Home Blog Page 2695

പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്

പടന്നക്കാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്. 36 വയസുകാരനായ കുടക് സ്വദേശിയാണ് പ്രതിയെന്ന് പോലീസ് പറയുന്നു. പ്രതിയുടെ ബന്ധുവാണ് നിര്‍ണായക വിവരം പൊലീസിന് കൈമാറിയത്. പ്രദേശത്ത് തന്നെ താമസിക്കുന്നയാളാണ് പ്രതി. ഇയാള്‍ നേരത്തെയും പോക്‌സോ കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ രണ്ടരയോടെ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പുലര്‍ച്ചെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ തൊഴുത്തിലേക്ക് പോയ സമയത്താണ് സംഭവം.
തുടര്‍ന്ന് വീടിന് ഒരു കിലോമീറ്റര്‍ അകലെ ഞാണിക്കടവ് വയല്‍ പ്രദേശത്ത് കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. മോഷണത്തിനൊപ്പം പ്രതി കുട്ടിയെ ശരീരികമായി ഉപദ്രവിച്ചു. പുലര്‍ച്ചെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയ കുട്ടിയെ കണ്ണിനും കഴുത്തിനും പരുക്കേറ്റ നിലയില്‍ സമീപത്തെ വയലില്‍ നിന്നാണ് കണ്ടെത്തിയത്. മുന്‍വശത്തെ വാതിലിലൂടെ എത്തിയ പ്രതി അടുക്കള വാതിലൂടെയാണ് കുട്ടിയെ കടത്തിയത്.

ആദ്യദിന കളക്ഷനുകളില്‍ റെക്കോഡിട്ട് ‘ഗുരുവായൂരമ്പല നടയില്‍’

പൃഥ്വിരാജ്-ബേസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗുരുവായൂരമ്പല നടയില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. അടുത്ത കാലത്തായി മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. നാല് ദിവസം കൊണ്ട് 45 കോടിയിലധികം രൂപയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. 15.55 കോടിയാണ് മൂന്ന് ദിവസത്തെ ഓവര്‍സീസ് കളക്ഷന്‍.
നാലാം ദിവസം മാത്രം ചിത്രം കേരളത്തില്‍ നിന്ന് ആറ് കോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണം ഇത്തരത്തിലാണെങ്കില്‍ വരും ദിവസങ്ങളില്‍ ഗുരുവായൂരമ്പല നടയില്‍ 50 കോടി ക്ലബ്ബിലേക്ക് കടക്കും. അടുത്തിടെ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു എന്നീ ചിത്രങ്ങളുടെ ആദ്യ രണ്ട് ദിവസ കളക്ഷനേക്കാള്‍ 150 ശതമാനം കൂടുതല്‍ കളക്ഷനാണ് ‘ഗുരുവായൂരമ്പല നടയില്‍’ കരസ്ഥമാക്കിയത്.
കൂടാതെ ഓവര്‍സീസ് കളക്ഷനില്‍ ആടുജീവിതത്തിനേക്കാള്‍ മുന്നേറ്റവും ചിത്രം നേടി. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം വാരാന്ത്യത്തില്‍ ഓരോ ദിവസവും കളക്ഷനില്‍ മുന്നേറ്റം നടത്തിയിരുന്നു. മറ്റൊരു റെക്കോര്‍ഡ് കൂടി ചിത്രം നേടിയിരിക്കുകയാണിപ്പോള്‍.

നാലു വർഷ ബിരുദ പ്രോഗ്രാം:ശാസ്താംകോട്ട കോളേജിൽമേയ് 23ന് ബോധവത്ക്കരണ പരിപാടി

ശാസ്താംകോട്ട:ഉന്നത വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും അനന്ത സാധ്യതകൾക്ക് അവസരം നൽകുന്ന നാലു വർഷ ബിരുദ പ്രോഗ്രാമിനെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടി ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ സംഘടിപ്പിക്കുന്നു.മെയ് 23 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കോളേജ് സെമിനാർ ഹാളിലാണ് പരിപാടി നടക്കുന്നത്.വിദ്യാർഥികൾക്കും, രക്ഷാകർത്താക്കൾക്കും,വിദ്യാഭ്യാസ പ്രവർത്തകർക്കും,
പൊതുജനങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക്:8893018909.

ഡെങ്കിപ്പനി ഭീതിയിൽ പോരുവഴി ഗ്രാമപഞ്ചായത്ത്;ആരോഗ്യ വകുപ്പിനും പഞ്ചായത്തിനും നിസ്സംഗതയെന്ന് നാട്ടുകാർ

പോരുവഴി.പോരുവഴി ഗ്രാമ പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖല പനിച്ച് വിറയ്ക്കുന്നു.ഇവിടെ ഡെങ്കിപ്പനി പടർന്നു പിടിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയിൽ അധികമായി.അൻപതിലധികം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.പലരും സ്വകാര്യ ആശുപത്രികളിലടക്കം ചികിൽസ തേടി.ശാസ്താംകോട്ട,കരുനാഗപ്പള്ളി താലൂക്കാശുപത്രികളിലും നിരവധി പേർ ചികിത്സ തേടിയിട്ടുണ്ട്.എന്നാൽ പനി വ്യാപകമായിട്ടും ആരോഗ്യ വകുപ്പും,ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും നിസംഗത പാലിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.വേണ്ട മുൻ കരുതലുകൾ സ്വീകരിക്കാനും ബോധവത്ക്കരണം നടത്താനും അധികൃതർ തയ്യാറായിട്ടില്ല.ഗ്രാമപഞ്ചായത്തിലെ
12 ,15 വാർഡുകളിലാണ് ഡെങ്കി പനി പടർന്ന് പിടിക്കുന്നത്.ഗ്രാമ പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ പനി മൂലം ആളുകൾക്ക് വീടിനു പുറത്തിറങ്ങാൻ പറ്റാത്ത തരത്തിൽ ദുരിതമനുഭവിക്കുകയാണത്രേ.രോഗം പടർന്നു പിടിച്ചിട്ടും ജനങ്ങളുടെ ഭീതി അകറ്റാൻ പോലും കഴിയാത്തവരായി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും ആരോഗ്യ വകുപ്പും അധ:പതിച്ചതായും ഇതിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും
മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പോരുവഴി ഹുസൈൻ അറിയിച്ചു.

അഞ്ചാംഘട്ടത്തിലും രാജ്യത്ത് പോളിംഗ് മന്ദഗതിയിൽ

ന്യൂഡെല്‍ഹി. അഞ്ചാംഘട്ടത്തിലും രാജ്യത്ത് പോളിംഗ് മന്ദഗതിയിൽ. മൂന്ന് മണിവരെ 47 ശതമാനം പോളിംഗ് രാജ്യത്ത് രേഖപ്പെടുത്തി. പോളിംഗ് കുറയാൻ കാരണക്കാർ പ്രതിപക്ഷ പാർട്ടികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. അതേസമയം ബംഗാളിൽ ഇന്നും വോട്ടിംഗിനിടെ വ്യാപക അക്രമമാണ് റിപ്പോർട്ട് ചെയ്തത്.

ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ്. രാഹുൽ ഗാന്ധിയുടെ റായ്ബറേലി അടക്കം താരമണ്ഡലങ്ങൾ പലത്. മുംബൈ മഹാ നഗരത്തിലെ ആറ് മണ്ഡലങ്ങളിലും ജനം വിധിയെഴുതുന്നു. പക്ഷെ കനത്ത പോളിംഗ് എങ്ങുമില്ല. പ്രതിപക്ഷം പ്രചാരണത്തിൽ പുറകോട്ട് പോയതാണ് പോളിംഗ് ശതമാനം കുറയുന്നതിന് കാരണമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. എന്നാൽ വോട്ടിംഗിനിടെ സ്ഥിതി വിലയിരുത്താൻ പാർട്ടി അധ്യക്ഷന്ർറെ അധ്യക്ഷതയിൽ ബിജെപി ദില്ലിയിൽ യോഗം ചേർന്നു. അതേസമയം പശ്ചിമ ബംഗാളിൽ വ്യാപക അക്രമ സംഭവങ്ങളാണ് ഇന്നും അരങ്ങേറിയത്. പലയിടത്തും തൃണമൂൽ ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി.

ബൂത്ത് പിടിത്തവും ഇവിഎമ്മിലെ തിരിമറി ആരോപണവും അടക്കം ആയിരത്തോളം പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷന്ർറെ മുന്നിൽ ഉച്ചയ്ക്ക് മുൻപേ തന്നെ എത്തി. മഹാരാഷ്ട്രയിലാണ് പോളിംഗ് ശതമാനം ഏറ്റവും കുറവ്. പോളിംഗിലെ വേഗം കുറയ്ക്കാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി ഉദ്ദവ് താക്കറെ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്ർറെ ഇടപെടൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ആവശ്യപ്പെട്ടു.വോട്ടിംഗ് പുരോഗമിക്കവേ റായ്ബറേലിയിലെ ഹനുമാൻ ക്ഷേത്രത്തിൽ രാഹുൽ ഗാന്ധി ഇന്ന് സന്ദർശനം നടത്തി.ശേഷം ബൂത്തുകളിൽ നേരിട്ടെത്തുകയും ചെയ്തു

വനത്തില്‍ യൂക്കാലിപ്റ്റസ് വച്ചു പിടിപ്പിക്കാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം. സംസ്ഥാനത്ത് വനഭൂമിയില്‍ വീണ്ടും യൂക്കാലിപ്റ്റസ് മരങ്ങള്‍ വച്ചു പിടിപ്പിക്കാനുള്ള തീരുമാനം അനുവദിക്കുകയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

നമ്മുടെ സ്വാഭാവിക വനത്തെ പാടെ നശിപ്പിക്കുന്നതാണ് ഈ തീരുമാനം. യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ വൃക്ഷങ്ങള്‍ വന്‍തോതില്‍ ഭൂമിയില്‍ നിന്ന് ജലം വലിച്ചെടുക്കുകയും വനത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്യുന്നു എന്ന് അനുഭവത്തില്‍ നിന്ന് തെളിഞ്ഞതാണ്. ഇത് കാരണമാണ് വന്‍തോതില്‍ ആനകളും കാട്ടുമൃഗങ്ങളും ജലവും തീറ്റയുംതേടി ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ ഇത്തരത്തിലുള്ള മനുഷ്യ വന്യജീവി സംഘര്‍ഷം വലിയ ദുരന്തത്തിന്റെ ഭാവം കൈ കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിലാണ് വീണ്ടും യൂക്കാലിപ്റ്റസ് വച്ചുപിടിപ്പിക്കാനുള്ള വിനാശകരമായ തീരുമാനം സര്‍ക്കാരില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ഇത് 2021 ലെ വനനയത്തിന്റെയും 1988 ലെ ദേശീയ വനനയത്തിന്റെയും ലംഘനവും പരിസ്ഥിതി വിരുദ്ധവും ജനവിരുദ്ധവുമാണ്. യൂക്കലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ വൃക്ഷങ്ങള്‍ ഉന്മൂലനം ചെയ്ത് പകരം സ്വാഭാവിക മരങ്ങള്‍ വച്ചു പിടിപ്പിക്കണമെന്നാണ് 2021 ലെ വനനയത്തില്‍ പറയുന്നത്. ഇതിന് വേണ്ടി യു.എന്‍.ഫണ്ടും കൈപ്പറ്റിയ ശേഷമാണ് മറുവശത്തു കൂടി അതേ മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നത് എന്നതാണ് വൈചിത്ര്യം. കേരള വനം വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള വനഭൂമിയിലാണ് യൂക്കലിപ്റ്റസ് വച്ചു പിടിപ്പിക്കാന്‍ നീക്കം നടക്കുന്നത്. പെരിയാര്‍ വന്യമൃഗ സംരക്ഷണകേന്ദ്രത്തിനുള്ളില്‍ പോലും യൂക്കാലി നടാന്‍ പദ്ധതിയുണ്ടെന്നാണ് പുറത്തു വന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍. വനംവികസന കോര്‍പ്പറേഷന്റെ നിലനില്‍പ്പിന് വേണ്ടിയാണ് ഒറ്റത്തവണത്തേക്ക് യൂക്കാലി നടാന്‍ അനുമതി നല്‍കിയതെന്ന വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രസ്താവന വിചിത്രവും നിരുത്തരവാദപരവുമാണ്. കോര്‍പ്പറേഷന്റെ നിലനില്‍പ്പിന് വനം നശിപ്പിക്കണമെന്നാണോ മന്ത്രി പറയുന്നത്.

ജനവാസ കേന്ദ്രങ്ങളിലേക്ക് ആനക്കൂട്ടങ്ങളും വന്യമൂഗങ്ങളും ഇറങ്ങുന്നത് വനമേഖലയ്ക്ക് പുറത്ത് താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ ആശങ്കാകുലരാക്കിയിരിക്കുകയാണ്. മനുഷ്യജീവനും സ്വത്തും വന്‍തോതില്‍ നഷ്ടമാവുകയും ചെയ്യുന്നു. സ്വാഭാവിക വനം വീണ്ടെടുക്കുകയാണ് ഇതിനുള്ള പ്രയോഗികമായ പരിഹാര മാര്‍ഗ്ഗം. മനുഷ്യ – വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതിയായി ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനവും കാട്ടിനുള്ളില്‍ വെള്ളവും തീറ്റയും ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിശ്ചയിച്ച വിദഗ്ദ സമിതിയും മുഖ്യമന്ത്രി നിയമിച്ച അന്താരാഷ്ട്ര വിദഗ്ദരടങ്ങിയ സമിതിയും ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന കാര്യവും മറന്നു കൊണ്ടുള്ളതണ് സര്‍ക്കാര്‍ നീക്കം. ഇത് അനുദിക്കുകയില്ലെന്നും യൂക്കലിപ്റ്റസ് വച്ചു പിടിപ്പിക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞാല്‍ അതിനെ ചെറുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മോഹന്‍ലാലിന്റെ ഒമ്പത് ചിത്രങ്ങള്‍ നാളെ റീ റിലീസ് ചെയ്യുന്നു

മോഹന്‍ലാലിന്റെ 64-ാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് നാളെ ഒമ്പത് ചിത്രങ്ങള്‍ റീ റിലീസ് ചെയ്യുന്നു. മോഹന്‍ലാല്‍ നായകനായി ഹിറ്റ് പട്ടികയില്‍ ഇടംനേടിയ സിനിമകളാണ് റീ റിലീസിനൊരുങ്ങുന്നത്.
ഒരു കാലത്ത് പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറിയ ചിത്രങ്ങളാണ് വീണ്ടും എത്തുന്നത്. ഏയ് ഓട്ടോ, ഇരുവര്‍, ചന്ദ്രലേഖ, ആറാം തമ്പുരാന്‍, ഹിസ് ഹൈനസ് അബ്ദുല്ല, നരസിംഹം, ഭ്രമരം, തേന്മാവിന്‍ കൊമ്പത്ത്, തൂവാനത്തുമ്പികള്‍ എന്നീ ചിത്രങ്ങളാണ് റീ റിലീസ് ചെയ്യുന്നത്. തിരുവനന്തപുരം ഏരീസ് പ്ലസ് സിനിമാസിലൂടെയാണ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നത്.
20, 21, 22 എന്നീ തീയതികളിലാണ് പ്രദര്‍ശനം നടക്കുക. ഏയ് ഓട്ടോ, ഇരുവര്‍, ചന്ദ്രലേഖ എന്നീ ചിത്രങ്ങളാണ് നാളെ പ്രദര്‍ശനത്തിനെത്തുന്നത്. തൂവാനത്തുമ്പികള്‍, നരസിംഹം, ആറാം തമ്പുരാന്‍ എന്നീ സിനിമകള്‍ 21-ന് എത്തും. ഹിസ് ഹൈനസ് അബ്ദുല്ല, ഭ്രമരം, തേന്മാവിന്‍ കൊമ്പത്ത് എന്നീ സിനിമകള്‍ 22-നായിരിക്കും റീ റിലീസ് ചെയ്യുക.
‘ലാലേട്ടന്‍ മൂവീ ഫെസ്റ്റിവല്‍’ എന്ന പേരിലാണ് ചിത്രങ്ങള്‍ റീ റിലീസിനെത്തുന്നത്. രാവിലെ 11.30, ഉച്ചയ്ക്ക് 2.30, വൈകിട്ട് 6.30 എന്നിങ്ങനെയാണ് പ്രദര്‍ശനം സമയം.

ചങ്ങൻകുളങ്ങര ശ്രീനിലയത്തിൽ പി രവീന്ദ്രവാരിയർ നിര്യാതനായി

ഓച്ചിറ: ചങ്ങൻകുളങ്ങര ശ്രീനിലയത്തിൽ പി.രവീന്ദ്രവാരിയർ (69) നിര്യാതനായി. സംസ്കാരം 21 ന് 11നു വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലത. മക്കൾ: ഡോ. ശ്രീജിത്ത്‌, ഡോ. രഞ്ജിത്ത്‌. മരുമക്കൾ: പാർവതി, ഡോ. അനുഷ.

പൂട്ടിക്കിടക്കുന്ന വീടുകളില്‍ നിന്നും 45പവന്‍ കവര്‍ന്നു

കാസറഗോഡ്. രണ്ടിടങ്ങളിലായി വൻ കവർച്ച. മൊഗ്രാൽ പുത്തൂരിലും മഞ്ചേശ്വരത്തും മോഷ്ടാക്കൾ 45 പവൻ സ്വർണ്ണവും ഒമ്പത് ലക്ഷം രൂപയും കവർന്നു. പൂട്ടികിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണം പെരുകുന്നതിനാൽ ജില്ലയിൽ പോലീസ് ജാഗ്രതയിലാണ്….

കാസറഗോഡ് മൊഗ്രാൽ പുത്തൂരിൽ മുഹമ്മദ്‌ ഇല്യാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ പതിനേഴിന് കുടുംബം ബന്ധു വീട്ടിലേക്ക് പോയതിനാൽ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. വാതിൽ തകർത്തു അകത്ത് കയറിയ മോഷ്ടാക്കൾ വീട്ടിൽ സൂക്ഷിച്ചിരുന്ന മുപ്പത്തി അഞ്ചു പവൻ സ്വർണ്ണം കവർന്നു…..

മഞ്ചേശ്വരം പാവൂർ മച്ചംപടി സി എം നഗറിലെ ഇബ്രാഹിം ഖലീലിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാരെ അബുദാബിയിൽ ആയതിനാൽ മാസങ്ങളായി വീട് പൂട്ടികിടക്കുകയായിരുന്നു… മൊബൈൽ ഫോണിലെ സി സി ടി വി ദൃശ്യങ്ങളിൽ സംശയം തോന്നിയ ഇബ്രാഹിം നാട്ടിലുള്ള സഹോദരനെ വിവരമറിച്ചപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. വീട്ടിൽ നിന്ന് 9 ലക്ഷം രൂപയും 9 പവൻ സ്വർണവും റാഡോ വാച്ചും കവർന്നിട്ടുണ്ട്… സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ആയുധങ്ങളുമായി എത്തിയ സംഘം ആലുവയില്‍ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ അടിച്ചുതകർത്തു

ആലുവ. വീണ്ടും ഗുണ്ടാ ആക്രമണം, ഉളിയന്നൂരിൽ ആയുധങ്ങളുമായി എത്തിയ സംഘം റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ അടിച്ചുതകർത്തു
രണ്ടുപേർ പിടിയിൽ. പിടിയിലായത് ഹോട്ടൽ അടിച്ചു തകർത്ത് ഉടമയെ മർദ്ദിച്ച കേസിലെയും പ്രതികൾ

ആലുവ ഉളിയന്നൂരിൽ രാത്രി 11 മണിയോടെയാണ് സംഭവം. മദ്യപിച്ച് എത്തിയ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം നടുറോഡിൽ. വാഹനങ്ങൾ അടിച്ചു തകർത്തു. കൊല്ലുമെന്ന് ഭീഷണി.

റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി. രണ്ടുപേരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. ഷാഹുൽ സുനീർ എന്നിവരാണ് അറസ്റ്റിലായത് . ആക്രമണത്തിൽ ഷാഹുലിനും പരിക്കേറ്റിട്ടുണ്ട്.

ആലുവയിലെ ഹോട്ടൽ അടിച്ചുതകർത്ത് ഉടമയെ മർദ്ദിച്ച കേസിലെയും പ്രതികളാണ് ഇവർ. കൊച്ചി നഗരങ്ങളിൽ രാത്രികാലങ്ങളിൽ പോലീസിന്റെ പെട്രോളിങ്ങും സുരക്ഷാക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട് എങ്കിലും ഗുണ്ടാ വിളയാട്ടം നഗരത്തിൽ തുടർക്കഥ ആവുകയാണ്.