എറണാകുളം: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജയിൽ മോചിതനാകുന്നത് വൈകിയേക്കും. ചിക്കൻപോക്‌സ് ബാധിച്ച ഇയാൾ ഇപ്പോൾ ചികിത്സയിലാണ്. അസുഖം ഭേദപ്പെട്ടശേഷം മാത്രമാകും പുറത്തിറങ്ങുകയെന്നാണ് ജയിൽ അധികൃതർ സൂചിപ്പിക്കുന്നത്.
നിലവിൽ എറണാകുളം സബ് ജയിലിലാണ് സുനി തടവിലുള്ളത്. പൾസർ സുനിക്ക് ചൊവ്വാഴ്ചയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ഏഴര വർഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.
കേസിന്റെ വിചാരണ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരാഴ്ചയ്ക്കകം വിചാരണ കോടതി ജാമ്യം അനുവദിക്കണമെന്നാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ്. ജാമ്യവ്യവസ്ഥകൾ എന്താണെന്ന് വിചാരണക്കോടതി നിശ്ചയിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
കൊച്ചി.ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം.ഹൈക്കോടതിയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുത്.സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്നും കോടതി.നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി.ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഉത്തരവ്
ചെന്നൈ. വീണ്ടും എൻകൗണ്ടർ കൊല. കുപ്രസിദ്ധ ഗൂണ്ടാ നേതാവ് കാക്കത്തോപ്പ് ബാലാജി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. 5 കൊലപാതകക്കേസുകൾ ഉൾപ്പടെ 59 കേസുകളിൽ പ്രതിയാണ്. പുളിയാന്തോപ്പിൽ വ്യാസർപാടി ജീവാ റെയിൽവേസ്റ്റേഷന് സമീപമായിരുന്നു എൻകൗണ്ടർ. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സ്റ്റാൻലി ഹോസ്പിറ്റലിലേക്ക് മാറ്റി.ബിഎസ്പി തമിഴ്നാട് പ്രസിഡന്റ് കെ ആംസ്ട്രേങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയേ ജൂലൈയിൽ എൻകൗണ്ടറിൽ കൊലപ്പെടുത്തിയിരുന്നു
കല്ലറ.ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ് 45 കാരൻ മരിച്ചു. കല്ലറ – നീറുമൺകടവ് സ്വദേശി സഞ്ജു (45) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് രാവിലെ ഉപയോഗമില്ലാത്ത കിണറ്റിന് സമീപം ബൈക്ക് കണ്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് കിണറ്റിൽ സഞ്ജുവിനെ കാണുന്നത്. ഉടൻ തന്നെ പാങ്ങോട് പൊലീസിനെ വിവരം അറിയിച്ചു
ആയൂര്‍. വയോധിക ആസിഡ് കുടിച്ചു മരിച്ച നിലയില്‍. ആയൂർ ഇളമാട്, കൊല്ലൂർക്കോണം രത്നവിലാസത്തിൽ രത്നമ്മ ( 74) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
റബ്ബർ വെട്ടാൻ വീട്ടിൽ സൂക്ഷിച്ചാൽ ആസിഡാണ് ഇവർ കുടിച്ചത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.
കൊച്ചി. സിനിമയുടെ വ്യാജപതിപ്പുകൾ തടയാൻ സർക്കാർ ഇടപെടൽ വേണമെന്ന് ഫിയോക്ക്. ടെലിഗ്രാം നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം. വ്യാജപതിപ്പ് തടയാൻ തീയറ്ററുകൾക്ക് പരിമിതികളുണ്ട്. പിടികൂടുന്നത് മഞ്ഞുമലയുടെ അറ്റം മാത്രം. ‘ഓണത്തിന് മികച്ച കളക്ഷൻ ലഭിച്ചിരുന്ന സിനിമയാണ് അജയന്റെ രണ്ടാം മോഷണം ‘വ്യാജപതിപ്പ് പുറത്ത് വന്നത് നിരാശജനകം. അടിയന്തിര ഇടപെടൽ ആവശ്യമായ വിഷയം
സിനിമ മേഖലയെ തകർത്ത് എറിയാൻ തമിൽ റോക്കേഴ്സ് പോലുള്ള പൈറസി ഗ്രൂപ്പുകൾ ശ്രമിക്കുന്നതായി ഫിയോക്ക് ജോയിന്റ് സെക്രട്ടറി സുരേഷ് ഷെനോയ് പറഞ്ഞു
കോഴിക്കോട്.ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിലെ സ്വർണ തട്ടിപ്പ് , രണ്ടാം പ്രതിക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. തിരുപ്പൂർ ടി.സി. മാർക്കറ്റ് കെ.എൻ. പി. കോളനിയിൽ കാർത്തിക്കിനെ കണ്ടെത്താനാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപെടുവിച്ചത്.
ഒന്നാം പ്രതി മുൻ മാനേജർ മധു ജയകുമാർ തട്ടിയെടുത്ത സ്വർണം ബിനാമി ഇടപാടിൽ പണയപ്പെടുത്തിയതിനാണ് കാർത്തിക്കിനെതിരെ കേസെടുത്തത്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു
?ചെന്നൈയിൽ പോലീസ് എൻകൗണ്ടറിൽ 5 കൊലക്കേസ്സുൾപ്പെടെ 59 കേസ്സുകളിൽ പ്രതിയായ കാക്കത്തോപ്പ് ബാലാജി കൊല്ലപ്പെട്ടു.
?ആയൂർ ഇളമാട് സ്വദേശി രത്നമ്മ (74) ആസിഡ് കുടിച്ച് മരിച്ചു. ചടയമംഗലം പോലീസ് അന്വേഷണം തുടങ്ങി.
?ഗുരുവായൂർ നടപ്പന്തലിൽ വീഡിയോ ഗ്രാഫിക്ക് ഹൈക്കോടതി നിയന്ത്രണം വിവാഹങ്ങൾക്കും മതപരമായ ചടങ്ങുകൾ നിയന്ത്രണം
? ‘അമ്മ ‘യോഗം നാളെ ഇല്ല, പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്നും ‘അമ്മ ‘നേതൃത്വം
?സിനിമയുമായി ബന്ധപ്പെട്ട് പുതിയ സംഘടനയിൽ ചേർന്നിട്ടില്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി.
? മണിപ്പൂരിലെ കർഫ്യൂവിൽ ഇന്ന് താല്ക്കാലിക ഇളവ്.
? മണിപ്പൂർ കലാപം: അഞ്ച് ജില്ലകളിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാഞ്ജ പിൻവലിച്ചു. റാലികൾക്കും, പ്രതിഷേധങ്ങൾക്കും വിലക്ക് തുടരും
?പുലികളി നടക്കുന്നതിനാൽ തൃശൂർ സ്വരാജ് റൗണ്ട് ,തേക്കിൻകാട് എന്നിവിടങ്ങളിൽ ഇന്ന് ഗതാഗത നിയന്ത്രണം
? കേരളീയം ?
? വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍.
? കേരള ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍. ഹൈക്കോടതി ദേവസ്വം ബെഞ്ച് തങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നുവെന്ന് ആരോപിച്ചാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്.
?ഓണാഘോഷത്തിന് സമാപനമായി ഇന്ന് തൃശൂരില്‍ പുലികളി. ഏഴ് ദേശങ്ങളില്‍ നിന്നുള്ള പുലികളി സംഘങ്ങളിലെ മുന്നൂറിലേറെ പുലികള്‍ പട്ടണം കൈയടക്കും. വൈകിട്ട് അഞ്ചിന് സ്വരാജ് റൗണ്ടിലെ നായ്ക്കനാല്‍ ജങ്ഷനിലിലെത്തുന്ന പാട്ടുരായ്ക്കല്‍ ദേശത്തിന്റെ വരവോടെ പുലികളിക്ക് തുടക്കമാകും.
? ചെങ്ങന്നൂര്‍-ഇറപ്പുഴ ചതയം ജലോത്സവത്തിനിടെ പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മുതവഴി, കോടിയാട്ടുകര പള്ളിയോടങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. ഇതോടെ ജലോത്സവത്തിന്റെ ഫൈനല്‍ മത്സരം ഉപേക്ഷിച്ചു.
? തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയില്‍ കുടുങ്ങിയ ആളെ ഒരു മണിക്കൂറിലധകം നീണ്ട രക്ഷാപ്രവര്‍ത്തനത്തൊടുവില്‍ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. നെയ്യാറ്റിനകര ആലത്തൂര്‍ സ്വദേശി ഷൈലനാണ് മണ്ണിനടിയില്‍ കുടുങ്ങിയത്.
? മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചതിനെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയില്‍ ഹൈ റിസ്‌ക് ഗണത്തില്‍ ഉള്‍പ്പെട്ട 3 പേരുടെയും സ്രവ പരിശോധന ഫലങ്ങള്‍ നെഗറ്റീവായി. പക്ഷെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. ഇന്നലത്തെ കണക്ക് പ്രകാരം 255 പേരെ പട്ടികയിലുള്‍പ്പെടുത്തി.
? കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ ദമ്പതികളും മകളും മരിച്ചു. വയനാട് പൂതാടി സ്വദേശി ധനേഷ് , ഭാര്യ അഞ്ജു , ആറ് വയസ്സുകാരന്‍ മകന്‍ ഇഷാന്‍ കൃഷണ എന്നിവരാണ് മരിച്ചത്.
? സഹോദരിയുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനെത്തിയ 55കാരന് തിളച്ച പായസത്തില്‍ വീണ് പൊള്ളലേറ്റു. മൂലമറ്റം ലക്ഷംവീട് കോളനി പോട്ടേപറമ്പില്‍ അജിക്കാണ് (55) 60 ശതമാനത്തിലേറെ പൊള്ളലേറ്റത്.
? വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫോട്ടോഗ്രാഫര്‍ക്ക് ഇടുക്കി മാങ്കുളത്ത് ക്രൂരമര്‍ദനം. താമസസൗകര്യത്തില്‍ അസൗകര്യം അറിയിച്ചതിന് പിന്നാലെയാണ് വധുവിന്റെ ബന്ധുക്കളുടെ മര്‍ദനമെന്നാണ് പറയുന്നത്. മൂവാറ്റുപുഴ സ്വദേശി ജെറിനാണ് മര്‍ദമനമേറ്റത്.
?? ദേശീയം ??
? ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ലഫ്റ്റനന്റ് ഗവര്‍ണറെ നേരില്‍ കണ്ട് അദ്ദേഹം രാജിക്കത്ത് നല്‍കി. ഒപ്പമുണ്ടായിരുന്ന അതിഷി മര്‍ലേന പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിച്ചു.
? ജനസംഖ്യാ കണക്കെടുപ്പിനുള്ള സെന്‍സസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ഷാ വ്യക്തമാക്കി. കോവിഡ് 19 വ്യാപനം മൂലം അവതാളത്തിലായ സെന്‍സസിനെ സംബന്ധിച്ചുയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
? വിവിധ സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലെന്ന് തുറന്നടിച്ച സുപ്രീം കോടതി ഒക്ടോബര്‍ ഒന്നുവരെ ഇത്തരം നടപടികള്‍ നിര്‍ത്തിവെക്കാനും ഉത്തരവിട്ടു.
? ഒരു പതിറ്റാണ്ടിന് ശേഷം ജമ്മു കശ്മീര്‍ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പിനായ് ഇന്ന് പോളിംഗ് ബൂത്തിലെത്തും.. ആദ്യഘട്ടത്തിലെ 24 മണ്ഡലത്തിലേക്കുള്ള പോളിങ് ഇന്ന് രാവിലെ ഏഴിന് തുടങ്ങും. ഒമ്പത് വനിത സ്ഥാനാര്‍ഥികളടക്കം 219 പേരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.
? സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണപതി പൂജയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചിലരെ അസ്വസ്ഥരാക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.
?? അന്തർദേശീയം ??
? സന്ദേശങ്ങള്‍ കൈമാറാനായി കൊണ്ടുനടക്കുന്ന ആയിരകണക്കിന് ഇലക്ട്രോണിക് പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിച്ച് കിഴക്കന്‍ ലബനനില്‍ ഒരു പെണ്‍കുട്ടിയടക്കം 9 പേര്‍ കൊല്ലപ്പെടുകയും 2,750 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
? മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. അതേസമയം ആക്രമണത്തിനു പിന്നില്‍ ഇസ്രയേലാണെന്നും ഇസ്രയേല്‍ നടത്തിയ ആസൂത്രിത ഇലക്ട്രോണിക് ആക്രമണമാണ് നടന്നതെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുള്ള പ്രതികരിച്ചു.
? ഹിസ്ബുള്ളയുടെ റേഡിയോ കമ്യൂണിക്കേഷന്‍ ശൃംഖലയിലേക്ക് കടന്നുകയറിയാണ് ഇസ്രയേല്‍ സ്‌ഫോടനം സാധ്യമാക്കിയതെന്ന് ലെബനീസ് സുരക്ഷാ ഏജന്‍സിയിലെ വൃത്തങ്ങള്‍ വ്യക്തമാക്കി
??കായികം??
? ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം.
കൊട്ടാരക്കര: പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഓടനാവട്ടം കൊമ്പാറ നീതു ഭവനത്തിൽ ഗീതയുടെ മകൻ നിധിനാ (27)ണ് മരിച്ചത്. ചൊവ്വാഴ്ച വെളുപ്പിന് 4.30 ഓടെയായിരുന്നു സംഭവം. ഉറങ്ങി കിടന്ന നിധിൻ്റെ കയ്യിൽ ശംഖുവരയൻ പാമ്പ് കടിക്കുകയായിരുന്നു. നിധിൻ ഉണർന്ന് നോക്കിയപ്പോൾ കൈയ്യിൽ കൂടി രക്തം ഒഴുകുന്നതാണ് കണ്ടത്. ഉടൻ തന്നെ നിധിൻ പാമ്പിനെ അടിച്ച് കൊന്നശേഷം, കവറിനകത്താക്കി സുഹൃത്തുമായി കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തുകയായിരുന്നു.ചികിത്സയിലിരിക്കെ മൂന്നു മണിക്കൂറിന് ശേഷം മരിച്ചു. നിധിന് 70 ശതമാനത്തോളം വിഷം വ്യാപിച്ചതായാണ് ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരം. അതേസമയം, നിധിന്റെ മരണത്തിൽ ആശുപത്രിക്കെതിരേ ബന്ധുക്കൾ രംഗത്തെത്തി. ചികിത്സ പിഴവാണ് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശാരിപ്പണി ജോലി ചെയ്ത് വരുകയായിരുന്നു നിധിൻ. ഭാര്യ: മിഥുല. മകൾ: ഒന്നര വയസുള്ള നിധിയ. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ. പടം നിധിൻ
ഓയൂർ : കട്ടച്ചൽ ചെങ്കുളത്ത് പാെതുകിണറിൽ ചാടി യുവാവ് മരിച്ചു. കട്ടച്ചൽ ചരുവിള പുത്തൻവീട്ടിൽ ഗാേപിയുടെയും രാധയുടെയും മകൻ ഗോകുലാ (26)ണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 ഓടെയായിരുന്നു സംഭവം. മൊബൈലിൽ കോൾ വന്ന് സംസാരിച്ച ശേഷം സമീപത്തെ പൊതു കിണറ്റിൻ്റെ ഗ്രില്ലിൽ വെള്ളം കോരാൻ ഉപയാേഗിക്കുന്ന ഭാഗത്തുകൂടി ഇയാൾ ചാടുകയായിരുന്നു. ഇത് കണ്ട് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കൊട്ടാരക്കരയിൽ നിന്ന് ഫയർ ഫോഴ്സ് സംഘം സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പൂയപ്പള്ളി പൊിസ് മേൽനടപടികൾ സ്വീകരിച്ചു. സഹോദരൻ: രാഹുൽ.