Home Blog Page 267

ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ശൂരനാട്ട് വർണാഭമായ തുടക്കം

ശാസ്താംകോട്ട:ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ശൂരനാട് തുടക്കം കുറിച്ചു.ശൂരനാട് ഗവ എച്ച് എസ് എസ്,അഴകിയകാവ് ജി എൽ പി എസ് എന്നിവിടങ്ങളിൽ ആണ് കലോത്സവം നടക്കുന്നത്.സ്വാഗത സംഘം ജനറൽ കൺവീനറും ശൂരനാട് ഗവ എച്ച് എസ് എസ് പ്രിൻപ്പലുമായ കെ സന്ധ്യാകുമാരി പതാക ഉയർത്തി.കോവൂർ കുഞ്ഞുമോൻ എം എൽഎ സമ്മേളനവും കവിയും ഗാനരചയിതാവുമായ വയലാർ ശത്ചന്ദ്ര വർമ്മ കലാമേളയും ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാനും ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ എസ്.ശ്രീകുമാർ അധ്യക്ഷനായി.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ  സുന്ദരേശൻ, പടി കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ സി ഉണ്ണികൃഷ്ണൻ,
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ വി മനോജ്കുമാർ ,പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ബ്ലസൻ പാപ്പച്ചൻ,സ്വാഗത സംഘം ജനറൽ കൺവീനർ കെ സന്ധ്യാകുമാരി,റിസപ്ഷൻ കമ്മിറ്റി കൺവീനർ ജെ എ ഷിഹാബ് മോൻ തുടങ്ങിയവർ സംസാരിച്ചു.
20 ന് നടക്കുന്ന സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ പി കെ ഗോപൻ സമ്മാന വിതരണം നിർവ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ. സുന്ദരേശൻ അധ്യക്ഷനാകും

ബാങ്ക് ഓഫ് ബറോഡയിൽ അപ്രന്റീസ്; കേരളത്തിൽ 52 ഒഴിവുകൾ

ബാങ്ക് ഓഫ് ബറോഡ 2025 ലെ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിനായുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ബിരുദധാരികളിൽ നിന്ന് 2700 അപ്രന്റീസ് ഒഴിവുകളിലേക്ക് ബാങ്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

പ്രധാന വിവരങ്ങൾ

ഒഴിവുകൾ: ആകെ 2700 അപ്രന്റീസ് ഒഴിവുകൾ.
അപേക്ഷാ തീയതികൾ: ഓൺലൈൻ അപേക്ഷ 2025 നവംബർ 11 ന് ആരംഭിച്ചു. ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം.
സംസ്ഥാന അടിസ്ഥാനത്തിലുള്ള ഒഴിവുകൾ

2700 ഒഴിവുകളിൽ പ്രധാന സംസ്ഥാനങ്ങളിലെ ഒഴിവുകൾ ഇവയാണ്. കർണാടക (440), ഗുജറാത്ത് (400), ഉത്തർപ്രദേശ് (307), മഹാരാഷ്ട്ര (297), രാജസ്ഥാൻ (215). തമിഴ്‌നാട്ടിൽ 159 ഒഴിവുകളും തെലങ്കാനയിൽ 154 ഒഴിവുകളും പശ്ചിമ ബംഗാളിൽ 104 ഒഴിവുകളുമുണ്ട്.

കേരളത്തിൽ 52 ഒഴിവുകളുണ്ട്. ഡൽഹി (119), പഞ്ചാബ് (96), മധ്യപ്രദേശ് (56) എന്നിവടങ്ങിലും ഒഴിവുകളുണ്ട്.

യോഗ്യതയും പ്രായപരിധിയും

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
പ്രായപരിധി: 2025 നവംബർ 01 ന് കുറഞ്ഞത് 20 വയസ്സും പരമാവധി 28 വയസ്സുമായിരിക്കണം. സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമങ്ങൾക്കനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
പരിശീലനവും സ്റ്റൈപ്പൻഡും

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തെ പരിശീലനം ലഭിക്കും. ഈ കാലയളവിൽ പ്രതിമാസം 15,000 രൂപ സ്റ്റൈപ്പൻഡ് ആയി ലഭിക്കും. ഇവർക്ക് മറ്റ് അധിക അലവൻസുകളോ ആനുകൂല്യങ്ങളോ ലഭിക്കാൻ അർഹതയുണ്ടായിരിക്കില്ല.

തിരഞ്ഞെടുപ്പ് പ്രക്രിയയും അപേക്ഷാ ഫീസും

തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുക:

ഓൺലൈൻ പരീക്ഷ.
രേഖാ പരിശോധന (Document verification) .
അതത് സംസ്ഥാനത്തെ പ്രാദേശിക ഭാഷാ പരീക്ഷ (Local language test).
അപേക്ഷാ ഫീസ്

ജനറൽ, EWS, OBC വിഭാഗക്കാർക്ക്: 800 രൂപ + ജിഎസ്ടി.
PwBD ഉദ്യോഗാർത്ഥികൾക്ക്: 400 രൂപ + ജിഎസ്ടി.
SC, ST വിഭാഗക്കാർ ഫീസ് അടയ്‌ക്കേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്കായി ബാങ്ക് ഓഫ് ബറോഡ പുറത്തിറക്കിയ വിജ്ഞാപനം സന്ദർശിക്കാം.

തദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്: ഇന്ന് 185 പേർ നാമനിർദേശ പത്രിക നൽകി

നാമനിർദ്ദേശപത്രിക നൽകേണ്ട നാലാം ദിനമായ നവംബർ 18ന് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 185 പേർ നാമനിർദ്ദേശപത്രിക നൽകി. വിവരങ്ങൾ ചുവടെ:

*_ഗ്രാമ പഞ്ചായത്തുകൾ_*

ഓച്ചിറ: 1
കുലശേഖരപുരം: 3
തഴവ: 1
ക്ലാപ്പന: 1
ആലപ്പാട് : 1
ശാസ്താംകോട്ട: 10
വെസ്റ്റ് കല്ലട: 5
കുന്നത്തൂർ: 1
ശൂരനാട് നോർത്ത്: 1
മൈനാഗപ്പള്ളി: 6
ഉമ്മന്നൂർ: 2
മേലില: 1
മൈലം: 5
കുളക്കട: 5
പവിത്രേശ്വരം: 7
തലവൂർ: 1
പിറവന്തൂർ:2
പട്ടാഴി വടക്കേക്കര : 13
അഞ്ചൽ: 2
ഇടമുളക്കൽ: 2
വെളിയം: 7
പൂയപ്പള്ളി: 4
നെടുവത്തൂർ: 7
തൃക്കരുവ: 8
പനയം: 6
കുണ്ടറ : 2
പേരയം: 1
മൺറോതുരുത്ത്: 4
ചവറ: 1
പന്മന: 1
മയ്യനാട്: 7
തൃക്കോവിൽവട്ടം: 9
കൊറ്റങ്കര: 3
കടയ്ക്കൽ: 1
വെളിനല്ലൂർ: 2
ഇളമാട്: 4
ചാത്തന്നൂർ: 1


*_ബ്ലോക്ക് പഞ്ചായത്തുകൾ_*

ഓച്ചിറ: 2
വെട്ടിക്കവല: 2
അഞ്ചൽ: 2
കൊട്ടാരക്കര: 9
ചിറ്റുമല: 2
മുഖത്തല: 2

*_ജില്ലാ പഞ്ചായത്ത്_* – 2


_*മുൻസിപ്പാലിറ്റികൾ*_ 
   
പരവൂർ:2 
പുനലൂർ: 2
കരുനാഗപ്പള്ളി: 9
കൊട്ടാരക്കര: 6

_*കൊല്ലം കോർപ്പറേഷൻ*_

ഒന്നാം വരണാധികാരി: 5
രണ്ടാം വരണാധികാരി: 2

വോട്ടര്‍ പട്ടികയില്‍ പേര് ഒഴിവാക്കപ്പെട്ട സംഭവം: ഹൈക്കോടതിയെ സമീപിച്ച് വി.എം. വിനു

വോട്ടര്‍ പട്ടികയില്‍ പേര് ഒഴിവാക്കപ്പെട്ട സംഭവത്തില്‍ ഹൈക്കോടതിയെ സമീപിച്ച് കോഴിക്കോട് കോര്‍പ്പറേഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ വി എം വിനു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് വി എം വിനു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
വി എം വിനുവിന് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടുണ്ടായിരുന്നില്ലെന്ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ സ്ഥിരീകരണം പുറത്തുവന്നിരുന്നു. അവസരങ്ങളുണ്ടായിട്ടും വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെടുത്താനുള്ള അവസരം വിനു വിനിയോഗിച്ചില്ലെന്നും എആര്‍ഒ കണ്ടെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്ന് എആര്‍ഒ അറിയിച്ചു. ഇതോടെ വിനു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നുവെന്ന് ആവര്‍ത്തിച്ച കോണ്‍ഗ്രസ് വെട്ടിലായി.
വി എം വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ കോണ്‍ഗ്രസ് നേതൃത്വം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ എആര്‍ഒ നടത്തിയ പരിശോധനയിലാണ് വി എം വിനുവിന് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടുണ്ടായിരുന്നില്ലെന്ന കാര്യം സ്ഥിരീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. ഇതോടെ വിനുവിന്റെ സ്ഥാനാര്‍ത്ഥിത്വവും പ്രതിസന്ധിയിലായി. അതേ സമയം വിനു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നുവെന്നും വോട്ട് ചോരിയാണ് നടക്കുന്നതെന്നുമുള്ള വാദം ആവര്‍ത്തിക്കുകയാണ് കോൺഗ്രസ്‌.

ഇരുമ്പിന്‍റെ അളവ് കൂടുതലുള്ള 10 വെജിറ്റേറിയൻ ഭക്ഷണങ്ങൾ

ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറയുമ്പോഴാണ് അനീമിയ അഥവാ വിളര്‍ച്ച ഉണ്ടാകുന്നത്. വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട അയേണ്‍ അടങ്ങിയ ചില വെജിറ്റേറിയൻ ഭക്ഷണങ്ങളെ പരിചയപ്പെടാം.

  1. മുരിങ്ങയില

100 ഗ്രാം മുരിങ്ങയിലയില്‍ നിന്നും 4 മില്ലിഗ്രാം അയേണ്‍ ലഭിക്കും. അതിനാല്‍ ഇരുമ്പിന്‍റെ കുറവുള്ളവര്‍ക്ക് മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

  1. ചീര

100 ഗ്രാം ചീരയില്‍ 2.7 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യവും മറ്റ് ധാതുക്കളും അടങ്ങിയതാണ് ചീര.

  1. ഉലുവ

ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഇരുമ്പ് ലഭിക്കാന്‍ സഹായിക്കും.

  1. മത്തങ്ങാവിത്ത്

മത്തങ്ങാവിത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഇരുമ്പ് ലഭിക്കാന്‍ സഹായിക്കും. 100 ഗ്രാം മത്തങ്ങാ വിത്തില്‍ നിന്നും 8.8 മില്ലിഗ്രാം അയേണ്‍ വരെ ലഭിക്കും.

  1. കറുത്ത എള്ള്

കറുത്ത എള്ളിലും ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.

  1. പയറുവര്‍ഗങ്ങള്‍

പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഇരുമ്പ് ലഭിക്കാന്‍ സഹായിക്കും.

  1. ശര്‍ക്കര

ഇരുമ്പിന്‍റെ നല്ലൊരു ഉറവിടമാണ് ശര്‍ക്കര. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

  1. ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട് കഴിക്കുന്നതും ഇരുമ്പ് ലഭിക്കാന്‍ സഹായിക്കും.

  1. മഖാന

മഖാന കഴിക്കുന്നതും ഇരുമ്പ് ലഭിക്കാന്‍ സഹായിക്കും.

  1. ഡാര്‍ക്ക് ചോക്ലേറ്റ്

100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ 11.9 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും കഴിക്കാം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കോഴിക്കോട്. വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി.വടകര എംഎസിടി കോടതിയാണ് കേസ് തീർപ്പാക്കിയത്. ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്.

കഴിഞ്ഞ വർഷം ഫെബ്രുവരി 17 ന് വടകര ദേശീയപാതയിൽ ചോറോട് വച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ 62 വയസുകാരി മുത്തശ്ശി മരിക്കുകയും 9 വയസുകാരിയായ ദൃഷാന അബോധാവസ്ഥയിൽ ആവുകയും ചെയ്തു. ഈ കേസിലാണ് വടകര എംഎസിടി കോടതി കേസ് തീർപ്പാക്കിയത്. ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. 

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഏഴ് മാസമായിട്ടും കുടുംബത്തിന് അപകട ഇന്‍ഷുറന്‍സ് തുക ലഭിച്ചിരുന്നില്ല. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ദൃഷാന .ഹൈക്കോടതിയുടെയും ലീഗൽ സർവീസ് അതോറിറ്റിയുടെയും ഇടപെടലാണ് കേസിൽ നിർണ്ണായകമായത്.

വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടെത്തുന്നതിൽ അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം. കോർപറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടെത്തുന്നതിൽ അന്തിമ തീരുമാനം നാളെ. ഇന്ന് വൈഷ്ണ സുരേഷിന്റേയും പരാതിക്കാരൻ ധനേഷ് കുമാർ ഉൾപ്പെടെയുള്ളവരുടേയും ഹിയറിങ്ങ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തി.
തെരഞ്ഞെടുപ്പ് കമ്മീഷനിൽ പൂർണ്ണ വിശ്വാസമെന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വൈഷ്ണ സുരേഷ് പറഞ്ഞു.കള്ളവോട്ട് ചേർക്കാനാണ് വൈഷ്ണ ശ്രമിച്ചതെന്ന
പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരൻ ധനേഷ് കുമാറും വ്യക്തമാക്കി.


തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ തീരുമാനം കൈക്കൊള്ളാൻ ഹൈക്കോടതി നിർദ്ദേശിച്ച ഹിയറിംഗ് നീണ്ടത് രണ്ടേമുക്കാൽ മണിക്കൂർ.
വൈഷ്ണ സുരേഷ് അഭിഭാഷകർക്കൊപ്പം ആണ് ഹിയറിങ്ങന് എത്തിയത്.
പരാതിക്കാരൻ,സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗം ധനേഷ് കുമാർ,നഗരസഭ ഉദ്യോഗസ്ഥരടക്കം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഹീയറിംഗിന് ഹാജരായി.
ഇരു കൂട്ടരുടെയും വാദങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായി കേട്ടു.രേഖകൾ പരിശോധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിൽ പൂർണ്ണ വിശ്വാസമെന്നും തീരുമാനം നാളെ 12 മണിയോടെയുണ്ടാകുമെന്നും വൈഷ്ണ സുരേഷ്.

വൈഷ്ണ ഏഴുവർഷം മുമ്പ് മുട്ടടയിൽ നിന്ന് താമസം മാറിപ്പോയതാണ്.പാസ്പോർട്ട് അടക്കം എല്ലാ തിരിച്ചറിയൽ രേഖകളും പഴയ മേൽവിലാസത്തിൻറെ അടിസ്ഥാനത്തിലാണ്  ഉണ്ടാക്കിയിരിക്കുന്നതെന്നും പരാതിക്കാരനായ സിപിഐഎം പ്രാദേശിക നേതാവ് ധനേഷ് കുമാർ.

വൈഷ്ണ സുരേഷ് നൽകിയ ഹർജിയിൽ ഇരുകക്ഷികളെയും കേട്ടതിനു ശേഷം ബുധനാഴ്ചയ്ക്ക് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം അറിയിക്കണമെന്നാണ് ഹൈക്കോടതി നിർദേശം.

മാനസിക വെല്ലുവിളി നേരിടുന്നവർക്കും വോട്ടവകാശം ഉണ്ട്, അവരെ മാറ്റിനിർത്തിയാൽ  അപമാനം, ഹൈക്കോടതി

കൊച്ചി. മാനസിക വെല്ലുവിളി നേരിടുന്നവർക്കും വോട്ടവകാശം ഉണ്ടെന്നും, അവരെ മാറ്റിനിർത്തിയാൽ  അപമാനമെന്നും ഹൈക്കോടതി.

കോട്ടയം പാലാ നഗരസഭയിലെ മരിയ സദനം പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളുടെ വോട്ടവകാശവുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ പരാമർശം.  മരിയ സദനത്തിലെ 59 വോട്ടർമാർ മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നും, അവർക്ക് സ്വന്തം ഇഷ്ടപ്രകാരം വോട്ട് ചെയ്യാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഇവരുടെ വോട്ടുകൾ പ്രത്യേക ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ആവശ്യം തള്ളിയ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ മതിയായ രേഖകളില്ലാതെ ആരെയും മാനസികരോഗികളായി മുദ്രകുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി. മാനസിക വെല്ലുവിളി നേരിടുന്നവർക്കും സ്വന്തമായി തീരുമാനമെടുക്കാനുള്ള ശേഷിയുണ്ടെന്നാണ് നിയമം അനുശാസിക്കുന്നത്. വോട്ടവകാശം നിഷേധിക്കുന്നതിന് പകരം അവരെ ചേർത്തുപിടിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്നും ഹർജി തള്ളിക്കൊണ്ട് കോടതി ഓർമ്മിപ്പിച്ചു.

ഇത്തവണ ക്രിസ്മസ് അവധി എത്ര ദിവസം കൂടും? പരീക്ഷാ ടൈംടേബിൾ പുനക്രമീകരിച്ചു, പരീക്ഷ 15ന് ആരംഭിക്കും, ജനുവരി അഞ്ചിന് സ്കൂൾ തുറക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനഃക്രമീകരിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23 ന് സ്കൂളുകളിൽ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി അഞ്ചിന് ക്ലാസുകൾ പുനരാരംഭിക്കും.

അക്കാദമിക് കലണ്ടർ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിൾ. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വിട്ടു നൽകേണ്ടതിനാൽ പരീക്ഷ ‍ഡിസംബർ 15 മുതൽ 23 വരെ ഒറ്റഘട്ടമായി നടത്താനാണ് നീക്കം.

പ്രതിപക്ഷ നേതാവാകാനില്ലെന്ന് തേജസ്വി, ലാലു നിർബന്ധിച്ചപ്പോൾ നിലപാട് മാറ്റി, കുടുംബത്തിൽ ഭിന്നത രൂക്ഷം

പട്ന: ബീഹാർ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തേജസ്വി യാദവ്. നിയമസഭയിൽ പ്രതിപക്ഷ നേതാവാകാനില്ലെന്ന് ആദ്യം പറഞ്ഞ തേജസ്വി, പിതാവും ആർജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവിന്റെ നിർബന്ധത്തെത്തുടർന്ന് ആ സ്ഥാനം ഏറ്റെടുക്കാൻ പിന്നീട് സമ്മതിച്ചു. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിൽ എംഎൽഎ ആയി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചുവെന്നും പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. 2020 ലെ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ബീഹാറിലെ പ്രധാന പ്രതിപക്ഷത്തിന്, ഇത്തവണ 25 സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ.

2020ൽ ലഭിച്ചതിനേക്കാൾ 50 സീറ്റുകൾ കുറവാണ് ഇക്കുറി ലഭിച്ചത്. എന്നാൽ, തേജസ്വി പ്രതിപക്ഷ നേതാവാകാണമെന്ന് ലാലു പ്രസാദ് നിർബന്ധിച്ചു. തന്റെ പിതാവും മുതിർന്ന മുൻ മുഖ്യമന്ത്രിയുമായ ലാലു യാദവാണ് ആർജെഡി സ്ഥാപിച്ചതെന്നുംഅദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഞാൻ പാർട്ടിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും തേജസ്വി പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ഞാൻ വളരെയധികം ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾ യുവ നേതാവിനെ പിന്തുണയ്ക്കുകയും അദ്ദേഹത്തോടൊപ്പം നിൽക്കുമെന്നും വ്യക്തമാക്കി.

തേജസ്വി യാദവ് തന്റെ സഹായിയും ആർജെഡിയുടെ രാജ്യസഭാ എംപിയുമായ സഞ്ജയ് യാദവിനെ പിന്തുണച്ചു. ആർജെഡി കുടുംബ നാടകങ്ങൾക്കിടയിൽ സഞ്ജയ് യാദവിന്റെ പേരും ഉയർന്നു. അതേസമയം, സഹോദരി രോഹിണി ആചാര്യ, തേജസ്വി തന്നെ കുടുംബത്തിൽ നിന്ന് പുറത്താക്കിയതായി ആരോപിച്ചു.

ആർജെഡിയുടെ മോശം പ്രകടനത്തിന് സഞ്ജയ് യാദവിനെ ലക്ഷ്യം വയ്ക്കുന്നത് തെറ്റാണെന്നും അതിന് അദ്ദേഹം ഉത്തരവാദിയല്ലെന്നും യോഗത്തിൽ തേജസ്വി പറഞ്ഞു. തേജസ്വി യാദവിന്റെ ഏറ്റവും വിശ്വസ്തരായ സഹായികളിൽ ഒരാളാണ് സഞ്ജയ് യാദവ് എന്നും ആർജെഡിയുടെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിൽ പ്രധാന പങ്കുവഹിച്ചിരുത് അദ്ദേഹമായിരുന്നെന്നും റിപ്പോർട്ടുണ്ട്. പ്രചാരണ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും പാർട്ടി സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിലും പ്രധാന റോൾ സഞ്ജയുടേതായിരുന്നു. നേരത്തെ, തേജസ്വി യാദവിന്റെ മൂത്ത സഹോദരനും ഇപ്പോൾ അകന്നു കഴിയുന്നതുമായ തേജ് പ്രതാപ് യാദവ്, സഞ്ജയ് യാദവ് തന്റെ ഇളയ സഹോദരനോട് സംസാരിക്കാൻ അനുവദിച്ചില്ലെന്ന് പറഞ്ഞിരുന്നു. രോഹിണിയും സഞ്ജയിനെതിരെ രം​ഗത്തെത്തിയിരുന്നു.