Home Blog Page 2615

കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ നാലുവയസുകാരിക്ക് ഇ കോളി അണുബാധ ഉള്ളതായി കണ്ടെത്തി

കൊച്ചി. കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റിൽ നാലുവയസുകാരിക്ക് ഇ കോളി അണുബാധ ഉള്ളതായി കണ്ടെത്തി.
സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് അണുബാധ സ്വീകരിച്ചത്. ഫ്ലാറ്റിൽ ഉണ്ടായ രോഗബാധ അസോസിയേഷന്റെ പിടിപ്പുകേട് മൂലമെന്ന് രോഗബാധിതരുടെ കുടുംബങ്ങൾ ആരോപിച്ചു.

കഴിഞ്ഞ രണ്ടുദിവസമായി അതിസാരവും ഛർദ്ദിയും മൂലം അസുഖ ബാധിതായിരുന്നു നാല് വയസുകാരി. തുടർന്ന് കുടുംബം നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ശരീരത്തിൽ കോളി ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഫ്ലാറ്റിലെ വെള്ളത്തിൽ കോളി സാന്നിധ്യം ഉണ്ടെന്ന കാര്യം അസോസിയേഷൻ ഭാരവാഹികൾ മനപ്പൂർവം മറച്ചുവച്ചെന്നാണ്‌ രോഗബാധിതരുടെ കുടുംബം ആരോപിക്കുന്നത്.

മൂന്നു ദിവസത്തിനു ശേഷം ആരോഗ്യവകുപ്പിന്റെ പരിശോധന
ഫലം പുറത്തു വരും. സൂപ്പർ ക്ളോറിനൈസേഷൻ നടത്തിയ വെള്ളമാണ് നിലവിൽ ഫ്ലാറ്റിൽ ഉപയോഗിക്കുന്നത്. വിവിധ ആശുപത്രികളിലായി 28 പേർ ഇപ്പോഴും ചികിത്സയിലുണ്ട്.

കുവൈത്ത് തീപ്പിടിത്തം: എട്ട് പേര്‍ കസ്റ്റഡിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന് തീപിടിച്ച് 50 പേര്‍ മരിച്ച സംഭവത്തില്‍ എട്ട് പേര്‍ കസ്റ്റഡിയില്‍. മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്ഷ്യന്‍സും ഒരു കുവൈത്തി പൗരനുമാണ് കസ്റ്റഡിയിലുള്ളത് എന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. ഇവര്‍ക്കെതിരെ നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങള്‍ ചുമത്തും. അതിനിടെ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 15,000 ഡോളര്‍ (ഏകദേശം 12.5 ലക്ഷം രൂപ) വീതം കുവൈത്ത് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിരുന്നു. തുക അതത് എംബസികള്‍വഴിയാകും വിതരണം ചെയ്യുക.

കള്ളക്കുറിച്ചി മദ്യദുരന്തം: മരണസംഖ്യ 32 ആയി; 66 പേർ ചികിത്സയിൽ, വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 32 ആയി ഉയർന്നു. 66 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നലെ രാത്രിയാണ് കരുണാപുരത്തെ വ്യാജ മദ്യ വില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചവരാണ് ദുരന്തത്തിനിരയായത്. വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഇവര്‍ക്ക് തലവേദനയും ഛര്‍ദിയും വയറുവേദന ഉള്‍പ്പടെ അനുഭവപ്പെടുകയായിരുന്നു. ബുദ്ധിമുട്ട് അനുഭവപ്പെട്ടവരെ കുടുംബം ഉടന്‍ കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. കള്ളക്കുറിച്ചിയിലും പുതുച്ചേരിയിലുമായി 66 പേരാണ് ചികിത്സയിലുള്ളത്. എന്നാല്‍ വ്യാജമദ്യമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ പറഞ്ഞു.
സംഭവത്തെ തുടർന്ന് ജില്ലാ കളക്ടറെ സ്ഥലം മാറ്റി. വിദഗ്ധ സംഘം ഇന്ന് സ്ഥലം പരിശോധിക്കും.

വീട് കുത്തി തുറന്ന് മോഷണം: 23 പവൻ സ്വർണാഭരണങ്ങളും രണ്ടരലക്ഷം രൂപ വിലവരുന്ന വജ്രവും കവർന്നു

കാസർകോട് മാതമംഗലത്ത് എസ്ബിഐ മുൻ ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണാഭരണങ്ങളും രണ്ടരലക്ഷം രൂപ വിലവരുന്ന വജ്രവും കവർന്നു. മാതമംഗലം പാണപ്പുഴ റോഡിലെ ജയപ്രസാദിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ജയപ്രസാദും ഭാര്യ ദീപയും ആയുർവേദ ചികിത്സക്കായി തളിപ്പറമ്പിനടുത്ത് ആശുപത്രിയിലായിരുന്നു.
സമീപത്തെ വീട്ടിലെ നിരീക്ഷണ കാമറയിൽ മോഷ്ടക്കാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇന്നലെ പുലർച്ചെ മൂന്നിനും 3.45-നും ഇടയിലാണ് സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടു പേർ ടോർച്ചുമായി വീട്ടിലേക്ക് വരുന്നതും പോകുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. തുടർന്ന് അലമാരയിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും വജ്രവും മോഷ്ടിക്കുകയുമായിരുന്നു.

വണ്ടാനം മെഡിക്കൽ കോളജിൽ 6 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ 6 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ .ഉച്ചയ്ക്ക് കാൻറീനിൽ നിന്ന് ചിക്കൻ ബിരിയാണി കഴിച്ച വിദ്യാർത്ഥികൾക്കാണ് വിഷബാധ ഉണ്ടായത്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ നടന്ന യു ജി സി നെറ്റ് പരീക്ഷ റദ്ദാക്കി

ന്യൂ ഡെൽഹി : ഇന്നലെ നടന്ന യു ജി സി നെറ്റ് പരീക്ഷ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി.പരീക്ഷയിൽ ക്രമക്കേടും കണ്ടത്തിയതിനെ തുടർന്ന് വീണ്ടും പരീക്ഷ നടത്താൻ തീരുമാനം.ക്രമക്കേടുകൾ നടന്നതിൽ സിബിഐ അന്വേഷണത്തിനും തീരുമാനമായിട്ടുണ്ട്.

കള്ളക്കുറിച്ചി വിഷമദ്യം: മരണം 18 ആയി ; 50 പേർ ആശുപത്രിയിൽ, 10 പേരുടെ നില അതീവ ഗുരുതരം

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. ഇതിൽ ഒരു സ്ത്രീയും ഉൾപ്പെടും. 50-ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതിൽ 10 പേരുടെ നില അതീവ ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നലെ രാത്രിയാണ് കരുണാപുരത്തെ വ്യാജ മദ്യ വില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചവരാണ് ദുരന്തത്തിനിരയായത്. വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഇവര്‍ക്ക് തലവേദനയും ഛര്‍ദിയും വയറുവേദന ഉള്‍പ്പടെ അനുഭവപ്പെടുകയായിരുന്നു. ബുദ്ധിമുട്ട് അനുഭവപ്പെട്ടവരെ കുടുംബം ഉടന്‍ കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. കള്ളക്കുറിച്ചിയിലും പുതുച്ചേരിയിലുമായി 40ഓളം പേരാണ് ചികിത്സയിലുള്ളത്. എന്നാല്‍ വ്യാജമദ്യമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ പറഞ്ഞു.
സംഭവത്തെ തുടർന്ന് ജില്ലാ കളക്ടറെ സ്ഥലം മാറ്റി.

കുവൈത്ത് തീപിടിത്തം:എട്ട് പേർ കസ്റ്റഡിയിലെന്ന് സൂചന

കുവൈത്ത് :മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ എട്ട് പേരെ കസ്റ്റഡിയിലെടുത്തതായി സൂചന. ഇതിൽ മൂന്ന് ഇന്ത്യാക്കാരും ഒരു കുവൈറ്റ് പൗരനും, നാല് ഈജിപ്റ്റ്കാരും ഉൾപ്പെടുന്നതായി ആണ് പുറത്ത് വിവരം. പബ്ളിക്ക് പ്രോക്സിക്യൂഷൻ പ്രകാരമാണ് നടപടി.

ജൂൺ 12ന് ഉണ്ടായ ദുരന്നിൽ മരിച്ചവരുടെ എണ്ണം 49 ആയിരുന്നു. മരിച്ചവരിൽ 24 പേർ മലയാളികളായിരുന്നു. മംഗഫിലെ വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പായി പ്രവർത്തിച്ചിരുന്ന ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാർ താമസിക്കുന്ന ആറുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ വിവിധ ഫ്‌ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്.

കോട്ടാത്തലമദ്യഷാപ്പിലെ സംഘർഷം ,പ്രതി പോലീസ് പിടിയിൽ

കൊട്ടാരക്കര. കോട്ടാത്തല മദ്യഷാപ്പിലെ സംഘർഷവുമായി ബന്ധപ്പെട്ട് അകത്രമി പിടിയിലായി. കോട്ടാത്തല സ്വദേശി വിപിനെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.കൊട്ടാരക്കര സ്വദേശി രതീഷിനെ കഴിഞ്ഞ ഏഴാം തീയതിയാണ് പ്രതി ആക്രമിച്ചത്. മദ്യപിക്കാൻ പണം ചോദിച്ചത് രതീഷ് നിഷേധിച്ചു. ഇതില്‍ പ്രകോപിതനായ പ്രതി കള്ളുകുപ്പി കൊണ്ട് രതീഷിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രതീഷ് ആശുപത്രിയിലാണ്.

നെല്ല് അടക്കമുള്ള ഖാരിഫ് വിളകളുടെ മിനിമം താങ് വില വർദ്ധിപ്പിച്ചു

ന്യൂഡെല്‍ഹി. നെല്ല് അടക്കമുള്ള ഖാരിഫ് വിളകളുടെ മിനിമം താങ് വില വർദ്ധിപ്പിച്ചു.ഇന്ന് ചേർന്ന കേന്ദ്ര മന്ത്രി സഭ യോഗത്തിൽ ആണ് തീരുമാനം.മുൻവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന സമ്പൂർണ വർധനയാണ് ഉണ്ടായതെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്.രാജ്യത്തെ ആദ്യ ഓഫ്‌ഷോർ കാറ്റാടി ഊർജ്ജ പദ്ധതിക്കും മഹാരാഷ്ട്രയിൽ ഗ്രീൻഫീൽഡ് ഡീപ് ഡ്രാഫ്റ്റ് തുറമുഖ പദ്ധതിക്കും മന്ത്രി സഭയുടെ അംഗീകാരം.

2024-25 ഖാരിഫ് വിള സീസണിൽ, നെല്ലി ന്റെ എംഎസ്പി ക്വിൻ്റലിന് 117 രൂപ വർധിപ്പിച്ചു. 2,300 രൂപയാണ്‌ പുതിയ മിനിമം താങ് വില.

റാഗി, ബജ്‌റ, ജോവർ, ചോളം, പരുത്തി എന്നിവയുൾപ്പെടെ 14 ഖാരിഫ് സീസണിലെ വിളകൾക്ക് മിനിമം താങ്ങുവില വർധിപ്പിച്ചു.

ഉൽപ്പാദനച്ചെലവിൻ്റെ 1.5 ഇരട്ടി വരുന്നതാണ് MSP യെന്നും,മുൻ സീസണിനേക്കാൾ 35,000 കോടി രൂപ വർദ്ധനവ് ഉണ്ടായെന്നും കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.

തമിഴ് നാട്ടിലും ഗുജറാത്തിലും രാജ്യത്തെ ആദ്യ ഓഫ്‌ഷോർ കാറ്റാടി ഊർജ്ജ പദ്ധതിക്ക് മന്ത്രി സഭ അംഗീകാരം നൽകി.500 മെഗാവാട്ട് വീതമുള്ളതാണ് പദ്ധതികൾ. മഹാരാഷ്ട്രയിൽ വധവൻ ഗ്രീൻഫീൽഡ് ഡീപ് ഡ്രാഫ്റ്റ് മേജർ പോർട്ട് പദ്ധതിയും മന്ത്രിസഭ അംഗീകരിച്ചു.

ജവഹർലാൽ നെഹ്‌റു തുറമുഖ അതോറിറ്റിയും മഹാരാഷ്ട്ര മാരിടൈം ബോർഡും സംയുക്തമായാണ് പദ്ധതി.

വാരണാസി വിമാനത്താവളത്തിന്റെ പുതിയ ടെർമിനലും റൺവേ വിപുലീകരണവും ഉൾപ്പെടെ2,869.65 കോടി രൂപയുടെ പദ്ധതിക്കും കേന്ദ്രം അംഗീകാരം നൽകി.