ഹൈദരാബാദ്. തിരുപ്പതി ലഡു വിവാദത്തിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിക്ക് എതിരായ വിമർശം കടുക്കുന്നു. കോൺഗ്രസ് ദേശീയ നേതൃത്വവും ജഗൻ മോഹൻ റെഡ്‌ഡിക്ക് എതിരെ രംഗത്ത് വന്നു. വിഷയത്തിൽ ഗൗരവതരമായ അന്വേഷണം വേണമെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിഷയത്തിൽ ചന്ദ്ര ബാബു നായിഡു സർക്കാർ ഉടൻ കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. ക്ഷേത്രം ശുചീകരിക്കുന്നത് അടക്കുമുള്ള നടപടികളിലേക്ക് സർക്കാർ കടന്നിട്ടുണ്ട്. അതേ സമയം വിഷയത്തെ വളച്ചൊടിക്കാൻ ആണ് സർക്കാർ ശ്രമം എന്ന് ജഗൻ മോഹൻ റെഡി ആരോപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയേയും സുപ്രീംകോടതിയേയും സമീപിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.
നടുറോഡില്‍ ഗുഹയ്ക്ക് സമാനമായി പെട്ടെന്ന് രൂപപ്പെട്ട കുഴിയിൽ ടാങ്കർ ലോറി അകപ്പെട്ടു… ദൃശ്യങ്ങൾ വൈറൽ
നടുറോഡില്‍ ഗുഹയ്ക്ക് സമാനമായി പെട്ടെന്ന് രൂപപ്പെട്ട കുഴിയിൽ ടാങ്കർ ലോറി അകപ്പെട്ടു. വെള്ളം നിറച്ചെത്തിയ ടാങ്കര്‍ ലോറി നടുറോഡില്‍ പെട്ടെന്ന് രൂപപ്പെട്ട വന്‍ ഗര്‍ത്തത്തില്‍ വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. പൂണെയിലാണ് സംഭവം. അപകടത്തിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ വൈകുന്നേരം നാലുമണിയോടെ ബുധ്വാര്‍പേട്ട് റോഡിലാണ് അപകടമുണ്ടായത്.
പൂണെ മുനിസിപ്പല്‍ കോര്‍പറേഷന്‍റെ ട്രക്കാണ് കുഴിയില്‍ വീണത്. ചെളി വെള്ളം നിറഞ്ഞ ഗര്‍ത്തത്തിലേക്ക് ടാങ്കര്‍ വീണതും ഡ്രൈവര്‍ അതിവിദഗ്ധമായി പുറത്തിറങ്ങുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ക്രെയിന്‍ എത്തിച്ച് ട്രക്ക് കുഴിയില്‍ നിന്നും പുറത്തെടുത്തു. ഇന്‍റര്‍ലോക്ക് പാകിയിരുന്ന റോഡിലാണ് കുഴി പ്രത്യക്ഷമായത്. എങ്ങനെ രൂപപ്പെട്ടുവെന്നതില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.
മകളെ ശല്യം ചെയ്തതിനാണ് യുവാവിനെ കുത്തി കൊന്നത് എന്ന് പ്രതിയുടെ മൊഴി
കൊല്ലം. മകളെ ശല്യം ചെയ്തതിനാണ് യുവാവിനെ കുത്തി കൊന്നത് എന്ന് പ്രതിയുടെ മൊഴി . ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺകുമാർ(19) ആണ് കൊല്ലപ്പെട്ടത്.
പ്രതിയായ ഇരവിപുരം ശരവണ നഗർ വെളിയിൽ വീട്ടിൽ പ്രസാദ്(46) ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പ്രസാദിന്റെ മകളെ അരുൺ പലപ്പോഴായി ശല്യം ചെയ്തിരുന്നു. അരുണും പെണ്‍കുട്ടിയും ഏറെനാളായി ഇഷ്ടത്തിലായിരുന്നുവെന്നും ഇക്കാര്യം പ്രസാദിനടക്കം അറിയാമായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇടക്ക് അരുണുമായി പ്രസാദ് തര്‍ക്കമുണ്ടായി. ഇതിൽ പ്രകോപിതനായിരുന്ന പ്രസാദ് ഇന്നലെ അരുണിനെ തന്ത്രപൂർവ്വം ബന്ധുവീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മർദ്ദിക്കുകയായിരുന്നു ഒടുവിൽ ഇത് കൊലപാതകത്തിൽ കലാശിച്ചു. കൊലപാതകത്തിനുശേഷം പ്രസാദ് ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.പ്രസാദിന്റെ ഭാര്യ വിദേശത്താണ്.
ഹേമ കമ്മിറ്റി റിപ്പോർട്ട്, ഗൗരവ സ്വഭാവമുള്ള മൊഴികൾ നൽകിയവരെ ബന്ധപ്പെടാന്‍ പ്രത്യേക അന്വേഷണ സംഘം
കൊച്ചി.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗൗരവ സ്വഭാവമുള്ള മൊഴികൾ നൽകിയവരെ ബന്ധപ്പെടാനുള്ള നടപടികൾ വേഗത്തിലാക്കി പ്രത്യേക അന്വേഷണ സംഘം. ഗൗരവ സ്വഭവമുള്ളതും കേസ് എടുക്കാൻ കഴിയുന്നതും എന്ന് അന്വേഷണ സംഘം വിലയിരുത്തിയ മൊഴികൾ നൽകിയ 20 പേരെ ഈ മാസം തന്നെ നേരിട്ട് ബന്ധപ്പെടനാണ് സാധ്യത. അന്വേഷണ സംഘത്തിലെ വനിത ഉദ്യോഗസ്ഥർ ആകും മൊഴി നൽകിയവരെ കാണുക. പേരും മേൽവിലാസവും വെളിപ്പെടുത്തത്തവരെ കണ്ടെത്താൻ ഹേമ കമ്മിറ്റിയുടെയോ സർക്കാരിൻ്റെയോ സഹായം തേടും. മൊഴി നൽകിയവരുടെ സമ്മദത്തോടെയാകും അന്വേഷണ സംഘം നടപടി എടുക്കുക. അടുത്ത മാസം മൂന്നിന് ഹൈ കോടതി കേസ് പരിഗണിക്കാൻ ഇരിക്കെയാണ് അന്വേഷണ സംഘം നടപടികൾ വേഗത്തിലക്കുന്നത്.
കാമുകിയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ വീട്ടിൽ എത്തി ബഹളമുണ്ടാക്കിയ യുവാവ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു
കൊല്ലം: കാമുകിയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ വീട്ടിൽ എത്തി ബഹളമുണ്ടാക്കിയ യുവാവ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു.
കൊല്ലം കിളികൊല്ലൂർ കല്ലുംതാഴം പണ്ടാരത്തുംവിള വീട്ടിൽ ലൈജു (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30-ഓടെ യുവതി താമസിക്കുന്ന ശക്തികുളങ്ങര ക്ഷേത്രത്തിന് സമീപത്തെ വീട്ടിലായിരുന്നു സംഭവം.
പോലീസ് പറയുന്നത്: ലൈജു കഴിഞ്ഞ ഏപ്രിലിൽ കമുകിയായ യുവതിയുമായി ബംഗളൂരുവിലേക്ക് ഒളിച്ചോടിയിരുന്നു. യുവതി വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമാണ്. എന്നാൽ അടുത്തിടെ യുവതി പിണങ്ങി സ്വന്തം വീട്ടിലെത്തിയിരുന്നു.
ഇന്നലെ യുവതിയുടെ വീട്ടിലെത്തിയ ലൈജു യുവതി കൂടെ വരണമെന്ന് ആവശ്യപ്പെട്ട് അക്രമാസക്തനായി. യുവതിയുടെ പിതാവും ബന്ധുക്കളും ഇയാളെ മടക്കി അയക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടർന്ന് കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ലൈജുവിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രാത്രിയോടെ മരണമടഞ്ഞു.
കൊല്‍ക്കത്ത ,ഡോക്ടര്‍മാരുടെ പ്രതിഷേധം ഭാഗീകമായി ഇന്ന് അവസാനിപ്പിക്കും
കൊൽക്കത്ത. ആർ ജി കോർ മെഡിക്കൽ കോളേജിൽ ബലാല്‍സംഗത്തിന് ഇരിയായി കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി തേടിയുള്ള ഡോക്ടർമാരുടെ പ്രതിഷേധം ഇന്ന് ഭാഗികമായി അവസാനിപ്പിക്കും. 41 ദിവസത്തിനു ശേഷമാണ് ഡോക്ടേഴ്സ് സമരം അവസാനിപ്പിക്കുന്നത്. ആരോഗ്യവകുപ്പ് ആസ്ഥാനമായ സ്വാസ്ഥ്യ ഭവന മുന്നിൽ 10 ദിവസമായി നടത്തിയ ധർണയും ഡോക്ടർസ് അവസാനിപ്പിച്ചു. സ്വാസ്ഥ്യ ഭവനിൽ നിന്നും സിബിഐ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അടിയന്തര സേവനങ്ങളിൽ മാത്രമാണ് ജോലിയിൽ തിരികെ പ്രവേശിക്കുക എന്നും, ഒ പി അടക്കമുള്ള വിഭാഗങ്ങളിൽ സേവനത്തിൽ എത്തില്ലെന്ന് ഡോക്ടേഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂനിയർ ഡോക്ടേഴ്സ് സമരം ഭാഗികമായി പിൻവലിച്ചെങ്കിലും, ആരോഗ്യ പ്രവർത്തകരടക്കമുള്ള പ്രതിഷേധക്കാർ സമരം തുടരുമെന്ന് അറിയിച്ചു.
ഹിലാൻഡ് പാർക്ക് മുതൽ ശ്യാംബസാർ വരെ കായിക താരങ്ങൾ അടക്കമുള്ളവരുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധം നടന്നു. ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട്, മൊബൈൽ ഫോൺ റെക്കോർഡുകൾ പരിശോധിച്ചതിൽ നിന്നും കൂടുതൽ പേരിലേക്ക് അന്വേഷണം നീളുമെന്ന് സിബിഐ കോടതിയെ അറിയിച്ചു. തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, എസ് എച്ച് ഒ അഭിജിത്ത് മൊണ്ഡൽ എന്നിവരുടെ കസ്റ്റഡികാലാവധി ബുധനാഴ്ച വരെ നീട്ടി.
വാക്ക് തർക്കത്തിനിടെ മകളുടെ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു
കൊല്ലം: വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം ഇരവിപുരം നാന്‍സി വില്ലയില്‍ ഷിജുവിന്റെ മകന്‍ അരുണ്‍കുമാര്‍ (19) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇരവിപുരം വഞ്ചിക്കോവിലില്‍ ശരവണനഗര്‍ -272, വെളിയില്‍ വീട്ടില്‍ പ്രസാദ് (46) ആണ് പോലീസ് കസ്റ്റഡിയിലുള്ളത്.
ഇന്നലെ വൈകിട്ട് 6-നാണ് കൊല്ലം കുരീപ്പുഴ വെസ്റ്റ് മാമൂട്ടില്‍ കടവിലാണ് സംഭവം. പ്രസാദിന്റെ മകളെ അരുണ്‍കുമാര്‍ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റ അരുണിനെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തൃശൂര്‍ പൂരം കലക്കല്‍, അന്വേഷണവിവരം കൈമാറിയ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
തിരുവനന്തപുരം. പൂരം കലക്കല്‍,വിവാവകാശരേഖക്ക് മറുപടി നല്‍കിയ പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
തൃശ്ശൂർ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നൽകി സർക്കാരിനും പോലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കി എന്ന് കണ്ടതിനെ തുടർന്നാണ് നടപടിയെന്ന് പൊലീസ് ആസ്ഥാനത്തുനിന്നിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
കേസിൽ ഇതുവരെയും അന്വേഷണം തുടങ്ങിയിട്ടില്ല എന്ന വിവരാവകാശ രേഖ സർക്കാരിനെ പ്രതിരോധത്തിലാക്കി. വിവരാവകാശത്തിന് മറുപടി നൽകിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു മുഖം രക്ഷിക്കാനാണ് സർക്കാർ നീക്കം. എന്നാൽ ഇതുവരെയും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തതെന്ത് എന്ന ചോദ്യത്തിന് മറുപടിയില്ല. രണ്ടാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും എന്ന് പറഞ്ഞ് ആരംഭിച്ച അന്വേഷണം അഞ്ചുമാസം ആയിട്ടും പൂർത്തീകരിക്കാൻ ആയിട്ടില്ല.
സാമ്പത്തിക ഇടപാട്; കൂട്ടുകാരൻ്റെ പിഞ്ച് മക്കളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു
ചെന്നൈ: സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കത്തിനിടയിൽ കൂട്ടുകാരൻ്റെ മക്കളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി.തമിഴ്നാട്ടിലെ വേലൂരിൽ ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.യോഗരാജ് – വിനി ത ദമ്പതികളുടെ ഏഴും, അഞ്ചും വയസ്സു വീതമുള്ള ആൺകുട്ടികളാണ് കൊല്ലപ്പെട്ടത്.
യോഗരാജിൻ്റെ സുഹൃത്ത് ആയ വസന്ത്കുമാറാണ് കൊല നടത്തിയത്. ഇയാളെ ആംമ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മിനിഞ്ഞാന്ന് വൈകിട്ട് സ്കൂൾ വിട്ട സമയത്ത് കുട്ടികളെ തേടി ഇരുചക്രവാഹനത്തിൽ വസന്തകുമാർ സ്ക്കുളിലെത്തി. പിതാവിൻ്റെ കൂട്ടുകാരനായതിനാൽ വസന്തകുമാർ വിളിച്ചപ്പോൾ കുട്ടികൾ ഇരുവരും ഇയാൾക്കൊപ്പം പോയി. വസന്തകുമാറും യോഗരാജും തമ്മിൽ സാമ്പത്തീക ഇടപാടുകൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. പണം കിട്ടാത്തതിൻ്റെ വൈരാഗ്യത്തിലാണ് വസന്ത് കുമാർ കുട്ടികളെ തട്ടികൊണ്ട് പോയത്. കുട്ടികളെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷണം തുടങ്ങി. ഇതിനിടെ ഇന്ന് പുലർച്ചെ രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ യോഗരാജിൻ്റെ വീടിന് മുന്നിൽ കൊണ്ടിടുകയായിരുന്നു.രാവിൻ്റെ നോക്കുമ്പോഴാണ് മക്കളെ കൊല ചെയ്ത് വീട്ടുമുറ്റത്ത് ഉപേക്ഷിച്ചതായി കണ്ടത്.തുടർന്ന് നടന്നിയ അന്വേഷണത്തിലാണ് വസന്തകുമാർ പിടിയിലായത്.
യോഗരാജിൻ്റെ ഭാര്യ വിനിത ഏലപ്പാറ ടൈഫോർഡ് എസ്റ്റേറ്റിലെ വിക്ടർ – പ്രസന്ന ദമ്പതികളുടെ മൂന്നാമത്തെ മകളാണ്. ജോലി സംബന്ധമായി തമിഴ്നാട്ടിലായിരുന്നു താമസം.
കടുവ ആക്രമണത്തിൽ 3 ആടുകൾ ചത്തു
വയനാട്. മേപ്പാടി ഓടത്തോട് അമ്പലം റോഡിൽ കടുവ ആക്രമണത്തിൽ 3 ആടുകൾ ചത്തു.
കിതയൂർ വീട്ടിൽ സജിയുടെ ആടുകളെ ആണ് പിടി കൂടിയത്.
വീടിന് അടുത്തുള്ള പറമ്പിൽ ആടുകളെ മേക്കാൻ വിട്ടതായിരുന്നു.
2 എണ്ണത്തിനെ കൊല്ലുകയും ഒന്നിനെ കൊണ്ടു പോരുകയും ചെയ്തു. സജി ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് കടുവ ആക്രമണം ഉണ്ടായത്. തിരികെ എത്തിയപ്പോൾ കടുവ ആടിനെ കൊണ്ടുപോകുന്നത് കണ്ടു എന്ന് സജി പറഞ്ഞു. മേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഏതാനും നാളുകളായി ഈ പ്രദേശത്ത് കടുവാ ശല്യം ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.






































