27.8 C
Kollam
Saturday 27th December, 2025 | 01:04:46 PM
Home Blog Page 2618

നടന്‍ ദര്‍ശന്റെ മാനേജര്‍ മരിച്ച നിലയില്‍; ശ്രീധറിന്റെ മരണത്തിന് രേണുകാസ്വാമി കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് സംശയം

ബെംഗളൂരു: കൊലപാതക കേസില്‍ കന്നഡ നടന്‍ ദര്‍ശന്‍ അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹത്തിന്റെ മാനേജരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ നടന്റെ ഫാം ഫൗസിലാണ് ശ്രീധര്‍ എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ ഫാം ഫൗസിന്റെ നടത്തിപ്പുകാരാനായിരുന്നു ശ്രീധര്‍. ഇവിടെ നിന്ന് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. മരിക്കാന്‍ തീരുമാനിച്ചതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കി ഒരു വീഡിയോ സന്ദേശവും ശ്രീധര്‍ തയ്യാറാക്കിയിരുന്നതായി പൊലീസ് പറയുന്നു.

മരിക്കാന്‍ തീരുമാനിച്ചെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ് വീഡിയോയെന്നും പൊലീസ് പറയുന്നു. തന്റെ കുടുംബത്തെ ഇതിലേക്ക് ഒരുകാരണവശാലും വലിച്ചിഴയ്ക്കരുതെന്നും ശ്രീധര്‍ കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ദര്‍ശന്‍ അറസ്റ്റിലായ രേണുകാ സ്വാമി കൊലപാതകവുമായി ശ്രീധറിന് ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. രാജ്യമെമ്പാടും വലിയ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു കൊലപാതകകേസില്‍ സൂപ്പര്‍സ്റ്റാര്‍ ദര്‍ശന്‍ അറസ്റ്റിലായത്. കന്നഡ സിനിമാരംഗത്ത് ചലഞ്ചിംഗ് സ്റ്റാര്‍ എന്ന് വിളിപ്പേരുള്ള ദര്‍ശന്‍ ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.

ദര്‍ശന്റെ പെണ്‍സുഹൃത്തും സിനിമാ താരവുമായ പവിത്രാ ഗൗഡയ്ക്ക് മോശം പരാമര്‍ശം നിറഞ്ഞ മെസേജ് അയച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒരു സംഘമാളുകളെ ഉപയോഗിച്ച് ദര്‍ശന്‍ രേണുകാസ്വാമിയെ തട്ടിക്കൊണ്ടുവരികയും മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. കാണാതായി ദിവസങ്ങള്‍ക്കു ശേഷം രേണുകാസ്വാമിയുടെ മൃതദേഹം ബെംഗളൂരുവിലെ അഴുക്കുചാലില്‍ കണ്ടെത്തുകയായിരുന്നു.

വഴിയാത്രക്കാരിക്ക് എതിരെ അതിക്രമം നടത്തിയ ആളെ നാട്ടുകാര്‍ പിടികൂടി

ചടയമംഗലം: വഴിയാത്രക്കാരിക്ക് എതിരെ അതിക്രമം നടത്തിയ ആളെ ചടയമംഗലം പോലീസിന്റെ പിടിയിലായി. ചടയമംഗലം പൂങ്കോട് വയലോരം വീട്ടില്‍ രാജീവിനെ(46)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. വഴിയാത്രക്കാരിയായ യുവതി ആയൂര്‍ ചടയമംഗലം റോഡിലെ ഫുട്പാത്തിലൂടെ നടന്നു പോകുമ്പോള്‍ ഇയാള്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. തുടര്‍ന്ന് ഇയാളെ ആളുകള്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ചിറയില്‍ വീണ് മുങ്ങി മരിച്ചു

ചാത്തന്നൂര്‍: വീടിന് സമീപമുള്ള ചിറയില്‍ കാല്‍വഴുതി വീണ് കുടുംബനാഥന്‍ മുങ്ങി മരിച്ചു. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം പള്ളിവാതുക്കല്‍ വീട്ടില്‍ ഉണ്ണിമോന്‍ (48) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. മാമ്പള്ളികുന്നത്തെ കണ്ണങ്കര ചിറയ്ക്ക് അരികിലൂടെ നടന്ന് പോകുമ്പോള്‍ കാല്‍ തെറ്റി വീഴുകയായിരുന്നു.
നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരവൂര്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ചാത്തന്നൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കൂലിപ്പണിക്കാരനായിരുന്നു. ഭാര്യ: സിന്ധു. മക്കള്‍: ബിന്‍സിമോള്‍, മാനസി.

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ പെണ്‍കുട്ടി ആത്മഹത്യ; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

തിരുവനന്തപുരത്ത് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ബിനോയിക്കെതിരെ (22) പോക്സോ വകുപ്പ് ചുമത്തി പൂജപ്പുര പൊലീസ് കേസെടുത്തു.
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫ്ളുവന്‍സര്‍ കൂടിയായ യുവാവിനെതിരെ കേസെടുത്തത്. മുന്‍പ് സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്ന യുവാവ് 2 മാസമായി വരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. മരണത്തിന് കാരണം സൈബര്‍ ആക്രമണമല്ലെന്നും അച്ഛന്‍ പറഞ്ഞു.
തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെണ്‍കുട്ടി ഇന്നലെയാണ് മരിച്ചത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണം.
അടുത്തിടെ ബിനോയിയുമായുള്ള സൗഹൃദം പെണ്‍കുട്ടി ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ പോസ്റ്റുകള്‍ക്കും റീലുകള്‍ക്കും താഴെ അധിക്ഷേപ കമന്റുകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ മകളുടെ മരണത്തിന് കാരണം സൈബര്‍ ആക്രമണമല്ലെന്നും നെടുമങ്ങാട്ടെ ഇന്‍ഫ്ളുവന്‍സറെ സംശയിക്കുന്നതായും പെണ്‍കുട്ടിയുടെ അച്ഛന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ബിനോയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ചോദ്യം ചെയ്യുന്നതിനിടെ ബിനോയ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതായാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയുമായുള്ള ബന്ധവുമായി ബന്ധപ്പെട്ട ബിനോയിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും പോലീസ് വ്യക്തമാക്കി.

സിപിഎം നേതാവിനോട് മുട്ടി, രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

അഞ്ചൽ.സിപിഎം നേതാവിനോട് അപമര്യാദ, രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഗ്രേഡ്എസ്ഐ അനിൽകുമാർ സിപിഒ ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്ത്. സിപിഎം നേതാവ് രവീന്ദ്രനാഥിൻ്റെ പരാതിയിലാണ് നടപടി.

അടിപിടി കേസ് ഒത്തുതീർപ്പ് ആക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ രവീന്ദ്രനാഥും പോലീസും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. പിന്നാലെയാണ് പോലീസുകാർ മോശമായി പെരുമാറി എന്ന് കാണിച്ച് ഇദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ എസ്പിയാണ് നടപടി സ്വീകരിച്ചത്

പുതിയ ചരിത്രം സൃഷ്ടിച്ച ജനവിധിയാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിലേതെന്ന് പ്രധാനമന്ത്രി

വാരണാസി. പുതിയ ചരിത്രം സൃഷ്ടിച്ച ജനവിധിയാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിലേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ജനാധിപത്യ രാജ്യങ്ങളിൽ അപൂർവമായി മാത്രമാണ് ഒരേ സർക്കാർ തുടർച്ചയായി മൂന്നാമതും അധികാരത്തിൽ വരിക ,.വാരാണസിയിൽ പിഎം കിസാൻ സമ്മാൻ നിധി സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
. ഇത്തവണ ചരിത്ര തീരുമാനമാണ് ഇന്ത്യയിലെ ജനങ്ങൾ സ്വീകരിച്ചത്. 60 വർഷത്തിനിടയിൽ ഒരു സർക്കാരിനും ഹാട്രിക് നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല.

കാശിയിലെ ജനങ്ങൾ എംപിയെ മാത്രമല്ല പ്രധാനമന്ത്രിയെ കൂടിയാണ് തെരഞ്ഞെടുത്തതെന്നും നരേന്ദ്രമോദി പറഞ്ഞു. പൊതു തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് നരേന്ദ്രമോദി വാരണാസി സന്ദർശിച്ചത്

രാജ്യസഭ,മൂന്ന് സീറ്റുകളിലേക്ക് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം.കേരളത്തിൽനിന്ന് രാജ്യസഭയിലേക്ക് ഒഴിവ് വന്ന മൂന്ന് സീറ്റുകളിലേക്ക് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഇടതുമുന്നണിയിലെ സിപിഐ പ്രതിനിധിയായി പി.പി. സുനീർ, കേരള കോൺഗ്രസ് എമ്മിൽ നിന്ന് ജോസ് കെ. മാണി, യുഡിഎഫിൽ മുസ്ലിം ലീഗിൽ നിന്ന് അഡ്വ ഹാരിസ് ബീരാൻ എന്നിവരാണ് എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടതുമുന്നണിക്ക് രണ്ട് പേരെയും യുഡിഎഫിന് ഒരാളെയും വിജയിപ്പിക്കാൻ സാധിക്കും.സ്വതന്ത്രനായി പത്രിക നൽകിയ സേലം സ്വദേശി ഡോ. പത്മരാജന്റെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളിയതോടെ മത്സര രംഗത്ത് മുന്നണി സ്ഥാനാർഥികളായ മൂന്നുപേർമാത്രമായി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിച്ചതോടെ വരണാധികാരിയായ നിയമസഭാ സ്പെഷ്യൽ സെക്രട്ടറി ഷാജി സി. ബേബി വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു.

ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

കോട്ടയം. നാട്ടകത്ത് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു യുവാവ് മരിച്ചു. കൊല്ലാട് സ്വദേശിയായ സച്ചിൻ ആണ് മരിച്ചത്

ഒപ്പം ഉണ്ടായിരുന്നയാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

12 കോടി ചെലവഴിച്ച നിർമ്മിച്ച പാലം ഉദ്ഘാടനത്തിന് മുൻപ് തകർന്നു

പട്ന.ബീഹാറിൽ 12 കോടി ചെലവഴിച്ച നിർമ്മിച്ച പാലം തകർന്നു.ബക്ര നദിക്ക് കുറുകെ നിർമിച്ച പാലമാണ് ഉദ്ഘാടനത്തിന് മുൻപ് തകർന്നുവീണത്.ആളപായമില്ല

അരാരിയ ജില്ലയിൽ കുർസകാന്തയെയും സിക്തിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്.പാലം ഒരു വശത്തേക്ക് ചരിഞ്ഞതും പിന്നാലെ ആളുകൾ തടിച്ചുകൂടുന്നതും, പാലം തകർന്നുവീഴുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

നിർമാണക്കമ്പനിയുടെ അനാസ്ഥ മൂലമാണ് 12 കോടി ചിലവഴിച്ചു നിർമ്മിക്കുന്ന പാലം തകർന്നതെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നുമാണ് ആവശ്യം.നേരത്തെ നിർമിച്ച പാലത്തിന്റെ അപ്രോച്ച് റോഡ് വെട്ടിപ്പൊള്ളിച്ച് പുതിയ പാലം നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയം തൊഴിലാളികൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി

പാരിസ്ഥിതിക അവബോധം കുഞ്ഞുങ്ങളിൽ നിന്ന് തുടങ്ങണം:ഡോ. പി കെ ഗോപൻ

മുതുപിലാക്കാട്.പാരിസ്ഥിതിക അവബോധം നൽകി തുടങ്ങേണ്ടത് കൊച്ചു കുട്ടികളിൽ നിന്നാണെന്ന് ഡോ പി കെ ഗോപൻ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് അതിനുതകുന്ന തരത്തിലുള്ള പാഠ്യപദ്ധതിയാണ് പുതിയ പാഠപുസ്തകത്തിലൂടെ വിഭാവനം ചെയ്തിട്ടുള്ളതെന്നും കൂട്ടിച്ചേർത്തു.
പ്രശസ്ത കവിയത്രി സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കിവരുന്ന ഇക്കോ സ്റ്റോൺ ചലഞ്ചിന്റെ കൊല്ലം ജില്ലാതല ഉദ്ഘാടനം ശാസ്താംകോട്ട മുതുപിലാക്കാട് എൻഎസ്എസ് യുപിഎസിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷണത്തോടൊപ്പം പ്ലാസ്റ്റിക്കിന്റെ അവബോധം കൂടി കുട്ടികളിൽ സംജാതമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കിവരുന്നത്. പ്ലാസ്റ്റിക് കുപ്പികളിൽ പ്ലാസ്റ്റിക് കവറുകൾ നിറച്ച് മരത്തിന് ഇരിപ്പിടം നിർമ്മിക്കുന്ന ഒരു പ്രത്യക്ഷ പരിസ്ഥിതി സംരക്ഷണ പ്രവർത്തനമാണ് ഇക്കോസ്റ്റോൺ പ്രോജക്ട്.
രാജ് മോഹൻ അധ്യക്ഷനായി യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു. ട്രസ്റ്റ് സഹകാരി ശൂരനാട് രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു.
വാർഡ് മെമ്പർ അനിൽ തുമ്പോടൻ –
വികസന സമിതി ചെയർമാൻ ഉദയൻ വിഷുക്കണി, തുടങ്ങിയവർ സംസാരിച്ചു.
ബിന്ദു കെ എസ് . കൃതജ്ഞത പറഞ്ഞു