Home Blog Page 2663

പരിസ്ഥിതിദിനത്തിൽ മരം നട്ട് ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ധുവിന് ആദരാജ്ഞലി

പടിഞ്ഞാറെ കല്ലട .പരിസ്ഥിതിദിനത്തിൽ മരം നട്ട് ഗ്രാമപഞ്ചായത്ത് മെമ്പർക്ക് ആദരാജ്ഞലി അർപ്പിച്ചു.
ഇന്നലെ അന്തരിച്ച പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് അംഗം സിന്ധുവിനു ആദരാഞ്ജലിഅർപ്പിച്ച് അനുശോചനയോഗം ചേർന്നു. പഞ്ചായത്ത്‌ പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കോവൂർ കുഞ്ഞുമോൻ എം എൽ എ ഉത്ഘാടനം ചെയ്തു. വിവിധ രാഷ്ട്രിയ കക്ഷി നേതാക്കന്മാരായ വി. രതീഷ്, കെ. മാധവൻപിള്ള, കെ. സുധീർ, ഉഷാലയം ശിവരാജൻ, എൻ ഓമനക്കുട്ടൻപിള്ള, ടി. ശിവരാജൻ, തൃദീപ്കുമാർ, എൻ. ശിവാനന്ദൻ, രജീല, സെക്രട്ടറി കെ സീമ, കൃഷി ഓഫീസർ ശ്രീജിത്ത്‌, രജീഷ്, രമേശൻതുടങ്ങിയവർ അനുസ്മരണം നടത്തി. തുടർന്ന് പഞ്ചായത്ത്‌ അങ്കണത്തിൽ സിന്ധുവിന്റെ ഓർമ്മക്കായി എം എൽ എ വൃക്ഷതൈ നട്ടു

പരിസ്ഥിതി ദിനാചരണവും കെ കരുണാകരന്‍പിള്ള മെമ്മോറിയല്‍ ക്വിസ് മത്സരവും

മൈനാഗപ്പള്ളി. ഇടവനശ്ശേരി കവിത ലൈബ്രറിയിൽ പരിസ്ഥിതി ദിനചാരണവും താലൂക്കിലെ സ്കൂളുകളിൽ നിന്ന് UP വിഭാഗം, കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പരിസ്ഥിതി ക്വിസ് മത്സരവും നടന്നു. പരിപാടി തടാകസംരക്ഷണ സമിതി ചെയര്‍മാന്‍ എസ്. ബാബുജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് അബ്ബാസ് കുഞ്ഞ് അധ്യക്ഷനായി. ശാസ്താംകോട്ട തടാക ആക്ഷൻ കൗൺസിൽ ചെയർമാൻ ആയിരുന്ന കെ. കരുണാകരൻ പിള്ള മെമ്മോറിയൽ ക്വിസ് മത്സര ത്തിന് അഖില ബാബു, ഐശ്വര്യ എന്നിവർ നേതൃത്വം നൽകി.

തേവലക്കര BHS ഒന്നാം സ്‌ഥാനവും കടപ്പ LVHS രണ്ടാം സ്‌ഥാനവും വേങ്ങ MSBHSS മൂന്നാം സ്‌ഥാനവും നേടി. വ്യക്തിഗത മത്സരത്തിൽ . തെക്കൻ മൈനാഗപ്പള്ളി SCV UPS ലെ ഹിത ഒന്നാം സ്‌ഥാനവും വേങ്ങ മാസംഭസ് ലെ ആർഷ ക് ശിഹാബ് രണ്ടാം സ്‌ഥാനവും മുഹമ്മദ്‌ യാസീൻ (LVHS കടപ്പ ), A R കിഷൻ (BHS തേവലക്കര )എന്നിവർ മൂന്നാം സ്‌ഥാനവും നേടി. ലൈബ്രറി പ്രസിഡന്റ് ആര്‍. മദന മോഹനൻ കെ. കരുണാകരൻ പിള്ള അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി ജോയിന്റ് സെക്രട്ടറി ഗിരീഷ് കുമാർ സ്വാഗതവും കമ്മറ്റി അംഗം എസ്. ശിവൻ കുട്ടി നന്ദിയും പറഞ്ഞു

മമ്മൂട്ടി അല്ലാതെ മറ്റൊരു നടന്‍ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍… അത് സുരേഷ് ഗോപി

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പുതിയ സിനിമകളെക്കുറിച്ച് മനസ്സുതുറന്ന് സുരേഷ് ഗോപി. പുതിയ പ്രോജക്ടുകളില്‍ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയാണ് തനിക്കേറ്റവും പ്രതീക്ഷ നല്‍കുന്നതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോടു പറഞ്ഞു. കുറേ അധികം സിനിമകള്‍ വരാനുണ്ടെന്ന് സുരേഷ് ഗോപി അറിയിച്ചു. മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയ്‌ക്കൊപ്പം ചെയ്യുന്ന സിനിമയിലാണ് ഏറ്റവും പ്രതീക്ഷയുള്ളതെന്നും താരം വ്യക്തമാക്കി.
‘സിനിമകള്‍ ഉണ്ടാകും. എണ്ണമൊന്നും അറിയില്ല, പക്ഷേ കുറെ അധികം സിനിമകള്‍ ഉണ്ട്. അതില്‍ പ്രതീക്ഷ നല്‍കുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയാണ്. അത് ഓഗസ്റ്റില്‍ ചെയ്യണമെന്ന് പത്തു ദിവസം മുന്‍പെ വിളിച്ച് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന്റെ തലേദിവസം ആളെ വിട്ട് അതിന്റെ നീക്കങ്ങളും അവര്‍ തുടങ്ങി കഴിഞ്ഞു. ഒറ്റക്കൊമ്പന്‍ ചെയ്യണം. സിനിമകള്‍ ചെയ്യും, കാശുമുണ്ടാക്കും. അതില്‍ നിന്നും കുറച്ച് കാശ് പാവങ്ങള്‍ക്കും കൊടുക്കും. അതൊക്കെ അങ്ങനെ തുടരും.’- മാധ്യമങ്ങളോട് സുരേഷ് ഗോപി പറഞ്ഞു.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാകും സുരേഷ് ഗോപി അടുത്തതായി അഭിനയിക്കുക. മമ്മൂട്ടി, സുരേഷ് ഗോപി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഈ സിനിമയില്‍ ഒന്നിച്ചെത്തിയേക്കും. മമ്മൂട്ടി അല്ലാതെ മറ്റൊരു നടന്‍ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നത് ഇതാദ്യമായാണ്.

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ക്രോമിന്റെ വേര്‍ഷനില്‍ നിരവധി സുരക്ഷാ വീഴ്ച കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം അറിയിച്ചു. സുരക്ഷയുടെ ഭാഗമായി ക്രോം ബ്രൗസറിന്റെ ലേറ്റസ്റ്റ് വേര്‍ഷനിലെ പുതിയ സെക്യൂരിറ്റി പാച്ച് (സംവിധാനം) ഉപയോഗിക്കാനും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം നിര്‍ദേശിച്ചു.
ഡെസ്‌ക് ടോപ്പിനായുള്ള ഗൂഗിള്‍ ക്രോം വേര്‍ഷനിലാണ് നിരവധി സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയത്. ഈ സുരക്ഷാ പഴുത് അവസരമാക്കി ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ ഡാറ്റയിലേക്ക് ആക്‌സസ് ചെയ്യാന്‍ സാധ്യതയുണ്ട്. ഇതില്‍ പാസ്വേഡുകളും ബാങ്കിംഗ് വിശദാംശങ്ങളും മറ്റ് നിരവധി വ്യക്തിഗത വിവരങ്ങളും ഉള്‍പ്പെടാം. ഇത് സാമ്പത്തിക തട്ടിപ്പുകളിലേക്ക് നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കീബോര്‍ഡില്‍ പരിധിക്ക് പുറത്തുള്ള മെമ്മറി ആക്സസ് അടക്കം വിവിധ കാരണങ്ങളാലാണ് സുരക്ഷാ വീഴ്ച ഉണ്ടായതെന്നും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം അറിയിച്ചു. പ്രത്യേകമായി തയ്യാറാക്കിയ ഒരു വെബ് പേജ് സന്ദര്‍ശിക്കാന്‍ ഉപയോക്താവിനെ പ്രേരിപ്പിച്ച് ഈ സുരക്ഷാ വീഴ്ച മുതലാക്കാന്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് സാധിച്ചേക്കാം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വിന്‍ഡോസിന്റെയും മാക്കിന്റെയും 125.0.6422.141/.142ന് മുമ്പുള്ള ഗൂഗിള്‍ ക്രോം വേര്‍ഷനുകളിലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ലിനക്സിന്റെ 125.0.6422.141-ന് മുമ്പുള്ള ഗൂഗിള്‍ ക്രോം പതിപ്പിലും സുരക്ഷാ വീഴ്ച കണ്ടെത്തിയതായും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം അറിയിച്ചു.

കൊല്ലത്ത് പോലീസ് സ്റ്റേഷന്‍ വളപ്പില്‍ സിപിഎമ്മുകാര്‍ യുഡിഎഫ് പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചു

അഞ്ചല്‍: കടയ്ക്കലില്‍ യുഡിഎഫ് പ്രവര്‍ത്തകനെ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ പൊലീസുകാരുടെ മുന്നില്‍ വെച്ച് സിപിഎമ്മുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്കു നേരെയും കയ്യേറ്റശ്രമമുണ്ടായി. കഴുക്കോലും പട്ടികയും കുറുവടികളും ഉപയോഗിച്ചായിരുന്നു അക്രമം. വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരാതി നല്‍കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിഷ്ണുവിനെയാണ് സിപിഎമ്മുകാര്‍ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ വെച്ച് ആക്രമിച്ചത്. ജിഷ്ണുവിനെ സിപിഎം-ഡിവൈഎഫ്ഐക്കാര്‍ വളഞ്ഞിട്ട് തല്ലിച്ചതച്ചു.
വിജയാഹ്ലാദ പ്രകടനത്തിനിടെ ജിഷ്ണു സിപിഎം പ്രവര്‍ത്തകരിലൊരാളുടെ വീടിന് സമീപത്തുവെച്ച് ഓലപ്പടക്കം പൊട്ടിച്ചു. ഇതേത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ഇതില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് സിപിഎം-ഡിവൈഎഫ്ഐക്കാര്‍ ഇയാളെ മര്‍ദ്ദിച്ചത്.
സംഭവത്തില്‍ മൂന്ന് സിപിഎമ്മുകാരെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം മുക്കുന്നം ബ്രാഞ്ച് സെക്രട്ടറി സജീര്‍, മുക്കുന്നം ബ്രാഞ്ച് അംഗം വിമല്‍കുമാര്‍, മങ്കാട് സ്വദേശി വിശാഖ് എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേര്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്നും പോലീസ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജിക്കത്ത് നല്‍കി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. രാജി രാഷ്ട്രപതി സ്വീകരിച്ചു. അതിന് പിന്നാലെ നരേന്ദ്ര മോദി രാഷ്ട്രപതി ഭവനില്‍ നിന്ന് മടങ്ങി. പുതിയ സര്‍ക്കാര്‍ രൂപികരിക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരാന്‍ രാഷ്ട്രപതി നിര്‍ദേശിച്ചു.
പുതിയ സര്‍ക്കാര്‍ രൂപികരണത്തിന് മുന്നോടിയായി എന്‍ഡിഎ യോഗം ഇന്ന് വൈകീട്ട് ചേരും. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേതാവായി തെരഞ്ഞെടുക്കും. പിന്തുണയ്ക്കുന്ന കക്ഷികളുടെ പട്ടികസഹിതം ഇന്നുതന്നെ രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനാണ് ബിജെപി നീക്കം. മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച വൈകീട്ട് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്മൃതി ഇറാനി, വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, അജയ് മിശ്ര; തോൽവി ഏറ്റുവാങ്ങിയത് 13 കേന്ദ്ര മന്ത്രിമാർ

ന്യൂ ഡെൽഹി :
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ അപ്രതീക്ഷിത കുതിപ്പിൽ തോൽവി ഏറ്റുവാങ്ങിയത് ബിജെപിയുടെ 13 കേന്ദ്ര മന്ത്രിമാർ. ഹിന്ദി ഭൂമിയിലടക്കം കേന്ദ്ര മന്ത്രിമാർ നേരിട്ട പരാജയം ബിജെപിക്കേറ്റ ആഘാതത്തിന്റെ പരുക്ക് വർധിപ്പിക്കുന്നതായിരുന്നു. കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി മുരളീധരനും കേരളത്തിൽ മത്സര രംഗത്തിറങ്ങിയെങ്കിലും ഇരുവർക്കും ജയിക്കാനായില്ല

കേന്ദ്ര ഐടി, ഇലക്ട്രോണിക് സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് ശശി തരൂരിനോട് 16,000ത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെട്ടു. വി മുരളീധരൻ ആറ്റിങ്ങൽ മണ്ഡലത്തിലാണ് പരാജയപ്പെട്ടത്. 2019ൽ അമേഠിയിൽ രാഹുലിനെതിരെ അട്ടിമറി ജയം നേടി ദേശീയ ശ്രദ്ധ നേടിയ സ്മൃതി ഇറാനിക്ക് ഇത്തവണ പിഴച്ചു. അമേഠിയിൽ 1.67 ലക്ഷം വോട്ടുകൾക്കാണ് സ്മൃതി കോൺഗ്രസിന്റെ കിഷോരി ലാൽ ശർമയോട് പരാജയപ്പെട്ടത്

കർഷക സമരത്തിനിടെ ലഖിംപൂർ ഖേരി സംഭവത്തിന്റെ പേരിൽ ജനരോഷം നേരിട്ട കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര സമാജ് വാദി പാർട്ടിയിലെ ഉത്കർഷ് വർമയോട് പരാജയപ്പെട്ടു. കേന്ദ്രമന്ത്രി അർജുൻ മുണ്ട കോൺഗ്രസിന്റെ കാളിചരൺ മുണ്ടയോട് ഒന്നര ലക്ഷം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്

ഇവർക്ക് പുറമെ കൈലാഷ് ചൗധരി, സുഭാസ് സർക്കാർ, എൽ മുരുകൻ, നിസിത് പ്രമാണിക്, സഞ്ജീവ് ബല്യാൺ, മഹേന്ദ്രനാഥ് പാണ്ഡെ, കൗശൽ കിഷോർ, ഭഗവന്ത് ഖൂബ, രാജ് കപീൽ പാട്ടീൽ എന്നിവരാണ് തോറ്റ മറ്റ് കേന്ദ്ര മന്ത്രിമാർ

അയോധ്യ രാമക്ഷേത്രം യുപിയിൽ ഒരു തരിമ്പിന് പോലും ബിജെപിക്ക് ഗുണo ചെയ്തില്ല, ഞെട്ടി നേതാക്കള്‍

ന്യൂഡെല്‍ഹി. 2014 മുതൽ തുടർച്ചയായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ അടക്കി വാഴ്ന്ന ബിജെപിക്ക് 24ൽ കാലിടറി.യുപിയിലെ വൻ പരാജയത്തിൽ അതൃപ്ത്തിയുമായി സംസ്ഥാനത്തെ ബിജെപിയിലെ ഒരു കൂട്ടം നേതാക്കൾ.ഇന്ത്യ മുന്നണിയുടെ സംവരണവും ജനകീയ പ്രശ്നങ്ങളും ഉയർത്തിയുള്ള പ്രചാരണവും തിരിച്ചടി നൽകിയെന്നും ബിജെപിയുടെ വിലയിരുത്തൽ.

ഈ തെരഞ്ഞെടുപ്പിൽ ചാർ സൗ പാർ ലക്ഷ്യം വച്ച് നീങ്ങിയ ബിജെപിക്ക് ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും ഹരിയാനയിലും രാജസ്ഥാനിലും ഏറ്റ തിരിച്ചടി വിജയത്തിലും മങ്ങൽ ഏൽപ്പിച്ചു. അയോധ്യ രാമക്ഷേത്രം യുപിയിൽ ഒരു തരിമ്പിന് പോലും ബിജെപിക്ക് ഗുണo ചെയ്തില്ല.മഹാരാഷ്ട്രയിൽ ശിവസേനയും എൻസിപിയെയും ബിജെപി പുറകിൽ നിന്ന് കുതിയെന്ന ഉദ്ധാവിന്റെയും ശരത് പവാറിന്റെയും പ്രചാരണം മറാട്ട ദേശത്തും ബിജെപിക്ക് തിരിച്ചടിയായി.പാർട്ടിയുടെ വിലയിരുത്തലിൽ ഗ്രാമങ്ങളിലെ അമർഷം ഫലത്തെ സ്വാധീനിച്ചു എന്നാണ്. ഹിന്ദുത്വ കാർഡിനു പകരം പലയിടത്തും ചർച്ചയായത് സംവരണവും തൊഴിലില്ലായ്മയും വിലക്കയറ്റവും അഗ്നിപഥും.ഇന്ത്യ മുന്നണി അധികാരത്തിൽ എത്തിയാൽ സംവരണം രാജ്യത്ത് കൃത്യമായി നടപ്പാകും എന്ന വാക്ക് ഗ്രാമങ്ങളിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നതിന് ഇടയാക്കി. സമാജ് വാദി പാർട്ടി സീറ്റുകളിൽ യാദവ ഇതര ഓബിസി വിഭാഗക്കാരെ മത്സരിപ്പിച്ചതും തോൽവിയിലേക്ക് നയിച്ചെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തൽ.മോദി പ്രഭാവവും കാര്യമായി ഏറ്റില്ല. ആർഎസ്എസിനെതിരായ ജെ പി നദ്ദയുടെ പ്രതികരണവും പലയിടത്തും ഫലത്തെ സ്വാധീനിച്ചത്തിലും പല നേതാക്കൾക്കും അതൃപ്ത്തിയുണ്ട്. കർഷകർക്കെതിരെ സ്വീകരിച്ച സമീപനം ഹരിയാനയിലും രാജസ്ഥാനിലും വോട്ടിൽ പ്രതിഫലിച്ചു.ദക്ഷിണേന്ത്യയിൽ ഇന്നും അപ്രമാദിത്വം നേടാൻ കഴിയാത്തതും ബിജെപിക്ക് തലവേദനയാണ്.ഉത്തരേന്ത്യയിൽ നേരിട്ട് പരാജയം കൃത്യമായി പരിശോധിച്ച പരിഹാരം കാണാനും നേതാക്കൾ ആവിശ്യപ്പെടുന്നുണ്ട്

ബിജെപി സർക്കാർ രൂപീകരിക്കുന്നത് തടയാനുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് ഇന്ത്യമുന്നണിയോഗം

ന്യൂഡെല്‍ഹി . ഇന്ത്യ മുന്നണി യോഗം ഇന്ന് ഡൽഹിയിൽ ചേരും. ബിജെപി, സർക്കാർ രൂപീകരിക്കുന്നത് തടയാനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുകയാണ് യോഗത്തിന്റ അജണ്ട.നിതീഷ് കുമാർ അടക്കമുള്ള എൻ ഡി എ നേതാക്കളെ അടർത്തി എടുക്കുന്നതും, ചെറു പാർട്ടി കളെ കൂടെ ചേർക്കാനുള്ള നീക്കങ്ങൾ യോഗം ആവിഷ്കരിക്കും. മുന്നണി കൺവീനറായി ശരദ് പ വാറിനെ തെരഞ്ഞെടുത്തേക്കും എന്ന് സൂചന.

ഒരു പാർട്ടിക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത പശ്ചാത്തലത്തിലാണ് ഇന്ത്യ മുന്നണി യോഗം ഇന്ന് ഡൽഹിയിൽ ചേരുന്നത്. കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർ ഗെ യുടെ വസതിയിൽ വൈകീട്ട് ആറുമണി ക്കാണ് യോഗം.

ഒറ്റക്ക് കേവല ഭൂരിപക്ഷം തികക്കാത്ത ബിജെപി സർക്കാർ രൂപീകരിക്കുന്നത് തടയാനുള്ള എല്ലാ സാധ്യത കളും പരിശോധിക്കുകയാണ് ആദ്യ ലക്ഷ്യം. എൻ ഡി എ യിലെ രണ്ട്, മൂന്ന്, സ്ഥാനങ്ങളിൽ ഉള്ള പാർട്ടികളുടെ നേതാക്കളായ ചന്ദ്ര ബാബു നായിഡു, നിതീഷ് കുമാർ എന്നിവരെ ഫലസൂചനകൾ വ്യക്തമായ ഘട്ടത്തിൽ തന്നെ ഇന്ത്യ മുന്നണി നേതാക്കൾ ബന്ധപ്പെട്ടിരുന്നു.

എൻ ഡി എ ക്കൊപ്പമെന്ന നിലപാട് ഇരുവരും വ്യക്തമാക്കിയ പശ്ചാതലത്തിൽ, ഉടൻ അത്തരം ഒരു. നീക്കം വേണ്ടേന്ന നിലപാടും മുന്നണിയിൽ ഉണ്ട്.

TDP, JDU എന്നീ പാർട്ടികളെ കൂടെ ചേർത്താലും, 234 സീറ്റുകളുള്ള ഇന്ത്യ മുന്നണിക്ക് സർക്കാർ രൂപീകരിക്കാൻ 10 സീറ്റുകളുടെ കുറവ് ഉണ്ട്. മറ്റ് ചെറു പാർട്ടികളെയും സ്വാതന്ത്രരെയും കൂടെ ചേർത്തു അനുകൂല സാഹചര്യം കാത്തിരിക്കാനാണ് മുന്നണിയിലെ ധാരണ.ചന്ദ്ര ശേഖർ ആസാദടക്കമുള്ള വരുമായി മുന്നണി നേതൃത്വം ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്.

കൂട്ട് കക്ഷി സർക്കാരിനെ മുന്നോട്ടു കൊണ്ട് പോകാൻ നരേന്ദ്ര മോദിക്ക് മെയ്‌ വഴക്കമില്ലെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. നീക്കങ്ങൾ ഉടൻ ഫലം കണ്ടില്ലെങ്കിലും ബിജെപി യെ താഴെ ഇറക്കാൻ കഴിയുന്ന ഒരു അവസരവും പാഴാക്കാതിരിക്കാനുള്ള തന്ത്രങ്ങൾ ഇന്നത്തെ യോഗത്തിൽ ആവിഷ്കരിക്കും.

തിരഞ്ഞെടുപ്പുഫലം ആഴത്തില്‍ പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തുമെന്ന് , പിണറായി

തിരുവനന്തപുരം. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കണക്കെടുപ്പുമായി വിവിധ പാര്‍ട്ടികള്‍. തിരഞ്ഞെടുപ്പുഫലം ആഴത്തില്‍ പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. തൃശൂരിലെ ബിജെപി വിജയം ഗൗരവമായി കാണുന്നു. പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കും

തെരഞ്ഞെടുപ്പ് പരാജയം പാർട്ടി വിശദമായി പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റേത് കൂട്ടായ്മയുടെ വിജയമെന്നായിരുന്നു എം കെ മുനീറിന്റെ പ്രതികരണം. ആലത്തൂരില്‍ കോൺഗ്രസിന്റെ തോൽവിക്ക് കാരണം നേതൃത്വത്തിന്റെ പിഴവെന്ന് വിമത നേതാവ് എ വി ഗോപിനാഥും, കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിക്ക് വോട്ട് വർധിക്കാൻ കാരണം മന്ത്രി വി എൻ വാസവനെന്ന് കോട്ടയം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷും ആരോപിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ആഘാതത്തിലാണ് സിപിഐഎം. തെരഞ്ഞെടുപ്പ് പരാജയം പാർട്ടി വിശദമായി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. സർക്കാരിന്റെ മുഖം മിനുക്കേണ്ട കാര്യമില്ലെന്നും ബിജെപിയുടെ വളർച്ച ഗൗരവമായി പരിശോധിക്കുമെന്നും എം.വി.ഗോവിന്ദന്‍.

ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റേത് കൂട്ടായ്മയുടെ വിജയമെന്ന് എം കെ മുനീർ പ്രതികരിച്ചു.
വടകരയിൽ എൽഡിഎഫിന്റെ തോൽവി വർഗീയ പ്രചാരണത്തിനുള്ള മറുപടിയെന്നും എം കെ മുനീർ.

ആലത്തൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിക്ക് കാരണം നേതൃത്വത്തിന്റെ പിഴവെന്ന് വിമത നേതാവ് എ വി ഗോപിനാഥും കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിക്ക് വോട്ട് വർധിക്കാൻ കാരണം മന്ത്രി വി എൻ വാസവനെന്ന് കോട്ടയം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷും തുറന്നടിച്ചു.

ജോസ് കെ മാണി വിഭാഗത്തിന്റെ ശക്തി കേന്ദ്രങ്ങളിലെല്ലാം മികച്ച നേട്ടം ഉണ്ടാക്കാനായെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫും ചൂണ്ടിക്കാട്ടി.