Home Blog Page 2215

അഴകിയകാവ് ക്ഷേത്രം – ഗുരുവായൂർ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാർക്ക് ഓണക്കോടി സമ്മാനിച്ചു

ശൂരനാട് വടക്ക്:അഴകിയകാവ് ദേവി ക്ഷേത്രം – ഗുരുവായൂർ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാർക്ക് ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ ഓണക്കോടി സമ്മാനിച്ചു.2013 ൽ സർവ്വീസ് ആരംഭിച്ച കാലം മുതൽ
ജീവനക്കാർക്ക് ഓണക്കോടി നൽകി വരുന്നു.ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് രാമൻ പിള്ള,സെക്രട്ടറി ഉണ്ണികൃഷ്ണപിള്ള,ട്രഷറർ അഡ്വ.പ്രദീപ് കുമാർ,ജോയിന്റ് സെക്രട്ടറി വിക്രമൻ പിള്ള,ഭരണസമിതി അംഗങ്ങളായ സരസചന്ദ്രൻ പിളള,മോഹനൻ പിള്ള എന്നിവർ പങ്കെടുത്തു.

വേങ്ങ മാണിശ്ശേരിൽ വീട്ടിൽ കരുണാകരൻപിള്ള നിര്യാതനായി

ശാസ്താംകോട്ട:വേങ്ങ മാണിശ്ശേരിൽ വീട്ടിൽ കരുണാകരൻപിള്ള (62) നിര്യാതനായി.ഭാര്യ:ഓമന അമ്മ.മക്കൾ:ശ്രീഹരൻപിള്ള,ഹരിഹരൻപിള്ള.സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ

ചക്കുവള്ളി പ്രവാസി കൂട്ടായ്മ യുടെ ആറാമത് വാർഷികവുംപൊതുസമ്മേളനവും

പോരുവഴി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, ശാസ്താംകോട്ടപഞ്ചാത്തുകളിലെ പ്രവാസികളുടെ കൂട്ടായ്മയായ ചക്കുവള്ളി പ്രവാസി കൂട്ടായ്മയുടെ ആറാമത്വാർഷികത്തോട്അനുബന്ധിച്ചു ഭക്ഷണ ധാന്യ കിറ്റ് വിതരണവും,
ചികിത്സ ധനസഹായ വിതരണം സ്വയംതൊഴിൽ സഹായ പദ്ധതി,അനുമോദനംതുടങ്ങിയ പരിപാടി കളോടെ നടന്നു
ചക്കുവള്ളി പ്രവാസി കുട്ടാ പ്രസിഡൻറ് അനസ് സലിം ചരവുള്ള അധ്യക്ഷത വഹിച്ചു ചടങ്ങിൽ പ്രവാസി കൂട്ടായ്മ ജനറൽ സെക്രട്ടറി മാത്യൂപടിപ്പുരയിൽസ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് knബാലഗോപാൽ ഉദ്ഘാടനം ചെയ്തു
കൊടിക്കുന്നിൽ സുരേഷ് എംപി ഭക്ഷണ ധാന്യ കിറ്റ് വിതരണവും,കോവൂർ കുഞ്ഞുമോൻ എംഎൽഎ അനുമോദനവും ,പോഴുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിനുമംഗലത്ത് ചികിത്സ ധനസഹായവും,കൂട്ടായ്മ രക്ഷാധികാരി വഹാബ് വൈശ്യന്റയ്യംസ്വയംതൊഴിൽ പദ്ധതി ഉദ്ഘാടനവും നിർവഹിച്ചു..

ജില്ലാ പഞ്ചായത്ത് മെമ്പർ പി ശ്യാമളയമ്മ. കൂട്ടായ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അൻസാർ സലീം,അബ്ദുൾസലീം അർത്തിയിൽ,സജീ.വിഎസ്,റിയാസ് ബദർ, ഷാജി മുകളുവിള, ജെൻസിൽ ജലാൽ, നിസാം ഒമാൻടെൽ, നൗഫൽ തോപ്പിൽ,തുടങ്ങിയവർ സംസാരിച്ചു..
കഴിഞ്ഞ ആറുവർഷക്കാലമായി ശൂരനാട് തെക്ക്,വടക്ക് പോരുവഴി കേന്ദ്രമായി ജീവകാരുണ്ണ്യ പ്രവർത്തനത്തിനായി പ്രവർത്തിക്കുന്ന പ്രവാസി കൂട്ടായ്മ സ്വദേശത്തും വിദേശത്തുമായി നിരവധി ജീവകാരുണ്ണ്യ പ്രവർത്തനങൾ,നടത്തി വരുന്നു
സമ്പൂർണ്ണ വിവാഹ ധനസഹായം പ്രളയ കോവിഡ് സഹായങ്ങൾ,സ്വയം തൊഴിൽ സഹായ പദ്ധധികൾ മെഡിക്കൽ ക്യാമ്പുകൾ എന്നിവ നടത്തുകയും ചെയ്തിട്ടുണ്ട്

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ കൊയ്ത്തുത്സവം

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ വരുന്ന വെട്ടിക്കാട് കിഴക്ക്, വടക്കൻ മൈനാഗപ്പള്ളി പാടശേഖരങ്ങളിലെ 10 ഹെക്ടർ നെൽകൃഷിയുടെ കൊയ്ത്തുത്സവം നടന്നു. മൈനാഗപ്പള്ളി പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സിജു അധ്യക്ഷ ആയിരുന്ന ചടങ്ങ് മൈനാഗപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. വർഗീസ് തരകൻ ഉൽഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ബിജി കുമാരി സ്വാഗതം ആശംസിച്ചു. കൃഷി ഓഫീസർ അശ്വതി, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ ബിന്ദു മോഹൻ, പാഠശേഖര സമിതി അംഗങ്ങളായ സുരേന്ദ്രൻ, അനിൽകുമാർ, സരസൻ, കോവൂർ മോഹനൻ, വിജയൻപിള്ള തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തിരുമുല്ലവാരം വിഷ്ണത്തു കാവ് മാളിയാട്ട് എൻ ഗോപി നിര്യാതനായി

കൊല്ലം . തിരുമുല്ലവാരം വിഷ്ണത്തു കാവ് മാളിയാട്ട് എൻ ഗോപി (86) നിര്യാതനായി
.സംസ്കാരം വ്യാഴാഴ്ച (19-9)രാവിലെ പത്തിന്
.ഭാര്യ.ലീല
മക്കൾ. ഗോപകുമാർ (ലോജിക് ഇവൻ്റ്സ് ആൻ്റ് അഡ്വർടൈസിങ്ങ്, കൊല്ലം), ലേഖ.മരുമക്കൾ സരിത (അധ്യാപിക,ഗവ. ഹയർസെക്കൻഡറി സ്കൂൾ, ചവറ ), അർജുനൻ ചാന്നാർ (വിമുക്തഭടൻ)
സഞ്ചയനം തിങ്കൾ രാവിലെ എട്ടിന്

കോൺഗ്രസ്സ് വഞ്ചനാദിനം ആചരിച്ചു

ശാസ്താംകോട്ട: വയനാട് ദുരന്തത്തിൽ ഫണ്ട് അനുവദിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും ദുരിതാശ്വാസ ഫണ്ടിൽ കള്ള കണക്കും ഫണ്ട് തിരി മിറ്റിയും നടത്തുന്ന സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി മണ്ഡലം തലത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി വഞ്ചനാദിനം ആചരിച്ചു. മൈനാഗപ്പള്ളി പടിഞ്ഞാറ് മണ്ഡലം കമ്മറ്റി പള്ളിമുക്കിൽ നിന്ന് മൈനാഗപ്പള്ളി പുത്തൻ ചന്തയിലേക്ക് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് വർഗ്ഗീസ് തരകൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറി
എം.തോമസ് വൈദ്യൻ, ബ്ലോക്ക് നേതാക്കളായ സിജു കോശി വൈദ്യൻ, തടത്തിൽ സലിം, ജോൺസൻ വൈദ്യൻ, ലാലിബാബു, സുരേഷ് പുത്തൻ മഠത്തിൽ, ഉണ്ണി ഇലവിനാൽ , സുരേഷ് ചാമ വിള,രാജി രാമചന്ദ്രൻ , നിഥിൻബോ സ് , വി.രാജീവ് മൈനാഗപ്പള്ളി , സരിത്ത്, ശിവശങ്കരപിള്ള, പ്രിൻസ്,നൈനാൻ വൈദ്യൻ, അലക്സാണ്ടർ കോവൂർ തുടങ്ങിയവർ പ്രസംഗിച്ചു.

ഓര്‍മ്മക്കുറവുള്ള വയോധികനെ കാണാതായി

കരുനാഗപ്പള്ളി. ഓര്‍മ്മക്കുറവുള്ള വയോധികനെ കാണാതായെന്നു പരാതി. വെളുത്തമണല്‍ സ്വദേശി രവി(66)യെ ആണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. കരുനാഗപ്പള്ളി റെയില്‍വേസ്റ്റേഷനില്‍ നിന്നും ടിക്കറ്റ് എടുത്തതായി തിരിച്ചറിഞ്ഞിട്ടുണ്ട്. അധികം സംസാരിക്കാത്തപ്രകൃതമാണ്. പൊലീസ് കേസ് എടുത്തു. ഫോണ്‍. 7994339324

മിക്സിയിലെ ബ്ലേഡിന്റെ മൂര്‍ച്ച കൂട്ടാന്‍ മുട്ടതോടുകൊണ്ട് ഒരു എളുപ്പവിദ്യ

മിക്‌സിയുടെ ജാറിന്റെ ബ്ലേഡ് നമുക്ക് വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ മൂര്‍ച്ച കൂട്ടാവുന്നതാണ്. മുട്ടത്തോടും അലൂമിനിയം ഫോയിലും കല്ലുപ്പും ഉണ്ടെങ്കില്‍ മൂര്‍ച്ച വളരെ എളുപ്പത്തില്‍ കൂട്ടാന്‍ സാധിക്കും.
ബ്ലെയ്ഡിന്റെ മൂര്‍ച്ച കുട്ടനായി അലുമിനിയം ഫോയില്‍ ചെറിയ പീസാക്കി മിക്‌സി ജാറില്‍ ഇട്ടു അരക്കുക. ഇങ്ങനെ ഒരു പ്രാവശ്യം ചെയ്തു കഴിഞ്ഞാല്‍ നാല് മാസം വരെ നല്ല രീതിയില്‍ മിക്‌സി ജാറില്‍ അരക്കുവാന്‍ സാധിക്കും.
മുട്ടയുടെ തോട് പൊട്ടിച്ച് മിക്‌സിയുടെ ജാറില്‍ ഇടുക. ഒന്നോ രണ്ടോ മുട്ടയുടെ തോടെടുക്കാം. മിക്‌സി ജാര്‍ മിക്‌സിയില്‍ വച്ച് അടിയ്ക്കുക. മുട്ടത്തൊണ്ട് നല്ലത് പോലെ പൊടിയുന്നത് വരെ അടിയ്ക്കാം. ഇത് ബ്ലേഡിന് മൂര്‍ച്ചയുണ്ടാകാന്‍ സഹായിക്കുന്ന വിദ്യയാണ്. മിക്‌സിയുടെ ബ്ലേഡിന്റെ മൂര്‍ച്ചകൂട്ടാന്‍ കുറച്ചു കല്ലുപ്പ് പൊടിച്ചാലും മതി.

പല്ലിന്റെ മഞ്ഞനിറം മാറ്റാന്‍… ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം…

ഉമിക്കരി ഉപയോഗിച്ച് പല്ല് തേക്കുന്നത് നല്ലതാണ്. പല്ലിന്റെ മഞ്ഞനിറം മാറ്റാന്‍ ഇത് ഫലപ്രദമാണ്. പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വായനാറ്റം മാറ്റാനും ഗുണകരമാണ്.

പഞ്ഞി നാരങ്ങാനീരില്‍ മുക്കി പല്ലില്‍ പുരട്ടുന്നത് പല്ലിലെ മഞ്ഞനിറം മാറ്റാന്‍ സഹായിക്കും. എന്നാല്‍ അതിനുശേഷം പല്ല് ബ്രഷ് ചെയ്യാന്‍ മറക്കരുത്.

പഴം കഴിച്ച് കളയുന്ന പഴത്തൊലി പല്ല് വെളുപ്പിക്കാന്‍ ഉപയോഗിക്കാം. തൊലിയുടെ ഉള്‍വശം ഉപയോഗിച്ച് നന്നായി പല്ലുകള്‍ മസാജ് ചെയ്താലും മതി. തൊലിയില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ആണ് പല്ല് വെളുപ്പിക്കാന്‍ സഹായിക്കുന്നത്.

ബേക്കിംഗ് സോഡയും നാരങ്ങാനീരും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കി അത് ഉപയോഗിച്ച് പല്ല് തേക്കുന്നതും പല്ലിന്റെ മഞ്ഞനിറം മാറ്റാന്‍ സഹായിക്കും. ഇതിനുശേഷവും പല്ല് നന്നായി ബ്രഷ് ചെയ്യണം.

പല്ലിലെ മഞ്ഞ നിറം മാറ്റാന്‍ ഏറ്റവും മികച്ചതാണ് മഞ്ഞള്‍പ്പൊടി. ഒരു നുള്ള് മഞ്ഞള്‍പ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ലു തേയ്ക്കാം. രാവിലെയും വൈകുന്നേരവും ഇങ്ങനെ പേസ്റ്റ് ഉണ്ടാക്കി പല്ല് തേയ്ക്കുമ്പോള്‍ പല്ലിന്റെ കറമാറും എന്ന് മാത്രമല്ല, പല്ലുകള്‍ക്ക് തിളക്കവും ലഭിക്കും.

പല്ലിലെ മഞ്ഞ നിറം മാറ്റാന്‍ വളരെയധികം സഹായിക്കുന്ന മറ്റൊരു ഘടകമാണ് ഉപ്പ്. പല്ല് തേയ്ക്കാന്‍ എടുക്കുന്ന ടൂത്ത്‌പേസ്റ്റിന്റെ ഒപ്പം അല്പം ഉപ്പ് കൂടി ചേര്‍ത്ത് തേച്ച് നോക്കൂ.. വ്യത്യാസം കാണാം.

പല്ലുകള്‍ക്ക് നിറം നല്‍കാനും ക്യാരറ്റിന് കഴിയും. ക്യാരറ്റ് നീര് കൊണ്ട് രാവിലെയും രാത്രിയും പല്ല് തേയ്ക്കാം. കുറച്ച് ദിവസങ്ങള്‍ തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നതോടെ പല്ലിന്റെ മഞ്ഞ നിറം മാറി വരുന്നതായി നിങ്ങള്‍ക്ക് കാണാം. പല്ലിന്റെ നിറം കൂട്ടാന്‍ മാത്രമല്ല, പല്ലിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ക്യാരറ്റ് അത്യുത്തമമാണ്.

പല്ലിലെ മഞ്ഞ നിറം മാറ്റാന്‍ ഏറ്റവും നല്ലതാണ് ഓറഞ്ചിന്റെ തൊലി. ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നത് പല്ലിലെ കറ മാറാനും പല്ല് കൂടുതല്‍ തിളക്കമുള്ളതാക്കാനും സഹായിക്കും. അത് പോലെ തന്നെയാണ് ഉപ്പ്. ഉപ്പ് ഉപയോഗിച്ച് വായ കഴുകുന്നത് വായ്‌നാറ്റം അകറ്റാനും പല്ലിന് വെള്ള നിറം കിട്ടാനും നല്ലതാണ്.

മീന്‍ മണക്കുന്നോ? മാറ്റാന്‍ വഴിയുണ്ട്..

മീന്‍ മുറിക്കുന്ന എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മീന്‍ മുറിച്ച ശേഷമുള്ള ആ മണം. എത്ര കൈ കഴുകിയാലും ആ മണം കൈയില്‍ നിന്നും മാറില്ല.
വെളിച്ചെണ്ണ തടവിയാലും മഞ്ഞപ്പൊടി ഇട്ടാലും കൈയില്‍ മിന്നും മീനിന്റെ മണം മാറാന്‍ കുറച്ച് പാടാണ്. എന്നാല്‍ ഇനി അക്കാര്യമോര്‍ത്ത് വിഷമിക്കേണ്ട. കൈയില്‍ നിന്നും മീനിന്റെ മണം മാറാന്‍ ഒരു എളുപ്പ വഴിയുണ്ട്.
മീന്‍ മുറിച്ചതിനു ശേഷം കൈയിലെ ദുര്‍ഗന്ധം പോകാന്‍ കുറച്ചു ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് കൈ കഴുകിയാല്‍ മതിയാകും. കൂടാതെ നാരങ്ങയുടെ തൊലികൊണ്ടു തുടച്ചാല്‍ മീന്‍ മുറിച്ച കത്തികളിലും വിരലുകളിലും നിന്ന് മീനിന്റെ മണം മാറിക്കിട്ടും.