കോഴിക്കോട് ഫറോക്ക് കാട്ടുങ്ങലില്‍ കുളത്തില്‍ ഇറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു. ഫറോക്ക് കാട്ടുങ്ങല്‍ സ്വദേശി രാജനാണ് മരിച്ചത്. പേരക്കുട്ടികളെ കുളത്തില്‍ ഇറക്കുന്നതിന് മുമ്പ് നീന്തിയപ്പോഴായിരുന്നു അപകടം.
വർക്കലയിൽ ഭാര്യയെയും മകനെയും തീ കൊളുത്തിയ ആൾ മരിച്ചു
തിരുവനന്തപുരം: വർക്കലയിൽ ഭാര്യയേയും മകനെയും തീവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഗൃഹനാഥൻ പൊളളലേറ്റ് മരിച്ചു.രാജേന്ദ്രൻ ആണ് മരിച്ചത്.ഭാര്യ ബിന്ദു (43) മകൻ അമൽ ( 17) എന്നിവരെ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൻ്റെ കാരണം വ്യക്തമല്ല.
എക്സിറ്റ് പോളിനേക്കാൾ വലിയ വിജയം നേടും; കേരളത്തിൽ ആറ് സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: ബിജെപി എക്സിറ്റ് പോളിനേക്കാൾ വലിയ വിജയം നേടുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ ബിജെപി ആറ് വരെ സീറ്റുകൾ നേടും. തിരുവനന്തപുരം, ആറ്റിങ്ങൽ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിൽ ബിജെപിക്ക് പ്രതീക്ഷയുണ്ട്. കേരളത്തിൽ 25 ശതമാനത്തിലധികം വോട്ട് കിട്ടും. പ്രധാനമന്ത്രിക്ക് അനുകൂലമായ വോട്ട് കേരളത്തിൽ ലഭിക്കുമെന്നും കെ സുരേന്ദ്രൻ.
യുഡിഎഫിനും എൽഡിഎഫിനും വോട്ട് കുറയും. സർക്കാരിനെതിരായ വികാരം യുഡിഎഫിന് ഗുണമാകില്ല. പക്ഷേ സർക്കാർ വിരുദ്ധ വികാരം ബിജെപിയുടെ വോട്ടാകും. 2021 ലെ പരാജയത്തിൽ നിന്ന് കാര്യങ്ങൾ ഉൾക്കൊണ്ടു. മൈനോറിറ്റി വോട്ടടക്കം നല്ല രീതിയിൽ കിട്ടി. തൃശ്ശൂരിൽ നല്ല ഭൂരിപക്ഷമുണ്ടാകുമെന്നും തൃശ്ശൂരിൽ മാസ് സപ്പോർട്ട് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎം വോട്ട് മറിച്ചെന്ന് കെ മുരളീധരൻ പ്രതീക്ഷിക്കുന്നുണ്ടാവും. വയനാട്ടിൽ വിജയിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചല്ല മൽസരിച്ചത്. വയനാട്ടിൽ ബിജെപി വോട്ട് കൂടും. രാഹുലിൻ്റെ ഭൂരിപക്ഷം കുറയുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍കൈയ്യെന്നാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും ഒരുപോലെ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് അഞ്ചില്‍ താഴെ സീറ്റ് മാത്രമെന്ന് പറയുന്ന സര്‍വ്വേ ഫലങ്ങള്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും റിപ്പോര്‍ട്ടുചെയ്യുന്നു. എല്‍ഡിഎഫ് അക്കൗണ്ട് തുറക്കിലെന്നും പല സര്‍വ്വേ റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനപ്പെട്ട ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വേയില്‍ യുഡിഎഫിന് 17 മുതല്‍ 18 വരെ സീറ്റുകളെന്നാണ് പറയുന്നത് എല്‍ഡിഎഫിന് 0 -1. എന്‍ഡിഎ രണ്ട് സീറ്റു മുതല്‍ മൂന്ന് വരെയെന്നും പറയുന്നു. എന്‍ഡിഎയ്ക്ക് ഒന്നു മുതല്‍ മൂന്ന് സീറ്റു വരെയാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരും
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒരു ജില്ലയിൽ ഓറഞ്ച് അലർട്ട്. എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്.എറണാകുളത്താണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,തൃശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നൽ ജാഗ്രത നിർദേശവും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കാലവർഷമെത്തിയതോടെ കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ പൊതുജനം ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശം
അതിഥി തൊഴിലാളികളെ ഉപയോഗിച്ച് കച്ചവടം,പെരുമ്പാവൂരിൽ വൻ ലഹരി വേട്ട
പെരുമ്പാവൂര്‍. വൻ ലഹരി വേട്ട. ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന 1500 കിലോയോളം നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് പിടികൂടി
മലയാളി ഉൾപ്പെടെ നാല് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. അതിഥി തൊഴിലാളികളെ ഉപയോഗിച്ച് കച്ചവടം നടത്തിവരുന്ന പെരുമ്പാവൂർ പാറപ്പുറം സ്വദേശി സുബൈർ, അസാം സ്വദേശികളായ റബ്ബുൽ ഹുസൈൻ, ഹലാൽ അഹമ്മദ്, മിറസുൽ അബ്ദുള്ള എന്നിവരാണ് പിടിയിലായത്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പെരുമ്പാവൂരിന്റെ വിവിധ പ്രദേശങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ സൗത്ത് വല്ലം, പാറപ്പുറം എന്നിവിടങ്ങളിലെ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ ആണ് പിടിച്ചെടുത്തത്. 60 ചാക്കുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു ലഹരി ഉൽപ്പന്നങ്ങൾ. ഇത്രയും ഉൽപ്പന്നങ്ങൾക്ക് പൊതു വിപണിയിൽ ഏകദേശം 20 ലക്ഷത്തിലധികം രൂപ വില വരും.
നടന്‍ കരുണാസിന്റെ ബാഗില്‍ നിന്ന് 40 വെടിയുണ്ടകള്‍ കണ്ടെത്തി
നടനും രാഷ്ട്രീയ നേതാവുമായ കരുണാസിന്റെ ബാഗില്‍ നിന്ന് 40 വെടിയുണ്ടകള്‍ കണ്ടെത്തി. ഞായറാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ വച്ച് സുരക്ഷാദ്യോഗസ്ഥരാണ് താരത്തിന്റെ ബാഗില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്തത്. തിരുച്ചിയിലേക്ക് പോകാനായി ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയതായിരുന്നു താരം. സുരക്ഷ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥര്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്.
എന്നാല്‍, തന്റെ സംരക്ഷണത്തിനായി ലൈസന്‍സുള്ള കൈത്തോക്ക് കൈവശമുണ്ടെന്ന് കരുണാസ് പൊലീസ് ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലില്‍ പറഞ്ഞു. മാതൃക പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തോക്ക് ഡിണ്ടിഗല്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചെങ്കിലും വെടിയുണ്ടകള്‍ അബദ്ധത്തില്‍ ബാഗില്‍ വച്ചതാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു.
അരുണാചലിൽ ബിജെപി മുന്നണിയും സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ചയും നിയമസഭ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി
ന്യൂഡെല്‍ഹി. അരുണാചൽ, സിക്കിം നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണ തുടർച്ച ഉറപ്പിച്ച നിലവിലുള്ള മുന്നണികൾ. അരുണാചലിൽ ബി.ജെ.പി മുന്നണിയും സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ചയും നിയമസഭ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി. സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ നേരത്തെയാക്കിയത്.
അരുണാചൽപ്രദേശിൽ 60 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 31 സീറ്റുകൾ. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട 10 സീറ്റുകളിൽ അടക്കം 46 സീറ്റുകളിൽ ബിജെപി വിജയം ഉറപ്പിച്ചു. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേന്‍ എന്നിവരടക്കമുള്ളവർ എതിരില്ലാതെ നേരത്തെ തന്നെ വിജയിച്ചിരുന്നവരുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. എന്‍പിപി 8 ഉം മറ്റുള്ളവര്‍ 7 ഉം സീറ്റുകളിൽ വിജയിച്ചു. തുടര്‍ഭരണം ഉറപ്പാക്കിയ സഹചര്യത്തിൽ ബിജെ.പി പ്രപർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിജയഘോഷം നടത്തി.
സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരത്തിൽ തുടരും. 32 സീറ്റുകളിൽ 31 ലും അവർ ഒന്നാമതെത്തി. കേവല ഭൂരിപക്ഷത്തിന് 17 സീറ്റുകളാണ് ഇവിടെ വേണ്ടത്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് 1 സീറ്റിൽ വിജയിച്ചു. നിലവിലെ മുഖ്യമന്ത്രി പ്രേം സിങ് തമാങ് (എസ്കെഎം), മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ് (എസ്ഡിഎഫ്), മുന്‍ ഫുട്‌ബോള്‍ താരം ബൈചുങ് ബൂട്ടിയ (എസ്ഡിഎഫ്) തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ 17 സീറ്റുമായി ആണ് എസ്കെഎം അധികാരത്തിലെത്തിയത്.
ശതാബ്ദി നിറവിൽ ശാസ്താംകോട്ട ജെഎംഎച്ച്എസ്
ശാസ്താംകോട്ട:കുന്നത്തൂർ താലൂക്കിന്റെ സിരാകേന്ദ്രമായ ഭരണിക്കാവ് ടൗണിൽ 1934 ൽ പ്രവർത്തനം ആരംഭിച്ച ജെ.എം ഹൈസ്കൂൾ നൂറിന്റെ നിറവിലേക്ക്.വിദ്യാഭ്യാസ മേഖലയിൽ ബഹുദൂരം പിന്നിലായിരുന്ന പ്രദേശത്ത് കെ.ജെ ഉമ്മനാണ് പിതാവ് കെ.എൽ ജോണിന്റെ സ്മരണാർത്ഥം ഈ സ്കൂൾ സ്ഥാപിച്ചത്.പ്രിപ്പറേറ്ററി സ്കൂളായി തുടക്കം കുറിച്ച ജെ.എം.എച്ച്.എസ് പിന്നീട് മിഡിൽ സ്കൂൾ പദവിയിലേക്കെത്തി.1939 ൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റർ ആരംഭിച്ചു.1949 ലാണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.ഇതിനു ശേഷം വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചുച്ചാട്ടത്തിനാണ് ജെ.എം.എച്ച്.എസ് സാക്ഷ്യം വഹിച്ചത്.രാഷ്ട്രീയ-സാമൂഹിക-സംസ്ക്കാരിക- കലാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖർ ഈ സ്കൂളിന്റെ സംഭാവനയാണ്.5 മുതൽ 10 വരെ ക്ലാസുകളിലായി 1200 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിലും നൂറുമേനി വിജയമാണ് ജെ.എം.എച്ച്.എസ് കരസ്ഥമാക്കിയത്.

ശതാബ്ദിയുടെ ഭാഗമായി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ഒരുക്കുന്നത്.സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ ശതാബ്ദി ആഘോഷങ്ങളുടെ
ലോഗോ പ്രകാശനം ചെയ്യും.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മാധ്യമപ്രവർത്തകനുമായ സി.പി രാജശേഖരൻ ഉദ്ഘാടനം ചെയ്യും.ലോഗോ പ്രകാശനം എസ്.ശ്രീലതയും വിളംബരഗാന പ്രകാശനം ചലച്ചിത്രതാരം കെ.ആർ ഭരതും നിർവഹിക്കുമെന്ന് മാനേജർ ഷാജി കോശി,ടിടിഐ പ്രിൻസിപ്പൽ ബിനു.ജി.വർഗീസ്,പ്രഥമാധ്യാപിക ലീന സക്കറിയ,പിടിഎ പ്രസിഡന്റ് നിസാം ഒല്ലായി,സെക്രട്ടറി അനീഷ് ബേബി,കൺവീനർ എം.എസ് വിനോദ്,സ്റ്റാഫ് സെക്രട്ടറി ഷിബു ബേബി,അധ്യാപക പ്രതിനിധികളായ ബാലു ശിവൻ,വിഷ്ണു.വി.നായർ എന്നിവർ അറിയിച്ചു.
ബിജെപി അകൗണ്ട് തുറക്കില്ല, എക്സിറ്റ് പോളുകളെ തള്ളി യുഡിഎഫും എൽഡിഎഫും
തിരുവനന്തപുരം . കേരളത്തിൽ ബിജെപി അകൗണ്ട് തുറക്കുമെന്ന എക്സിറ്റ് പോളുകളെ തള്ളി യു.ഡി.എഫും എൽ.ഡി.എഫും.
ബിജെപിക്ക് കേരളത്തിൽ ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് ഇരുമുന്നണികളുടെയും വാദം.യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന പ്രവചനം എൽ.ഡി.എഫ് അംഗീകരിക്കുന്നില്ല.സർവേ റിപോർട്ടുകളെക്കാൾ മികച്ച വിജയമാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്.ഇന്ത്യ മുന്നണിക്ക് സാധ്യതയുണ്ടെന്നും എൽ.ഡി.എഫും യു.ഡി.എഫും വിശ്വാസം പ്രകടിപ്പിക്കുന്നു.
വോട്ടെണ്ണലിന് മണിക്കൂറുകൾക്കു മുൻപ് വന്ന എക്സിറ്റ് പോളുകൾ ഏറ്റവുമധികം രാഷ്ട്രീയ ഞെട്ടലുണ്ടാക്കിയത് കേരളത്തിലായിരുന്നു.കേരളത്തിൽ ഇത്തവണയും യുഡിഎഫ് നേട്ടമുണ്ടാക്കുമെന്ന
സർവേകൾ എൽ.ഡി.എഫ് സംപൂജ്യരാകുമെന്നു പ്രവചിച്ചു.അതിനുമപ്പുറം ബിജെപി ഒന്ന് മുതൽ മൂന്നു
സീറ്റുകൾ വരെ കേരളത്തിൽ നേടുമെന്നും പ്രവചനമുണ്ടായിരുന്നു.എന്നാൽ ഇതിനെ എൽ.ഡി.എഫ്
യു.ഡി.എഫ് നേതൃത്വം പൂർണമായും തള്ളുകയാണ്.ബിജെപി തരംഗം ആവർത്തിക്കുമെന്ന എക്സിറ്റ്
പോളുകളെ തള്ളുന്ന യുഡിഎഫ് പ്രവചനങ്ങൾക്കപ്പുറം കേരളത്തിൽ യുഡിഎഫ് ട്വന്റി ട്വന്റി നേടുമെന്ന
ആത്മവിശ്വാസത്തിലാണ്
എക്സിറ്റ് പോൾ പ്രവചനങ്ങളിലെ തിരിച്ചടി തള്ളുമ്പോഴും കോൺഗ്രസിനെ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പിഐയും ചിലയിടങ്ങളിൽ ആർ.എസ്.എസും പിന്തുണച്ചുവെന്ന പരാമർശങ്ങളിലുടെ
സി.പി.ഐ.എം നേതൃത്വം ഇപ്പോഴെ പ്രതിരോധ ആയുധവും സജ്ജമാക്കിയിട്ടുണ്ട്.
തൃശൂരടക്കമുള്ളയിടങ്ങളിൽ എന്തെങ്കിലും അട്ടിമറി സംഭവിച്ചാൽ അതിനുള്ള ഉത്തരവാദിയെയും
ലക്ഷ്യം വെച്ചുള്ള പ്രതികരണമാണ് സിപിഐഎം ഇപ്പോഴേ നടത്തുന്നത്
കേരള സർക്കാരിനെതിരെയുള്ള വികാരം അത് എൻ.ഡി.എയ്ക്ക് അനുകൂലമാകും എന്നതാണ് എക്സിറ്റ്
പോൾ ഫലങ്ങൾ പ്രവചിക്കുന്നതെന്നു വി.മുരളീധരനും പ്രതീക്ഷിച്ചു
സംസ്ഥാന നേതൃത്വം പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ എക്സിറ്റ് പോളുകൾ പറയുന്നത്
എൻ.ഡി.എയുടെ വോട്ടു വിഹിതം കുത്തനെ കൂടുമെന്ന സൂചനകയാണെന്നു ബിജെപി ആത്മവിശ്വാസം
പ്രകടിപ്പിക്കുന്നുണ്ട്.
രാമപ്രസാദ് ഗൊണ്ടഇന്ത്യയിലെ അവയവക്കടത്ത് സംഘത്തലവന്മാരിൽ പ്രധാനി
കൊച്ചി. അവയവക്കടത്ത് കേസിൽ പിടിയിലായ ബല്ലം രാമപ്രസാദ് ഗൊണ്ട
ഇന്ത്യയിലെ അവയവക്കടത്ത് സംഘത്തലവന്മാരിൽ പ്രധാനി. സ്വീകർത്താക്കളിൽ നിന്നും വാങ്ങുന്നത്
50 ലക്ഷം മുതൽ ഒരു കോടി വരെ. കൊച്ചി സ്വദേശി മധുവിനെ ഇറാനിൽ നിന്ന് നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
ജമ്മുകശ്മീർ,ബംഗളൂരു,കർണാടക, എന്നിവടങ്ങളിലാണ് സ്വീകർത്താക്കൾ ഏറെയും. ഗ്രാമങ്ങളിൽ നിന്ന് രാമപ്രസാദ് ഗൊണ്ട ദാതാക്കളെ കണ്ടെത്തും. ഇവർക്ക് 3 മുതൽ 6 ലക്ഷം വരെ നൽകും. സ്വീകർത്താകളിൽ നിന്നും ഒരു കോടി വരെ വാങ്ങും.
സാബിത്തും, മധുവും ചേർന്നാണ് ഇറാനിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
ശസ്ത്രക്രിയകയ്ക്കുള്ള എല്ലാം സൗകര്യവും ഒരുക്കും. 20 ദിവസം തുടർചികിത്സ നൽകും. ശേഷം ഇന്ത്യയിലേക്ക് തിരിച്ച് അയക്കും. എന്നാൽ അവയവം നൽകുന്നവർക്ക് മതിയായ ചികിത്സ നൽകുന്നില്ല എന്ന് വിലയിരുത്തൽ .
കൊച്ചി സ്വദേശി മധുവിനെ നാട്ടിൽ എത്തിക്കാൻ ഉടൻ ബ്ലൂ കോർണർ പുറത്തിറക്കും. കഴിഞ്ഞ വർഷമാണ് മധു അവസാനമായി ഇന്ത്യയിൽ എത്തിയത്. അവയവ കടത്തിന്റെ പണം എത്തിയ മധുവിന്റ കമ്പനി അക്കൗണ്ട് മരവിപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.


































