23.2 C
Kollam
Saturday 20th December, 2025 | 09:04:10 AM
Home Blog Page 2700

മോദിക്ക് തോന്നുന്നവരെ പിടിച്ച് ജയിലിലിടും; ആംആദ്മി ബിജെപിക്ക് ഭീഷണിയായി തുടങ്ങി: അരവിന്ദ് കെജ്‌രിവാള്‍

ന്യൂ ഡെൽഹി :
ആംആദ്മി പാര്‍ട്ടിയെ ബിജെപി ഭീഷണിയായാണ് കാണുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. നരേന്ദ്രമോദിക്ക് തോന്നുന്നവരെ പിടിച്ച് ജയിലില്‍ അടയ്ക്കുകയാണ് ചെയ്യുന്നത്. എഎപിയെ തകര്‍ക്കാനുള്ള യോജിച്ച പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്.ബി ജെ പി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. തങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കാനാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും ശ്രമിക്കുന്നതെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി

പ്രമുഖ എഎപി നേതാക്കളെ അറസ്റ്റ് ചെയ്യുകയും പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ പിടിച്ചെടുക്കുകയും ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. ആംആദ്മിയെ തൂത്തെറിയാനുള്ള നീക്കങ്ങളാണ് ഇതെല്ലാം. തനിക്ക് ജാമ്യം കിട്ടിയതുമുതല്‍ മോദി ആപ്പിനെ കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്.രാജ്യം മുഴുവനും ഈ പാര്‍ട്ടിയെ കുറിച്ച് സംസാരിക്കുന്നു..ബിജെപിക്ക് എഎപി ഒരു ഭീഷണിയായി തോന്നിത്തുടങ്ങിയതുകൊണ്ടാണ് അതിനെ തകര്‍ക്കാന്‍ ശ്രമമെന്നും കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തേക്കാണ് എഎപി നേതാക്കളും അരവിന്ദ് കെജ്രിവാളും മാര്‍ച്ച് ചെയ്തത്. നിരവധി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എഎപി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസില്‍ കെജ്രിവാളിന്റെ സഹായി ബിഭവ് കുമാറിന്റെ അറസ്റ്റോടെ എഎപിയും ബിജെപിയും തമ്മിലുള്ള പോര് കടുക്കുകയാണ്. എംപി രാഘവ് ഛദ്ദ, മന്ത്രി അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരുള്‍പ്പെടെ കൂടുതല്‍ അറസ്റ്റുകള്‍ ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും കെജ്രിവാള്‍ ആരോപിച്ചു.

നിശബ്ദ കൊലയാളിയായ രക്തസമ്മർദ്ദത്തെ ചെറുക്കാൻ ഇതാ ചില ഒറ്റമൂലികൾ

പ്രമേഹം പോലെ തന്നെ ഉയർന്ന രക്തസമ്മർദ്ദവും ഒരു ജീവിതശൈലി രോഗമാണ്. ഹൃദ്രോഗങ്ങളുടെ മൂല കാരണങ്ങളിൽ ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം. ലോകത്ത് 128 കോടി ആളുകൾ ഉയർന്ന രക്തസമ്മർദ്ദത്തോടെയാണ് ജീവിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

രക്തസമ്മർദ്ദം പലപ്പോഴും രോഗലക്ഷങ്ങൾ ഒന്നും പ്രകടമാക്കാറില്ലെന്നതാണ് രോഗത്തെ ഏറ്റവും അപകടകരമാക്കുന്നത്. യാദൃച്ഛികമായിട്ടായിരിക്കും പലപ്പോഴും രോഗം കണ്ടെത്തുക. അതുകൊണ്ടു തന്നെ ഈ രോഗത്തെ ഒരു നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്. എന്നിരുന്നാലും ചിലർക്ക് കഠിനമായ തലവേദന, തലകറക്കം, ഓക്കാനം, ഛർദി, കിതപ്പ്, കാഴ്ച മങ്ങുക, നെഞ്ചുവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ കാണപ്പെടാം.

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഒരു ജീവിതശൈലി ശീലിക്കുക എന്നതാണ് ഏക മാർഗം. ഡയറ്റിൽ ധാരാളം പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക. ദിവസവും കുറഞ്ഞത് 30 മിനിറ്റ് നേരമെങ്കിലും വ്യയാമം ശീലിക്കുക. അമിതവണ്ണം ഒഴിവാക്കാൻ ശ്രമിക്കുക. കൃത്യമായ മെഡിക്കൽ ചെക്കപ്പുകൾ നടത്തുക

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: കേരളത്തിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. മെയ് 22ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും.

‘ന്യൂനമര്‍ദം ശക്തി പ്രാപിച്ച്‌ തീവ്രന്യൂനമര്‍ദമാവുകയും ചുഴലിക്കാറ്റായി രൂപപ്പെടാനുമാണ് സാധ്യത.

സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും കാലാവസ്ഥാ വകുപ്പ് സാധ്യത പ്രവചിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് ജാഗ്രതയുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു.

വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ (82 വയസ് ) ആണ് മരിച്ചത്. രാവിലെ വീടിന് മുന്നിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒറ്റയ്ക്കാണ് വിക്രമന്‍ താമസിച്ചിരുന്നത്. വീടിന്റെ വാതിലിന് പുറത്തേക്ക് വെള്ളത്തില്‍ തല കുത്തിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്തും, ഇത്തവണ മഴ കനക്കുമെന്ന് സൂചന

തിരുവനന്തപുരം:
കാലവര്‍ഷം അടുത്ത 36 മണിക്കൂറിനുള്ളില്‍ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യത. തുടര്‍ന്ന് മെയ് 31 ഓടെ കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കന്‍ തമിഴ്‌നാടിന് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ ഛത്തീസ്ഗഢില്‍ നിന്ന് തെക്കന്‍ കര്‍ണാടക വരെ, ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടിരിക്കുന്നു. മറ്റൊരു ന്യൂനമര്‍ദ്ദപാത്തി മറാത്തുവാഡയില്‍ നിന്ന് തെക്കന്‍ തമിഴ്‌നാട് വഴി ചക്രവാത ചുഴിയിലേക്ക് നീണ്ടുനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 6 – 7 ദിവസം ഇടിമിന്നലോടെയും കാറ്റോടും ( 49-50 കി മീ / മണിക്കൂര്‍) കൂടിയ മിതമായ, ഇടത്തരം മഴക്ക് സാധ്യതയുണ്ട്.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മെയ് 19, 20, 21 തിയ്യതികളില്‍ അതി തീവ്രമായ മഴയ്ക്കും മെയ് 19 മുതല്‍ 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ, അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 22 ഓടെ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിച്ച് മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

കാസർകോട് .കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കുറ്റിക്കോലിൽ ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം.
ബന്തടുക്ക സ്വദേശികളായ
കെ.കെ.കുഞ്ഞികൃഷ്ണൻ ( 60) ഭാര്യ ചിത്രകല ( 50 ) എന്നിവരാണ് മരിച്ചത്. ബേത്തൂർ പാറ കുന്നുമ്മൽ റോഡിലാണ് അപകടം ഉണ്ടായത് . ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ എതിർ ദിശയിൽ അമിത വേഗതയിൽ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. കാസർഗോഡ് ഭാഗത്തേക്ക് പോകുകയായിരുന്നു ദമ്പതികൾ.
ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബേഡകം കേസ് എടുത്തു.

ആക്ഷന്‍ ഹീറോ ,കരിക്കുപയോഗിച്ച് മർദ്ദിച്ചു എന്ന് പരാതിയിൽ പോലീസിനെ വെട്ടിലാക്കി മെഡിക്കൽ റിപ്പോർട്ട്

തൃശൂർ.കസ്റ്റഡിയിലെടുത്ത വരെ കരിക്കുപയോഗിച്ച് മർദ്ദിച്ചു എന്ന് പരാതിയിൽ പോലീസിനെ വെട്ടിലാക്കി മെഡിക്കൽ റിപ്പോർട്ട്.
അന്തിക്കാട് പോലീസ് സ്റ്റേഷനിലെ സിഐ യുടെ നേതൃത്വത്തിൽ നടന്ന കരിക്ക് കൊണ്ടുള്ള മർദ്ദനത്തിൽ അരിമ്പൂർ വെളുത്തൂരിലുള്ള പട്ടികജാതിക്കാരനായ മധ്യവസ്കന്റെ രണ്ടു വാരിയെല്ലുകൾ പൊട്ടിയതായി സ്കാനിങ്ങിൽ കണ്ടെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയെങ്കിലും ആരോപണ വിധേയനായ അന്തിക്കാട് സിഐ വിനീഷ്, പോലീസുകാരനായ അനൂപ് എന്നിവർക്കെതിരെ നടപടി ഉണ്ടായില്ലെന്ന് പരാതിക്കാർ പറയുന്നു.

പത്തു ദിവസം മുൻപാണ് അരിമ്പൂർ വെളുത്തൂർ സ്വദേശി വടക്കുംതല വീട്ടിൽ സുനിൽകുമാറിനെ വെളുത്തൂർ ക്ഷേത്രത്തിൽ നടന്ന ഗാനമേളക്കിടെ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. സുനിൽകുമാറിന്റെ സഹോദരി പുത്രനടക്കം പതിനഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ പുലർച്ചയോടെ സമീപത്തുള്ള പഴയ പോലീസ് സ്റ്റേഷൻ കെട്ടിടത്തിലെത്തിച്ച് കരിക്ക് തുണിയിൽ കെട്ടി ക്രൂരമായി മർദിച്ചതായാണ് പരാതി. തന്നെ സിഐ വിനീഷും, പൊലീസുകാരനായ അനൂപും ചേർന്നാണ് മർദിച്ചതെന്ന് സുനിൽകുമാറിന്റെ പരാതിയിൽ പറയുന്നു. നെഞ്ചിലും മുഖത്തും മർദിച്ചു. കരിക്കു കൊണ്ട് ഏഴു തവണ തുണിയിൽ പൊതിഞ്ഞ് ഇടിച്ചു പരുവമാക്കിയെന്നുമാണ് പരാതിയിൽ ഉള്ളത്. പോലീസ് വിട്ടയച്ച ശേഷം സുനിൽകുമാർ അടക്കം 6 പേർ തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് സുനില്കുമാറിന്റെ വലതു വശത്ത് പുറംഭാഗത്ത് രണ്ടു വാരിയെല്ലുകൾ പൊട്ടിയതായും ലങ്സിന് ചുറ്റും വായു കെട്ടി നിൽക്കുന്നതായും കണ്ടെത്തിയത്. ഓപ്പറേഷൻ നടത്താനായി വരും ദിവസങ്ങളിൽ ഇദ്ദേഹത്തിന് മെഡിക്കൽ കോളേജി ആശുപത്രിയിൽ എത്തണം. വീട്ടിൽ കടുത്ത വേദന മൂലം അധികം നടക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥയിലാണ് സുനിൽകുമാർ. അമ്മ ശാന്തയാണ് സഹായത്തിനുള്ളത്.

സിഐ ക്കും പോലീസുകാരനും എതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, ഡിജിപി ,പട്ടികജാതി ക്ഷേമവകുപ്പ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാണ് സുനിൽകുമാർ ആവശ്യപ്പെടുന്നത്.

തിരുവനന്തപുരം മംഗലപുരത്ത് എൽ പി ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. തിരുവനന്തപുരം മംഗലാപുരത്താണ് അപകടമുണ്ടായത്. ഡ്രൈവറായ നാമക്കൽ സ്വദേശി എറ്റിക്കൺ (65) പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തിൽ വാതക ചോർച്ച ഇല്ലാത്തത് ആശ്വാസമായി. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ വഴിതെറ്റി സർവ്വീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്. കൊച്ചിയിൽ നിന്നും തിരുനെൽ വേലിക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്.

ശക്തമായ മഴയെ തുടർന്ന് മണ്ണിൽ താഴ്ന്ന ടാങ്കർ മറിയുകയായിരുന്നു. വാതകചോർച്ച ഇല്ലാത്തതിനാൽ ഡ്രൈവർ പോലീസിൽ വിവരമറിയിച്ചില്ല. പിന്നീട് രാവിലെ ഏഴരയോടെയാണ് പൊലീസ് വിവരമറിഞ്ഞത്. മംഗലപുരം പോലീസും കഴക്കൂട്ടം ഫയർ ഫോഴ്സും സ്ഥലത്തെത്തി.

ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനുമുന്നില്‍ വെള്ളക്കെട്ട്

ശാസ്താംകോട്ട. റെയില്‍വേ സ്റ്റേഷനുമുന്നില്‍ വെള്ളക്കെട്ട് പുനര്‍നിര്‍മ്മാണം നടന്ന സ്റ്റേഷന്‍ കെട്ടിടത്തിനുമുന്നിലാണ് വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നത്. ഷൂസില്‍ നിറയെ വെള്ളം കയറിയാണ് പലരും ട്രയിനിലേക്ക് ഓടിക്കയറേണ്ടത്.നിത്യവും ആയിരങ്ങള്‍ എത്തുന്ന സ്റ്റേഷനിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. മഴക്കാലം ആസന്നമായതോടെ സ്റ്റേഷനുമുന്നിലെ വെള്ളക്കെട്ട് പ്രശ്നമാകുമെന്ന് ഉറപ്പാണ്.

തൃക്കാക്കരയിൽ മഞ്ഞപ്പിത്തം പടരുന്നു

കൊച്ചി. തൃക്കാക്കരയിൽ മഞ്ഞപ്പിത്തം പടരുന്നു. ഇരുപതോളം പേർ ജില്ലയിലെ വിവിധ ആശുപത്രികൾ ചികിത്സ തേടി.
ആരോഗ്യവിഭാഗം പരിശോധന നടത്തിയിട്ട് മാസങ്ങളായി. നഗരസഭക്കെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്ത്.
മഞ്ഞപിത്ത വ്യാപനം ഉണ്ടായ വേങ്ങൂരിൽ നിലവിൽ 51 പേരാണ് ചികിത്സയിലുള്ള

തൃക്കാക്കര നഗരസഭയ്ക്ക് കീഴിലെ വിവിധ വാർഡുകളിലായി ഇരുപതോളം പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.
ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്റെ വാർഡിൽ തന്നെ ഒരു കുടുംബത്തിലെ നാലുപേർ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ചികിത്സ തേടി. മഞ്ഞപ്പിത്ത വ്യാപനം തുടരുമ്പോഴും നഗരസഭ വേണ്ട മുൻകരുതലുകൾ എടുക്കുന്നില്ല എന്നാണ് ആരോപണം. ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം കൃത്യമായി പരിശോധനകൾ നടത്തുന്നില്ല. കുടിവെള്ളക്ഷാമം നേരിടുന്ന തൃക്കാക്കരയിലെ വിവിധ മേഖലകളിൽ ടാങ്കറുകളിലാണ് ആണ് വെള്ളം എത്തിക്കുന്നത്. ഇങ്ങനെ എത്തിക്കുന്ന കുടിവെള്ളം ഉപയോഗയോഗ്യമാണോ എന്ന് നഗരസഭ പരിശോധിക്കുന്നില്ല

എറണാകുളം വേങ്ങൂരിൽ 217 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് ഇതിൽ 51 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്
കളമശ്ശേരിയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട് ഇതിനു പിന്നാലെയാണ് തൃക്കാക്കരയിലും മഞ്ഞപ്പിത്ത വ്യാപനം ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ നഗരസഭ മുൻകരുതലുകൾ എടുക്കാൻ തയ്യാറാകണമെന്നാണ് ആവശ്യം