മലപ്പുറം.എംപോക്സ് സ്ഥിരീകരിച്ച മലപ്പുറത്ത് രോഗിയുമായി സമ്പർക്കത്തിൽ ഉള്ളവരുടെ പ്രാഥമിക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി. 16 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇതിൽ ഉൾപ്പെട്ട ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്വാറന്റൈനിലാക്കി.
38 കാരൻ യുഎഇയിൽ നിന്ന് എത്തിയപ്പോൾ തന്നെ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ഇദ്ദേഹത്തിൻറെ റൂട്ട് മാപ്പ് ഉടൻ തയ്യാറാക്കും. നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിലുള്ള രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. നിപയിൽ 26 പേരുടെ പരിശോധന ഫലം ഇതുവരെ നെഗറ്റീവ് ആയി. രോഗലക്ഷണങ്ങളോടെ രണ്ടുപേരെ കൂടി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എംപോക്സ് ,രോഗിയുമായി സമ്പർക്കത്തിൽ ഉള്ളവരുടെ പ്രാഥമിക പട്ടിക തയ്യാറാക്കി
കൊല്ലം സെയ്‌ലേഴ്‌സ് പ്രഥമ കെസിഎൽ ചാമ്പ്യന്മാർ
കൊല്ലത്തിന് പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം. ക്യാപ്റ്റന്‍ സച്ചിൻ ബേബി സെഞ്ചറിയുമായി മുന്നിൽനിന്നു നയിച്ച പോരാട്ടത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ ആറു വിക്കറ്റിന് തകർത്ത് ആധികാരിക വിജയമാണ് ഏരീസ് കൊല്ലം സെയ്‍ലേഴ്സ് നേടിയത്. 19.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് കൊല്ലം വിജയ റൺസ് കുറിച്ചത്. 54 പന്തുകൾ നേരിട്ട സച്ചിൻ ബേബി 105 റൺസുമായി പുറത്താകാതെനിന്നു. സച്ചിൻ ബേബിയാണ് കളിയിലെ താരം.
സ്കോർ: കാലിക്കറ്റ് 20 ഓവറിൽ ആറിന് 213 റൺസ്. കൊല്ലം 19.1 ഓവറിൽ നാലിന് 214. ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിച്ച കൊല്ലം ഫൈനലിലും അതേ ആധിപത്യം തുടരുകയായിരുന്നു.
ആനയടി കോട്ടപ്പുറം ജംഗ്ഷനിൽ സ്കൂട്ടർ യാത്രക്കാരായ യുവാക്കളെ ഒമ്നി വാൻ ഇടിച്ച് തെറിപ്പിച്ചു;വീഡിയോ
ശാസ്താംകോട്ട:കൊല്ലം-തേനി ദേശീയപാതയിൽ ആനയടി കോട്ടപ്പുറം ജംഗ്ഷനിൽ സ്കൂട്ടർ യാത്രക്കാരായ യുവാക്കളെ ഒമ്നി വാൻ ഇടിച്ച് തെറിപ്പിച്ചു.ബുധനാഴ്ച രാവിലെ 11 ഓടെ ആയിരുന്നു അപകടം.പാവുമ്പ സ്വദേശികളായ ഗോകുൽ (20),സുഹൃത്ത് വിഷ്ണു (20) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.ഇടിയുടെ ആഘാതത്തിൽ യുവാക്കൾ ദൂരേക്ക് തെറിച്ചു വീണു.
പരിക്കേറ്റ് കിടന്ന
ഇരുവരെയും കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ സ്കൂട്ടർ ഓടിച്ചിരുന്ന ഗോകുലിൻ്റെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.ശൂരനാട് പൊലീസ് അപകടം സൃഷ്ടിച്ച ഒമ്നി വാൻ കസ്റ്റഡിയിലെടുത്തു.
ന്യൂസ് അറ്റ് നെറ്റ്:ഇന്നത്തെ ഏറ്റവും പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ
2024 സെപ്തംബർ 18 ബുധൻ 10.30 pm
?ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഹിസ്ബുള്ള ഉപയോഗിക്കുന്ന വാക്കി ടോക്കികൾ പൊട്ടിതെറിച്ച് ഒൻപത് പേർ കൊല്ലപ്പെട്ടു. 300 പേർക്ക് പരിക്ക്.
? നമ്പാട്ടിയ ,ടൈർ, സെയ്ദ, തുടങ്ങിയ നഗരങ്ങളിലാണ് സ്ഫോടനം നടന്നത്. തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള
?പൊട്ടിത്തെറിച്ചവയിൽ മൊബൈൽ ഫോണുകളും വിടു കളിലെ സോളാർ പാനലുകളും.
?മലപ്പുറത്ത് എം പോക്സ് സ്ഥീരികരിച്ച 38കാരൻ്റെ ആരോഗ്യനില തൃപതികരമെന്ന് ആരോഗ്യ വകുപ്പ്.
?ആലപ്പുഴ രാമങ്കരി വേഴപ്രയിൽ ഭാര്യയുടെ ആൺസുഹൃത്തിനെ വെട്ടിപ്പരിക്കേല്പിച്ച് ഭാര്യയുമായി കടന്നു.
? നടിയെ ആക്രമിച്ച കേസിൽ
പൾസർ സുനി ഉടൻ ജാമ്യത്തിലിറങ്ങും. ഏഴര വർഷമായി ജയിലിൽ കഴിയുകയായിന്നു.
?വിപണിയിൽ 20 ലക്ഷം രൂപ വിലവരുന്ന ഹെയ്റോയിൻ കാലടിയിൽ പിടികൂടി. മൂന്ന് അസം സ്വദേശികൾ അറസ്റ്റിൽ.
? അർജുനെ കണ്ടെത്താനുള്ള തിരച്ചിലിന് വേണ്ടിയുള്ള ഡ്രഡ്ജർ കാർവാർ തുറമുഖത്ത് നിന്ന് ഷിരൂരിലേക്ക് പുറപ്പെട്ടു.
?ഡ്രഡ്ജർ നാളെ പുലർച്ചെ ഷിരൂരിലെത്തും. തിരിച്ചിൽ മറ്റന്നാൾ ആരംഭിച്ചേക്കുമെന്ന് സൂചനയുണ്ട്.
?കാഞ്ഞങ്ങാട്ട് മകൻ ഉമ്മയെ തലയ്ക്കടിച്ച് കൊന്നു. നബീസയാണ് മരിച്ചത്. പ്രതിയെ പോലീസ് പിടികൂടി.
?ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. എതിർക്കുമെന്ന് കോൺഗ്രസ്.
?മൂവാറ്റുപുഴയിൽ മുൻ വൈര്യാഗ്യത്തെ തുടർന്ന് യുവാവിനെ വീട്ടിൽ അതിക്രമിച്ച് കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച നാലംഗ സംഘത്തെ റിമാൻഡ് ചെയ്തു.
?കേരള ക്രിക്കറ്റ് ലീഗ്: ഏരീസ് കൊല്ലം സെയ്ലേഴ്സ് ചാമ്പ്യൻമാർ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, എതിർക്കുമെന്ന് കോൺഗ്രസ്
ന്യൂ ഡെൽഹി :
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടാണ് അംഗീകരിച്ചത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയ കോവിന്ദ് സമിതി മാർച്ചിലാണ് റിപ്പോർട്ട് നൽകിയത്
ഇത്തരത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് വലിയ രീതിയിൽ കുറയ്ക്കാൻ സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം. പലപ്പോഴായി തെരഞ്ഞെടുപ്പ് നടത്തുമ്പോൾ ഓരോ ഘട്ടത്തിലും മാതൃകാ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത് വികസന, ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തിയ ശേഷം 100 ദിവസത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പും നടത്താനാണ് സമിതി നിർദേശം. 2029ൽ ഇത് നടപ്പാക്കുകയാണെങ്കിൽ 2026ൽ അധികാരത്തിലെത്തുന്ന കേരള സർക്കാരിന്റെ കാലാവധി 3 വർഷമായി ചുരുങ്ങും.
ബില്ലിനെ പാർലമെൻറിൽ എതിർക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.
അഴകിയകാവ് ക്ഷേത്രം – ഗുരുവായൂർ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാർക്ക് ഓണക്കോടി സമ്മാനിച്ചു
ശൂരനാട് വടക്ക്:അഴകിയകാവ് ദേവി ക്ഷേത്രം – ഗുരുവായൂർ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാർക്ക് ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ ഓണക്കോടി സമ്മാനിച്ചു.2013 ൽ സർവ്വീസ് ആരംഭിച്ച കാലം മുതൽ
ജീവനക്കാർക്ക് ഓണക്കോടി നൽകി വരുന്നു.ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് രാമൻ പിള്ള,സെക്രട്ടറി ഉണ്ണികൃഷ്ണപിള്ള,ട്രഷറർ അഡ്വ.പ്രദീപ് കുമാർ,ജോയിന്റ് സെക്രട്ടറി വിക്രമൻ പിള്ള,ഭരണസമിതി അംഗങ്ങളായ സരസചന്ദ്രൻ പിളള,മോഹനൻ പിള്ള എന്നിവർ പങ്കെടുത്തു.
വേങ്ങ മാണിശ്ശേരിൽ വീട്ടിൽ കരുണാകരൻപിള്ള നിര്യാതനായി
ശാസ്താംകോട്ട:വേങ്ങ മാണിശ്ശേരിൽ വീട്ടിൽ കരുണാകരൻപിള്ള (62) നിര്യാതനായി.ഭാര്യ:ഓമന അമ്മ.മക്കൾ:ശ്രീഹരൻപിള്ള,ഹരിഹരൻപിള്ള.സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ
ചക്കുവള്ളി പ്രവാസി കൂട്ടായ്മ യുടെ ആറാമത് വാർഷികവുംപൊതുസമ്മേളനവും
പോരുവഴി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, ശാസ്താംകോട്ടപഞ്ചാത്തുകളിലെ പ്രവാസികളുടെ കൂട്ടായ്മയായ ചക്കുവള്ളി പ്രവാസി കൂട്ടായ്മയുടെ ആറാമത്വാർഷികത്തോട്അനുബന്ധിച്ചു ഭക്ഷണ ധാന്യ കിറ്റ് വിതരണവും,
ചികിത്സ ധനസഹായ വിതരണം സ്വയംതൊഴിൽ സഹായ പദ്ധതി,അനുമോദനംതുടങ്ങിയ പരിപാടി കളോടെ നടന്നു
ചക്കുവള്ളി പ്രവാസി കുട്ടാ പ്രസിഡൻറ് അനസ് സലിം ചരവുള്ള അധ്യക്ഷത വഹിച്ചു ചടങ്ങിൽ പ്രവാസി കൂട്ടായ്മ ജനറൽ സെക്രട്ടറി മാത്യൂപടിപ്പുരയിൽസ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് knബാലഗോപാൽ ഉദ്ഘാടനം ചെയ്തു
കൊടിക്കുന്നിൽ സുരേഷ് എംപി ഭക്ഷണ ധാന്യ കിറ്റ് വിതരണവും,കോവൂർ കുഞ്ഞുമോൻ എംഎൽഎ അനുമോദനവും ,പോഴുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിനുമംഗലത്ത് ചികിത്സ ധനസഹായവും,കൂട്ടായ്മ രക്ഷാധികാരി വഹാബ് വൈശ്യന്റയ്യംസ്വയംതൊഴിൽ പദ്ധതി ഉദ്ഘാടനവും നിർവഹിച്ചു..
ജില്ലാ പഞ്ചായത്ത് മെമ്പർ പി ശ്യാമളയമ്മ. കൂട്ടായ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അൻസാർ സലീം,അബ്ദുൾസലീം അർത്തിയിൽ,സജീ.വിഎസ്,റിയാസ് ബദർ, ഷാജി മുകളുവിള, ജെൻസിൽ ജലാൽ, നിസാം ഒമാൻടെൽ, നൗഫൽ തോപ്പിൽ,തുടങ്ങിയവർ സംസാരിച്ചു..
കഴിഞ്ഞ ആറുവർഷക്കാലമായി ശൂരനാട് തെക്ക്,വടക്ക് പോരുവഴി കേന്ദ്രമായി ജീവകാരുണ്ണ്യ പ്രവർത്തനത്തിനായി പ്രവർത്തിക്കുന്ന പ്രവാസി കൂട്ടായ്മ സ്വദേശത്തും വിദേശത്തുമായി നിരവധി ജീവകാരുണ്ണ്യ പ്രവർത്തനങൾ,നടത്തി വരുന്നു
സമ്പൂർണ്ണ വിവാഹ ധനസഹായം പ്രളയ കോവിഡ് സഹായങ്ങൾ,സ്വയം തൊഴിൽ സഹായ പദ്ധധികൾ മെഡിക്കൽ ക്യാമ്പുകൾ എന്നിവ നടത്തുകയും ചെയ്തിട്ടുണ്ട്
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ കൊയ്ത്തുത്സവം
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ വരുന്ന വെട്ടിക്കാട് കിഴക്ക്, വടക്കൻ മൈനാഗപ്പള്ളി പാടശേഖരങ്ങളിലെ 10 ഹെക്ടർ നെൽകൃഷിയുടെ കൊയ്ത്തുത്സവം നടന്നു. മൈനാഗപ്പള്ളി പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സിജു അധ്യക്ഷ ആയിരുന്ന ചടങ്ങ് മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വർഗീസ് തരകൻ ഉൽഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ബിജി കുമാരി സ്വാഗതം ആശംസിച്ചു. കൃഷി ഓഫീസർ അശ്വതി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബിന്ദു മോഹൻ, പാഠശേഖര സമിതി അംഗങ്ങളായ സുരേന്ദ്രൻ, അനിൽകുമാർ, സരസൻ, കോവൂർ മോഹനൻ, വിജയൻപിള്ള തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തിരുമുല്ലവാരം വിഷ്ണത്തു കാവ് മാളിയാട്ട് എൻ ഗോപി നിര്യാതനായി
കൊല്ലം . തിരുമുല്ലവാരം വിഷ്ണത്തു കാവ് മാളിയാട്ട് എൻ ഗോപി (86) നിര്യാതനായി
.സംസ്കാരം വ്യാഴാഴ്ച (19-9)രാവിലെ പത്തിന്
.ഭാര്യ.ലീല
മക്കൾ. ഗോപകുമാർ (ലോജിക് ഇവൻ്റ്സ് ആൻ്റ് അഡ്വർടൈസിങ്ങ്, കൊല്ലം), ലേഖ.മരുമക്കൾ സരിത (അധ്യാപിക,ഗവ. ഹയർസെക്കൻഡറി സ്കൂൾ, ചവറ ), അർജുനൻ ചാന്നാർ (വിമുക്തഭടൻ)
സഞ്ചയനം തിങ്കൾ രാവിലെ എട്ടിന്







































