Home Blog Page 2673

എക്സിറ്റ്പോൾ ഫലങ്ങളെ അന്തിമ ഫലമായി ബിജെപി വിലയിരുത്തില്ല,ചില ശക്തികേന്ദ്രങ്ങളിൽ തിരിച്ചടി ഉണ്ടാകും എന്ന് വിലയിരുത്തൽ

ന്യൂഡെല്‍ഹി. ലോക്സഭാ തിരഞ്ഞെടുപ്പ്: എക്സിറ്റ്പോൾ ഫലങ്ങളെ അന്തിമ ഫലമായി ബിജെപി വിലയിരുത്തില്ല. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സാഹചര്യങ്ങൾ വിലയിരുത്തി ബിജെപി. എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളും നേരിടാൻ ആവശ്യമായ തയ്യാറെടുപ്പുകൾക്ക് തയ്യാറെടുക്കാൻ ദേശീയ നേതൃത്വത്തിന്റെ തീരുമാനം

300 ലധികം സീറ്റുകൾ മാത്രമാണ് ലഭിക്കുന്നത് എങ്കിൽ പ്രാദേശിക പാർട്ടികളിൽ ചിലരെ കൂടി കൂട്ടാൻ നീക്കം. പാർട്ടിയുടെ ചില ശക്തികേന്ദ്രങ്ങളിൽ തിരിച്ചടി ഉണ്ടാകും എന്ന് സംഘടനയുടെ വിലയിരുത്തൽ.അതേസമയം രണ്ടാം നരേന്ദ്രമോദി സർക്കാർ ജൂൺ നാലിന് തന്നെ രാജി സമർപ്പിക്കും.തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാജ്യ സമർപ്പിക്കാനായി ബിജെപി ദേശീയ നേതൃത്വത്തിൽ ധാരണ . പുതിയ സർക്കാർ രൂപീകരണ നീക്കങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി

ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചാൽ സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവന് പുറത്ത് നടത്തും. കർത്തവ്യ പഥിൽ സത്യപ്രതിജ്ഞ നടത്താനാണ് ആലോചന.

വായിലുണ്ടായ മുറിവിനു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ നാലു വയസുകാരൻ മരിച്ചു,സംഘര്‍ഷം

കൊണ്ടോട്ടി. വായിലുണ്ടായ മുറിവിനു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ നാലു വയസുകാരൻ മരിച്ചു.അരിമ്ബ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിലാണ് മരിച്ചത്. മരണം ചികിത്സാ പിഴവ് മൂലമെന്ന് ആരോപിച്ച്‌ കൊണ്ടോട്ടി മേഴ്‌സി ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തി.

അനസ്തീഷ്യ നൽകിയതിലെ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വായില്‍ കമ്ബു കൊണ്ടു മുറിഞ്ഞതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. മുറിവിനു തുന്നലിടാനാണ് അനസ്തീഷ്യ നല്‍കിയത്. അതെ സമയം കുഞ്ഞിന് ഹൃദയഘാതം സംഭവിച്ചതാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം

പ്രജ്വല്‍ രേവണ്ണ എന്‍ഡിഎ പ്രതീക്ഷ തകിടം മറിക്കുമോ

ബംഗളുരു. ലോക്സഭ തെരഞ്ഞെടുപ്പിൽ അവസാന ലാപ്പ് വരെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിഞ്ഞ കർണാടകയിൽ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. സംവരണ വിവാദം മുതൽ പ്രജ്വൽ രേവണ്ണ കേസ് വരെ വിധിയെഴുത്തിനെ സ്വാധീനിച്ച വിഷയങ്ങൾ ഏറെ. പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിലും ഇരുപതിലധികം സീറ്റ് ലഭിക്കുമെന്നാണ് എൻ ഡി എ ക്യാമ്പിന്റെ പ്രതീക്ഷ. ഈ തവണ നിശ്ചയമായും രണ്ടക്കം കടക്കുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം


ദക്ഷിണേന്ത്യയിൽ ബിജെപി ഏറ്റവും കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നത് നിശ്ചയമായും കന്നഡ മണ്ണിലാണ്. 2019ൽ 28ൽ 25 സീറ്റിലും താമര വിരിഞ്ഞ കർണാടക. ദേശീയ തലത്തിൽ ഉൾപ്പടെ ചർച്ചയായ പ്രചാരണ വിഷയങ്ങളായിരുന്നു കർണായകയിലെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. ഗ്യാരന്റിയിൽ തുടങ്ങി സംവരണ വിവാദവും കടന്ന് കർണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ കേസ് വരെ.

നിയമസഭ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തേക്കാൾ കോൺഗ്രസിന് പ്രതീക്ഷ നൽകുന്നത് സംസ്ഥാനത്ത് രണ്ടാം ഘട്ടത്തിൽ രൂപപ്പെട്ട അനുകൂല സാഹചര്യമാണ്. ബിജെപി ശക്തികേന്ദ്രമായ വടക്കൻ കർണാടകയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ടെന്ന് കോൺഗ്രസ്‌ കണക്കുകൂട്ടുന്നു. 10 സീറ്റുകൾ ഉറപ്പാണെന്നും 14 സീറ്റുകൾ വരെ ലഭിക്കാമെന്നുമാണ് കോൺഗ്രസിന്റെ അവകാശവാദം. ജെഡിഎസുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് 20ലധികം സീറ്റല്ലാതെ മറ്റ് ചിന്തകളുണ്ടായിരുന്നില്ല.


രണ്ടാം ഘട്ടത്തിൽ ഇടിത്തീയായി വീണ പ്രജ്വൽ വിവാദം തെല്ലൊന്നുമല്ല ബിജെപിയെ ആശങ്കയിലാക്കിയത്. എന്നാൽ വോട്ട് അൽപ്പം കുറഞ്ഞാലും വിവാദം തെരഞ്ഞെടുപ്പ് ഫലത്തെ മാറ്റിമറിക്കാൻ പാകത്തിൽ പ്രതിഫലിച്ചില്ലെന്നാണ് കണക്കുകൂട്ടൽ. ബിജെപി പ്രതീക്ഷകൾക്ക് ശക്തി പകരുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളും. കർണാടകയിൽ ബിജെപി ആധിപത്യം തുടരുമെന്ന് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നു. ജെഡിഎസ് മത്സരിച്ച സീറ്റുകളിൽ ജയിക്കുമെന്ന് ഭൂരിപക്ഷം എക്സിറ്റ്പോൾ ഫലങ്ങളും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ കോൺഗ്രസ് രണ്ടക്ക സീറ്റുകളിൽ എത്തില്ലെന്നാണ് പ്രവചനം

വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു

തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു.വാൽപ്പാറയ്ക്കു സമീപം പുതുഗഡു എസ്റ്റേറ്റിലെ കോളേജ് വിദ്യാർത്ഥി മുകേഷ് (18) ആണ് മരിച്ചത്.വാൽപ്പാറയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടയായിരുന്നു കാട്ടാന ആക്രമണം

പുതുഗഡു എസ്റ്റേറ്റിൽ സമീപം രണ്ടു കാട്ടാനകൾ നിൽക്കുന്നത് കണ്ട് മുകേഷ് വാഹനം നിർത്തി.പിന്നാലെ കാട്ടാന പാഞ്ഞടുത്ത് മുകേഷിനെ ആക്രമിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് സന്തോഷിനും പരിക്കേറ്റു. മുകേഷിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു

file pic

സംസ്ഥാനത്ത് കാലവർഷം കനക്കും

സംസ്ഥാനത്ത് കാലവർഷം കനക്കും. തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയിൽ വിവിധ ഇടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായി. കോഴിക്കോടും കാക്കയത്തും ഇടുക്കി പൂച്ചപ്രയിലും ഉരുൾപൊട്ടി. കോട്ടയം ജില്ലയിൽ വ്യാപക നാശനഷ്ടം ഉണ്ടായി. അപകട മേഖലകളിൽ നിന്ന് മാറി താമസിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി.


തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങളും, സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പുലർത്തണം എന്നാണു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. മണ്ണിടിച്ചിൽ, മലവെള്ളപാച്ചിൽ, ഉരുൾപൊട്ടൽ സാധ്യയുള്ള പ്രദേശങ്ങളിൽ ഉള്ളവർ മാറി താമസിക്കാനും നിർദ്ദേശം ഉണ്ട്. സംസ്ഥാനത്തെ സാഹചര്യം സർക്കാർ വിലയിരുത്തി വരികയാണെന്നും ജൂൺ മൂന്നോടെ NDRFന്റെ അധിക യൂണിറ്റുകൾ സംസ്ഥാനത്ത് എത്തുമെന്നും മന്ത്രി കെ രാജൻ.


കനത്ത മഴയിൽ കോഴിക്കോട് കാക്കയത്തും ഇടുക്കി പൂച്ചപ്രയിലും ഉരുൾപൊട്ടി. ഇടുക്കി കോട്ടയം ജില്ലകളിലും വ്യാപക നാശനഷ്ടം ഉണ്ടായി. കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പടെ പലയിടങ്ങളിലും വെള്ളം കയറി. ആലുവ കമ്പനിപ്പടി റെയിൽവേ തുരങ്കത്തിൽ രണ്ടര മീറ്ററോളം വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം നിർത്തിവെച്ചു. മലവെള്ളപ്പാച്ചിലിനെ തുടർന്ന് മൂലമറ്റം താഴ്‌വാരം  കോളനിയിൽ തോടുകൾ കരകവിഞ്ഞു. മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ യാത്ര നിയന്ത്രണം തുടരുകയാണ്. മഴ കനത്തതോടെ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ആണ്.

സിഎംആർഎല്ലിൽ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തി

ന്യൂഡെല്‍ഹി.സിഎംആർഎല്ലിൽ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട്. ഡൽഹി ഹൈക്കോടതിയിലാണ് ആര്‍ഒസി തൽസ്ഥിതി റിപ്പോർട്ട് ഫയൽ ചെയ്തത്. ഇതിനിടെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നിരസിച്ച വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചു. മാസപ്പടി കേസിലെ പരാതിക്കാരൻ ഷോൺ ജോർജ് വൈസ് ചെയർമാനായ മീനച്ചിൽ സഹകരണ ബാങ്കിൽ കോര്‍പ്പറേറ്റ് വിജിലന്‍സ് പരിശോധന നടത്തി.

എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ
സിഎംആർഎല്‍ ഹര്‍ജിയിലാണ് നിര്‍ണ്ണായക റിപ്പോര്‍ട്ട് ആര്‍ഒസി ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. 103 കോടിയുടെ കൃത്രിമ ഇടപാട് സിഎംആര്‍എല്ലില്‍ കണ്ടെത്തിയെന്നാണ് ആർ.ഒ.സി നിലപാട്. വിഷയത്തിൽ എസ്.എഫ് .ഐ ഒ അന്വേഷണം അനിവാര്യമാണ്. സി.എം.ആർ.എൽ 2012 മുതൽ 2019 വരെ വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാട്ടുകയായിരുന്നു.
ക്രമക്കേടിന് കൃത്യമായ തെളിവുകൾ ഉണ്ടെന്നും രജിസ്ട്രാർ ഓഫ് കമ്പനീസ് കോടതിയിൽ വ്യക്തമാക്കി.ഇതിനിടെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നിരസിച്ച വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ കേരള ഹൈക്കോടതിയെ സമീപിച്ചു. മാസപ്പടി കേസിലെ മറ്റൊരു പരാതിക്കാരൻ ഷോൺ ജോർജ് വൈസ് ചെയർമാനായ മീനച്ചിൽ സഹകരണ ബാങ്കിൽ കോര്‍പ്പറേറ്റ് വിജിലന്‍സ് ഇന്ന് പരിശോധന നടത്തി. നടപടി രാഷ്ട്രീയ പകപോക്കലെന്ന് ഷോണ്‍ ജോര്‍ജ്ജ് ആരോപിച്ചു.

നഴ്‌സിങ് വിദ്യാര്‍ത്ഥിനിയടക്കം രണ്ട് പേര്‍ കോടികളുടെ ലഹരിമരുന്നുമായി പിടിയില്‍

നഴ്‌സിങ് വിദ്യാര്‍ത്ഥിനിയടക്കം രണ്ട് പേര്‍ കോടികളുടെ ലഹരിമരുന്നുമായി പിടിയില്‍. തൃപ്പൂണിത്തുറയില്‍ കാറില്‍കടത്തിയ ലഹരിമരുന്ന് വാഹനപരിശോധനക്കിടെ വെട്ടിച്ചുകടന്ന സംഘത്തെ പോലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്. നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ് കൊച്ചിയിലെ ലഹരിമാഫിയക്കായി ബാംഗ്ലൂരുവില്‍ നിന്ന് എംഡിഎംഎ കടത്തിയതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.
ഏറ്റുമാനൂര്‍ സ്വദേശി അമീര്‍ മജീദ്, ചങ്ങനാശ്ശേരി സ്വദേശിനി വര്‍ഷ എന്നിവരാണ് തൃപ്പുണിത്തുറ ഹില്‍പാലസ് പോലീസിന്റെ പിടിയിലായത്. ഉച്ചയ്ക്ക് കൊച്ചിയിലേക്ക് വരുന്നതിനിടെ കരിങ്ങാച്ചിറയില്‍ പോലീസിന്റെ വാഹനപരിശോധനക്കിടെ പോലീസ് കൈകാണിച്ചെങ്കിലും സംഘം കാര്‍ നിര്‍ത്താതെ പോയി. പോലീസിന്റെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ കാര്‍ ഷോറൂമിലേക്ക് ലഹരിസംഘം കാര്‍ ഓടിച്ചുകയറ്റി. വഴിയടഞ്ഞതോടെ ഓടിരക്ഷപെടാന്‍ ശ്രമിച്ചവരെ പിന്നാലെയെത്തിയ പൊലീസ് പിടികൂടുകയായിരുന്നു. കാറില്‍ നിന്ന് 485ഗ്രാം എംഡിഎംഎ കണ്ടെത്തി.

അരളിപ്പൂവിന്റെ വരവും ,കൃഷിയും നിരോധിക്കണമെന്ന് ഹൈക്കോടതിയില്‍ കൊല്ലം സ്വദേശിയുടെ ഹര്‍ജി

കൊച്ചി . സംസ്ഥാനത്ത് അരളിപ്പൂവിന്റെ വരവും ,കൃഷിയും നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം പരിഗണിച്ച് ആവശ്യമെങ്കിൽ നടപടി സ്വീകരിക്കാൻ സർക്കാരടക്കമുള്ളവർക്ക് നിർദേശം.
കൊല്ലം സ്വദേശിയുടെ പൊതുതാൽപ്പര്യ ഹർജിയിൽ ഹൈക്കോടതിയുടേതാണ് ഉത്തരവ്. അരളിപ്പൂവ് കഴിച്ചതിനെ തുടർന്ന് വിഷാംശം ഉള്ളിൽ ചെന്ന് സൗമ്യയെന്ന യുവതി മരിച്ച സംഭവത്തിനു ശേഷം കൊല്ലം സ്വദേശി ഗിരീഷ ദാസ് സർക്കാർ ,ഡി.ജി.പി ,ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവർക്ക് അരളി നിരോധിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. എന്നാൽ ഇതിൽ നടപടി ഉണ്ടായlല്ല. തുടർന്നാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ഹർജി തീർപ്പാക്കിയ കോടതി ,ഹർജിക്കാരന്റെ നിവേദനം പരിഗണിക്കാൻ എതിർ കക്ഷികൾക്ക് നിർദേശം നൽകുകയായിരുന്നു.

വിരമിക്കല്‍ പ്രഖ്യാപിച്ച് ദിനേശ് കാര്‍ത്തിക്

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍നിന്നും ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. തന്റെ 39-ാം ജന്മദിനത്തിലാണ് കാര്‍ത്തിക് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ മാസം ഐപിഎല്‍ 2024 എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി അവസാനമായി കളിച്ച കാര്‍ത്തിക്, ബംഗ്ലാദേശിനെതിരായ 2022 ടി20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിലാണ് അവസാനമായി ഇന്ത്യയെ പ്രതിനിധീകരിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് ലഭിച്ച വാത്സല്യവും പിന്തുണയും സ്‌നേഹവും എന്നെ ആകര്‍ഷിച്ചു. ഈ വികാരം സാധ്യമാക്കിയ എല്ലാ ആരാധകര്‍ക്കും എന്റെ അഗാധമായ നന്ദിയും ആത്മാര്‍ത്ഥമായ നന്ദിയും- എക്‌സില്‍ പോസ്റ്റ് ചെയ്ത വിരമിക്കല്‍ കുറിപ്പില്‍ കാര്‍ത്തിക് പറഞ്ഞു.

സന്നാഹത്തില്‍ നിരാശപ്പെടുത്തി സഞ്ജു

ന്യൂയോര്‍ക്ക്: ബംഗ്ലാദേശിനെതിരായ ടി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ഓപ്പണറായെത്തിയ സഞ്ജു ആറ് പന്തുകള്‍ മാത്രം നേരിട്ട് ഒരു റണ്‍സുമായി മടങ്ങി. ഷൊറിഫുള്‍ ഇസ്ലാമിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു സഞ്ജു. എന്നാല്‍ സഞ്ജു ഔട്ടല്ലെന്നുള്ള വാദവും നിലനില്‍ക്കുന്നു. സഞ്ജു മടങ്ങുമ്പോള്‍ 11 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്.