23.6 C
Kollam
Saturday 27th December, 2025 | 03:13:51 AM
Home Blog Page 2623

കുണ്ടറയില്‍ പത്തുവയസുകാരിയെ അച്ഛൻ ക്രൂരമായി മര്‍ദ്ധിച്ചു… കുട്ടിയുടെ തോളെല്ലിന് പരിക്ക്..

തുണിമടക്കിവയ്ക്കാന്‍ താമസിച്ചത് ചോദ്യം ചെയ്ത് കുണ്ടറയില്‍ പത്തുവയസുകാരിയെ അച്ഛൻ ക്രൂരമായി മര്‍ദ്ധിച്ചു. കേരളപുരം സ്വദേശിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ തോളെല്ലിന് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
കട്ടിലില്‍ കിടക്കുന്ന വസ്ത്രം കുട്ടി മടക്കിവയ്ക്കാന്‍ താമസിച്ചെന്ന് പറഞ്ഞാണ് പിതാവ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ തല കതകില്‍ പല തവണ ഇടിച്ചതായും കാലില്‍ പിടിച്ച് തറയിലേക്ക് എറിഞ്ഞതായും തോളില്‍ ഇടിച്ചതായും പത്തുവയസുകാരി പൊലീസില്‍ മൊഴി നല്‍കി. കൊലപാതകശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ഇതിന്റെ വിചാരണ തുടരുകയാണ്. കുട്ടിയുടെ പിതാവ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും.

കോവൂർ, ദി കേരള ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദനവും പ്രതിഭാ സംഗമവും

മൈനാഗപ്പള്ളി. കോവൂർ, ദി കേരള ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദനവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു
എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും പ്ലസ് ടു പരീക്ഷയിൽ 90% ത്തിന് മുകളിൽ മാർക്ക് കിട്ടിയ കുട്ടികളെയും അതോടൊപ്പം കേരള സർവകലാശാല നടത്തിയ ബി എ ജേർണലിസം പരീക്ഷയിൽ നാലാം റാങ്ക് നേടിയ നേഹ .ജെ എസ് നെയും അനുമോദിച്ചു.
അനുമോദന സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ എസ് കല്ലേലി ഭാഗം ഉദ്ഘാടനം ചെയ്തു .ഗ്രന്ഥശാല സംഘം കുന്നത്തൂർ താലൂക്ക് സെക്രട്ടറി എസ് ശശികുമാർ മുഖ്യപ്രഭാഷണവും അനുമോദനവും നടത്തി .ഗ്രന്ഥശാല പ്രസിഡണ്ട് കെ ബി വേണു കുമാർ അധ്യക്ഷത വഹിച്ചു സെക്രട്ടറി ബി. രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജി രാമചന്ദ്രൻ മെമ്പർമാരായ ലാലി ബാബു രജനി സുനിൽ തേവലക്കര ഹൈസ്കൂൾ മാനേജർ തുളസീധരൻ പിള്ള അനിൽകുമാർ പ്രഭാകരൻ പിള്ള സുഭാഷ്’ ബി, ശോഭന മോഹൻ എന്നിവർ സംസാരിച്ചു

പെരുന്നാളിന് കശാപ്പ് ചെയ്യാൻ എത്തിച്ച പോത്ത് വിരണ്ടോടി

കോഴിക്കോട്. ഓമശ്ശേരി മാനിപുരത്ത് പെരുന്നാളിന് കശാപ്പ് ചെയ്യാൻ എത്തിച്ച പോത്ത് വിരണ്ടോടി. കുളത്തുക്കര മദ്രസയിൽ കൊണ്ടുവന്ന ഏഴു പോത്തുകളിൽ ഒന്നാണ് വിരണ്ടോടിയത്. മാനിപുരം പുഴയിലും സമീപത്തെ വീടുകളുടെ കൊമ്പൗണ്ടിനകത്തേക്കും പോത്ത് ഓടിക്കയറി. മുക്കം ഫയർഫോഴ്സ് എത്തിയാണ് പോത്തിനെ പിടിച്ച് കെട്ടിയത്. ആർക്കും പരുക്കില്ല.

പാരിപ്പള്ളിയിൽ 24 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കൊല്ലം. പാരിപ്പള്ളിയിൽ 24 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പാരിപ്പള്ളി സ്വദേശികളായ വിഷ്ണു, അനീഷ് എന്നിവരാണ് പിടിയിലായത്. വിഷ്ണു 100 കിലോയോളം കഞ്ചാവ് കടത്തിയതിന് ആന്ധ്രപ്രദേശിൽ വെച്ച് നേരത്തെ അറസ്റ്റിലായിട്ടുണ്ട്.

ഹരിയാന രജിസ്ട്രേഷനിലുള്ള ആഡംബര കാറിൽ ഇന്ന് രാവിലെ കഞ്ചാവ് കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്.
വിഷ്മുവും അനീഷും കഞ്ചാവ് കടത്തുന്നുവെന്ന് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ദിവസങ്ങളായി ഇരുവരും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ നിരീക്ഷണത്തിലായിരുന്നു.
പാരിപ്പള്ളിയിൽ വെച്ച് വാഹനം തടഞ്ഞ് നിർത്തി എക്സൈസ് സംഘം പരിശോധിച്ചു.

കാറിനുള്ള രണ്ട് കിലോയുടെ പാക്കറ്റുകളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് പരിശോധനയിൽ കണ്ടെത്തി.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വെച്ച് 100 കിലോ കഞ്ചാവുമായി വിഷ്ണുവിനെ നേരത്തെ പിടികൂടിയിരുന്നു. ഈ കേസിൽ ഏഴ് മാസത്തോളം വിശാഖപട്ടണത്ത് ജയിലിലായിരുന്നു വിഷ്ണു. രണ്ടാം പ്രതിയായ അനീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കാപ്പ നിയമപ്രകാരം ഇയാളെ നാട് കടത്തിയിരുന്നു. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി വിനോദ്, ടി.ആർ മുകേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.പാരിപ്പള്ളി മേഖലയിലെ കഞ്ചാവ് മൊത്ത വിതരണക്കാരാണിവരെന്ന് എക്സൈസ് അറിയിച്ചു

കെകെ ലതികക്കെതിരെ കേസെടുക്കണം ഡി ജി പി യ്ക്ക് പരാതി

തിരുവനന്തപുരം. കെ.കെ ലതികക്കെതിരെ കേസെടുക്കണം ഡി.ജി പി യ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. കാഫിർ പോസ്റ്റ് – കെ.കെ ലതികക്കെതിരെ കേസ് എടുക്കണം യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. മതസ്പർദ്ധ വളർത്തൽ, ഐ.ടി ആക്ട് 295 A വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാവശ്യം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ ആണ് പരാതി നൽകിയത്

മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതിയിൽ വാദിച്ച പത്ത് അഭിഭാഷകർക്ക് നാലുവർഷം നൽകിയത് 5.42 കോടി

ഇടുക്കി. കേരളത്തിനുവേണ്ടി മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതിയിൽ വാദിച്ച പത്ത് അഭിഭാഷകർക്ക് നാലുവർഷംകൊണ്ട് നൽകിയത് 5.42 കോടി രൂപ. 2020 ജനുവരി ഒന്നു മുതൽ 2024 മാർച്ച് 31 വരെയാണ് ഈ തുക നൽകിയത്. മുല്ലപ്പെരിയാർ കേസിൽ ഉന്നതാധികാരസമിതിക്ക് ഈ കാലയളവിൽ നൽകിയത് 59.16 ലക്ഷം രൂപയാണ്. സുപ്രീംകോടതിയിലെ വക്കീലന്മാർക്ക് കോടികൾ നൽകിയിട്ടും കേസ് കേരളത്തിന് അനുകൂലമാക്കാൻ സാധിക്കുന്നില്ല എന്ന ആക്ഷേപവും നിലവിലുണ്ട്

മുല്ലപ്പെരിയാർ തർക്കവുമായി ബന്ധപ്പെട്ട് കേരളത്തിനുവേണ്ടി സുപ്രീംകോടതിയിൽ വാദം പറഞ്ഞ അഭിഭാഷകർക്കാണ് കഴിഞ്ഞ നാല് വർഷം കൊണ്ട് 5.42 കോടി രൂപ നൽകിയത്. 10 വക്കീലന്മാർക്കാണ് ഈ തുക കൈമാറിയിരിക്കുന്നത്. ഇതിൽ നാലു വക്കീലന്മാർ ഒരു കോടി രൂപയിൽ അധികമാണ് കൈപ്പറ്റിയിരിക്കുന്നത്. ഇതിനുപുറമേ ഉന്നതാധികാരസമിതിയിൽ ഉള്ള അംഗങ്ങൾക്കായി 59.16 ലക്ഷം രൂപയാണ് ചെലവഴിച്ചിരിക്കുന്നത് ഇവർക്ക് ഓണറേറിയം നൽകാനായി 16 .65 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്

വിവരാവകാശ നിയമപ്രകാരം ഡാംസ് ജോയിൻ ഡയറക്ടർ നൽകിയ മറുപടിയിലാണ് മുല്ലപ്പെരിയാറിനു വേണ്ടി കേരളം ചിലവഴിച്ച തുകയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടുള്ളത്. സിറ്റിങ്ങിന് ലക്ഷങ്ങളും കോടികളും വാങ്ങുന്ന വക്കീലന്മാരെ കൊണ്ടുവന്നിട്ടും മുല്ലപ്പെരിയാർ കേസിൽ കേരളത്തിന് അനുകൂലമായ സുപ്രധാന വിധികൾ ഒന്നും സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

ജമ്മു കാശ്മീരിൽ ജോലിക്കിടെ അപകടത്തിൽ മരിച്ച സൈനികന് ജന്മനാടിന്റെ അശ്രുപൂജ

കുന്നത്തൂർ (കൊല്ലം):ജമ്മു കാശ്മീരിൽ ജോലിക്കിടെ അപകടത്തിൽ മരിച്ച കുന്നത്തൂർ സ്വദേശിയായ സൈനികന് ജന്മനാട് കണ്ണീരോടെ വിട നൽകി.കുന്നത്തൂർ
രണ്ടാം വാർഡ് മാനാമ്പുഴ കോളാറ്റ് വീട്ടിൽ (ഗായത്രി) വിജയൻകുട്ടി(48) ശനിയാഴ്ച ആണ് വീരമൃത്യു വരിച്ചത്.മണ്ണു മാന്തിയന്ത്രം മറിഞ്ഞുണ്ടായ അപകടത്തിലാണ് മരണം എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.മഹോർ ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം വിമാനതാവളത്തിൽ ഞായർ രാത്രിയോടെ എത്തിച്ച മൃതദേഹം പാങ്ങോട് സൈനിക അധികൃതർ ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറി.

തുടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് (തിങ്കൾ) രാവിലെയാണ് ജന്മനാട്ടിലേക്ക് കൊണ്ടുവന്നത്.ശാസ്താംകോട്ടയിൽ നിന്നും 9 മണിയോടെ വിലാപയാത്രയായി എത്തിച്ച മൃതദേഹം ഒരു മണിക്കൂറിലധികം വീട്ടിൽ പൊതുദർശനത്തിനു വച്ചു.ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധിയാളുകൾ അന്തിമോപചാരം അർപ്പിച്ചു.ഭാര്യ നിഷ,മക്കളായ രമ്യ,ഭവ്യ എന്നിവരെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പ്രയാസപ്പെട്ടു.

ജില്ലാ കളക്ടർ ദേവീദാസ്,കൊടിക്കുന്നിൽ സുരേഷ് എം.പി,കോവൂർ കുഞ്ഞുമോൻ എംഎൽഎ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ,കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വത്സല കുമാരി എന്നിവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.തുടർന്ന് 10.30ഓടെ സൈനിക ബഹുമതികളോടെ നടന്ന വീട്ടുവളപ്പിൽ സംസ്കാരം നടത്തി.മക്കളായ രമ്യ വിജയൻ,ഭവ്യ വിജയൻ എന്നിവർ ചേർന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്.28 വർഷമായി സൈനിക സേവനം അനുഷ്ഠിക്കുന്ന വിജയൻകുട്ടി കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് അവസാനമായി നാട്ടിലെത്തിയത്.വീടിന് സമീപമുള്ള തൃക്കണ്ണാപുരം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞാണ് ജോലി സ്ഥലത്തേക്ക് തിരികെ മടങ്ങിയത്.

യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി: പ്രതി പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാലരാമപുരം ആലുവിള കൈതോട്ടുകോണം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ ബിജു(40) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ബിജുവിന്റെ വീടിന് സമീപത്തുവെച്ചായിരുന്നു സംഭവം. സുഹൃത്തുക്കളായ ഇരുവരും രാവിലെ മുതല്‍ ഉച്ചവരെ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനുശേഷം ഇരുവരും വീട്ടിലേക്ക് പോയി. തുടര്‍ന്ന് വൈകിട്ട് 4.45 ഓടെ ബിജുവിനെ കുമാര്‍ ഫോണില്‍ വിളിച്ചു.
നിരവധി തവണ ബെല്ലടിച്ചിട്ടും ബിജു ഫോണെടുത്തില്ല. പിന്നീട് ബിജു വീട്ടില്‍നിന്ന് പുറത്തിറങ്ങി ബൈക്കില്‍ ഇരിക്കുകയായിരുന്ന കുമാറിന്റെ അടുത്തേയ്ക്ക് എത്തി. ഉടനെതന്നെ കുമാര്‍ കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ബിജുവിന്റെ കഴുത്തില്‍ വെട്ടുകയും നെഞ്ചില്‍ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ടിപ്പർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു

ചാത്തന്നുർ: ടിപ്പർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. ആദിച്ചനല്ലൂർ പാങ്ങാട്ട് ചരുവിള വീട്ടിൽ അർജുനൻ (62) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 4 മണിയോടെ ആയൂർ- ഇത്തിക്കര റോഡിൽ കൈതക്കുഴി ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. ഓട്ടം പോയിട്ട് കുമ്മല്ലൂർ ഭാഗത്ത് നിന്നും ആദിച്ചനല്ലൂർ ഭാഗത്തേക്ക് പോയ ഓട്ടോ റിക്ഷയിൽ ആദിച്ചനല്ലൂർ ഭാഗത്ത് നിന്നും അമിതവേഗത്തിൽ എത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി അർജുനനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചിരുന്നു. ചാത്തന്നൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

രാജ്ഭവനില്‍ വിന്യസിച്ചിരിക്കുന്ന പൊലീസുകാരോട് ഉടന്‍ സ്ഥലം വിടാന്‍ ഉത്തരവിട്ട് ഗവര്‍ണര്‍ സിവി ആനന്ദബോസ്

കൊല്‍ക്കത്ത: രാജ്ഭവനില്‍ വിന്യസിച്ചിരിക്കുന്ന പൊലീസുകാരോട് ഉടന്‍ സ്ഥലം വിടാന്‍ ഉത്തരവിട്ട് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്. രാജ്ഭവനിലെ പൊലീസ് ഔട്ട് പോസ്റ്റ് പൊതുജനങ്ങള്‍ക്കുള്ള ഇടമാക്കിയും അദ്ദേഹം ഉത്തരവിറക്കി. ഇന്നലെ ഗവര്‍ണറെ സന്ദര്‍ശിക്കാനായെത്തിയ ബിജെപി നേതാവ് സുവേന്ദു അധികാരിയെ പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് ഉത്തരവ്.

രാജ്ഭവനിനുള്ളില്‍ വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എത്രയും വേഗം സ്ഥലം ഒഴിയണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കൂടാതെ രാജ്ഭവന്റെ നോര്‍ത്ത് ഗേറ്റിന് സമീപമുള്ള പൊലീസ് ഔട്ട്‌പോസ്റ്റ് ജന്‍ മഞ്ച് ആക്കി മാറ്റാനും ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു.
തെരഞ്ഞടുപ്പിന് പിന്നാലെ തുടര്‍ച്ചയായുണ്ടാകുന്ന തൃണമൂല്‍ പ്രവര്‍ത്തകരുടെ അക്രമണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടാണ് സുവേന്ദു അധികാരി രാജ്ഭവനില്‍ എത്തിയത്. കൂടിക്കാഴ്ചയ്ക്ക് മുന്‍കൂട്ടി അനുമതിയുണ്ടായിട്ടും അദ്ദേഹത്തെ ബംഗാള്‍ പൊലീസ് തടഞ്ഞതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.