കൊച്ചി. ഇവിടെ നിന്ന് ലക്ഷദ്വീപിലേക്ക് പോയ യാത്ര കപ്പൽ ഇന്നലെ രാത്രി അഗത്തിയിൽ കുടുങ്ങി.
220 യാത്രക്കാരുമായി പോയ അറേബ്യൻ സീ എന്ന കപ്പലാണ് കുടുങ്ങിയത്.
ചരക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു യാത്ര തടസം ഉണ്ടാകാൻ കാരണം. ഇന്ന് ഉച്ചയ്ക്ക് ശേഷം ചരക്ക് ഇറക്കിയതിന് പിന്നാലെ കപ്പൽ അഗത്തിയിൽ നിന്ന് പുറപ്പെട്ടു.
ലക്ഷദ്വീപിലേക്ക് പോയ യാത്ര കപ്പൽ ഇന്നലെ രാത്രി അഗത്തിയിൽ കുടുങ്ങി
വാമനപുരം നദിയിൽ വിദ്യാർത്ഥി ഉൾപ്പടെ 2 പേർ മുങ്ങി മരിച്ചു,ചെറായി ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു പേരെ കാണാനില്ല
തിരുവനന്തപുരം. വാമനപുരം നദിയിൽ വിദ്യാർത്ഥി ഉൾപ്പടെ 2 പേർ മുങ്ങി മരിച്ചു. വള്ളക്കടവ് സ്വദേശി ബിനു,
പാലോട് കാലൻകാവ് സ്വദേശി കാർത്തിക് എന്നിവരാണ് മരിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർത്തിക്കിനെ വിതുര താലൂക്ക് ആശുപത്രിയിലും ബിനുവിനെ വാമനപുരം ഗവൺമെൻറ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിതുര സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് കാർത്തിക്.
അതേസമയം ചെറായി ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു പേരെ കാണാനില്ല. ആറംഗ സംഘമാണ് ബീച്ചിൽ കുളിക്കാൻ ഇറങ്ങിയത്. നാലു പേരെ രക്ഷപ്പെടുത്തി. രണ്ടുപേർക്കയുള്ള തിരച്ചിൽ തുടരുന്നു. ഉത്തരേന്ത്യക്കാർ എന്ന് സംശയം
ശാസ്താംകോട്ട സർക്കിൾ സഹകരണ യൂണിയൻ നേതൃത്വത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു
ശാസ്താംകോട്ട സർക്കിൾ സഹകരണ യൂണിയൻ നേതൃത്വത്തിൽ ഏ കദിന ശില്പശാല സംഘടിപ്പിച്ചു. ശാസ്താംകോട്ട :
സർക്കിൾ സഹകരണ യൂണിയന്റെ വിദ്യാഭ്യാസ പഠനപദ്ധതിയുടെ ഭാഗമായി ക്രെഡിറ്റ് സംഘങ്ങളിലെ ജീവനക്കാർക്കും ഭരണസമിതി അംഗങ്ങൾക്കും വേണ്ടി പരിശീലന പരിപാടി നടത്തി. മൈനാഗപ്പള്ളി സർവീസ് സഹകരണബാങ്ക് ഹാളിൽ നടന്ന ശില്പശാല സംസ്ഥാന സഹകരണ യൂണിയൻ മാനേജിങ് കമ്മിറ്റി അംഗം കെ രാജഗോപാൽ ഉദ്ഘാടനം ചെയ്തു.

സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ ടി മോഹനൻ അധ്യക്ഷതവഹിച്ചു. അഡ്വ എം ഗംഗാധരകുറുപ്, എം വി ശശികുമാരൻനായർ, ബി ഹരികുമാർ, ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, രവീന്ദ്രൻപിള്ള, കെ കുമാരൻ,ശശി എന്നിവർ സംസാരിച്ചു. കണ്ണൂർ ഐ സി എം ഫാക്കൾട്ടി സി വി വിനോദ്കുമാർ ക്രൈസിസ് മാനേജ്മെന്റ് ഇൻ കോഓപ്പറേറ്റീവ്സ്,ലോൺ ഡോക്യൂമെന്റഷൻ ആൻഡ് റിക്കവറി എന്നീ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. ക്ലാസിനു സജിത്ത്, രതീഷ്കുമാർ, ബിന്ദുഎന്നിവർ നേതൃത്വം നൽകി. എ ആർ ഇൻ ചാർജ് സജിത്ത് സ്വാഗതവും ബാങ്ക് പ്രസിഡന്റ് മുടിയിൽത്തറ ബാബു നന്ദിയും പറഞ്ഞു .
കൊടിക്കുന്നിൽ സുരേഷ് ലോക് സഭ പ്രോട്ടെം സ്പീക്കർ
ന്യുഡൽഹി: ലോക് സഭയുടെ പ്രോട്ടെം സ്പീക്കറായി കൊടിക്കുന്നിൽ സുരേഷിനെ രാഷ്ട്രപതി തിരഞ്ഞെടുത്തു. സീനിയർ എം പി എന്ന നിലയിലാണ് കൊടിക്കുന്നിലിന് അവസരം കിട്ടിയത്. ജൂൺ 24ന് രാഷ്ട്രതി മുമ്പാകെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. പ്രോട്ടെം സ്പീക്കറുടെ മുന്നിലാണ് ലോക്സഭ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുക.
ഒൻപതുവട്ടം എം.പി.യായിരുന്ന ബി.ജെ.പി. അംഗം മേനകാഗാന്ധി ഇക്കുറി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നിലവിൽ എട്ടുതവണ ലോക്‌സഭയിലെത്തിയ ബി.ജെ.പി. അംഗം ഡോ. വീരേന്ദ്രകുമാർ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് സീനിയർ അംഗങ്ങൾ. ഡോ. വീരേന്ദ്രകുമാർ മന്ത്രിയായി സത്യപ്രതിജ്ഞചെയ്തു. പ്രോട്ടെം സ്പീക്കർ രാഷ്ട്രപതിയുടെ മുന്നിൽ സത്യപ്രതിജ്ഞചെയ്തശേഷമാണ് ചുമതലയേൽക്കുന്നത്.
സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ പ്ലസ് ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തായി ആരോപണം
തിരുവനന്തപുരം: സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ പ്ലസ് ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തായി ആരോപണം. തിരുവനന്തപുരം തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശി ആദിത്യയാണ് സ്വയം ജീവനൊടുക്കിയത്. 18 വയസായിരുന്നു.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയുമായി പെണ്‍കുട്ടി സൗഹൃദത്തിലായിരുന്നു. പ്രണയം അവസാനിച്ചതോടെ പെണ്‍കുട്ടിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യക്ക് ശ്രമിച്ച ആദിത്യ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ആദിത്യ. പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. ആതേസമയം, സൈബര്‍ ആക്രമണം ഉണ്ടായെന്ന തരത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
രാഹുല്‍ വയനാട് വിടുന്നു പകരം പ്രിയങ്ക എത്തും
ന്യൂഡെല്‍ഹി. നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ രാഹുല്‍ വയനാട് സീറ്റ് വിടുന്നു. റായ് ബറേലി നിലനിര്‍ത്താന്‍ ആണ് തീരുമാനം. വയനാട് പ്രിയങ്ക ഗാന്ധി മല്‍സരിക്കും. അല്‍പം മുമ്പ് മല്ലികാര്‍ജ്ജുന്‍ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
പ്രിയങ്കാഗാന്ധി പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്കു കാലെടുത്തുവയ്ക്കുന്നത് കേരളത്തില്‍ നിന്നാണെന്ന പ്രത്യേകതയുമുണ്ട്.രണ്ടാം വിജയത്തിനുശേഷം വയനാട് സന്ദര്‍ശിച്ച രാഹുല്‍ റായ്ബറേലിയിലെ ജനങ്ങള്‍ക്കും വയനാട്ടിലെ ജനങ്ങള്‍ക്കും ആഹ്ലാദകരമായ തീരുമാനമുണ്ടാകും എന്ന ഉറപ്പു നല്‍കിയതിനാല്‍ ഇത് നേരത്തേ എടുത്ത തീരുമാനമാണെന്ന സൂചനയുണ്ട്. വയനാട് ആണ് പോരാടാനുള്ള കരുത്ത് നല്‍കിയതെന്നും അത് ജീവനുള്ള കാലം മറക്കില്ലെന്നും രാഹുല്‍ പറഞ്ഞു. കേരളത്തിലെ വയനാട് എന്ന മണ്ഡലത്തിന് ദേശീയ പ്രസക്തി നിലനിര്‍ത്തുന്ന രുമാനം കേരളത്തിലെ കോണ്‍ഗ്രസിന് തികച്ചും ആഹ്ലാദകരമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം കവർന്നു
കോട്ടയം. ഗാന്ധിനഗർ ചെമ്മനംപടിയിൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം കവർന്നു.
ചെമ്മനംപടിയിൽ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ മൂന്നാറിൽ പോയ സമയത്താണ് മോഷണം നടന്നത്. ഗാന്ധിനഗർ പോലീസ് കേസെടുത്താൻ ആരംഭിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിന്നക്കനാലിലുള്ള മകൻറെ അടുത്തേക്ക് ചന്ദ്രനും ഭാര്യയും പോയത്. ചെമ്മനം പടിയിലെ വീട് പൂട്ടിയിട്ട ശേഷം ആയിരുന്നു യാത്ര. മൂന്നു ദിവസം കഴിഞ്ഞ് ഞായറാഴ്ച മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണമാണ് മോഷ്ടാവ് കൊണ്ടുപോയത്.
വീടിൻറെ മുൻവാതിലിന്റെ പാളി ഇളക്കിമാറ്റിയായിരുന്നു മോഷണം
വീട് മുഴുവൻ മോഷ്ടാവ് അരിച്ചു പെറുക്കിയിട്ടുണ്ട്. എന്നാൽ ലാപ്‌ടോപ്പോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ മോഷ്ടിച്ചിട്ടില്ല. ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിച്ചു. വിരലടയാള വിദഗ്ധരും സൈന്റിഫിക് എക്‌സ്‌പേർട്ട് സംഘവും സ്ഥലത്ത് പരിശോധന നടത്തി. അടുത്തിടെ ഏറ്റുമാനൂർ പുന്നത്തറയിലും ആളില്ലാത്ത വീട്ടിൽ നിന്നും 12 പവൻ മോഷണം പോയിരുന്നു
സെൻട്രൽ ജയിലിൽ തടവുകാരന്റെ അക്രമം,3 ജയിൽ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു
കണ്ണൂർ .സെൻട്രൽ ജയിലിൽ തടവുകാരന്റെ അക്രമം.3 ജയിൽ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.പരുക്കേറ്റത് ഖലീൽ റഹ്മാൻ,മഹേഷ്,അർജുൻ എന്നിവർക്ക് .സംഭവം ഇന്നലെ രാവിലെ . അക്രമം നടത്തിയത് കാസർഗോഡ് സ്വദേശി അഹമ്മദ് റാഷിദ് . കാസർഗോഡ് ജയിലിൽ നിന്ന് കണ്ണൂരിലേക്ക് മാറ്റിയ പ്രതിയാണ് അഹമ്മദ് റാഷിദ്. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു
ട്രെയിനുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ കൊല്ലപ്പെട്ടു… 60ലേറെ പേര്‍ക്ക് പരിക്ക്
പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ കൊല്ലപ്പെട്ടു. 60ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാഞ്ചന്‍ ജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായാണ് കൂട്ടിയിടിച്ചത്. രണ്ട് കോച്ചുകള്‍ പാളം തെറ്റി. രാവിലെ ഒന്‍പത് മണിയോടെ ന്യൂ ജയ്പാല്‍ഗുരി സ്റ്റേഷന് സമീപമാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂജയ്പാല്‍ഗുരി സ്റ്റേഷനില്‍ നിന്നും ഏഴ് കിലോമീറ്ററോളം അകലെയുള്ള രംഗപാണി സ്റ്റേഷനില്‍ വച്ചാണ് ചരക്ക് ട്രെയിന്‍, കാഞ്ചന്‍ ജംഗ എക്സ്പ്രസിലേക്ക് ഇടിച്ചു കയറിയത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടം ദൗര്‍ഭാഗ്യകരമാണെന്ന് റയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.
ജ്യോതിഷിയുടെ നിർദേശം: 38 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മുത്തച്ഛന്‍ വെള്ളത്തില്‍ മുക്കി കൊന്നു
തമിഴ്നാട് അരിയല്ലൂരില്‍ 38 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മുത്തച്ഛന്‍ വെള്ളത്തില്‍ മുക്കി കൊന്നു. മുത്തച്ഛന്‍ വീരമുത്തു അറസ്റ്റില്‍. ചിത്തിരമാസത്തില്‍ ജനിച്ച ആണ്‍കുഞ്ഞ് ദോഷമെന്ന് വിശ്വസിച്ചാണ് കൊല. ജ്യോതിഷിയുടെ നിര്‍ദേശപ്രകാരമാണ് കുഞ്ഞിനെ കൊന്നതെന്ന് വീരമുത്തു പൊലീസിനോട് പറഞ്ഞു.



































