Home Blog Page 2669

റീച്ച് ഇനിയും കൂടും,സഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും

ആലപ്പുഴ.കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്രയിൽ ആലപ്പുഴ കലവൂർ സ്വദേശി സജു ടി എസ് എന്ന സഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും. അലക്ഷ്യമായി വാഹനം ഓടിച്ചതിന്
ആര്‍ടിഒ യുടെ പരാതിയിലാണ് മണ്ണഞ്ചേരി പോലീസ് കേസെടുക്കും ആര്‍ടിഒ എടുത്ത കേസ് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. സഞ്ചുവിനെതിരെ പ്രോസീക്യൂഷൻ നടപടി വേണമെന്ന ഹൈകോടതി നിർദേശ പ്രകാരമാണ് നടപടി. ഒപ്പം യാത്ര ചെയ്ത കൂട്ടുകാരും പ്രോസീക്യൂഷൻ നടപടി നേരിടേണ്ടി വരും. കാർ ഇന്നലെ പോലീസ് കസ്റ്റഡിയിലേക് മാറ്റിറിയിരുന്നു. ആര്‍ടിഒയുടെ ശിക്ഷ നടപടിയെ പരിഹസിച്ചു വീഡിയോ ഇട്ടത് വിവാദമായിരുന്നു
10 ലക്ഷം ചെലവിട്ടാൽ പോലും കിട്ടാത്ത റീച് കേസ് മൂലം തനിക് കിട്ടി എന്നായിരുന്നു പരിഹാസം

രവീണ ആക്രമിച്ചില്ല, പരാതി വ്യാജമെന്ന് പൊലീസ്

മുംബൈ. നടി രവീണ ആക്രമിച്ചു എന്ന് ബാന്ദ്ര സ്വദേശികൾ നൽകിയ പരാതി വ്യാജമെന്ന് പോലീസ്. നടിയുടെ കാർ പ്രായമായ സ്ത്രീയെ ഇടിച്ചെന്നും ചോദ്യം ചെയ്തതിന് മർദ്ദിച്ചെന്നുമായിരുന്നു പരാതി.സിസി ടിവി ദൃശ്യങ്ങളിൽ കാർ ആരെയും ഇടിച്ചിട്ടില്ലെന്ന് വ്യക്തമായി. നടി മദ്യപിച്ചിട്ടുണ്ടായിരുന്നു എന്ന ആരോപണവും പോലീസ് തള്ളി. ഡ്രൈവറെ കയ്യേറ്റം ചെയ്യുന്നത് തടയാനാണ് നടി ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു.

അമുല്‍ പാലിന്റെ വില വര്‍ധിപ്പിച്ചു… പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: അമുല്‍ പാലിന്റെ വില വര്‍ധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വരെ വര്‍ധിപ്പിക്കാനാണ് ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ തീരുമാനിച്ചത്. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.
അമുല്‍ ഗോള്‍ഡ്, അമുല്‍ താസ എന്നിവയുടെ വില രണ്ടു രൂപയാണ് വര്‍ധിപ്പിച്ചത്. അമുല്‍ എരുമ പാലിന്റെ വിലയില്‍ ലിറ്ററിന് മൂന്ന് രൂപയാണ് ഉയര്‍ത്തിയത്. മറ്റു പാലുകളുടെ വിലയില്‍ ഒരു രൂപയും വര്‍ധിപ്പിച്ചു.
ഇതോടെ അമുല്‍ എരുമ പാലിന്റെ വില ലിറ്ററിന് 73 രൂപയായി. പശുവിന്‍ പാലിന് 58 രൂപ നല്‍കണം. പൗച്ചില്‍ വരുന്ന അമുല്‍ ഗോള്‍ഡിന് ഒരു ലിറ്ററിന് 68 രൂപയാണ് പുതിയ നിരക്ക്. പൗച്ചില്‍ വരുന്ന പശുവിന്‍ പാലിന് ലിറ്ററിന് 56 രൂപയില്‍ നിന്ന് 57 രൂപയായി. ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ഫെഡറേഷന്‍ വിശദീകരിച്ചു.

വാർത്താനോട്ടം

വാർത്താനോട്ടം

2024 ജൂൺ 03 തിങ്കൾ

BREAKING NEWS

?സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. കണ്ണൂരിൽ യെല്ലോ അലർട്ട്

? പുതിയ അധ്യായന വർഷത്തിന് ഇന്ന് തുടക്കം. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത്.

?പാലക്കാട് -തൃശൂർ ദേശീയപാതയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല.പുലർച്ചെ 4നായിരുന്നു അപകടം.

? കേരളീയം ?

? വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതര്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. പ്രവശനോത്സവത്തോടെ ഈ വര്‍ഷത്തെ അധ്യയനം തുടങ്ങാന്‍ കുട്ടികളെ ക്ഷണിച്ച് കാത്തിരിക്കുകയാണ് സ്‌കൂളുകള്‍.

? സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ സോഷ്യല്‍മീഡിയ പോസ്റ്റര്‍ വിമര്‍ശനത്തിന് പിന്നാലെ പിന്‍വലിച്ചു. ആവേശം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളായ രംഗണ്ണനും അമ്പാനും കുട്ടികളുടെ കൈപിടിച്ച് സ്‌കൂളിലേക്ക് നടത്തുന്ന കോമിക് ചിത്രമാണ് പോസ്റ്റില്‍ ഉപയോഗിച്ചിരുന്നത്.

?സംസ്ഥാന സിലബസില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ കുറവ്. 2.44 ലക്ഷം കുട്ടികളാണ് ഇത്തവണ പ്രവേശനം നേടിയത്. ഒരു ലക്ഷത്തലധികം കുട്ടികളാണ് മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത്. ഇത്തവണ സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ 11.19 ലക്ഷം പേരും എയ്ഡഡ് സ്‌കൂളുകളില്‍ 20.30 ലക്ഷം പേരും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 2.99 ലക്ഷം പേരും പ്രവേശനം നേടി.

? കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. വേളൂര്‍ സെന്റ് ജോണ്‍ എല്‍.പി.എസ്, പുളിനാക്കല്‍ സെന്റ് ജോണ്‍ യു.പി.എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് എല്‍.പി.എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് യു.പി.എസ് എന്നീ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചതായി കളക്ടര്‍ അറിയിച്ചു.

? പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് മുതല്‍ ടോള്‍ നിരക്ക് കൂടും. സ്‌കൂള്‍ വാഹനങ്ങള്‍ക്കും ടോള്‍ നല്‍കണം. ടോള്‍ നിരക്ക് വര്‍ധനക്കെതിരെ ടോള്‍ പ്ലാസയില്‍ ജനകീയ കൂട്ടായ്മ പ്രതിഷേധ സമരം നടത്തും. പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളില്‍ ഒന്ന് നിര്‍ത്തലാക്കുന്ന കാര്യം പരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇപ്പോഴും നടപ്പായിട്ടില്ല.

? കീം പരീക്ഷയുടെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തും. പരീക്ഷാര്‍ത്ഥികളുടെ തിരക്കിന് അനുസരിച്ച് സര്‍വീസുകള്‍ ലഭ്യമാക്കും. എല്ലാ ജില്ലകളില്‍ നിന്നും വിപുലമായ രീതിയില്‍ സര്‍വീസുകള്‍ ക്രമീകരിക്കണമെന്ന ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

? പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിറ്റി മുന്‍പാകെ കുടുംബം ഹാജരായി മൊഴി നല്‍കി. സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശ്, അമ്മ ഷീബ, അമ്മാവന്‍ ഷിജു എന്നിവരാണ് റിട്ട. ജസ്റ്റിസ് എ ഹരിപ്രസാദ് മുന്‍പാകെ ഹാജരായി രേഖകള്‍ കൈമാറിയത്.

? കോഴിക്കോട് ഐസിയു പീഡന കേസില്‍ മൊഴിയെടുത്ത ഡോക്ടര്‍ക്കെതിരായ അതിജീവിതയുടെ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നര്‍ക്കോട്ടിക് ഡിവൈഎസ്പി ആണ് അന്വേഷണ റിപ്പോര്‍ട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയത്.

? യൂട്യൂബര്‍ സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവുമാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. പണമുള്ളവന്‍ കാറില്‍ സ്വിമ്മിങ് പൂള്‍ പണിതല്ല നീന്തേണ്ടതെന്നും വീട്ടില്‍ സ്വിമ്മിങ് പൂള്‍ പണിയണമെന്നും ഭ്രാന്തന്മാര്‍ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുതെന്നും മന്ത്രി പറഞ്ഞു.

? പത്തനംതിട്ട അടൂര്‍ കിളിവയല്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ പ്രാര്‍ത്ഥന സമയത്ത് കാട്ടുപന്നി പാഞ്ഞുകയറി. പള്ളിയുടെ വരാന്തയില്‍ നിന്ന സ്ത്രീയെ ഇടിച്ചിട്ടു. സിനി സുനില്‍ എന്ന യുവതിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

? കോട്ടയം മണിമല സ്വദേശിയായ വയോധിക മണിമലയാറ്റില്‍ മുങ്ങി മരിച്ചു. മണിമല മൂങ്ങാനി കളത്തിപ്ലാക്കല്‍ ഓമന നാരായണനാണ് മുങ്ങി മരിച്ചത്. കാല്‍ വഴുതി പുഴയില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

?? ദേശീയം ??

? മോദി സര്‍ക്കാരിന്റെ മൂന്നാമൂഴം പ്രവചിക്കുന്ന എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ഏഴ് വ്യത്യസ്ത യോഗങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്നതെന്നും യോഗങ്ങളില്‍ അടുത്ത സര്‍ക്കാരിന്റെ ആദ്യത്തെ 100 ദിന പരിപാടികള്‍ ചര്‍ച്ചയായെന്നും സൂചനകളുണ്ട്.

? വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. അതേസമയം വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കേ ഇന്ന് ദില്ലിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണര്‍മാരും മാധ്യമങ്ങളെ കാണും.

?വിവാഹാഘോഷത്തി
നിടെ ട്രാക്ടര്‍ മറിഞ്ഞ് മധ്യപ്രദേശിലെ രാജ്ഗഢിലെ പിപ്ലോദിയില്‍ 13 പേര്‍ക്ക് ദാരുണാന്ത്യം. 15 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ടു മണിയോടെ വിവാഹാഘോഷ യാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

? ജൂണ്‍ നാലിന് വോട്ടെണ്ണുമ്പോള്‍ എല്ലാ എക്‌സിറ്റ് പോളുകളും തെറ്റാണെന്ന് തെളിയുമെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ തല മൊട്ടയടിക്കുമെന്നും ദില്ലി ലോക്‌സഭാ സീറ്റിലെ ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ഥി കൂടിയായ എംഎല്‍എ സോംനാഥ് ഭാരതി പറഞ്ഞു.

? മഹാരാഷ്ട്രയില്‍ എക്സിറ്റ് പോള്‍ ഫലങ്ങളെ തളളി ഇരു മുന്നണികളും. സര്‍വേ ഫലങ്ങള്‍ കോര്‍പ്പറേറ്റ് കളിയെന്ന് പരിഹസിച്ച ഉദ്ദവ് പക്ഷ ശിവസേന. മഹാവികാസ് അഘാഡി 35 സീറ്റ് നേടുമെന്നും അവകാശപ്പെട്ടു. എന്നാല്‍ മഹായുതി സഖ്യത്തിന് കോട്ടമുണ്ടാകില്ലെന്നും കഴിഞ്ഞ തവണ നേടിയ അത്രയും സീറ്റുകള്‍ ഇത്തവണയും നേടുമെന്നും ശിവസേന ഷിന്‍ഡേ വിഭാഗം പറഞ്ഞു.

? അരുണാചല്‍പ്രദേ
ശില്‍ ബിജെപിക്കും സിക്കിമില്‍ സിക്കിം ക്രാന്ത്രികാരി മോര്‍ച്ചക്കും മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം. അരുണാചല്‍പ്രദേശ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 60 ല്‍ 46 സീറ്റും നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. എന്‍പിപി 5ഉം കോണ്‍ഗ്രസ് 1 സീറ്റും നേടി. സിക്കിം നിയമസഭാ തെരഞ്ഞെടുപ്പില്‍ 32ല്‍ 31 സീറ്റുകളും നേടിയാണ് സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരത്തിലെത്തിയത്.

? ജാമ്യകാലാവധി അവസാനിച്ചതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലേക്ക് തിരിച്ചു. ജയിലില്‍ തനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല. സംഭവിക്കുന്നത് സംഭവിക്കട്ടെ. എനിക്ക് ഭയമില്ല. എന്റെ ശരീരവും മനസും ഈ രാജ്യത്തിന് വേണ്ടിയാണെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

?? അന്തർദേശീയം ??

? യുഎഇയില്‍ താപനില ഉയരുന്നു. വെള്ളിയാഴ്ച 50 ഡിഗ്രി സെല്‍ഷ്യസിന് അരികെയാണ് താപനില രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും താപനില ഉയരുകയാണ്. 45 ഡിഗി സെല്‍ഷ്യസിനും 48 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് മറ്റ് പ്രദേശങ്ങളിലും ഉച്ചയ്ക്ക് താപനില രേഖപ്പെടുത്തിയത്.

? കായികം ⚽

? പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടി ഇന്ത്യന്‍ ബോക്‌സിങ് താരം അമിത് പംഗല്‍. ബാങ്കോക്കില്‍ നടന്ന യോഗ്യതാ ടൂര്‍ണമെന്റില്‍ ചൈനയുടെ ചുവാങ് ലിയുവിനെ കീഴടക്കി സെമിയില്‍ കടന്നതോടെയാണ് അമിത് ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കിയത്. 51 കിലോ വിഭാഗത്തിലാണ് താരം മത്സരിക്കുന്നത്.

? ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ അമേരിക്ക കാനഡയെ ഏഴ് വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത കാനഡ 5 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അമേരിക്ക 40 പന്തില്‍ പുറത്താകാതെ 94 റണ്‍സെടുത്ത ആരോണ്‍ ജോണ്‍സിന്റെ മികവില്‍ ലക്ഷ്യത്തിലെത്തി.

? ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ മുന്‍ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന് പാപുവ ന്യൂ ഗിനിയക്കെതിരെ 5 വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂ ഗിനിയക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനേ സാധിച്ചുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഒരോവര്‍ ബാക്കി നില്‍ക്കേ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

കാലംമാറി അഛന്‍ പൂമുഖത്തല്ല

തിരുവനന്തപുരം. ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന ഗൃഹാന്തരീക്ഷത്തിനുണ്ടായ മാറ്റം വലുതാണ്. അടുക്കളയില്‍ അമ്മമാത്രമേയുള്ളു എന്ന സങ്കല്‍പം മാറി. അടുക്കള ജോലികൾ അച്ഛനും അമ്മയും മക്കളും പങ്കിടുന്ന ചിത്രമടങ്ങിയ സ്കൂൾ പാഠഭാഗമാണ് ഇപ്പോൾ ചർച്ച വിഷയം. ഇതിന്മേലുള്ള വിശകലനങ്ങളും വിമർശനങ്ങളും സാമൂഹ്യ മാധ്യമങ്ങളിലും പൊതു ഇടത്തിലും പെരുകുകയാണ്.

വീട്ടിലെ പ്രധാന തൊഴിലിടമാണ് അടുക്കളയെന്നും ചിത്രം നോക്കി എന്തെല്ലാം പണികളാണ് അടുക്കളയിൽ നടക്കുന്നതെന്നും സ്വന്തം വീട്ടിലെ കാര്യങ്ങൾ കൂടി ഓർമിച്ചു പറയാൻ കുട്ടിക്ക് നിർദേശം നൽകുന്നതാണ് പാഠപുസ്തകത്തിലെ 59ആം പേജിലെ ഉള്ളടക്കം. ചിത്രത്തിൽ അമ്മ പാചകത്തിൽ വ്യാപൃതയായിരിക്കുമ്പോൾ അച്ഛൻ തേങ്ങ ചിരവുകയാണ്. മകൾ മറ്റൊരു ജോലിയിൽ വ്യാപൃതയായിരിക്കുന്നു.ഇളയ ആൺകുഞ്ഞ് പാവയുമായി കളിക്കുന്നു. പരിഷ്കരിച്ച പാഠപുസ്തകങ്ങൾ എസ്ഇആർടി ഓൺലൈനായി ലഭ്യമാക്കിയതോടെ പൊതുജനം ഏറ്റെടുത്തു. പിന്നെ ചർച്ചയായി. വിശകലനമായി.

പൂമുഖത്തെ ചാരുകസേരയിലിരിപ്പായിരുന്ന അച്ഛനെ അടുക്കളയിൽ എത്തിച്ചിട്ടുണ്ടെന്നും വളർന്നുവരുന്ന മക്കളൊക്കെ ഇതുകണ്ട് പഠിക്കട്ടെ, എന്ന് തുടങ്ങുന്നു ചർച്ചകൾ . വിദ്യാഭ്യാസ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന ഈ മാറ്റങ്ങൾ സമൂഹത്തിൻറെ ചിന്തയിലും വളർച്ചയിലും പ്രതിഫലിക്കുന്നുണ്ടെത്തത് കമന്റുകളില്‍ വായിച്ചറിയാം

പാഠപുസ്തകം അധ്യാപകൻറെയും കുട്ടിയുടേയും മാത്രമല്ല പൊതുസമൂഹത്തിൻറെ കൂടി ചര്‍ച്ച വരുമ്പോഴാണ് പൊതുനയം എന്തെന്ന് അറിയാറാകുന്നത്

പെരിയാർ മത്സ്യക്കുരുതി 13.55 കോടിയുടെ നഷ്ടം

തിരുവനന്തപുരം.പെരിയാർ മത്സ്യക്കുരുതി 13.55 കോടിയുടെ നഷ്ടം. മത്സ്യത്തൊഴിലാളികൾക്ക് 6. 5 2 കോടിയുടെ നഷ്ടമുണ്ടായി.ഏഴു കോടി രൂപയുടെ മത്സ്യ നാശം ഉണ്ടായി.ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാണ് റിപ്പോർട്ട് സമർപ്പിച്ചത്.നഷ്ടം സംഭവിച്ച കർഷകർക്ക് മൂന്നുമാസത്തേക്ക് പ്രതിനിധനം 350 രൂപ വച്ച് നൽകണം. ദുരന്തത്തിന് ഇടയാക്കിയ കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. മത്സ്യത്തൊഴിലാളികളുടെ വായപകൾക്ക് മൊറട്ടോറിയം അനുവദിക്കണം. മൂന്നുമാസത്തേക്ക് സൗജന്യ റേഷൻ നൽകണം എന്നീ നിർദ്ദേശങ്ങളും റിപ്പോർട്ടിൽ

കൊച്ചി നഗരത്തില്‍ നാല് അംഗ ലഹരി കടത്ത് സംഘം പിടിയിൽ

കൊച്ചി. നഗരത്തില്‍ നാല് അംഗ ലഹരി കടത്ത് സംഘം പിടിയിൽ. പിടിയിലായത് ഗോവ, ബംഗളുരു എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് MDMA എത്തിക്കുന്നവർ. ലക്ഷങ്ങളുടെ ഇടപാടുകൾ നടത്തിയെന്ന് കണ്ടെത്തൽ. കൊച്ചിയിലെ ഓട്ടോറിക്ഷ ഡ്രൈവറേ ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പ്രതികളെ പിടികൂടിയത്

ബി എസ് എഫ് ജവാനെ ബഗ്ലാദേശ് നുഴഞ്ഞു കയറ്റക്കാർ ആക്രമിച്ചു

ന്യൂഡെല്‍ഹി.ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ സംഘർഷം. ബി എസ് എഫ് ജവാനെ ബഗ്ലാദേശ് നുഴഞ്ഞു കയറ്റക്കാർ ആക്രമിച്ചു.
ആക്രമണത്തിൽ ബിഎസ്എഫ് കോൺസ്റ്റബിളിന് ഗുരുതര പരിക്ക്. ഇയാളുടെ വയർലെസ് സെറ്റും ആയുധവും അക്രമികൾ കവർന്നു.കമാൻഡൻ്റ് തല ഫ്ലാഗ് മീറ്റിംഗിൽ ഇക്കാര്യം ഉന്നയിച്ചതായി ബി എസ് എഫ്.തട്ടിയെടുത്ത ആയുധവും റേഡിയോ സെറ്റും ബിജിബി ബിഎസ്എഫിന് തിരികെ നൽകി.ബിഎസ്എഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് 1. 30 യാണ് സംഭവം

അറിവിന്‍റെ പുതുലോകത്തേക്ക് ഇന്ന് 2,40,000കുരുന്നുകള്‍

തിരുവനന്തപുരം. മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നു തുറക്കും. രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം നുകരാന്‍ ഒന്നാം ക്ലാസുകളിലേക്ക് എത്തും. എല്ലാ സ്‌കൂളിലും പ്രവേശനോത്സവത്തോടെയാണ് കുട്ടികളെ വരവേല്‍ക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലുള്ള അധ്യാപക പരിശീലനവും എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തിലെ മാറ്റവും ഈ വര്‍ഷത്തെ പ്രത്യേകതയാണ്.

ഒന്നാം ക്ലാസ്സിലേക്ക് ഇതുവരെ വന്നുചേര്‍ന്നത് രണ്ട് ലക്ഷത്തിനാല്‍പത്തി നാലായിരത്തി അറുന്നൂറ്റി നാല്‍പത്തിയാറ് കുട്ടികളാണ്. ഇതുള്‍പ്പെടെ മധ്യവേനല്‍ അവധി കഴിഞ്ഞ് മുപ്പത്തിയൊമ്പത് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി തൊള്ളായിരത്തി നാല്‍പത്തി നാല് കുട്ടികള്‍ ഇന്നു സ്‌കൂളുകളിലേക്ക് എത്തും. ഓരോ സ്‌കൂളിലും പ്രവേശനോത്സവം സംഘടിപ്പിച്ചാണ് കുട്ടികളെ വരവേല്‍ക്കുന്നത്. ഈ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവം എറണാകുളം ജില്ലയിലെ എളമക്കര ജി.എച്ച്.എസ്.എസില്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പോക്‌സോ നിയമത്തിന്റെ ബോധവത്ക്കരണം, ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നതിന് ഈ വര്‍ഷം ഊന്നല്‍ നല്‍കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധ്യാപകര്‍ക്ക് നല്‍കിയ പരിശീലനമായിരുന്നു ഇത്തവണത്തെ പ്രത്യേകത. ലഹരിക്കെതിരെ എക്സൈസ് വകുപ്പ് തയ്യാറാക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍ സ്‌കൂളുകളില്‍ നടപ്പാക്കും. പരാതികള്‍ എക്സൈസ് വകുപ്പിനെ അറിയിക്കുന്നതിന് സ്‌കൂളുകളിലെ ജന ജാഗ്രത സമിതികള്‍ക്ക് വാട്സ്ആപ്പ് നമ്പര്‍ നല്‍കി. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് വിജയിക്കാന്‍ ഓരോ വിഷയത്തിനും മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം ഈ വര്‍ഷം മുതല്‍ നടപ്പാകും. മൂന്നാം ക്ലാസിലെ മലയാള പാഠപുസ്തകത്തില്‍ സ്ത്രീ പുരുഷ തുല്യത ഉള്‍പ്പെടുത്തിയതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക്

കേരള സര്‍ക്കാരിന്റെ കീഴില്‍ സഹകരണ സംഘങ്ങള്‍, ബാങ്കുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ് (CSEB) ഇപ്പോള്‍ അസിസ്റ്റന്റ് സെക്രട്ടറി, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ജൂനിയര്‍ ക്ലര്‍ക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റന്റ് സെക്രട്ടറി, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ജൂനിയര്‍ ക്ലര്‍ക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ പോസ്റ്റുകളില്‍ ആയി മൊത്തം 207 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 മേയ് 15 മുതല്‍ 2024 ജൂലൈ 2 വരെ അപേക്ഷിക്കാം.

CSEB Kerala Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് സര്‍വീസ് എക്സാമിനേഷന്‍ ബോര്‍ഡ്‌ (CSEB)
ജോലിയുടെ സ്വഭാവംState Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്അസിസ്റ്റൻ്റ് സെക്രട്ടറി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലർക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ഒഴിവുകളുടെ എണ്ണം207
ജോലി സ്ഥലംAll Over Kerala
ജോലിയുടെ ശമ്പളംRs.8750 – Rs.69250/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 മേയ് 15
അപേക്ഷിക്കേണ്ട അവസാന തിയതി2024 ജൂലൈ 2
ഒഫീഷ്യല്‍ വെബ്സൈറ്റ്https://keralacseb.kerala.gov.in/