവീണ് മരിച്ചത് . മക്കൾ വി ബിന്ദു, വി സന്ധ്യ, പരേതയായ വി സിന്ധു. മരുമക്കൾ പരേതനായ വിജയൻ, അജയൻ

1000 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കഥ പറയുന്ന സൂര്യയുടെ കങ്കുവ….10,000 ആളുകളെ വച്ചുള്ള ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ആക്ഷന്‍ രംഗം

സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് കങ്കുവ. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. സൂര്യയുടെ ലുക്കുകളൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റാണ്. 350 കോടി ബജറ്റിലെത്തുന്ന ചിത്രത്തിന്റെ ടീസറും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിലെ ക്ലൈമാക്‌സിലെ യുദ്ധ രംഗമാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 10,000 ആളുകളെ വച്ചാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്.
സിജിഐയോ ഗ്രാഫിക്‌സോ ഒന്നും ഉപയോഗിച്ചിട്ടില്ല. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷന്‍ രംഗമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സൂര്യയും ചിത്രത്തിലെ വില്ലനായ ബോബി ഡിയോളും തമ്മിലുള്ള യുദ്ധ രംഗത്തിന്റെ ചിത്രീകരണമാണിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. 1000 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കഥയാണ് ചിത്രം പറയുന്നത്.

ചക്രവാത ചുഴിയും ന്യൂനമർദ പാത്തിയും: സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടൂകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 45-50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ് 20 തുടങ്ങി 22 വരെ അതീതീവ്ര മഴയ്ക്കും മെയ് 20 മുതൽ 24 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മെയ് 22ഓടെ ന്യൂനമർദം രൂപപ്പെടാൻ ഇടയുണ്ട്. ഇത് വടക്കുകിഴക്കൻ ദിശയിൽ സഞ്ചരിച്ച് മെയ് 24 രാവിലെയോടെ മധ്യബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.

തെക്കൻ തീരദേശ തമിഴ്‌നാടിന് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ തീരദേശ തമിഴ്‌നാടിന് മുകളിൽ നിന്ന് വടക്കൻ കർണാടക വരെ ന്യൂനമർദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. വടക്കൻ കേരളത്തിന് മുകളിലായി മറ്റൊരു ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്

പത്തനംതിട്ടയിൽ മൂന്ന് ദിവസത്തേക്ക് റെഡ് അലർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്

പടന്നക്കാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്. 36 വയസുകാരനായ കുടക് സ്വദേശിയാണ് പ്രതിയെന്ന് പോലീസ് പറയുന്നു. പ്രതിയുടെ ബന്ധുവാണ് നിര്‍ണായക വിവരം പൊലീസിന് കൈമാറിയത്. പ്രദേശത്ത് തന്നെ താമസിക്കുന്നയാളാണ് പ്രതി. ഇയാള്‍ നേരത്തെയും പോക്‌സോ കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ രണ്ടരയോടെ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പുലര്‍ച്ചെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ തൊഴുത്തിലേക്ക് പോയ സമയത്താണ് സംഭവം.
തുടര്‍ന്ന് വീടിന് ഒരു കിലോമീറ്റര്‍ അകലെ ഞാണിക്കടവ് വയല്‍ പ്രദേശത്ത് കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. മോഷണത്തിനൊപ്പം പ്രതി കുട്ടിയെ ശരീരികമായി ഉപദ്രവിച്ചു. പുലര്‍ച്ചെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയ കുട്ടിയെ കണ്ണിനും കഴുത്തിനും പരുക്കേറ്റ നിലയില്‍ സമീപത്തെ വയലില്‍ നിന്നാണ് കണ്ടെത്തിയത്. മുന്‍വശത്തെ വാതിലിലൂടെ എത്തിയ പ്രതി അടുക്കള വാതിലൂടെയാണ് കുട്ടിയെ കടത്തിയത്.

ആദ്യദിന കളക്ഷനുകളില്‍ റെക്കോഡിട്ട് ‘ഗുരുവായൂരമ്പല നടയില്‍’

പൃഥ്വിരാജ്-ബേസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗുരുവായൂരമ്പല നടയില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. അടുത്ത കാലത്തായി മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. നാല് ദിവസം കൊണ്ട് 45 കോടിയിലധികം രൂപയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. 15.55 കോടിയാണ് മൂന്ന് ദിവസത്തെ ഓവര്‍സീസ് കളക്ഷന്‍.
നാലാം ദിവസം മാത്രം ചിത്രം കേരളത്തില്‍ നിന്ന് ആറ് കോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണം ഇത്തരത്തിലാണെങ്കില്‍ വരും ദിവസങ്ങളില്‍ ഗുരുവായൂരമ്പല നടയില്‍ 50 കോടി ക്ലബ്ബിലേക്ക് കടക്കും. അടുത്തിടെ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു എന്നീ ചിത്രങ്ങളുടെ ആദ്യ രണ്ട് ദിവസ കളക്ഷനേക്കാള്‍ 150 ശതമാനം കൂടുതല്‍ കളക്ഷനാണ് ‘ഗുരുവായൂരമ്പല നടയില്‍’ കരസ്ഥമാക്കിയത്.
കൂടാതെ ഓവര്‍സീസ് കളക്ഷനില്‍ ആടുജീവിതത്തിനേക്കാള്‍ മുന്നേറ്റവും ചിത്രം നേടി. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം വാരാന്ത്യത്തില്‍ ഓരോ ദിവസവും കളക്ഷനില്‍ മുന്നേറ്റം നടത്തിയിരുന്നു. മറ്റൊരു റെക്കോര്‍ഡ് കൂടി ചിത്രം നേടിയിരിക്കുകയാണിപ്പോള്‍.

നാലു വർഷ ബിരുദ പ്രോഗ്രാം:ശാസ്താംകോട്ട കോളേജിൽമേയ് 23ന് ബോധവത്ക്കരണ പരിപാടി

ശാസ്താംകോട്ട:ഉന്നത വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും അനന്ത സാധ്യതകൾക്ക് അവസരം നൽകുന്ന നാലു വർഷ ബിരുദ പ്രോഗ്രാമിനെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടി ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ സംഘടിപ്പിക്കുന്നു.മെയ് 23 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കോളേജ് സെമിനാർ ഹാളിലാണ് പരിപാടി നടക്കുന്നത്.വിദ്യാർഥികൾക്കും, രക്ഷാകർത്താക്കൾക്കും,വിദ്യാഭ്യാസ പ്രവർത്തകർക്കും,
പൊതുജനങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക്:8893018909.

ഡെങ്കിപ്പനി ഭീതിയിൽ പോരുവഴി ഗ്രാമപഞ്ചായത്ത്;ആരോഗ്യ വകുപ്പിനും പഞ്ചായത്തിനും നിസ്സംഗതയെന്ന് നാട്ടുകാർ

പോരുവഴി.പോരുവഴി ഗ്രാമ പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖല പനിച്ച് വിറയ്ക്കുന്നു.ഇവിടെ ഡെങ്കിപ്പനി പടർന്നു പിടിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയിൽ അധികമായി.അൻപതിലധികം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.പലരും സ്വകാര്യ ആശുപത്രികളിലടക്കം ചികിൽസ തേടി.ശാസ്താംകോട്ട,കരുനാഗപ്പള്ളി താലൂക്കാശുപത്രികളിലും നിരവധി പേർ ചികിത്സ തേടിയിട്ടുണ്ട്.എന്നാൽ പനി വ്യാപകമായിട്ടും ആരോഗ്യ വകുപ്പും,ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും നിസംഗത പാലിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.വേണ്ട മുൻ കരുതലുകൾ സ്വീകരിക്കാനും ബോധവത്ക്കരണം നടത്താനും അധികൃതർ തയ്യാറായിട്ടില്ല.ഗ്രാമപഞ്ചായത്തിലെ
12 ,15 വാർഡുകളിലാണ് ഡെങ്കി പനി പടർന്ന് പിടിക്കുന്നത്.ഗ്രാമ പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ പനി മൂലം ആളുകൾക്ക് വീടിനു പുറത്തിറങ്ങാൻ പറ്റാത്ത തരത്തിൽ ദുരിതമനുഭവിക്കുകയാണത്രേ.രോഗം പടർന്നു പിടിച്ചിട്ടും ജനങ്ങളുടെ ഭീതി അകറ്റാൻ പോലും കഴിയാത്തവരായി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും ആരോഗ്യ വകുപ്പും അധ:പതിച്ചതായും ഇതിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും
മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പോരുവഴി ഹുസൈൻ അറിയിച്ചു.