26.1 C
Kollam
Wednesday 31st December, 2025 | 10:56:23 PM
Home Blog Page 2571

മൊബൈല്‍ താരിഫ് നിരക്കുകളിലെ വ്യത്യാസം നാളെ മുതല്‍; 84 ദിവസത്തെ പ്ലാനില്‍ മികച്ചതാര്? ജിയോ- എയര്‍ടെല്‍- വി നിരക്കുകളും ഓഫറുകളും അറിയാം…

നാളെ മുതല്‍ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വൊഡഫോണ്‍ ഐഡിയ എന്നിവര്‍ നിരക്കു വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. 2024ലെ 5 ജി സ്പെക്ട്രം ലേലത്തിനു തൊട്ടുപിന്നാലെയാണ് കമ്പനികള്‍ റീചാര്‍ജ് നിരക്കു വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മൂവരുടെയും ഏറ്റവും ജനകീയമായ 84 ദിവസം വാലിഡിറ്റി വരുന്ന പ്ലാനുകള്‍ തമ്മിലുള്ള ഒരു താരമത്യമാണ് താഴെ നല്‍കുന്നത്. ഇതു പ്ലാനുകള്‍ അതിവേഗം വിലയിരുത്താന്‍ നിങ്ങളെ സഹായിക്കും.

റിലയന്‍സ് ജിയോ
84 ദിവസം വാലിഡിറ്റിയുള്ള 4 പ്ലാനുകള്‍ ജിയോ വാഗ്ദാനം ചെയ്യുന്നു. മനിലവില്‍ 395 രൂപ, 666 രൂപ, 719 രൂപ, 999 രൂപ വിലവരുന്ന ഈ പ്ലാനുകള്‍ക്ക് നാളെ മുതല്‍ യഥാക്രമം 479 രൂപ, 799 രൂപ, 859 രൂപ, 1,199 രൂപ വിലവരും. എല്ലാ പ്ലാനുകളും അണ്‍ലിമിറ്റഡ് വോയിസുമായെത്തുന്നു. പ്രതിദിനം 100 എസ്എംഎസും ലഭിക്കും. അതേസമയം ഡാറ്റയിലാണ് മാറ്റം വരുന്നത്.
479 രൂപയുടെ പ്ലാന്‍ മൊത്തം 6 ജിബി ഡാറ്റ മാത്രമാണ് നല്‍കുക. 799 രൂപയുടെ പ്ലാനില്‍ പ്രിതിദനം 1.5 ജിബി ഡാറ്റ കിട്ടും. 859 രൂപയ്ക്ക് പ്രതിദിനം 2 ജിബി ഡാറ്റയും, 1,199 രൂപയ്ക്ക് പ്രതിദിനം 3 ജിബി ഡാറ്റയും കിട്ടും. ദിവസം 2 ജിബി ഡാറ്റയും, അതിനു മുകളിലും വാഗ്ദാനം ചെയ്യുന്ന എല്ലാ പ്ലാനുകളിലു, അണ്‍ലിമിറ്റഡ് 5ജി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് സേവനങ്ങളും ചില പ്ലാനുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു.

ഭാരതി എയര്‍ടെല്‍
എയര്‍ടെല്ലിന്റെയും പുതിയ പ്ലാനുകള്‍ നാളെ പ്രാബല്യത്തില്‍ വരും. 84 ദിവസം വാലിഡിറ്റിയില്‍ രണ്ട് പ്ലാനുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ 719 രൂപ, 839 രൂപ ചെലവ് വരുന്ന ഈ പ്ലാനുകള്‍ക്ക് നാളെ മുതല്‍ യഥാക്രമം 859 രൂപ, 979 രൂപ മുടക്കണം. 859 രൂപയ്ക്ക് പ്രതിദിനം 1.5 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിങ്ങനെയാണ് വാഗ്ദാനം.
979 രൂപയ്ക്ക് പ്രതിദിനം 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് ലഭിക്കും. അപ്പോളോ 24*7 സര്‍ക്കിള്‍, സൗജന്യ ഹല്ലോട്യൂണ്‍സ് എന്നിവയാണ് ചില അധിക സേവനങ്ങള്‍.

വൊഡഫോണ്‍ ഐഡിയ
വി 84 ദിവസത്തേയ്ക്ക് 3 പ്ലാനുകള്‍ നല്‍കുന്നു. പക്ഷെ നിലവില്‍ കമ്പനി 4ജി മാത്രമാണ് നല്‍കുന്നതെന്നു മറക്കരുത്. ഇതില്‍ 459 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് പ്ലാനാണ്. ഇതില്‍ 6 ജിബി ഡാറ്റ മാത്രമാണ് ലഭിക്കുക. 300 എസ്എംഎസും കിട്ടും. ഈ പ്ലാനിന് ഇനി മുതല്‍ ഉപയോക്താക്കള്‍ 509 രൂപ ചെലവാക്കണം. മറ്റു രണ്ടു പ്ലാനുകളും പ്രതിദിന ഡാറ്റ പ്ലാനുകളാണ്.
719 രൂപയുടെ പ്ലാനിന്റെ പുതുക്കിയ നിരക്ക് 859 രൂപയാണ്. ഇവിടെ പ്രതിദിനം 1.5 ജിബി ഡാറ്റ, 12 എഎം മുതല്‍ 6 എഎം വരെ അണ്‍ലിമിറ്റഡ് ഡാറ്റ, വീക്കെന്‍ഡ് ഡാറ്റ റോള്‍ ഓവര്‍, അണ്‍ലിമിറ്റഡ് കോളിംഗ്, 100 എസ്എംഎസ് എന്നിവ ലഭിക്കും.
839 രൂപയുടെ പ്ലാനിന് ഇനി 979 രൂപ നല്‍കണം. ഇവിടെ പ്രതിദിനം 2 ജിബി ഡാറ്റ, 12 എഎം മുതല്‍ 6 എഎം വരെ അണ്‍ലിമിറ്റഡ് ഡാറ്റ, വീക്കെന്‍ഡ് ഡാറ്റ റോള്‍ ഓവര്‍, അണ്‍ലിമിറ്റഡ് കോളിംഗ്, 100 എസ്എംഎസ് എന്നിവ ലഭിക്കും.

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് യുവതി

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച 26-കാരി പോലീസിന്റെ പിടിയില്‍. ബിഹാറിലെ സരണ്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. തുടര്‍ച്ചയായി വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ 30-കാരന്‍ വേദ് പ്രകാശ് ആണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു.
സ്വകാര്യ നഴ്സിങ് ഹോമില്‍ വച്ചാണ് സംഭവം നടന്നത്. ഇവിടത്തെ ഡോക്ടറായ 26കാരി നഴ്സിങ് ഹോമിലേക്ക് വിളിച്ചുവരുത്തിയ ശേഷം മരുന്ന് കുത്തിവെച്ച് യുവാവിനെ ബോധം കെടുത്തി. തുടര്‍ന്നാണ് കൃത്യം നിര്‍വഹിച്ചതെന്നും പൊലീസ് പറയുന്നു. സംഭവം ശേഷം യുവതി തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. തുടര്‍ന്ന് കൃത്യം ചെയ്യാന്‍ ഉപയോഗിച്ച കത്തി യുവതി പൊലീസിന് കൈമാറി.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായും യുവതി പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് നിരവധി തവണ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും വേദ് പ്രകാശ് തയ്യാറായില്ല. ജൂലൈ ഒന്നിന് രജിസ്റ്റര്‍ വിവാഹം നടത്താന്‍ ഇരുവരും തീരുമാനിച്ചിരുന്നു.
എന്നാല്‍ അന്നേദിവസം രജിസ്റ്റര്‍ വിവാഹത്തിന് വേദ് പ്രകാശ് എത്താതിരുന്നതാണ് യുവതിയെ കൃത്യത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

15 വർഷം മുമ്പ് നടന്ന തിരോധാനത്തിൽ വഴിത്തിരിവായത് രണ്ട് ആഴ്ച മുമ്പ് ലഭിച്ച ഊമക്കത്ത്

ആലപ്പുഴ: 15 വർഷം
മുമ്പ് മാന്നാറിൽ നിന്ന് കലയെന്ന യുവതിയെ കാണാതായ സംഭവം കൊലപാതകമെന്ന് സംശയം. മൃതദേഹം മറവ് ചെയ്യാൻ കൂട്ടുനിന്ന നാല് പേർ ഇപ്പോൾ കസ്റ്റഡിയിലുണ്ട്.
ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവ് അനിൽകുമാറിൻ്റെ വീട്ടിൽ സെപ്റ്റിക് ടാങ്കിൽ പോലീസ് സംഘം പരിശോധന നടത്തുകയാണ്. 20 വയസ്സുള്ളപ്പോഴാണ് കലയും അനിൽ കുമാറും രണ്ടാം വിവാഹം കഴിക്കുന്നത്. കല സ്വർണ്ണാഭരണങ്ങളുമായി കടന്നു കളഞ്ഞു എന്നായിരുന്നു അനിൽകുമാർ ഇതുവരെ പറഞ്ഞിരുന്നത്
ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവ് അനിൽകുമാറിൻ്റെ വീട്ടിൽ സെപ്റ്റിക് ടാങ്കിൽ പോലീസ് സംഘം പരിശോധന നടത്തുകയാണ്. .
കലയെ കഴുത്തിൽ ഷാൾ കുരുങ്ങിയ നിലയിലാണ് കാറിൽ എത്തിച്ചത്.
കലയെ കാണാതായ ശേഷം രണ്ട് മാസത്തിനുള്ളിൽ അനിൽ കുമാർ വീണ്ടും വിവാഹം കഴിച്ചു.
അനിലിൻ്റ കാറിൽ ആണ് മൃതദേഹം എത്തിച്ചത് .അനിൽകുമാറിൻ്റെ അളിയൻ സോമൻ അനിലിൻ്റെ പിതാവിൻ്റെ അനുജൻ്റ മക്കളായ ജിനു രാജ്, സന്തോഷ്, പ്രമോദ് എന്നിവരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്.

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

പരവൂര്‍: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ പരവൂര്‍-ചാത്തന്നൂര്‍ റോഡില്‍ പരവൂര്‍ എസ്എന്‍വി സമാജം ആഡിറ്റോറിയത്തിന് സമീപമാണ് അപകടം ഉണ്ടായത്.
റോഡിന്റെ വടക്ക് ഭാഗത്തെ ഇടവഴിയില്‍ നിന്നും പ്രധാന റോഡിലേക്ക് എത്തിയ കാറിലേക്ക് പരവൂരില്‍ നിന്നും ചാത്തന്നൂര്‍ ഭാഗത്തേക്ക് പോയ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരവൂര്‍ പോലീസ് കേസെടുത്തു.

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് യുവതിയെ കാണാതായസംഭവം;സെപ്റ്റിക്ക് ടാങ്ക് തുറന്ന് പരിശോധന

ആലപ്പുഴ: 15 വർഷം
മുമ്പ് മാന്നാറിൽ നിന്ന് കലയെന്ന യുവതിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്.ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവ് അനിൽകുമാറിൻ്റെ വീട്ടിൽ സെപ്റ്റിക് ടാങ്കിൽ പോലീസ് സംഘം പരിശോധന നടത്തുകയാണ്. സംഭവുമായി ബന്ധപ്പെട്ട് 5 പേർ പോലീസ് കസ്റ്റഡിയിലുണ്ട്.20 വയസ്സുള്ളപ്പോഴാണ് കലയും അനിൽ കുമാറും രണ്ടാം വിവാഹം കഴിക്കുന്നത്. കല സ്വർണ്ണാഭരണങ്ങളുമായി കടന്നു കളഞ്ഞു എന്നായിരുന്നു അനിൽകുമാർ ഇതുവരെ പറഞ്ഞിരുന്നത് അനിൽകുമാറിൻ്റെ സുഹൃത്തുക്കൾ അടക്കം 5 പേരെ കസ്റ്റഡിയിലെടുത്ത പോലീസ് തികച്ചും രഹസ്യമായാണ് അന്വേഷണം നടത്തിയത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ചെങ്ങന്നുർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ശാസ്ത്രീയ പരിശോധനയിലൂടെ കേസ് തെളിയിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.അനിൽകുമാർ ഇസ്രായേലിലാണ്.

പൊന്മുടി ഇക്കോ ടൂറിസം നാളെ മുതൽ പ്രവേശനം

തിരുവനന്തപുരം: മഴ കാരണം അടച്ചിട്ടിരുന്ന പൊന്മുടി ഇക്കോ ടൂറിസം ബുധനാഴ്ച (03.07.2024) മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ
തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ സഹപ്രവർത്തകൻ കുത്തിക്കൊന്നു

എറണാകുളം. പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ സഹപ്രവർത്തകൻ കുത്തിക്കൊന്നു.
ഒഡീഷ സ്വദേശി ആകാശ് ഡിഗലാണ് കൊല്ലപ്പെട്ടത്.
കൊലക്ക് ശേഷം ഓടി രക്ഷപെട്ട ഒഡീഷ സ്വദേശി അഞ്ചൻ നായകിനു വേണ്ടി പോലീസ് അന്വേഷണം ഊ‍ർജിതമാക്കി.

ഇരുവർക്കുമിടയിൽ നിലനിന്നിരുന്ന മുൻവൈരാഗ്യമാണ് കൊലപാതക കാരണം.
ഓരേ കെട്ടിടത്തിലെ രണ്ടു മുറികളിലാണ് കൊല്ലപ്പട്ട ആകാശും പ്രതി അഞ്ചൻ നായകും താമസിച്ചിരുന്നത്.
രാവിലെ ഏഴരയോടെ ആകാശ് കുടുംബസമേതം താമസിക്കുന്ന മുറിയിലെത്തിയ അഞ്ചൻ തർക്കത്തിലേർപ്പെട്ടു.
തുടർന്നാണ് കൈയിൽ കരുതിയരുന്ന കത്തി ഉപയോഗിച്ച് ആകാശിനെ കുത്തിയത്.
സമീപത്തുണ്ടായിരുന്നുവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയില്ല.
കുത്തിയ ശേഷം അഞ്ചൻ ഓടി രക്ഷപെട്ടു.
അഞ്ചന് വേണ്ടി പോലീസ് അന്വേഷണം ഊ‍ർജിതമാക്കി.
വൈരാഗ്യത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ആകാശിന്റെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോ‍ർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബുഷി ഡാമിൽ ഒഴുക്കിൽപെട്ട് കാണാതായവർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു

മുംബൈ. ബുഷി ഡാമിൽ ഒഴുക്കിൽപെട്ട് കാണാതായവർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു. ഏറ്റവുമൊടുവിൽ കണ്ടെത്താനുണ്ടായിരുന്ന നാലു വയസുകാരന്‍അദ്നാന്‍റെ മൃതദേഹവും ഇന്നലെ രാത്രിയോടെ കിട്ടി. ഇതോടെ ആകെ മരണ സംഖ്യ 5 ആയി.
അദ്നാന് വേണ്ടി പകൽ മുഴുവൻ നടത്തിയ തെരച്ചിൽ രാത്രിയോടെയാണ് ഫലം രണ്ടത്. ഡാമിലെ ആഴത്തിൽ നിന്നും നാവികസേനയുടെ മുങ്ങൽ വിദഗ്ദർ കുഞ്ഞ് ശരീരം പുറത്തെടുത്തു. ഒരു കുടുംബത്തിലെ നാല് കുരുന്നുകളും ഒരു സ്ത്രീയുമാണ് മുങ്ങി മരിച്ചത്. ഞായറാഴ്ചയാണ് അവധി ആഘോഷിക്കാനാനായി 17 അംഗ സംഘം പൂനെയിൽ നിന്ന് ലോണാവാലയിലെ ബുഷി ഡാം പരിസരത്തേക്ക് വരുന്നത്. ഡാമിലേക്ക് വെള്ളമൊഴുകിയെത്തുന്ന ചെറു വെള്ളച്ചാട്ടത്തിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് മലവെള്ളം കുതിച്ചെത്തിയത്. കയറി നിന്ന് പാറയ്ക്ക് ചുറ്റും വെള്ളം നിറഞ്ഞതോടെ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ. പിന്നാലെ വെള്ളത്തിൽ അവർ ഒന്നാകെ ഒലിച്ച് പോയി. ചിലർ നീന്തിക്കയറിയെങ്കിലും 4 കുട്ടികളടക്കം 5പേരെ കാണാതാവുകയായിരുന്നു.തുടർന്ന് നാവികസേനയുടെ നേതൃത്വത്തിലായിരുന്നു ഡാമിലെ തെരച്ചിൽ. മൂന്ന് പേരുടെ മൃതദേഹം അന്ന് തന്നെ കിട്ടി. 9 വയസുകാരി മരിയ സയ്യദിന്ർറെ മൃതദേഹം ഇന്നലെ രാവിലെയാണ് കിട്ടിതയത്

അതില്‍ കുറച്ചുള്ള കമ്യൂണിസം മതി,കയ്യേറ്റം ഒഴിപ്പിച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി സിപിഐ

. ഇടുക്കി. കയ്യേറ്റം ഒഴിപ്പിച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്ന സിപിഐ ലൊക്കൽ സെക്രട്ടറിയുടെ ഭീഷണി നടപ്പാക്കി റവന്യൂ വകുപ്പ്. മൂന്നാർ ദേവികുളത്ത് കൈയ്യേറ്റം ഒഴിപ്പക്കാൻ പോയ ഭൂസരക്ഷണ സേനാംഗങ്ങളെയാണ് വിവിധ ഇടങ്ങളിലേക്ക് മാറ്റിയത്.

l

കയ്യേറ്റങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് പറയുമ്പോഴാണ് ലോക്കൽ സെക്രട്ടറിയുടെ ഭീഷണിക്ക് മുന്നിൽ ഏഴു ജീവനക്കാരെ സ്ഥലം മാറ്റിയത്. ദേവികുളം ഉടുമ്പൻചോല പീരുമേട് താലൂക്കുകളിൽ ജോലി ചെയ്യുന്ന ഏഴ് പേരെയും സ്ഥലം മാറ്റി. ജൂൺ 14ന് ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാൻ ഈ സംഘാംഗങ്ങളെ സിപിഐ ലോക്കൽ സെക്രട്ടറി ആരോഗ്യദാസ് സ്ഥലംമാറ്റുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭൂ സംരക്ഷണ സേനയിലെ 7 ആളുകളെയും വിവിധ ഇടങ്ങളിലേക്ക് മാറ്റിയത്. താൽക്കാലിക അടിസ്ഥാനത്തിൽ പത്തു വർഷത്തിലേറെയായി ജോലി നോക്കുന്ന വിമുക്തഭടന്മാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി. സ്ഥലം മാറ്റത്തിനുള്ള കാരണം വ്യക്തമല്ല. ഭൂപ്രദേശത്തിന്റെ ഘടന മനസ്സിലാക്കി ജോലി ചെയ്യുന്നവർക്കെതിരെയാണ് റവന്യൂ വകുപ്പിന്റെ നടപടി. കയ്യേറ്റം ഒഴിപ്പിക്കലിനേ ഉൾപ്പെടെ ഇത് കാര്യമായി ബാധിക്കും. എന്നാൽ സ്വാഭാവിക പുനർവിന്ന്യാസം എന്ന് മാത്രമാണ് ജില്ലാ കളക്ടറുടെ വിശദീകരണം

ജനാധിപത്യവിരുദ്ധമെന്ന് പിഷാരടി,അമ്മയിലെ ഭാരവാഹി തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കം തുടരുന്നു

അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ ഭാരവാഹി തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കം തുടരുന്നു.
എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തന്നെക്കാൾ കുറവ് വോട്ട് കിട്ടിയവർ ജയിച്ചെന്ന പ്രഖ്യാപനം ജനാധിപത്യ വിരുദ്ധമെന്ന് രമേഷ് പിഷാരടി. വോട്ട് കിട്ടി ജയിച്ചവർ വനിത സംവരണത്തിനു വേണ്ടി മാറി നിൽക്കേണ്ടിവരുന്നത് ജനഹിതം റദ്ദ് ചെയ്യുന്നതിന് തുല്യമാണെന്നും രമേഷ് പിഷാരടി തുറന്നടിച്ചു.

11 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് ഔദ്യോഗിക വിഭാഗത്തിന്റെ പിന്തുണയോടൊണ് രമേഷ് പിഷാരടി മത്സരിച്ച് വിജയിച്ചത്.
എന്നാൽ വനിത സംവരണത്തിന്റെ പേരു പറഞ്ഞ് അവസാന നിമിഷം ഒഴിവാക്കപ്പെട്ടു.
ബൈലോ പ്രകാരം നാല് വനിത അംഗങ്ങളെ ഉൾപ്പെടുത്തേണ്ടതിനാൽ രമേഷ് പിഷാരടിയേക്കാൾ കുറവ് വോട്ട് കിട്ടിയവരെ കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് അതൃപ്തി തുറന്ന് പറഞ്ഞ് രമേഷ് പിഷാരടി അമ്മയിലെ എല്ലാ അംഗങ്ങൾക്കും കത്തയച്ചത്.
താൻ പരാജയപ്പെട്ടു എന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്ത വന്നിട്ടും കൃത്യമായ വിശദീകരണം നൽകാൻ ഭാരവാഹികൾ തയ്യറായില്ല. വോട്ട് കുറഞ്ഞവർക്ക് വേണ്ടി മാറി കൊടുക്കേണ്ടി വരുന്നത് ജനഹിതം റദ്ദു ചെയ്യുന്നതിന് തുല്യമാണെന്നും കത്തിൽ പറയുന്നു.
വനിത സംവരണം നടപ്പാക്കാൻ, ആവശ്യമായ സീറ്റുകൾ മാറ്റി വയ്ക്കുകയാണ് വേണ്ടത്. ആ സീറ്റുകളിലേക്ക് പുരുഷന്മാരെ മത്സരിപ്പിക്കരുത്.
സംഘടനയുടെ ഭരണഘടന ഭേദഗതി ചെയ്യണമെന്നും രമേഷ് പിഷാരടി ആവശ്യപ്പെട്ടു.