പാലക്കാട്. പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ഇന്ന് മുതൽ ടോൾ പിരിച്ച് തുടങ്ങും,ടോൾ പ്ലാസ പരിസരത്ത് ഇത് സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നോട്ടീസുകളും പതിപ്പിച്ചിരുന്നു.നേരത്തെ ചർച്ചകൾക്കൊടുവിൽ ടോൾ പ്ലാസക്ക് സമീപത്തെ ആറ് പഞ്ചായത്തുകളിലെ യാത്രക്കാർക്കാണ് സൗജന്യം അനുവദിച്ചിരുന്നത്,എന്നാൽ ഇനി സൗജന്യയാത്ര അനുവദിക്കാൻ കഴിയില്ലെന്നാണ് കമ്പനി നിലപാട്,ടോൾ കമ്പനി നീക്കത്തിനെതിരെ ജനകീയ വേദിയുടെ അടക്കം ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധാമാണ് ഉയരുന്നത്,ഇന്നലെ രാത്രി മുതൽ തന്നെ ഡിവൈഎഫ്ഐ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്,ഇന്ന് 10 മണി മുതൽ ടോൾ പിരിച്ച് തുടങ്ങാനാണ് തീരുമാനം
പോലീസുകാർക്കിടയിൽ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യ ,നിയമസഭയിൽ ഇന്ന്
തിരുവനന്തപുരം.സംസ്ഥാനത്ത് പോലീസുകാർക്കിടയിൽ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യ പ്രതിപക്ഷം നിയമസഭയിൽ ഇന്ന് ഉന്നയിക്കും.
നെൽകൃഷി മേഖല നേരിടുന്ന പ്രതിസന്ധി ശ്രദ്ധ ക്ഷണിക്കലായി വരുന്നുണ്ട്.
വനം,മൃഗസംരക്ഷണ വകുപ്പുകളുടെ ഉപധനാഭ്യർത്ഥന ചർച്ചകളാണ് സഭയിൽ നടക്കുന്നത്.വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദ്യോത്തര വേളയിൽ ആദ്യം ഉണ്ടാവുക.
മഴ ഇന്നിങ്ങനെ
സംസ്ഥാനത്തെ മഴയുടെ ശക്തി കുറയുന്നു. ഇന്ന് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രണ്ട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്ക്കൊപ്പം ഇടിമിന്നലും സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തമിഴ്നാട് തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേഷവാസികളും ജാഗ്രത പാലിക്കണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. അതേസമയം തമിഴ്നാട് ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും
ന്യൂഡെല്‍ഹി.പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. വിഷയത്തിൽ പ്രഖ്യാപിച്ച സമരപരിപാടികൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം. ഇരുസഭകളിലും മറ്റു നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് ഇന്ത്യ മുന്നണിയുടെ നിർദ്ദേശം. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നും അടിയന്തര പ്രമേയത്തിന് ഇരുസഭകളിലും നോട്ടീസ് നൽകും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയാണ് പാർലമെന്റിന്റെ ഇരുസഭകളിലെയും ഇന്നത്തെ പ്രഖ്യാപിത അജണ്ട. നന്ദി പ്രമേയ ചർച്ചകൾ ഉപസംഹരിച്ച പ്രധാനമന്ത്രി നാളെയാണ് ലോക്സഭയിൽ മറുപടി പറയേണ്ടത്. വെള്ളിയാഴ്ച ലോക്സഭയിൽ രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. രാജ്യസഭയിൽ ആകട്ടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയക്ക് ഇടെ പ്രതിഷേധം ഉണ്ടായെങ്കിലും ചർച്ച പൂർണമായും തടസ്സപ്പെട്ടിരുന്നില്ല. ഇന്നു രാവിലെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഉന്നത നേതാക്കൾ തന്ത്രങ്ങൾ ആസൂത്രണം ചെയ്യാൻ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ ആയിരിക്കും തുടർന്നുള്ള നിലപാടുകൾ സ്വീകരിക്കുക. മറ്റന്നാൾ വരെയാണ് ഇപ്പോഴത്തെ തീരുമാനം അനുസരിച്ച് ഇരു സഭകളും സമ്മേളിക്കേണ്ടത്.
നീറ്റ് – യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഗോധ്രയിലെ സ്വകാര്യ സ്‌കൂൾ ഉടമയെ സിബിഐ അറസ്റ്റ് ചെയ്തു
അഹമ്മദാബാദ്. നീറ്റ് – യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഗോധ്രയിലെ സ്വകാര്യ സ്‌കൂൾ ഉടമയെ സിബിഐ അറസ്റ്റ് ചെയ്തു. ജയ് ജലറാം സ്‌കൂൾ ഉടമ ദീക്ഷിത് പട്ടേലിനെയാണ് വസതിയിൽനിന്ന് സിബിഐ സംഘം അറസ്റ്റ് ചെയ്തത്.
പരീക്ഷ എഴുതാൻ സഹായിക്കാൻ വിദ്യാർഥികളിൽനിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെ ആളാണ് പട്ടേൽ. ജയ് ജലറാം സ്‌കൂൾ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു.
രാജ്യത്ത് ഇന്നുമുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും
ന്യൂഡെല്‍ഹി. രാജ്യത്ത് ഇന്നുമുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും.
ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം എന്നിവയ്‌ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിവ ആണ് ഇന്നുമുതൽ പ്രാബല്യത്തിൽ.
രാജ്യത്ത് ബ്രിട്ടീഷ് ഭരണകാലത്തിന്റെ ശേഷിപ്പുകളായിരുന്ന നിയമങ്ങൾക്ക് പകരം ആധുനിക ക്രിമിനൽ നീതി നിർവഹണ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി എന്ന കേന്ദ്രസർക്കാർ അറിയിച്ചു .രണ്ടാം മോദി സർക്കാരിന്റെ കാലത്താണ് ക്രിമിനൽ നിയമങ്ങളുടെ പരിഷ്കരിച്ച പതിപ്പ് പാസാക്കിയത്.പാർലമെന്ററി സമിതിയുടെ ശുപാർശകൾ പരിഗണിച്ച്, മാറ്റത്തോടെയുള്ള ബില്ലുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2023 ഡിസംബറിൽ പാർലമെന്റിൽ അവതരിപ്പിക്കുകയായിരുന്നു.
. മൂന്ന് ക്രിമിനൽ നിയമങ്ങൾ പരിഷ്കരിച്ചതിനെതിരായ വിവിധ ഹർജികൾ ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
പ്രധാന മാറ്റങ്ങൾ ഇവ
വിചാരണ പൂർത്തിയായി 45 ദിവസത്തിനുള്ളിൽ ഉത്തരവ് പുറപ്പെടുവിക്കണം. വാദം കേട്ടു തുടങ്ങി അറുപതാം ദിവസത്തിനുള്ളിൽ ചാർജ്ജുകൾ തീരുമാനിക്കണം. കൂറുമാറ്റം ഒഴിവാക്കാൻ എല്ലാ സംസ്ഥാനങ്ങളും സാക്ഷിസംരക്ഷണ പദ്ധതി നടപ്പാക്കണം
പീഡനക്കേസുകളിലെ ഇരകളുടെ മൊഴികൾ വനിതാ പോലീസ് ഉദ്യോഗസ്ഥ ഇരയുടെ ബന്ധുവിന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തണം. മെഡിക്കൽ റിപ്പോർട്ടുകൾ ഏഴു ദിവസത്തിനകം അന്തിമമായി തയ്യാറാക്കണം.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളെ നേരിടാൻ പുതിയഅദ്ധ്യായം. കുട്ടികളെ വാങ്ങുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നത് ഏറ്റവും നീചമായ കുറ്റകൃത്യമായി കണക്കാക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ട ബലാത്സംഗത്തിനിരയാക്കിയാൽ മരണ ശിക്ഷ
.ഗുരുതരമായ കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലം നേരിൽ സന്ദർശിച്ച് വേണം തെളിവുകൾ ശേഖരിക്കാൻ എന്നുള്ളത് ഇനി നിബന്ധന
ലിംഗം എന്ന പദത്തിന്റെ വ്യാപ്തിയിൽ ട്രാൻസ്ജെൻഡറുകൾ കൂടി ഉൾപ്പെടും. വനിതകൾക്കെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ മൊഴികൾ വനിതാ മജിസ്ട്രേറ്റ് ആകണം രേഖപ്പെടുത്തേണ്ടത്.
ഡാം നിറഞ്ഞ്ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ പുനരാരംഭിച്ചു
മുംബൈ. ലോണാവാലയിലെ ബുഷി ഡാമിന് സമീപം ഒഴുക്കിൽ പെട്ട് കാണാതായവർക്കായി തെരച്ചിൽ ഇന്ന് പുനരാരംഭിക്കും. 4 ഉം 9 ഉം വയസുള്ള രണ്ട് കുട്ടികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇന്നലെ ഉച്ചയോടെയാണ് ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കാനെത്തിയ ഒരു കുടുംബത്തിലെ 5 പേരെ കാണാതായത്. അതിശക്തമായ ഒഴുക്കിൽ ഇവർ പെട്ടുപോവുകയായിരുന്നു. ആളുകൾ നോക്കിനിൽക്കെയാണ് ഒഴുക്കിൽ പെടുന്നത്. ഇതിൽ ഒരു സ്ത്രീയുടേയും 2 കുട്ടികളുടേയും മൃതദ്ദേഹം പിന്നീട് കണ്ടെത്തി. പൂനെയിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടത്
കടമാൻപാറയിൽ ചന്ദനമരങ്ങൾ മുറിച്ചു കടത്തിയ സംഭവം, ഒരാൾ പിടിയിൽ
കൊല്ലം. ആര്യങ്കാവ് കടമാൻപാറയിൽ ചന്ദനമരങ്ങൾ മുറിച്ചു കടത്തിയ സംഭവം. മരം മുറി സംഘത്തിലെ ഒരാൾ പിടിയിൽ. വനം വകുപ്പിന്റെ പിടിയിലായത് തമിഴ് നാട് ചെങ്കോട്ട ഭഗവതിപുരം സ്വദേശി കണ്ണൻ. മരം മുറിച്ചതിനായി വനം വകുപ്പിനോട് സമ്മതിച്ച് പ്രതി. നാലുപേർ അടങ്ങുന്ന സംഘമായി എത്തിയാണ് മരം മുറിച്ചതെന്നും മൊഴി.ആര്‍എഫ്ഒ സനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മറ്റു പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.
ഇവർ നിരീക്ഷണത്തിൽ ആണെന്നും ഉടൻ പിടികൂടുമെന്നും വിശദീകരണം. മോഷണത്തിന് പിന്നാലെ പ്രദേശത്ത് നിരീക്ഷണം കർശനമാക്കി വനംവകുപ്പ്. കൂടുതൽ മരണങ്ങൾ മോഷണം പോയിട്ടുണ്ടോ എന്നതിലും രഹസ്യന്വേഷണം.മരം മുറിയുമായി ബന്ധപ്പെട്ട് വനം വിജിലൻസിന്റെ അന്വേഷണം പുരോഗമിക്കുന്നു. ഉദ്യോഗസ്ഥർ ഏതെങ്കിലും തരത്തിൽ മരംമുറിക്ക് കൂട്ടുനിന്നിട്ടുണ്ടോ എന്നതിലാണ് അന്വേഷണം. മരം മുറി നടന്ന സ്ഥലത്ത് വനം വിജിലൻസ് പരിശോധന നടത്തിയിരുന്നു..
മലപ്പുറത്ത് ഷിഗല്ല; നാല് വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ
മലപ്പുറം :വണ്ണപ്പുറം കോഴിപ്പുറം വെണ്ണായൂർ എ എംഎൽപിഎസിലെ നാല് വിദ്യാർത്ഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു. ആരുടെയും നില ഗുരുതരമല്ല.കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയെ തുടർന്ന് 127 കുട്ടികൾ ചികിത്സ തേടിയിരുന്നു. ആരോഗ്യ വകുപ്പ് പരിശോധനതുടരുന്നു.
[ഷിഗെല്ല അണുബാധ (ഷിഗെല്ലോസിസ് എന്നും അറിയപ്പെടുന്നു) എന്നറിയപ്പെടുന്ന ഒരു കുടൽ അണുബാധ, ഷിഗെല്ല എന്ന് വിളിക്കപ്പെടുന്ന ഒരു ബാക്ടീരിയ കുടുംബത്തിൽ നിന്നാണ് വരുന്നത്. ഷിഗല്ല അണുബാധയുടെ പ്രാഥമിക ലക്ഷണമാണ് അടിക്കടി രക്തം കലർന്ന വയറിളക്കമാണ്.]
ക്രൂര ബലാത്സംഗം; അഞ്ച് സ്ത്രീകളടക്കം ആറ് പേരെ കൊലപ്പെടുത്തിയത് രണ്ടുവർഷത്തിനിടെ: സീരിയൽ കില്ലർ പിടിയിൽ
ഹൈദരാബാദ്: അഞ്ച് സ്ത്രീകളടക്കം ആറ് പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ പിടിയിൽ. കൂലിപ്പണിക്കാരനായ ബി. കാസമയ്യ എന്ന കാസിമിനെയാണ് തെലങ്കാനയില്‍ മെഹബൂബ്നഗറില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
മെയ് മാസത്തില്‍ ഒരുസ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് കാസിമിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.
രണ്ടുവർഷത്തിനിടെയാണ് പ്രതി അഞ്ച് സ്ത്രീകളടക്കം ആറ് പേരെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൂലിപ്പണിക്കാരനായ കാസിം തെരുവുകളിലാണ് അന്തിയുറങ്ങാറുള്ളത്. അഞ്ച് സ്ത്രീകളെയും ഇയാള്‍ ക്രൂരമായി ബലാത്സംഗംചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീകളില്‍ രണ്ടുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
മല്ലേഷ് എന്ന കൂലിപ്പണിക്കാരനെയും ഇയാൾ കൊലപ്പെടുത്തിയിട്ടുണ്ട്. പണത്തെച്ചൊല്ലിയുള്ള തർക്കമാണ് ഈ കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

































