കൊല്ലം: കൊല്ലം ജില്ല രൂപീകൃതമായി 75 വര്‍ഷമായ പശ്ചാത്തലത്തില്‍ നടത്തുന്ന ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
അഭിമാനകരമായ ചരിത്രത്തില്‍നിന്നുകൊണ്ട് മുന്നോട്ടുള്ള പ്രയാണമാണ് ആഘോഷകാലത്ത് ഉണ്ടാകേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും മികവിന്റെ അടയാളപ്പെടുത്തലുകള്‍ ജില്ല നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം. മുകേഷ് എംഎല്‍എ അധ്യക്ഷനായി. മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍, മുന്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സാംസ്‌കാരിക വകുപ്പ്, ജില്ലാ ശിശുക്ഷേമ സമിതി, എസ്എന്‍ വനിതാകോളജ് എന്നിവിടങ്ങളിലെ പ്രതിഭകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കൊല്ലത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളിച്ച് നിര്‍മിച്ച ലഘു ഡോക്യുമെന്ററിയുടെ പ്രകാശനവും നടന്നു.
കൊല്ലത്തിന് 75; ആഘോഷങ്ങള്‍ക്ക് തുടക്കമായി
കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്; ഒരു പ്രതികൂടി പോലീസ് പിടിയിലായി
കൊല്ലം: ഓണ്‍ലൈന്‍ തട്ടിപ്പിന് വേണ്ടി അനധികൃതമായി യുവാക്കളെ വിദേശത്തേക്ക്
മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ ഒരു പ്രതി കൂടി പോലീസ് പിടിയിലായി. കൊല്ലം ഈസ്റ്റ് പോലീസ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച വെള്ളിമണ്‍ സ്വദേശിയായ പ്രവീണിനെ പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ ആറാട്ട്പുഴ പുതുവല്‍ഹൗസില്‍ ജയ്‌സ്(30) നെ പിടികൂടിയത്. ജയ്‌സ് ആണ് പ്രവീണിനെ കംബോഡിയയിലേക്ക് പോകാന്‍ സഹായിച്ചത്.
പ്രവീണിന്റെ സഹോദരനായ പ്രണവുമായി ചേര്‍ന്നാണ് കേരളത്തില്‍നിന്ന് യുവാക്കളെ മനുഷ്യക്കടത്ത് നടത്തിയിരുന്നത്. ഇതില്‍ കംബോഡിയന്‍ സ്വദേശിയും പ്രതിയാണ്. കഴിഞ്ഞ ആഴ്ച കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായ പ്രവീണ്‍ മുമ്പ് ജയ്‌സിന്റെ സഹായത്തോടെ കംബോഡിയയില്‍ ജോലിക്കായി പോയി തട്ടിപ്പുകാരുമായി ബന്ധം സ്ഥാപിച്ച വ്യക്തിയാണ്. തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ മറ്റു സംഘ അംഗങ്ങളുമായി ചേര്‍ന്ന് യുവാക്കളെ കംബോഡിയായിലേക്ക് കടത്തുകയായിരുന്നു. വിയറ്റ്‌നാമിലെ അഡ്വര്‍ടൈസിങ് കമ്പനികളിലും ഡേറ്റ എന്‍ട്രി സ്ഥാപനങ്ങളിലും ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്ദാനം നല്‍കിയാണ് പ്രതികള്‍ യുവാക്കളെ ആകര്‍ഷിച്ചിരുന്നത്. തുടര്‍ന്ന് പ്രതികള്‍ യുവാക്കളില്‍ നിന്ന് വിസ ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് രണ്ട് മുതല്‍ മൂന്ന് ലക്ഷം രൂപ വരെ കൈപ്പറ്റുകയും ചെയ്തിരുന്നു.
ടൂര്‍ വിസയില്‍ വിയറ്റ്‌നാമിലെത്തിക്കുന്ന യുവാക്കളെ കംബോഡിയ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹോട്ടലുകളില്‍ താമസിപ്പിക്കുകയും, കംബോഡിയന്‍ എജന്റുമാര്‍ യുവാക്കളുടെ പാസ്‌പോര്‍ട്ടും മൊബൈല്‍ഫോണുകളും വാങ്ങി വെച്ചതിന് ശേഷം അനധികൃതമായി അതിര്‍ത്തി കടത്തി കംബോഡിയായില്‍ എത്തിക്കുകയായിരുന്നു. ഇങ്ങനെ എത്തിക്കുന്ന
ഓരോ വ്യക്തിക്കും ഒരു ലക്ഷത്തിലധികം രൂപ പ്രതികള്‍ ഏജന്റുമാരില്‍ നിന്ന് കമ്മീഷനും കൈപ്പറ്റിയിരുന്നു. കംബോഡിയന്‍ ഏജന്റുമാരുടെ തടവിലാകുന്ന യുവാക്കള്‍ക്ക്
ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി പണം കണ്ടെത്തുക എന്ന ജോലിയായിരുന്നു നല്‍കിയിരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ വിവിധ രാജ്യങ്ങളിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും തട്ടിപ്പ് നടത്തി പണം കണ്ടെത്താനും ഇവര്‍ക്ക് ടാര്‍ജറ്റ് നല്‍കിയിരുന്നു. യുവാക്കളെ കൊണ്ട് 18 മുതല്‍ 20 മണിക്കൂര്‍ വരെ ജോലിചെയ്യിപ്പിച്ചിരുന്നു. ടാര്‍ജറ്റ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത
വരെ ശാരിരികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാക്കള്‍ക്ക് തട്ടിപ്പ് നടത്താനുള്ള പരിശീലനവും ഏജന്റുമാര്‍ക്ക് ആവശ്യമായ മറ്റ് സഹായങ്ങളും ചെയ്തു നല്‍കുന്നത് മലയാളികളാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പ്രതികള്‍ ആറു മാസത്തിനുള്ളില്‍ അഞ്ചാലുംമൂട്, കുണ്ടറ, കിളികൊല്ലൂര്‍, ആശ്രാമം എന്നി പ്രദേശങ്ങളില്‍ നിന്നായി 30 ഓളം പേരെ ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തിയതായി കണ്ടെത്തി. നാലോളം പേരില്‍നിന്നായി ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ പേര്‍ ഇത്തരത്തില്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പേലീസ് സംശയിക്കുന്നു.
സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴ
സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴ തുടരും. ഇന്ന് വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി.
കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ അലർട്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള – തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ സെക്രട്ടറിയും അംഗങ്ങളും തമ്മിൽ വാഗ്വാദം
തിരുവനന്തപുരം. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ സെക്രട്ടറിയും അംഗങ്ങളും തമ്മിൽ വാഗ്വാദം.ന്യൂനപക്ഷത്തോടുള്ള പാർട്ടിയുടെ സമീപനത്തെ ചൊല്ലി ആയിരുന്നു തർക്കം.തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനമുണ്ടെന്ന് ആരോപിച്ച ജില്ലാ കമ്മിറ്റിയംഗം കരമന ഹരിയോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി.
മന്ത്രി പി എ മുഹമ്മദ് റിയാസ്,മേയർ ആര്യ രാജേന്ദ്രൻ എന്നിവർക്കെതിരെയും ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം ഉയർന്നു.
ആലപ്പുഴയിലെ പരാജയത്തിൽ വെള്ളാപ്പള്ളി നടേശന്റെ ഇടപെടലുകൾ കാരണമായെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി വിലയിരുത്തി.
പാർട്ടിയുടെ ന്യൂനപക്ഷ സമീപനം കമ്മ്യൂണിസ്റ്റ്
ശൈലിയിൽ അല്ലെന്ന വിമർശനത്തിന് ജില്ലാ സെക്രട്ടറി മറുപടി പറയുമ്പോഴായിരുന്നു വാഗ്വാദം.കമ്മ്യൂണിസ്റ്റ് ശൈലിക്ക് നിരക്കാത്തതെന്ന വിമർശനത്തെ
പ്രീണനമെന്ന് തെറ്റിദ്ധരിച്ച് സെക്രട്ടറി
മറുപടി പറഞ്ഞതിനെ അംഗങ്ങൾ
ചോദ്യം ചെയ്തു.മറുപടി തിരുത്തണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടതോടെ തർക്കമായി.
ഒടുവിൽ സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം.സ്വരാജ് ഇടപെട്ടു.വിമർശനം ശരിയായല്ല മനസിലാക്കിയതെന്നും ജില്ലാ
സെക്രട്ടറി തിരുത്തണമെന്നും എം.സ്വരാജ് നിർദ്ദേശിച്ചു.മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിനാണ് ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയോട് വിശദീകരണം
ആവശ്യപ്പെട്ടത്.തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ
സ്വാധീനമുണ്ടെന്നും ആ മുതലാളിയാണ് എല്ലാം നിയന്ത്രിക്കുന്നത്
എന്നുമായിരുന്നു കരമന ഹരിയുടെ ആരോപണം.മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ
മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതെ
ന്നായിരുന്നു ചില അംഗങ്ങളുടെ കുറ്റപ്പെടുത്തൽ.കെഎസ്ആർടിസി മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിന്റെ പ്രകോപനം ജനങ്ങൾ കാണുമായിരുന്നു
രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു.
കടകംപള്ളിയുമായുള്ള തർക്കത്തിൽ മന്ത്രി മുഹമ്മദ് റിയാസ് ജില്ലയിലെ പാർട്ടിയുടെ നേതാവിനെയും ജനപ്രതിനിയും കരിനിഴലിൽ നിർത്തിയെന്നു വിമർശനമുണ്ടായി.
ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ എസ്എൻഡിപി പ്രതിനിധിയാണെന്ന പ്രചാരണം ചെറുക്കാൻ കഴിഞ്ഞില്ലെന്ന് ജില്ലാ നേതൃത്വത്തിന്റെ
വിലയിരുത്തൽ.വെള്ളാപ്പള്ളി നടേശൻ ശോഭാ സുരേന്ദ്രനെ അനുഗ്രഹിക്കുന്ന വീഡിയോ ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിച്ചു.
ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ യുഡിഎഫിന് ലഭിച്ചതും തിരിച്ചടിയായി
ലോക്സഭയിൽ രാഹുൽ ഗാന്ധി നരേന്ദ്ര മോദി ഏറ്റു മുട്ടൽ
ന്യൂ ഡെല്‍ഹി.ലോക്സഭയിൽ രാഹുൽ ഗാന്ധി നരേന്ദ്ര മോദി ഏറ്റു മുട്ടൽ. ഹിന്ദുവിന്റെ പേരിൽ അക്രമണം നടത്തുന്നു വെന്ന് രാഹുൽ ഗാന്ധി. ഹിന്ദുക്കളെ അവഹേളിച്ചെന്ന് പ്രധാന മന്ത്രി മോദി. രാഹുൽ മാപ്പ് പറയണമെന്ന് അമിത് ഷാ .ഹിന്ദുവെന്നാൽ മോദി യും ബിജെപി യുമല്ലെന്ന് രാഹുൽ.രാഹുലിന്റെ പ്രസംഗത്തിൽ പ്രശ്നം ഉന്നയിച്ച കേന്ദ്ര മന്ത്രി മാർക്കെതിരെ ചട്ട ലംഘ ന ആരോപണവുമായി തൃണ മൂൽ അംഗം സൗഗത റോയ് രംഗത്ത് വന്നു.
ലോക്സഭയിലെ തന്റെ രണ്ടാമത്തെ പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് രാഹുൽ ഗാന്ധി സംസാരിച്ചത്.
ബിജെപി ഹിന്ദു വിന്റെ പേരിൽ ഹിംസയും വെറുപ്പും അസത്യവും പ്രചരിപ്പിക്കുന്നു, എന്നു പറഞ്ഞ രാഹുൽ ശിവന്റെയും, ഗുരു നാനാക്കിന്റെയും ഫോട്ടോ ഉയർത്തി കാണിച്ചു.ഹിന്ദുക്കളെ ആക്രമകാരികൾ എന്ന് വിളിച്ചു എന്ന് ആരോപിച്ചു പ്രധാനമന്ത്രി രംഗത്ത് വന്നു.രാഹുൽ സഭയിൽ മാത്രമല്ല രാജ്യത്തോട് മാപ്പ് പറയണമെന്ന് അമിത് ഷാ.
നോട്ട് പിൻവലിക്കൽ, അഗ്നി വീർ പദ്ധതി, ജി എസ് ടി, മണിപ്പൂർ,നീറ്റ് വിഷയങ്ങൾ ആയുധമാക്കിയ രാഹുൽ പ്രധാനമന്ത്രിയെ പലതവണ പരിഹസിച്ചു.
പലതവണ സ്പീക്കറും, മുതിർന്ന മന്ത്രിമാരും ഇടപെട്ടെങ്കിലും പിന്മാറാൻ രാഹുൽ തയ്യാറായില്ല.
ക്രമപ്രശ്നം ഉന്നയിച്ച ഭരണപക്ഷത്തിന് നേരെ പ്രതിരോധവുമായി, ഹൈബി ഈഡൻ, സൗഗ ത റായി എന്നീ പ്രതിപക്ഷ അംഗങ്ങൾ രംഗത്തുവന്നു.
പ്രതിപക്ഷം ശത്രുക്കൾ അല്ലെന്നും എന്തും ചർച്ച ചെയ്യാൻ തയ്യാറാണെന്നും വ്യക്തമാക്കിയാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉയർത്തി പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം
ന്യൂഡെല്‍ഹി. നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉയർത്തി പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. നീറ്റ് വാണിജ്യ പരീക്ഷയാക്കി എന്ന് രാഹുൽ ഗാന്ധി ലോക്സഭയിൽ. കലാലയങ്ങളെ ആർഎസ്എസ് പിടിയിലാക്കി എന്ന് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ രാജ്യസഭയിൽ നന്ദി പ്രമേയ ചർച്ചയ്ക്ക് ശേഷം നീറ്റ് പരിഗണിക്കാം എന്ന് രാജ്നാഥ് സിംഗ്.വിവാദങ്ങൾക്കിടെ നീറ്റ് യുജി പുന:പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പാർലമെന്റിൽ ഇരു സഭകളും ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം നീറ്റ് പരീക്ഷ ക്രമക്കേടിൽ ചർച്ച ആവശ്യപ്പെട്ടു. പിന്നാലെ പ്രതിഷേധം.വിദ്യാർത്ഥികൾക്കൊപ്പമാണെന്ന സന്ദേശമാണ് പാർലമെന്റ് നൽകേണ്ടത്. നീറ്റ് പരീക്ഷ പാസായാലും പണം ഇല്ലെങ്കിൽ മെഡിക്കൽ കോളേജിൽ പോകാൻ ആകില്ലെന്നും രാഹുൽ ഗാന്ധി
രാജ്യസഭയിൽ വിഷയം ഉയർത്തിയത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ. എല്ലാ ബിരുദങ്ങളും സംശയത്തിന്റെ നിഴലിൽ എന്ന് വിമർശനം.
ആർഎസ്എസിനെ ചൊല്ലി മല്ലികാർജ്ജുന ഖാർഗെയും രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകറും ഏറ്റുമുട്ടി.നന്ദി പ്രമേയ ചർച്ചയ്ക്ക് ശേഷം നീറ്റ് വിഷയം പരിഗണിക്കാമെന്നാണ് ഭരണപക്ഷത്തിന്റെ മറുപടി. വരുന്ന ദിവസങ്ങളിലും നീറ്റ് വിഷയത്തിൽ പിടിമുറുക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം
ഓച്ചിറയില്‍ മുപ്പതുകിലോ കഞ്ചാവ് പിടിച്ച കേസില്‍ മുഖ്യപ്രതിയെ ഒറീസയില്‍ നിന്നും പിടികൂടി
ഓച്ചിറ. മുപ്പതുകിലോ കഞ്ചാവ് പിടിച്ച കേസില്‍ മുഖ്യപ്രതിയെ ഒറീസയില്‍ നിന്നും പിടികൂടി. പോലീസ് കഴിഞ്ഞമാസം പത്തൊൻപതാം തീയതി 30 കിലോ കഞ്ചാവുമായി അഞ്ചു പ്രതികളെ പിടികൂടിയിരുന്നു. കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ പ്രതികൾ ഒറീസയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയത് എന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലാ പോലീസ് മേധാവിയുടെയും കരുനാഗപ്പള്ളി എസിപിയുടെയും നിർദ്ദേശാനുസരണം ഓച്ചിറ എസ് എച്ച് ഒ അജേഷ് വിയുടെ നേതൃത്വത്തിൽ ഓച്ചിറ പോലീസ് ഒറീസയിലെ കണ്ടമാൻ ഡിസ്റ്റിക് ൽ നിന്നും പ്രധാന പ്രതി നബ കിഷോർ പ്രധാൻ 32-നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. SH0 അജേഷ്, SI – സുനിൽ PCമാരായ കനേഷ്, രജേഷ്, മോഹൻലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിൽ വ്യാപകമായ രീതിയിൽ കഞ്ചാവ് കൊണ്ടുവന്ന് കൂടിയ വിലയിൽ വിൽപ്പന നടത്തുന്ന പ്രധാന കണ്ണിയാണ് കിഷോർ.അവിടെ മാവോയിസ്റ്റുകളുടെ ഏരിയയിൽ വൻതോതിൽ കൃഷി ചെയ്താണ് കഞ്ചാവ് ഉത്പാദിപ്പിക്കുന്നത് ‘ഒറീസാ പോലീസിൻ്റെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞത്.
ചതുപ്പിൽ താഴ്ന്ന പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
കരുനാഗപ്പള്ളി. ടൗണില്‍ ചതുപ്പില്‍താഴ്ന്ന പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.
ആലുംകടവ് സ്വദേശിനിയാണ് ചതുപ്പിൽ പെട്ടത്. ഫയർസ്റ്റേഷന് മുൻവശം എൻ.എച്ച് 66 ൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെട്ട ചതുപ്പിലാണ് പെൺകുട്ടി അകപ്പെട്ടത്. അസ്സിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ അബ്ദുൾ സമദ്, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ S.വിനോദ്, സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ G. സുനിൽ കുമാർ ,ഫയർ ഓഫീസർമാരായ നാസിം, അൻവർഷ, എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ആർഎസ്പിയുടെ (ലെനിനിസ്റ്റ്) ആവശ്യങ്ങൾ അംഗീകരിക്കുമെന്ന്മുഖ്യമന്ത്രി ഉറപ്പു നൽകിയതായി നേതൃത്വം
ശാസ്താംകോട്ട:കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ആർഎസ്പി (ലെനിനിസ്റ്റ്) പാർട്ടിക്ക് സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാമെന്ന്
മുഖ്യമന്ത്രി ഉറപ്പു നൽകിയതായി നേതൃത്വം അറിയിച്ചു.പാർട്ടിയുടെ എൽഡിഎഫ് പ്രവേശനം,
അവകാശപ്പെട്ട ബോർഡ്, കോർപ്പറേഷൻ,പി.എസ്.സി,ദേവസ്വം ബോർഡ് തുടങ്ങിയവ ഇടതുമുന്നണി കൺവീനറുമായി ആലോചിച്ച ശേഷം ഗൗരവമായി പരിഗണിക്കും.സീനിയർ എംഎൽഎ ആയ കോവൂർ കുഞ്ഞുമോനെ പുനഃസംഘടനയിൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിൽ പാർട്ടിക്കുള്ള ശക്തമായ പ്രതിഷേധവും നേതാക്കൾ മുഖ്യമന്ത്രിയെ അറിയിച്ചു.കോവൂർ കുഞ്ഞുമോൻ എംഎൽഎ,പി.ടി ശ്രീകുമാർ,അഡ്വ.ഷാജാ ജെ.എസ് പണിക്കർ,സാബു ചക്കുവള്ളി എന്നിവരാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്.
പെട്രോൾ പമ്പിൽ നിന്നും പട്ടാപ്പകൽ 24000 രൂപ കവർന്ന സംഭവം;പ്രതിയെ കണ്ടെത്താൻ കഴിയാതെ പൊലീസ്
ശാസ്താംകോട്ട:കൊട്ടാരക്കര റോഡിൽ ഇടിഞ്ഞകുഴി പൈപ്പ് മുക്കിന് സമീപമുള്ള അംബികായം ഫ്യൂവത്സിൽ നിന്നും പട്ടാപ്പകൽ 24000 രൂപ കവർന്ന സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ കഴിയാതെ പൊലീസ്.സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.ഇന്ധനം നിറയ്ക്കാൻ എത്തിയയാളാണ് മോഷണം നടത്തിയത്.ജീവനക്കാരി മാറിയ സമയത്താണ് ഫില്ലിങ് നീഡിലിനോട് ചേർന്നുള്ള മേശയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചത്.നിരീക്ഷണ ക്യാമറദൃശ്യങ്ങളിൽ നിന്നും മോഷണം നടത്തിയയാൾ എന്ന് സംശയിക്കുന്ന കുന്നത്തൂർ സ്വദേശിയെ തുടക്കത്തിൽ
പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.എന്നാൽ മോഷണത്തിൽ ഇയ്യാൾക്ക് പങ്കില്ലെന്ന നിഗമനത്തിൽ പിന്നീട് വിട്ടയക്കുകയായിരുന്നു.നിരീക്ഷണ ക്യാമറയിൽ പ്രതിയുടെ വ്യക്തമായ ചിത്രം പതിഞ്ഞിട്ടില്ലായെ വാദം നിരത്തി പൊലീസ് അന്വേഷണം അവസാനിപ്പിച്ചതായാണ് വിവരം.


































