ആലപ്പുഴ: മാവേലിക്കര ചിങ്ങോലി ജയറാം വധക്കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം. ചിങ്ങോലി തറവേലിക്കകത്ത് പടീറ്റതില്‍ ഹരികൃഷ്ണന്‍ (ഹരീഷ് -36), കലേഷ് ഭവനത്തില്‍ കലേഷ് (33) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികള്‍ക്ക് ഓരോ ലക്ഷം രൂപ പിഴയും വിധിച്ചു.
മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കൊല്ലപ്പെട്ട ജയറാമിന്റെ അമ്മയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. 2020 ജൂലായ് 19-ന് രാത്രി 7.30-നാണ് നെടിയാത്ത് പുത്തന്‍വീട്ടില്‍ ജയറാമി(31) നെ കൊലപ്പെടുത്തുന്നത്. ചിങ്ങോലി പഴയ വില്ലേജ് ഓഫീസിനു വടക്കുവശത്തുള്ള ബേക്കറിക്ക് മുന്നില്‍ വെച്ചാണ് കൊലപാതകം നടന്നത്.
പ്രതികള്‍ ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ് പ്രകാരം കുറ്റക്കാരാണെന്ന് കോടതി ശനിയാഴ്ച കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ജയറാമിന്റെ സുഹൃത്തുക്കളാണ് പ്രതികള്‍ ഇരുവരും. ജയറാമും പ്രതികളും കോണ്‍ക്രീറ്റ് ജോലികള്‍ ചെയ്യുന്നവരാണ്. പ്രതികളുടെ സുഹൃത്തായ മറ്റൊരാള്‍ ജോലിക്കു വിളിക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ചിങ്ങോലി ജയറാം വധക്കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം
സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ;അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്തക്ക് വിട
തിരുവല്ല:
ബിലീവേഴ്‌സ് ഈസ്‌റ്റേൺ സഭ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്തയുടെ സംസ്‌കാരം നടത്തി. തിരുവല്ല സെന്റ് തോമസ് ഈസ്‌റ്റേൺ ചർച്ച് കത്തീഡ്രലിലാണ് അത്തനേഷ്യസ് യോഹാന് അന്ത്യവിശ്രമം ഒരുക്കിയത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്.
രാവിലെ 9 മണി വരെ തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് പൊതുദർശനത്തിന് വെച്ചതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. രണ്ട് ദിവസങ്ങളിലായി ആയിരക്കണക്കിനാളുകൾ ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാനെത്തി.
മന്ത്രി സജി ചെറിയാൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, എംപിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാനെത്തി. അമേരിക്കയിൽ വെച്ചുണ്ടായ അപകടത്തിലാണ് അത്തനേഷ്യസ് യോഹാൻ അന്തരിച്ചത്. മെയ് 19നാണ് മൃതദേഹം കേരളത്തിലെത്തിച്ചത്.
കൂണ്‍ കഴിച്ച് ഭക്ഷ്യവിഷബാധ; നാലുപേര്‍ ആശുപത്രിയില്‍
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ. വരിക്കോളി സ്വദേശികളായ പൊക്കന്‍ (88), സുനില്‍ (48), ഭാര്യ റീജ (40) മകന്‍ ഭഗത് സൂര്യ (13) എന്നിവര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
വീടിന് സമീപത്ത് നിന്നും ലഭിച്ച കൂണ്‍ കഴിച്ച് ഇവര്‍ക്ക് ശരീര അസ്വസ്ഥതകളും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഇതില്‍ നിന്നാവാം ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം.
ലാലേട്ടന്‍റെ പിറന്നാള്‍ ദിനത്തില്‍ രാത്രി ഉണര്‍ന്നിരുന്ന് മമ്മൂക്ക ചെയ്തത് കണ്ടോ
മലയാള സിനിമയിലെ നടന വിസ്മയങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായെത്തിയിരിക്കുകയാണ് മമ്മൂട്ടി. ഇവരെ തമ്മില്‍ പരസ്പരം വിലയിരുത്താനും മല്‍സരിപ്പിക്കാനും ശ്രമിച്ചവരെല്ലാം തോറ്റ ചരിത്രമേ കേട്ടിട്ടുള്ളു. സ്വന്തം സഹോദരനേക്കാള്‍ സ്നേഹത്തോടെയാണ് മമ്മൂക്ക ലാലിനെ പരിഗണിക്കാറ്. ലാലേട്ടന് ആരെക്കാളും മുന്നേ പിറന്നാള്‍ ആശംസ അറിയിച്ച് ആരാധകരെ ഞെട്ടിക്കുകയാണ് മമ്മുക്ക ചെയ്തത്. കൃത്യം രാത്രി 12 മണിക്ക് മമ്മൂട്ടി മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാലിനെ ചേര്‍ത്ത് നിര്‍ത്തി കവിളില്‍ ചുംബിക്കുന്ന ചിത്രമാണ് മമ്മൂക്ക പങ്കുവെച്ചിരിക്കുന്നത്. 55 ചിത്രങ്ങളോളം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
സ്വർണവിലയിൽ കുറവ്, പവന് 480 രൂപ കുറഞ്ഞു; വീണ്ടും 55,000ത്തിന് താഴെ
തിരുവനന്തപുരം:
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 480 രൂപയാണ് കുറഞ്ഞത്. ഇന്നലെ സ്വർണം ചരിത്രത്തിലെ ഏറ്റവും വലിയ വിലയായ 55,120 രൂപയിലായിരുന്നു വ്യാപാരം നടന്നത്.
ഇന്ന് പവന് 480 രൂപ കുറഞ്ഞതോടെ സ്വർണവില 55,000ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 54,640 രൂപയാണ്
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 60 രൂപ കുറഞ്ഞ് 6830 രൂപയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് വില 50 രൂപ കുറഞ്ഞ് 5690 രൂപയായി
ഇപി ജയരാജനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കി
കൊച്ചി:
സിപിഎം നേതാവ് ഇപി ജയരാജനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. സുധാകരന്റെ ഹർജിയിലാണ് കോടതി വിധി
കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തന്നെയും കുറ്റവിമുക്തനാക്കണമെന്ന് കാണിച്ച് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്
നേരത്തെ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി സുധാകരന്റെ ആവശ്യം തള്ളിയിരുന്നു. പിന്നാലെയാണ് അദ്ദേഹം ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടി,യുവാവിന്റെ കാല്‍ ഒടിഞ്ഞു
കോട്ടയം: ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്റെ കാല്‍ ഒടിഞ്ഞു.
സാരമായി പരിക്കേറ്റ വൈക്കം ഇടയാഴം സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 4.30-നാണ് സംഭവം.
തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നാട്ടകത്തിന് സമീപമെത്തിയപ്പോഴായിരുന്നു സംഭവം. ചങ്ങനാശ്ശേരി മുതല്‍ ദമ്ബതികള്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നതായി യാത്രക്കാര്‍ പറഞ്ഞു.
നാട്ടകം മറിയപ്പള്ളി ഭാഗം എത്തിയപ്പോള്‍ ബസിനുള്ളില്‍നിന്ന് ഇറങ്ങണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍, കെഎസ്ആര്‍ടിസി.സ്റ്റാന്‍ഡില്‍ ഇറക്കാമെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍, ഇതിനിടെ ഇയാള്‍ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടുകയായിരുന്നു.
തുടര്‍ന്ന് ഡ്രെവര്‍ ബസ് നിര്‍ത്തി. 108 ആംബുലന്‍സ് വിളിച്ചുവരുത്തി ഭാര്യതന്നെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇടത് കാലിന് ഒടിവുണ്ടെന്നും രോഗി തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
ടൂത്ത് പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ടു പല്ല് തേച്ച യുവതി മരിച്ചു
ചെന്നൈ: ടൂത്ത് പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ടു പല്ല് തേച്ച യുവതി മരിച്ചു. തിരിച്ചിറപ്പള്ളിയിലാണ് ദാരുണ സംഭവം.
കെകെ നഗര്‍ സ്വദേശി രേവതി (27) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെയാണ് ടൂത്ത് പേസ്റ്റാണെന്നു തെറ്റിദ്ധരിച്ച് രേവതി എലികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന പേസ്റ്റ് എടുത്തു പല്ല് തേച്ചത്. പിന്നീട് യുവതി ജോലിക്ക് പോകുകയും ചെയ്തു. വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയ രേവതി നിരവധി തവണ ഛര്‍ദ്ദിച്ചതായി ബന്ധുക്കള്‍ വ്യക്തമാക്കി.
പിന്നാലെ ബന്ധുക്കള്‍ യുവതിയെ തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കെകെ നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പടന്നക്കാട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, സലിം കുടുങ്ങിയതിങ്ങനെ
കാസര്‍ഗോഡ്. കാഞ്ഞങ്ങാട് പടന്നക്കാട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി സലീമിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രദേശത്ത് നിന്ന് ലഭിച്ച CCTV ദൃശ്യങ്ങളാണ് കേസിൽ നിർണായക വഴിത്തിരിവായത് . സംഭവത്തിന് ദിവസങ്ങൾക്കു മുമ്പ് പ്രദേശത്തു നടന്ന മോഷണത്തിലും പ്രതി ഇയാളെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു . ഈ കേസിലെ രേഖാചിത്രവും CCTV ദൃശ്യവും ഒരാൾ ആണെന്നും പൊലീസ് വ്യക്തമാക്കി .
കാഞ്ഞങ്ങാട് പിള്ളേരുപടിയിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് അന്വേഷണത്തിൽ നിർണായകമായത്.
പെൺകുട്ടിയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് സലീം സമീപത്തെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയുടെ മാല പൊട്ടിച്ചിരുന്നു. ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ അന്ന് തന്നെ ലഭിച്ചെങ്കിലും മുഖം വ്യക്തമല്ലാത്തതിനാൽ പോലീസ് രേഖാചിത്രം വരപ്പിച്ചു . പീഡനം നടന്ന ദിവസം ഇയാൾ തന്നെയാണ് പിള്ളേരുപടിയിലെ സിസിടിവിയിലും കുടുങ്ങിയത്. രണ്ട് സംഭവങ്ങളിലും പ്രതി ഒരേ വസ്ത്രം ധരിച്ചതും അന്വേഷണത്തിൽ നിർണായകമായി. സിസിടിവിയിലെ ശരീര ചലനങ്ങളും വ്യക്തമായതോടെ രണ്ടും ഒരാൾ തന്നെയാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു. പ്രതിയെ പിടികൂടാനായി പല സംഘങ്ങളായി തിരിഞ്ഞു കർണാടകയിൽ തിരച്ചിൽ ഊർജിതമാക്കിയിരിക്കയാണ് അന്വേഷണസംഘം. ഇയാളുടെ ബന്ധുവീടുകളിലടക്കം പരിശോധന നടത്തി. 14 വർഷം മുൻപാണ് സലീം കുടകിൽ നിന്ന് കാസർഗോഡ് എത്തിയത്. 2002 ജൂണിൽ ബന്ധുവായ പെൺകുട്ടിയെ സ്‌കൂട്ടറിൽ ആദൂർ വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ് . കേസിൽ റിമാൻഡിലായി മൂന്ന് മാസത്തോളം ജയിലിലായിരുന്നു സലീം . ഇയാൾക്കെതിരെ കർണാടകയിലെ കുടക്, സുള്ള്യ സ്റ്റേഷനുകളിലും പിടിച്ചുപറി, മോഷണ കേസുകൾ ഉണ്ട്.
രാമേശ്വരം കഫെ സ്ഫോടനം, എൻഐഎയുടെ വ്യാപക റെയ്ഡ്
ബംഗളൂരു .രാമേശ്വരം കഫെ സ്ഫോടന കേസുമായി ബന്ധപ്പെട്ട് എൻഐഎയുടെ വ്യാപക റെയ്ഡ്. തമിഴ് നാട് ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തിയത്. കോയമ്പത്തൂരിലെ സായ്ബാബ നഗറിലെ ഡോക്ടർമാരായ ജാഫർ ഇക്ബാൽ, നയിൻ സാദിഖ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. കർണാടക സ്വദേശികളായ ഇവർ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരാണ്. ആന്ധ്രാപ്രദേശ് അനന്ത്പൂർ ജില്ലയിലെ രായദുർഗത്തെ സുഹൈലിന്റെ വീട്ടിലും എൻഐഎ റെയ്ഡ് നടത്തി. ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പരിശോധനയിൽ മൊബൈൽ ഫോണും ഹാർഡ് ഡിസ്കും കണ്ടെടുത്തു. ഐടി ജീവനക്കാരനായ സുഹൈൽ കഴിഞ്ഞ മൂന്ന് മാസമായി വീട്ടിലിരുന്ന് ജോലി ചെയ്ത് വരികയായിരുന്നു. ബംഗളൂരുവിലെ കുമാരസ്വാമി ലേ ഔട്ട്, ബാനശങ്കരി എന്നിവിടങ്ങളിലും ഇന്ന് പരിശോധന നടത്തി.



































