Home Blog Page 2217

ന്യൂസ് അറ്റ് നെറ്റ് :ഇന്നത്തെപ്രധാന വാർത്തകൾ

2024 സെപ്തംബർ 18 ബുധൻ 9.00 pm

?ലെബനിൽ വോക്കി ടോക്കി പൊട്ടിതെറിച്ച് 3 മരണം ,ഇന്നലെ പേജർ പൊട്ടിത്തെറിച്ച് മരിച്ചയാളിൻ്റെ സംസ്കാര ചടങ്ങിനിടെയായിരുന്നു സംഭവം.

?ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിലെ നബാട്ടിയ, ടൈർ, സെയ്ദ നഗരങ്ങളിലാണ് സ്ഫോടനം ഉണ്ടായത്.
നിരവധി പേർക്ക് പരിക്ക്

?മലപ്പുറത്തെ എം പോക്സ് സ്ഥിരീകരണത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിൻ്റെ ജാഗ്രതാ നിർദ്ദേശം.

?കൊച്ചിയിലെ പള്ളുരുത്തിയിൽ നിന്ന് 53 ദിവസം മുമ്പ് കാണാതായ 23 കാരൻ ആദം ജോ ആൻ്റണിയെ കണ്ടെത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.

?മലപ്പുറത്ത് 10 പേരുടെ നിപ്പാപരിശോധന ഫലം കൂടി നെഗറ്റീവ്

? അറന്മുള ഉത്രട്ടാതി ജലോത്സവം കോയിപ്രം പള്ളിയോടത്തിന് മന്നം ട്രോഫി

? റേഷന്‍ കാര്‍ഡ് ഉടമകളുടെ ബയോമെട്രിക് മസ്റ്ററിംഗ് പുനരാരംഭിച്ചു. ആദ്യ ഘട്ടത്തില്‍ ഈ മാസം 24വരെ തിരുവനന്തപുരം ജില്ലയിലാണ് മസ്റ്ററിങ്ങ് നടക്കുക.

?രണ്ടാം ഘട്ടമായി കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഈ മാസം 25 മുതല്‍ ഒക്ടോബര്‍ 1 വരെയും മസ്റ്ററിങ്ങ് നടത്തും.

?മൂന്നാം ഘട്ടത്തില്‍ പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെയും മസ്റ്ററിങ്ങ് നടത്തും.

? നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും കാണാതായ 3 പെണ്‍കുട്ടികളിൽ ഒരാൾ വീട്ടിലെത്തി.

? താമരശ്ശേരിയില്‍ യുവതിയോട് നഗ്നപൂജ നടത്താന്‍ ആവശ്യപ്പെട്ട രണ്ട് പേര്‍ അറസ്റ്റില്‍. വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ഭര്‍ത്താവ് മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.

? കോതമംഗലത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പൂവത്തം ചോട്ടില്‍ ജിയാസിന്റെ മകന്‍ അബ്രാം സെയ്ത് ആണ് മരിച്ചത്.

? ആലപ്പുഴയില്‍ ബൈക്ക് ഓടയില്‍ വീണ് 51കാരന് ദാരുണാന്ത്യം. വളവു തിരിയുന്നതിനിടെ ബൈക്ക് തെന്നി ഓടയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മുതുകുളം വടക്ക് അനി ഭവനത്തില്‍ ഡി. അനൂപ്(51) ആണ് മരിച്ചത്.

? വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് റോഡരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

? ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് രൂക്ഷമായ ശിക്ഷയുമായി പ്രിന്‍സിപ്പല്‍. അവശനിലയിലായ 70 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയിലായി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ റമ്പച്ചോടവാരത്തിന് സമീപത്തെ ട്രൈബല്‍ വെല്‍ഫെയര്‍ ഗുരുകുല്‍ കോളേജിലാണ് സംഭവം.

? ദില്ലിയിലെ കരോള്‍ബാഗിലെ ബാപ്പാ നഗര്‍ കോളനിയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു. രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ദില്ലി പൊലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തി.

? മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാള്‍ ഔദ്യോഗിക വസതി ഒഴിയുമെന്ന് എഎപി. ഡല്‍ഹിയിലെ സിവില്‍ ലൈന്‍സ് ഏരിയയിലെ ഔദ്യോഗിക വസതി ഒരാഴ്ചയ്ക്കുള്ളില്‍ ഒഴിയുമെന്ന് എഎപി എംപി സഞ്ജയ് സിങ് വ്യക്തമാക്കി.

? ആനകളെ കൊന്ന് ഭക്ഷ്യക്ഷാമത്തിന് പരിഹാരം കാണാന്‍ സിംബാബ്വെ. നാല് ദശാബ്ദത്തിനിടയിലുണ്ടായ ഏറ്റവും രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്ന സിംബാബ്വെയിലാണ് പട്ടിണിക്ക് പരിഹാരമായി ആനകളെ കൊല്ലാനൊരുങ്ങുന്നത്.

കുണ്ടറയില്‍ ഓടിവന്ന കാറിന് തീപിടിച്ചു

കുണ്ടറ: പള്ളിമുക്ക് എംജിഡി ഹൈസ്‌കൂളിന് സമീപം ഓടിവന്ന കാറിന് തീപിടിച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 3-ഓടുകൂടിയാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന കുണ്ടറ സ്വദേശികളായ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തീ പിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. കുണ്ടറയില്‍ നിന്നും ഫയര്‍ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ കെടുത്തിയത്. ഫോര്‍ഡ് ഫിഗോ കാര്‍ ആണ് കത്തി നശിച്ചത്.

നിയമസഭാ സമ്മേളനം ഒക്ടോബർ നാല് മുതൽ വിളിച്ചു ചേർക്കാൻ മന്ത്രിസഭാ യോഗ തീരുമാനം

തിരുവനന്തപുരം:
പതിനഞ്ചാം കേരള നിയമസഭയുടെ 12ാം സമ്മേളനം ഒക്ടോബർ നാല് മുതൽ വിളിച്ചു ചേർക്കാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഗവർണറോട് സഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശുപാർശ ചെയ്യും.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സമർപ്പിച്ച മെമ്മോറാണ്ടത്തിലെ വിവരങ്ങളും മന്ത്രിസഭാ യോഗത്തിൽ ചർച്ചയായി. കണക്കുമായി ബന്ധപ്പെട്ടുയർന്ന വിവാദം ദോഷം ചെയ്യുമെന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടു. മെമ്മോറാണ്ടത്തിലെ വിവരങ്ങൾ റവന്യു മന്ത്രി കെ രാജൻ യോഗത്തിൽ വിശദീകരിച്ചു.

ആറ് മൊബൈൽ കോടതികളെ റഗുലർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ മൊബൈൽ കോടതികളെയാണ് മാറ്റുക. പുതുതായി 21 തസ്തികകൾ സൃഷ്ടിക്കും.

ന്യൂസ് അറ്റ് നെറ്റ്: പ്രധാനവാർത്തകൾ

2024 സെപ്തംബർ 18 ബുധൻ 7.00 pm

?എം പോക്സ്: ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി. എല്ലാ ജില്ലകളിലും നോഡൽ ഓഫീസർമാരെ നിയമിച്ചു.

? എം പോക്സ്: മ്പർക്കപ്പട്ടിക തയ്യാറാക്കി. എല്ലാ ജില്ലകളിലും ഐസോലേഷൻ വാർഡുകൾ തയ്യാറാക്കിയതായും ആരോഗ്യ മന്ത്രി

? കേരളത്തിൽ ഇപ്പോൾ ഐ എസ് റിക്രൂട്ട്മെൻറ് നടക്കുന്നതായി താൻ പറഞ്ഞിട്ടില്ലെന്ന് സി പി എം നേതാവ് പി.ജയരാജൻ

?ആറൻമുള ഉത്രട്ടാതി ജലലോത്സവം: എ ബാച്ച് ഫൈനലിൽ ഇടപ്പാവൂർ പേരുർ മന്നം ട്രോഫിയിൽ മുത്തമിട്ടു

? സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമെന്ന് പരാതിക്കാരനായ യുവാവ്.

? അടുത്ത ആഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ്. മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ്.

? കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിന്‍ എസ് ജാംദാറിനെ നിയമിക്കാനുള്ള നിര്‍ദ്ദേശം ആവര്‍ത്തിച്ച് സുപ്രീംകോടതി കൊളീജിയം.

? ഹേമ കമ്മിറ്റിയ്ക്ക് മുന്നില്‍ നല്‍കിയ സാക്ഷി മൊഴികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത് പല ഭാഗങ്ങളിലായെന്ന് റിപ്പോര്‍ട്ട്.

? കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കമുള്ളവര്‍ക്കായി തെരച്ചില്‍ നടത്താന്‍ ഡ്രഡ്ജര്‍ അടങ്ങിയ ടഗ് ബോട്ട് കാര്‍വാര്‍ തുറമുഖത്തെത്തി.

? ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവത്തില്‍ കാരിച്ചാല്‍ ചുണ്ടന്‍ ജേതാവായി. സമ്മേളനം ഫിഷറീസ് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.

? ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെയല്ല സുപ്രീംകോടതിയെ സമീപിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

നീണ്ട, ഇട തൂര്‍ന്ന മുടി… വേഗത്തില്‍ വളരാന്‍ 5 മാര്‍ഗ്ഗങ്ങള്‍

നീണ്ട, ഇട തൂര്‍ന്ന മുടി പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്‌നമാണ്. മുടികൊഴിച്ചിലും കഷണ്ടിയുമൊക്കെ ഇക്കാലത്ത് വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. വെയിലും എണ്ണയുടെ അഭാവവും മറ്റ് ചില ഘടകങ്ങളും കേശ വളര്‍ച്ചയ്ക്ക് പ്രതിബന്ധം സൃഷ്ടിക്കുകയും നിങ്ങളുടെ കേശത്തിന് തകരാര്‍ സൃഷ്ടിക്കുകയും അത് വളരുന്നതിന് ഏറെ നീണ്ട സമയമെടുക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. നിങ്ങളുടെ തലമുടി വേഗം വളരുന്നതിനുളള മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ തിരഞ്ഞു കൊണ്ടിരിക്കുകയാണെങ്കില്‍, ഈ വിദ്യകളില്‍ ചിലത് പരീക്ഷിക്കൂ….

  1. നിങ്ങളുടെ തലമുടി നന്നായി ചീകിയൊതുക്കുക
  2. തലമുടി ശരിയായ വിധത്തില്‍ കഴുകുക
  3. അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക
  4. അനുയുക്തമായ ഭക്ഷണം കഴിക്കുക
  5. ഉഴിച്ചില്‍ നടത്തുക

വളരെ എളുപ്പത്തില്‍ ഇറച്ചി പാകം ചെയ്‌തെടുക്കാം….ഇതൊന്നു പരീക്ഷിക്കു

മാംസ വിഭവങ്ങള്‍ പാചകം ചെയ്‌തെടുക്കാന്‍ പലപ്പോഴും വളരെയധികം സമയമെടുക്കാറുണ്ട്. എന്നാല്‍ ഇനിപ്പറയുന്ന രീതികള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ. വളരെ എളുപ്പത്തില്‍ ഇറച്ചി പാകം ചെയ്‌തെടുക്കാം. ഇറച്ചി കറിവെയ്ക്കുമ്പോള്‍ വളരെ ചെറിയ രീതിയില്‍ നുറുക്കി അത് കറിവെക്കാന്‍ എടുക്കുന്നതാണ് നല്ലത്. ചെറിയ കഷ്ണങ്ങളാക്കി ഇറച്ചി നുറുക്കി എടുക്കുമ്പോള്‍ അധികം സമയം ഇല്ലാതെ തന്നെ, വെന്ത് കിട്ടും. ഇത് സമയം ലാഭിക്കാന്‍ സഹായിക്കും.
കൂടാതെ കറി വേഗത്തില്‍ തയ്യാറാക്കി എടുക്കാനും ഇത് ഉപകരിക്കും. ബിരിയാണി തയ്യാറാക്കാനും ഇത്തരത്തില്‍ ചെറിയ കഷ്ണങ്ങളാക്കി നുറുക്കുന്നത് നല്ലതാണ്. ഇത് ബിരിയാണിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കും. വീതി കൂട്ടി കട്ടി കുറച്ച് നുറുക്കി വേവിച്ചെടുക്കുന്നതും ഇറച്ചി വേഗത്തില്‍ വെന്ത് കിട്ടാന്‍ സഹായിക്കുന്നതാണ്. കൂടാതെ, കൃത്യമായ രീതിയില്‍ മസാല പുരട്ടി വിഭവം തയ്യാറാക്കിയാല്‍ അതും നല്ലതാണ്.

ന്യൂസ് അറ്റ് നെറ്റ്: പ്രധാനവാർത്തകൾ

2024 സെപ്തംബർ 18 ബുധൻ 6.00 pm

?മലപ്പുറത്ത് യു എ ഇ യിൽ നിന്ന് വന്ന 38 കാരന് എം പോക്സ് സ്ഥിരീകരിച്ചു. രോഗം എടവണ്ണ ഒതായി സ്വദേശിക്ക്

? മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയെ കാർ കയറ്റി കൊന്ന സംഭവം: രണ്ടാം പ്രതിയായ ഡോ.ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

?തൃശൂർ നഗരം കീഴടക്കി പുലിക്കൂട്ടം: പെൺപുലികളും കുട്ടിപ്പുലികളുമടക്കം 400 ൽ പരം പുലികൾ ഇന്നത്തെ പുലികളിയിൽ നിരത്ത് കിഴക്കി.

?പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇക്കാര്യം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

? ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലെ വിവരങ്ങളും ചര്‍ച്ചയായി.

? വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാന്‍ കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിതിരുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

?ജമ്മു കാശ്മീർ:ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിഗ് ശതമാനം

? ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍ ഇന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ ഇല്ലെന്ന് കെ മുരളീധരന്‍.

? പുതിയ സിനിമാ കൂട്ടായ്മയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനില്‍ ആശയക്കുഴുപ്പമൊന്നും ഇല്ലെന്ന് സംവിധായകന്‍ ആഷിഖ് അബു.

തിരുവോണം ബംബര്‍ ലോട്ടറി… വില്‍പ്പന കുതിക്കുന്നു

സംസ്ഥാനത്ത് തിരുവോണം ബംബര്‍ ലോട്ടറിയുടെ വില്‍പ്പന കുതിക്കുന്നു. തിരുവോണം ബംബറിന്റെ പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനം 20 പേര്‍ക്ക് ഒരു കോടി വീതം. 20 പേര്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനം. 10 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനം, 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനം, ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയുമാണ്. എട്ടാം സമ്മാനം 1000 രൂപയാണ്. ഒന്‍പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും. 75,76,096 ടിക്കറ്റുകളാണ് കഴിഞ്ഞ ഓണം ബമ്പറിന്റെ ഭാഗമായി വിറ്റുപോയിരുന്നത്. 2024 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ സമ്മാന ഇനത്തില്‍ മാത്രം ലോട്ടറി വകുപ്പ് വിതരണം ചെയ്തത് 2400 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം വിതരണം ചെയ്ത സമ്മാനത്തുക ആകെ 7095 കോടി രൂപയായിരുന്നു. ഓണം ബംബര്‍ മുതലായവയുടെ സമ്മാനത്തുക കൂടെ കണക്കാക്കുമ്പോള്‍ ഈ വര്‍ഷവും സമ്മാനത്തുകയില്‍ ഭാഗ്യക്കുറി റെക്കോര്‍ഡ് ഭേദിക്കുമെന്ന് പ്രതീക്ഷ.
എല്ലാ ദിവസവും ഭാഗ്യവാന്മാരെ സൃഷ്ടിക്കുന്ന, ലക്ഷക്കണക്കിന് ടിക്കറ്റുകള്‍ വില്‍ക്കപ്പെടുന്ന, കൃത്യമായി വിജയികളെ പ്രഖ്യാപിക്കുന്ന കേരള ഭാഗ്യക്കുറി വകുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയുടെ ശക്തമായ നട്ടെല്ലാണ്.
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നറുക്കെടുക്കുന്ന തിരുവോണം ബംപര്‍ വില്‍പ്പന തകൃതിയായി തുടരുകയാണ്. ഇനി കഷ്ടിച്ച് ഒരു മാസത്തിനുള്ളില്‍ ഒന്നാം സമ്മാനമായ 25 കോടി രൂപ നേടുന്നത് ആരാണെന്ന് അറിയാം. ഒക്ടോബര്‍ 9-ന് ആണ് നറുക്കെടുപ്പ്. ഇനിയും ടിക്കറ്റ് എടുക്കാത്തവര്‍ക്ക് 500 രൂപ മുടക്കി അംഗീകൃത ഏജന്റുമാരില്‍ നിന്നോ വില്‍പ്പനക്കാരില്‍ നിന്നോ ഭാഗ്യപരീക്ഷണത്തിന് ടിക്കറ്റെടുക്കാം.
ഓണം ബംപര്‍ ഉള്‍പ്പെടെ കേരള ഭാഗ്യക്കുറിയുടെ ടിക്കറ്റെടുക്കുമ്പോള്‍ സംസ്ഥാനത്തിന്റെ വികസനത്തിനും പൊതുക്ഷേമത്തിനും കൂടെയാണ് നിങ്ങള്‍ പിന്തുണ നല്‍കുന്നത്. കേരളത്തിന്റെ പല അഭിമാന പദ്ധതികള്‍ക്കും മൂലധനമായി ഭാഗ്യക്കുറിയില്‍ നിന്നും ലഭിക്കുന്ന വരുമാനം മാറുന്നു. മാത്രമല്ല, കാരുണ്യ ബെനവെലന്റ് സ്‌കീം പോലെയുള്ള കാരുണ്യ പദ്ധതികള്‍ക്കും ഇത് പിന്തുണ നല്‍കുന്നു. കൂടാതെ ഏജന്റുമാര്‍, വില്‍പ്പനക്കാര്‍ എന്നിങ്ങനെ ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴിലും ഉറപ്പാക്കുന്നു.
ലോട്ടറി വില്‍പ്പനയില്‍ നിന്നുള്ള പണം പൊതുജനക്ഷേമത്തിന് ഉപയോഗിക്കുമെന്നാണ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കുന്നത്. ഇത്തവണ സമ്മാനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.

നറുക്കെടുപ്പ് ഇങ്ങനെ…
സുതാര്യമായ നറുക്കെടുപ്പാണ് കേരള ഭാഗ്യക്കുറി വകുപ്പ് ഉറപ്പാക്കുന്നത്. ജഡ്ജിങ് പാനല്‍ അംഗങ്ങളുടെ മേല്‍നോട്ടത്തില്‍ നറുക്കെടുപ്പ് യന്ത്രം പരിശോധിച്ച് അക്കങ്ങളും അക്ഷരങ്ങളും ഉറപ്പുവരുത്തുന്നതാണ് ആദ്യ പടി. ഒരു ട്രയല്‍ റണ്‍ നടത്തിയാണ് ഇത് ചെയ്യുന്നത്. പാനല്‍ അംഗങ്ങള്‍ ബട്ടണ്‍ അമര്‍ത്തി നറുക്കെടുപ്പ് നടത്തും. മെഷീനില്‍ കാണിക്കുന്ന നമ്പര്‍ വിറ്റുപോയതാണോ എന്ന് പരിശോധിക്കുന്നതാണ് അടുത്ത ഘട്ടം. ഇത് വില്‍പ്പന റിപ്പോര്‍ട്ടും ലോട്ടീസ് സോഫ്റ്റ് വെയറും ഉപയോഗിച്ചാണ് ചെയ്യുന്നത്. വില്‍ക്കാത്ത ടിക്കറ്റിലെ നമ്പര്‍ ആണെങ്കില്‍ അത് റദ്ദാക്കും. വീണ്ടും നറുക്കെടുക്കും. നറുക്കെടുപ്പ് അവസാനിച്ചശേഷം ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടറുടെയും ജോയിന്റ് ഡയറക്ടറുടെയും പാനല്‍ അംഗങ്ങളുടെയും മേല്‍നോട്ടത്തില്‍ സമ്മാന രജിസ്റ്റര്‍ സാക്ഷ്യപ്പെടുത്തും. പിന്നീട് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലം പുറത്തുവിടുന്നതോടെ ഭാഗ്യശാലികളെ കേരളം അറിയും. സമഗ്ര വിവരങ്ങള്‍ക്ക് ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റ് ംംം.േെമലേഹീേേലൃ്യ.സലൃമഹമ.ഴീ്.ശി സന്ദര്‍ശിക്കാം. നറുക്കെടുപ്പ് ഫലം ഉടനടി അറിയാന്‍ @സഹെീേേ എന്ന യൂട്യൂബ് ചാനല്‍ ഉണ്ട്. പരാതികള്‍ വിളിച്ചറിയാന്‍ ടോള്‍ ഫ്രീ നമ്പര്‍ – 18004258474.

വാങ്ങുന്നത് യഥാര്‍ത്ഥ ടിക്കറ്റാണെന്ന് ഉറപ്പിക്കൂ!
സമ്പൂര്‍ണമായും പേപ്പര്‍ ലോട്ടറിയാണ് കേരള ഭാഗ്യക്കുറി വകുപ്പ് നടത്തുന്നത്. ഓണ്‍ലൈന്‍, വാട്ട്‌സാപ്പ് എന്നിവയിലൂടെ വില്‍പ്പനയില്ല. ലോട്ടറി നേരിട്ട് അംഗീകൃത എജന്റുമാര്‍ വഴിയോ വില്‍പ്പനക്കാര്‍ വഴിയോ വാങ്ങാം – കേരള ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ വിശദീകരിക്കുന്നു. നവീനമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയാണ് ലോട്ടറി പ്രിന്റ് ചെയ്യുന്നത്. ഫ്‌ലൂറസെന്‍സ് മഷിയില്‍ അച്ചടിക്കുന്നതിനാല്‍ വ്യാജ പതിപ്പുകള്‍ ഇറക്കാനാകില്ല. ഇതിന് പുറമെ പ്രത്യേകം നിരീക്ഷണവും ഭാഗ്യക്കുറി വകുപ്പ് നടപ്പിലാക്കുന്നുണ്ട്.

മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസിലെ രണ്ടാംപ്രതി ഡോ.ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ശാസ്താംകോട്ട. മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസിലെ രണ്ടാംപ്രതി ഡോ.ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് കൊല്ലപ്പെട്ട കുഞ്ഞുമോളുടെ അഭിഭാഷകന്‍.

ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് നവീന്‍ ആണ് ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷനുവേണ്ടി അസി.പബ്ളിക് പ്രോസിക്യൂട്ടര്‍ ശിഖ ജാമ്യാപേക്ഷയെ എതിര്‍ത്തു. ഗുരുതരമായ കുറ്റകൃത്യമെന്നനിലയില്‍ തങ്ങളുടെ ഭാഗംകൂട്ടി വിശദമായവാദം കേട്ടുമാത്രമേ ജാമ്യം അനുവദിക്കാവൂ എന്ന് കൊല്ലപ്പെട്ട കുഞ്ഞുമോളുടെ ബന്ധുവിന് വേണ്ടി ഹാജരായഅഡ്വ. കണിച്ചേരി സുരേഷ് അറിയിച്ചു. പ്രതിഭാഗത്തിനുവേണ്ടി അഡ്വ.സജീന്ദ്രന്‍ ഹാജരായി.

ഇതിനിടെ പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ രണ്ട് പ്രതികളെയും നാളെ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ഭക്ഷണത്തിൽ ഈ പോഷകങ്ങളും വേണം, എന്താണ് കഴിക്കേണ്ടത് അറിയാം?

ആരോഗ്യകരവും പോഷകസമ്പുഷ്ടവുമായ ആഹാരം കഴിക്കേണ്ടത് പ്രധാനമാണ്. ആവശ്യമായ പോഷകങ്ങൾ ശരീരത്തിനു ലഭിച്ചില്ലെങ്കിൽ അത് ആരോഗ്യത്തെ ബാധിക്കും. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും പോഷകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കാനുമായി സെപ്റ്റംബറിലെ ആദ്യ ആഴ്ച എല്ലാവർഷവും ദേശീയ പോഷകാഹാര വാരമായി ആചരിക്കാറുണ്ട്. ‘പോഷകസമ്പുഷ്ടമായ ആഹാരം എല്ലാവർക്കും’ എന്നതായിരുന്നു ഈ വർഷത്തെ തീം. സമീകൃതഭക്ഷണത്തിന്റെ ഗുണങ്ങളെക്കുറിച്ചും പോഷകദാരിദ്ര്യം തടയേണ്ടതിനെക്കുറിച്ചുമെല്ലാം ജനങ്ങളിൽ അവബോധം ഉണ്ടാക്കുകയാണ് വാരാചരണത്തിന്റെ ലക്ഷ്യം.

∙പ്രോട്ടീൻ

പ്രോട്ടീൻ അഥവാ മാംസ്യം പേശിവളർച്ചയ്ക്കും പേശിയുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും ആവശ്യമാണ്. കോശങ്ങളുടെ നിർമാണഘടകങ്ങളായ അമിനോ ആസിഡുകൾ കൊണ്ടാണ് ഇവ നിർമിച്ചിരിക്കുന്നത്. ഇറച്ചി, മത്സ്യം, മുട്ട, പയർവർഗങ്ങൾ, നട്സ് ഇവയെല്ലാം പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളാണ്.

∙അന്നജം

ശരീരത്തിനാവശ്യമായ ഊർജം നൽകുന്നത് അന്നജമാണ്. ശാരീരികപ്രവർത്തനങ്ങൾക്കും തലച്ചോറിന്റെ പ്രവർത്തനത്തിനും അന്നജം (Carbohydrates) ആവശ്യമാണ്. മുഴുധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ കോംപ്ലക്സ് കാർബ്സ്, ഊർജമേകുന്നതോടൊപ്പം ഇവയിലെ നാരുകൾ (fiber) ദഹനത്തിനും സഹായിക്കുന്നു.

∙കൊഴുപ്പ്

അപൂരിതകൊഴുപ്പുകൾ അടങ്ങിയ ഒലിവ് ഓയിൽ, വെണ്ണപ്പഴം, നട്സ്, സീഡ്സ് തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ തലച്ചോറിന്റെ ആരോഗ്യത്തിനും ഹോർമോൺ ഉൽപാദനത്തിനും പ്രധാനമാണ്. വൈറ്റമിൻ എ, ഡി, ഇ, കെ തുടങ്ങിയ കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളുടെ ആഗിരണത്തിനും ഇവ ആവശ്യമാണ്. മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

∙നാരുകൾ

ദഹനാരോഗ്യം മെച്ചപ്പെടുത്താനും ബവൽ മൂവ്മെന്റ് നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നാരുകൾ ആവശ്യമാണ്. മുഴുധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയർ വർഗങ്ങൾ എന്നിവയെല്ലാം നാരുകളുടെ (fiber) മികച്ച ഉറവിടമാണ്. ഉദരാരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം തടയാനും നാരുകൾ സഹായിക്കുന്നു.

∙വൈറ്റമിനുകൾ

നിരവധി ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ സംയുക്തങ്ങൾ ആണ് വൈറ്റമിനുകൾ. നാരകഫലങ്ങളിൽ കാണപ്പെടുന്ന വൈറ്റമിൻ സി, രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു. ഇലക്കറികളിലും ഇറച്ചിയിലുമുള്ള ബി വൈറ്റമിനുകൾ, ഊർജോൽപാദനത്തിനു സഹായിക്കുന്നു. ഫോർട്ടിഫൈഡ് ഭക്ഷണങ്ങളിലും സൂര്യപ്രകാശത്തിനും കാണപ്പെടുന്ന വൈറ്റമിൻ ഡി, എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

∙ധാതുക്കൾ
കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ എല്ലുകളെ ശക്തിപ്പെടുത്താനും ഓക്സിജന്റെ വാഹനത്തിനും പേശികളുടെ പ്രവർത്തനത്തിനും ഫ്ലൂയിഡ് ബാലൻസ് നിലനിർത്താനും സഹായിക്കുന്നു. പാലുൽപന്നങ്ങളിലും ഇലക്കറികളിലും കാൽസ്യം ധാരാളമുണ്ട്. ഇലക്കറികളും ബീൻസും അയൺ, മഗ്നീഷ്യം ഇവയാൽ സമ്പന്നമാണ്.

∙നിരോക്സീകാരികൾ

നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും നിരോക്സീകാരികൾ (Antioxidants) ഉണ്ട്. വൈറ്റമിൻ ഇ, സെലെനിയം തുടങ്ങിയ ആന്റിഓക്സിഡന്റുകളും ഫ്ലേവനോയ്ഡുകളും ഓക്സീകരണ സമ്മര്‍ദത്തിൽ നിന്നും കോശങ്ങളെ സംരക്ഷിക്കുന്നു. ഇവ ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. അതുവഴി ഹൃദ്രോഗം, കാൻസർ തുടങ്ങിയ ഗുരുതര രോഗങ്ങൾ വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.

∙പ്രോബയോട്ടിക്സ്

ഉദരാരോഗ്യം മെച്ചപ്പെടുത്തുന്ന, ദഹനത്തിനു സഹായിക്കുന്ന രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന ഉപകാരികളായ ബാക്ടീരിയകളാണ് പ്രോബയോട്ടിക്സ്. യോഗർട്ട്, കെഫിർ, മറ്റ് പുളിപ്പിച്ച (Fermeted) ഭക്ഷണങ്ങൾ ഇവയിലെല്ലാം പ്രോബയോട്ടിക്സിനെ കാണാം. ഇവ ഒരു സമീകൃത മൈക്രോബയോം നേടാൻ‍ സഹായിക്കുന്നു.

∙ചെറിയ അളവിലുള്ള രാസമൂലകങ്ങൾ

സിങ്ക്, സെലെനിയം, അയഡിൻ തുടങ്ങിയ മൂലകങ്ങളും ചെറിയ അളവിൽ ശരീരത്തിന് ആവശ്യമാണ്. ഇവ രോഗപ്രതിരോധ സംവിധാനത്തിലും, തൈറോയ്ഡിന്റെ ആരോഗ്യത്തിനും ഉപാപചയപ്രവർത്തനങ്ങൾക്കും പ്രധാന പങ്ക് വഹിക്കുന്നു. കടൽവിഭവങ്ങൾ, നട്സ്, സീഡ്സ് ഇവയിൽ നിന്ന് ഈ മൂലകങ്ങൾ ലഭിക്കും.