Home Blog Page 2214

രാജസ്ഥാനിൽ രണ്ടു വയസ്സുള്ള കുഞ്ഞ് കുഴൽ കിണറിൽ വീണു

ജയ്പൂര്‍ .രാജസ്ഥാനിൽ രണ്ടു വയസ്സുള്ള കുഞ്ഞ് കുഴൽ കിണറിൽ വീണു.രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.രാജസ്ഥാനിലെ ദൗസയിലെ ബാൻഡികുയി പ്രദേശത്ത് ആണ് സംഭവം. കളിക്കുന്നതിനിടെ ആണ് കുഞ്ഞ് കുഴൽ കിണറിൽ വീണത്. ദൗസ എസ് പി രഞ്ജിത്ത് ശർമ. അഞ്ചുമണിക്കൂറായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കുഞ്ഞിൻറെ ചലനവും അവസ്ഥയും ക്യാമറയിലൂടെ അറിയാൻ ശ്രമിക്കുന്നുണ്ട്. എത്രയും വേഗം കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ്. 35 അടി താഴ്ചയിലാണ് കുഞ്ഞുള്ളത്

FILE PIC

വോക്കിടോക്കി സ്ഫോടനം, ലെബനനിൽ മരണം 20 ആയി

ലബനന്‍. വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരണം 20 ആയി. 450 പേർക്ക് പരുക്കേറ്റു. പേജർ പൊട്ടിത്തെറിച്ച് 12 പിന്നാലെയാണ് സ്ഫോടന പരമ്പര. പേജർ പൊട്ടിത്തെറിച്ച് മരിച്ചവരുടെ സംസ്കാര ചടങ്ങിനിടയിലും സ്ഫോടനം ഉണ്ടായി

ഹിസ്ബുല്ലയുടെ ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായതായി റിപ്പോര്‍ട്ട്.

അതിനിടെ ലെബനനിലെ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചു. ഈ ആഴ്ച യോഗം ചേരാനാണ് യു എന്‍ തീരുമാനിച്ചിരിക്കുന്നത്. ലെബനനിലെ ഇലക്ട്രോണിക് ആക്രമണമടക്കം ചര്‍ച്ച ചെയ്യാന്‍ ആണ് യോഗം ചേരുന്നതെന്ന് യു എന്‍ വ്യക്തമാക്കി. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ യുദ്ധോപകരണം ആക്കരുതെന്ന് യുഎ ന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.

രാജ്യമെങ്ങും സ്‌ഫോടന പരമ്പര ആവര്‍ത്തിച്ചതോടെ ജനങ്ങള്‍ ഭയചകിതരാണ്. പലയിടത്തും ആളുകള്‍ പേടി കാരണം മൊബൈല്‍ ഫോണുകള്‍ എറിഞ്ഞു കളയുന്നതായാണ് റിപ്പോര്‍ട്ടകള്‍. മൊബൈല്‍ ഫോണുകള്‍ക്കു മുന്‍പു പ്രചാരത്തിലുണ്ടായിരുന്ന ഇലക്ട്രോണിക് ആശയവിനിമയ ഉപകരണമാണ് പേജറുകള്‍.

  • ഹിസ്ബുള്ളയുടെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതായി റിപ്പോർട്ട്
  • ആക്രമണത്തിന് പിന്നിൽ ഇസ്രയേലെന്ന് ഹിസ്ബുള്ള

സച്ചിൻ ബേബി വിജയ ശിൽപ്പി,ചാമ്പ്യന്മാരായി കൊല്ലം സെയിലേഴ്സ്

തിരുവനന്തപുരം. പ്രഥമ കേരള ക്രിക്കറ്റ് ലീഗ് ചാമ്പ്യന്മാരായി കൊല്ലം സെയിലേഴ്സ്. ആവേശം നിറഞ്ഞ കലാശ പോരാട്ടത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് വിജയം. സെഞ്ച്വറി നേടിയ നായകൻ സച്ചിൻ ബേബിയാണ് വിജയ ശിൽപ്പി.

തുടക്കം മുതൽ കനത്ത പോരാട്ടം. കാര്യവട്ടം സ്പോർട്സ് ഹബിലെ പിച്ചിൽ ഇന്നലെ പിറന്നത് 400 ലേറെ റൺ. രോഹൻ കുന്നുമ്മലിൻ്റെയും അജ്നാസിന്റെയും അഖിൽ സക്കറിയയുടെയും അർധ സെഞ്ചുറിയുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റഴ്സ് നേടിയത് 213 റൺസ്.. 214 റൺ ലക്ഷ്യത്തോടെ സെയിലേഴ്സ് വേട്ട ആരംഭിച്ചപ്പോൾ കളി കൊഴുത്തു..ടൂർണമെന്റിൽ ഉടനീളം പുറത്തെടുത്ത മികവ് ഫൈനലിലും… സെമിയിൽ സെഞ്ചുറി നേടിയ അഭിഷേക് നായർ വേഗത്തിൽ മടങ്ങിയെങ്കിലും ക്യാപ്റ്റൻ കത്തിക്കയറി. ക്ലാസും കരുത്തും സമന്വയിച്ച ഇന്നിങ്സ്. ടൂർണമെന്റിലെ രണ്ടാമത്തെ സെഞ്ച്വറിയുമായി സച്ചിൻ നിറഞ്ഞാടിയപ്പോൾ കൊല്ലത്തിന് അതി ഗംഭീര വിജയം.. 528 റണ്ണുമായി ഓറഞ്ച് ക്യാപ്പും സച്ചിൻ ബേബിക്ക് സ്വന്തം..

കാലിക്കറ്റ് ഗ്ലോബ്സ്റ്റഴ്സിന്റെ അഖിൽ സക്കറിയയാണ് പർപ്പിൾ ക്യാപ്പിന് ഉടമ. കൊല്ലത്തിന്റെ ഷറഫുദ്ദീൻ ടൂർണമെന്റിന്റെ താരമായി. ഐപിഎൽ ടീമുകളിൽ കൂടുതൽ മലയാളി താരങ്ങൾക്ക് അവസരമൊരുക്കി കൊണ്ടാണ്. പ്രഥമ കേരള ക്രിക്കറ്റ് ലീഗ് അവസാനിച്ചത്.

വ്യാജവാർത്ത നൽകുന്ന മാധ്യമങ്ങളെ തുറന്നു കാട്ടാൻ ഡിവൈഎഫ്ഐ

തിരുവനന്തപുരം. വ്യാജവാർത്ത നൽകുന്ന മാധ്യമങ്ങളെ തുറന്നു കാട്ടാൻ ഫാക്ട് ടു ഫേക്ക് എന്ന പേരിൽ ഡിവൈഎഫ്ഐയുടെ യുവജന പ്രതിഷേധം ഇന്ന്. ജില്ലാ കേന്ദ്രങ്ങളിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുക. വയനാട് പുനരധിവാസത്തെ തകർക്കാൻ ഒരുപറ്റം മാധ്യമങ്ങൾ നടത്തുന്ന വ്യാജവാർത്ത പ്രചരണത്തിനെതിരെയാണ് പ്രതിഷേധം. കേന്ദ്രസർക്കാരിന്റെ കേരള വിരുദ്ധ നിലപാടുകൾക്ക് കുട പിടിക്കുകയാണ് ഒരുപറ്റം മാധ്യമങ്ങളെന്ന് ഡിവൈഎഫ്ഐ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കലവൂർ സുഭദ്ര കൊലക്കേസ്, മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും

ആലപ്പുഴ.കലവൂർ സുഭദ്ര കൊലക്കേസിൽ കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
സുഭദ്രയെ കഴുത്തുമുറുക്കി കൊലപ്പെടുത്താനുപയോഗിച്ച ഷാളും മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും കണ്ടെത്താനാണ് റിമാൻഡിലുള്ള ശർമ്മിള,ഭർത്താവ് മാത്യൂസ് മാത്യൂസിന്റെ ബന്ധു റെയ്നോൾഡ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങുന്നത്. ഒരാഴ്ചത്തേക്കാണ് കസ്റ്റഡിയിൽ വേണമെന്നാകും അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെടുക. കൊച്ചി കടവന്ത്ര സ്വദേശിനി സുഭദ്രയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിലും ആഭരണങ്ങൾ വിറ്റ ജുവലറികളിലും ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലുമെത്തിച്ച് തെളിവെടുക്കാനാണ് പൊലീസ് തീരുമാനം. രണ്ട് പ്രതികൾ ആലപ്പുഴ ജയിലിലും ശർമിള കൊട്ടാരക്കര ജയിലിലുമാണ് റിമാന്റിൽ കഴിയുന്നത്

എംപോക്സ് ,രോഗിയുമായി സമ്പർക്കത്തിൽ ഉള്ളവരുടെ പ്രാഥമിക പട്ടിക തയ്യാറാക്കി

മലപ്പുറം.എംപോക്സ് സ്ഥിരീകരിച്ച മലപ്പുറത്ത് രോഗിയുമായി സമ്പർക്കത്തിൽ ഉള്ളവരുടെ പ്രാഥമിക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി. 16 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇതിൽ ഉൾപ്പെട്ട ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്വാറന്റൈനിലാക്കി.
38 കാരൻ യുഎഇയിൽ നിന്ന് എത്തിയപ്പോൾ തന്നെ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ഇദ്ദേഹത്തിൻറെ റൂട്ട് മാപ്പ് ഉടൻ തയ്യാറാക്കും. നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിലുള്ള രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. നിപയിൽ 26 പേരുടെ പരിശോധന ഫലം ഇതുവരെ നെഗറ്റീവ് ആയി. രോഗലക്ഷണങ്ങളോടെ രണ്ടുപേരെ കൂടി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലം സെയ്‌ലേഴ്‌സ് പ്രഥമ കെസിഎൽ ചാമ്പ്യന്മാർ

കൊല്ലത്തിന് പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം. ക്യാപ്റ്റന്‍ സച്ചിൻ ബേബി സെഞ്ചറിയുമായി മുന്നിൽനിന്നു നയിച്ച പോരാട്ടത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ ആറു വിക്കറ്റിന് തകർത്ത് ആധികാരിക വിജയമാണ് ഏരീസ് കൊല്ലം സെയ്‍ലേഴ്സ് നേടിയത്. 19.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് കൊല്ലം വിജയ റൺസ് കുറിച്ചത്. 54 പന്തുകൾ നേരിട്ട സച്ചിൻ ബേബി 105 റൺസുമായി പുറത്താകാതെനിന്നു. സച്ചിൻ ബേബിയാണ് കളിയിലെ താരം.
സ്കോർ: കാലിക്കറ്റ് 20 ഓവറിൽ ആറിന് 213 റൺസ്. കൊല്ലം 19.1 ഓവറിൽ നാലിന് 214. ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിച്ച കൊല്ലം ഫൈനലിലും അതേ ആധിപത്യം തുടരുകയായിരുന്നു.

ആനയടി കോട്ടപ്പുറം ജംഗ്ഷനിൽ സ്കൂട്ടർ യാത്രക്കാരായ യുവാക്കളെ ഒമ്നി വാൻ ഇടിച്ച് തെറിപ്പിച്ചു;വീഡിയോ

ശാസ്താംകോട്ട:കൊല്ലം-തേനി ദേശീയപാതയിൽ ആനയടി കോട്ടപ്പുറം ജംഗ്ഷനിൽ സ്കൂട്ടർ യാത്രക്കാരായ യുവാക്കളെ ഒമ്നി വാൻ ഇടിച്ച് തെറിപ്പിച്ചു.ബുധനാഴ്ച രാവിലെ 11 ഓടെ ആയിരുന്നു അപകടം.പാവുമ്പ സ്വദേശികളായ ഗോകുൽ (20),സുഹൃത്ത് വിഷ്ണു (20) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.ഇടിയുടെ ആഘാതത്തിൽ യുവാക്കൾ ദൂരേക്ക് തെറിച്ചു വീണു.

പരിക്കേറ്റ് കിടന്ന
ഇരുവരെയും കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ സ്കൂട്ടർ ഓടിച്ചിരുന്ന ഗോകുലിൻ്റെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.ശൂരനാട് പൊലീസ് അപകടം സൃഷ്ടിച്ച ഒമ്നി വാൻ കസ്റ്റഡിയിലെടുത്തു.

ന്യൂസ് അറ്റ് നെറ്റ്:ഇന്നത്തെ ഏറ്റവും പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ

2024 സെപ്തംബർ 18 ബുധൻ 10.30 pm

?ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഹിസ്ബുള്ള ഉപയോഗിക്കുന്ന വാക്കി ടോക്കികൾ പൊട്ടിതെറിച്ച് ഒൻപത് പേർ കൊല്ലപ്പെട്ടു. 300 പേർക്ക് പരിക്ക്.

? നമ്പാട്ടിയ ,ടൈർ, സെയ്ദ, തുടങ്ങിയ നഗരങ്ങളിലാണ് സ്ഫോടനം നടന്നത്. തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള

?പൊട്ടിത്തെറിച്ചവയിൽ മൊബൈൽ ഫോണുകളും വിടു കളിലെ സോളാർ പാനലുകളും.

?മലപ്പുറത്ത് എം പോക്സ് സ്ഥീരികരിച്ച 38കാരൻ്റെ ആരോഗ്യനില തൃപതികരമെന്ന് ആരോഗ്യ വകുപ്പ്.

?ആലപ്പുഴ രാമങ്കരി വേഴപ്രയിൽ ഭാര്യയുടെ ആൺസുഹൃത്തിനെ വെട്ടിപ്പരിക്കേല്പിച്ച് ഭാര്യയുമായി കടന്നു.

? നടിയെ ആക്രമിച്ച കേസിൽ
പൾസർ സുനി ഉടൻ ജാമ്യത്തിലിറങ്ങും. ഏഴര വർഷമായി ജയിലിൽ കഴിയുകയായിന്നു.

?വിപണിയിൽ 20 ലക്ഷം രൂപ വിലവരുന്ന ഹെയ്റോയിൻ കാലടിയിൽ പിടികൂടി. മൂന്ന് അസം സ്വദേശികൾ അറസ്റ്റിൽ.

? അർജുനെ കണ്ടെത്താനുള്ള തിരച്ചിലിന് വേണ്ടിയുള്ള ഡ്രഡ്ജർ കാർവാർ തുറമുഖത്ത് നിന്ന് ഷിരൂരിലേക്ക് പുറപ്പെട്ടു.

?ഡ്രഡ്ജർ നാളെ പുലർച്ചെ ഷിരൂരിലെത്തും. തിരിച്ചിൽ മറ്റന്നാൾ ആരംഭിച്ചേക്കുമെന്ന് സൂചനയുണ്ട്.

?കാഞ്ഞങ്ങാട്ട് മകൻ ഉമ്മയെ തലയ്ക്കടിച്ച് കൊന്നു. നബീസയാണ് മരിച്ചത്. പ്രതിയെ പോലീസ് പിടികൂടി.

?ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. എതിർക്കുമെന്ന് കോൺഗ്രസ്.

?മൂവാറ്റുപുഴയിൽ മുൻ വൈര്യാഗ്യത്തെ തുടർന്ന് യുവാവിനെ വീട്ടിൽ അതിക്രമിച്ച് കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച നാലംഗ സംഘത്തെ റിമാൻഡ് ചെയ്തു.

?കേരള ക്രിക്കറ്റ് ലീഗ്: ഏരീസ് കൊല്ലം സെയ്ലേഴ്സ് ചാമ്പ്യൻമാർ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, എതിർക്കുമെന്ന് കോൺഗ്രസ്

ന്യൂ ഡെൽഹി :
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടാണ് അംഗീകരിച്ചത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയ കോവിന്ദ് സമിതി മാർച്ചിലാണ് റിപ്പോർട്ട് നൽകിയത്

ഇത്തരത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് വലിയ രീതിയിൽ കുറയ്ക്കാൻ സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം. പലപ്പോഴായി തെരഞ്ഞെടുപ്പ് നടത്തുമ്പോൾ ഓരോ ഘട്ടത്തിലും മാതൃകാ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത് വികസന, ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തിയ ശേഷം 100 ദിവസത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പും നടത്താനാണ് സമിതി നിർദേശം. 2029ൽ ഇത് നടപ്പാക്കുകയാണെങ്കിൽ 2026ൽ അധികാരത്തിലെത്തുന്ന കേരള സർക്കാരിന്റെ കാലാവധി 3 വർഷമായി ചുരുങ്ങും.

ബില്ലിനെ പാർലമെൻറിൽ എതിർക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.