Home Blog Page 263

കാർ മരത്തിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

തമിഴ്‌നാട് തൂത്തുക്കുടിയില്‍ കാര്‍ മരത്തിലിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൂത്തുക്കുടി മെഡിക്കല്‍ കോളജിലെ നാലാംവര്‍ഷ വിദ്യാര്‍ത്ഥികളായ ഷരുണ്‍, രാഹുല്‍ സെബാസ്റ്റ്യന്‍, മുഗിലന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കീര്‍ത്തി കുമാര്‍, ശരണ്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോച്ചെ പാര്‍ക്കില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിയ്ക്കുകയായിരുന്നു

കളനാശിനി കഴിച്ച് ഗുരുതരാവസ്ഥയിലായി, ശ്വാസകോശം മാറ്റിവച്ചു; ചികിത്സയിലിരിക്കെ യുവതി മരിച്ചു

കളനാശിനി കഴിച്ചതിനെ തുടര്‍ന്ന് രണ്ട് മാസം മുമ്പ് കോട്ടയം മെഡിക്കല്‍ കോളജില്‍ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. എരുമേലി ഇരുമ്പൂന്നിക്കര പാറപ്പള്ളിയില്‍ ദിലീപിന്റെ മകള്‍ പി.ഡി ദിവ്യമോള്‍ (27) ആണ് മരിച്ചത്. കഴിഞ്ഞ മാസം 22 നായിരുന്നു ശസ്ത്രക്രിയ. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിവ്യയുടെ നില ഗുരുതരമായതോടെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
മസ്തിഷ്‌ക മരണം സംഭവിച്ച പൂജപ്പുര സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ എ.ആര്‍ അനീഷിന്റെ ശ്വാസകോശമാണ് ദിവ്യയ്ക്ക് തുന്നിച്ചേര്‍ത്തത്. ഇന്നലെ രാവിലെ മരിച്ചു. മാതാവ്: ഇന്ദു. സഹോദരന്‍:ദിലു. ഭര്‍ത്താവ്: അശോകന്‍. സംസ്‌കാരം നടത്തി.

പത്രം വായിക്കാറില്ലേ.. വി.എം.വിനുവിന് മത്സരിക്കാനാവില്ലെന്ന് ഹൈക്കോടതി

കോഴിക്കോട് കോര്‍പറേഷനില്‍ മേയര്‍ സ്ഥാനാര്‍ഥിയായി യുഡിഎഫ് ഉയര്‍ത്തിക്കാട്ടിയ വി.എം.വിനുവിന് മത്സരിക്കാനാവില്ലെന്ന് ഹൈക്കോടതി. വിനുവിന്റെ ഹര്‍ജി തള്ളി. 2020ലെ വോട്ടര്‍ പട്ടികയില്‍ തന്റെ പേരുണ്ടായിരുന്നു. എന്നാല്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അനുകൂല നിലപാടെടുത്തില്ലെന്നും കളക്ടര്‍ക്ക് നല്‍കിയ അപ്പീലിലും തീരുമാനമായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിനു ഹൈക്കോടതിയെ സമീപിച്ചത്. സ്വാഭാവിക നീതിയുടെ ലംഘനമാണ് ഉണ്ടായതെന്നും വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
താന്‍ സെലിബ്രിറ്റിയായതിനാലാണ് ഇത് സംഭവിച്ചതെന്നും ജയം ഉറപ്പായപ്പോള്‍ ഭരണപക്ഷം ഗൂഢാലോചന നടത്തിയെന്നും വിനു വാദിച്ചു. എന്നാല്‍ സെലിബ്രിറ്റി പത്രം വായിക്കാറില്ലേ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ലെന്നും പേര് ചേര്‍ക്കാനുള്ള അവസാന തീയതി പത്രങ്ങളിലൂടെ വ്യക്തമാക്കിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന് പോലും ഇതില്‍ ഒന്നും ചെയ്യാനില്ലെന്നും കഴിവുകേടിന് മറ്റുപാര്‍ട്ടികളെ വിമര്‍ശിക്കരുതെന്നും കോടതി പറഞ്ഞു.

സന്നിധാനത്തെ സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമായതായി പൊലീസ്

ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്നു രാവിലെ മുതൽ സന്നിധാനത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായി പൊലീസ് അറിയിച്ചു. നിലയ്ക്കലും പമ്പയിലുമാണ് പ്രധാനമായും കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. തീർഥാടകരെ നിലയ്ക്കൽ മുതൽ നിയന്ത്രിച്ചാണ് പമ്പയിലേക്ക് പോകാൻ അനുവദിക്കുന്നത്. രാത്രിയിൽ എത്തിയ തീർഥാടകരുടെ മുഴുവൻ വാഹനങ്ങളും നിലയ്ക്കൽ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കി. അവരോട് തിരക്കൊഴിയുന്നതിന് അനുസരിച്ച് മാത്രം പമ്പയിലേക്ക് പോയാൽ മതിയെന്ന് നിർദേശം നൽകി.


സ്‌പോട്ട് ബുക്കിങ്ങിലൂടെ ഒരു ദിവസം 20,000 പേരെ മാത്രം കടത്തിവിടാനാണ് നിർദേശം. കൂടുതലായി എത്തുന്നവര്‍ക്ക് അടുത്ത ദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കലില്‍ സൗകര്യമൊരുക്കും. മരക്കൂട്ടം, ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കുന്നുണ്ട്. ക്യൂ കോംപ്ലക്സുകളിൽ എല്ലായിടത്തും ഭക്തർക്ക് കുടിവെള്ളവും ലഘുഭക്ഷണവും ചുക്കു കാപ്പിയും ഒരുക്കിയിട്ടുണ്ട്. ഇന്ന പുലർച്ചയോടെ എൻ‌ഡിആർഎഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. തൃശൂരിൽ നിന്നുള്ള 35 അംഗ സംഘമാണ് എത്തിയത്. ചെന്നൈയിൽ നിന്നുള്ള രണ്ടാം സംഘം ഇന്ന് രാത്രിയോടെ എത്തുമെന്നാണ് വിവരം.



ചൊവാഴ്ച രാത്രി ഹരിവരാസനം ചൊല്ലി നട അടച്ചപ്പോൾ പതിനെട്ടാംപടി കയറാനുള്ള നിര മരക്കൂട്ടം വരെ നീണ്ടിരുന്നു. അവരെ രാത്രി നട അടച്ച ശേഷവും പതിനെട്ടാംപടി കയറ്റി തിരക്ക് കുറച്ചു. ഇന്ന് പുലർച്ചെ 3ന് നട തുറന്ന ശേഷം വടക്കേ നടയിലൂടെ അവർക്ക് ദർശനത്തിന് അവസരം നൽകി. പതിനെട്ടാംപടി കയറാനുള്ള ക്യൂ നിലവിൽ ശരംകുത്തി വരെ മാത്രമാണ്. സന്നിധാനവും പമ്പയും പൂർണമായും പൊലീസിന്റെ നിയന്ത്രണത്തിലാണ്. വരി തെറ്റിച്ച് പതിനെട്ടാം പടിക്കലേക്ക് പോകാൻ ആരെയും അനുവദിക്കുന്നില്ല.
ഇന്നലെ തിരക്ക് കൂടിയതോടെ എരുമേലി – പമ്പ പാതയിൽ പലയിടത്തും വാഹനങ്ങൾ തടഞ്ഞു നിർത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. ഇന്ന് വഴിയിൽ വാഹനങ്ങൾ തടഞ്ഞിട്ടില്ല. പമ്പ – നിലയ്ക്കൽ റൂട്ടിൽ ഭൂരിപക്ഷവും കെഎസ്ആർടിസി ബസുകൾ മാത്രമാക്കി. പമ്പയിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ മിനിറ്റിൽ 3 മുതൽ 5 വരെ ബസുകൾ അയച്ച സ്ഥാനത്ത് ഇന്ന് നിയന്ത്രിച്ച് മാത്രമാണ് ബസുകൾ പോകാൻ അനുവദിക്കുന്നത്. ദർശനം കഴിഞ്ഞ് പമ്പയിൽ എത്തിയ തീർഥാടകരെ നിലയ്ക്കൽ എത്തിക്കാൻ ബസുകൾ സജ്ജമാക്കിയിട്ടുണ്ട്.

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട് രാമേശ്വരത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി. രാമനാഥപുരം ചേരന്‍കോട്ടയിലെ മാരിയപ്പന്റെ മകള്‍ പതിനേഴുകാരിയായ ശാലിനിയാണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയാണ് കുത്തിക്കൊലപ്പെടുത്തിയത്.
കഴിഞ്ഞ കുറെനാളായി നാട്ടുകാരനായ മുനിരാജ് പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച യൂവാവ് വീണ്ടും ശല്യപ്പെടുത്തിയതോടെ പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മുനിരാജിനെ കുട്ടിയുടെ പിതാവ് മാരിയപ്പന്‍ താക്കീത് ചെയ്തിരുന്നു.


ഇതിന്റെ പ്രതികാരമെന്ന നിലയില്‍ യുവാവ് ഇന്ന് രാവിലെ വഴിവക്കില്‍ പെണ്‍കുട്ടിയെ കാത്തുനിന്നു സംസാരിക്കാന്‍ ശ്രമിച്ചു. താതപര്യമില്ലെന്ന് അറിയിച്ച് പെണ്‍കുട്ടി മുന്നോട്ട് നടന്നുപോകുന്നതിനിടെ ഒളിപ്പിച്ച് വച്ചിരുന്ന കത്തിയെടുത്ത് പെണ്‍കുട്ടിയുടെ കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. അവിടെ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
കുഴഞ്ഞവീണ പെണ്‍കുട്ടിയെ നാട്ടുകാര്‍ രാമേശ്വരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. ഓരോ ദിവസവും സ്വര്‍ണവിലയില്‍ അപ്രതീക്ഷമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്ന് കുറയുമെന്നോ എന്ന് കൂടുമെന്നോ പറയാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ഇന്ന് ഒരു പവന് 880 രൂപ വര്‍ധിച്ച് 91,560 രൂപയായി വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,445 രൂപ നല്‍കണം. 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,486 രൂപയാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,364 രൂപ നല്‍കണം.

സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഇടുക്കിയില്‍ സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ത്ഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്. സ്‌കൂള്‍ മുറ്റത്തു വെച്ചാണ് അപകടമുണ്ടായത്.
രാവിലെ 9 മണിയോടെയായിരുന്നു സംഭവം. തടിയമ്പാട് സ്വദേശിയായ ഹെയ്‌സല്‍ ബെന്‍ ബസില്‍ സ്‌കൂളിലെത്തി. ബസില്‍ നിന്നും ഇറങ്ങി ക്ലാസിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.

തൊട്ടു പിന്നിലുണ്ടായിരുന്ന ബസ് കുട്ടിയെ കാണാതെ മുന്നിലേക്ക് എടുത്തു. ഇടിയേറ്റു താഴെ വീണ കുട്ടിയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഇനയ തെഹ്‌സിന്‍ എന്ന കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.

സ്വകാര്യ ബസ്സ് ജീവനക്കാരും വിദ്യാർത്ഥികളും കൊല്ലത്ത് തെരുവിൽ ഏറ്റുമുട്ടി

കൊല്ലം. തെരുവിൽ ഏറ്റുമുട്ടി സ്വകാര്യ ബസ്സ് ജീവനക്കാരും വിദ്യാർത്ഥികളും

കൊട്ടറ സ്കൂളിലെ  വിദ്യാർത്ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലാണ് തെരുവിൽ ഏറ്റുമുട്ടിയത്.
സ്കൂളിലെ  വിദ്യാർത്ഥികളെ കയറ്റാതെ പോയതാണ് സംഘർഷത്തിൽ കലാശിച്ചത്.

ബസ് തടഞ്ഞ വിദ്യാർഥികളും ജീവനക്കാരും തമ്മിൽ ഏറ്റ് മുട്ടി.മിയ്യണ്ണൂരിൽ വച്ച് ഇന്നലെ വൈകിട്ട്   സംഭവം.

ആലപ്പുഴയിൽ ബിഎൽഓമാർക്ക് കടുത്ത സമ്മർദ്ദം, പരാതി

ആലപ്പുഴ. ബിഎൽഓമാർക്ക് കടുത്ത സമ്മർദ്ദം. ജില്ലാ കളക്ടർ നേരിട്ട് വിളിച്ചു ശാസിച്ചുവാട്സപ്പ് ഗ്രൂപ്പിലും കളക്ടറുടെ പരസ്യ ശാസന

ബിഎൽഓമാർ ചടങ്ങിനു വേണ്ടി
പണിയെടുക്കുന്നെന്ന് കളക്ടർ

കളക്ടർ അലക്സ് വർഗീസിന്റെ ശബ്ദ സന്ദേശം പുറത്ത്.ഫീൽഡിൽ നേരിട്ടിറങ്ങി നടപടി
എടുക്കുമെന്ന്  ആണ് കളക്ടറുടെ ഭീഷണി

സമ്മർദ്ദത്തിലാക്കരുതെന്ന് വാട്സപ്പ്
ഗ്രൂപ്പിൽ അഭ്യർത്ഥിച്ച് ബിഎൽഓമാർ

ഫീൽഡിൽ നേരിടുന്ന വെല്ലുവളികൾ
വിവരിച്ച് ബിഎൽഓമാരുടെ സന്ദേശങ്ങൾ

ആത്മഹത്യയെ ലഘൂകരിച്ച്
ഡെപ്യൂട്ടി തഹസിൽദാർ സജീവ്

ബഹുരാഷ്ട്രകമ്പനികളിൽ പോലും
ആത്മഹത്യകൾ ഉണ്ടാകുന്നില്ലേയെന്ന് ചോദ്യം

എല്ലാവർക്കും ഒരേ മാനസികാവസ്ഥ അല്ലല്ലോ എന്ന
ബിഎൽഓമാരുടെ മറുചോദ്യത്തിന് മറുപടി ശാസന

കുറവ് ഫോമുകൾ വിതരണം
ചെയ്തവരുടെ ലിസ്റ്റുണ്ടാക്കിയാണ് മാനസികപീഢനം

Rep. image.

പാലാരിവട്ടത്ത് MDMA വേട്ട, കൊല്ലം സ്വദേശി പിടിയിൽ

കൊച്ചി.പാലാരിവട്ടത്ത് MDMA വേട്ട
18.1 ഗ്രാം MDMA യുമായി കൊല്ലം സ്വദേശി മൻസൂർ അഹമ്മദ് അറസ്റ്റിൽ.

കൊച്ചിയിൽ ഓട്ടോ ഡ്രൈവറാണ്

ഓട്ടോറിക്ഷ ഓടിക്കുന്നതിന്റെ മറവിൽ ആയിരുന്നു ലഹരി കച്ചവടം