Home Blog Page 2676

സംശയം,ഭാര്യയുടെ അമ്മാവന്‍റെ മകനെ യുവാവ് വെട്ടിക്കൊന്നു

കോട്ടയം. വടവാതൂരിൽ സംശയത്തെ തുടർന്ന് ഭാര്യയുടെ ബന്ധുവിനെ കൊലപ്പെടുത്തി.ചെങ്ങളം സ്വദേശിയായ രഞ്ജിത്താണ് മരിച്ചത്.വണ്ടിപെരിയാർ സ്വദേശിയായ അജീഷാണ് അക്രമം നടത്തിയത് . ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

ഇന്നലെ രാത്രി വടമാതുർ കുരിശിനു സമീപം ആയിരുന്നു സംഭവം ഉണ്ടായത്.
വഴിയിൽ പതിയിരുന്ന പ്രതിയായ അജീഷ് വാക്കത്തി കൊണ്ട് ബന്ധുവായ രഞ്ജിത്തിനെയും സുഹൃത്തിനെയും ആക്രമി ക്കുകയായിരുന്നു .
വെട്ടേറ്റ് രഞ്ജിത്ത് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് റെജിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ‘
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ . സംശയ രോഗം ഉണ്ടായിരുന്ന പ്രതി അജീഷ് നിരന്തരം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ ആഴ്ചയിലും ചില തർക്കങ്ങൾ ഉണ്ടായി. ഇതിൻറെ പിന്നാലെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.നാട്ടുകാരും ബന്ധുക്കളും ഇതുതന്നെയാണ് പറയുന്നത്

ഇന്നലെ ജോലി കഴിഞ്ഞ് വാങ്ങി വരുന്നതിനിടയിലാണ് അക്രമം ഉണ്ടായത്. സംഭവം നടന്നതിന് പിന്നാലെ പ്രതി അജീഷ് രക്ഷപ്പെട്ടു. വണ്ടിപ്പെരിയാർ സ്വദേശിയായ ഇയാൾക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അജീഷിന്റെ ഭാര്യയുടെ അമ്മാവൻറെ മകനാണ് കൊല്ലപ്പെട്ട രഞ്ജിത്ത്.

യുവ തലമുറയ്ക്ക് വേണ്ടത്ര ചുമതലാബോധം കൊടുക്കുവാൻ സമൂഹത്തിന് കഴിയുന്നില്ല, ജസ്റ്റിസ് എൻ നഗരേഷ്

കരുനാഗപ്പള്ളി. സാക്ഷരത വർധിക്കുകയും, രാജ്യം എല്ലാ രംഗത്തും മുന്നേറുകയുമാണെങ്കിലും ഇന്നത്തെ തലമുറയ്ക്ക് വേണ്ടത്ര ചുമതലാബോധം കൊടുക്കുവാൻ സമൂഹത്തിന് കഴിയുന്നില്ലെന്ന് കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റ‌ിസ് എൻ.നഗരേഷ് പറഞ്ഞു. താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ സംഘടിപ്പിച്ച പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. എവിടെപ്പോയാലും പഠിച്ച് പണം സമ്പാദിക്കണം എന്നതിനപ്പുറം ഒരു ടാർഗറ്റ് ഇല്ലാത്ത യുവ സമൂഹം വളർന്നു വരുന്നുണ്ടോയെന്നു സംശയിക്കുന്നു. സ്വാതന്ത്യം ലഭിക്കുമ്പോൾ ഇന്ത്യ ഒന്നുമാകാതെതകർന്നു പോകും എന്നു ബ്രിട്ടിഷുകാർ പറഞ്ഞ ഇന്ത്യ സ്വാതന്ത്യം കിട്ടി 75 വർഷം കഴിഞ്ഞപ്പോൾ എല്ലാ രംഗത്തും വളർന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി. 2030,50വർഷങ്ങളാകുമ്പോഴേക്കും ഇന്ത്യയെ ഒന്നോ രണ്ടോ സ്ഥ‌ാനത്തേക്ക് ഉയർത്തേണ്ട ചുമതല അന്ന് യുവാക്കളാകുന്ന ഇന്നത്തെ വിദ്യാര്‍ഥികള്‍ക്കാണ് . ആ ചുമതലാബോധം ുണ്ടാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിടച്ചു.


വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ പ്രതിഭകളെയും ജസ്റ്റിസ് എൻ.നഗരേഷ് ആദരി ച്ചു. 2023 പ്രവർത്തന വർഷത്തെ താലൂക്കിലെ മികച്ച കരയോഗ ത്തിനും, മികച്ച കരയോഗം സെക്രട്ടറിക്കുമുള്ള അവാർഡുക ളും യൂണിയൻ സ്കോളർഷിപ്പുക ളും. വിദ്യാഭ്യാസ ധനസഹായവും ചങ്ങനാശ്ശേരി എൻഎസ്എസ് ഹിന്ദു കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ.എസ്.സുജാത വിത രണം ചെയ്തു. എൻഎസ്എസ് ട്രഷററും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എൻ.വി.അയ്യ പ്പൻപിള്ള അധ്യക്ഷത വഹിച്ചു.
യൂണിയൻ വൈസ് പ്രസിഡന്റ്റ് : വി.ഉണ്ണികൃഷ്ണപിള്ള, യൂണി – യൻ സെക്രട്ടറി അരുൺ ജി.നാ യർ എന്നിവർ പ്രസംഗിച്ചു. ഓച്ചിറ പായിക്കുഴി 1825-ാം നമ്പർ എൻഎസ്എസ് കരയോ ഗത്തിനെ മികച്ച കരയോഗമാ യും, ആദിനാട് വടക്ക് 1082-ാം നമ്പർ എൻഎസ്എസ് കരയോ ഗം സെക്രട്ടറി ഡി.വിജയമ്മയെ മികച്ച കരയോഗം സെക്രട്ടറിയാ യും തിരഞ്ഞെടുത്തു. എൻഎ സ്എസ് ആർട്‌സ് കോളജിലെ മി കച്ച വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകളും വിതരണം ചെയ്തു

കാരാളിമുക്കില്‍ വൈദ്യുതി നിലച്ചിട്ട് രണ്ടുദിവസം

ശാസ്താംകോട്ട.കാരാളിമുക്കില്‍ വൈദ്യുതി നിലച്ചിട്ട് രണ്ടുദിവസം. ടൗണും പരിസരപ്രദേശങ്ങളും ഇരുട്ടിലാണ്. പരാതി പറയുന്നവരെ പരിഹസിക്കുന്ന നിലപാടാണ് കെഎസ്ഇബിയുടേത്. പല തവണ ഫോൺ ചെയ്തിട്ടും ഫോൺ എടുക്കാതെ ഇലെക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥന്മാർ.

ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരവും കാണാത്ത ജനപ്രതിനിധികൾ. ഈ പ്രദേശങ്ങളിലെ ഹോട്ടലുകൾ സ്റ്റുഡിയോകൾ വർക്ക് ഷോപ്പുകൾ തുടങ്ങിയ നൂറു കണക്കിന് സ്ഥാപനങ്ങൾ കരണ്ട് ഇല്ലാത്തതിനാൽ പ്രവർത്തിക്കാൻ കഴിയുന്നില്ല, അധികാരികളുടെ ഈ അനങ്ങാപാറനയത്തിനെതിരെ സംഘടിച്ച് സമരത്തിന് കോപ്പുകൂട്ടുകയാണ് നാട്ടുകാര്‍. മഴ തുടങ്ങിയപ്പോഴേ ഈ അവസ്ഥയാണെങ്കില്‍ ഇനി എന്താവുമെന്ന ആശങ്കയിലാണ് ജനം.

കെ എസ്‌ യു നടത്തിയ തെക്കൻ മേഖല പഠന ക്യാമ്പിൽ കൂട്ടത്തല്ല്

തിരുവനന്തപുരം. നെയ്യാർ ഡാമിൽ വച്ച് കെ.എസ്‌.യു നടത്തിയ തെക്കൻ മേഖല പഠന ക്യാമ്പിൽ കൂട്ടത്തല്ല്. ഒരു കെ.എസ്.യു നേതാവിന് തലക്ക് പരുക്കേറ്റു. ക്യാമ്പിൻ്റെ ഭാഗമായി നടത്തിയ നാടൻ പാട്ടിനിടെയാണ് തല്ലുണ്ടായത്. മൂന്നംഗ സമിതിയെ നിയോഗിച്ച് അന്വേഷണം ആരംഭിച്ച് കെ.പി.സി.സി.

നെയ്യാർ ഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടന്ന തെക്കൻ മേഖല പഠന ക്യാമ്പിലാണ് പ്രവർത്തകർ തമ്മിൽ തല്ലിയത്. ഇന്നലെ അർധരാത്രിയാണ് തമ്മിൽ തല്ലുണ്ടായത്.ക്യാമ്പിന്റെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെ പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നാലെ കൂട്ടത്തല്ലായിഎന്നാണ് വിവരം.

മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് തമ്മിൽ തല്ലിൽ കലാശിച്ചതെന്ന് ആക്ഷേപമുണ്ട്. സംഭവം പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

ബൈറ്റ്

സംഭവത്തിൽ കെപിസിസി മൂന്നംഗ സമിതിയെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. കോൺഗ്രസ് നേതാക്കളായ എം.എം നസീർ, പഴകുളം മധു, എ.കെ ശശി എന്നിവരടങ്ങുന്ന സമിതി യോട് ഇന്ന് തന്നെ റിപ്പോർട്ട് നൽകാൻ കെ.പി.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്. ക്യാമ്പ് എളുപ്പത്തിൽ അവസാനിപ്പിക്കാൻ നിർദ്ദേശം നൽകി. ക്യാമ്പ് അങ്കോലപ്പെടുത്താൻ പുറത്തുനിന്ന് എത്തിയവർ നടത്തിയ നീക്കം ആണെന്നാണ് കെഎസ്‌യു സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം

സ്കൂൾ അങ്കണത്തിൽ നിന്നും കളഞ്ഞ് കിട്ടിയ മാലതിരികെ നൽകി മാതൃകയായി

കരുനാഗപ്പള്ളി . സ്കൂൾ അങ്കണത്തിൽ നിന്നും കളഞ്ഞ് കിട്ടിയ മാലതിരികെ നൽകി മാതൃകയായി.കരുനാഗപ്പള്ളി ഗവൺമെൻ്റ് സ്കൂളിൽ അദ്ധ്യാപക പരിശീലനത്തിന് വന്ന പുതിയകാവ് സ്വദേശി നിസാസലീമിൻ്റെ ഒന്നരപവൻ്റെ മാലയാണ് നഷ്ടപ്പെട്ടത് പതിനൊന്നരയോടെയാണ്  മാല നഷ്ടപ്പെട്ട വിവരം ടീച്ചർ അറിയുന്നത്.

പലയിടത്തും പരതിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു മണിക്കൂറിന് ശേഷം മകൻ വസുദേവിൻ്റെ അഡ്മിഷനായി  എത്തിയ പുതിയകാവ് സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ രേഷ്മക്ക് സ്കൂൾ മുറ്റത്ത് നിന്ന് ലഭിക്കുകയായിരുന്നു. രേഷ്മ സ്കൂൾ അധികൃതരെ അറിയിക്കുകയും മാല തിരികെ തൽകുകയും ചെയ്തു. സത്യസന്ധത കാട്ടിയതിൽ സ്‌കൂൾ അധികൃതർ സന്തോഷസൂചകമായി അനുമോദിക്കുകയും മധുരം നൽകുകയും ചെയ്തു.

ടി എസ് കനാലിൽ കക്ക വാരാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു


കരുനാഗപ്പള്ളി .  ടി എസ് കനാലിൽ സുഹൃത്തുക്കൾക്കൊപ്പം കക്ക വാരാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെറിയഴീക്കൽ, കുറ്റുംമൂട്ടിൽ, രഹിത്ത് ദേവ് (17) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സുഹൃത്തുക്കൾക്കൊപ്പം ആലുംകടവിന് വടക്കുഭാഗത്തായി കായലിൽ കക്ക വാരാൻ ഇറങ്ങിയ രഹിത് കായലിൽ മുങ്ങി കാണാതാവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ നിന്നും വിവരമറിഞ്ഞ ബന്ധുക്കൾ ഉൾപ്പെടെ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയില്ല. ഫയർഫോഴ്‌സിനെ വിവരം അറിയിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളി ഫയർഫോഴ്സും കൊല്ലത്തു നിന്നും എത്തിയ സ്കൂബ ടീമും നടത്തിയ തിരച്ചിൽ വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ചെറിയഴീക്കൽ VHS C-യിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ്.

ചിതറയിൽ ഓട്ടോറിക്ഷ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ

കൊല്ലം. ചിതറയിൽ ഓട്ടോറിക്ഷ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ

പേഴുമൂട് സ്വദേശി ധർമരാജൻ (53) ഭാര്യ മായ ( 45) എന്നിവരാണ് മരിച്ചത്

വീടിന് സമീപമുള്ള റബർ പുരയിടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്


സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതാകാമെന്ന് നിഗമനം

റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും:കനത്ത മഴക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. 110 മുതൽ 135 കീലോമിറ്റർ വേഗതയിലാകും റീമൽ ചുഴലിക്കാറ്റ് കരതൊടുക. ഈ സാഹചര്യത്തിൽ പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദ്ദേശമുണ്ട്. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബംഗ്ലാദേശിലും കനത്ത മഴക്ക് സാധ്യതയെന്നാണ് അറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തം: ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു

ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍‌ ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു. ആറുപേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയില്‍ നിന്നും അടിയന്തര സന്ദേശമെത്തിയതിന് പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. പന്ത്രണ്ട് കുട്ടികളെ ആശുപത്രിയില്‍ നിന്നും രക്ഷിച്ചുവെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.  തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
നവജാത ശിശുക്കളുടെ ആശുപത്രിക്കൊപ്പം ഓക്സിജൻ റീഫില്ലിങ് കേന്ദ്രവും പ്രവർത്തിച്ചുവെന്ന് പരിക്കേറ്റ സമീപവാസി ആരോപിച്ചു. പല തവണ പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ല. അനധികൃതമായാണ് സംവിധാനം പ്രവർത്തിച്ചിരുന്നത്. പൊട്ടിത്തെറി ഉണ്ടായത് ഓക്സിജൻ റീഫില്ലിങ് മുറിയിൽ നിന്നാണെന്നും ഇദ്ദേഹം ആരോപിച്ചു. അഞ്ച് തവണ പൊട്ടിത്തെറി ഉണ്ടായതായാണ് ദൃക്സാക്ഷികൾ പറയുന്നത്. നവജാത ശിശുക്കളുടെ ആശുപത്രിക്ക് പുറമെ രണ്ട് കെട്ടിടങ്ങളിലും തീ പടർന്നു കയറി.

ചർമ്മസംരക്ഷണത്തിനും മുടി വളരാനും വിറ്റാമിൻ ഇ ​ഗുളികകൾ കഴിക്കുന്നവർ അറിയാൻ…..

ചർമ്മസംരക്ഷണത്തിനും മുടി വളരാനുമായി വിറ്റാമിൻ ഇ ഗുളികകളുടെ ഉപയോഗം ഇപ്പോൾ വ്യാപകമായി വർധിക്കുന്നു. ഇത്തരം വിറ്റാമിൻ ഇ ഗുളികകൾ പലതരത്തിലുള്ള ചർമ്മ പ്രശ്നങ്ങളും പരിഹരിക്കുമെന്നാണ് പ്രചാരം.

എന്നാൽ ആരോഗ്യവിദഗ്ധരുടെ നിർദേശമില്ലാതെ ചെയ്യുന്ന സ്വയം ചികിത്സ അപകടം വിളിച്ചു വരുത്തിയേക്കാം. കൊഴുപ്പിനെ ലയിപ്പിക്കാൻ കഴിയുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ വിറ്റാമിൻ ഇ-യിൽ ഉണ്ട്. ആൽഫ-ടോക്കോഫെറോൾ എന്നും വിറ്റാമിൻ ഇ-യെ അറിയപ്പെടുന്നു. ഇത് ചർമ്മത്തിലെ ഫ്രീ റാഡിക്കൽ കേടുപാടുകൾ തടയുന്നതിലും ശരീരകോശങ്ങളെ സംരക്ഷിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു. ആന്റിഓക്‌സിഡന്റ് ഗുണങ്ങൾക്കപ്പുറം, ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് വിറ്റാമിൻ ഇ അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ ഇ തിളക്കവും യുവത്വവുമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ചർമ്മത്തിന്റെ ഘടന, ഇലാസ്തികത, ദൃഢത എന്നിവയെ പിന്തുണയ്ക്കുന്ന പ്രോട്ടീനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിൻ ഇ യുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ മുടി കൊഴിച്ചിൽ തടയുകയും കേടുപാടുകൾ ഇല്ലാതാക്കാനും സഹായിക്കും. കൂടാതെ വിറ്റാമിൻ ഇ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

എന്നാൽ ഈ ഗുണങ്ങളെല്ലാം കേട്ട് നേരെ വിറ്റാമിൻ ഇ ഗുളിക വാങ്ങാൻ പോകരുത്. കാരണം ഇത്തരം സപ്ലിമെന്റുകളിൽ ഉള്ളത് ഓൾ-റാക്-ആൽഫ-ടോക്കോഫെറോൾ ആണ്. ശരീരത്തിൽ വിറ്റാമിൻ ഇയുടെ കുറവുണ്ടെങ്കിൽ മാത്രം ആരോഗ്യവിദഗ്ധരുടെ നിർദേശ പ്രകാരം വിറ്റാമിൻ സപ്ലിമെന്റുകൾ ഉപയോഗിക്കാം. വിറ്റാമിൻ ഇ സപ്ലിമെന്റുകളുടെ ഡോസ് കൂടിയാൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന രക്തസമ്മർദ്ദം , ഓക്കാനം, വയറിളക്കം, വയറുവേദന, ക്ഷീണം, തലകറക്കം, കാഴ്ച മങ്ങൽ, തലവേദന എന്നിവ സംഭവിക്കാം.

പ്രതിദിനം 400 ഐയു വിൽ കൂടുതൽ അളവിൽ സ്ഥിരമായി വിറ്റാമിൻ ഇ ഗുളികൾ കഴിക്കുന്നത് അർബുദത്തിന് വരെ കാരണമായേക്കാം. വിറ്റാമിൻ ഇ ഗുളിക പുറമെ ചർമ്മത്തിൽ പുരട്ടുമ്പോഴും ശ്രദ്ധിക്കുക. നേരിട്ട് പുരട്ടാതെ മോയ്‌സ്ചറൈസർ അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്ത് നേർപ്പിച്ച ശേഷം പുരട്ടുക. ഇല്ലെങ്കിൽ ചർമ്മത്തിൽ അസ്വസ്ഥതകൾ അനുഭവപ്പെടാം. പഴം, പച്ചക്കറി, മുട്ട, മാംസം എന്നിവയിൽ പ്രകൃതി ദത്തമായി വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.