Home Blog Page 2677

പൊളിയല്ലേ മലയാളി, അബ്ദുറഹീമിന്റെ മോചനത്തിനായി മലയാളികൾ സ്വരൂപിച്ചത് 34കോടിക്കു പകരം 47 കോടി രൂപ

റിയാദ്. ഒത്തു ചേര്‍ന്നാല്‍ എന്തുംസാധിക്കുന്ന സമൂഹമാണ് മലയാളി എന്ന വാക്കിന് അടിവരയിട്ട് റഹിം സഹായധന സമാഹരണം. 34കോടിലക്ഷ്യമിട്ടപ്പോള്‍ സമാഹരിച്ചത് 47 കോടി രൂപ. സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനായി മലയാളികൾ സ്വരൂപിച്ചത് 47 കോടി രൂപ.റിയാദിലെ നിയമ സഹായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്

ഇതുസംബന്ധമായ കണക്കുകൾ നാട്ടിലെ സഹായ സമിതി പുറത്തുവിടുമെന്നും റിയാദിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. മോചനദ്രവ്യമായ 34 കോടിയോളം രൂപ ലക്ഷ്യമിട്ടാണ് ഫണ്ട് സമാഹരണം ആരംഭിച്ചത് .ആദ്യഘട്ടത്തിലെ ആശങ്കകള്‍ അസ്ഥാനത്താക്കി നാനാമേഖലയില്‍ നിന്നും പണം ഇതിനായുള്ള അക്കൗണ്ടിലേക്ക് ഒഴുകിയെത്തി. ഒരുപക്ഷേ മലയാളികള്‍ ഇത്തരത്തില്‍ പണം സമാഹരിക്കുന്ന ആദ്യ സംഭവം. ഇത് ലോകത്ത് പലയിടത്തും വന്‍ വാര്‍ത്തയുമായി.

അട്ടപ്പാടിയിൽ മഴക്കെടുതിയിൽ ഗുരുതരമായി പരിക്കേറ്റയാൾക്ക് ചികിത്സ വൈകി മരിക്കാൻ ഇടയായ സംഭവത്തിൽ പ്രതിഷേധം

പാലക്കാട്‌. അട്ടപ്പടിയിൽ മഴക്കെടുതിയിൽ ഗുരുതരമായി പരിക്കേറ്റയാൾക്ക് ചികിത്സ വൈകി മരിക്കാൻ ഇടയായ സംഭവത്തിൽ പ്രതിഷേധം ശക്തം,അഗളി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 11 മണിക്ക് കോട്ടത്തറ ചന്തക്കടയിൽ നിന്നും ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ICU ആമ്പുലൻസ് ഉൾപ്പെടെയുള്ള രണ്ട് ആമ്പുലൻസുകൾ ഇത്ര നാളായും അറ്റകുറ്റപ്പണികൾ തീർത്ത് തിരികെ വാങ്ങാത്തത് ആരോഗ്യ വകുപ്പിൻ്റെ വീഴ്ച്ചയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇതോടൊപ്പം ഫൈസലിന്റെ മരണത്തിൽ പ്രതിധവുമായി വാട്ട്സാപ്പ് കൂട്ടായ്മയും രംഗത്തിറങ്ങുന്നുണ്ട്. Justice for Faisal എന്ന് പേരിട്ടിരിക്കുന്ന വാട്ട്സാപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നൂറോളം ചെറുപ്പക്കാരുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.

ഏഴാം ഘട്ടത്തിൽ മിക്കയിടത്തും ത്രികോണ മത്സരം,പഞ്ചാബിൽ ബിജെപി ഒറ്റയ്ക്ക്

ന്യൂഡെല്‍ഹി. ഏഴാം ഘട്ടത്തിൽ മിക്കയിടത്തും ത്രികോണ മത്സരം. ജൂൺ ഒന്നിന് നടക്കുന്ന ഏഴാംഘട്ട തെരഞ്ഞെടുപ്പിൽ മിക്കയിടത്തും ത്രികോണ മത്സരം. 28 വർഷത്തിനുശേഷം പഞ്ചാബിൽ ബിജെപി ഒറ്റയ്ക്ക് ജനവിധി തേടുന്നു.ഏഴ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ആകെ 904 സ്ഥാനാർത്ഥികൾ രംഗത്ത്. പഞ്ചാബ് 13, ഹിമാചൽ 4, ഒഡീഷ 6, യുപി 13, ബംഗാൾ 9 ഇടങ്ങളിൽ മത്സരം.

അതേസമയം ഫൈനൽ ലാപ്പിന് വിപുലമായ തയ്യാറെടുപ്പുമായി രാഷ്ട്രീയപാർട്ടികൾ രംഗത്തിറങ്ങി. ഭരണ പ്രതിപക്ഷ സഖ്യങ്ങൾ ഇന്നുമുതൽ വിപുലമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർ ഇന്ന് ഉത്തർപ്രദേശിലെ വിവിധ റാലികളിൽ പങ്കെടുക്കും.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെ ബീഹാറിലെ വിവിധ റാലികളുടെ ഭാഗമാകും

വാരണാസിയിൽ ബിജെപിയുടെ മണ്ഡല റാലികൾ നടക്കുന്നു.
അതേസമയം ജൂൺ നാലിന് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ബാധ്യത കോൺഗ്രസ് ഖാർഗയ്ക്ക് മുകളിൽ കെട്ടിവയ്ക്കുമെന്ന് അമിത് ഷാ ആരോപിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം ഇത്തവണ കോൺഗ്രസ് ഖാർഗയുടെ രൂപത്തിൽ വേഗം കണ്ടെത്തുമെന്ന് അമിത് ഷാ

400 സീറ്റ് കടക്കുമെന്ന് തന്റെ അവകാശവാദത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും അമിത് ഷാ

ആദ്യ അഞ്ച് ഘട്ടത്തിൽ തന്നെ ബിജെപി 310 സീറ്റുകൾ മറികടന്നതായി അമിത് ഷാ അവകാശപ്പെട്ടു.

മുഖമില്ലാതായി ശംഖുമുഖം തീരം

തിരുവനന്തപുരം. നോക്കി നിൽക്കുമ്പോൾ കടലെടുക്കുന്ന ഒരു സ്വപ്ന തീരമുണ്ട് തലസ്ഥാനത്ത്. കോടികൾ മുടക്കി സംസ്ഥാന സർക്കാർ വര്ഷങ്ങളായി സംരക്ഷിച്ച് വരുന്ന ശംഖുമുഖം തീരമാണ് പ്രകൃതിയുടെ വികൃതിക്ക് ഇരയാവുന്നത്. പുതിയ സാങ്കേതിക വിദ്യകൾക്ക് അനുസരിച്ച് തീരശോഷണം തടയാൻ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടും തിരമാലകൾ തീരദേശ റോഡ് തൊടുന്നു. കച്ചവടവും, പാർക്കുകളും എല്ലാം ശംഖുമുഖത്ത് കാണാകാഴ്ചയായി.

തിരുവനന്തപുരത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ പ്രധാനമുഖമായിരുന്നു ശംഖുമുഖം. വർഷങ്ങൾക്ക് മുൻപ് കടലേറ്റത്തില്‍ ശംഖുമുഖത്തിന്റെ തീരവും റോഡും കവർന്നിരുന്നു. പിന്നെ കുറെ മാസങ്ങൾ വെറുതെ കിടന്നു. പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ തീരവും റോഡും തിരിച്ചുകൊണ്ടുവരാന്‍ സർക്കാർ ശ്രമങ്ങൾ തുടങ്ങി.

പിന്നെ ഓരോ മൻസൂണിലും തീരം പതിയെ പതിയെ കടലെടുക്കാൻ തുടങ്ങി. ആധുനിക രീതിയിൽ കടൽ ഭിത്തി നിർമ്മിച് റോഡ് കടലെടുക്കുന്നത് ഒരു പരിധി വരെ സർക്കാർ ഒഴിവാക്കി. എന്നാൽ തീരം നഷ്ടമാകുന്നതിന് പരിഹാരം ഇല്ല. മഴക്കാലം എത്തിയതോടെ കടൽ വീണ്ടും ഭയപ്പെടുത്തുന്നുണ്ട്. തീരത്തേക്ക് കടൽ കയറി തുടങ്ങി. തിരമാല തീരദേശ റോഡ് തൊടും. കടലമ്മ ചതിക്കില്ല എന്ന വിശ്വാസത്തിൽ തീരദേശവാസികളും.

കടലിങ്ങനെ കലിതുള്ളുമ്പോൾ നഷ്ടമാകുന്നത് ആയിരക്കണക്കിന് വിനോദ സഞ്ചാരികളുടെ, സായാഹ്‌ന സവാരിക്കാരുടെ അതിലുപരി ഈ തീരത്ത് ആശ്രയിച്ച് ജീവിക്കുന്നവരുടെ പ്രിയപ്പെട്ട ഇടം. തീരമേ ഇല്ലാത്ത ഒരിടമായി ശംഖുമുഖം മാറുമോ എന്നാണ് ആശങ്ക. ഓരോ മൺസൂൺ കാലത്തും തീരത്തിൻ്റെ വലിയൊരു ഭാഗം കടൽ വിഴുങ്ങുന്നു. ശംഖുമുഖം തീരദേശ റോഡ് സംരക്ഷിക്കാൻ സർക്കാർ തയാറായത് പോലെ തീരത്തേയും സംരക്ഷിക്കേണ്ടതുണ്ട്.

ഭർത്താവും ഇടനിലക്കാരനും ചേർന്ന് അവയവ കച്ചവടത്തിന് നിർബന്ധിച്ചെന്ന് ആദിവാസി യുവതിയുടെ വെളിപ്പെടുത്തല്‍

കണ്ണൂർ: ഭർത്താവും ഇടനിലക്കാരനും ചേർന്ന് അവയവ കച്ചവടത്തിന് നിർബന്ധിച്ചെന്ന് ആദിവാസി യുവതിയുടെ വെളിപ്പെടുത്തല്‍.
കണ്ണൂർ നെടുംപൊയില്‍ സ്വദേശിനിക്ക് വൃക്ക ദാനം ചെയ്യാൻ ഇടനിലക്കാരൻ ഒമ്പത് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. അവയവ വില്‍പ്പനയില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ വധ ഭീഷണിയുണ്ടായെന്നും യുവതി പറഞ്ഞു.

അവയവ കച്ചവടത്തിനായി ആദ്യം ഇടനിലക്കാർ ബന്ധപ്പെട്ടത് യുവതിയുടെ ഭർത്താവിനെയാണ്. ആറ് ലക്ഷം രൂപയ്ക്കാണ് എട്ടുവർഷം മുൻപ് ഭർത്താവിന്റെ വൃക്ക വില്‍പ്പന നടത്തിയത്. ഒന്നര വർഷം മുമ്ബ് ഇതേ ഇടനിലക്കാരൻ വീണ്ടും യുവതിയുടെ വീട്ടിലെത്തി. ഇത്തവണ ആവശ്യപ്പെട്ടത് 29കാരിയായ യുവതിയുടെ വൃക്ക. പ്രതിഫലമായി ഒമ്പതുലക്ഷം രൂപയും വാഗ്ദാനം ചെയ്തു.

പിന്നാലെ ഇടനിലക്കാരനും ഭർത്താവും ചേർന്ന് യുവതിയെ ആലുവയില്‍ എത്തിച്ചു. താല്‍ക്കാലിക മേല്‍വിലാസം ഉണ്ടാക്കി വൃക്ക കൈമാറ്റത്തിനുള്ള രേഖകള്‍ എല്ലാം തരപ്പെടുത്തി. പിന്നാലെ മെഡിക്കല്‍ ടെസ്റ്റുകളും പൂർത്തിയാക്കി. എന്നാല്‍ സർജറിക്കുള്ള ഡേറ്റ് നിശ്ചയിച്ചതിന് പിന്നാലെ വൃക്ക നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് യുവതി പിന്മാറി.

തിരികെ വീട്ടിലെത്തിയതിനു ശേഷം ഏജന്റും ഭർത്താവും ചേർന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ഇതോടെയാണ് ഒന്നര മാസം മുമ്പ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ നടപടി ഒന്നുമുണ്ടായില്ല. ഇടനിലക്കാരനായ ബെന്നി മുഖാന്തരം മറ്റു പലരും അവയവക്കച്ചവടത്തിന് ഇരയായിട്ടുണ്ടെന്നാണ് യുവതിയുടെ ആരോപണം. പേരാവൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.

രാജ്കോട്ടിൽ ഗെയിമിംഗ് സെൻ്ററിൽ തീ പിടുത്തം; 12 കുട്ടികൾ ഉൾപ്പെടെ 25 പേർ വെന്ത് മരിച്ചു

ഗുജറാത്ത്:
രാജ്കോട്ടിൽ ഗെയിമിംഗ് സെൻ്ററിൽ ഉണ്ടായ തീ പിടുത്തത്തിൽ
12കുട്ടികൾ ഉൾപ്പെടെ 25 പേർ വെന്ത് മരിച്ചു. കെട്ടിടത്തിനകത്ത് ആളുകൾ കുടുങ്ങിക്കിടക്കുന്നു. നിയമവിരുദ്ധമായാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്.4 ഉടമകളിൽ 3 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിവരങ്ങൾ തേടി. ഗുജറാത്തിലെ എല്ലാ ഗെയിമിങ് സെൻ്റർകളും അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ യാത്രയയപ്പ് സമ്മേളനം നടന്നു

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ സേവനത്തിൽ നിന്നും വിരമിക്കുന്നപഞ്ചായത്തിലെ അസിസ്റ്റൻറ് സെക്രട്ടറി സിദ്ദിഖ്,സി എച്ച് സി യിലെ മെഡിക്കൽ ഓഫീസർ ആയ ഡോക്ടർ ബൈജു,അംഗൻവാടി വർക്കർ അംഗൻവാടി ഹെൽപ്പർ,സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ സുധ, ഗീത ,എച്ച് എം അനിൽകുമാർ ,കുടുംബശ്രീ അക്കൗണ്ടൻറ് ലിജ ചന്ദ്രൻ ,ഡയറി ഫാം ഇൻസ്ട്രക്ടർ ഷാഹിദ,എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ രാഹുൽ എന്നിവരെ പ്രസിഡൻ്റ് പി.എം സെയ്ദ് മൊമെൻ്റോ നൽകി ആദരിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ബി സേതുലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സജിമോൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീബ സിജു ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജുകുമാർ , ബിന്ദു മോഹൻ, ജലജ രാജേന്ദ്രൻ,മൈമൂന നജീബ്, ‘ഉഷാകുമാരി,ഷാജി ചിറക്കുമേൽ , ഷിജിന നൗഫൽ റാഫിയ നവാസ് അനിത അനീഷ് , രജനി സുനിൽ, ലാലീ ബാബു, വർഗീസ് തരകൻ രാധിക ഓമനക്കുട്ടൻ,ബിജികുമാരി,അനന്തു ഭാസി,അജി ശ്രീക്കുട്ടൻ ഷഹുബാനത്ത്,സെക്രട്ടറി ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു

തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ

കൊട്ടാരക്കര:തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ മാറിയിട്ടും പരിഹരിക്കാൻ നടപടിയില്ലെന്ന് ആക്ഷേപം.യാത്രക്കാർക്ക് ട്രെയിൻ കയറുന്നതിനും മടങ്ങുന്നതിനും
പ്ലാറ്റ്ഫോമുകളിലേക്ക് പോകേണ്ടുന്ന ഫുഡ് ഓവർ ബ്രിഡ്ജുകളാണ് നായ്ക്കളുടെ വിശ്രമ കേന്ദ്രം.പടികളിൽ കൂട്ടമായി കിടക്കുന്ന നായ്ക്കൾക്ക് അരികിലൂടെ ഭയന്നാണ് യാത്രക്കാർ സഞ്ചരിക്കുന്നത്.മാത്രമല്ല
പ്ലാറ്റ്ഫോമുകളിലും ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിലും യാത്രക്കാർ വിശ്രമിക്കുന്നിടത്തുമെല്ലാം നായ്ക്കളുടെ ശല്യം രൂക്ഷമാണ്.യാത്രക്കാരുടെ ലഗേജുകളിൽ നിന്നും ഭക്ഷണ സാധനങ്ങൾ കടിച്ചെടുത്ത് ഓടുന്നതും പതിവ് കാഴ്ചയാണ്.നായ ശല്യം നിയന്ത്രിക്കണമെന്ന ആവശ്യത്തോട് റെയിൽവേ അധികൃതർ മുഖം തിരിച്ച് നിൽക്കുകയാണെന്ന് യാത്രക്കാർ പറയുന്നു.

അട്ടപ്പാടിയിൽ അപകടത്തിൽ പരിക്കേറ്റ യുവാവ് ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചു

പാലക്കാട് .അട്ടപ്പാടിയിൽ അപകടത്തിൽ പരിക്കേറ്റ യുവാവ് ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചു,ഓട്ടോറിക്ഷയിലേക്ക് മരം വീണ് പരിക്കേറ്റ ഒമ്മല സ്വദേശി ഫൈസൽ (25) ആണ് മരിച്ചത്,അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നും ലൈഫ് സപ്പോർട്ട് ആംബുലൻസ് ഇല്ലാത്തതിനാൽ വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോവാൻ സാധിച്ചിരുന്നില്ല


ഇന്ന് ഉച്ചക്കാണ് ശക്തമായ കാറ്റിനെ തുടർന്ന് ഗൂളിക്കടവിൽ വെച്ച് മരം ഓട്ടോ റിക്ഷക്ക് മുകളിൽ വീണ് ഫൈസിന് ഗുരുതര പരിക്കേറ്റത്,അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നും ലൈഫ് സപ്പോർട്ട് ആംബുലൻസ് ഇല്ലാത്തതിനാൽ ഫൈസലിനെ വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോവാൻ സാധിച്ചിരുന്നില്ല,ഒറ്റപ്പാലത്തുനിന്ന് ആംബുലൻസ് എത്തിച്ചാണ് ഫൈസലിനെ കോട്ടത്തറയിൽ നിന്നും കൊണ്ടുപോയത്,പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്ത ഫൈസൽ വഴിമധ്യേ മരിക്കുകയായിരുന്നു,ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്

നെയ്യാറ്റിൻകര നെയ്യാർ കനാലിൽ 25 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞ് അപകടം,അഞ്ചു വയസുകാരി ഉള്‍പ്പെടെയുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം. നെയ്യാറ്റിൻകര നെയ്യാർ കനാലിൽ 25 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന അഞ്ചു വയസുകാരി ഉള്‍പ്പെടെയുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ജയേഷും ഭാര്യയും അഞ്ചു വയസ്സുകാരിയായ മകളുമാണ് കാറിലുണ്ടായിരുന്നത്.ഇന്നലെ രാത്രിയായിരുന്നു സംഭവം. നെയ്യാറ്റിൻകര പുന്നക്കാടിന് സമീപമായിരുന്നു അപകടം. റോഡിൽ നിന്ന് നിയന്ത്രണം വിട്ട് കാ‌ർ കനാലിലേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാരാണ് കുടുംബത്തെ രക്ഷപ്പെടുത്തിയത്.