Home Blog Page 2193

ECGC യില്‍ സ്ഥിര ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ECGC യില്‍ സ്ഥിര ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ഇപ്പോള്‍ പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 40 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 14 സെപ്റ്റംബര്‍ 2024 മുതല്‍ 2024 ഒക്ടോബര്‍ 13 വരെ അപേക്ഷിക്കാം.

ECGC Limited Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്പ്രൊബേഷണറി ഓഫീസർ
ഒഴിവുകളുടെ എണ്ണം40
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.53600-1,02,090/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈൻ
അപേക്ഷ ആരംഭിക്കുന്ന തിയതി14 സെപ്റ്റംബർ 2024
അപേക്ഷിക്കേണ്ട അവസാന തിയതി2024 ഒക്ടോബർ 13
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.ecgc.in/

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ GD കോണ്‍സ്റ്റബിള്‍ ,39481 ഒഴിവുകള്‍

പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് GD കോണ്‍സ്റ്റബിള്‍ വിജ്ഞാപനം: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ മിനിമം പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് വിവിധ സേനകളില്‍ ജോലി നേടാന്‍ അവസരം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ GD കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് വിവിധ സേനകളില്‍ കോണ്‍സ്റ്റബിള്‍ പോസ്റ്റുകളില്‍ മൊത്തം 39481 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 സെപ്റ്റംബര്‍ 5 മുതല്‍ 2024 ഒക്ടോബര്‍ 14 വരെ അപേക്ഷിക്കാം.

എസ് എസ് സി ജിഡി കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് വഴി ഇനി പറയുന്ന സേനകളിലേക്കാണ് നിയമനം നടക്കുന്നത്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (BSF), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (CISF), സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (CRPF), ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP), സശസ്ത്ര സീമാ ബാല്‍ (SSB), സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF), ആസാം റൈഫിള്‍സ് (AR), നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (NCB).

SSC GD Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment, Temporary Recruitment, Apprentices Training
Advt NoF. No. HQ-C-3007/12/2024-C-3
തസ്തികയുടെ പേര്GD കോണ്‍സ്റ്റബിള്‍
ഒഴിവുകളുടെ എണ്ണം39481
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.18,000 – 69,100/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 സെപ്റ്റംബര്‍ 5
അപേക്ഷിക്കേണ്ട അവസാന തിയതി2024 ഒക്ടോബര്‍ 14
ഒഫീഷ്യല്‍ വെബ്സൈറ്റ്https://ssc.gov.in/

ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയില്‍ 325 ഒഴിവുകള്‍

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡ് ഇപ്പോള്‍ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് അവസരം മൊത്തം 325 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. തുടക്കക്കാര്‍ക്ക് നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 21 സെപ്റ്റംബര്‍ 2024 മുതല്‍ 2024 ഒക്ടോബര്‍ 5 വരെ അപേക്ഷിക്കാം.

NIACL Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeApprentices Training
Advt NoN/A
തസ്തികയുടെ പേര്അപ്രൻ്റീസ്
ഒഴിവുകളുടെ എണ്ണം325
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs 9,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി21 സെപ്റ്റംബർ 2024
അപേക്ഷിക്കേണ്ട അവസാന തിയതി2024 ഒക്ടോബർ 5
ഒഫീഷ്യല്‍ വെബ്സൈറ്റ്https://bfsissc.com/

റെയില്‍വേയില്‍ ടിക്കറ്റ് ക്ലാര്‍ക്ക്,മിനിമം പ്ലസ്ടു, 3445 ഒഴിവുകള്‍

റെയില്‍വേയില്‍ ടിക്കറ്റ് ക്ലാര്‍ക്ക് ജോലി : ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ ടിക്കറ്റ് ക്ലാര്‍ക്ക് , അക്കൗണ്ട് ക്ലാര്‍ക്ക് , ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് റെയില്‍വേയില്‍ ടിക്കറ്റ് ക്ലാര്‍ക്ക് തസ്തികയില്‍ മൊത്തം 3445 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 സെപ്റ്റംബര്‍ 21 മുതല്‍ 2024 ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം.

RRB NTPC Undergraduate Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഇന്ത്യന്‍ റെയില്‍വേ
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoCEN 06/2024
തസ്തികയുടെ പേര്ടിക്കറ്റ് ക്ലാര്‍ക്ക് , അക്കൗണ്ട്‌ ക്ലാര്‍ക്ക് , ജൂനിയര്‍ ക്ലാര്‍ക്ക്
ഒഴിവുകളുടെ എണ്ണം3445
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.19,900 – 21,700/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 സെപ്റ്റംബര്‍ 21
അപേക്ഷിക്കേണ്ട അവസാന തിയതി2024 ഒക്ടോബര്‍ 20
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.rrbchennai.gov.in/

കനറാ ബാങ്കില്‍ തുടക്കക്കാര്‍ക്ക് ജോലി,3000 ഒഴിവുകള്‍

കേരളത്തില്‍ കനറാ ബാങ്കില്‍ തുടക്കക്കാര്‍ക്ക് ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍ കനറാ ബാങ്കില്‍ ജോലി ജോലി നേടാന്‍ അവസരം. കനറാ ബാങ്ക് ഇപ്പോള്‍ അപ്രേന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് അവസരം മൊത്തം 3000 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 സെപ്റ്റംബര്‍ 21 മുതല്‍ 2024 ഒക്ടോബര്‍ 4 വരെ അപേക്ഷിക്കാം.



Canara Bank Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്കനറാ ബാങ്ക്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്അപ്രേൻറീസ്
ഒഴിവുകളുടെ എണ്ണം3000
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs. 15,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 സെപ്റ്റംബർ 21
അപേക്ഷിക്കേണ്ട അവസാന തിയതി2024 ഒക്ടോബർ 4
ഒഫീഷ്യല്‍ വെബ്സൈറ്റ്https://canarabank.com/

വയ്യാങ്കര കുടിവെള്ള പദ്ധതി മോട്ടോർ പുനസ്ഥാപിച്ചു പമ്പിങ് ആരംഭിക്കണം

ശൂരനാട് വടക്ക്. പഞ്ചായത്തിലെ ആനയടി, വയ്യാങ്കര, സംഗമം തുടങ്ങി വാർഡുകളിൽ കുടിവെള്ളം എത്തിക്കുന്ന വയ്യാങ്കര കുടിവെള്ള പദ്ധതി മോട്ടോർ കേടായി പമ്പിങ് നിലച്ചിട്ട് മാസങ്ങളായി. മോട്ടോർ നന്നാക്കി പമ്പിങ് പുനരാരംഭിക്കണമെന്ന് ആനയാടി ഫാർമേഴ്‌സ് ക്ലബ് യോഗം ആവശ്യപ്പെട്ടു. കുടിവെള്ള ത്തിനായി കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ കുടിവെള്ളത്തിനായി ബുദ്ധി മുട്ടുകയാണ്.
ക്ലബ് പ്രസിഡന്റ് അഡ്വ.ആനയടി സുധികുമാർ അധ്യക്ഷത വഹിച്ചു.

പി എച്ച് ഡി നേടി

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ  നിന്നും സ്പെഷ്യൽ എജുക്കേഷനിൽ പി എച്ച് ഡി നേടിയ നെടുംകുന്നം എസ് ജെ ബി കോളേജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസർ രമ്യ കെ രമണൻ. കൊല്ലം പോരുവഴി   കണ്ണങ്കര വീട്ടിൽ രമണൻ പിള്ള രാജലക്ഷ്മി അമ്മയുടെ മകളും,കോതപുരം ജയ ഭവനിൽ  സി ജയപ്രസാദിന്റെ ഭാര്യയുമാണ്. മക്കൾ പാർത്ഥിവ് ജെ പ്രസാദ്  (ടി കെ എം എൻജിനീയറിങ് കോളേജ് കൊല്ലം )പൃഥ്വി ജെ പ്രസാദ്  (ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ശാസ്താംകോട്ട )

ജീവനക്കാരനെ മർദ്ദിച്ചെന്ന പരാതിയിൽ നടി പാർവതി നായർക്കെതിരെ കേസ്

ജീവനക്കാരനെ മർദ്ദിച്ചെന്ന പരാതിയിൽ നടി പാർവതി നായർക്കെതിരെ കേസെടുത്ത് ചെന്നൈ പൊലീസ്. 2022 ഒക്ടോബറിൽ ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള നടിയുടെ വീട്ടിൽ നിന്ന് പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചെന്നാരോപിച്ച് നടിയും സുഹൃത്തുക്കളും ചേർന്ന് തന്നെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്നാണ് സുഭാഷ് ചന്ദ്രബോസെന്ന യുവാവിന്റെ പരാതി.
ഇയാൾ നടിയുടെ വീട്ടിലെ ജീവനക്കാരനായിരുന്നു. പരാതിയെ തുടർന്ന് നടി പാർവതി നായർ, നിർമ്മാതാവ് കൊടപ്പാടി രാജേഷ് എന്നിവരടക്കം 7 പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
നുങ്കമ്പാക്കത്തെ തന്റെ വീട്ടിൽ നിന്ന് 9 ലക്ഷം രൂപയും 1.5 ലക്ഷം രൂപയുടെ ഐഫോണും 2 ലക്ഷം രൂപയുടെ ലാപ്ടോപ്പും കാണാതായെന്നും വീട്ടിൽ ജോലിക്ക് നിന്നിരുന്ന സുഭാഷ് ചന്ദ്രബോസ് എന്ന യുവവിനെ സംശയം ഉണ്ടെന്നും അന്ന് നടിയും നുങ്കമ്പാക്കം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ നടിയും നിർമ്മാതാവ് രാജേഷും സ​ഹായികളും ചേർന്ന് മർദിച്ചെന്ന് കാണിച്ച് സുഭാഷും പൊലീസിൽ പരാതി നൽകിയത്.
നടിയുടെ ചില സൗഹൃദങ്ങളെ കുറിച്ച് മനസിലാക്കിയതിനു പിന്നാലെ തന്നെ ശാരീരികമായി ഉപദ്രവിക്കുകയും മുഖത്ത് തുപ്പുകയും ചെയ്‌തെന്നും സുഭാഷ് മാധ്യമങ്ങളോടും പറഞ്ഞിരുന്നു. പരാതി നൽകി നാളുകൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് കാണിച്ച് കഴിഞ്ഞ മാസം സുഭാഷ് സൈദാപേട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു.

കോടതി നിർദേശപ്രകാരമാണ് ഇപ്പോൾ പാർവതിക്കും നിർമ്മാതാവ് രാജേഷിനും മറ്റ് അഞ്ച് പേർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

യുവതിയോട് ലൈംഗികാതിക്രമം;കരുനാഗപ്പള്ളിയില്‍ വയര്‍മാന്‍ പിടിയിൽ

കരുനാഗപ്പള്ളി. യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ആൾ പോലീസിന്റെ പിടിയിലായി. കല്ലേലിഭാഗം കോട്ടവീട്ടിൽ വടക്കതിൽ ശ്രീജിത്ത്(35) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 11-ാം തീയതി യുവതിയുടെ വീട്ടിൽ വയറിംഗ് സംബന്ധമായ ജോലിക്കെത്തിയ ഇയാൾ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന തക്കം നോക്കി യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവ് സാധനങ്ങൾ വാങ്ങാനായി പുറത്ത് പോയ സമയം ബ്രേക്കർ ഓഫ് ചെയ്യാനായി യുവതിയെ മുറിക്കുള്ളിലേക്ക് ഇയാൾ വിളിച്ചുവരുത്തി. ബ്രേക്കർ ഓഫ് ചെയ്യ്ത ശേഷം തിരികെ നടന്ന യുവതിയെ പ്രതി കടന്ന് പിടിച്ച് മാനഹാനിപ്പെടുത്തുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ച് പോയ യുവതിയെ വിവരം പുറത്ത് അറിയിച്ചാൽ ഭർത്താവിനെയും മകനേയും കൊന്നുകളയുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്യ്തു.

യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം നടത്തിയ കരുനാഗപ്പള്ളി പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവന ഐ.പി.എസിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ബിജു വിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെമീർ, ഷാജിമോൻ, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാർ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പൂരം കലക്കിയതില്‍ ബാഹ്യ ഇടപെടലില്ല, കുറ്റം സിറ്റി പൊലീസ് കമ്മിഷണറുടേത്

തിരുവനന്തപുരം.’ബാഹ്യ ഇടപെടൽ ഇല്ല’. പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ലെന്ന് റിപ്പോർട്ട്‌. ‘ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ല’. അന്നത്തെ സിറ്റി പൊലീസ് കമ്മീഷണറെ മാത്രം കുറ്റപ്പെടുത്തി റിപ്പോർട്ട്‌. പൂരം ഏകോപനത്തിൽ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ച പറ്റി. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റി

പരിചയക്കുറവ് വീഴ്ചയായെന്നും റിപ്പോർട്ട്‌. ADGP തയ്യാറാക്കിയ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. റിപ്പോർട്ട്‌ ADGP മുഖ്യമന്ത്രിയുടെ ഓഫീസിനും കൈമാറി