തിരുവനന്തപുരം.സ്വാശ്രയ കൊളേജുകളിലെ അധ്യാപക നിയമനം സംബന്ധിച് ഗവർണർ രാജേന്ദ്ര ആർലേക്കർ നിർദ്ദേശം നൽകി
UGC യോഗ്യത കർശനമായി പാലിക്കണം
യോഗ്യത ഇല്ലാത്തവരുടെ നിയമനം തടയണമെന്ന് വിസി മാർക്ക് ഗവർണറുടെ നിർദ്ദേശം
ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മാ ഉറപ്പാക്കാനാണ് നിർദ്ദേശം
ചാൻസിലർക്ക് ലഭിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് ഇടപെടൽ
സ്വാശ്രയ അധ്യാപക നിയമനങ്ങൾക്കും യുജിസി യോഗ്യത
അധ്യാപകരുടെ പേരും യോഗ്യതകളും കോളേജുകളുടെ പോർട്ടലുകളിൽ പ്രസിദ്ധപ്പെടുത്തണം
സ്വാശ്രയ കൊളേജുകളിലെ അധ്യാപക നിയമനം,വിസി മാർക്ക് ഗവർണറുടെ നിർദ്ദേശം
അമേരിക്കയിലെ സൗദിയുടെ നിക്ഷേപം ഒരു ലക്ഷം കോടി ഡോളറായി ഉയർത്തും
റിയാദ്.സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൽ സൽമാനുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അമേരിക്കയിലെ സൗദിയുടെ നിക്ഷേപം ഒരു ലക്ഷം കോടി ഡോളറായി ഉയർത്തുമെന്ന് മുഹമ്മദ് ബിൻ സൽമാൻ.
അബ്രഹാം കരാറിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്നും സൗദി പ്രധാനമന്ത്രി.
പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും മുഹമ്മദ് ബിൻ സൽമാൻ.
വാഷിങ്ടൺപോസ്റ്റ് കോളമിസ്റ്റായ ജമാൽ ഖഷോഗിയുടെ കൊലപാതകത്തെപ്പറ്റി മുഹമ്മദ് ബിൽ സൽമാന് അറിവുണ്ടായിരുന്നില്ലെന്ന് ട്രംപ്.
ട്രംപിന്റെ പരാമർശം 2021ലെ അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടിന് വിരുദ്ധം.
സൗദിക്ക് 48, അഞ്ചാം തലമുറ എഫ്-35 പോർവിമാനങ്ങൾ നൽകാനും ആർട്ടിഫിഷൻ ഇന്റലിജൻസിൽ സഹകരണത്തിനും ധാരണ.
അൽ ഫലാഹ് സർവകലാശാലയുടെ സ്ഥാപകൻ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ അറസ്റ്റ് ഭീകരവാദ ഫണ്ടിങ് കേസിൽ
ന്യൂഡെൽഹി.ഡൽഹി സ്ഫോടനം കേസ്
അൽ ഫലാഹ് ഗ്രൂപ്പ് ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ സെക്ഷൻ 19 പ്രകാരം ആണ് നടപടി
ഇന്ന് വിവിധ ഇടങ്ങളിൽ നടന്ന റെയ്‌ഡ് ന്റെ തുടർച്ചയായാണ് അറസ്റ്റ്
അൽ ഫലാഹ് സർവകലാശാലയുടെ സ്ഥാപകൻ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ അറസ്റ്റ് ഭീകരവാദ ഫണ്ടിങ് കേസിൽ.
ഭീകരവാദ ധനസഹായവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആണ് അറസ്റ്റ്.
NAAC ഉം UGC യും ചൂണ്ടിക്കാണിച്ച വ്യാജ അവകാശ വാദങ്ങൾ സംബന്ധിച്ചാണ് അന്വേഷണം ആരംഭിച്ചത്.
കുടുംബാംഗങ്ങളുടെ പേരിലുള്ള വ്യാജ കമ്പനികളിലേക്ക് കോടികൾ വകമാറ്റിയതായി ഇ ഡി കണ്ടെത്തി
അടഞ്ഞ മുറിയിൽ മൂന്നു യുവാക്കൾ ശ്വാസംമുട്ടി മരിച്ചു
ബംഗളുരു. ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസംമുട്ടി മരിച്ചു. അമൻ നഗർ സ്വദേശികളായ റിഹാൻ, മൊഹീൻ, സർഫറാസ് എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാനവാസ് ആണ് ചികിത്സയിലുള്ളത്. തണുപ്പിൽ നിന്ന് രക്ഷനേടാൻ യുവാക്കൾ, മുറിയിൽ മരക്കരി കത്തിച്ചിരുന്നു. ഇതിൽനിന്നുള്ള വിഷപ്പുകയേറ്റ് ശ്വാസംമുട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. മലയോരമേഖലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കന്യാകുമാരി കടലിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് പരക്കെ മഴ. ഉച്ചയ്ക്കു ശേഷം മഴ ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ബാബാ സിദ്ദീഖിയെ നഗരമധ്യത്തില്‍ വെടിവച്ചുകൊന്ന കേസിന്റെ ആസൂത്രകൻ, അന്‍മോല്‍ ബിഷ്‌ണോയിയെ യുഎസ് നാടുകടത്തി, ഇന്ത്യയിലെത്തിക്കും
ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരനായ അന്‍മോല്‍ ബിഷ്ണോയിയെ യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിക്കും. എന്‍സിപി (അജിത് പവാര്‍) നേതാവ് ബാബാ സിദ്ദീഖിയെ (66) നഗരമധ്യത്തില്‍ വെടിവച്ചുകൊന്ന കേസിന്റെ ആസൂത്രകനാണ് അന്‍മോല്‍.
ഇയാളെ നാടുകടത്തിയ വിവരം യുഎസ് അധികൃതര്‍ ബാബ സിദ്ദീഖിയുടെ കുടുംബത്തെ അറിയിച്ചു. ഇ-മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് കുടുംബം പുറത്തുവിട്ടു. പഞ്ചാബ് സ്വദേശിയായ അന്‍മോല്‍ നേപ്പാള്‍ വഴി ദുബായിലെത്തി കെനിയയിലേക്ക് കടന്നു. അവിടെനിന്നാണ് യുഎസിലെത്തിയത്. നവംബറില്‍ അറസ്റ്റിലായി. അന്‍മോലിനെ കണ്ടെത്തുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
നടന്‍ സല്‍മാന്‍ ഖാനുമായി അടുത്ത സൗഹൃദമുള്ള സിദ്ദീഖി 2024 ഒക്ടോബര്‍ 12 നാണ് വെടിയേറ്റു മരിച്ചത്. പ്രത്യേക പൊലീസ് സുരക്ഷയുള്ള മുന്‍ മന്ത്രി കൂടിയായ സിദ്ദീഖി ബാന്ദ്രയിലെ മകന്റെ ഓഫീസിനു മുന്നില്‍ നിന്നു കാറില്‍ കയറുന്നതിനിടെയാണ് അദ്ദേഹത്തെ മൂന്നു പേരുടെ സംഘം വെടിവച്ചത്. നെഞ്ചിലും വയറ്റിലും വെടിയേറ്റ അദ്ദേഹത്തെ ഉടന്‍ ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
സംസ്ഥാനത്തെ സ്കൂളുകളിൽ ഇൗ അധ്യയന വർഷത്തെ അർധ വാർഷിക പരീക്ഷകൾ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ്
സംസ്ഥാനത്തെ സ്കൂളുകളിൽ ഇൗ അധ്യയന വർഷത്തെ അർധ വാർഷിക പരീക്ഷകൾ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നടക്കും. പത്ത് വരെയുള്ള ക്ലാസുകളുടെ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. അഞ്ച് മുതൽ പത്ത് വരെയുള്ള വിദ്യാർഥികൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ. എൽപി ക്ലാസുകളിൽ പഠിക്കുന്നവർക്ക് 17 മുതൽ 23 വരെ പരീക്ഷകൾ നടക്കും. ഡിസംബർ 24 മുതലാണ് ക്രിസ്മസ് അവധി.
ഹയർ സെക്കൻഡറി വിഭാഗം പരീക്ഷ രണ്ട് ഘട്ടമായാണ്. ആദ്യഘട്ടം 15നു തുടങ്ങി 23ന് അവസാനിക്കും. ഇതിനിടെയുള്ള ശനിയാഴ്ചയും പരീക്ഷയുണ്ടാകും. അവധിക്ക് ശേഷം ജനുവരി ആറിനും പ്ലസ് വണ്ണിനും പ്ലസ് ടുവിനും ഒരു പരീക്ഷ വീതം നടക്കും. ഡിസംബർ 9, 11 തിയതികളിൽ രണ്ട് ഘട്ടമായാണ് സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. 13നാണ് വോട്ടെണ്ണൽ.
SIR കൊള്ളയാണ്; വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ മഹാറാലി സംഘടിപ്പിക്കാൻ കോൺഗ്രസ്
ന്യൂഡൽഹി. വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ മഹാറാലി സംഘടിപ്പിക്കാൻ കോൺഗ്രസ്. ഡൽഹി രാംലീല മൈതാനത്ത് ഡിസംബർ ആദ്യവാരത്തോടുകൂടി റാലി സംഘടിപ്പിക്കും.
എസ്ഐആർ വഴി വോട്ട് കൊള്ളയ്ക്ക് ബിജെപി ശ്രമിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് കൂട്ടുനിൽക്കുന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എസ് ഐ ആർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ ആയിരുന്നു പരാമർശം. എസ്ഐആർ ചില വിഭാഗങ്ങളെ ലക്ഷ്യം വയ്ക്കുന്നുവെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.
നരേന്ദ്രമോദിയെ വീണ്ടും പുകഴ്ത്തി കോൺഗ്രസ് എം പി ഡോ. ശശിതരൂർ
തിരുവനന്തപുരം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പുകഴ്ത്തി കോൺഗ്രസ് എം പി ഡോ. ശശിതരൂർ. രാം നാഥ് ഗോയങ്ക അനുസ്മരണ ചടങ്ങിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ ആണ് തരൂർ പുകഴ്ത്തിയത്. കൊളോണിയലിസത്തിന് ശേഷമുള്ള മാനസികാവസ്ഥയില്‍ നിന്ന് മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.വികസനത്തിനുവേണ്ടിയുള്ള വൃഗ്രതയേക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു വെന്നും തരൂർ എക്സ് പോസ്റ്റിൽ കുറിച്ചു . എപ്പോഴും താൻ ഇലക്ഷൻ മോഡിലാണെന്ന് ആരോപിക്കപ്പെട്ടിരുന്നത്. എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി താൻ വാസ്തവത്തിൽ ഇമോഷണൽ മോഡിലായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞുവെന്നും. പ്രധാനമന്ത്രിക്ക് ഒപ്പം പരിപാടിയിൽ പങ്കെടുത്തു അദ്ദേഹത്തിൻ്റെ പ്രസംഗം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം എന്നും തരൂർ എക്സ് പോസ്റ്റിൽ പറയുന്നു









































