കൊച്ചി.കളമശ്ശേരി നഗരസഭാ ഉദ്യോഗസ്ഥർക്ക് കൂട്ട ഡെങ്കിപ്പനി. കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ സൂപ്രണ്ട് അടക്കം 6 ഉദ്യോഗസ്ഥർക്കാണ് ഡെങ്കിപ്പനി പിടിച്ചത്.കൂടുതൽ ഉദ്യോഗസ്ഥർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ.നഗരസഭയിലെ പല വാർഡുകളിലും ഡെങ്കി കേസുകളുടെ എണ്ണം കൂടുന്നു
ബസും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ചു ക്ഷേത്രജീവനക്കാരന്‍ മരിച്ചു
അഞ്ചൽ. വയലാ ആലുമുക്കിൽ ബസും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ ബസ്സിനടിയിൽ പെട്ട് മരിച്ചു. അഞ്ചൽ അലയമൺ ബിജുഭവനിൽ ബിജുകുമാറാണ് മരിച്ചത്.കടക്കൽ ശിവക്ഷേത്രത്തിലെ പഞ്ചവാദ്യം ജീവനക്കാരനാണ് ബിജുകുമാർ
കായംകുളത്ത് സഹോദരന്‍റെ കുത്തേറ്റ് യുവാവ്മരിച്ചു
കായംകുളം. കായംകുളം കുറ്റിതെരുവ് ദേശത്തിനകം ലക്ഷംവീട് കോളനിയിൽ സാധിക്ക് (38) ആണ് മരിച്ചത്. സഹോദരൻ ഷാജഹാൻ( 42) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം
മദ്യലഹരിയിൽ ആണ് ജ്യേഷ്ഠൻ അനിയനെ ആക്രമിച്ചത്. കുറ്റിത്തെരുവിൽ ഇരുവരും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേയ്ക്കാണ് ഷാജഹാൻ മദ്യപിച്ചെത്തിയത്…രാത്രിയിൽ അനിയൻ സാദിഖുമായി വാക്കേറ്റമുണ്ടായി, തുടർന്ന് പ്രകോപിതനായ ഷാജഹാൻ അനിയനെ കത്തികൊണ്ട് കുത്തുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു..ആഴത്തിലുള്ള മുറിവായതിനാൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി…ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയാണ് സാദിഖ് മരിച്ചത്..ഷാജഹാനെ ഇന്നലെത്തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു..അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ സംഭവ സ്ഥലത്ത് എത്തിച് പൊലീസ് തെളിവെടുത്തു
കാക്കനാട് ഫ്ലാറ്റിൽ 300 പേർക്ക് ഛർദ്ദിയും വയറിളക്കവും
കൊച്ചി: കാക്കനാട് ഡി എൽ എഫ് ഫ്ലാറ്റിലെ 300 പേർക്ക് ഛർദിയും വയറിളക്കവും. കുടിവെള്ളത്തിൽ ബാക്ടീരിയ സാന്നിധ്യമെന്ന് സംശയം. രോഗബാധിതരിൽ 5 മുണ്ടെന്ന് വിവരമുണ്ട്. വെള്ളത്തിൻ്റെ സാമ്പിൾ ശേഖരിച്ച് ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന തുടങ്ങി. വിശദാംശങ്ങൾ ലഭിച്ചു വരുന്നതേയുള്ളു.
കുടുംബത്തിന് ദോഷമെന്ന് ജ്യോത്സ്യന്‍റെ പ്രവചനം; പിഞ്ചുകുഞ്ഞിനെ മുക്കിക്കൊന്ന മുത്തച്ഛൻ അറസ്റ്റിൽ
ചെന്നൈ: ചിത്തിരമാസത്തിൽ പിറന്ന ആൺകുഞ്ഞ് കുടുംബത്തിന് ദോഷമാണെന്ന ജ്യോത്സ്യന്‍റെ പ്രവചനത്തെത്തുടർന്ന് പിഞ്ചു കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന മുത്തച്ഛൻ അറസ്റ്റിലായി. തമിഴ്നാട് അരിയല്ലൂരിലാണ് സംഭവം. 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ശുചിമുറിയിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയത്. മുത്തച്ഛൻ വീരമുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്നു ദിവസം മുൻപാണ് ശുചിമുറിയിലെ വെള്ളപ്പാത്രത്തിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് മുത്തച്ഛൻ ഉൾപ്പെടെയുള്ളവരാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ജ്യോത്സ്യനെതിരേയും കേസെടുത്തിട്ടുണ്ട്.
കറുകച്ചാലിൽ വാഹനാപകടം ഒരാൾ മരിച്ചു
ചങ്ങനാശ്ശേരി: കറുകച്ചാലിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ക്രയിൻ ഇടിച്ച് മകൻ മരിച്ചു. ക്രൂത്രപ്പള്ളി സ്വദേശി നോയൽ ജോർജ (21) ആണ് മരിച്ചത്.
സൗജന്യ നേത്ര ചികിത്സയും, രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പും
പട്ടകടവ്. പബ്ലിക് ലൈബ്രറി ,അടൂർ ഇന്നോവേറ്റീവ് ഇൻ്റർനാഷണൽ ഐക്ലീനിക്, തിരുവല്ല ഐ മൈക്രോ സർജറി & ലേസർ സെൻ്റർ കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സയും, രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു
ഗ്രന്ഥശാല പ്രസിഡൻ്റ് LG ജോൺസൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രന്ഥശാല സെക്രട്ടറി A’ സാബു സ്വാഗതം പറഞ്ഞു പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു യോഗത്തിൽ ഡോ.സോഫിയ, ജോർജ്ജ് വർഗ്ഗീസ്, പ്രീതി S എന്നിവർ സംസാരിച്ചു
വേൾഡ് ബ്ലഡ് ഡോണർ ഡേ ആചരണം നടത്തി
ശാസ്താംകോട്ട. ജൂനിയർ ചെംബർ ഇൻ്റർനാഷണൽ JCI ശാസ്താംകോട്ടയുടെയും, ശാസ്താംകോട്ട KSMDB കോളേജ് NCC യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നേതൃത്വത്തിൽ വേൾഡ് ബ്ലഡ് ഡോണർ ഡേ ആചരണം നടത്തി.
രക്തദാനത്തിൻ്റെ മഹത്വം, രക്തദാതാവിനുണ്ടാകുന്ന നേട്ടങ്ങൾ എന്നിവ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ്, രക്തദാനം, രക്ത ദാതാക്കളെ ആദരിക്കൽ എന്നിവയും ചടങ്ങിൻ്റെ ഭാഗമായി നടന്നു.

ഡോ.നാഫിൽ അബ്ദുൽ മജീദ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
JCI ശാസ്താംകോട്ടയുടെ പ്രസിഡൻ്റ് സെനറ്റർ നിഖിൽദാസ് പാലവിള ക്ലാസ് നയിച്ചു.
NCC ചാർജ് ഒഫീസർ പ്രൊഫ: മധു , എസ്സ്. ദിലീപ്കുമാർ , എം.സി. മധു, രാജ്കുമാർ പി.ആർ, രാജേഷ് കണ്ണങ്കര, ചന്ദ്രബോസ്, ദീപൻ ഹരിദാസ്, അജിത്ത് കുമാർ ബി, ബിന്ദു രാജേഷ് എന്നിവർ സംസാരിച്ചു.
കവച് സുരക്ഷ പ്രഖ്യാപനം മാത്രം, ട്രാക്കുകള്‍ കുരുതിക്കളങ്ങള്‍
കൊല്‍ക്കൊത്ത. ഒഡീഷയിലെ ബാലാസോറിൽ തീവണ്ടികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം മുക്തമാകും മുൻപാണ് സമാനമായ മറ്റൊരു അപകടം ബംഗാളിൽ ഉണ്ടാകുന്നത്. കവച് സുരക്ഷ സംവിധാനം അടക്കമുള്ള ആധുനിക വൽക്കരണം പ്രഖ്യാപനമായിമാത്രം ഒതുങ്ങുമ്പോൾ,റെയിൽവേ ട്രാക്കുകൾ കുരുതി കളമായി മാറുന്നത് തുടർക്കഥയാക്കുകയാണ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ ഇന്ത്യൻ റെയിൽവേയുടെ ഖ്യാതിക്ക് മങ്ങലേൽ പ്പിക്കുന്നതിനപ്പുറം, സാധാരണക്കാരായ യാത്രക്കാരെ ആശങ്കയുടെ മുൾ മുനയിൽ എത്തുന്നതാണ് തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ.കഴിഞ്ഞ വർഷം ജൂൺ രണ്ടിനാണ് കോറമാണ്ടൽ എക്‌സ്പ്രസ്സ് ചരക്കുതീവണ്ടിയുമായി ഒഡീഷയിലെ ബാലസോറിൽ കൂട്ടിയിടിച്ച് 296 പേർ കൊല്ലപ്പെടുകയും ആയിരത്തിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
ഒരു വർഷത്തിനിപ്പുറം ബംഗാളിൽ അപകടം ഉണ്ടാക്കിയതും, നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഒരേ ട്രാക്കിലൂടെ രണ്ടു ട്രൈനുകൾ കടത്തി വിട്ടതാണ്.കവച് സുരക്ഷ സംവിധാനം അടക്കമുള്ള, സാങ്കേതികവൽക്കരണം ഉടൻ നടപ്പാക്കും എന്ന മന്ത്രിയുടെ പ്രഖ്യാപനം ഇപ്പോഴും എങ്ങും എത്തിയിട്ടില്ല.
2014 ജൂൺ മുതൽ കഴിഞ്ഞ 10 വർഷങ്ങൾക്കിടെ രാജ്യത്ത് ഉണ്ടായത് 71 ട്രെയിൻ അപകടങ്ങളാണ്.
കോവിഡ് മഹാമാരിയെ തുടർന്ന് മാസങ്ങളോളം രാജ്യത്തെ ട്രെയിൻ ഗതാഗതം പരിമിതമായി മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ.
കഴിഞ്ഞ ഒരു വർഷത്തിനിടെ സിലിഗുഡിയിലേതടക്കം 17 അപകടങ്ങളിലായി ഇന്ത്യയിൽ 366 പേർക്ക് ജീവൻ നഷ്ടമായി എന്നാണ് കണക്ക്. ദുരന്തത്തെ രാഷ്ട്രീയവൽക്കരി ക്കരുത് എന്ന ബാലസോറിൽ പറഞ്ഞ വാക്കുകൾ, മന്ത്രി അശ്വിനി വൈഷ്ണവ് സിലിഗുഡിയിലും ആവർത്തിക്കുകയാണ്.
അതേ സമയം തുടർച്ചയായി ഉണ്ടാകുന്ന ട്രെയിൻ അപകടങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും കേന്ദ്രസർക്കാറിന് മാറിനിൽക്കാൻ ആകില്ലെന്നും, റെയിൽവേ മന്ത്രി രാജി വക്കണം എന്നും ആവശ്യപ്പെട്ടു, കോൺഗ്രസ്, ആർ ജെ ഡി, തൃണമൂൽ കോൺഗ്രസ്, ശിവസേന എന്നീ പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിക്കഴിഞ്ഞു.വിഷയം സർക്കാരിനെതിരെ ശക്തമായ ആയുധമാക്കാൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
പ്രിയങ്ക കന്നിയങ്കത്തിന് ചുരം കയറുന്നു; വഞ്ചനയെന്ന് സി പി ഐ യും, ബിജെപിയും
ന്യൂ ഡെൽഹി : തികച്ചും വൈകാരികമായ ഒരു വാർത്താ സമ്മേളനമായിരുന്നു ഇന്ന് വൈകിട്ട് 7.30 ന് എ ഐ സി സി ആസ്ഥാനത്ത് രാഹുൽ നടത്തിയത്.പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്ന മണ്ഡലം എന്ന നിലയിൽ വയനാടിനോട് വൈകാരികമായ ഒരു ബന്ധം ഉണ്ടെന്ന് സൂചിപ്പിച്ച രാഹൂൽ ഗാന്ധി സഹോദരിയെ വയനാട്ടിലേക്ക് തനിക്ക് പകരമായി ചുമതലപ്പെടുത്തി. ഒന്നിലധികം മണ്ഡലങ്ങളിൽ ജയിക്കുന്നവർ 14 ദിവസത്തിനകം ഒരു മണ്ഡലം ഒഴിയണമെന്ന നിബന്ധനയുള്ളത് കൊണ്ടാണ് ഇന്ന് എ ഐ സി സി തീരുമാനം എടുത്തത്.
സഹോദരിയിലൂടെ വയനാടുമായി ഹൃദയബന്ധം നിലനിർത്താൻ ഇതിലൂടെ രാഹുലിന് കഴിയുമെന്നാണ് പാർട്ടി നേതൃത്വത്തിൻ്റെ പ്രതീക്ഷ.
വയനാട്ടിലേക്ക് വരുന്നത് സന്തോഷം എന്നാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. ഹിന്ദി ഹൃദയ ഭൂമിയിൽ കോൺഗ്രസിന് ഈ തെരഞ്ഞടുപ്പിൽ ഉണ്ടായ മികച്ച വിജയമാണ് രാഹുലിനെ റായ്ബറേലി നിലനിർത്താൻ പ്രേരിപ്പിച്ചത്.
എന്നാൽ രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടർമാരോട് കാട്ടുന്ന ഒരു നീതികേട് എന്നാണ് വയനാട്ടിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയായിരുന്ന സി പി ഐ നേതാവ്
ആനി രാജയുടെ പ്രതികരണം. രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടർമാരെ വഞ്ചിച്ചു എന്നാണ് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും, ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രനും പറഞ്ഞത്. തൃശൂരിലെ തോൽവിക്ക് ശേഷം മൗനത്തിലായിരുന്ന കെ.മുരളീധരനെ അനുനയിപ്പിക്കാൻ വയനാട് സീറ്റ് ഓഫർ ചെയ്തിരുന്നതായി രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ച ഉണ്ടായിരുന്നു. എന്നാൽ പ്രിയങ്കയുടെ വരവിനെ സ്വാഗതം ചെയ്ത കെ. മുരളീധരൻ വയനാട് കോൺഗ്രസിൻ്റെ പൊന്നാപുരം കോട്ടയെന്നാണ് പറഞ്ഞത്.രാഹുലിന് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും മുരളീധരൻ പറഞ്ഞു.





































