Home Blog Page 2690

തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനുള്ള ഓർഡിനന്‍സ് ഗവർണർ മടക്കി

തിരുവനന്തപുരം . തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനുള്ള ഓർഡിനന്‍സ് ഗവർണർ മടക്കി.മാതൃകപെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി വേണമെന്ന കാരണം ഉയർത്തിയാണ് ഗവർണർ ഓർഡിനന്‍സ് മടക്കിയത്.നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്നതിന് മുൻപ് ഓർഡിനൻസിന്
അനുമതി നേടിയെടുക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് സർക്കാർ.

തിങ്കളാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് വീതം വർധിപ്പിക്കാന്‍ വേണ്ടി ഓർഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.ഓർഡിനന്‍സ് കഴിഞ്ഞ ദിവസം തന്നെ രാജ് ഭവന് കൈമാറി.എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഓർഡിനന്‍സില്‍ ഒപ്പിടാന്‍ കഴിയില്ലെന്നാണ് ഗവർണറുടെ നിലപാട്.തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി വേണമെന്നാവശ്യപ്പെട്ട് ഓർഡിനന്‍സ് ഗവർണർ സർക്കാരിന് തിരിച്ചയച്ചു.ഇതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്.


സമ്പൂർണ ബജറ്റ് പാസ്സാക്കാന്‍ നിയമസഭ സമ്മേളനം വിളിച്ച് ചേർക്കുന്നത് ശുപാർശ ചെയ്യാന്‍ വെള്ളിയാഴ്ച മന്ത്രിസഭയോഗം ചേരാനിരിക്കുകയായിരിന്നു.ഗവർണർ ഒപ്പിടുന്നതിന് മുന്‍പ് നിയമസഭ വിളിച്ച് ചേർക്കാന്‍ തീരുമാനിച്ചാല്‍ ഓർഡിനന്‍സ് നിലനില്‍ക്കില്ല.പിന്നീട് ബില്ലായി കൊണ്ട് വരേണ്ടി വരും.ബജറ്റ് പാസാക്കാനുള്ള സമ്മേളനം ആയത് കൊണ്ട് ബില്‍ കൊണ്ട് വന്ന് പാസാക്കാനുള്ള സമയവും കാണില്ല.ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് അനുമതി നേടിയെടുക്കാനുള്ള തിരക്കിട്ട
ശ്രമങ്ങള്‍ സർക്കാർ ആരംഭിച്ചിട്ടുണ്ട്.2019 ലും വാർഡ് വിഭജിക്കാന്‍ വേണ്ടിയുള്ള ഓർഡിനന്‍സ് ഗവർണർ മടക്കിയിരുന്നു.പിന്നീട് നിയമസഭ വിളിച്ച് ചേർത്ത് ബില്‍ പാസാക്കിയെങ്കിലും കോവിഡ് വ്യാപനം
രൂക്ഷമായതോടെ വാർഡ് പുനർവിഭജനം അന്ന് ഉപേക്ഷിക്കുകയായിരുന്നു

ഹെൽമെറ്റ് ഉപയോഗിച്ച് കാറിന്റെ ഡോർ ഗ്ലാസ് അടിച്ചുതകർത്തു , മലയാളി കുടുംബത്തിന് നേരെ ആക്രമണം

ബംഗളൂരു. വാഹനത്തിന് സൈഡ് നൽകാത്തതിന്റെ പേരിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം. ഐടി ജീവനക്കാരനായ അഖിൽ സാബുവിന്റെ കുടുംബത്തിന് നേരെ സർജാപുരയിൽ വെച്ചാണ് ആക്രമണമുണ്ടായത്. അഖിലിന്റെ പരാതിയിൽ ബംഗളൂരു സ്വദേശി ജഗദീഷിനെതിരെ വർത്തൂർ പൊലീസ് കേസെടുത്തു

വെള്ളിയാഴ്ച്ച രാവിലെ അഖിലും കുടുംബവും ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം. വാഹനത്തിന് സൈഡ് നൽകുന്നതിനെ ചൊല്ലി അഖിലും ബൈക്ക് യാത്രികനും തമ്മിൽ ആദ്യം വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് കാറുമായി മുന്നോട്ടുപോയ അഖിലിനെയും കുടുംബത്തെയും പിന്തുടർന്ന് എത്തിയാണ് യുവാവ് ആക്രമിച്ചത്. അഖിലിനെ മർദിക്കുകയും ഹെൽമെറ്റ് ഉപയോഗിച്ച് കാറിന്റെ ഗ്ലാസ് ഡോർ അടിച്ചുതകർക്കുകയും ചെയ്തു.

ഗ്ലാസ് ചില്ല് ദേഹത്ത് തെറിച്ച് അഖിലിന്റെ ഭാര്യക്കും, മൂന്ന് വയസുള്ള കുട്ടിക്കും പരുക്കേറ്റു. സംഭവത്തിൽ ഉടൻ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് സിസിടിവി ദൃശ്യം ഹാജരാക്കിയതിന് ശേഷമാണ് ബംഗളൂരു സ്വദേശി ജഗതീഷിനെതിരെ പൊലീസ് കേസെടുത്തത്. അഖിൽ മർദിച്ചുവെന്ന് ആരോപിച്ച് ജഗതീഷും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്

വോട്ടെണ്ണല്‍ സജ്ജീകരണങ്ങള്‍ വിലയിരുത്തി അഡിഷണല്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍

ലോക്‌സഭാ തിരഞ്ഞുടുപ്പിന്റെ വോട്ടെണ്ണലിനായിയുള്ള ജില്ലയില്‍ സജ്ജമാക്കിയ ക്രമീകരണങ്ങള്‍ കൃത്യതയും സുരക്ഷയും ഉറപ്പാക്കുന്നത് എന്ന് അഡിഷണല്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ ഡോ. അദീല അബ്ദുല്ല. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസിനൊപ്പം കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ കൗണ്ടിംഗ് സെന്റര്‍ ആയ സെയിന്റ് അലോഷ്യസ് സ്‌കൂള്‍ സന്ദര്‍ശിച്ച് വോട്ടെണ്ണലിനായി നവീനമായ ‘ജര്‍മന്‍ ഹാങ്ങര്‍ ‘ ഉപയോഗിച്ചുള്ള കൗണ്ടിംഗ് സെന്റര്‍ മികച്ചതാണെന്ന് വിലയിരുത്തി .
ലോക്‌സഭാ മണ്ഡല പരിധിയിലുള്ള ഏഴു അസംബ്ലി മണ്ഡലനങ്ങളുടെ സ്‌ട്രോങ്ങ് റൂമുകള്‍ സന്ദര്‍ശിച്ചു ക്രമീകരണങ്ങള്‍ ഉറപ്പാക്കി .സുരക്ഷയ്ക്കായി സംസ്ഥാന – ദേശിയ പോലീസ് ഉദ്യോഗസഥരുടെ വിന്യാസം കൃത്യമായി നടത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നു നിര്‍ദേശിച്ചു. .തിരഞ്ഞെടുപ്പ് ദിവസം പോലെ കുറ്റമറ്റതായി ജില്ലയില്‍ വോട്ടെണ്ണല്‍ ദിവസത്തെ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കണമെന്നും വ്യക്തമാക്കി. സിറ്റി പോലീസ് കമ്മിഷണര്‍ വിവേക് കുമാര്‍ സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ.ഡി.എം. സി.എസ്.അനില്‍, ഇലക്ഷന്‍ ഡെപ്യുട്ടി കലക്ടര്‍ ജേക്കബ് സഞ്ജയ് ജോണ്‍, അസംബ്ലി മണ്ഡലങ്ങളുടെ എ.ആര്‍.ഓ. മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

യുജിസി നെറ്റ് അപേക്ഷ തീയതി നീട്ടി

സിഎസ്ഐആര്‍ യുജിസി നെറ്റ് പരീക്ഷയ്ക്കായി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി നീട്ടി. മെയ് 27ന് രാത്രി 11.50 വരെയാണ് നീട്ടിയത്. നേരത്തെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. മെയ് 23 ആയിരുന്നു ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി.
യുപിഐ, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ വഴി പരീക്ഷാര്‍ത്ഥികള്‍ക്ക് ഫീസ് അടയ്ക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് (എന്‍ടിഎ) പരീക്ഷ നടത്തുന്നത്. മെയ് 25 മുതല്‍ 27 വരെയായിരുന്നു അപേക്ഷയില്‍ തെറ്റ് തിരുത്താനുള്ള അവസരം. ഇതും നീട്ടിയിട്ടുണ്ട്. മെയ് 29 മുതല്‍ 31 വരെ തെറ്റ് തിരുത്താന്‍ കഴിയുന്ന വിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 25 മുതല്‍ 27 വരെയാണ് പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ എന്‍ടിഎയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ചെറായി ഗൗരീശ്വര ക്ഷേത്രത്തില്‍ 112 വര്‍ഷമായി തുടരുന്ന ആചാരം അവസാനിപ്പിക്കാന്‍ തീരുമാനം

ചെറായി ഗൗരീശ്വര ക്ഷേത്രത്തില്‍ 112 വര്‍ഷമായി തുടരുന്ന ആചാരം അവസാനിപ്പിക്കാന്‍ തീരുമാനം. പുരുഷന്മാര്‍ക്ക് ഇനി ക്ഷേത്രത്തില്‍ ഷര്‍ട്ട് ഊരാതെ ദര്‍ശനം നടത്താം. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തില്‍ പുരുഷന്‍മാര്‍ ഷര്‍ട്ട് ഊരി മാത്രമേ ദര്‍ശനം നടത്താവു എന്ന ആചാരം അവസാനിപ്പിക്കാന്‍ ഞായറാഴ്ച പ്രസിഡന്റ് വികാസ് മാളിയേക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗമാണ് തീരുമാനിച്ചത്.
ക്ഷേത്രത്തിന്റെ താന്ത്രിക അവകാശമുള്ള ശിവഗിരി മഠവും ഈ അനാചാരം അവസാനിപ്പിക്കണം എന്നു നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. വിജ്ഞാന വര്‍ധിനി സഭയുടെ കീഴിലാണ് ക്ഷേത്രം. ഈ സഭയുടെ കീഴില്‍ തന്നെയുള്ള വലിയ വീട്ടില്‍ കുന്ന് ഭഗവതി ക്ഷേത്രത്തില്‍ നേരത്തെ തന്നെ ഷര്‍ട്ട് ഊരാതെ തന്നെ ദര്‍ശനം നടത്തുവാന്‍ ഭക്തര്‍ക്ക് കഴിയുമായിരുന്നു.
ഷര്‍ട്ട് ഊരാതെ തന്നെ പുരുഷന്മാര്‍ക്ക് ക്ഷേത്രദര്‍ശനം നടത്താമെന്ന് എസ്എന്‍ഡിപി യോഗം നേരത്തെ തന്നെ തീരുമാനിക്കുകയും എസ്എന്‍ഡിപി യൂണിയനുകള്‍ക്കും ശാഖകള്‍ക്കും യോഗം ജനറല്‍ സെക്രട്ടറി നിര്‍ദേശം നല്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആചാരം അവസാനിപ്പിച്ചത്.

കമ്പിവേലിയില്‍ കുടുങ്ങിക്കിടന്ന പുലി ചത്തു

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ കമ്പിവേലിയില്‍ കുടുങ്ങിക്കിടന്ന പുലി ചത്തു. മണിക്കൂറുകറോളം കമ്പിവേലിയില്‍ കുടുങ്ങി കിടന്ന പുലിയെ വെറ്ററിനറി സര്‍ജന്‍ ഡോ.ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ മയക്കുവെടി വച്ച് വീഴ്ത്തി കൂട്ടിലാക്കിയിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തിലാക്കി ചികിത്സ നല്‍കി തുടങ്ങുന്നതിനിടെയാണ് പുലിക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ആന്തരിക രക്തസ്രാവമായിരിക്കാം പുലിക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ പുലി കമ്പിവേലിയില്‍ കുടുങ്ങിയനിലയില്‍ കണ്ടത്. തിരിച്ചിറങ്ങാന്‍ പറ്റാത്തവിധം കുടുങ്ങി കിടന്ന പുലിയെ രക്ഷിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു.
വെറ്ററിനറി സര്‍ജന്‍ ഡോ.ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് സംഘം മയക്കുവെടിവെച്ച് പുലിയെ കൂട്ടിലാക്കിയതോടെയാണ് മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്. ഒടുവില്‍ പുലിയെ കൂട്ടിലാക്കിയതോടെ നാട്ടുകാരും ആശ്വാസത്തിലായിരുന്നു.

പെരിയാറിലെ മത്സ്യക്കുരുതിയിൽ പ്രതിഷേധം അണപൊട്ടി

എറണാകുളം: പെരിയാറിൽ മത്സ്യക്കുരുതിയിൽ ആളിക്കത്തി പ്രതിഷേധം. സംഭവം നടന്നത് മുതൽ പ്രതിഷേധത്തിലായിരുന്ന നാട്ടുകാരും മത്സ്യത്തൊഴിലാളികളും കോൺഗ്രസ് പ്രവർത്തകരും മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ പ്രതിഷേധിച്ചു

‘എട്ട് വർഷങ്ങൾക്ക് മുമ്പാണ് ഇങ്ങനെയൊരു മത്സ്യക്കുരുതി നടന്നത്. ശ്വാസം കിട്ടാതെ മീനുകൾ ചത്തുപൊങ്ങുമ്പോൾ രാസ മാലിന്യം പുഴയിലേക്ക് ഒഴുക്കി എന്ന് ഒരിക്കലും മലിനീകരണ നിയന്ത്രണ ബോർഡ് സമ്മതിക്കില്ല. എറണാകുളം നഗരത്തിലെ ആളുകൾ കുടിക്കുന്ന വെള്ളത്തിൽ പോലും മീനുകൾ ചത്തുപൊങ്ങി. ഉപ്പുവെള്ളവും നല്ല വെള്ളവും കൂടിച്ചേർന്ന് മീൻ ചത്തു എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ പറയുന്നത്. പെരിയാറിൽ മീനുകൾ ചത്തുപൊങ്ങുന്നത് തുടർക്കഥയാവുമ്പോഴും യാതൊരുവിധ നടപടികളും അധകൃതരിൽ നിന്ന് ഉണ്ടാവുന്നില്ല എന്നതാണ് പ്രദേശവാസികളുടെ പരാതി.

കഴിഞ്ഞ ദിവസം പെരിയാറിൽ വലിയ തോതിൽ മീനുകൾ ചത്തുപൊങ്ങിയിരുന്നു. വ്യവസായ മേഖലയിൽ നിന്നുള്ള രാസമാലിന്യം ഒഴുക്കിയതാണ് മീനുകളുടെ നാശത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ വാദം. ‘ മഴ പെയ്യുമ്പോൾ ബണ്ട് തുറക്കും എന്ന് മനസ്സിലാക്കി കമ്പനികൾ വലിയ തോതിൽ രാസമാലിന്യം ഒഴുക്കി. ഇതാണ് കുരുതിക്ക് കാരണം.’ ഏലൂർ സ്വദേശി ഹംസ പ്രതികരിച്ചു. കഴിഞ്ഞ ദിവസം രാത്രി ബണ്ട് ഇറിഗേഷൻ വകുപ്പ് പാതാളത്തിന് സമീപമുള്ള ബണ്ട് തുറന്ന് വിട്ടതിന് പിന്നാലെയാണ് കൂട്ടത്തോടെ മീനുകൾ ചത്തുപൊങ്ങിയത്. ഇതിൽ നാട്ടുകാർ കനത്ത പ്രതിഷേധത്തിലാണ്. ജില്ലാ കളക്ടർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കൃത്യമായ മറുപടി തങ്ങൾക്ക് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഇന്ന് മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ പ്രതിഷേധിച്ചത്.ചത്ത മീനുകളെ ഓഫീസ് പരിസരത്തേക്ക് വലിച്ചെറിഞ്ഞായിരുന്നു പ്രതിധേം .ഇത് പല തവണ സംഘർഷത്തിലേക്ക് വഴിമാറി. ഇറിഗേഷൻ വകുപ്പ് ബണ്ട് തുറക്കുന്ന വിവരം തങ്ങളെ അറിയിച്ചില്ലെന്ന് പറഞ്ഞ് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ കൈമലർത്തുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

നടി ആക്രമിക്കപ്പെട്ട കേസ്: ഡിജിറ്റൽ തെളിവ് സൂക്ഷിക്കുന്നതിൽ സർക്കുലർ വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി:
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മെമ്മറി കാർഡുമായി ബന്ധപ്പെട്ട കേസിൽ അതിജീവിതയുടെ ഹർജിയിൽ ഉപഹർജിയുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഡിജിറ്റൽ തെളിവ് സൂക്ഷിക്കുന്നതിൽ സർക്കുലർ വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഉപഹർജിയിൽ ആവശ്യപ്പെടുന്നു

മെമ്മറി കാർഡ് കേസിൽ ഹൈക്കോടതി മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ നിർദേശങ്ങൾ സർക്കുലറായി കീഴ്‌ക്കോടതികൾക്ക് നൽകണം. സെഷൻസ്, മജിസ്‌ട്രേറ്റ് കോടതികൾക്ക് സർക്കുലർ ബാധകമാക്കണമെന്നും സർക്കുലർ പുറപ്പെടുവിക്കാൻ ഹൈക്കോടതി രജിസ്ട്രാർക്ക് നിർദേശം നൽകണമെന്നും ഉപഹർജിയിലുണ്ട്.

പ്ലസ് ടു വിദ്യാർഥിനികളെ പെൺവാണിഭത്തിന് ഉപയോഗിച്ചു; യുവതിയും ആറ് പേരും അറസ്റ്റിൽ

ചെന്നൈ:
ചെന്നൈയിൽ പ്ലസ് ടു വിദ്യാർഥിനികളെ പെൺവാണിഭത്തിന് ഉപയോഗിച്ച സ്ത്രീയും ആറ് കൂട്ടാളികളും അറസ്റ്റിൽ. നഗരത്തിൽ നടന്ന റെയ്ഡിൽ രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തി. പലയിടത്തും കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പെൺകുട്ടികൾ മൊഴി നൽകി.
ബ്യൂട്ടീഷൻ കോഴ്‌സും ഡാൻസും പഠിപ്പിക്കാമെന്ന വ്യാജേനയാണ് കെ നാദിയ(37) മകളുടെ സഹപാഠികളുമായി സൗഹൃദം സ്ഥാപിക്കുകയും ഇവരെ പെൺവാണിഭത്തിന് നിർബന്ധിച്ചതും. വഴങ്ങാതിരുന്ന കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം ചൂഷണം ചെയ്ത് 25,000 രൂപ മുതൽ 35,000 രൂപ വരെ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു

ഹൈദരാബാദ്, കോയമ്പത്തൂർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പെൺകുട്ടികളെ പീഡിപ്പിച്ചത്. ഇടപാടുകാരിൽ കൂടുതലും പ്രായമേറിയ പുരുഷൻമാരായിരുന്നു. പെൺകുട്ടികൾ നാദിയയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നഗ്നവീഡിയോ കൈവശമുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

അടൂരിൽ വിൽപ്പനയ്ക്കു കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി കുന്നത്തൂർ സ്വദേശിയായ യുവാവിനെ എക്സൈസ് പിടികൂടി

ഏഴാംമൈൽ:
കൊല്ലം കുന്നത്തൂർ തുരുത്തിക്കര കല്ലും മൂട്ടിൽ വീട്ടിൽ കാട്ടിൽ സുരേഷ് എന്നു വിളിക്കുന്ന സുരേഷ്(29)നെയാണ്
പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
കൊല്ലം – പത്തനംതിട്ട ജില്ല അതിർത്തിയായ ഏഴാംമൈൽ ജങ്ഷനു സമീപത്തു നിന്നുമാണ് ഇയാൾ പിടിയിലായത്.

അന്യ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് വാങ്ങി പത്തനംതിട്ട,കൊല്ലം,ആലപ്പുഴ ജില്ലകളിൽ ചെറുകിട കച്ചവടക്കാർക്ക് മൊത്തക്കച്ചവടം ചെയ്യുന്ന ആളാണ് സുരേഷെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.