തിരുവനന്തപുരം.ആരോഗ്യവകുപ്പിന്റെ അന്ത്യശാസനം പാലിക്കുന്നില്ല. അനധികൃത അവധിയിലുള്ളവർ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന നിർദ്ദേശം പാലിക്കാതെ ആരോഗ്യ പ്രവർത്തകർ. സമയപരിധി കഴിഞ്ഞിട്ടും ഡോക്ടർമാർ അടക്കമുള്ളവർ ജോലിയിൽ തിരികെ പ്രവേശിച്ചില്ല. അനധികൃത അവധിയിലുള്ള 700 പേരിൽ തിരികെ പ്രവേശിച്ചത് 24 പേർ. തിരികെ ജോലിയിൽ പ്രവേശിക്കാത്തവരെ പുറത്താക്കാനുള്ള നടപടികളുമായി ആരോഗ്യവകുപ്പ്. ഒരുമാസം മുമ്പാണ് ആരോഗ്യവകുപ്പ് അനധികൃത അവധിയിലുള്ളവർ തിരികെ എത്തണമെന്ന് നിർദ്ദേശം നൽകിയത്
തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു
കോട്ടയം. തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു.ബഷീര്‍ സ്മാര വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാ(53)ണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞ് വീണു
സന്തോഷ് കുഴഞ്ഞു വീഴുന്നതു കണ്ടു വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി. ഇതോടെ മറ്റു അധ്യാപകരെത്തി ഉടന്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യ നില വഷളായതോടെ വിദഗ്ധ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 20 വര്‍ഷമായി ബഷീര്‍ സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു സന്തോഷ് കുമാര്‍.
സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4ന് ചോറ്റാനിക്കര അമ്ബാടിമലയിലുള്ള മണ്ണാത്തിക്കുന്നേല്‍ വസതിയില്‍ നടക്കും.
സംസ്ഥാനത്ത് ഇന്നും നാളെയും കൂടെ ശക്തമായ മഴ
സംസ്ഥാനത്ത് ഇന്നും നാളെയും കൂടെ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന്
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാൻ സാധ്യത.കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതുണ്ട്.
കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
മലപ്പുറം. കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.രണ്ടുപേർക്ക് പരിക്ക്.ചെറുമുക്ക് സ്വദേശി സിനാൻ (22) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ സ്കൂട്ടിയിലെ സഹയാത്രികനായ ചുള്ളിക്കുന്ന് സ്വദേശി മുബഷിറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാർ യാത്രക്കാരനായ വേങ്ങര സ്വദേശിയ തിരൂരങ്ങാടി ഗവൺമെൻറ് ഗവൺമെൻ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു
കണ്ണൂരിലെ ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസ് പാർട്ടി സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്ത്
കണ്ണൂര്‍. മനു തോമസിൻ്റെ കത്ത് പുറത്ത്, കണ്ണൂരിലെ ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസ് പാർട്ടി സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്ത് വന്നു. യുവജന കമ്മീഷൻ ചെയർമാൻ എം ഷാജറിനെതിരായ പരാതി ഉള്ള കത്താണ് ഇത്. എം ഷാജർ കൊട്ടേഷൻ സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും തെളിവായി ശബ്ദരേഖ ലഭിച്ചതായി പരാതിയിൽ പറയുന്നു. ശബ്ദരേഖ വന്നത് ആകാശ് തില്ലങ്കേരിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ. പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതിയാണ് പുറത്തുവന്നത്.
അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയ സ്വര്‍ണ കടത്തുകാരുടെ രക്ഷകര്‍ സിപിഎമ്മിലെ ചില ഉന്നത നേതാക്കളാണെന്നായിരുന്നു മനു തോമസിന്റെ ആരോപണം.
സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുമായി പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് ഇപ്പോഴും ബന്ധമുണ്ടെന്നായിരുന്നു സിപിഎമ്മില്‍ നിന്നും ഒഴിവായതിനു ശേഷം മനു തോമസിന്റെ ആരോപണം. ഇത്തരം ബന്ധങ്ങള്‍ ആദ്യം പാര്‍ട്ടിയില്‍ ചൂണ്ടിക്കാട്ടിയത് താനാണെന്നായിരുന്നു മനു തോമസിന്റെ വെളിപ്പെടുത്തല്‍. പാര്‍ട്ടിയെ മറയാക്കി തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നവരെ കുറിച്ചും ഇവര്‍ക്ക് സംരക്ഷണം നല്‍കുന്ന നേതാക്കളെ കുറിച്ചും സംസ്ഥാന കമ്മിറ്റിയിലും ജില്ലാ നേതൃയോഗങ്ങളിലും താന്‍ പരാതി നല്‍കിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ തിരുത്തല്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നേതൃത്വം നിസാര വല്‍ക്കരിച്ചുവെന്നാണ് മനുവിന്റെ ആരോപണം.
.
മാളബാങ്ക് തട്ടിപ്പ്,കോണ്‍ഗ്രസ് അന്വേഷണം പ്രഖ്യാപിച്ചു
തൃശൂര്‍.മാള സർവീസ് സഹകരണ ബാങ്കിലെ കരുവന്നൂർ മോഡൽ തട്ടിപ്പ്, സ്വന്തം ഭരണസമിതിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി
ജോയിൻ രജിസ്റ്ററുടെ റിപ്പോർട്ട് പഠിക്കാനും ഭരണസമിതിയുടെ വീഴ്ചകൾ വിലയിരുത്താനും 9 അംഗ സമിതിയെ ചുമതലപ്പെടുത്തി.വീഴ്ച ഉണ്ടായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ നേതൃത്വത്തെ സമീപിക്കാനാണ് നീക്കം.വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന മാള സർവീസ് സഹകരണ ബാങ്കിന് കൈവിട്ട് കോൺഗ്രസ് നേതൃത്വം.മാള സർവീസ് സഹകരണ ബാങ്കിലെ ഭരണസമിതിയുടെ കാര്യത്തിൽ പാർട്ടിക്ക് യാതൊരുവിധ നിയന്ത്രണവും ഇല്ലെന്ന് ഡിസിസി ജനറൽ സെക്രട്ടറി എ എ അഷ്റഫ്.പാർട്ടിയെ അനുസരിക്കുന്നവരല്ല ഭരണസമിതി അംഗങ്ങൾ.ഭരണസമിതിയുടെ തലപ്പത്തിരിക്കുന്നവരുടെ വ്യക്തി താൽപര്യങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം എന്ന് ആരോപണം.
സമസ്ത സ്ഥാപക ദിന നേതൃസംഗമം ഇന്ന് നടക്കും
കോഴിക്കോട്. സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 10 മണിക്ക് സമസ്ത അങ്കണത്തില്‍ വെച്ച് നേതൃസംഗമം നടക്കും. സ്ഥാപക പ്രസിഡണ്ട് വരക്കല്‍ മുല്ലക്കോയ തങ്ങളും ദീര്‍ഘകാലം സമസ്തയെ നയിച്ച ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരും അന്ത്യവിശ്രമം കൊള്ളുന്ന പുതിയങ്ങാടി വരക്കല്‍ മഖാം സിയാറത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകുന്ന ചടങ്ങ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്തയുടെ 99 ആം പിറന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലും നടത്തുന്നത്. കാലിക്കറ്റ് ടവറിൽ നടക്കുന്ന പരിപാടിയിൽ അബൂബക്കർ മുസ്‌ലിയാർക്കൊപ്പം ഇ. സുലൈമാൻ മുസ്ലിയാർ, ഇബ്രാഹിമുൽ ബുഖാരി തങ്ങൾ, അലി ബാഫഖി തങ്ങൾ തുടങ്ങിയവരും പങ്കെടുക്കും.
ക്വാറി ഉടമയുടെ കൊലപാതകം: പ്രതി പിടിയിൽ
തിരുവനന്തപുരം: കളിയ്ക്കാവിളയിൽ തിരുവനന്തപുരം സ്വദേശിയായ ക്വാറി ഉടമ ദീപു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ നേമം സ്വദേശി അമ്പിളിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ആക്രി കച്ചവടക്കാരനായ ഇയാൾ കൊലപാതകമുൾപ്പെടെയുള്ള നിരവധി കേസ്സുകളിലെ പ്രതിയാണ്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. കന്യാകുമാരി പോലീസ് അന്വേഷണം തുടരുകയാണ്.
പാലക്കാട് മെഡിക്കൽ കോളജിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
പാലക്കാട്: മെഡിക്കൽ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥി കൊല്ലം പെരിനാട് സ്വദേശി വിഷ്ണുവിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെ സഹപാഠികൾ ഭക്ഷണം കഴിച്ച് മടങ്ങി വന്നപ്പോൾ മുറി അടച്ചിട്ട നിലയിലായിരുന്നു. തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ.
കോട്ടയം ജില്ലയിൽ ഇന്ന് സകൂൾ അവധി
കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലും ഇന്ന് സ്ക്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.






































