തലയിലെ എണ്ണമെഴുക്കും അഴുക്കും കളഞ്ഞ് മുടി പട്ടുപോലെ തിളങ്ങാന്‍ ഇതാ ചില പ്രകൃതിദത്തമാര്‍ഗങ്ങള്‍….
ഉഴുന്നുമാവ് തലയില്‍ തേച്ചുപിടിപ്പിച്ചശേഷം ചീവയ്ക്കാപ്പൊടി ഉപയോഗിച്ച് കഴുകിയാല്‍ തലമുടിയില്‍ അധികമുള്ള എണ്ണമയം നീങ്ങും. അല്‍പ്പം ഉലുവ ഒരു ദിവസം വെള്ളത്തിലിട്ടു വയ്ക്കുക. പിറ്റേന്ന് ഇത് അരച്ചെടുത്തു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂണ്‍ നാരങ്ങാനീരും കൂട്ടിക്കലര്‍ത്തി തലയില്‍ പുരട്ടിയശേഷം പതിനഞ്ചു മിനിറ്റു കഴിഞ്ഞു കഴുകിക്കളയുക. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്താല്‍ അഴുക്കും മെഴുക്കും ഇളകുന്നതോടൊപ്പം മുടി പട്ടുപോലെ മൃദുലമാകും. അരക്കപ്പ് ചീവയ്ക്കാപ്പൊടി ആറു കപ്പ് വെള്ളത്തിലിട്ട് തിളപ്പിക്കുക. തണുത്തശേഷം തോര്‍ത്തുകൊണ്ട് അരിച്ചെടുക്കുക. ഷാംപൂവിനു പകരമായി ഇതു തലയില്‍ തേച്ചു കുളിക്കാം. ചെമ്പരത്തിയുടെ തളിരിലകള്‍ ശേഖരിച്ച് ഒരു ദിവസം വെള്ളത്തിലിട്ടു വയ്ക്കുക. അടുത്ത ദിവസം അതേ വെള്ളത്തില്‍ ഇലകള്‍ അരച്ചു പിഴിഞ്ഞെടുക്കുക. ഒന്നാംതരം താളി തയാറായിരിക്കുന്നു. കുറുന്തോട്ടി വേരോടെ പറിച്ചെടുത്ത് നന്നായി കഴുകിയശേഷം അരച്ചെടുക്കുക. ഇതു തലയില്‍ തേച്ചു കുളിച്ചാല്‍ മുടി പൊഴിച്ചില്‍ അകലും.
തലമുടി വരണ്ട് ചകിരിനാരുപോലെയായാല്‍ മുടിയുടെ മനോഹാരിത തിരികെ നേടാന്‍ മാര്‍ഗമുണ്ട്. മുട്ടയുടെ വെള്ള പതച്ചെടുത്ത് ഒരു ടീസ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് കുളിക്കും മുന്‍പ് തലയോട്ടിയില്‍ തിരുമ്മിപ്പിടിപ്പിക്കുക. ആഴ്ചയില്‍ രണ്ടു തവണ ഇങ്ങനെ ചെയ്യണം. കറ്റാര്‍ വാഴയും കയ്യോന്നിയും സ്ഥിരമായി തലയില്‍ തേച്ചു കുളിച്ചാല്‍ മുടി സമൃദ്ധമായി വളരും. ഇവ ഉപയോഗിച്ച് എണ്ണ കാച്ചിത്തേക്കുന്നതും ഗുണം ചെയ്യും. മുട്ടയുടെ മഞ്ഞക്കരുവും കറ്റാര്‍ വാഴപ്പോള അരച്ചെടുത്തതും സമം ചേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ തലമുടിക്കു തിളക്കമേറും.
മുടി ഇടതൂര്‍ന്ന് വളരാന്‍ ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഇതാ…..
മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾക്കും പ്രാധാന്യമുണ്ടെന്ന് പഠനങ്ങൾ
മാനസിക സമ്മർദ്ദം പതിവാകുന്നത് ശരീരത്തിൽ ധാതുക്കളുടെ പോരായ്മയിലേക്ക് നയിക്കാം. ഇത് ന്യൂറോ ട്രാൻസ്മിറ്റർ പ്രവർത്തനത്തെയും എച്ച്പിഎ (ഹൈപ്പോഥലാമിക്-പിറ്റിയൂട്ടറി-അഡ്രീനൽ) ഏകോപനം തടസ്സപെടുത്തുകയും അതു വഴി സമ്മർദ്ദത്തെ നേരിടാനുള്ള കഴിവിനെ കുറയ്ക്കുകയും ചെയ്യും.
ആരോഗ്യകരമായ ഡയറ്റിലൂടെ സമ്മർദ്ദത്തെ മറികടക്കാൻ നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ധാതുക്കൾ ഏതൊക്കെയാണെന്ന് നോക്കാം. എച്ച്പിഎ പ്രവർത്തനത്തിൽ മഗ്നീഷ്യത്തിന് കോർട്ടിസോൾ നിയന്ത്രണത്തെ സ്വാധീനിക്കാൻ സഹായിക്കുന്നു. ഡാർക്ക് ചോക്ലേറ്റ്, ഇലക്കറികൾ, അവോക്കാഡോ, വാഴപ്പഴം, കശുവണ്ടി തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൽ മഗ്നീഷ്യം നിലനിർത്താൻ സഹായിക്കും.
ന്യൂറോ ട്രാൻസ്മിറ്റർ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും അതുവഴി സ്ഥിരമായ മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സിങ്ക് സഹായിക്കുന്നു. കക്ക, സൂര്യകാന്തി വിത്തുകൾ, മത്തങ്ങ വിത്തുകൾ, പയർ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. സെലിനിയം ശരീരത്തെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. തൈറോയ്ഡ് പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിലൂടെ സ്ട്രെസ് പ്രതികരണങ്ങൾ നിയന്ത്രിക്കുന്നതിന് ഇത് കൂടുതൽ സഹായിക്കുന്നു. ശരീരത്തിൽ സോഡിയത്തിന്റെ അളവു നിയന്ത്രിക്കാൻ പൊട്ടാസ്യം സഹായിക്കുന്നു. ഇതിലൂടെ ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താൻ അത്യാന്താപേക്ഷിതമാണ്. വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
വെളുത്തുള്ളിയുടെ തൊലി കളഞ്ഞെടുക്കാം എളുപ്പത്തില്‍…..
പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദയാരോഗ്യത്തിനും ദഹനത്തിനുമൊക്കെ വെളുത്തുള്ളി ആഹാരത്തില്‍ ഉള്‍ക്കൊള്ളിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും, വെളുത്തുള്ളിയുടെ തൊലി കളഞ്ഞെടുക്കുക എന്നത് അല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതാ വെളുത്തുള്ളിയുടെ തൊലി കളയാനുള്ള നാലു എളുപ്പവഴികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
- നന്നായി ഉണങ്ങി, അല്ലികള്‍ അടര്‍ന്നു തുടങ്ങിയ വെളുത്തുള്ളി ആണെങ്കില്‍ നടുവില്‍ നന്നായൊന്നു പ്രസ് ചെയ്തു കൊടുക്കുമ്പോള്‍ അല്ലികള്‍ മുഴുവനായും അടര്‍ന്നുപോരും. അതല്ല, അല്ലികള്‍ തൊലിയാല്‍ നന്നായി കവര്‍ ചെയ്ത് നില്‍ക്കുന്ന രീതിയിലുള്ള വെളുത്തുള്ളി ആണെങ്കില്‍ അതെടുത്ത് കനമുള്ള എന്തെങ്കിലും വസ്തുക്കള്‍ വച്ച് ഒന്നു പ്രസ് ചെയ്തു കൊടുക്കുക. ശേഷം അല്ലികള്‍ അടര്‍ത്തിയെടുക്കാം.
- ഇങ്ങനെ അടര്‍ത്തിയെടുത്ത അല്ലികള്‍ ഒരു സ്റ്റീല്‍ പാത്രത്തിലാക്കി മുകളില്‍ അല്‍പ്പം വെളിച്ചെണ്ണ തൂവി നന്നായി മിക്‌സ് ചെയ്യുക. ശേഷം ഒരു മണിക്കൂര്‍ നല്ല വെയിലത്ത് വച്ച് ഉണക്കിയെടുക്കാം. ഉണങ്ങിയ അല്ലികള്‍ കൈകൊണ്ട് ഒന്നു അമര്‍ത്തി കൊടുക്കുന്ന മാത്രയില്‍ അടര്‍ന്നുപോരും. ഓരോ അല്ലികളായി എടുത്തു ചെയ്യുന്നതിനു പകരം, അല്ലികള്‍ ഒരു കിച്ചണ്‍ ടവ്വലില്‍ പൊതിഞ്ഞതിനു ശേഷം മുകളിലായി നല്ല രീതിയില്‍ അമര്‍ത്തി കൊടുത്താലും മതി.
- വെയില്‍ ലഭ്യമല്ലാത്ത സമയമാണെങ്കില്‍, മറ്റൊരു വഴിയുണ്ട്. ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടാക്കി അതില്‍ വെളുത്തുള്ളി ഇട്ട് 2 മിനിറ്റ് ഇളക്കി കൊടുക്കുക. ശേഷം ഒരു കിച്ചണ്‍ ടവ്വലിന് അകത്ത് വച്ച് ഞെരണ്ടിയെടുത്ത് തൊലി കളയാം.
- വേറൊരു മാര്‍ഗം, കുറച്ചുവെള്ളം തിളപ്പിച്ചതിനു ശേഷം വെളുത്തുള്ളി അല്ലികള്‍ 10 മിനിറ്റ് അതിനകത്ത് ഇട്ടുവയ്ക്കുക എന്നതാണ്. അതിനുശേഷം അല്ലികളില്‍ നിന്നും തൊലികള്‍ വേഗത്തില്‍ ഇളക്കിയെടുക്കാന്‍ സാധിക്കും.
സമയം പോലെ ഒരാഴ്ചത്തേക്കോ രണ്ടാഴ്ചത്തേക്കോ ഒക്കെയുള്ള വെളുത്തുള്ളി ഇതുപോലെ തൊലി കളഞ്ഞെടുത്ത് വായുസഞ്ചാരം കടക്കാത്ത ഒരു ബോക്‌സിലാക്കി സ്റ്റോര്‍ ചെയ്തു ഫ്രിഡ്ജില്‍ വയ്ക്കാം. ഇങ്ങനെ ചെയ്താല്‍ കുറേ ദിവസങ്ങള്‍ ഉപയോഗിക്കാനാവും, മാത്രമല്ല പണിയും കുറഞ്ഞുകിട്ടും.
അഴിമതിക്കെതിരെ പോരാടാന്‍ വീണ്ടും…. ഇന്ത്യന്‍ 2 ട്രെയ്ലര്‍ പുറത്തിറങ്ങി….
ഉലകനായകന്‍ കമല്‍ഹാസനും സ്റ്റാര്‍ ഡയറക്ടര്‍ ശങ്കറും ഒന്നിക്കുന്ന ഇന്ത്യന്‍ 2 വിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ലൈക പ്രൊഡക്ഷന്‍സിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളില്‍ സുബാസ്‌കരനുമാണ് ചിത്രം നിര്‍മിക്കുന്നത്. 1996ല്‍ പുറത്തിറങ്ങിയ ‘ഇന്ത്യന്‍’ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമായി ഒരുങ്ങുന്ന ചിത്രത്തില്‍ ആദ്യ ഭാഗത്ത് നിന്നുള്ള താരങ്ങളും പുതിയ താരങ്ങളും എത്തുന്നുണ്ട്. ചിത്രം ജൂലായ് 12 ന് തീയേറ്ററുകളില്‍ എത്തും.
അന്തരിച്ച നടന്മാരായ നെടുമുടി വേണുവും വിവേകും മനോബാലയും അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ഇന്ത്യന്‍ 2. എഐ ഉപയോഗിച്ചാണ് നെടുമുടി വേണുവിന്റെ ചില രംഗങ്ങള്‍ ചിത്രത്തില്‍ ഉപയോഗിച്ചത്.
ബി ജയമോഹന്‍, കബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണ കുമാര്‍ എന്നിവരാണ് ഇന്ത്യന്‍ 2 വിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശങ്കറിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥ. അഴിമതിക്കെതിരെ പോരാടുന്ന സ്വാതന്ത്രസമര സേനാനിയായ സേനാപതിയായിട്ടാണ് കമല്‍ഹാസന്‍ ചിത്രത്തില്‍ എത്തുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് കേരളത്തില്‍ എത്തിക്കുന്നത്.
കളിയിക്കാവിള കൊലപാതകം: പ്രതി കൊടും ക്രിമിനൽ, സംഭവസ്ഥലത്ത് തെളിവെടുപ്പ്
തിരുവനന്തപുരം കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി കെടും ക്രിമിനൽ.50-ൽപ്പരം കേസ്സുകളിലെ പ്രതിയാണ് അറസ്റ്റിലായ
മലയം സ്വദേശി അമ്പിളിയെന്ന ഷാജി. സംഭവം നടന്ന ഒറ്റാമരം, മലയം, മലയം കീഴ് എന്നിവിടങ്ങളിൽ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി.
10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതായിരുന്നു ദീപു.
ജെ സി ബി വാങ്ങി അറ്റകുറ്റപണികൾ നടത്തി മറിച്ച് വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് പണവുമായി പോയത്. കാറിൽ നിന്ന് പണവും മൊബൈൽ ഫോണും നഷ്ടമായിരുന്നു.
കരമന സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത് മിനിഞ്ഞാന്ന് രാത്രിയിലാണ്. കിളിയിക്കാവിള പോലീസ് ‘സ്‌റ്റേഷന് 200 മീറ്റർ അകലെ കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ ദീപുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വാഹനം ഓഫ് ചെയ്തിരുന്നില്ല.
കാറിൽ നിന്ന് ഒരാൾ ഇറങ്ങി നടന്ന് പോകുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. എന്നാൽ ഇയാൾ എവിടെ നിന്ന് ഒപ്പം കയറി എന്നത് അന്വേഷിക്കുകയാണ്. കസ്റ്റഡിയിലുള്ള പ്രതി പോലീസിന് കൃത്യമായ വിവരങ്ങൾ നൽകാത്തതും അന്വേഷണ സംഘത്തെ കുഴയ്ക്കുകയാണ്. മനേജരെ ഒഴിവാക്കി അമ്പിളിയെ എന്തിനാണ് ഒപ്പം കൂട്ടിയത് എന്നതും അന്വേഷണത്തിലാണ്.
സ്വതന്ത്ര ഇന്ത്യയുടെ ഇരുണ്ട അധ്യായത്തിന്റെ 50-ാം വര്‍ഷത്തിന്റെ തുടക്കം… എമര്‍ജന്‍സിയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് കങ്കണ റണാവത്ത്
നടിയും എംപിയുമായ കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാകുന്ന എമര്‍ജന്‍സിയെന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി ചിത്രത്തില്‍ എത്തുന്ന കങ്കണ പുതിയ പോസ്റ്റര്‍ പങ്കുവെച്ചാണ് ഇന്‍സ്റ്റഗ്രാമിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ ആറിനാണ് ചിത്രം എത്തുക. ക്യാമറയില്‍നിന്ന് ദൂരേക്ക് നോക്കിനില്‍ക്കുന്ന പോസ്റ്ററാണ് താരം പങ്കുവെച്ചിരിക്കുന്നത്.
സ്വതന്ത്ര ഇന്ത്യയുടെ ഇരുണ്ട അധ്യായത്തിന്റെ 50-ാം വര്‍ഷത്തിന്റെ തുടക്കം എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി കങ്കണ അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഉരുക്കു വനിതയെന്നറിയപ്പെടുന്ന ഇന്ദിരാഗാന്ധിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ സംവിധായകയായും കേന്ദ്ര കഥാപാത്രമായും ഡബിള്‍ റോളിലാണ് കങ്കണയെത്തുന്നത്.
ആനന്ദം എന്ന മലയാള ചിത്രത്തിലെ ‘കുപ്പി’ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച വൈശാഖ് നായരാണ് എമര്‍ജന്‍സിയില്‍ സഞ്ജയ് ഗാന്ധിയായി എത്തുന്നത്.
കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ജോലി
കേരള സര്‍ക്കാരിന്റെ കീഴില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. കേരള സാങ്കേതിക വിദ്യഭ്യാസ വകുപ്പ് ഇപ്പോള്‍ Tradesman തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സും , ട്രേഡ് യോഗ്യതയും ഉള്ളവര്‍ക്ക് ട്രേഡ്സ്മാന്‍ പോസ്റ്റുകളിലായി മൊത്തം 26 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയി 2024 ജൂണ്‍ 15 മുതല്‍ 2024 ജൂലൈ 17 വരെ അപേക്ഷിക്കാം.
മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡില്‍ തുടക്കക്കാര്‍ക്ക് ജോലി,518 ഒഴിവുകള്‍
മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡില്‍ തുടക്കക്കാര്‍ക്ക് ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡ് ഇപ്പോള്‍ ഡ്രാഫ്റ്റ്‌സ്മാന്‍, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, പൈപ്പ് ഫിറ്റര്‍, സ്ട്രക്ചറല്‍ ഫിറ്റര്‍, ICTSM, ഇലക്ട്രോണിക് മെക്കാനിക്, ആര്‍എസി, വെല്‍ഡര്‍, COPA, കാര്‍പെന്റര്‍,റിഗ്ഗര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് അവസരം മൊത്തം 518 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി ഓണ്‍ലൈന്‍ ആയി 12 ജൂണ്‍ 2024 മുതല്‍ 02 ജൂലൈ 2024 വരെ അപേക്ഷിക്കാം
| MDL Recruitment 2024 Latest Notification Details | |
|---|---|
| സ്ഥാപനത്തിന്റെ പേര് | മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് |
| ജോലിയുടെ സ്വഭാവം | Central Govt |
| Recruitment Type | Apprentices Training |
| Advt No | N/A |
| തസ്തികയുടെ പേര് | ഡ്രാഫ്റ്റ്സ്മാൻ, ഇലക്ട്രീഷ്യൻ, ഫിറ്റർ, പൈപ്പ് ഫിറ്റർ, സ്ട്രക്ചറൽ ഫിറ്റർ, ICTSM, ഇലക്ട്രോണിക് മെക്കാനിക്, ആർഎസി, വെൽഡർ, COPA, കാർപെൻ്റർ,റിഗ്ഗർ |
| ഒഴിവുകളുടെ എണ്ണം | 518 |
| ജോലി സ്ഥലം | All Over India |
| ജോലിയുടെ ശമ്പളം | 5500-8050/- |
| അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
| അപേക്ഷ ആരംഭിക്കുന്ന തിയതി | 12 ജൂൺ 2024 |
| അപേക്ഷിക്കേണ്ട അവസാന തിയതി | 02 ജൂലൈ 2024 |
| ഒഫീഷ്യല്‍ വെബ്സൈറ്റ് | https://mazagondock.in/ |
കേരള PSC പുതിയ 62 തസ്തികകളില്‍ വിജ്ഞാപനം
കേരള PSC ജൂണ്‍ റിക്രൂട്ട്മെന്റ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള കേരള PSC ജൂണ്‍ റിക്രൂട്ട്മെന്റ് 2024 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജൂണ്‍ 15 നാണ് കേരള PSC ജൂണ്‍ റിക്രൂട്ട്മെന്റ് 2024 വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കേരള PSC ജൂണ്‍ റിക്രൂട്ട്മെന്റ് 2024 വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.
| കേരള PSC ജൂണ്‍ റിക്രൂട്ട്മെന്റ് 2024 | |
| ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
| കാറ്റഗറി | സർക്കാർ ജോലി |
| ഒഴിവുകൾ | 250+ |
| കാറ്റഗറി നമ്പർ | CAT.NO : 124/2024 TO CAT.NO : 186/2024 |
| വിജ്ഞാപനം റിലീസ് ചെയ്ത തീയതി | 15 ജൂണ്‍ 2024 |
| ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത് | 15 ജൂണ്‍ 2024 |
| അപേക്ഷിക്കാനുള്ള അവസാന തീയതി | 17 ജൂലൈ 2024 |
| അപേക്ഷാ രീതി | ഓൺലൈൻ |
| ജോലി സ്ഥലം | കേരളം |
| ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ എക്‌സാമിനേഷന്‍
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ CGL വിജ്ഞാപനം : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ വകുപ്പുകളില്‍ ജോലി നേടാന്‍ ഇപ്പോള്‍ അവസരം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ എക്‌സാമിനേഷന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ മൊത്തം 17727 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂണ്‍ 24 മുതല്‍ 2024 ജൂലൈ 24 വരെ അപേക്ഷിക്കാം.
| SSC CGL Recruitment 2024 Latest Notification Details | |
|---|---|
| സ്ഥാപനത്തിന്റെ പേര് | സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ |
| ജോലിയുടെ സ്വഭാവം | Central Govt |
| Recruitment Type | Direct Recruitment |
| Advt No | F. No. HQ-C11018/1/2024-C-1 |
| തസ്തികയുടെ പേര് | കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാമിനേഷന്‍ |
| ഒഴിവുകളുടെ എണ്ണം | 17727 |
| ജോലി സ്ഥലം | All Over India |
| ജോലിയുടെ ശമ്പളം | Rs.35,400 – 1,12,400/- |
| അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
| അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ജൂണ്‍ 24 |
| അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ജൂലൈ 24 |
| ഒഫീഷ്യല്‍ വെബ്സൈറ്റ് | https://ssc.gov.in/ |




































