27.5 C
Kollam
Wednesday 31st December, 2025 | 02:59:57 PM
Home Blog Page 2203

പ്രധാനമന്ത്രി നരേന്ദ്രരമോദിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡെല്‍ഹി. മല്ലികാർജുൻ ഖാർഗെക്ക് ജെപി നദ്ദ നൽകിയ കത്തിനാണ് വിമർശനം. മല്ലികാർജുൻ ഖാർഗെ കത്തയച്ചത് പ്രധാനമന്ത്രിക്കായിരുന്നു. ജനാധിപത്യ മൂല്യങ്ങളില്‍ പ്രധാനമന്ത്രി വിശ്വസിച്ചിരുന്നുവെങ്കിൽ കത്തിന് മറുപടി നൽകുമായിരുന്നു. പകരം മല്ലികാർജുൻ ഖാർഗെക്ക് ലഭിച്ചത് ജെപി നദ്ദയുടെ തരംതാഴ്ന്ന പ്രതികരണം അടങ്ങിയ മറുപടിക്കത്ത്.

മുതിർന്ന നേതാവിനെ അനാദരിക്കേണ്ട ആവശ്യകത എന്തായിരുന്നുവെന്നും പ്രിയങ്ക. ഇന്നത്തെ രാഷ്ട്രീയത്തിൽ വിഷം കലർന്നിരിക്കുന്നുവെന്നും പ്രിയങ്ക ആരോപിച്ചു.

അമ്പമ്പോ! ഈ ഫോണ്‍ വാങ്ങാന്‍ തിരക്കോട് തിരക്ക്….

ഫോണ്‍ സിരീസായ ഐഫോണ്‍ 16 ന്റെ വില്‍പന ആരംഭിച്ചതിന് പിന്നാലെ ഫോണ്‍ വാങ്ങാന്‍ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ നീണ്ടനിരയാണ് ഇന്ന് ദൃശ്യമായത്. മുംബൈയിലെ ബാന്ദ്ര-കുര്‍ള കോപ്ലംക്സിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ രാവിലെ മുതല്‍ വന്‍തിരക്ക് കാണിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
മുംബൈയിലെ ബികെസിയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ വരിനില്‍ക്കുന്നവരില്‍ ചിലയാളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് വന്നവരാണ്. ഡല്‍ഹിയിലെ സാകേതിലെ ആപ്പിള്‍ സ്റ്റോറിലും സ്ഥിതി വ്യത്യസ്തമല്ല. സ്റ്റോര്‍ തുറക്കുന്നത് കാത്ത് പുലര്‍ച്ചെ മുതല്‍ കാത്തിരുന്നവരാണ് പലരും. ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളാണ് ഇത്തവണ പുറത്തിറങ്ങിയ ആപ്പിള്‍ ഐഫോണ്‍ 16 സീരിസിന്റെ മുഖ്യ സവിശേഷത. ബേസ് മോഡലുകളില്‍ ചെറിയ ഡിസൈന്‍ മാറ്റങ്ങള്‍ വന്നതൊഴിച്ചാല്‍ നിര്‍മിതിയില്‍ ഐഫോണ്‍ 15 സീരീസില്‍ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും പുതിയ പതിപ്പുകള്‍ക്കില്ല. നാല് ഐഫോണ്‍ മോഡലുകളും ആപ്പിളിന്റെ ഏറ്റവും പുതിയ ചിപ്പ്‌സെറ്റുകളിലാണ് എത്തുന്നത് എന്ന സവിശേഷതയുമുണ്ട്.
2024 സെപ്റ്റംബര്‍ 9ന് ആപ്പിള്‍ ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകളാണ് പുറത്തിറക്കിയത്. 13-ാം തിയതി ഈ മോഡലുകളുടെ പ്രീ-ഓര്‍ഡര്‍ ആപ്പിള്‍ ആരംഭിച്ചിരുന്നു.

അന്നയുടെ മരണത്തിൽ മാനേജർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ

കൊച്ചി. ഏണസ്റ്റ് ആൻ്റ് യങ് കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടൻറ് ആയിരുന്ന അന്നയുടെ മരണത്തിൽ മാനേജർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട അമ്മ അനീറ്റ അഗസ്റ്റിൻ കമ്പനിക്ക് കത്തയച്ചു. കടുത്ത തൊഴിൽ സമ്മർദ്ദമാണ് മകൾ നേരിട്ടതെന്ന് പിതാവ് സിബി ജോസഫ് ചാനല്‍ മാധ്യമത്തോട് പറഞ്ഞു.അവധി ദിവസങ്ങളിൽ പോലും മകൾക്ക് ജോലി എടുക്കേണ്ടി വന്നുവെന്നും കമ്പനിയിൽ വ്യക്തമായ സമയക്രമം ഇല്ല എന്നും പിതാവ് പറഞ്ഞു.അന്നയുടെ മരണത്തിന് ഇടയാക്കി എന്ന് ആരോപണം നേരിടുന്ന മാനേജരോട് അവധിയിൽ പ്രവേശിക്കാന്‍ കമ്പനി നിർദേശിച്ചു

അന്ന സെബാസ്റ്റ്യൻ്റെ മരണത്തിന് പിന്നാലെയാണ് കമ്പനി മാനേജർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട അമ്മ അനീറ്റ ആഗസ്റ്റിൻ കമ്പനിക്ക് കത്തയച്ചത്. കടുത്ത തൊഴിൽ സമ്മർദ്ദമാണ് മകൾ നേരിട്ടതെന്ന് പിതാവ് സിബി ജോസഫ് പറഞ്ഞു.

ഏണസ്റ്റ് ആൻഡ് യങ് കമ്പനിയിൽ മകൾ നേരിട്ടത് കടുത്ത തൊഴിൽ സമ്മർദ്ദം എന്നാണ് അച്ഛൻറെ വെളിപ്പെടുത്തൽ.അവധി ദിവസങ്ങളിൽ പോലും മകൾ ജോലി എടുത്തു. കമ്പനിയിൽ വ്യക്തമായ തൊഴിൽ ക്രമം ഇല്ല എന്നും പിതാവ് കുറ്റപ്പെടുത്തി.മറ്റ് ഒരാൾക്കും ഈ അവസ്ഥ വരരുത് എന്നും മകളുടെ സംസ്കാരത്തിന് കമ്പനിയിൽ നിന്ന് ഒരാൾ പോലും എത്തിയില്ല എന്നും കുടുംബം കുറ്റപ്പെടുത്തുന്നുണ്ട്.വിഷയത്തിൽ ആരോപണ വിധേയനായ മാനേജരോട് അന്വേഷണം പൂർത്തിയാകും വരെ ജോലിയിൽ ഹാജരാകേണ്ട എന്ന് ആൻഡ് യങ് കമ്പനിയും നിർദ്ദേശിച്ചു.

ശൂരനാട് വടക്ക് പാതിരിക്കലിൽ രാത്രിയിൽ കിണറ്റിൽ അകപ്പെട്ട വയോധികയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി

ശാസ്താംകോട്ട:ശൂരനാട് വടക്ക് അഞ്ചാം വാർഡിൽ രാത്രിയിൽ കിണറ്റിൽ അകപ്പെട്ട വയോധികയെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി.പാതിരിക്കൽ പോണാൽപുത്തൻ വീട്ടിൽ രത്നമ്മയാണ്(87) അബദ്ധത്തിൽ കിണറ്റിൽ വീണത്.വീട്ടുവളപ്പിലെ 50 അടി താഴ്ചയുള്ള കിണറ്റിലാണ് വീണത്.കിണറിനുള്ളിൽ കയറിൽ പിടിച്ചു കിടക്കുകയായിരുന്നു.സ്ഥലത്ത് എത്തിയ ശാസ്താംകോട്ട ഫയർ സ്റ്റേഷനിലെ
സീനിയർ ഫയർ ഓഫീസർ അനിയുടെ നേതൃത്വത്തിൽ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസറായ പ്രജോഷ് റെസ്‌ക്യൂ ഉപകരണങ്ങളുടെ സഹായത്തോടെ കിണറ്റിൽ ഇറങ്ങുകയും നെറ്റ് ഉപയോഗിച്ച് മറ്റ് സേനാംഗങ്ങളൂടെ സഹായത്തോടെ സുരക്ഷിതമായി
കരയ്ക്കെടുക്കുകയും ചെയ്തു.ഓഫീസർമാരായ പ്രമോദ്,അജീഷ്,രാജീവൻ,ഹോം ഗാർഡുമാരായ ഉണ്ണികൃഷ്ണൻ,പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

മൈനാഗപ്പള്ളി അപകടം;അഡ്വ ബിന്ദുകൃഷ്ണ മരണപ്പെട്ട കുഞ്ഞുമോളുടെ വസതി സന്ദർശിച്ചു

ശാസ്താംകോട്ട. മൈനാഗപ്പള്ളി ആനൂർകാവിൽ വാഹനപകടത്തിൽ കൊല്ലപ്പെട്ട കുഞ്ഞുമോളുടെ വസതി കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ബിന്ദു കൃഷ്ണ സന്ദർശിച്ചു.അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഭർതൃസഹോദര ഭാര്യ ഫൗസിയ,കുഞ്ഞുമോളുടെ ഭർത്താവ് നൗഷാദ് എന്നിവരേയും കുടുംബാഗങ്ങളെയും ബിന്ദു കൃഷ്ണ ആശ്വസിപ്പിച്ചു.നിയമ പോരാട്ടത്തിൽ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും എല്ലാവിധ സഹായങ്ങളും കുടുംബത്തിന് ഉണ്ടാകുമെന്ന ഉറപ്പും നൽകി.കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ,കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഡി.ഗീതാകൃഷ്ണൻ,ജനറൽ സെക്രട്ടറി കെ.പി അൻസർ,യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി നാദിർഷ കാരൂർക്കടവ്,മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നൂർജഹാൻ ഇബ്രാഹിം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു

കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി. മലയാള സിനിമയുടെ അമ്മ നടിമാരില്‍ ഏറ്റവും ആരാധ്യയായ കവിയൂർ പൊന്നമ്മയുടെ വിടവാങ്ങി. 79 വയസ്സായിരുന്നു. കൊച്ചി ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യം വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കൊണ്ട് ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഏറെക്കാലമായി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്ന നടി കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. ഇതിനിടയിലാണ് കവിയൂർ പൊന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1958ൽ മേരിക്കുട്ടി എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച കവിയൂർ പൊന്നമ്മ 2021ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന സിനിമയിലാണ് ഇതിന് മുൻപ് അഭിനയിച്ചത്. എഴുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് നേടി

കവിയൂരില്‍‍1945 സെപ്റ്റംബര്‍ 10ന് ഗൗരിയുടെയും ടിപി ദാമോദരന്‍റെയും മകളായി ജനനം. സഹോദരി കവിയൂര്‍ രേണുക. എംകെ മണിസ്വാമിയാണ് ഭര്‍ത്താവ്. ബിന്ദു മണിസ്വാമി മകളാണ്. കഴിഞ്ഞവര്‍ഷം വീട്ടുകാര്‍ ഉപേക്ഷിച്ചുവെന്നും അവര്‍ ബന്ധുവിനൊപ്പം കൊച്ചിയിലെ വീട്ടിലാണെന്നും വ്യക്തമാക്കിയിരുന്നു.

ഗുരുതരമായ കാൻസർ രോഗബാധിതയായി ലിസി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ മേയ് മാസത്തിൽ ആണ് പരിശോധനയിൽ കാൻസർ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയിൽ തന്നെ സ്റ്റേജ് 4 കാൻസർ ആണ് കണ്ടെത്തിയത്.

സെപ്തംബർ 3 ന് തുടർ പരിശോധനകൾക്കും ചികിത്സക്കമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം കലശലായി മൂർച്ചിച്ചതിനെ തുടർന്നായിരുന്നു മരണം സംഭവിച്ചത്.

ഗുരുതരനിലയിലെന്ന് അറിഞ്ഞതുമുതല്‍ നിരവധി പ്രമുഖരാണ് അവരെ സന്ദര്‍ശിക്കാന്‍ എത്തിയത്. സിനിമാലോകം ഒന്നടങ്കം കവിയൂര്‍പൊന്നമ്മയുടെ നിര്യാണത്തില്‍ അനുശോചിക്കുകയാണ്. നാളെ രാവിലെ 9മുതല്‍ 12വരെ കളമശേരി മുൻസിപ്പൽ ടൌൺ ഹാളിൽ പൊതു ദർശനം നടത്തും.ആലുവ കരിമാലൂരിലെ വീട്ടുവളപ്പിൽ 4 മണിക്ക് സംസ്കാരം. മലയാള സിനിമാലോകം കണ്ട ഏറ്റവും മലയാളിത്തമുള്ള അമ്മയാണ് കാലയവനികയക്കുള്ളിലേക്ക് മറയുന്നത്.

പോരുവഴി ശാസ്താംനട ജംഗ്ഷന് സമീപം കാറിലേക്ക് സ്കൂട്ടർ ഇടിച്ചു കയറി രണ്ട് യുവാക്കൾക്ക് പരിക്ക്

പോരുവഴി:വണ്ടിപ്പെരിയാർ – ഭരണിക്കാവ് ദേശീയപാതയിൽ പോരുവഴി ശാസ്താംനട ജംഗ്ഷന് പടിഞ്ഞാറ് വില്ലേജ് ഓഫീസിനു സമീപം കാറും സ്കൂട്ടറും കൂട്ടിമുട്ടി രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.ശാസ്താംനട കുറുമ്പകര സ്വദേശികളായ ജഗൻ(20),കാർത്തിക്ക് (21) എന്നിവർക്കാണ് പരിക്കേറ്റത്.അപകടത്തിൽ ഒരാളുടെ കാൽ ഒടിഞ്ഞുതൂങ്ങിയതായി ദൃക്സാക്ഷികൾ പറയുന്നു.ഇരുവരെയും ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ആയിരുന്നു അപകടം.ശാസ്താംനടയിലെ പമ്പിൽ നിന്നും പെട്രോൾ വാങ്ങാൻ പോയ യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറും അടൂർ ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടി ഇടിച്ചത്..സ്കൂട്ടർ യാത്രികർ 50 മീറ്ററോളം ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു.അപകടത്തിൽ സ്കൂട്ടറിൻ്റെ മുൻഭാഗം പൂർണമായും കാർ ഭാഗികമായും തകർന്നു.

വാരാന്ത്യത്തിൽ കൂടുതൽ ഉറങ്ങുന്നവരാണോ നിങ്ങൾ, തീർച്ചയായും ഇതറിയണം

മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉറക്കം എത്ര പ്രധാനമാണെന്ന് നമുക്ക് അറിയാം. എന്നാൽ ദിവസം മുഴുവനുമുള്ള തിരക്കും ജോലിസമയങ്ങളിലെ മാറ്റവുമെല്ലാം ആരോഗ്യകരമായ ഉറക്കത്തിന്റെ ഷെഡ്യൂൾ പലപ്പോഴും തകിടം മറിക്കും. ഇത് ഹൃദയാരോഗ്യം മോശമാക്കുകയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

എന്നാൽ ഒരാഴ്ച മുഴുവൻ തടസപ്പെടുന്ന ഈ ഉറക്കം പരിഹരിക്കാൻ വാരാന്ത്യത്തിൽ അൽപം കൂടുതൽ ഉറങ്ങുന്നത് ഹൃദ്രോഗ സാധ്യത 19 ശതമാനം കുറയ്ക്കുമെന്ന് പഠനം. ബെയിജിങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫുവായ് ഹോസ്പിറ്റലിലെ നാഷണൽ സെന്റർ ഫോർ കാർഡിയോ വാസ്‌കുലർ ഡിസീസ് സ്റ്റേറ്റ് കീ ലബോറട്ടറി ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് ഗവേഷകർ വാരാന്ത്യത്തിൽ അധികം ഉറങ്ങുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തി. 90,903 ആളുകളാണ് പഠനത്തിന്റെ ഭാഗമായത്. വാരാന്ത്യത്തിൽ കൂടുതൽ ഉറങ്ങുന്നവരും ഉറങ്ങാത്തവരും എന്ന നിലയിൽ രണ്ട് വിഭാഗമായി തിരിച്ചായിരുന്നു പഠനം.

14 വർഷം നീണ്ട പഠനത്തിൽ വാരാന്ത്യത്തിൽ കൂടുതൽ ഉറങ്ങുന്നവരിൽ ഹൃദയസ്തംഭനം, ഏട്രിയൽ ഫൈബ്രിലേഷൻ, സ്ട്രോക്ക് തുടങ്ങിയ ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത 19 ശതമാനം കുറവാണെന്ന് ഗവേഷകർ നിരീക്ഷിച്ചു. ഒരു നല്ല ഉറക്കം മികച്ച മാനസിക ഗുണങ്ങളുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ഉറക്കം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും രക്തസമ്മർദ്ദവും നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

മുഖ്യമന്ത്രി കയ്യൊഴിഞ്ഞു, എൻസിപിയിൽ മന്ത്രിമാറ്റം, എകെ ശശീന്ദ്രൻ സ്ഥാനമൊഴിയും; തോമസ് കെ തോമസ് മന്ത്രിയാകും

തിരുവനന്തപുരം: എല്‍ഡിഎഫിലെ ഘടകകക്ഷിയായ എന്‍സിപിയിൽ അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിൽ മന്ത്രിമാറ്റം. വനം മന്ത്രി എകെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയും. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പകരം മന്ത്രിയാകും. പ്രഖ്യാപനം ഒരാഴ്ചക്കകം ഉണ്ടായേക്കും. മന്ത്രി സ്ഥാനം ഒഴിയുന്നതിനെതിരെ എകെ ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. എന്‍സിപിയുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു.

മുഖ്യമന്ത്രിയും കൈവിട്ടതോടെയാണ് സ്ഥാനമൊഴിയേണ്ട സാഹചര്യം ഉണ്ടായത്. ശരദ് പവാറിന്‍റെ തീരുമാനവും തോമസ് കെ തോമസിന് അനുകൂലമായി. ശരദ് പവാറിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിലും മന്ത്രിമാറ്റത്തിന് അനുകൂല തീരുമാനം ഉണ്ടായി. ശരദ് പവാറിന്‍റെ തീരുമാനം തോമസ് കെ. തോമസിന് അനുകൂലമായിരുന്നു. ഒരാഴ്ച കാത്തിരിക്കാൻ പവാർ ആവശ്യപ്പെട്ടുവെന്നും തീരുമാനം ഒരാഴ്ചയ്ക്കകം ഉണ്ടായേക്കുമെന്നും പിസി ചാക്കോ പറഞ്ഞു. മന്ത്രിമാറ്റത്തിൽ അന്തിമ തീരുമാനം പവാറിന്‍റേതാണെന്നും പി.സി.ചാക്കോ പറഞ്ഞു. സംഘടനാ കാര്യങ്ങൾ അടക്കം എല്ലാ വിഷയങ്ങളും ചർച്ചയായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസ്ഥാന മാറ്റം സംബന്ധിച്ച ഔദ്യോഗിക തീരുമാനവും വരും ദിവസങ്ങളില്‍ ഉണ്ടായേക്കും.

പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി മുംബൈയില്‍ നടത്തിയ ചര്‍ച്ചയിലാണ് മന്ത്രിമാറ്റം സംബന്ധിച്ച് ധാരണയുണ്ടായത്. ഒരാഴ്ച കാത്തിരിക്കാൻ പവാര്‍ അറിയിച്ചെങ്കിലും തീരുമാനം തോമസ് കെ തോമസിന് അനുകൂലമാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്‍സിപി ജില്ലാ അധ്യക്ഷൻമാരും സംസ്ഥാന നേതൃത്വവും തോമസ് കെ തോമസിന് അനുകൂലമായാണ് നിലകൊണ്ടത്. ഇതോടെ പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നതായി എകെ ശശീന്ദ്രൻ യോഗത്തിൽ അറിയിച്ചു. മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാല്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്‍റാക്കണമെന്നാണ് എകെ ശശീന്ദ്രന്‍റെ ആവശ്യം.

അതേസമയം, മന്ത്രി മാറുന്നത് ഇടതുമുന്നണിയില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെന്നാണ് എൽഡിഎഫ് കണ്‍വീനര്‍ രാവിലെ കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചത്. മുംബൈയിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് സംസ്ഥാന പ്രസിഡന്‍റ് പിസി ചാക്കോയെയും മന്ത്രി എകെ ശശീന്ദ്രനെയും തോമസ് കെ തോമസ് എംഎല്‍എയും വിളിപ്പിച്ചാണ് ഇന്ന് ചര്‍ച്ച നടന്നത്. ശശീന്ദ്രന്‍ രണ്ടു പിണറായി സര്‍ക്കാരിലും മന്ത്രിയായെന്നും പാര്‍ട്ടിയുടെ അവശേഷിക്കുന്ന ഒരേയൊരു എംഎല്‍എയായ തന്നെ ഇനി പരിഗണിക്കണമെന്നുമായിരുന്നു തോമസിന്‍റെ ആവശ്യം.

ഊഞ്ഞാലാടിക്കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞു വീണ് കുഞ്ഞ് മരിച്ചു. നെയ്യാറ്റിൻകര കാരക്കോണത്താണ് ദാരുണ സംഭവം. കുഞ്ഞിന്‍റെ പുറത്തേക്ക് കോണ്‍ക്രീറ്റ് തൂണ്‍ അടര്‍ന്ന് വീഴുകയായിരുന്നു.

നെയ്യാറ്റിൻകര കാരക്കോണം ത്രേസ്യാപുരം സ്വദേശി രാജേഷിന്‍റെ മകൻ റിച്ചു എന്ന റിത്തിക് രാജ് ( 4 ) ആണ് മരിച്ചത്. കോൺക്രീറ്റ് തൂണുമായി ബന്ധിപ്പിച്ചിരുന്ന ഇരുമ്പുദണ്ഡിൽ സാരികെട്ടിയാണ് ഊഞ്ഞാൽ ആടിയത്. ഇതിനിടെയാണ് കോണ്‍ക്രീറ്റ് തൂണ്‍ ഇടിഞ്ഞ് അപകടമുണ്ടായത്. തൊട്ടടുത്ത ബന്ധുവിൻ്റെ വീട്ടിലെ ഊഞ്ഞാലിലാണ് കുട്ടി കളിച്ചു കൊണ്ടിരുന്നത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.