Home Blog Page 2211

ദേഹമാസകലം പൊള്ളലേറ്റ് സുബ്ബുലക്ഷ്മി; തുമ്പികൈ ഉയർത്തി സഹായമഭ്യർഥന, കരളലിയിക്കും അന്ത്യനിമിഷം

തമിഴ്നാട് ശിവഗംഗ ജില്ലയിലെ കാരൈക്കുടിക്ക് സമീപം കുന്രാക്കുടി ഷൺമുഖനാഥൻ ക്ഷേത്രത്തിലെ പ്രമുഖ ആനയായിരുന്നു സുബ്ബുലക്ഷ്മി. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ സുബ്ബുലക്ഷ്മിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചികിത്സയ്ക്കിടെ ചെരിയുകയും ചെയ്തത്. കുടുംബത്തിലെ ഒരംഗമായി കരുതിയിരുന്ന 54 വയസുള്ള സുബ്ബുലക്ഷ്മിയുടെ വിയോഗം കാരൈക്കുടിക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അമ്മമാർ സുബ്ബുലക്ഷ്മിയുടെ അന്ത്യയാത്രയിൽ പങ്കാളികളായത്.

1971ലാണ് സുബ്ബുലക്ഷ്മി ക്ഷേത്രത്തിലെത്തുന്നത്. അന്നുമുതൽ കാരൈക്കുടിക്കാരുടെ പ്രിയപ്പെട്ടവളായി. ക്ഷേത്രത്തിലെത്തുന്ന ഭക്തർ സുബ്ബുലക്ഷ്മിയുടെ ആശിർവാദം വാങ്ങാതെ അവിടെനിന്നും പോകാറില്ല. ആനയ്ക്കു സമ്മാനമായി പഴവും നാളികേരവും മറ്റുമായി കുഞ്ഞുങ്ങളടക്കം ഭയമില്ലാതെ അടുത്തെത്തുമായിരുന്നു. എല്ലാവരോടും സ്നേഹത്തോടെയാണ് സുബ്ബുലക്ഷ്മി പെരുമാറിയത്.

ആനയെ പാർപ്പിക്കാനായി ക്ഷേത്രത്തിനോട് ചേർന്ന് ഒരു ഷെഡ് നിർമിച്ചിരുന്നു. വെള്ളിയാഴ്ച ഷെഡിനും സമീപത്തെ മരത്തിനും തീപിടിച്ചു. പരിസരത്തെ ഉണങ്ങിയ ചെടികളിലും തീപടർന്നതോടെ ആളിക്കത്താൻ തുടങ്ങി. ഈ സമയം ഷെഡിനകത്ത് ചങ്ങലയിൽ തളച്ചിട്ടിരുന്ന സുബ്ബുലക്ഷ്മിയുടെ ദേഹത്തും തീപടർന്നിരുന്നു. ചങ്ങലപൊട്ടിച്ച് ഓടിയെങ്കിലും സുബ്ബുലക്ഷ്മി അൽപദൂരമെത്തിയപ്പോഴേക്കും തളർന്നുവീണു.

ബഹളം കേട്ട് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികൾ ഉടൻതന്നെ വനംവകുപ്പിനെയും മൃഗാശുപത്രിയേയും അറിയിച്ചു. മുഖം, തുമ്പിക്കൈ, വാൽ, തല, പുറം, വയർ എന്നിവിടങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റിരുന്നു. കഴിയുന്നത്ര ചികിത്സ നൽകിയെങ്കിലും സുബ്ബുലക്ഷ്മിയെ രക്ഷിക്കാനായില്ല. വേദനയിൽ തുമ്പിക്കൈ ഉയർത്തിക്കൊണ്ട് നിലത്തുവീഴുന്ന ആനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. കരളലിയിക്കുന്ന കാഴ്ച കണ്ട് വിതുമ്പി നിൽക്കാനേ ക്ഷേത്രഭാരവാഹികൾക്ക് സാധിച്ചുള്ളൂ.

ഷോർട്ട്സർക്ക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് കാരൈക്കുടി പൊലീസ് പറയുന്നത്. ക്ഷേത്രഭാരവാഹികൾക്കെതിരെ കേസെടുത്തിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. മന്ത്രിമാരായ കെ.ആർ. പെരിയകറുപ്പൻ, പി.ആർ. ശേഖർബാബു, അനിത രാധാകൃഷ്ണൻ എന്നിവർ സുബ്ബുലക്ഷ്മിക്ക് അന്തിമോപചാരം അർപ്പിച്ചു.

‘സിനിമയിൽ അഭിനയിക്കണമെന്നു പറഞ്ഞത് സഹോദരിയും മകളും; ആരോപണം രാഷ്ട്രീയക്കളിയുടെ ഭാഗം’

കൊച്ചി: നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു ഉൾപ്പെടെ ഏഴുപേർക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ നടിക്കെതിരെ ബന്ധു കൂടിയായ യുവതി രംഗത്തെത്തിയ സംഭവത്തിൽ ആരോപണ, പ്രത്യാരോപണങ്ങൾ കൊഴുക്കുന്നു. കൂടുതൽപ്പേർക്കെതിരെ അന്വേഷണ സംഘത്തിനു മൊഴി നൽകുന്നതു തടയാനുള്ള രാഷ്ട്രീയക്കളിയുടെ ഭാഗമാണു തനിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ എന്നു നടി പ്രതികരിച്ചു.

ആരോപണം ഉന്നയിച്ച യുവതി തന്റെ മാതാവിന്റെ സഹോദരിയുടെ മകൾ തന്നെയാണെന്നും ഇവർ സ്ഥിരീകരിച്ചു.16 വയസ്സുള്ളപ്പോൾ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവയ്ക്കാൻ ബന്ധു കൂടിയായ നടി ശ്രമിച്ചു എന്നായിരുന്നു മൂവാറ്റുപുഴ സ്വദേശിയായ യുവതിയുടെ പരാതി. കേരള, തമിഴ്നാട് ഡിജിപിമാർക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽ‍കുകയും ചെയ്തിരുന്നു

ഓണം കഴിഞ്ഞ് അൻപതോളം പേർ മൊഴികൾ കൊടുക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് നടി ഫെയ്സ്ബുക് വിഡിയോയിൽ പറഞ്ഞു. അതുപോലെ രണ്ടു മന്ത്രിമാർ, പ്രതിപക്ഷത്തിന്റേത് അടക്കം 14 എംഎൽഎമാർ, സിനിമയിലെ ചില നടന്മാർ, അഭിഭാഷകർ തുടങ്ങിയവർക്കെതിരെ മൊഴി നൽകുമെന്നു താൻ പറഞ്ഞിരുന്നുവെന്നും ഈ മൊഴി നൽകാതിരിക്കാനും ഇക്കാര്യങ്ങൾ‍ പുറത്തുവരാതിരിക്കാനുമായി എല്ലാവരും ചേർന്നു നടത്തുന്ന രാഷ്ട്രീയക്കളിയുടെ ഭാഗമാണ് ആരോപണങ്ങൾ എന്നുമാണു നടിയുടെ വിശദീകരണം. തന്നെ കുടുക്കാനായി യുവതി കാശ് വാങ്ങിച്ചു കള്ളം പറയുകയാണെന്നും നടി പറയുന്നുണ്ട്. നേരത്തെ 2014ൽ യുവതിയെ ചെന്നൈയിൽ കൊണ്ടുപോയിട്ടുള്ള കാര്യം ഇവർ മാധ്യമങ്ങളോടു സമ്മതിച്ചിരുന്നു. എന്നാൽ സിനിമയിൽ അഭിനയിക്കണമെന്നു പറഞ്ഞത് സഹോദരിയും മകളുമാണെന്നും താൻ സിനിമയിൽ എങ്ങനെയാണു കാര്യങ്ങൾ എന്നു പറഞ്ഞുകൊടുക്കുകയാണു ചെയ്തത് എന്നുമാണ് നടി വ്യക്തമാക്കിയത്.

നേരത്തെ, പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്താവുന്ന ആരോപണങ്ങളാണ് യുവതി നടിക്കെതിരെ ഉന്നയിച്ചത്. ‘‘2014ൽ സംഭവം നടക്കുന്ന സമയത്ത് എനിക്ക് 16 വയസ്സായിരുന്നു. ഈ വ്യക്തി ഇപ്പോൾ പലർക്കെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയപ്പോൾ അങ്ങനെയല്ലെന്നു പുറത്ത് അറിയിക്കണമെന്നു തോന്നി. പത്താം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷൻ‌ സമയമാണ്. സിനിമ ഓഡിഷനെന്നു പറഞ്ഞാണ് ചെന്നൈയിലേക്കു കൊണ്ടുപോയത്. ഓഡിഷൻ ഉണ്ടെന്നു പറഞ്ഞ് ഒരു സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ അഞ്ചാറ് പുരുഷന്മാർ മാത്രമാണ് ഉണ്ടായിരുന്നത്. അവർ എന്നെ തൊടുകയൊക്കെ ചെയ്തു. ഞാൻ ഒരുപാട് ബഹളം വച്ചും കരഞ്ഞുമാണ് രക്ഷപ്പെട്ടത്. അവർ തന്നെ എന്നെ തിരിച്ചു വീട്ടിലാക്കുകയും ചെയ്തു. നിന്നെ നല്ല രീതിയിൽ അവർ നോക്കും, ചെറിയ അഡ്ജസ്റ്റ്മെന്റ് ചെയ്താൽ മതിയെന്നാണ് പുള്ളിക്കാരി (നടി) എന്നോടു പറഞ്ഞത്. ഒരു ലൈംഗിക തൊഴിലാളി ആകുന്ന രീതിയിലായിരുന്നു സംസാരം. എന്റെ പ്രായത്തിലുള്ള കുട്ടികളെ ദുബായിലടക്കം കൊണ്ടുപോയിട്ടുണ്ടെന്നാണ് ഇവർ പറഞ്ഞത്’’, എന്നായിരുന്നു യുവതിയുടെ ആരോപണം.

ജെ റ്റി എസ് 81 സൗഹൃദ സംഗമവും പുസ്തക പ്രകാശനവും നാളെ

അടൂർ: മണക്കാല ജെ റ്റി എസിലെ 1981 ബാച്ച് വിദ്യാർത്ഥികളുടെ സൗഹൃദ സംഗവും റ്റി.എസ് ആശാ ദേവി രചിച്ച ‘അരങ്ങിലെ സ്ത്രീ നാട്യം’ എന്ന പുസ്തകത്തിൻ്റെ പ്രകാശനവും നാളെ നടക്കും.
രാവിലെ 10ന് അടൂർ ലയൺസ് ക്ലബ്ബ് ഹാളിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുസ്തക പ്രകാശനം നിർവ്വഹിക്കും.സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് എ പി ജയൻ പുസ്തകം ഏറ്റുവാങ്ങും. നാടക സംവിധായകനും രചയിതാവുമായ ജെയിംസ് പി.എൽ പുസ്തകം പരിചയപ്പെടുത്തും.ഫാദർ.ഫിലിപ്പോസ് ഡാനിയേൽ അധ്യക്ഷനാകും. മുൻ യുഎൻ ഡയറക്ടർ ജെഎസ് അടൂർ മുഖ്യ പ്രഭാഷണം നടത്തും. പി.എൻ. മാത്യു., ലക്ഷമി മംഗലത്ത്, സുരേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിക്കും. തുടർന്ന് നടക്കുന്ന ഗുരു വന്ദനത്തിൽ അധ്യാപകരായിരുന്ന പി എൻ മാത്യു, റ്റി.കെ.വാസവൻ, ചെല്ലപ്പൻ ആചാരി, എൻ.രാജേന്ദ്രൻ നായർ എന്നിവരെ ആദരിക്കും.റ്റി.കെ.വാസവൻ മറുപടി പ്രസംഗം നടത്തും. എ കുഞ്ഞുമോൻ സ്വാഗതവും, ബേബി ജോൺ നന്ദിയും പറയും.

വാർത്താനോട്ടം, BREAKING NEWS

2024 സെപ്തംബർ 19 വ്യാഴം , 3.00 pm

? കലവൂർ സുഭദ്രാ കൊലക്കേസ് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് തുടങ്ങി.

?അരൂർ -തുറവൂർ റോഡിൽ ഇന്ന് വൈകിട്ട് 4 മുതൽ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം.

?എറണാകുളത്ത് നിന്ന് വരുന്ന വാഹനങ്ങൾ തൃപ്പൂണിത്തുറ, ചെല്ലാനം വഴിയും എറണാകുളത്തേക്കുള്ള വാഹനങ്ങൾ അരുർ ക്ഷേത്രത്തിനടുത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞും പോകണം.

?തലസ്ഥാനത്ത് ഈ മാസം 24 ന് ആൽത്തറ -മേട്ടുക്കട റോഡിൽ രാവിലെ 10 മുതൽ രാത്രി 12 വരെ കുടിവെള്ളം മുടങ്ങും.

?അജ്മലിന് ക്രിമിനൽ പശ്ചാത്തലം ഉണ്ടന്ന് അറിഞ്ഞിരുന്നില്ലെന്ന് ഡോ: ശ്രീക്കുട്ടി, ഇരുവരും മദ്യം ഉപയോഗിക്കാറുണ്ടന്നും മൊഴി.

?അരൂർ ഷുക്കർ വധകേസ്: നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് നിയമ പോരാട്ടം തുടരുമെന്ന് പി.ജയരാജൻ

?പൂനൈയിലെ മലയാളി യുവതിയുടെ മരണം. തൊഴിൽ ചൂഷണത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് കേന്ദ്ര മന്ത്രി

? ദില്ലി മുഖ്യമന്ത്രിയായി അതിഷി മെർലെന ശനിയാഴ്ച സത്യപ്രതിഞ്ജ ചെയ്ത് അധികാരമേൽക്കും.

? നെഹ്റു, അബ്ദുള്ള, മുഫ്തി എന്നീ മൂന്ന് കുടുംബങ്ങൾ ജമ്മുവിനെ കൊള്ളയടിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരന്ദ്ര മോദി.

?കളിക്കുന്നതിനിടെ രാജസ്ഥാനിൽ കുഴൽ കിണറ്റിൽ വീണ രണ്ട് വയസ്സുകാരിയെ 17 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി.

?ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, പ്രായോഗികമല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

?നിഷേപം തിരിച്ചു കിട്ടാത്തതിൽ പ്രതിഷേധിച്ച് മാപ്രാണം സ്വദേശി ജോഷി കരുവന്നൂർ ബാങ്കിന് മുന്നിൽ വസ്ത്രങ്ങൾ ഊരി പ്രതിഷേധിച്ചു.

? ലൈംഗിക പീഢന പരാതിയിൽ അഡ്വ.വി കെ.പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

പള്ളിക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കൊട്ടാരക്കര പള്ളിക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.

കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം  മരണമുറപ്പിക്കാൻ വെട്ടിക്കൊല്ലുകയായിരുന്നു.

പള്ളിക്കൽ സ്വദേശി സരസ്വതി അമ്മ (50) ആണ് കൊല്ലപ്പെട്ടത്.

കൃത്യം നടത്തിയ ശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി


കൊലപാതകത്തിന് പിന്നിൽ ഭാര്യയോട് ഉണ്ടായിരുന്ന സംശയം എന്ന് പോലീസ്.


സംഭവം നടക്കുമ്പോൾ ഇരുവരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്

പതാരത്ത് കാൽനടയാത്രികൻ അമിത വേഗതയിലെത്തിയ കാറിടിച്ച് മരിച്ചു;വീഡിയോ

ശൂരനാട് തെക്ക്:പതാരം സർവ്വീസ് സഹകരണ ബാങ്കിനു സമീപം കാൽനടയാത്രികൻ അമിത വേഗതയിലെത്തിയ കാറിടിച്ച് മരിച്ചു.ശൂരനാട് തെക്ക് പതാരം സനിൽ ഭവനത്തിൽ രാജൻ.കെ (67) ആണ് മരിച്ചത്.ബുധൻ രാത്രി 7.30 ഓടെ ആയിരുന്നു സംഭവം.പതാരം ടൗണിൽ നിന്നും വീട്ടിലേക്ക് പോകവേയാണ് കാറിടിച്ച് തെറിപ്പിച്ചത്.ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മുൻപ് പതാരം ടൗണിൽ ലോഡിംഗ് തൊഴിലാളിയായിരുന്നു.ഭാര്യ:പൊന്നമ്മ.
മക്കൾ:സനിൽ,സനിത.സംസ്ക്കാരം പിന്നീട്.

ന്യൂസ് അറ്റ് നെറ്റ്, BREAKING NEWS

2024 സെപ്തംബർ 19 വ്യാഴം
12.30 pm

?കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യ സരസ്വതിയമ്മ(50)യെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള പോലീസിൽ കീഴടങ്ങി.

? അരിയിൽ ഷുക്കൂർ വധകേസിൽ പി.ജയരാജൻ്റേയും, ടി വി രാജേഷിൻ്റെയും വിടുതൽ ഹർജി പ്രത്യേക സിബിഐ കോടതി തള്ളി

?ഇരുവർക്കുമെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.ഇരുവരും വിചാരണ നേരിടണം

?സിപിഎം പ്രാദേശിക നേതാക്കളായ നാല് പേർ ഉൾപ്പെട്ട കേസിൽ ഇരുവരുടേയും പങ്ക് തെളിയിക്കുന്നതിനുള്ള ഫോൺ രേഖ വാദിഭാഗം ഹാജരാക്കി.

? ഇടുക്കിയിൽ കനാലിൽ വീണ് 13 കാരന് ദാരുണാന്ത്യം

?എഡിജിപി കൂടികാഴ്ച എൽഡിഎഫ് നയത്തിനെതിരാണെന്ന് സി പി ഐ നേതാവ് കെ.പ്രകാശ് ബാബു, അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കാതെ ചുമതലയിൽ നിന്ന് മാറ്റണം.

? മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം, നാല് തവണ ജലപീരങ്കി പ്രയോഗിച്ചു.

?കേരള കോൺഗ്രസ് എം) വനിതാ വിഭാഗം മുൻ അധ്യക്ഷയും മുൻ എം എൽ എ ശോഭനാ ജോർജിൻ്റെ മാതാവുമായ തങ്കമ്മ ജോർജ് 98)അന്തരിച്ചു.

? നടിക്ക് സെക്സ് മാഫിയയുമായി ബന്ധമെന്നും, തന്നെ ചെന്നൈയിൽ എത്തിച്ച് സെക്സ് മാഫിയക്ക് മുന്നിൽ കാഴ്ചവെന്നും അടുത്ത ബന്ധുവായ യുവതി.

ന്യൂസ് അറ്റ് നെറ്റ്;BREAKING NEWS

2024 സെപ്തംബർ 19 വ്യാഴം 10:40 am

?മുൻ എസ് പി സുജിത്ത് ദാസിനെതിരെ വിജിലൻസ് അന്വേഷണം

?എഡിജിപി എം ആർ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന് സി പി ഐ നേതാവ് കെ.പ്രകാശ് ബാബു

?പ്രകാശ് ബാബുവിൻ്റെ ആവശ്യം വ്യക്തിപരമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ

?ചെന്നൈയിൽ യുവതിയുടെ ശരീരം കഷണങ്ങളാക്കി മുറിച്ച് സ്യൂട്ട്കെയ്സിലാക്കി റോഡരികിൽ തളളിയ നിലയിൽ കണ്ടെത്തി.

?മലപ്പുറത്ത്
എം പോക്സ് സ്ഥിരികരിച്ച38 കാരനുമായി സമ്പർക്കത്തിലായ 30 ഓളം പേരെ തിരിച്ചറിഞ്ഞു.

?മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊന്ന കേസിലെ പ്രതികളായ അജ്മലും ഡോ.ശ്രീക്കുട്ടിയും രാസ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തൽ

?കൊച്ചി സ്വദേശി അന്ന സെബാസ്റ്യൻ മുംബെയിൽ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചത് അമിത തൊഴിൽ ഭാരം കാരണമെന്ന് കുടുംബം.

കൊട്ടിയത്ത് സിലിണ്ടര്‍ ചോര്‍ന്നതറിയാതെ മുറിക്കുള്ളിലെ ലൈറ്റിട്ട വയോധിക തീപ്പിടിച്ച് മരിച്ചു

കൊട്ടിയം: സിലിണ്ടര്‍ ചോര്‍ന്നതറിയാതെ മുറിക്കുള്ളിലെ ലൈറ്റിട്ട മയ്യനാട് കാരിക്കുഴി സുചിത്രമുക്ക് പള്ളിപുരയഴികം വീട്ടില്‍ എന്‍.രത്‌നമ്മ (74) ആണ് മരിച്ചത്. 17ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം.
വീടിന്റെ ഹാളില്‍ ഉറങ്ങുകയായിരുന്ന രത്‌നമ്മ ചായ തയ്യാറാക്കുന്നതിന് അടുക്കള വാതില്‍ തുറന്ന് ലൈറ്റിന്റെ സ്വിച്ചിട്ടപ്പോഴായിരുന്നു അപകടം. ആളിപ്പടര്‍ന്ന തീയില്‍പ്പെട്ടു പോയ ഇവര്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ഗുരുതരമായ പൊള്ളലേറ്റു. അടുക്കളയില്‍ നിന്ന് ഹാളിലേക്ക് നിലവിളിച്ചു കൊണ്ടോടിയ രത്‌നമ്മ ഉടന്‍ കുഴഞ്ഞു വീണു.
സമീപത്തെ മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന മകന്റെ ഭാര്യ ചിത്ര ഓടിയെത്തി വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നാലെ ഓടിയെത്തിയ മകനും ചെറുമക്കളും ചേര്‍ന്ന് രത്‌നമ്മയുടെ ശരീരത്തിലേക്ക് ചാക്ക് നനച്ചിട്ട് തീ കെടുത്തി. ഉടന്‍ തന്നെ പാലത്തറയിലെ സഹകരണ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ രാത്രി 12 മണിയോടെ മരിക്കുകയായിരുന്നു. ഭര്‍ത്താവ്: കെ.ബാലകൃഷ്ണന്‍, മക്കള്‍: രാജി, ബാബു ലാല്‍, രജനി. മരുമക്കള്‍: രാജേന്ദ്രന്‍, ചിത്ര, സുനില്‍.

അജിത് കുമാർ- ആർഎസ്എസ് കൂടിക്കാഴ്ച,അതൃപ്തി പരസ്യമാക്കി വീണ്ടും സിപിഐ

തിരുവനന്തപുരം . ഫാസിസ്റ്റ് സംഘടനയുമായി രഹസ്യ ചർച്ചകൾ നടത്തുന്ന പോലീസ് മേധാവി ഭരണസംവിധാനത്തിന് കളങ്കം എന്ന് കെ.  പ്രകാശ് ബാബു

ഉന്നത പോലീസ് ഉദ്യോഗസ്ഥൻ  രഹസ്യ സന്ദർശനം നടത്തിയത് എന്തിനെന്നറിയാൻ ഏവർക്കും താല്പര്യമുണ്ട്

സന്ദർശന വിവരം പോലീസ് മേധാവിയെയോ ആഭ്യന്തരവകുപ്പിനെയോ രേഖാമൂലം അറിയിക്കേണ്ടതാണ്

അതിനു ഉദ്യോഗസ്ഥൻ തയ്യാറാകുന്നില്ലെങ്കിൽ നിലവിലെ ചുമതലയിൽ നിന്ന് മാറ്റി നിർത്തണം

ഇടതുപക്ഷ രാഷ്ട്രീയ നയ സമീപനങ്ങൾ ജനങ്ങളിൽ സംശയങ്ങൾ ജനിപ്പിക്കുന്നതാകരുതെന്നും പ്രകാശ് ബാബു

പാർട്ടി മുഖപത്രം ആയ ജനയുഗത്തിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം