Home Blog Page 2592

പ്രതിപക്ഷ നായകനായി രാഹുൽ ഗാന്ധി

ന്യൂഡെല്‍ഹി. പ്രതിപക്ഷ നായകനായി രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രാഹുലിന്റെ പേര് സ്പീക്കർ അംഗീകരിച്ചു. 10 വർഷം ശൂന്യമായി കിടന്ന ലോകസഭ പ്രതിപക്ഷ നേതൃപദവി യിൽ എത്തിയ ആദ്യ ദിവസം തന്നെ തിളങ്ങാൻ രാഹുൽ ​ഗാന്ധിക്ക് കഴിഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ നേതാക്കളുടെ പട്ടികയിൽ അവസാന പേരാണ് ഇന്ന് രാഹുൽ ഗാന്ധി.ഒരിക്കല്‍ വേണ്ടെന്ന് വച്ച ഭരണ ഘടനാ പദവി, രാഹുൽ ഇത്തവണ പൊരുതി നേടി എന്നതുംപ്രത്യേകത.

പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത് ആദ്യദിനം പാർലമെന്റിലെത്തിയ രാഹുൽ ഗാന്ധിയിലേക്കായിരുന്നു എല്ലാകണ്ണുകളും.

ആത്മ വിശ്വാസത്തിന്റെ ശരീരഭാഷയും ചെറുപുഞ്ചിരിയുമായി സഭയിലെത്തിയ രാഹുൽ, സ്പീക്കറായി തേഞ്ഞെടുത്ത ഓം ബിർളയെ ചെയറിലേക്ക് ആനയിക്കാൻ എത്തിയത് ഭരണ പക്ഷത്തെ ഞെട്ടിച്ചു.

പ്രചാരണ കാലത്ത് ആരാണ് രാഹുൽ എന്ന് പരിഹസിച്ച മോദിതന്നെ അദ്ദേഹത്തെ കൈകൊടുത്ത് സ്വീകരിച്ചത് കാലത്തിന്റ കാവ്യ നീതി. ഭരണഘടന സംരക്ഷിക്കാൻ പ്രതിപക്ഷം സഭയിലുണ്ടാകണമെന്നാണ് തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചതെന്ന് ഭരണ പക്ഷത്തിനുള്ള ഒളിയമ്പ്.

അക്കം തികഞ്ഞില്ലെന്ന് കാരണത്തിൽ കഴിഞ്ഞ 10 വർഷം ലോക്സഭയിൽ നിഷേധിക്കപ്പെട്ട നേതൃസ്ഥാനത്തേക്ക് അയോഗ്യനാക്കി പുറത്താക്കാൻ ശ്രമിച്ച രാഹുൽ എത്തുമ്പോൾ അതൊരു മധുര പ്രതികാരം കൂടിയാണ്‌.

നെഹ്‌റു കുടുംബത്തിൽ നിന്നുള്ള മൂന്നാമത്തെ പ്രതിപക്ഷ നേതാവാണ് രാഹുൽ. 1989 ൽ പിതാവ് രാജീവ്‌ ഗാന്ധിയും, 1999 ൽ മാതാവ് സോണിയയും ഈ പദവി വഹിച്ചിട്ടുണ്ട്

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം 27 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം മറ്റന്നാൾ മുതൽ. ഒരു മാസത്തെ പെൻഷൻ നൽകാനായി 900 കോടി രൂപ സർക്കാർ അനുവദിച്ചു ഉത്തരവായി. ഇനി അഞ്ച് മാസത്തെ പെൻഷൻ കുടിശിഖയുണ്ട്.

ഓകെ റൈറ്റ്,ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ വീണ്ടും സിഐടിയു അനുകൂലമാറ്റം

തിരുവനന്തപുരം. സംസ്ഥാനത്ത് ഡ്രൈവിംഗ് പരിഷ്കരണത്തിൽ വീണ്ടും മാറ്റം. സി ഐ ടി യു വിന്റെ ആവശ്യം പരിഗണിച്ചാണ് ഗതാഗത വകുപ്പിന്റെ പുതിയ ഉത്തരവ്. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ കാലപരിധി 18 ൽ നിന്ന് 22 വർഷമാക്കി. ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ഗ്രൗണ്ടിൽ ഹാജരാവുന്നതിലും ഇളവ് അനുവദിച്ചു. ഇളവ് അനുവദിച്ച സാഹചര്യത്തിൽ സി ഐ ടി യു നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. അതേ സമയം കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്കൂളിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും ഗതാഗതവകുപ്പ് മാറ്റം വരുത്തി.3000 അപേക്ഷകളിൽ കൂടുതൽ കെട്ടിക്കിടക്കുന്നിടത്ത് 40 ടെസ്റ്റുകൾ അധികമായി നടത്തും. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ കാലപരിധി 18 ൽ നിന്ന് 22 വർഷമായി ഉയർത്തി. ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ഗ്രൗണ്ടിൽ ഹാജരാവുന്നതിലും ഇളവ് അനുവദിച്ചു. സിഐടിയു പ്രതിനിധികളുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ മാറ്റം വരുന്നതോടെ 15 ദിവസമായി ഡ്രൈവിംഗ് സ്കൂൾ സിഐടിയു യൂണിയൻ നടത്തുന്ന സമരം അവസാനിപ്പിച്ചു.

അതേ സമയം കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾക്ക് തുടക്കമായി.കുറഞ്ഞ ചെലവിൽ ഉന്നത നിലവാരത്തിൽ ഡ്രൈവിംഗ് പരിശീലനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭം. ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു.കെഎസ്ആർടിസി കണ്ടെത്തിയ 23 സ്ഥലങ്ങളിൽ 11 കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് സ്കൂൾ സജ്ജമാക്കിയിട്ടുണ്ട്.

ഹെവി ലൈറ്റ് വെയ്റ്റ് വാഹനങ്ങളുടെ ലൈസൻസിന് 9000 രൂപയും ഇരുചക്രവാഹനത്തിന് 3500 രൂപയുമാണ് ഫീസ്. കാറിനും ബൈക്കിനും കൂടി 11000 രൂപ നൽകിയാൽ മതി. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ഹെവി ലൈസൻസ് ഫീസിൽ ഇളവ് ലഭിക്കും. പട്ടിക വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകും. സ്ത്രീക്കും പുരുഷനും പ്രത്യേക ഫീസ് നിരക്കില്ല.ടെസ്റ്റിൽ ഒരിക്കൽ പരാജയപ്പെട്ടാൽ റീ ടെസ്റ്റിന് ഫീസ് ഈടാക്കില്ലെന്നതും കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിന്റെ പ്രത്യേകതയാണ് .

ഞെട്ടി പാര്‍ട്ടി,പരസ്പരം വെല്ലുവിളിച്ച് സി പി എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജനും പാർട്ടി വിട്ട ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസും

കണ്ണൂര്‍.ഫേസ്ബുക്കിൽ പരസ്പരം വെല്ലുവിളിച്ച് സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജനും പാർട്ടി വിട്ട ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസും. ക്വട്ടേഷൻ സംഘത്തിനെതിരെ പോരാടുന്നുവെന്ന മനുവിൻ്റെ അവകാശവാദം ആളെ കബളിപ്പിക്കാനെന്ന് ജയരാജൻ. തനിക്കെതിരായ ആരോപണത്തിൽ മനുവിനെതിരെ നിയമനടപടിയെടുക്കുമെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. മകനെയും ക്വട്ടേഷൻ സംഘത്തെയും ഉപയോഗിച്ച് നാട്ടിലും വിദേശത്തും കച്ചവടങ്ങൾ കെട്ടിപ്പൊക്കിയ നേതാവാണ് ജയരാജനെന്ന് മനു തോമസ് തിരിച്ചടിച്ചു.

പാർട്ടി വിട്ടതിന് പിന്നാലെയും പരസ്യപോരിന് മടിക്കാതെ മനു തോമസ്. കണ്ണൂരിലെ ചില സി പി ഐ എം നേതാക്കൾക്ക് സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തൽ. പിന്നാലെ മനുവിനെ കടന്നാക്രമിച്ച് ഫേസ്ബുക്ക് കുറിപ്പുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. ക്വട്ടേഷൻ സംഘത്തിനെതിരായി പോരാടുന്നുവെന്ന മനുവിൻറെ അവകാശവാദം ആരെ കബളിപ്പിക്കാനെന്ന് ചോദ്യം. മാധ്യമങ്ങളുടെ സി പി ഐ എം വിരുദ്ധത മനുവിന് പോരാളി പരിവേഷം നൽകുന്നുവെന്നും ജയരാജൻ്റെ പരിഹാസം. വ്യാപാര സംരഭങ്ങളിൽ നിന്നൊഴിവാകാനുളള പാർട്ടി നിർദ്ദേശം മനു അവഗണിച്ചെന്നും ജയരാജന്റെ കുറ്റപ്പെടുത്തൽ. പിന്നാലെ പി ജയരാജനെ കടുത്ത ഭാഷയിൽ മറുപടിയുമായി മനു തോമസ്. പി ജയരാജൻ്റെ ഇന്നത്തെ അവസ്ഥ ദയനീയം. സി പി ഐ എമ്മിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ജയരാജൻ ശ്രമിച്ചു. നാട്ടിലും വിദേശത്തും മകനെയും ക്വട്ടേഷൻ സംഘത്തെയും ഉപയോഗിച്ച് പി ജയരാജൻ കച്ചവടങ്ങൾ കെട്ടിപ്പൊക്കി. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്തെ പാർട്ടി ഏരിയ സെക്രട്ടറിയെ മാറ്റി. സ്വന്തം ഫാൻസുകാർക്ക് വേണ്ടി കണ്ടൻ്റ്കൾ പാർട്ടിയുടേതെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിച്ചു. സംവാദത്തിനും മനുവിന്റെ വെല്ലുവിളി. ഇതിനിടെ യുവജന കമ്മീഷൻ അധ്യക്ഷൻ എംഷാജറിന് സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായുളള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മനു പാർട്ടി സെക്രട്ടറിക്ക് നൽകിയ കത്തിന്റെ പകർപ്പും പുറത്തുവന്നു.

മഴയില്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ അന്നദാന മന്ദിരഹാളിന്റെ ഒരു ഭാഗം ഭാഗികമായി തകര്‍ന്നു

ഓച്ചിറ: മഴയില്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ അന്നദാന മന്ദിരഹാളിന്റെ ഒരു ഭാഗം ഭാഗികമായി തകര്‍ന്നു. അന്നദാന മന്ദിരത്തിന്റെ മുന്‍വശമാണ് തകര്‍ന്നത്. ദിവസവും ആയിരക്കണക്കിന് ഭക്തരാണ് അന്നദാന മന്ദിരത്തില്‍ നിന്നും അന്നം കഴിച്ചു മടങ്ങുന്നത്. മന്ദിരത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ഭക്തര്‍ക്ക് യാതൊരു തടസവും കൂടാതെ അന്നം നല്‍കുന്നതിന് വേണ്ട എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി ഭരണസമിതി അറിയിച്ചു.

മികച്ച റോഡ് വന്‍കെണിയായി,വലഞ്ഞ് നാട്ടുകാര്‍

തോപ്പില്‍മുക്കിലെ വളവിലുള്ള ഗട്ടര്‍

തേവലക്കര. ചവറ ശാസ്താംകോട്ട പ്രധാനപാത വന്‍തോതില്‍ തകര്‍ന്നുകുഴിയാകുന്നു. ഏതാണ്ട് പത്തുവര്‍ഷംമുമ്പ് മികച്ച നിലയില്‍ പുനര്‍നിര്‍മ്മിച്ച് ടാറിംങ് നടത്തിയ റോഡാണ് വന്‍ കെണിയായി ദിനംപ്രതി മാറുന്നത്. പലയിടത്തും വലിയ കുഴികളാണ് രൂപപ്പെടുന്നത്. മഴവെള്ളം കെട്ടുന്നിടത്ത് പ്രത്യേകിച്ചും. ഹൈടെക് റോഡ് ഒരു കിലോമീറ്ററിന് ഒരു കോടിയില്‍പ്പരം രൂപയ്ക്കാണ് പുനര്‍നിര്‍മ്മിച്ചത്. ഇതിനിടെ പൈപ്പുലൈന്‍ വിന്യാസത്തിന് വശം കുഴിച്ചതുവഴി ചിലയിടത്ത് ബലക്ഷയമുണ്ടായി.

ഇപ്പോള്‍ പെട്ടെന്ന് പലയിടത്തും ഒന്നും രണ്ടും അടി വ്യാസമുണ്ട് കുഴികള്‍ പ്രത്യക്ഷപ്പെടുകയാണ്. മഴക്കാലമായതോടെ ഇത് കൂടുതലായി തകരുന്നുണ്ട്. തോപ്പില്‍ മുക്കിലും അരിനല്ലൂരിലും വലിയ കുഴികളായിക്കഴിഞ്ഞു. തോപ്പില്‍ മുക്കിലെ വളവില്‍ ഗട്ടര്‍ രൂപപ്പെട്ടത് വാഹനാപകടങ്ങള്‍ക്കും കാരണമാകുന്നു.ഓരോ മഴയിലും ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നിര്‍മ്മിച്ച ഓട അടഞ്ഞിരിക്കയാണ്.

വിദ്യാർത്ഥികളുടെ ടിക്കറ്റ് വില കൂട്ടണം; സ്വകാര്യ ബസുടമകൾ സംസ്ഥാന വ്യാപക സമരത്തിലേക്ക്

തിരുവനന്തപുരം:
സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർഥികളുടെ ടിക്കറ്റ് വില വർധനവും, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ നിലനിർത്തണമെന്നുമുള്ള ആവശ്യവും ഉന്നയിച്ചാണ് സമരം. 140 കിലോമീറ്റർ അധികം വരുന്ന സ്വകാര്യ ബസ്സുകളുടെ ഫിറ്റനസ് പുതുക്കി നൽകണമെന്നും ബസ്സുടമകൾ പറയുന്നു.
ഗതാഗത വകുപ്പിന് മുമ്പാകെ ആവശ്യമെത്തിച്ചിട്ടും നടപടിയുണ്ടായില്ല. ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയ ശേഷം സമരത്തിന്റെ തീയതി തീരുമാനിക്കുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചു. ജില്ലാ അടിസ്ഥാനത്തിൽ വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് സ്വകാര്യ ബസുടമകളുടെ സംഘടന.

സ്വര്‍ണാഭരണ മോഷണം; രണ്ടുപേര്‍ അറസ്റ്റില്‍

കുണ്ടറ: ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണാഭരണം മോഷ്ടിച്ച ശേഷം മുക്കുപണ്ടം മാറ്റി വച്ച കേസില്‍ രണ്ടുപേരെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കന്റോണ്‍മെന്റ് പുതുവല്‍ പുരയിടത്തില്‍ ജ്യോതി മണി (48), കരിക്കോട് കുറ്റിച്ചിറ സല്‍മ മന്‍സിലില്‍ മീരാസാഹിബ് (67) എന്നിവരാണ് അറസ്റ്റിലായത്.
കരിക്കോട് സാരഥി ജംഗ്ഷനില്‍ നഫീന മന്‍സിലില്‍ ഫാത്തിമ ബീവി (74)യുടെ 5 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ആണ് മോഷണം പോയത്. ജ്യോതിമണിയും മീരാസാഹിബും ഫാത്തിമ ബീവിയുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നവരാണ്. ഫാത്തിമ ബീവിയുടെ പക്കല്‍ നിന്ന് ആഭരണങ്ങള്‍ പണയം വയ്ക്കാന്‍ വാങ്ങിയ ശേഷം അതെപോലുള്ള വ്യാജ ആഭരണങ്ങള്‍ മാറ്റി നല്‍കുകയായിരുന്നു.
ഫാത്തിമ ബീവിയുടെ സഹോദരന്റെ മക്കള്‍ അമീന ഫാത്തിമയുടെ ദേഹത്തെ അലര്‍ജി കണ്ട് സംശയം തോന്നി ജ്വല്ലറിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ ആണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് കുണ്ടറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

തുമ്പ കിൻഫ്ര പാർക്കിൽ പൊട്ടിത്തെറി; യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ തെറിച്ചുവീണു

തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിൽ പൊട്ടിത്തെറി. റെഡിമിക്‌സ് യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ആർ.എം.സി എന്ന റെ‍ഡിമിക്സ് കോൺക്രീറ്റ് സ്ഥാപനത്തിന്‍റെ നിർമാണ പ്ലാന്‍റിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. റെഡിമിക്സ് പ്ലാന്‍റിലെ യന്ത്രഭാഗങ്ങളിലൊന്നിന്‍റെ മേൽ മൂടി അമിത മർദത്തെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

പൊട്ടിത്തെറിച്ച ഫാക്ടറിയിലെ യന്ത്രഭാഗങ്ങൾ ചിലത് ഫാക്ടറിക്ക് സമീപത്തെ 3 നില വീടിന്‍റെ ജനലിലേക്കും ചിലത് റോഡിലേക്കും വീണു. എന്നാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സമീപത്ത് പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങളിൽ കോൺക്രീറ്റ് പൊടി നിറഞ്ഞു. സ്ഥലത്ത് പ്രദേശവാസികൾ പ്രതിഷേധിച്ചു.

മുട്ട കേടില്ലാതെ സൂക്ഷിക്കാന്‍ ചില ടിപ്‌സ്

പുതിയ മുട്ട രണ്ടാഴ്ച കേടില്ലാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. പാകം ചെയ്യുന്നതിന് അര മണിക്കൂര്‍ മുമ്പ് ഫ്രിഡ്ജില്‍ നിന്നും വെളിയില്‍ എടുക്കുന്നതാണ് നല്ലത്. സാധാരണ ഊഷ്മാവിലുള്ള മുട്ട തണുത്ത മുട്ടയെക്കാള്‍ നന്നായി അടിച്ച് പതിപ്പിക്കുവാന്‍ സാധിക്കും. മുട്ട സൂക്ഷിക്കുമ്പോള്‍ മുട്ടയുടെ കൂര്‍ത്ത അറ്റം താഴേക്ക് ആക്കി വയ്ക്കുവാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ വയ്ക്കുമ്പോള്‍ ചുവന്ന കരു പൊട്ടി പോകാനുള്ള സാധ്യത കുറയുന്നു. മഞ്ഞക്കരു ഉപയോഗിച്ചശേഷം വെള്ള മാത്രമായി ബാക്കി വരുന്നെങ്കില്‍ പിരി അടപ്പുള്ള ഒരു ചെറിയ കുപ്പിയിലാക്കി ഫ്രിഡ്ജില്‍ മൂന്നു ദിവസം വരെ സൂക്ഷിക്കാം. എന്നാല്‍ പൊട്ടിച്ച ഉടനെതന്നെ ഇത് ഫ്രിഡ്ജില്‍ ആക്കാന്‍ മറക്കരുത്. മഞ്ഞക്കരു ആണ് ബാക്കി വരുന്നതെങ്കില്‍ അതും പിരി അടപ്പുള്ള ഒരു കുപ്പിയില്‍ കുറച്ച് വെള്ളമോ എണ്ണയോ മീതെ ഒഴിച്ചു രണ്ടു ദിവസം സൂക്ഷിക്കാവുന്നതാണ്.
ഫ്രിഡ്ജില്‍ നിന്നും എടുത്ത തണുത്ത മുട്ട അതേപടി ഉപയോഗിക്കാതെ മീതെ അല്പം ചൂട് വെള്ളം വീഴ്ത്തിയശേഷം പാകം ചെയ്യുക. മുട്ട പുഴുങ്ങാനായി പച്ചവെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാല്‍ തീയ് കുറച്ചു പത്തു മിനിറ്റു കൂടി അടുപ്പത്ത് വച്ചശേഷം വാങ്ങി വെള്ളം ഊറ്റി കളഞ്ഞ് പച്ചവെള്ളത്തിലിടുക. ഉണ്ണിയുടെയും വെള്ളയുടെയും മധ്യേ ഒരു കറുത്ത് പാടുണ്ടാകുന്നത് ഇതു തടയും. പൊടിച്ച പഞ്ചസാര ചേര്‍ത്ത് മുട്ടയുടെ വെള്ള അടിക്കുമ്പോള്‍ പഞ്ചസാര കുറേശ്ശെ ചേര്‍ക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ മുട്ട പതയാതെ വെള്ളം പോലെ കിടക്കും.
കേക്കും പുഡിംഗും ഉണ്ടാക്കുമ്പോള്‍ അല്പം ഉപ്പോ, നാരങ്ങാനീരോ ചേര്‍ത്ത് മുട്ട അടിക്കുക. ബേക്ക് ചെയ്യുമ്പോള്‍ മുട്ടയുടെ വെള്ള താണുപോകയില്ല. മുട്ട പതിപ്പിക്കുന്നതിന്റെ കൂടെ ഒരു നുള്ള് കോണ്‍ഫ്‌ളവര്‍ കൂടി ചേര്‍ത്തടിച്ചാല്‍ ഓംലെറ്റിന് നല്ല മയം കാണും. പതഞ്ഞ് പൊങ്ങുകയും ചെയ്യും. മുട്ടയുടെ ഉണ്ണിയും വെള്ളക്കരുവും വേര്‍തിരിക്കാന്‍ ഒരെളുപ്പമാര്‍ഗം. ഒരു ഗ്ലാസെടുത്ത് അതിനു മീതെ ഒരു ചോര്‍പ്പ് പിടിച്ച് മുട്ട പൊട്ടിച്ച് അതിലേക്കൊഴിക്കുക. വെള്ള വേഗം ചോര്‍പ്പിലൂടെ ഗ്ലാസിലേക്കു വീഴും. ഉണ്ണി ചോര്‍പ്പിലൂടെ വീഴുന്നതിനുമുമ്പ് ഗ്ലാസ് വേഗം മാറ്റി വേറെ ഗ്ലാസ് വയ്ക്കുക.
മുട്ട പുഴുങ്ങിയ ശേഷം തണുത്ത വെള്ളത്തിലിട്ടാല്‍ ശരിക്ക് തോട് പൊളിച്ചെടുക്കാന്‍ സാധിക്കും. പൊട്ടിയ മുട്ട പുഴങ്ങേണ്ടിവന്നാല്‍ പുഴുങ്ങുന്ന വെള്ളത്തില്‍ കുറച്ചു വിന്നാഗിരി ചേര്‍ക്കുക. മുട്ടവെള്ള ചേര്‍ത്താല്‍ സുഫ്‌ളേയ്ക്കു നല്ല വെണ്‍മ കിട്ടും ബേക്കു ചെയ്ത പുഡിംഗിന്റെ മീതെ പുരട്ടിയാലും നന്നായിരിക്കും. മുട്ട വെള്ളയടിച്ച്, പഴച്ചാറില്‍ ചേര്‍ത്തു ഡെസേര്‍ട്ടുണ്ടാക്കാം. ഒരു മുട്ടവെള്ളയില്‍ പത്തു മില്ലിഗ്രാം പൊടിച്ച പഞ്ചസാര ചേര്‍ത്തടിച്ചു റൊട്ടിയുടെയും പേസ്ട്രിയുടെയും കേക്കിന്റെയും മീതെ ബ്രഷ്‌കൊണ്ടു പുരട്ടിയാല്‍ നല്ല തിളക്കം കിട്ടും. കസ്റ്റാര്‍ഡില്‍ ഒരു മുട്ട ചേര്‍ക്കുന്നതിനു പകരം രണ്ട് ഉണ്ണി ചേര്‍ക്കാം. ഒരു മുട്ടയ്ക്കു പകരം രണ്ട് ഉണ്ണി 15 മില്ലി വെള്ളവും ചേര്‍ത്തടിച്ച് യീസ്റ്റ് കൂട്ടില്‍ ചേര്‍ത്തു രുചികരമായ കേക്കും ബണ്ണും ബിസ്‌ക്കറ്റും ഉണ്ടാക്കാം. ഉണ്ണിയില്‍ 10 മില്ലി പാല്‍ ചേര്‍ത്തടിച്ചു ചിക്കിപ്പൊരിക്കാം.
സോസിനോ സൂപ്പിനോ കൊഴുപ്പുണ്ടാക്കാന്‍ മുട്ടയുടെ ഉണ്ണി പാലോ നാരങ്ങാനീരോ ചേര്‍ത്ത് അടിച്ചു ചേര്‍ക്കാം. അതു പാത്രത്തിലൊഴിച്ചു തുടരെയിളക്കി ചൂടാക്കിയെടുക്കാം. തിളയ്ക്കരുത്. മുട്ടകൊണ്ടു പാചകത്തിനു പുറമെയും ഉപയോഗങ്ങളുണ്ട്. പഞ്ചസാരപ്പാനിയിലെ അഴുക്കുകളയാന്‍ മുട്ടകൊണ്ടൊരു വിദ്യയുണ്ട്. മുട്ടയുടെ വെള്ള നന്നായി അടിച്ചു പതച്ചു പഞ്ചസാരപ്പാനിയില്‍ ഒഴിക്കുക. അഴുക്കു മുഴുവന്‍ പതയില്‍ പിടിക്കും. പത മാറ്റിയാല്‍ മതി. മുട്ടവെള്ള അധികം വന്നാല്‍ ഒരു പാത്രത്തിലാക്കി വായു കടക്കാത്ത രീതിയിലടിച്ചു ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കുറച്ചു ദിവസങ്ങളോളം കേടാകാതിരിക്കും. ഐസ്‌ക്രീമോ പുഡിംഗോ മറ്റോ ഉണ്ടാക്കുമ്പോള്‍ ഉപയോഗിക്കാം. പുഴുങ്ങിയ മുട്ട മുറിക്കുമ്പോള്‍ പൊടിയാതിരിക്കാന്‍ കത്തി തിളച്ച വെള്ളത്തില്‍ മുക്കിയിട്ടു മുറിക്കുക.