Home Blog Page 2584

ടൈപ്പ്2 പ്രമേഹ രോ​ഗികളായ സ്ത്രീകളുടെ ശ്രദ്ധയ്ക്ക്

ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകളിൽ ഗർഭാശയ അർബുദം വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഐസിഎംആർ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാൻ കാരണമാകുന്ന ഡയബറ്റിസ് മെലിറ്റസ് എൻഡോമെട്രിയൽ കാൻസറിന്റെ കോശങ്ങളുടെ വളർച്ചയ്ക്കും വ്യാപനത്തിനും കാരണമാകുമെന്ന് ഐസിഎംആർ ചൂണ്ടികാണിക്കുന്നു.

സ്ത്രീകളിൽ ഗർഭാശയ അർബുദം വ്യാപിച്ചു വരുന്നതിന് സമാന്തരമായി ഡയബറ്റിസ് മെലിറ്റസ് വ്യാപനം സമീപ വർഷങ്ങളിൽ ഭീകരമായി വർധിച്ചു വരുന്നതായി ആരോഗ്യവിദഗ്ധർ ചൂണ്ടികാണിക്കുന്നു. പ്രമേഹരോഗികളല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് ഉള്ള സ്ത്രീകൾക്ക് എൻഡോമെട്രിയൽ ക്യാൻസർ വരാനുള്ള സാധ്യത 50 ശതമാനം കൂടുതലാണെന്നും പുതിയ പഠനങ്ങളിൽ പറയുന്നു. ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസിന്റെ ഇൻസുലിൻ പ്രതിരോധം, ഹൈപ്പർ ഇൻസുലിനീമിയ എന്നീ സവിശേഷതകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും കാൻസർ കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കൂടാതെ പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങളായ ക്ഷീണവും അമിതവണ്ണവും പലപ്പോഴും കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നു. അമിതഭാരം ആരോഗ്യകരമായ ഹോർമോൺ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് പ്രമേഹത്തിൽ ഉയർന്ന ഇൻസുലിൻ നിലയിലേക്ക് നയിക്കുന്നു. ഈ ഹോർമോൺ അസന്തുലിതാവസ്ഥ ഗർഭാശയ അർബുദത്തിൽ കാണപ്പെടുന്ന അനിയന്ത്രിതമായ കോശ വളർച്ചയ്ക്കും കാരണമായേക്കാം. പ്രമേഹ ചികിത്സിക്കായി ഉപയോഗിക്കുന്ന ചില മരുന്നുകൾ എൻഡോമെട്രിയൽ കാൻസർ കോശങ്ങളുടെ വ്യാപനം വഷളാക്കുമെന്നും പഠനങ്ങൾ പറയുന്നു.

ലെഫ്.കേണൽ ഗുർണ്ണാം മസി സാൽവേഷൻ ആർമി മുഖ്യ കാര്യദർശി

തിരുവനന്തപുരം: സാൽവേഷൻ ആർമി ഇന്ത്യാ ദക്ഷിണ പശ്ചിമ സംസ്ഥാനത്തിൻ്റെ (കേരളം) മുഖ്യ കാര്യദർശി (ചീഫ് സെക്രട്ടറി) യായി ലെഫ്.കേണൽ ഗുർണ്ണാം മസിയും വനിതാ ശുശ്രൂഷകളുടെ സംസ്ഥാന സെക്രട്ടറിയായി ലെഫ്. കേണൽ റസിയാ മസിയും നിയമിതരായി. പഞ്ചാബ് സ്വദേശികളാണ്. നാളെ രാവിലെ 11ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേരുന്ന നേതാക്കൾക്ക് പേഴ്സണൽ സെക്രട്ടറി ലെഫ്.സജുഡാനിയേലിൻ്റെ നേതൃത്വത്തിൽ വരവേല്പ് നൽകും. ജൂലൈ 7 ന് ഉച്ചയ്ക്ക് 2.30 ന് കവടിയാർ കമ്മീഷണർ പി.ഇ.ജോർജ് മെമ്മോറിയൽ സാൽവേഷൻ ആർമി ചർച്ചിൽ സ്ഥാനരോഹണ ശുശ്രൂഷ നടക്കും. ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺ വില്യം പൊളിമെറ്റ്ല ,കേണൽ രത്നസുന്ദരി എന്നിവർ നേതൃത്വം നൽകും.

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

ചാത്തന്നൂര്‍: പരവൂര്‍-ചാത്തന്നൂര്‍ റോഡില്‍ മീനാട് പാലം ജങ്ഷനില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. പരവൂര്‍ ഭാഗത്ത് നിന്നും അമിത വേഗത്തില്‍ വന്ന കാര്‍ മതിലില്‍ ഇടിച്ചു നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാഹനങ്ങള്‍ ഒഴിച്ച് മാറ്റിയതിനാല്‍ അപകടം ഒഴിവായി. ആര്‍ക്കും പരിക്കില്ല.

പൊട്ടി വീണ വൈദ്യുതി ലൈനിൽ ചവിട്ടി വയോധികന് ദാരുണാന്ത്യം

നെയ്യാറ്റിൻകര .ചായ്ക്കോട്ടുകോണത്ത് പൊട്ടി വീണ വൈദ്യുതി ലൈനിൽ ചവിട്ടി വയോധികന് ദാരുണാന്ത്യം. ചായ്ക്കോട്ടുകോണം
നടൂർകൊല്ല തൈത്തൂർ വിളാകത്ത് വീട്ടിൽ ബാബു ആണ് മരണപ്പെട്ടത്. തെങ്ങുകയറ്റ
തൊഴിലാളിയാണ് 68 കാരനായ ബാബു.ദിവസങ്ങൾക്കു മുമ്പ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തെങ്ങ് മറിഞ്ഞ് വീണ് പൊട്ടിയ വൈദ്യുതി ലൈനിൽ നിന്നാണ് ബാബുവിന് ഷോക്കേറ്റത്. വൈദ്യുതി ലൈൻ പൊട്ടിവീണ വിവരം സമീപവാസികൾ മാരായമുട്ടം കെഎസ്ഇബി ഓഫീസിൽ അറിയിച്ചെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു.ബാബുവിന് ഇന്ന് രാവിലെ ഏഴരയോടെയാണ് വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റത്. ഷോക്കേറ്റ് കിടക്കുന്നത് കണ്ട് നാട്ടുകാർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും 9 മണിയോടെ ബാബു മരിച്ചു. മാരായമുട്ടം പോലീസ് കേസെടുത്തു. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ലക്ഷങ്ങള്‍ വിലയുള്ള ആയിരക്കണക്കിന് വ്യാജ വിദേശ ബ്രാൻഡ് വച്ചുകൾ പിടികൂടി

കൊച്ചി.ആയിരക്കണക്കിന് വ്യാജ വിദേശ ബ്രാൻഡ് വച്ചുകൾ പിടികൂടി,അന്വേഷണം ഊർജിതമാക്കി പോലീസും കസ്റ്റംസും.
ചൈനയില്‍ അനധികൃതമായി സാധനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്ന കള്ളക്കടത്ത് സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം. 9000 വാച്ചുകളാണ് ഇന്നലെ കൊച്ചി മലപ്പുറം എന്നിവിടങ്ങളിൽ നിന്നും
പിടികൂടിയത്.

ചൈനയില്‍ നിര്‍മിച്ച വ്യാജ വാച്ചുകള്‍ കേരളത്തില്‍ വിറ്റഴിക്കുന്നതായി കസ്റ്റംസിനും പോലീസിനും നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തിരൂരിലെയും കൊച്ചി ബ്രോഡ്‌വേയിലെയും കടകളില്‍ ഇന്നലെ ഒരേസമയം പരിശോധന നടത്തിയത്. ബ്രാന്‍ഡ് വാച്ചുകളുടെ ഒറിജിനലിനെ വെല്ലുന്ന 9,000ത്തിലധികം വ്യാജ പതിപ്പുകൾ പിടിച്ചെടുത്തു.

10,000 രൂപ മുതല്‍ മൂന്നു ലക്ഷം രൂപയ്ക്കു വരെയാണ് വാച്ചുകള്‍ വിറ്റിരുന്നത്. വാച്ചുകളുടെ ശാസ്ത്രീയ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. വാച്ചുകൾക്ക് പുറമേ വ്യാജ കൂളിംഗ് ക്ലാസുകളും പിടികൂടി.

കൊച്ചി മലപ്പുറം ജില്ലകളിലെ കള്ളക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊച്ചി സെൻട്രൽ പോലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന മോഷ്ടാവ് ,അമ്പലത്തിനകത്ത് അലമാരയിൽ നിന്ന് സ്വർണ്ണവും കവർന്നു

പത്തനംതിട്ട. നരിയാപുരം ഇണ്ടളയപ്പൻക്ഷേത്രത്തിൽ മോഷണം .കാണിക്കവഞ്ചി കുത്തിത്തുറന്ന മോഷ്ടാവ് ,അമ്പലത്തിനകത്ത് സൂക്ഷിച്ച അലമാരയിൽ നിന്ന് സ്വർണ്ണവും കവർന്നു -ഇന്ന് രാവിലെ ക്ഷേത്രം തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത് .

രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയ കഴകം ജോലി ചെയ്യുന്ന ആളാണ് അമ്പലത്തിന്റെ പ്രധാന വാതിൽ തുറന്ന നിലയിൽ കണ്ടത് . ശേഷം നടത്തിയ പരിശോധനയിൽ കാണിക്കവഞ്ചി കുത്തി തുറന്ന നിലയിൽ കാണപ്പെട്ടു .ഇതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു

കൊന്ന മരത്തിൻറെ കമ്പ് ഉപയോഗിച്ചാണ് മോഷ്ടാവ് അമ്പലത്തിനകത്തേക്ക് കടന്നതെന്നാണ് പ്രാഥമിക നിഗമനം .പത്തനംതിട്ട പോലീസും വിരലടയാള വിദഗ്ദരും,ഡോ ഗ് സ്കോഡും എല്ലാം സ്ഥലത്തെത്തി പരിശോധന നടത്തി

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ ബലാത്സംഗം ചെയ്ത അയല്‍വാസി പിടിയിൽ

ആലപ്പുഴ: കായംകുളത്ത് തനിച്ച് താമസിച്ചിരുന്ന വയോധികയെ ബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ 25കാരനെ കസ്റ്റഡിയില്‍ എടുത്തു. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്. ഇന്നലെ രാത്രിയിലാണ് സംഭവം.
യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ഇയാള്‍ക്കെതിരെ സമാനമായ പരാതി ഉണ്ടായിരുന്നു. ലഹരി വസ്തുക്കള്‍ അകത്ത് എത്തിയാല്‍ പ്രായമുള്ളവരെ പീഡിപ്പിക്കുകയെന്നത് ഇയാളുടെ സ്ഥിരം പതിവാണെന്ന് പൊലീസ് പറയുന്നു.
ഇന്ന് രാവിലെ വയോധികയെ അവശനിലയില്‍ കണ്ട നാട്ടുകാരാണ് പൊലിസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിയെ ഉടന്‍ തന്നെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. തീവ്രപരിചരണവിഭാഗത്തില്‍ തുടരുന്നതിനാല്‍ വയോധികയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല.

നടുക്കം,കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട് .വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. ഇരുമൂളിപ്പറമ്പ് സ്വദേശിയായ 12 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.


കഴിഞ്ഞ തിങ്കളാഴ്ചയാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി 12 കാരനെ, ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധചികിത്സ ഉറപ്പാക്കിയതോടൊപ്പം കുട്ടിയുടെ സ്രവം പുതുച്ചേരിയിലെ ലാബിൽ പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം പുറത്തുവന്നതോടെയാണ് കുട്ടിക്ക് അമീബിക് മസ്തിഷ്കജ്വരം എന്ന് സ്ഥിരീകരിച്ചത്. നാട്ടിലെ പൊതു കുളത്തിൽ കുട്ടി കുളിച്ചിരുന്നു. ഇവിടെ നിന്ന് രോഗബാധ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.  നഗരസഭയുടെ നേതൃത്വത്തിൽ കുളം ശുചീകരിക്കുകയും ഇവിടേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്തിട്ടുണ്ട്. കുളത്തിൽ കുളിച്ചവരുടെ വിവരങ്ങളും ആരോഗ്യപ്രവർത്തകർ ശേഖരിച്ചു. ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം 12 ന് മരിച്ച കണ്ണൂർ സ്വദേശിയായ പെൺകുട്ടിക്കും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു.

മിനി ബസ് ചരക്ക് ലോറിയിലേക്ക് ഇടിച്ചുകയറി 13 പേർ മരിച്ചു

ബംഗളൂരു.കർണാടകയിലെ ബ്യാഡാഗിയിൽ മിനി ബസ് ചരക്ക് ലോറിയിലേക്ക് ഇടിച്ചുകയറി 13 പേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ബെലഗാവിയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്


പൂനെ – ബംഗളൂരു ദേശീയപാതയിലെ ബ്യാഡാഗിയിൽ പുലർച്ചെ 4.30ഓടെയാണ് ദാരുണമായ അപകടമുണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് മിനി ബസ് ഇടിച്ചുകയറുകയായിരുന്നു. കുട്ടികൾ ഉൾപ്പടെ 10 പേർ അപകട സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൂന്ന് പേര ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ നാല് പേർ ചികിത്സയിലാണ്. ബെലഗാവിയിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.    മരിച്ചവരെല്ലാവരും ശിവമൊഗ യെമഹട്ടി സ്വദേശികളാണെന്നാണ് വിവരം. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

ഒൻപതു വയസ്സുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി .പട്ടയകുടിയിൽ ഒൻപതു വയസ്സുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പട്ടയക്കുടി സ്വദേശി തോട്ടത്തിൽ അജിയുടെ മകൻ ദേവാനന്ദ് ആണ് ഇന്നലെ രാത്രി മരിച്ചത്.ദേവാനന്ദിൻ്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ.