ഇടുക്കി .മൂന്നാർ മാട്ടുപ്പെട്ടിക്ക് സമീപം വിനോദ സഞ്ചാരികളായ സ്കൂൾ കുട്ടികളുമായി പോയ ജീപ്പ് അപകടത്തിൽപ്പെട്ടു.
തമിഴ്നാട്ടിൽനിന്നും മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിൽപ്പെട്ട കുട്ടികൾ സഞ്ചരിച്ചിരുന്ന ജീപ്പ് ആണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്.
അപകടത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
ഒരു കുട്ടിക്ക് ഗുരുതര പരിക്ക് സംഭവിച്ചിട്ടുള്ളതായാണ് വിവരം.
ഈ കുട്ടിയെ വിദഗ്ത ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റ മറ്റു കുട്ടികൾ മൂന്നാറിലെ ആശുപത്രിയിൽ ചികിത്സ തേടി.
വാഹനത്തിൽ ആകെ 8 വിദ്യാർത്ഥികൾ ആയിരുന്നു ഉണ്ടായിരുന്നത്.
തമിഴ്നാട് തരൂരിൽ നിന്ന് രണ്ട് ബസുകളിലായിട്ടായിരുന്നു വിദ്യാർത്ഥികളുടെ സംഘം വിനോദസഞ്ചാരത്തിനായി മൂന്നാറിൽ എത്തിയത്.
മൂന്നാലെത്തിയശേഷം തുടർ യാത്രക്ക് ഇവർ ജീപ്പെടുക്കുകയായിരുന്നു.
മാട്ടുപ്പെട്ടിക്ക് സമീപം വിനോദ സഞ്ചാരികളായ സ്കൂൾ കുട്ടികളുമായി പോയ ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞു
വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ
കരുനാഗപ്പള്ളി. വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് കരുനാഗപ്പള്ളി പോലീസിൻറെ പിടിയിൽ. തമിഴ്നാട് മധുരൈ മുനിയാണ്ടിപുരം ബാലൻ മകൻ വടിവേലു 45 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. 2024 മാർച്ച് മാസം പാവുമ്പയിലെ വീടിൻറെ അടുക്കള വാതിൽ പൊളിച്ച് അകത്തുകയറി 6 പവനോളം സ്വർണവും 15,000 രൂപയും മോഷണം പോയിരുന്നു. സംഭവത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ച പോലീസ് സ്ഥലത്തുനിന്നും ലഭിച്ച വിരൽ അടയാളമാണ് കേസിലെ തുമ്പായത്. ലഭിച്ച വിരലടയാളം ശാസ്ത്രീയമായി പരിശോധിച്ചതിൽ തമിഴ്നാട് സ്വദേശി വടിവേലു ൻറെ താണെന്ന് തിരിച്ചറിഞ്ഞു. തമിഴ്നാട് മധുരയിൽ എത്തിയ പോലീസ് സംഘത്തിന് തിരുട്ട് ഗ്രാമത്തിൽ നിന്നും പ്രതിയെ പിടികൂടൽ ദുസ്സഹമായിരുന്നു. ദിവസങ്ങളോളം അവിടെ തങ്ങിയ പോലീസ് അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്. പിടികൂടിയ വടിവേലുവിന് തമിഴ്നാട്ടിൽ മാത്രം 25 ഓളം മോഷണ കേസുകൾ ഉണ്ട്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വരുന്ന ലോറികളിൽ ജോലിക്കായി വന്നു മോഷണം നടത്തി തിരിച്ച് അതേ ലോറിയിൽ തിരികെ പോകുന്നതാണ് ഇയാളുടെ മോഷണ രീതി.കൊല്ലം ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐപിഎസിന്റെ നിർദ്ദേശത്താൽ കരുനാഗപ്പള്ളി എസിപി പ്രദീപ്കുമാർ വിഎസിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനൂപ്, ‘ എസ്ഐമാരായ ഷമീർ, ആഷിഖ്, അമൽ പ്രസാദ്
എസ് സി പി ഓ ഹാഷിം , സരൺ തോമസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത് . കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നും പ്രതി ഇത്തരത്തിൽ മോഷണം നടത്തിയതായി കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു.
രണ്ടുമാസത്തെ പെൻഷൻ വിതരണം തുടങ്ങി… 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുന്നത്
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ടുമാസത്തെ പെൻഷൻ വിതരണം തുടങ്ങി. 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുന്നത്. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ പെൻഷൻ കുടിശ്ശിക പൂർണമായും തീർത്തു. ഇതിനായി 1864 കോടി രൂപ ഒക്‌ടോബർ 31ന് ധനവകുപ്പ് അനുവദിച്ചിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസ്: എ. പത്മകുമാർ അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ എം.എൽ.എയുമായിരുന്ന എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. എസ്ഐടി തലവൻ എസ്.പി ശശിധരന്റെ നേതൃത്വത്തിൽ ആയിരുന്നു ചോദ്യംചെയ്യൽ. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ഉൾപ്പടെയുള്ള ചോദ്യങ്ങൾ പത്മകുമാറിന് നേരിടേണ്ടി വന്നതായാണ് വിവരം. തിരുവനന്തപുരത്ത് വെച്ചാണ് ചോദ്യം ചെയ്യൽ നടന്നത്.
2019 ൽ ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപണിയ്ക്കായി കൊണ്ടുപോകുമ്പോൾ ചുമതയിലുണ്ടായിരുന്നത് എ പത്മകുമാർ ആയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ എ പത്മകുമാർ നിർബന്ധിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം ജീവനക്കാർ മൊഴി നൽകിയത്.
അതേസമയം, സ്വർണ്ണമോഷണ കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ വാസുവിനെ കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകീട്ട് നാല് മണിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. അതീവ പൊലീസ് സുരക്ഷയിലാണ് എൻ വാസുവിനെ കോടതിയിൽ ഹാജരാക്കിയത്.

ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണം; കേരള ചീഫ് സെക്രട്ടറിക്ക് കർണാടകത്തിന്റെ കത്ത്
ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകത്തിന്റെ കത്ത്. കേരള ചീഫ് സെക്രട്ടറിക്കാണ് കർണാടക സർക്കാർ കത്തയച്ചിരിക്കുന്നത്. മതിയായ സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് കർണാടകയിൽ നിന്ന് എത്തുന്നതെന്നും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും കത്തിൽ പറയുന്നു. കർണാടക ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്.
ശബരിമലയിൽ ദേവസ്വം ബോർഡ് ഒരു മുന്നൊരുക്കവും നടത്തിയിരുന്നില്ലെന്ന് അഖില ഭാരതീയ അയ്യപ്പ സേവ സംഘം
ശബരിമല തീർത്ഥാടനത്തിനു മുന്നോടിയായി ഒരു ഒരുക്കവും ദേവസ്വം ബോർഡ് നടത്തിയില്ലെന്ന് അഖില ഭാരതീയ അയ്യപ്പ സേവ സംഘം. നേരത്തെ ശബരിമലയിൽ അഖില കേരള അയ്യപ്പ സേവ സംഘം നാലായിരത്തോളം വോളണ്ടിയർമാരെ വെച്ച് കുടിവെള്ള വിതരണവും സൗജന്യ അന്നദാനവും മറ്റു സേവനങ്ങളും ഭംഗിയായി നടത്തിയിരുന്നു. എന്നാൽ, ദേവസ്വം ബോർഡ് കോടതിയെ സമീപിച്ചതിനെത്തുടർന്ന് രണ്ടു വർഷമായി ഇത് നിലച്ചിരിക്കുകയാണ്. അഴിമതിക്ക് കളമൊരുക്കാൻ വേണ്ടിയാണ് അയ്യപ്പ സേവ സംഘത്തെ അവിടെ നിന്നും ചില ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പുറത്താക്കാൻ കോടതിയെ സമീപിച്ചത്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് മുരാരി ബാബു ഉൾപ്പെടെയുള്ളവർ ആണെന്നും അവസരം നൽകിയാൽ ഭക്തർക്ക് എല്ലാ സേവനങ്ങളും സൗജന്യമായി ശബരിമലയിൽ ഒരുക്കുമെന്നും അഖില ഭാരതീയ അയ്യപ്പ സേവ സംഘം അറിയിച്ചു.

ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പത്താം തവണയാണ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രി പദവി വഹിക്കുന്നത്. എന്‍ഡിഎ മുന്നണി സര്‍ക്കാരിലെ 21 അംഗങ്ങളും പട്‌നയിലെ ചരിത്ര പ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു. ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങി എന്‍ഡിഎയിലെ പ്രമുഖ നേതാക്കളും ചടങ്ങിന്റെ ഭാഗമായി. പ്രഗല്‍ഭരായ ഒരു പറ്റം നേതാക്കള്‍ ഇനി ബിഹാറിനെ നയിക്കുമെന്ന് ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. പുതിയ മന്ത്രിസഭയ്ക്ക് ആശംസകള്‍ നേര്‍ന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. എന്‍ ചന്ദ്രബാബു നായിഡു, ദേവേന്ദ്ര ഫഡ്നാവിസ്, യോഗി ആദിത്യനാഥ്, ഹിമന്ത ബിശ്വ ശര്‍മ്മ, രേഖ ഗുപ്ത തുടങ്ങി എന്‍ഡിഎ മുഖ്യമന്ത്രിമാരും ചടങ്ങില്‍ എത്തിയിരുന്നു.
ജെഡിയു ദേശീയ ജനറല്‍ സെക്രട്ടറി അശോക് ചൗധരി, സംസ്ഥാന ബിജെപി പ്രസിഡന്റ് ദിലീപ് ജയ്സ്വാള്‍, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച മേധാവി സന്തോഷ് കുമാര്‍ സുമന്‍ തുടങ്ങിയവരാണ് ബിഹാര്‍ കാബിനറ്റിലെ മറ്റ് പ്രമുഖര്‍. ബിജെപിയില്‍ നിന്ന് 14 പേരും ജെഡിയുവില്‍ നിന്ന് എട്ടുപേരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.