Home Blog Page 2664

ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നിടത്ത് നിർണായകമായത് ക്രൈസ്തവ വോട്ടുകൾ

തിരുവനന്തപുരം . ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും ആറ്റിങ്ങലും തൃശ്ശൂരും നിർണായകമായത് ക്രൈസ്തവ വോട്ടുകൾ. തിരുവനന്തപുരത്ത് ലത്തീൻ അതിരൂപത വോട്ടുകൾ ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ പോൾ ചെയ്തു. തൃശ്ശൂരിലും ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് അനുകൂലമായി. പ്രതീക്ഷിച്ച ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാത്തത് ഇടതുമുന്നണിക്ക് തിരിച്ചടിയായി

തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം വ്യക്തികേന്ദ്രീകൃതമായിരുന്നെങ്കിലും നിർണായക സ്വാധീനം ചെലുത്തിയത് ന്യൂനപക്ഷ വോട്ട്. തൃശ്ശൂർ അതിരൂപതയ്ക്ക് കീഴിൽ വരുന്ന ഒരു ലക്ഷത്തിലധികം വോട്ടുകളിൽ ഭൂരിഭാഗവും സുരേഷ് ഗോപിക്ക് നേട്ടമായി. ചാവക്കാട് മുതൽ ഏങ്ങണ്ടിയൂർ വരെയുള്ള തീരദേശ മേഖലകളിലെ മുസ്ലിം വോട്ടുകളിലും വിള്ളൽ ഉണ്ടായെന്നാണ് വിലയിരുത്തൽ. അതേ സാഹചര്യമാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലും പ്രകടമായത്. തോൽവി മുന്നിൽ കണ്ട തരൂരിനെ കൈപിടിച്ച് കയറ്റിയ തീരദേശ മേഖലയിൽ നിന്ന് പോലും പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചില്ല. പരസ്യമായി ആർഎസ്എസ് വിരുദ്ധ നിലപാട് ലത്തീൻ അതിരൂപത സ്വീകരിച്ചെങ്കിലും ഒരു വിഭാഗം ന്യൂനപക്ഷ വോട്ടുകൾ ബിജെപിയിലേക്ക് പോയി. ഒരു ഘട്ടത്തിലും തീരദേശ മേഖലകളിൽ ഇടതുമുന്നണിക്ക് മുന്നേറ്റം ഉണ്ടാക്കാൻ ആയില്ല.  ആറ്റിങ്ങലിലെ ന്യൂനപക്ഷ വോട്ടുകൾ പൂർണ്ണമായി യുഡിഎഫിലേക്ക് പോയതാണ് തോൽവിക്ക് കാരണമായി എൽഡിഎഫ് പ്രാഥമിക വിലയിരുത്തൽ.  ക്രൈസ്തവ സഭകൾ സമദൂര നിലപാട് സ്വീകരിച്ചെങ്കിലും വോട്ടെടുപ്പിലെ അവസാനവട്ട അടിയൊഴുക്കുകൾ നിയന്ത്രിക്കാനായില്ല. ഇതാണ് മുന്നണികളെ മുന്നണികളുടെ ജയപരാജയങ്ങളിൽ ഏറെ നിർണായകമായതും.

ക്രൈസ്തവരെ അടുപ്പിക്കാനുള്ള ബിജെപി നേതൃത്വത്തിന്‍റെ ശ്രമങ്ങള്‍ ഒരു പരിധിവരെ വിജയം കണ്ടുവന്ന് വ്യക്തം. അത് ഭാവിയില്‍ നിയമസഭാതിരഞ്ഞെടുപ്പിലേക്കും കലരുമ്പോഴാണ് ഇടതും കോണ്‍ഗ്രസും ഞെട്ടാനിരിക്കുന്നത്.

പാലക്കാട്ട് വോട്ടുംപാട്ടും തീര്‍ന്നില്ല കേട്ടോ

പാലക്കാട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് എംഎല്‍എമാരെ നഷ്ടമായപാലക്കാട്ട് വോട്ടുചര്‍ച്ച തീരുന്നില്ല. എംഎല്‍എമാരായ ഷാഫി പറമ്പില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ എന്നിവര്‍ വിജയിച്ചതോടെ ഇനി മൂന്ന് മുന്നണികളുടെയും മുഴുവന്‍ ശ്രദ്ധയും രണ്ട് മണ്ഡലങ്ങളിലേയും ഉപതിരഞ്ഞെടുപ്പുകളിലേക്ക്,പാലക്കാട് അനൗദ്യോഗീക സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ യുഡിഎഫ് ഇതിനോടകം ആരംഭിച്ചു,ചേലക്കരയില്‍ രമ്യയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് ആലോചന,നഗരസഭ ഭരിക്കുന്ന ബിജെപി നിയമസഭയില്‍ പ്രതിനിധിയെ എത്തിക്കാനുളള സുവര്ണ്ണാവസരം കൂടിയായാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാണുന്നത്. ഷാഫിയെ വിറപ്പിച്ച ബിജെപിയുടെ വീരഗാഥ ഇനിയും ഉയരും.
ലോക്‌സഭാതിരഞ്ഞെടുപ്പിന്റെ കൂട്ടിക്കിഴിക്കലുകളും കൂടിയാലോചനകളും എല്ലാം കഴിയും മുന്‍പേ മുന്നണികള്‍ക്ക് ഉപതിരഞ്ഞെടുപ്പുകളിലേക്ക് കടന്നേ മതിയാകു..പാടെ തകര്‍ന്ന എല്‍ഡിഎഫിന് പാലക്കാടും ചേലക്കരയും നിലനിര്‍ത്തേണ്ടത് അഭിമാനപ്രശ്‌നം കൂടിയാണ്,പാര്‍ട്ടി വോട്ടുകള്‍ ഏറെയുളള മണ്ഡലമെങ്കിലും ബിജെപി വളര്‍ച്ച കൂടി കണക്കിലെടുക്കുമ്പോള്‍ പാലക്കാട് എല്‍ഡിഎഫിന് അത്ര എളുപ്പം മെരുങ്ങുമെന്ന തോന്നില്ല,യുഡിഎഫിന് സീറ്റ് നഷ്ടമായാല്‍ പഴിയത്രയും ഷാഫി പറമ്പിലിനും നേതൃത്വത്തിനുമാകും,അതുകൊണ്ട് തന്നെ ശക്തനായ യുവമുഖത്തെ മണ്ഡലത്തില്‍ ഇറക്കാനാണ് നേതാക്കളുടെ ആലോചന,ഷാഫി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ജില്ലാ ഘടകത്തിന് അതൃപ്തിയുണ്ട്,ഈ സാഹചര്യത്തില്‍ വിടി ബല്‍റാമിനോ പി സരിനോ നറുക്ക് വീഴാല്‍ സാധ്യതകളേറെയാണ്

ഇടതു ശക്തികേന്ദ്രമായ ചേലക്കരയില്‍ മണ്ഡലം നിലനിര്‍ത്താനാകുമെന്ന് തന്നെയാണ് എല്‍ഡിഎഫ് പ്രതീക്ഷ.ഭരണവിരുദ്ധവികാരം ശക്തമായിരിക്കെ ആഞ്ഞു പിടിച്ചാല്‍ ജയിച്ചു കയറാമെന്ന് കോണ്‍ഗ്രസും കണക്കുകൂട്ടുന്നു ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ എം പി രമ്യാ ഹരിദാസിന്റെ പേര് തന്നെയാണ് സംവരണമണ്ഡലമായ ചേലക്കരയിലെ പട്ടികയില്‍ ഒന്നാമത്.ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്നുള്ള സഹതാപ തരംഗം വോട്ടായി മാറുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. മുന്‍ എംഎല്‍എ യു ആര്‍ പ്രദീപിന്റെ പേരാണ് എല്‍ഡിഎഫിന്റെ പരിഗണനയിലെത്തുക. യു ആര്‍ പ്രദീപിന്റെ ജനപ്രീതിയില്‍ മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസം ഇടതു ക്യാമ്പിനുണ്ട്. ചേലക്കര, പാഞ്ഞാള്‍, വള്ളത്തോള്‍ നഗര്‍ , മുള്ളൂര്‍ക്കര , വരവൂര്‍ ദേശമംഗലം, തുടങ്ങി ഭൂരിഭാഗം പഞ്ചായത്തും ഭരിക്കുന്നത് എല്‍ഡിഎഫ് ആണ്. പഴയന്നൂര്‍, തിരുവില്ലാമല , കൊണ്ടാഴി, എന്നിങ്ങനെ മൂന്നു പഞ്ചായത്തുകള്‍ മാത്രമാണ് യുഡിഎഫിനുള്ളത്. അതിനാല്‍ തന്നെ മണ്ഡലം കൈവിട്ടു പോകില്ലെന്ന് കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ്.

കൊടിക്കുന്നിലിന്‍റെ വിജയം,ഭരണിക്കാവില്‍ ആഹ്ളാദ പ്രകടനം

ശാസ്താംകോട്ട. ഭരണിക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്‍റെ വിജയത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ളാദപ്രകടനം നടത്തി.

കുതിരപ്പന്തി കുളത്തിന്റെ വടക്കതിൽ കുട്ടിയമ്മ നിര്യാതയായി

തഴവ :കുതിരപ്പന്തി കീഴനല്ലൂർ ക്ഷേത്രത്തിനു സമീപം കുളത്തിന്റെ വടക്കതിൽ പരേതനായ രാഘവൻറെ ഭാര്യ കുട്ടിയമ്മ (85) (ആശാട്ടിയമ്മ)നിര്യാതയായി.
സംസ്കാരം നടന്നു.

മക്കൾ – വാമാക്ഷി, പരേതനായ സുരേഷ്ബാബു(ആർ. എസ് ബാബു), വിജയകുമാർ, മനോജ്‌കുമാർ
മരുമക്കൾ -വാമദേവൻ, ബിന്ദു, ബിന്ദുമനോജ്
സഞ്ചയനം- ഞായറാഴ്ച രാവിലെ 8ന് (09/06/24)

കെ സി വേണുഗോപാലിന്‍റെ വിജയത്തില്‍ യുഡി എഫ് പ്രവർത്തകർ കരുനാഗപ്പള്ളിയിൽ ആഹ്ലാദ പ്രകടനം നടത്തി

കരുനാഗപ്പള്ളി.കെസി. വേണുഗോപാലിന്‍റെ വിജയത്തില്‍ യുഡി എഫ് പ്രവർത്തകർ കരുനാഗപ്പള്ളിയിൽ ആഹ്ലാദ പ്രകടനം നടത്തി. വർഗീയതയ്ക്ക് എതിരെയുള്ള മുന്നറിയിപ്പാണ് അയോധ്യ ഉൾപ്പടെ യുള്ള മണ്ഡലങ്ങളിൽ ഇന്ത്യ മുന്നണിയുടെ വിജയം എന്ന് സി ആർ മഹേഷ്‌ എംഎല്‍എ പറഞ്ഞു. കേരളത്തിൽ പിണറായി വിജയന്റെ ഭരണത്തിന്റെ വിലയിരുത്തൽ കൂടിയാണ്. ഈതെരഞ്ഞെടുപ്പ് എന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പാർലമെന്റിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച എൻ കെ പ്രേമചന്ദ്രന്റെ വിജയവും. ആലപ്പുഴ പാർലമെന്റിൽ യു ഡി എഫ് സ്ഥാനാർഥി സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെസിവേണുഗോപാലിന്റെ വിജയവും ചരിത്രസംഭവം ആക്കി മാറ്റിയ ജില്ലയിലെ എല്ലായു ഡി എഫ് പ്രവർത്തകർക്കും ഒരായിരം നന്ദി എന്ന് കെസിരാജൻ പറഞ്ഞു.

കരുനാഗപ്പള്ളിയിൽ നടന്ന പ്രകടനത്തിന് സി ആർ മഹേഷ് എം എൽ എ. കെപിസിസി ഭാരവാഹികൾ കെ ജി രവി. തൊടിയൂർരാമചന്ദ്രൻ. ബിന്ദുജയൻ. കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ് അഡ്വ :കെ എ ജവാദ്. ഡി സി സി ഭാരവാഹികൾ ചിറ്റ് മൂലനാസർ. മുനമ്പത് വഹാബ്. അഡ്വ :ഇബ്രാഹീംകുട്ടി. മുസ്ലീം ലീഗ് നേതാക്കൾ തൊടിയൂർ താഹ ആർ എസ് പി നേതാക്കൾ എം എസ് ശൗക്കത്ത് രാജു. കോൺഗ്രസ്‌ നേതാക്കൾ ബോബൻ ജി നാഥ്. എ എ അസീസ്. അഡ്വ :മഠത്തിനേത് വിജയൻ. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റന്മ്മാർ അഡ്വ :സി ഓ കണ്ണൻ. പനക്കുളങ്ങര സുരേഷ്.സുന്നരേഷൻ. ബിജു. സുഭാഷ് ബോസ്. മുനമ്പത്തു ഗഫൂർ. യൂത്ത് കോൺഗ്രസ്‌ നേതാക്കൾ ബ്ലോക്ക് പ്രസിഡന്റ്‌ ആർ എസ്. കിരൺ. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അസ്‌ലം ആദിനാട്. മഞ്ജു കുട്ടൻ കെ എസ് യു ഭാരവാഹികൾ സഭിൽ. റഫീഖ്. ഷംനാദ്. ഷെഫീക് കാട്ടയ്യം എന്നിവർ നേതൃത്വം നൽകി

കേരള കോൺഗ്രസുകൾ തമ്മിലുള്ള പോരാട്ടത്തിൽ ജോസഫ് വിഭാഗം നേടി മാണി വിഭാഗം തറപറ്റി

കോട്ടയം. കേരള കോൺഗ്രസുകൾ തമ്മിലുള്ള പോരാട്ടത്തിൽ ജോസഫ് വിഭാഗം നേടി മാണി വിഭാഗം തറപറ്റി. 87266 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഫ്രാൻസിസ് ജോർജിന് ലഭിച്ചത്. വൈക്കം ഒഴികെ എല്ലാ നിയോജക മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം യുഡിഎഫ്ന് ഉണ്ടായിരുന്നു.

ആദ്യ റൌണ്ടിൽ എൽഡിഎഫ് അട്ടിമറി നടത്തുമോ എന്ന തോന്നലുണ്ടാക്കി.. തിരുവാങ്കുളവും രാമപുരവും മുളക്കളുവും അടക്കമുള്ള പ്രദേശങ്ങൾ എണ്ണിയപ്പോൾ 200 വോട്ടിൻ്റെ ലീഡ് തോമസ് ചാഴികാടന് … എന്നാൽ പിന്നീട് അങ്ങോട്ട് യുഡിഎഫിന്റെ തേരോട്ടമാണ് കാണാനായത്.. വൈക്കം ഒഴികെ ബാക്കിയുള്ള 6 നിയോജക മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ഫ്രാൻസിസ് ജോർജ്ജ് ലീഡ് ഉയർത്തി.. പുതുപ്പള്ളിയിൽ ആണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത്. 27103. കേരള കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ പാലായിൽ 12465 വോട്ടിന്റെയും കടുത്തുരുത്തിയിൽ 11474 വോട്ടിന്റെയും വ്യക്തമായ ഭൂരിപക്ഷം.

ഇത്തരത്തിലൊരു തോൽവി ഉണ്ടാകുമെന്ന് എൽഡിഎഫ് ക്യാന്പ് കണക്ക് കൂട്ടിയിരുന്നില്ല.. ഇന്ത്യാമുന്നണിയുടെ മുന്നേറ്റമെന്ന് പറഞ്ഞ് തലയൂരാൻ ശ്രമിക്കുബോഴും വോട്ട് ചോർച്ച അന്വേഷിക്കാൻ തന്നെയാണ് ജോസ് കെ മാണിയുടേയും കൂട്ടരുടേയും തീരുമാനം.

ബിഡിജെഎസ് സ്ഥാനാർത്ഥിയായി വന്ന തുഷാർവെള്ളപ്പള്ളി മൂന്നാം സ്ഥാനത്തേക്ക് പോയെങ്കിലും വോട്ട് ഷെയർ 20 ശതമാനമായി വർദ്ധിപ്പിച്ചു. വൈക്കം അടക്കമുള്ള മേഖലകളിൽ നിന്നാണ് തുഷാർ നേടിയ വോട്ടാണ് എൽഡിഎഫിനെ വലിയ തോൽവിയിലേക്ക് തള്ളിവിട്ടതെന്നാണ് വിലയിരുത്തൽ

ജനദ്രോഹനയത്തിനെതിരെ ജനം നൽകിയ ഇരട്ടപ്രഹരം , കെ സുധാകരൻ

തിരുവനന്തപുരം. തിരഞ്ഞെടുപ്പ് ഫലം ജനദ്രോഹനയത്തിനെതിരെ ജനം നൽകിയ ഇരട്ടപ്രഹരം എന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. നരേന്ദ്രമോദിയുടെയും പിണറായി വിജയൻ്റേയും സർക്കാരുകൾക്കെതിരെയുള്ള ജനവിധി. തൃശ്ശൂരിലേയും ആലത്തൂരിലെയും പരാജയം പാർട്ടി ഗൗരവമായി ചർച്ചചെയ്യും. സിപിഐഎം – ബിജെപി അന്തർധാര കേരളത്തിൽ പ്രവർത്തിക്കുന്നതിന് തെളിവാണ് തൃശ്ശൂരിലെ ബിജെപിയുടെ വിജയം എന്നും കെ സുധാകരൻ

സ്വന്തം ബൂത്തില്‍ മുകേഷ് മൂന്നാം സ്ഥാനത്ത്

കൊല്ലം . സ്വന്തം ബൂത്തിൽ മുകേഷ് മൂന്നാം സ്ഥാനത്ത് പോയി. കൊല്ലം പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ സിപിഎം പ്രതിനിധിയായി ഇടതുമുന്നണിസ്ഥാനാര്‍ഥി ആയ എം മുകേഷ് എംഎല്‍എക്ക് സ്വന്തംബൂത്തില്‍ ലീഡ് കിട്ടിയില്ല. പട്ടത്താനം എസ് എൻ ഡി പി സ്കൂളിലെ അൻപതാം നമ്പർ ബൂത്തിൽ മുകേഷ് മൂന്നാം സ്ഥാനത്ത് പോയി.

എൻ കെ പ്രേമചന്ദ്രൻ – 427, കൃഷ്ണ കുമാർ ജി 275, എം. മുകേഷ് 181 എന്നിങ്ങനെയാണ് ഇവിടെ ഇവര്‍ക്ക് കിട്ടിയ വോട്ടുകള്‍

കൊടിക്കുന്നിലിന് ഭൂരിപക്ഷംപോയത് മൂന്നിടത്ത്

മാവേലിക്കര. കൊടിക്കുന്നിലിന് ഭൂരിപക്ഷംപോയത് മൂന്നിടത്ത്.
ചങ്ങനാശേരി (Udf lead),കുട്ടനാട് (Udf lead ),മാവേലിക്കര(Ldf lead),ചെങ്ങന്നൂര്‍(Udf lead), കുന്നത്തൂര്‍(Ldf lead),കൊട്ടാരക്കര(Ldf lead ),പത്തനാപുരം(Udf lead)എന്നിങ്ങനെയാണ് നിയോജകമണ്ഡലങ്ങളിലെ ലീഡ് നില. കുന്നത്തൂരും കൊട്ടാരക്കരയും മാവേലിക്കരയുമാണ് അരുണ്‍കുമാറിന് തുണയായത്.

പ്രേമലു ഇന്നും പ്രേമലുതന്നെ

കൊച്ചം.പ്രേമചന്ദ്രനോടുള്ള കൊല്ലം പ്രേമത്തിന് കുറവില്ല. പ്രേമചന്ദ്രന്റെ ഭൂരിപക്ഷം ഒന്നരലക്ഷത്തിന് മുകളിൽ

150302 വോട്ടിന്റെ ഭൂരിപക്ഷം. ഇടതുപക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്തോറും വളര്‍ന്നുവികസിക്കുന്ന ശക്തിദുര്‍ഗമായി മാറുകയാണ് എന്‍കെ പ്രേമചന്ദ്രന്‍ എന്ന വിസ്മയം.പ്രേമചന്ദ്രന്‍ ബിജെപിയിലേക്കുപോകും മോദിക്കൊപ്പം ചായകുടിച്ചു, ജയിച്ചാല്‍ കേന്ദ്ര മന്ത്രിയാകും ഇങ്ങനെ അടവുകളുടെ അവസാനഘട്ടമാണ് പ്രേമചന്ദ്രന്‍ കഷ്ടിച്ചു ജയിച്ചാലായി എന്ന ഇടതു തന്ത്രം. ഇതിനെ എല്ലാം ഒന്നര ലക്ഷത്തിന്‍റെ മേല്‍ക്കൈനേടി പൊടിച്ചുവിടുകയാണ് പ്രേമചന്ദ്രന്‍ ചെയ്തത്. ആര്‍എസ്പി എന്ന പാരമ്പര്യമുള്ള രാഷ്ട്രീയ കക്ഷിയുടെ പ്രസക്തിപ്രേമചന്ദ്രനിലേക്കു ചുരുങ്ങിയെങ്കിലും അത് തിളക്കത്തോടെ കാക്കാന്‍ പ്രേമചന്ദ്രനായി. സിപിഎമ്മിന്‍റെ അത്രയുമോ അതിലേറെയോ ബലം ആര്‍എസ്പിക്ക് ഇന്ത്യമുന്നണിയിലുണ്ടെന്നതോര്‍ത്ത് കൊല്ലം മുതല്‍ കൊല്ലം വരെയുള്ള പാര്‍ട്ടി എന്ന കളിയാക്കുകേട്ട ആര്‍എസ്പിക്കാര്‍ക്ക് ചിരിക്കാം.