Home Blog Page 2208

സമൂഹ മാധ്യമം വഴി ബന്ധം സ്ഥാപിച്ച്പണവും സ്വര്‍ണവും തട്ടിയ ആള്‍ അറസ്റ്റില്‍

അഞ്ചല്‍: സമൂഹമാധ്യമം വഴി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് പണവും സ്വര്‍ണവും കൈക്കലാക്കുകയും ലൈംഗിക ചൂഷണം നടത്തുകയും ചെയ്ത ആള്‍ അഞ്ചല്‍ പൊലീസിന്റെ പിടിയില്‍. തിരുവനന്തപുരം പോത്തന്‍കോട് അണ്ടൂര്‍കോണം സ്വദേശി മിഥുന്‍ഷാ (30) ആണ് പിടിയിലായത്. പണവും സ്വര്‍ണവും നഷ്ടപ്പെട്ട ഒരു യുവതിയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം തുടരുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

ഇന്‍സ്റ്റഗ്രാമില്‍ ആര്‍മി ഉദ്യോഗസ്ഥന്റെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി തെറ്റിധരിപ്പിച്ചാണ് ഇയാള്‍ തട്ടുന്നത്. വിദേശത്ത് ഭര്‍ത്താക്കന്മാരുള്ള സ്ത്രീകളെയാണ് കൂടുതലും ഇരകളാക്കിയിട്ടുള്ളത്. സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സിഐ വി. ഹരീഷ്, എസ്ഐ പ്രതീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സംവിധായകന്‍ വി കെ പ്രകാശ് അറസ്റ്റില്‍

യുവ എഴുത്തുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സംവിധായകന്‍ വി കെ പ്രകാശ് അറസ്റ്റില്‍. രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊല്ലം പള്ളിത്തോട്ടം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി വികെ പ്രകാശിനെ ചോദ്യം ചെയ്തു വരികയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മൂന്നാം ദിവസവും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംവിധായകന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.
2022 ഏപ്രിലില്‍ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണു യുവ കഥകാരിയുടെ ആരോപണം.

പി ശശിക്കെതിരെയുള്ള പരാതി പി വി അൻവർ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കൈമാറി

മലപ്പുറം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയുള്ള പരാതി പി വി അൻവർ എംഎൽഎ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കൈമാറി. ദൂതൻ വഴി ഇന്നലെയാണ് പരാതി പാർട്ടി സെക്രട്ടറിക്ക് നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ പി ശശി ഹൈജാക്ക് ചെയ്യുന്നു എന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പരാതിയിലുള്ളത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും എഡിജിപി എം ആർ അജിത് കുമാറിനെതിരെയും കടുത്ത വിമർശനം പി വി അൻവർ എംഎൽഎ തുടരുമ്പോഴും ശശി യ്ക്കെതിരെ പാർട്ടിക്ക് മുൻപിൽ പരാതികൾ ഒന്നും ഇല്ലെന്ന നിലപാടായിരുന്നു സിപിഎം സ്വീകരിച്ചത്. ഇതോടെയാണ് പി വി അൻവർ രേഖാമൂലം പരാതി നൽകിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അൻവർ ഇന്നലെ പരാതി കൊടുത്തയച്ചു. പി.ശശി മുഖ്യമന്ത്രിയുടെ ഓഫീസിനെ ഹൈജാക്ക് ചെയ്യുകയാണ്. ആർഎസ്എസ് എഡിജിപി കൂടിക്കാഴ്ചയുടെയും സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലുമുള്ള ഇൻറലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിയിലേക്ക് എത്താതെ പൊളിറ്റിക്കൽ സെക്രട്ടറി പൂഴ്ത്തി എന്ന ആരോപണം അൻവർ ഉന്നയിച്ചിരുന്നു. ഇതിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. നേരത്തെ എഡിജിപി എം ആർ അജിത് കുമാറിനെ തത്സ്ഥാനത്തുനിന്ന് മാറ്റി അന്വേഷിക്കണമെന്ന് അൻവറിന്റെ ആവശ്യം സർക്കാർ ഇതുവരെ ചെവി കൊണ്ടില്ല. അന്വേഷണം നടക്കട്ടെ എന്നും സ്ഥാനത്തുനിന്നും മാറ്റേണ്ടതില്ലെന്നുമുള്ള നിലപാടാണ് സിപിഐയുടെ അടക്കം കടുത്ത സമ്മർദ്ദത്തിനിടയിലും മുഖ്യമന്ത്രി സ്വീകരിച്ചത്. പി. ശശിക്കെതിരെ രേഖാമൂലം ലഭിച്ച പരാതിയിൽ സിപിഎം എന്ത് നിലപാട് എടുക്കും എന്നതാണ് ഇനി കണ്ടറിയേണ്ടതും.

തെക്കൻ ലെബനനിൽ വ്യോമാക്രമണം തുടങ്ങിയതായി ഇസ്രയേൽ

ലബനന്‍.തെക്കൻ ലെബനനിൽ വ്യോമാക്രമണം തുടങ്ങിയതായി ഇസ്രയേൽ പ്രതിരോധ സേന.അതിർത്തിയിൽ ബോംബ് സ്ഥാപിക്കാൻ ശ്രമിച്ച രണ്ട് ഹിസ്ബുള്ള പ്രവർത്തകരെ വധിച്ചെന്ന് ഐഡിഎഫ്. ലെബനനിലെ പേജർ ആക്രമണം ഇസ്രയേലിന്റെ യുദ്ധ പ്രഖ്യാപനം എന്ന് ഹിസ്ബുള്ള മേധാവി ഹസ്സൻ നസറള്ള. ഹിസ്ബുള്ളക്ക് കനത്ത തിരിച്ചടിയെങ്കിലും മുട്ടുമടക്കില്ലെന്ന് ഹസ്സൻ നസറള്ള
വടക്കൻ ഇസ്രയേലിനെ ഹിസ്ബുള്ളയുടെ ഭീഷണിയിൽ നിന്ന് മോചിപ്പിക്കുമെന്ന് ഐഡിഎഫ്

മൂന്നാർ എക്കോ പോയിന്റിൽ കൊല്ലത്തുനിന്നെത്തിയ സഞ്ചാരികൾക്ക് മർദ്ദനം

മൂന്നാർ. എക്കോ പോയിന്റിൽ സഞ്ചാരികൾക്ക് മർദ്ദനം. കൊല്ലത്തുനിന്നെത്തിയ സഞ്ചാരികളെയാണ് ഹൈഡൽ ടൂറിസം കരാർ ജീവനക്കാരും ഫോട്ടോഗ്രാഫർമാരും ചേർന്ന് മർദ്ദിച്ചു എന്നു പരാതി. ബോട്ടിങ്ങിന് ടിക്കറ്റ് എടുത്തിട്ടും കൂടുതൽ പണം ചോദിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദ്ദനം. 17 പേരടങ്ങുന്ന സംഘത്തെ തടഞ്ഞു വെച്ചായിരുന്നു മർദ്ദനം. സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹണി ട്രാപ്പിൽ പെടുത്തി 55 കാരനെ മർദ്ദിച്ചു പണം തട്ടി, അഞ്ചംഗ സംഘം പോലീസ് പിടിയിൽ

മലപ്പുറം. ഹണി ട്രാപ്പിൽ പെടുത്തി 55 കാരനെ മർദ്ദിച്ചു പണം തട്ടിയ കേസിൽ അഞ്ചംഗ സംഘം പോലീസ് പിടിയിൽ. അരീക്കോട് പോലീസ് ആണ് പ്രതികളെ പിടികൂടിയത്. സമൂഹമാധ്യമങ്ങളിലൂടെ 15 കാരൻ ബന്ധം സ്ഥാപിച്ച് ഇയാളെ കെണിയിൽ പെടുത്തുകയായിരുന്നു.

കാവനൂർ സ്വദേശി ഇർഫാൻ, പുത്തലം സ്വദേശി ആഷിക് , എടവണ്ണ സ്വദേശി ഹരികൃഷ്ണൻ, പ്രായപൂർത്തിയാകാത്ത മറ്റു രണ്ടുപേർ എന്നിവരാണ് പ്രതികൾ.
15 വയസ്സുള്ള പയ്യൻ സമൂഹമാധ്യമങ്ങളിലൂടെ 55 കാരനുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇയാൾ ജോലിചെയ്യുന്ന സ്ഥലത്തേക്ക് പ്രായപൂർത്തിയാകാത്ത വ്യക്തിയെ കൂടെയുള്ളവർ എത്തിച്ചു. തുടർന്ന് മർദ്ദിക്കുകയും പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യം മുപ്പതിനായിരം രൂപയും പിന്നീട് പതിനായിരം രൂപയും ഇയാളുടെ ഫോൺ കൈക്കലാക്കി ഗൂഗിൾ പേ ചെയ്തു. ഈ പണവുമായി ഇന്നോവ കാർ വാടകയ്ക്ക് എടുത്ത് കൊടൈക്കനാലിൽ കറങ്ങിയ സംഘം തിരിച്ചെത്തി ഒരുലക്ഷം രൂപ കൂടി മധ്യവയസ്കനോട് ആവശ്യപ്പെട്ടു. ഇതോടെ ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അരീക്കോട് പോലീസിന്റെ നിർദ്ദേശപ്രകാരം പണം നൽകാമെന്ന് അറിയിച്ച് പരാതിക്കാരൻ യുവാക്കളെ വിളിച്ചു വരുത്തി. ഇവിടെവെച്ച് പോലീസ് പ്രതികളെ പിടികൂടി. മാനസികമായി തകർന്ന 55 കാരൻ ആത്മഹത്യയുടെ വക്കിൽ എത്തിയിരുന്നു എന്ന് പോലീസ് പറഞ്ഞു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ശൂരനാട് തെക്ക്  ഇരവിച്ചിറനടുവിൽ കുറ്റിയിൽ വീട്ടിൽ മേരിക്കുട്ടി  നിര്യാതയായി

ശൂരനാട് തെക്ക് . ഇരവിച്ചിറനടുവിൽ കുറ്റിയിൽ വീട്ടിൽപരേതനയ ബേബിയുടെ ഭാര്യ മേരിക്കുട്ടി (86) നിര്യാതയായി

സംസ്കാരം 20-09-2024 വെള്ളിയാഴ്ച‌ ഉച്ചയ്ക്ക് 12 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 1. മണിക്ക് പതാരം സെൻ്റ് തോമസ് മാർത്തോമ പള്ളിയിൽ നടത്തപ്പെടുന്നു.

മക്കൾ.ജോൺകുട്ടി, പൊന്നമ്മ, ജോൺസൺ, ഷാജിമോൻ, ലിസ്സിമോൾ മരുമക്കൾ: തങ്കച്ചി, ജോസ്, ബിന്ദുജേക്കബ്, ജെസ്സി, സക്കറിയാമാത്യു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുതുപിലാക്കാട് സ്വദേശിയായ വീട്ടമ്മ മരിച്ചു

ശാസ്താംകോട്ട: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.മുതുപിലാക്കാട് കിഴക്ക് തുളസി ഭവനത്തിൽ തുളസീധരൻ പിള്ളയുടെ ഭാര്യ സുശീല തുളസീധരനാണ് (55) മരിച്ചത് കഴിഞ്ഞ 14 ന് വൈകിട്ട് ഭരണിക്കാവ് – അടൂർ റോഡിലായിരുന്നു അപകടം.റോഡ് മുറിച്ചുകടക്കവേ ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സുശീല അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മരിച്ചത്.സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ നടക്കും.മക്കൾ:തുഷാര,അതുല്യ.
മരുമക്കൾ:വിനോദ്,മഹേഷ്‌.

ഷുക്കൂർ വധക്കേസിൽ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പി ജയരാജന്റെയും ടി വി രാജേഷിന്റെയും വിടുതൽ ഹർജി കോടതി തള്ളി

കൊച്ചി. ഷുക്കൂർ വധക്കേസിൽ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതൽ ഹർജി കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് നടപടി. ഇരുനേതാക്കളും കേസിൽ വിചാരണ നേരിടണം.

പി. ജയരാജന്റെയും ടി.വി.രാജേഷിൻ്റെയും വിടുതൽ ഹർജിക്കെതിരെ ഷുക്കൂറിന്റെ മാതാവിൻ്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി. കൊലപാതകത്തിൽ ജയരാജനും രാജേഷിനും എതിരെ തെളിവുകളുണ്ടെന്നും പ്രതികൾ ഗൂഢാലോചനയിൽ പങ്കാളിയായതിന് സാക്ഷികളുണ്ടെന്നും കോടതിയിൽ നൽകിയ ഹർജിയിൽ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ചൂണ്ടിക്കാട്ടിയിരുന്നു. 28 മുതൽ 33 വരെ പ്രതികൾ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തിൽ തെളിവുണ്ട്. അതിനാൽ വിടുതൽ ഹർജി തള്ളണമെന്നും ആത്തിക്ക ആവശ്യപ്പെട്ടു. ജയരാജന്റെയും ടി.വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു. അതേ സമയം കോടതിയിൽ നിന്ന് നീതി ലഭിച്ചു എന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതീകരിച്ചു.

സി ബി ഐ ഇരു പ്രതികൾക്കുമെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

എഡിജിപിക്കെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം. വിവാദങ്ങള്‍ക്കൊടുവില്‍ക്രമസമാദാനചുമതലയുള്ള എ‍ഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. സ്ഥാനത്തുനിന്നുമാറ്റാതെയാണ് അന്വേഷണം. ഡിജിപി നടത്തിയ അന്വേഷണത്തിനൊടുവില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശചെയ്ത് ഏറെ ദിവസങ്ങള്‍ക്കുശേഷവും ഉത്തരവ് ഇറങ്ങാഞ്ഞത് ഇടതുമുന്നണിയില്‍ത്തന്നെ എതിര്‍പ്പിനിടയാക്കിയിരുന്നു. എഡിജിപിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

സാമ്പത്തിക ക്രമക്കേട് അഴിമതി എന്നിവയിലാണ് അന്വേഷണം. കടത്തിഎത്തുന്ന സ്വര്‍ണം പിടികൂടി സ്വന്തമാക്കുന്നതായും ചില കേസുകളില്‍ഇടപെട്ട് പണം പിടുങ്ങിയതായും ആഡംബര വീട് നിര്‍മ്മിക്കുന്നതായുമുള്ള ആക്ഷേപങ്ങലാണ് പി വി അന്‍വര്‍ എംഎല്‍എ ഉയര്ത്തി‍യത്.

അതിനിടെ ആര്‍എസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതെന്തിന് എന്ന രാഷ്ട്രീയ വിവാദവും കത്തിക്കയറിയിട്ടുണ്ട്.