26.9 C
Kollam
Wednesday 31st December, 2025 | 07:06:52 PM
Home Blog Page 2573

കരുവന്നൂർ ലോക്കൽ കമ്മറ്റിയുടെ 4.66 സെൻറ് ഭൂമി ഇ ഡി കണ്ടുകെട്ടി,സ്ഥിരീകരിച്ച് സിപിഎം

തൃശൂര്‍.കരുവന്നൂരിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി സ്ഥിരീകരിച്ച് സിപിഐഎം. കരുവന്നൂർ ലോക്കൽ കമ്മറ്റിയുടെ 4.66 സെൻറ് ഭൂമി കണ്ടുകെട്ടിയെന്നും രണ്ട് സ്ഥിര നിക്ഷേപങ്ങളും ചില അക്കൗണ്ടും മരവിപ്പിച്ചുവെന്നും ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. കരുവന്നൂരിന്റെ പേരിൽ സിപിഐഎമ്മിനെ ഇ.ഡി വേട്ടയാടുകയാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു.


ഔദ്യോഗികമായി തന്നെ അറിയിപ്പ് ലഭിച്ചതോടെയാണ് ഇ ഡി നടപടി സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് സ്ഥിരീകരിച്ചത്. കരുവന്നൂർ ലോക്കൽ കമ്മറ്റിക്ക് വേണ്ടി വാങ്ങിയ 4.66 സെൻറ് ഭൂമിയാണ് കണ്ടുകെട്ടിയത്. രണ്ടു സ്ഥിരനിക്ഷേപങ്ങളും ചില ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ഇ ഡി യെ ബിജെപി ദുരുപയോഗം ചെയ്യുന്നുവെന്നും നിയമപരമായി നേരിടുമെന്നും ജില്ലാ സെക്രട്ടറിയേറ്റ്. സിപിഎം ഓഫീസുകൾ കണ്ടുകെട്ടാൻ ആർക്കും കഴിയില്ലെന്നും ഇഡി നടപടിയെ നിയമപരമായി നേരിടുമെന്നും എം.വി ഗോവിന്ദൻ.

തെറ്റായ നിലപാട് സ്വീകരിച്ചവർക്കെതിരെ കണ്ണൂരിലായാലും തൃശൂരിലായാലും കോഴിക്കോടായാലും കർശന നടപടിയെന്നും എം.വി ഗോവിന്ദൻ.

കൊടകര കുഴൽപ്പണക്കേസും കൊടുങ്ങല്ലൂർ കള്ളനോട്ടടിയിലും അന്വേഷണം വേണമെന്ന ആവശ്യമുയർത്തി പ്രതിരോധത്തിനും സിപിഐഎം നീക്കം തുടങ്ങി

പത്രവായന അറിവ് നേടാം, സമ്മാനങ്ങളും,വിദ്യാർത്ഥികളിൽ പത്രവായനയിൽ താല്‍പ ര്യമുണർത്താൻ പുതുവഴി തേടി തേവലക്കര ബോയ്സ് ഹൈസ്കൂൾ

തേവലക്കര .ബോയ്സ് ഹൈസ്കൂളിൽ വിദ്യാർഥികളിൽ പത്രപാരായണത്തിൽ താല്പര്യം വളർത്തുന്നതിനായി ജിഗീഷു എന്നപേരിൽ പദ്ധതി ആരംഭിച്ചു. അറിവ് നേടാം. അജയ്യനാകാം എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന പദ്ധതിക്ക് നിരവധി സമ്മാനങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് . പിടിഎ പ്രസിഡൻറ് ആർ അരുൺകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർ ആർ തുളസീധരൻപിള്ള ജിഗീഷു ഉദ്ഘാടനം ചെയ്തു . പത്ര പാരായണത്തിൻ്റെ  ഇന്നത്തെ സ്കൂൾ സൂചന ഹെഡ്മിസ്ട്രസ് എസ്  സുജ പ്രകാശനം ചെയ്തു. സൂചന ഉൾക്കൊള്ളുന്ന വാർത്ത ഏത് പത്രത്തിലേതെന്ന് കണ്ടെത്തി വാർത്തയുടെ തലക്കെട്ട് എഴുതി വിദ്യാർത്ഥികൾ പദ്ധതി ബോക്സിൽ നിക്ഷേപിക്കണം. ഒന്നിലധികം വിദ്യാർത്ഥികൾ വിജയികളായി വന്നാൽ നറുക്കെടുപ്പിലൂടെ സമ്മാനാർഹനെ നിശ്ചയിക്കും. പദ്ധതിയുടെ വിശദീകരണം സ്കൂൾ വായന കൂട്ടം കൺവീനർ എം.കെ പ്രദീപ് നടത്തി.  പി റ്റി എ അംഗം ബീന ,സീനിയർ അധ്യാപിക പി വൈ നദീറുന്നിസ, പി എസ് ഷൈല, സ്റ്റാഫ് സെക്രട്ടറി ബി അനിൽകുമാർ , കെ ജെ ജയശ്രീ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എസ് സുജ സ്വാഗതവും സ്റ്റുഡൻ്റ്സ് കൺവീനർ മനീഷ് ഭാസ്കർ നന്ദിയും പറഞ്ഞു . എല്ലാ സ്കൂൾ പ്രവർത്തി ദിവസവും പദ്ധതി നടത്തപ്പെടുന്നതും സമ്മാനാർഹന് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യും. കോവൂർ തോണ്ടപ്പുറത്ത് ഓമന അലക്സാണ്ടറാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്. അദ്ധ്യാപകരായ എസ് അജിത, വി ശ്രീകല, എം.കെ സജിത, ശ്രീവിദ്യ പി, ഗിരി കൃഷ്ണൻ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്

എസ്എഫ്ഐക്കാരുടെ മര്‍ദ്ദനമേറ്റ കോളേജ് പ്രിൻസിപ്പലിന് എതിരെ കേസ്

കോഴിക്കോട്. കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷം. കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കറിന് എതിരെ കേസ് എടുത്ത് പോലീസ്. തന്നെ മർദ്ദിച്ചെന്ന് കാട്ടി എസ്എഫ്ഐ ഏരിയ പ്രസിഡൻ്റ് അഭിനവ് നൽകിയ പരാതിയിലാണ് കേസ്.

ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക് ഇടുന്നതില്‍ തര്‍ക്കത്തെ തുടർന്നാണ് സംഘർഷം ഉണ്ടായതെന്ന് പറയുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകരും കോളജ് പ്രിന്‍സിപ്പലും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ബിരുദ ക്ലാസുകള്‍ക്കുള്ള അഡ്മിഷന്‍ നടന്നുകൊണ്ടിരിക്കെയാണ് സംഭവം.

ഒരു വിഭാഗം എസ്.എഫ്.ഐക്കാർ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനില്‍ കുമാർ ആരോപിച്ചു. പ്രിൻസിപ്പലും കോളജിലെ ഒരു അധ്യാപകനും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രിൻസിപ്പല്‍ അറിയിച്ചു. അതിനിടെ അധ്യാപകര്‍ മർദിച്ചുവെന്ന് ആരോപിച്ച്‌ എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാർഥികളും രംഗത്തെത്തി.

കോളേജ് സ്റ്റാഫ് സെക്രട്ടറി രമേശിന് എതിരെയും കേസ്. SFI പ്രവർത്തകർക്ക് എതിരെയും കേസ്.കണ്ടാലറിയാവുന്ന 15 പേർക്ക് എതിരെ ആണ് കേസ് എടുത്തത്

ഹിന്ദുക്കളെ അപമാനിച്ച രാഹുൽ ഗാന്ധി മാപ്പു പറയണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: പാർലമെൻ്റിൽ ഹിന്ദുക്കളെയും ഹിന്ദുസംസ്കാരത്തെയും അപമാനിച്ച രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹിന്ദുക്കൾ എല്ലാവരും അക്രമകാരികളും അസത്യപ്രചാരകരുമാണെന്നാണ് രാഹുൽ പറയുന്നത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ഹിന്ദുക്കളുടെ മേൽ കുതിര കയറുകയാണ് രാഹുൽ ഗാന്ധി ചെയ്യുന്നത്. ഭഗവാൻ പരമശിവനെ അവഹേളിക്കുന്ന പ്രവൃത്തിയാണ് രാഹുൽ ഗാന്ധി പാർലമെൻ്റിൽ നടത്തിയത്. ചിൻമുദ്ര സങ്കൽപ്പത്തെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കോൺഗ്രസ് വികലമാക്കി അവതരിപ്പിക്കുകയാണ്. ഹിന്ദു ദൈവങ്ങൾ കൈയ്യിൽ ആയുധമേന്തിയത് ധർമ്മം സംരക്ഷിക്കാനാണ്. എന്നാൽ രാഹുൽ ഗാന്ധി എല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണ്. ശ്രീരാമൻ ജനിച്ചതിന് തെളിവില്ലെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം കൊടുത്തവരാണ് രാഹുലിൻ്റെ പാർട്ടിക്കാർ. വർഗീയവാദികളെ പ്രീണിപ്പിക്കാനാണ് രാഹുൽ ഹിന്ദുക്കളെ അവഹേളിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

മേയർ ആര്യ രാജേന്ദ്രന് തെറ്റുതിരുത്താൻ ഒരു അവസരം കൂടി

തിരുവനന്തപുരം. മേയർ ആര്യ രാജേന്ദ്രന് തെറ്റുതിരുത്താൻ പാർട്ടി ഒരു അവസരം കൂടി നൽകും. മേയർക്ക് അന്ത്യാശാസനം
നൽകാൻ സി.പി.ഐ.എം ജില്ലാ നേതൃത്വത്തിൽ ധാരണ. ഭരണത്തിലെ വീഴ്ചകളും പ്രവർത്തനശൈലിയും അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന തിരിച്ചറിവിലാണ് ഇടപെടൽ. മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും വിലയിരുത്തൽ. ഇന്നലെ അവസാനിച്ച ജില്ലാ കമ്മിറ്റിയിൽ മേയറെ മാറ്റിയില്ലെങ്കിൽ നഗരസഭാ ഭരണം
നഷ്ടമാകുമെന്ന് ആശങ്ക ഉയർന്നിരുന്നു. ഉന്നത നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നത് കൊണ്ടാണ് മേയർ സംരക്ഷിക്കപ്പെടുന്നതെന്ന വിമർശനവും പാർട്ടിയിൽ ഉണ്ട്

കുന്നത്തൂർ പഞ്ചായത്ത് നാട്ടിശ്ശേരി കുടുംബശ്രീ-എഡിഎസ് വാർഷികം

കുന്നത്തൂർ:ഗ്രാമപഞ്ചായത്ത് നാട്ടിശ്ശേരി കുടുംബശ്രീ എഡിഎസ് വാർഷികം,കുടുംബശ്രീയുടെ എന്നിടം പദ്ധതി,ബാലസഭ,ശുചിത്വത്സവം എന്നിവ ഐവർകാല പുത്തനമ്പലം എസ്എൻവിജി യു.പി.എസിൽ വെച്ചു നടന്നു.വാർഡ് മെമ്പർ രാജൻ നാട്ടിശ്ശേരി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് ഉദ്ഘാടനം ചെയ്തു.തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ നടന്നു.സിഡിഎസ് ചെയർപേഴ്സൺ പ്രീത സുനിൽ നാട്ടിശ്ശേരി കുടുംബശ്രീയിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.എഡിഎസ് പ്രസിഡന്റ് സിന്ധു, പ്രസിഡന്റ് ബീന ഗോപിനാഥ്, മിനി ശ്രീകുമാർ, സുധാചന്ദ്രൻ, കമലമ്മ, ഗീതാ ദേവി, ദയാവതി, ലതിക, മേരിക്കുട്ടി, ബിന്ദു, തുളസി ഭായി, സേതു എന്നിവർ സംസാരിച്ചു.

ശാസ്താംകോട്ട സബ്ട്രഷറിക്ക് മുന്നിൽ പെൻഷനേഴ്സ് അസോസിയേഷൻ പ്രകടനവും യോഗവുംസംഘടിപ്പിച്ചു

കുന്നത്തൂർ:സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും സാധാരണക്കാരെയും ദ്രോഹിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ജനങ്ങളെ മറന്നു കൊണ്ടാണ് മുന്നോട്ടു പോകുന്നതെങ്കിൽ സർക്കാരിനെതിരെ വലിയ ജനകീയ പ്രക്ഷോഭമുണ്ടാകുന്ന കാലമാണ് വരാൻ പോകുന്നതെന്നും ഐഎൻറ്റിയുസി സംസ്ഥാന പ്രസിഡന്റ്‌ ആർ.ചന്ദ്രശേഖരൻ അഭിപ്രായപെട്ടു.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ശാസ്താംകോട്ട സബ്ട്രഷറിക്ക് മുന്നിൽ
പെൻഷനേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അസോസിയേഷൻ നിയോജക മണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌മാരായ വൈ.ഷാജഹാൻ,കാരക്കാട്ട് അനിൽ,എ.മുഹമ്മദ്‌ കുഞ്ഞ്,കെ.ജി ജയചന്ദ്രൻ പിള്ള,എൻ.സോമൻപിള്ള,എസ്.എസ്.ഗീതബായ്,വി.വേണുഗോപാലകുറുപ്പ്,ശൂരനാട് വാസു,ബാബുരാജൻ,ആർ.ഡി പ്രകാശ്,ആയിക്കുന്നം സുരേഷ്,ലീലാ മണി,മുഹമ്മദ്‌ ഹനീഫ,ഡോ.എം.എ സലിം,അസൂറ ബീവി,ബാബു ഹനീഫ്, ജോൺ മത്തായി,രാധാകൃഷ്ണപിള്ള, ശൂരനാട് രാധാകൃഷ്ണൻ,എം.ജോർജ്, പ്രകാശ് കല്ലട,കെ.സാവിത്രി,പുത്തൂർ സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.ശാസ്താം കോട്ട ടൗൺ ചുറ്റി നടന്ന പ്രതിഷേധ പ്രകടനത്തിന് സംസ്ഥാന -ജില്ലാ നേതാക്കൾ നേതൃത്വം നൽകി.

വനമഹോത്സവം 2024 ന്റെ ജില്ലാതല ഉദ്ഘാടനം രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിൽ നടന്നു

ശാസ്താംകോട്ട : കേരള വനം വന്യജീവി വകുപ്പിൻ്റെ ഈ വർഷത്തെ വനമഹോത്സവം 2024 ന്റെ

ജില്ലാതല ഉദ്ഘാടനം രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിൽ നടന്നു. വനസമ്പത്ത് വളർത്തുന്നതിനുമാത്രമല്ല നാം അറിഞ്ഞൊ അറിയാതെയോ നഷ്ടപ്പെടുത്തുന്ന വനസമ്പത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുകയും ചെയ്തുകൊണ്ട് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപൻ വനമഹോത്സവത്തിൻ്റെ ഓദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു..പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്കായി നൽകിയ വിത്തുകളുടെ വളർച്ചയും പരിപാലനവും ബ്രൂക്കിലെ കുട്ടികൾ സദസ്സിനായി എ. ഐ. സാങ്കേതികതയുടെ കൂടെ സഹായത്തോടെ പ്രദര്‍ശിപ്പിച്ചപ്പോൾ അതേവർക്കും നവ്യാനുഭമായി.ബ്രൂക്ക് ഡയറക്ടർ റവ. ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ,വാർഡ് മെമ്പർ പ്രകാശിനി, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ എൻ.എ. നിയാസ്, പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെൻ്റ്, പി. റ്റി. എ. പ്രസിഡൻ്റ് ആർ. ഗിരികുമാർ എന്നിവർ ആശസകൾ നേർന്നു.അസ്സി. ഫോറസ്റ്റ് കൺസർവേറ്റർ . കോശി ജോൺ സ്വാഗതവും റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ. കെ. രാമചന്ദ്രൻ ചടങ്ങുകൾക്ക് നന്ദിയും രേഖപ്പെടുത്തി.

അടൂർ നെല്ലിമൂട്ടിൽ പടിയിൽ വെച്ച് 2 പേരിൽ നിന്ന് കഞ്ചാവ് പിടികൂടി

അടൂർ. നെല്ലിമൂട്ടിൽ പടിയിൽ വെച്ച് 2 പേരിൽ നിന്ന് 2കിലോ കഞ്ചാവ് പിടികൂടി.ഡാൻസഫ് സംഘവും അടൂർ പോലീസും ചേർന്നാണ് പിടികൂടിയത്.പത്തനംതിട്ട സ്വദേശി ഷാജഹാൻ, ബെൻസ് എന്നിവരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

മുഖ്യമന്ത്രി ഇരുമ്പുമറയില്‍, പാര്‍ട്ടി നേതാക്കള്‍ക്കുപോലും കാണാനൊക്കുമോ ,മാധ്യമങ്ങളെ വെറുപ്പിച്ചു

തിരുവനന്തപുരം. മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ഗുരുതര വിമർശനം.മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും സാധാരണ ജനങ്ങൾക്കും
പ്രവേശന വിലക്കെന്ന് കുറ്റപ്പെടുത്തൽ. മുഖ്യമന്ത്രിക്ക് ഇരുമ്പ് മറ.മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും തിരുവനന്തപുരം ജില്ല കമ്മിറ്റിയിൽ അതിരൂക്ഷ വിമർശനം.മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടി പ്രവർത്തകർക്ക് പ്രവേശനമില്ല

സാധാരണ മനുഷ്യർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവേശന വിലക്ക്.മുൻപ് പാർട്ടി നേതാക്കൾക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു.ഇപ്പോൾ അതിനും സാധിക്കില്ല. മൂന്നുമണിക്ക് ശേഷം ജനങ്ങൾക്ക് കാണാനുള്ള അനുവാദവും ഇപ്പോൾ ഇല്ല

മുഖ്യമന്ത്രി പാർട്ടി പ്രവർത്തകരുടെ മുന്നിൽ ഇരുമ്പുമറ തീർക്കുന്നത് എന്തിനെന്നും വിമർശനം.

മേയർക്ക് അന്ത്യശാസനം നൽകാനും സി.പി.എം ജില്ലാ നേതൃത്വത്തിൽ ധാരണയായി.

ലോക്‌സഭ തിരഞ്ഞെടുപ്പ് തോൽവിയിലേക്ക് നയിച്ച സകല കാര്യങ്ങളെയും തിരുവനന്തപുരം
ജില്ലാ കമ്മിറ്റി യോഗത്തിൽ ഇഴ കീറി വിമർശിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടി പ്രവർത്തകർക്ക് പ്രവേശനമില്ല.സാധാരണ മനുഷ്യർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവേശന വിലക്ക്.മുൻപ് പാർട്ടി നേതാക്കൾക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു.ഇപ്പോൾ അതിനും സാധിക്കില്ല.മൂന്നുമണിക്ക് ശേഷം ജനങ്ങൾക്ക് കാണാനുള്ള അനുവാദവും ഇപ്പോഴില്ല. മുഖ്യമന്ത്രി പാർട്ടി പ്രവർത്തകരുടെ മുന്നിൽ ഇരുമ്പുമറ തീർക്കുന്നത് എന്തിനെന്നും ചോദ്യമുയർന്നു.മാധ്യമങ്ങളെ എതിരാക്കിയതിലും വിമർശനമുണ്ടായി.
മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് എന്തിന്?എല്ലാ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പാർട്ടി വിരുദ്ധരല്ല.പക്ഷേ നേതൃത്വം ഏകപക്ഷീയമായി മാധ്യമങ്ങളെ എതിരാക്കി മാറ്റി.മാധ്യമങ്ങളെ ശരിയായ രീതിയിൽ അഭിമുഖീകരിക്കണമെന്നും മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു.ജില്ലാ കമ്മിറ്റിയിൽ
മേയറെ മാറ്റിയില്ലെങ്കിൽ നഗരസഭാ ഭരണം നഷ്ടമാകുമെന്ന് ആശങ്ക ഉയർന്നിരുന്നു.എന്നാൽ തെറ്റുതിരുത്താൻ പാർട്ടി ഒരു അവസരം കൂടി മേയർക്ക് നൽകും.മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന് വിലയിരുത്തലുണ്ടായി.ഉന്നത നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നത് കൊണ്ടാണ് മേയർ സംരക്ഷിക്കപ്പെടുന്നതെന്ന വിമർശനവും പാർട്ടിയിലുണ്ട്.ജില്ലാ കമ്മിറ്റിയിൽ സെക്രട്ടറിയും അംഗങ്ങളും തമ്മിൽ വാഗ്വാദവുമുണ്ടായി.ന്യൂനപക്ഷത്തോടുള്ള പാർട്ടിയുടെ സമീപനത്തെ ചൊല്ലി ആയിരുന്നു തർക്കം.തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനമുണ്ടെന്ന് ആരോപിച്ച ജില്ലാ കമ്മിറ്റിയംഗം കരമന ഹരിയോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി.
കടകംപള്ളി സുരേന്ദ്രനെതിരെയുള്ള തർക്കത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെയും
ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം ഉയർന്നു.