ശാസ്താംകോട്ട : എസ് എൻ ഡി പി യോഗം കുന്നത്തൂർ യൂണിയനിൽ ശാഖാ ഭാരവാഹികളുടെയും ശാഖകളിലെ ഗുരുക്ഷേത്രങ്ങളിലെ വൈദികരുടെയും സംയുക്ത യോഗം നടന്നൂ. യൂണിയൻ പ്രസിഡൻ്റ് ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി റാം മനോജ് പ്രവർത്തന റിപ്പോർട്ടും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയവും അവതരിപ്പിച്ചു. യോഗം ഡയറക്ടർ ബോർഡു മെമ്പർ വി. ബേബികുമാർ യൂണിയൻ കൗൺസിലർമാരായ പ്രേം ഷാജി , നെടിയവിള സജീവൻ, പഞ്ചായത്തു കമ്മിറ്റി അംഗങ്ങളായ ആർ. സുഗതൻ, സുഭാഷ് ചന്ദ്രൻ, രഞ്ജിത്ത് എന്നിവർ സംസാരിച്ചു. വനിതാ സംഘം സെക്രട്ടറി ദിവ്യ, ഖജാൻജി അനിതാ ബാബു , വൈസ് പ്രസിഡൻ്റ് സുപ്രഭ യൂത്ത്മൂവ്മെൻ്റ് കൺവീനർ ആർ രാജീവ് ട്രഷറർ അമൽ എംപ്ലോയിസ് ഫോറം പ്രസിഡൻ്റ് അനിൽകുമാർ, സെക്രട്ടറി ലീന ശാഖാ ഭാരവാഹികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് വൈദിക യോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.
കുന്നത്തൂർ യൂണിയനിൽ സംയുക്ത യോഗവും വൈദിക യോഗരൂപീകരണവും നടന്നു

പള്ളിമുക്കിൽ പ്രവർത്തിക്കുന്ന ഖ്വവ ഹോട്ടലിൽ തീപിടുത്തം
കൊല്ലം പള്ളിമുക്കിൽ പ്രവർത്തിക്കുന്ന ഖ്വവ ഹോട്ടലിൽ തീപിടുത്തം.
ഹോട്ടലിൻ്റെ അടുക്കളയിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്. കൊല്ലം കടപ്പാക്കടയിൽ നിന്ന് അഗ്നിരക്ഷാ യുണിറ്റിൻ്റെ മൂന്ന് വാഹനങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കി. ആർക്കും പരിക്കില്ല. തീപിടുത്തം എങ്ങനെ ഉണ്ടായെന്ന് വ്യക്തമല്ല.
എം.സി.റോഡില്‍ കാറിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു
കൊട്ടാരക്കര: എം.സി.റോഡില്‍ കരിക്കത്ത് കാറിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു. ലോവര്‍ കരിക്കം കാഞ്ഞിരം വിള വീട്ടില്‍ ജോണ്‍ (67) ആണ്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്കു പോവുകയായിരുന്ന കാറാണ് ജോണിനെ ഇടിച്ചത്. ഉടന്‍തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സാറാമ്മ ജോണ്‍. മക്കള്‍: ബേബിക്കുട്ടി, മിനി സജി. മരുമക്കള്‍: സജി ബേബി, സുജ കുഞ്ഞുകുട്ടി.
അഭിഭാഷകൻ അഡ്വ പാരിപ്പള്ളി രവീന്ദ്രൻ അന്തരിച്ചു
കൊല്ലം.പ്രമുഖ അഭിഭാഷകൻ അഡ്വ പാരിപ്പള്ളി രവീന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.പരവൂർ പുറ്റിങ്ങൽ കേസിൽ ഉൾപ്പടെ നിരവധി കേസുകളുടെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്നു. ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഭാരവാഹി,സിപിഐഎം കൊല്ലം മുൻ ഏര്യാ കമ്മിറ്റി അംഗമായിരുന്നു.
കുടുംബ കാരണങ്ങള്‍ചൂണ്ടിക്കാട്ടി അവധി അപേക്ഷ നല്‍കി; നേരെ പോയത് വനിത സഹപ്രവര്‍ത്തകയോടൊപ്പം ഹോട്ടല്‍ മുറിയിലേക്ക്… ഡിസിപിക്ക് കിട്ടിയത് എട്ടിന്റെ പണി
കുടുംബ കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി അവധി അപേക്ഷ നല്‍കി അവധി വാങ്ങിയ ശേഷം വനിതാ കോണ്‍സ്റ്റബിളുമായി കാണ്‍പൂരിനടുത്തുള്ള ഹോട്ടലില്‍ മുറിയെടുത്ത ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ കോണ്‍സ്റ്റബിള്‍ റാങ്കിലേക്ക് തരം താഴ്ത്തി. ഉത്തര്‍പ്രദേശ് പോലീസ് ഡിപ്പാര്‍ട്ടുമെന്റാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മൂന്ന് വര്‍ഷം മുമ്പ് വനിതാ കോണ്‍സ്റ്റബിളിനൊപ്പം ഹോട്ടലില്‍ താമസിച്ച സംഭവത്തിലാണ് ഡെപ്യൂട്ടി സൂപ്രണ്ട് കൃപാ ശങ്കര്‍ കന്നൗജിയയെ ഉത്തര്‍പ്രദേശ് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്കിലേക്ക് തരംതാഴ്ത്തിയത്. പ്രവിശ്യാ ആംഡ് കോണ്‍സ്റ്റബുലറി (പിഎസി) ഗൊരഖ്പൂര്‍ ബറ്റാലിയനില്‍ കോണ്‍സ്റ്റബിളായിട്ടാണ് നിയമിച്ചത്.
ഹോട്ടലില്‍ മുറിയെടുത്ത ശേഷം ഇയാള്‍ തന്റെ സ്വകാര്യ, ഔദ്യോഗിക ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തു. വിളിച്ച് ലഭിക്കാതായപ്പോള്‍ ഭാര്യ അന്വേഷിച്ചെത്തി. പോലീസ് അന്വേഷണത്തില്‍ കാണ്‍പൂരിലെ ഒരു ഹോട്ടലില്‍ ഉദ്യോഗസ്ഥന്റെ മൊബൈല്‍ നെറ്റ്വര്‍ക്ക് അവസാനമായി സജീവമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഉദ്യോഗസ്ഥനെയും വനിതാ ഓഫിസറെയും ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെത്തിയത്.
ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്‍വഴി ബസ് ലഭിക്കാന്‍ ഇങ്ങനെ ഒരു മാര്‍ഗമുണ്ട്
ശാസ്താംകോട്ട. റെയില്‍വേ സ്റ്റേഷന് സമീപത്തുകൂടി ബസ് സര്‍വീസ് ഇല്ലാത്തത് വലിയ പ്രതിസന്ധിയായി മാറിയിരിക്കയാണ്. എക്സ്പ്രസ് ട്രയിനുകള്‍ അടക്കം ധാരാളം ട്രയിനുകള്‍നിര്‍ത്തുന്ന ഇവിടെ ബസ് സൗകര്യമില്ലാത്തത് ഏറ്റവും വലിയ പ്രശ്നമാണ്. ബസ് സര്‍വീസുകള്‍ ഉള്ള റോഡ് ഏറെ അകലെക്കൂടി ആയതിനാല്‍ സ്വകാര്യ യാത്രാമാര്‍ഗങ്ങള്‍ മാത്രമാണ് അകലെയുള്ള യാത്രക്കാര്‍ക്ക് ആശ്രയം. അടൂര്‍ മുതല്‍ ചവറ വരെയുള്ളവരും കിഴക്കേകല്ലടമുതല്‍ ശൂരനാട് വരെയുള്ളവരും ഇവിടെ എത്തി ട്രയിന്‍ പിടിക്കുന്നുണ്ട്. പ്രധാന പാതകളിലെ കുറേ ബസുകള്‍ റെയില്‍വേ സ്റ്റേഷന്‍വഴി തിരിച്ചുവിട്ടാല്‍ പ്രശ്നം പരിഹരിക്കാമെങ്കിലും സ്റ്റേഷന് ,സമീപത്തുകൂടിയുള്ള റോഡുകളുടെ ഇടുക്കം മൂലം ഇത് ചിന്തിക്കാനാവാത്ത നിലയാണ്. പഞ്ചായത്ത് റോഡ് വിപുലീകരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പാളിയതിന് മുഖ്യകാരണം സമീപവാസികളുടെ താല്‍പര്യക്കുറവാണ്.
കരുനാഗപ്പള്ളി ശാസ്താംകോട്ട റൂട്ടിലോടുന്ന കുറച്ച് സര്‍ക്കാര്‍ സ്വകാര്യ ബസുകള്‍ ഇതുവഴി തിരിച്ചുവിടാന്‍ മാര്‍ഗമുണ്ട്. കുറ്റിയില്‍മുക്കില്‍നിന്നും ചില ബസുകള്‍ കാവല്‍പ്പുരമുക്കുവരെയെത്തി വലതു തിരിഞ്ഞ് പൈപ്പുറോഡുവഴി ആഞ്ഞിലിമൂട് ഭാഗത്തേക്ക് എത്തിയാല്‍ ഈ പ്രശ്നം പരിഹരിക്കാം. കാവല്‍പ്പുരമുക്ക് ശാസ്താംകോട്ട സ്റ്റേഷന്‍റെ പ്ളാറ്റ്ഫോം എത്തുന്ന സ്ഥലമാണ്. ശാസ്താംകോട്ട ടൗണില്‍ സ്റ്റേ ചെയ്യാനെത്തുന്ന കുറച്ചു ബസുകളുടെ റൂട്ട് സ്റ്റേഷന്‍വരെ നീട്ടി നല്‍കിയും പ്രശ്നം പരിഹരിക്കാം.
ഇനി പൈപ്പ് റോഡിന്‍റെ കാര്യം,പരിതാപകരമെങ്കിലും പൈപ്പ് റോഡിന് ആവശ്യത്തിലേറെ വീതിയുണ്ട് വളവില്ലാത്ത നല്ല ഉറച്ച റോഡാണ്. അനുമതി നല്‍കാതെ ജല അതോറിറ്റി പിടിച്ചുവച്ചിരിക്കയാണ്. വലിയ വാഹനം കടക്കാതെ ഇരുമ്പുതൂണുകള്‍ നാട്ടിയിട്ടുമുണ്ട്. ഇതൊക്കെ ഉന്നതാധികൃതരുടെ തീരുമാനത്തിലൂടെ അനുകൂലമായി നടക്കും. പൈപ്പ് റോഡ് ടാര്‍ ചെയ്യാന്‍ പഞ്ചായത്തിന് കഴിയും . ശാസ്താംകോട്ട പഞ്ചായത്ത് ഒരുദശാബ്ദത്തിനുമുമ്പ് അതു തെളിയിച്ചതാണ്. മൈനാഗപ്പള്ളി പഞ്ചായത്തിലെ ത്രിതല സംവിധാനം ഉണര്‍ന്നാല്‍ പ്രശ്നം പരിഹരിക്കാനാവും.
നീറ്റ് പരീക്ഷ ക്രമക്കേട്; 63 വിദ്യാര്‍ത്ഥികളെ ഡീ ബാര്‍ ചെയ്തു
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്താകെ 63 വിദ്യാര്‍ത്ഥികളെ ഡീ ബാര്‍ ചെയ്തു. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതില്‍ 30 പേര്‍ ഗോധ്രയിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ളവരാണെന്ന് എന്‍ടിഎ വ്യക്തമാക്കി. ബിഹാറിലെ പട്നയില്‍ മാത്രം 17 വിദ്യാര്‍ഥികളെയാണ് എന്‍ടിഎ ഡീ ബാര്‍ ചെയ്തത്. ബാക്കിയുള്ളവര്‍ മറ്റിടങ്ങളില്‍ നിന്നുള്ളവരാണ്.
അതേസമയം, വിവാദത്തെ തുടര്‍ന്ന് ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്കുള്ള ഇന്നത്തെ പുനഃപരീക്ഷ എഴുതിയത് 813 പേര്‍ മാത്രമാണ്. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1,563 പേരില്‍ 750 പേര്‍ പരീക്ഷയ്ക്ക് എത്തിയില്ല. അതിനിടെ, നീറ്റ് ക്രമക്കേട് അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ നവാഡയിലാണ് സംഭവം നടന്നത്.
സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു
കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മരണം. അമ്മയും മകനുമാണ് വാഹനാപകടത്തില്‍ മരിച്ചത്. വൈപ്പിന്‍ നായരമ്പലം സ്വദേശി ബിന്ദു(44). മകന് അന്‍വിന്‍ (12) എന്നിവരാണ് മരിച്ചത്. ബിന്ദുവിന്റെ ഭര്‍ത്താവ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊടിക്കുന്നിൽ സുരേഷിന് കുന്നത്തൂർ നിയോജകമണ്ഡലത്തിൽ ആവേശോജ്ജ്വല വരവേൽപ്പ്
ശാസ്താംകോട്ട:നിയുക്ത മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷിന് കുന്നത്തൂർ നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശോജ്ജ്വല വരവേൽപ്പ്.നൽകി.കുന്നത്തൂർ നിയോജക മണ്ഡലത്തിലെ സ്വീകരണ പരിപാടികൾ മൺറോത്തുരുത്ത് കാനറാ ബാങ്ക് ജംഗ്‌ഷനിൽ കെപിസിസി അംഗം എം.വി ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു.യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ഗോകുലം അനിൽ അധ്യക്ഷത വഹിച്ചു.
തുടർച്ചയായുള്ള ചോദ്യപേപ്പർ ചോർച്ച മൂലം മോഡി ഭരണത്തിൽ പരീക്ഷ നടത്തിപ്പിൽ കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായി കൊടിക്കുന്നിൽ സുരേഷ് സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് പറഞ്ഞു.ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതിയ നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നു എന്നുള്ളത് വ്യക്തമാണ്.

ചോദ്യപേപ്പർ ചോർന്ന നീറ്റ് പരീക്ഷ റദ്ദാക്കാനുള്ള യാതൊരു നടപടിയും കേന്ദ്രസർക്കാർ കൈക്കൊണ്ടിട്ടില്ല.ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ ചോദ്യപേപ്പർ ചോർച്ച വിവാദം കോൺഗ്രസ് സഭയിൽ ഉന്നയിക്കുമെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി.മൺറോതുരുത്തിലെ പര്യടനത്തിനു ശേഷം കിഴക്കേ കല്ലട,പവിത്രേശ്വരം പഞ്ചായത്തുകളിലേക്ക്.12 മണിയോടെ കുന്നത്തൂർ പഞ്ചായത്തിൽ ആറ്റുകടവ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പര്യടനം തൂമ്പിൻപുറം,തുരുത്തിക്കര, കളീക്കലഴികത്ത് തുടങ്ങിയ ഭാഗങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം നെടിയവിളയിൽ സമാപിച്ചു.വിശ്രമത്തിനു ശേഷം ഭരണിക്കാവ്,പുന്നമൂട് വഴി പടിഞ്ഞാറെ കല്ലടയിലേക്ക്.മൈനാഗപ്പള്ളിയിൽ പഞ്ചായത്തുതല സ്വീകരണം ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു.കല്ലട ഫ്രാൻസിസ്, ഉല്ലാസ് കോവൂർ,പി.കെ രവി,രവി മൈനാഗപ്പളളി, കല്ലട ഗിരീഷ്, പി.എം സെയ്ദ്,
സുഭാഷ് ശൂരനാട്,ചന്ദ്രൻ കല്ലട,തോപ്പിൽ ജമാലുദ്ദീൻ,വൈ ഷാജഹാൻ,അനിൽ കാരക്കാട്,മിനി സൂര്യകുമാർ,വിനോദ് വില്യേത്ത്,രാജു ലോറൻസ്,സേതു ചെമ്പുംകണ്ടത്തിൽ,ഷിബു മൺറോ,റെജി കുര്യൻ, സുകുമാരപിള്ള,കല്ലട വിജയൻ,കല്ലട രമേശ്,സൈമൺ വർഗീസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.മൺറോത്തുരുത്ത്,
കിഴക്കേ കല്ലട,പവിത്രേശ്വരം,കുന്നത്തൂർ,
പടിഞ്ഞാറെ കല്ലട,മൈനാഗപ്പള്ളി,ശാസ്താംകോട്ട,
പോരുവഴി,ശൂരനാട് വടക്ക് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ശൂരനാട് തെക്ക് നാലുമുക്കിൽ സമാപിച്ചു.
എസ്എൻഡിപി ശാസ്താംകോട്ട ടൗൺ ശാഖയുടെ നേതൃത്വത്തിൽ മെറിറ്റ് അവാർഡും പഠനോപകരണവും വിതരണം ചെയ്തു
ശാസ്താംകോട്ട:കുന്നത്തൂർ എസ്എൻഡിപി യൂണിയൻ ശാസ്താംകോട്ട ടൗൺ ശാഖയുടെ നേതൃത്വത്തിൽ മെറിറ്റ് അവാർഡും പഠനോപകരണ വിതരണവും നടന്നു.യൂണിയൻ പ്രസിഡൻ്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി റാം മനോജ് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ഡോ.കമലാസനൻ മുഖ്യ പ്രഭാഷണം നടത്തി.എസ്.ദീപു, എസ് രമേശൻ,ഗുരുകുലം രാകേഷ്
,സുരേഷ് ബാബു,ആർ.രാജൻ തുടങ്ങിയവർ സംസാരിച്ചു.






































