ശുചിമുറിയിലെ ബക്കറ്റില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. കാസര്‍കോട് മഞ്ചേശ്വരം കടമ്പാറിലെ ഹാരിസിന്റെ മകള്‍ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. കുട്ടിക്ക് ഒരുവയസും രണ്ട് മാസവുമാണ് പ്രായം. അയല്‍പക്കത്തെ മറ്റ് കുട്ടികളോടൊപ്പം കളിക്കാന്‍ പോയിരിക്കുകയായിരുന്നു അതിന് ശേഷം വീട്ടില്‍ തിരിച്ചെത്തി. വീട്ടുകാര്‍ വരാന്തയില്‍ ഇരുന്ന് സംസാരിക്കുന്നതിനിടെയിലാണ് കുട്ടി വീടിന് അകത്തേക്ക് പോയത്. കുട്ടിയെ കാണാതായപ്പോള്‍ വീട്ടില്‍ തിരച്ചില്‍ നടത്തി. തുടര്‍ന്ന് ശുചിമുറിയിലെ ബക്കറ്റില്‍ വീണ് മരണപ്പെട്ട നിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു; പൊലീസും ഭരണകൂടവും സഹകരിക്കുന്നില്ല: തെരച്ചിൽ നിർത്തി മൽപെ
ഷിരൂർ: അർജുനു വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ. വെള്ളത്തിൽ മുങ്ങിയുള്ള തെരച്ചിലിന് അനുമതി നൽകാത്തതിനെ തുടർന്നാണ് മൽപെയും സംഘവും മടങ്ങിയത്. ഇനി ഷിരൂരിലേക്ക് ഇല്ലെന്നും ഉഡുപ്പിയിലേക്ക് മടങ്ങുകയാണെന്നും അറിയിച്ച മൽപെ അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
ഡ്രജർ ഉപയോഗിച്ച് മണ്ണുനീക്കി പരിശോധന നടക്കുമ്പോൾ അതിന് സമീപത്തായി വെള്ളത്തിൽ മുങ്ങി പരിശോധന നടത്താനാവില്ലെന്നായിരുന്നു പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിലപാട്. അതുകൂടാതെ ഡ്രജർ എത്തിച്ച ഗോവയിലെ കമ്പനി ഒരു ഡൈവറെയും ഷിരൂരിലെത്തിച്ചിരുന്നു. സർക്കാർ നിയോഗിച്ചിട്ടുള്ള സംവിധാനങ്ങൾ മാത്രം അർജുൻ ഉൾപ്പെടെ മണ്ണിടിച്ചിലിൽ കാണാതായവർക്കായി തെരച്ചിൽ നടത്തിയാൽ മതിയെന്ന നിർദേശത്തെ തുടർന്നാണ് മൽപെയുടെ മടക്കം. ഷിരൂർ ജില്ലാ ഭരണകൂടവും അർജുന്റെ കുടുംബത്തിനുവേണ്ടി തെരച്ചിലിന് ഇറങ്ങിയ മൽപെയുടെ സംഘവും തമ്മിൽ തുടക്കത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.
‘മകന്റെ ഫീസടയ്ക്കാനായി എനിക്ക് യാചിക്കേണ്ടി വന്നു; കെജ്‌രിവാളാണ് കുടുക്കിയതെന്നു പറഞ്ഞു’
ന്യൂഡൽഹി; മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായതിനുശേഷം അന്ന് മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെ തന്നെ തിരിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടായെന്ന് എഎപി നേതാവ് മനീഷ് സിസോദിയ. രണ്ടു മൂന്നു മാസത്തിനുള്ളിൽ കെജ്‌രിവാൾ തിരിച്ച് മുഖ്യമന്ത്രിപദത്തിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
‘‘അവർ എന്നെ തകർക്കാൻ ശ്രമിച്ചു. കെജ്‌രിവാളാണ് എന്നെ കുടുക്കിയതെന്നാണ് അവർ എന്നോടു പറഞ്ഞത്. അവർ കോടതിയിൽ മനീഷ് സിസോദിയയുടെ പേര് പറഞ്ഞത് അരവിന്ദ് കെജ്‌രിവാളാണെന്ന് പറഞ്ഞു. ജയിലിൽ വച്ച് എന്നോട് കെജ്‌രിവാളിന്റെ പേര് പറഞ്ഞാൽ രക്ഷപ്പെടാം എന്നു പറഞ്ഞു.’’ ജനതാ കി അദാലത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നോട് ബിജെപിയിലേക്ക് മാറാൻ നിർദേശിച്ചെന്നും സിസോദിയ പറഞ്ഞു. ‘‘അവരെന്നോട് എന്നെ കുറിച്ച് ചിന്തിക്കാൻ പറഞ്ഞു. രാഷ്ട്രീയത്തിൽ ആരും ആരെക്കുറിച്ചും ചിന്തിക്കില്ലെന്ന് പറഞ്ഞു. എന്നോട് കുടുംബത്തെ കുറിച്ചും രോഗബാധിതയായ ഭാര്യയെ കുറിച്ചും മകനെ കുറിച്ചും ചിന്തിക്കാൻ പറഞ്ഞു. നിങ്ങൾ രാമനെയും ലക്ഷ്മണനെയും പിരിക്കാനാണ് ശ്രമിക്കുന്നതെന്ന് ഞാൻ അവരോട് പറഞ്ഞു. അതുചെയ്യാൻ ലോകത്തിലെ ഒരു രാവണനും ശക്തിയില്ലെന്നും ഞാൻ പറഞ്ഞു. കഴിഞ്ഞ 26 വർഷമായി കെജ്‌രിവാൾ എന്റെ സഹോദരനും രാഷ്ട്രീയത്തിൽ വഴികാട്ടിയുമാണ്.’’ സിസോദിയ പറഞ്ഞു.
താൻ അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.‘‘ 2002ൽ ഞാൻ മാധ്യമ പ്രവർത്തകനായിരുന്ന കാലത്ത്, അഞ്ചുലക്ഷം രൂപയുള്ള ഫ്ളാറ്റ് ഞാൻ വാങ്ങിയിരുന്നു. അത് പോയി. എന്റെ അക്കൗണ്ടിൽ 10 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. അതും എടുത്തു. മകന്റെ ഫീസടയ്ക്കാനായി എനിക്ക് യാചിക്കേണ്ടി വന്നു. ഞാനവരോട് പറഞ്ഞു എനിക്ക് മകന്റെ ഫീസടയ്ക്കേണ്ടതുണ്ടെന്ന്, ഇഡി എന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയാണ് ചെയ്തത്. ’’- സിസോദിയ പറഞ്ഞു. ഏകദേശം ഒന്നരവർഷത്തോളമാണ് സിസോദിയ ജയിലിൽ കിടന്നത്. അറസ്റ്റിലായതിനെ തുടർന്ന് ഉപമുഖ്യമന്ത്രി സ്ഥാനം സിസോദിയ രാജിവച്ചിരുന്നു.
ജില്ലാ ഭരണകൂടവുമായി ഭിന്നത; അർജുൻ്റെ കുടുംബത്തോട് മാപ്പ്, ഷിരൂർ ദൗത്യം അവസാനിപ്പിച്ച് മാൽപെ
കർണ്ണാടക:
ഷിരൂർ ദൗത്യം അവസാനിപ്പിച്ച് ഇശ്വർ മാൽപെ. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്നാണ് തീരുമാനം. ദൗത്യം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ അർജുന്‍റെ അമ്മയോടും കുടുംബത്തോടും മാൽപെ മാപ്പ് ചോദിച്ചു. ഇന്ന് രാവിലെയോടെ തെരച്ചിലിനായി എത്തിയിരുന്ന മാൽപെയെ കോൺടാക്ട് പോയിന്‍റ് 4 ൽ ഇറങ്ങാൻ ഡ്രെഡ്ജിങ് കമ്പനി അനുവദിച്ചിരുന്നില്ല. പിന്നാലെ മാൽപെ നിരാശ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. ഭിന്നത തുടരുന്ന സാഹചര്യത്തിലാണ് ദൗത്യത്തിൽ നിന്നും പിന്മാറി ഉടുപ്പിയിലേക്ക് പോവാനുള്ള മാൽപെയുടെ തീരുമാനം.
സ്വമേധയാ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ജീവൻപോലും പണയംവെച്ചാണ് തിരച്ചിലിനായി ഇറങ്ങിയത്. ജില്ലാ ഭരണകൂടത്തിന്റെ ഒരു സപ്പോർട്ടും ഇതുവരെ കിട്ടിയിട്ടില്ല. എപ്പോഴും ഭരണകൂടവുമായി അടിയുണ്ടാക്കാന്‍ സാധിക്കില്ല, തിരച്ചിലിന് ഒരു സൗകര്യമില്ലെന്നും മടുത്തിട്ടാണ് പോകുന്നതെന്നും മാല്‍പെ. അർജുന്‍റെ വീട്ടിൽപോയ സമയത്ത് അവർക്കെല്ലാം വാക്ക് കൊടുത്തതാണ് ദൗത്യത്തിന്‍റെ അവസാന നിമിഷം വരെ തിരച്ചിലിന്‍റെ ഭാഗമായിരിക്കുമെന്ന്. എന്നാൽ ആ വാക്ക് തനിക്ക് പാലിക്കാനായില്ല. അർജുന്‍റെ കുടുംബത്തോട് മാപ്പു ചോദിക്കുന്നു”- മാൽപെ പറഞ്ഞു.
പൂട്ടുതകർത്തു, വിദ്യാർത്ഥികളിൽ നിന്ന് പിടികൂടിയ ഫോണുകളും ലാപ് ടോപുകളുമെടുത്ത് ഗൾഫ് ബസാറിൽ, ഒരാള്‍ പിടിയിൽ
കോഴിക്കോട്: ഓണാവധിക്ക് സ്‌കൂള്‍ പൂട്ടിയ തക്കത്തിന് അകത്ത് കയറിയ മോഷ്ടാക്കള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാളെ പൊലീസ് പിടികൂടി. ഫറോക്ക് ചെറുവണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മോഷണം നടത്തിയ സംഭവത്തിലാണ് മലപ്പുറം ചേലേമ്പ്ര പെരുന്നേരി തോട്ടുമ്മല്‍ മുഹമ്മദ് മുസ്താഖ്(29) പിടിയിലായത്. കൂട്ടുപ്രതികളായ സുബിന്‍ അശോക്(കണ്ണന്‍), ആശിഖ് എന്നിവര്‍ക്കായി അന്വേഷണം നടന്നുവരികയാണെന്ന് നല്ലളം പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാനിരിക്കേ അതിനായുള്ള ഒരുക്കങ്ങള്‍ക്കായി കഴിഞ്ഞ ദിവസം എത്തിയ ജീവനക്കാരാണ് ഓഫീസ് വാതിലിന്റെ പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. പരിശോധിച്ചപ്പോള്‍ നേരത്തേ വിദ്യാര്‍ത്ഥികളില്‍ നിന്ന് പിടികൂടിയ ആറ് മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് സ്‌റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന ഒന്‍പത് ലാപ്‌ടോപ്പുകളും ക്യാമറയും നഷ്ടമായതായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നല്ലളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സ്‌കൂളിലെയും പരിസരങ്ങളിലെയും സിസിടിവി പരിശോധിച്ചതില്‍ മുഖംമൂടി ധരിച്ചെത്തിയ മൂന്ന് യുവാക്കളുടെ ദൃശ്യം ലഭിച്ചു. തുടര്‍ന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക സംഘത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് ഗള്‍ഫ് ബസാര്‍ പരിസരത്ത് നിന്ന് മുസ്താഖിനെ പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് ഏതാനും തൊണ്ടിമുതലുകളും ലഭിച്ചതായാണ് സൂചന.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇയാള്‍ മോഷണം, കഞ്ചാവ് വില്‍പന തുടങ്ങിയ കേസുകളില്‍ നേരത്തേയും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നല്ലളം ഇന്‍സ്‌പെക്ടര്‍ വിശ്വംഭരന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ എന്‍ റിന്‍ഷാദലി, കെകെ രതീഷ്, പി പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്…
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുള്ളത്. കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ 23, 24 തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
ട്രാക്കിൽ ഗ്യാസ് സിലിണ്ടർ, കാണ്‍പൂരിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം
കാണ്‍പൂര്‍.ഉത്തർപ്രദേശിലെ കാണ്പൂരിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. റെയിൽവേ ട്രാക്കിൽ നിന്നും ഗ്യാസിലിണ്ടർ കണ്ടെത്തി. കാൺപൂരിനും പ്രയാഗ് രാജിനും ഇടയിൽ പ്രേംപൂര്‍ സ്റ്റേഷനിലാണ് സംഭവം.ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റ് ആണ് സിലിണ്ടർ കണ്ടെത്തിയത്.ഉടൻ ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.രണ്ടാഴ്ചമുമ്പ് കൺപൂരിൽ ഗ്യാസ് സിലിണ്ടറും പെട്രോൾ നിറച്ച കുപ്പിയും കണ്ടെത്തിയിരുന്നു.കഴിഞ്ഞദിവസം രാംപൂരിൽ റെയിൽവേ ട്രാക്കിൽ വലിയ ഇരുമ്പു ദണ്ഡ് കണ്ടെത്തി.രാജസ്ഥാനിലെ അജ്മീറിൽ സമാനമായ അട്ടി മറിശ്രമം ഉണ്ടായിരുന്നു.
അന്‍വറിനെ മുസ്ളിം ലീഗ് വിളിച്ചോ,അയ്യേ ഇല്ലെന്ന് നേതാക്കള്‍
മലപ്പുറം. പി വി അൻവർ എംഎൽഎയെ മുസ്ലിംലീഗിലേക്ക് സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡൻറ് ഇഖ്ബാൽ മുണ്ടേരി . നാടിൻറെ നന്മയ്ക്കായി ഒരുമിച്ചു പോരാടാം എന്നായിരുന്നു ഇക്ബാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സ്വാഗതം ചെയ്ത നടപടി പി കെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും തള്ളിപ്പറഞ്ഞതോടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.
പി വി അൻവർ ഉണ്ടാക്കിയ കോലിളക്കം സിപിഎമ്മിൽ വലിയ ചർച്ചയാകുന്നതിനിടെ മുസ്ലിം ലീഗിന്റെ പ്രാദേശിക ഘടകം പി വി അൻവറിനെ സ്വാഗതം ചെയ്തത് പുതിയ രാഷ്ട്രീയ ചലനമായി. അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണ്. ഇനിയാണ് അൻവറിന്റെ യഥാർത്ഥ മുഖം പിണറായി കാണേണ്ടത്. ലീഗിന്റെയും യുഡിഎഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിൻറെ കൂടെ നിൽക്കാൻ പഴയ കോൺഗ്രസുകാരനായ അൻവർ തയ്യാറാവുന്ന ഘട്ടം വരുമെന്ന് മുസ്ലിം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡൻറ് ഇഖ്ബാൽ മുണ്ടേരി ഫെയ്സ്ബുക്കിൽ കുറിച്ചു. എന്നാൽ ഉടൻതന്നെ പാർട്ടി ഇടപെടൽ ഉണ്ടായി. പി കെ കുഞ്ഞാലി കുട്ടിയും ഇടി മുഹമ്മദ് ബഷീറും ഇക്ബാലിൻ്റെ നടപടിയെ തള്ളിപ്പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.
അൻവറിനെ ആരും ലീഗിലേക്ക് സ്വാഗതം ചെയ്തിട്ടില്ലെന്ന് പി എം എ സലാമും പ്രതികരിച്ചു. അങ്ങനെ ഒരു നീക്കം ഇല്ലെന്ന് നേതാക്കൾ അടിവരയിടുന്നു. പി വി അൻവറിനെപ്പോലൊരാളെ യുഡിഎഫിന് ആവശ്യമില്ലെന്ന് എം എം ഹസ്സൻ .
പല വ്യാഖ്യാനങ്ങൾക്കും അനവസരത്തിൽ ഇട നൽകുന്ന പോസ്റ്റ് എന്നതാണ് പൊതുവിമർശനം.അതുകൊണ്ടുതന്നെ മണ്ഡലം പ്രസിഡന്റിനെതിരെ നടപടിയെടുക്കാനാണ് ലീഗ് നേതൃത്വത്തിൽ ആലോചന.
ഉമ്മന്‍ ചാണ്ടിയോ ഇഎംഎസോ,പുതുപ്പള്ളിയിലെ കമ്യൂണിറ്റി ഹാളിൻറെ പേരിനെ ചൊല്ലി തർക്കം
കോട്ടയം. പുതുപ്പള്ളിയിലെ കമ്യൂണിറ്റി ഹാളിന് ആരുടെ പേരിടണം. ഉമ്മൻചാണ്ടിയുടെ പേര് നൽകാതെ ഇഎംഎസ് ന്റെ പേര് നൽകിയ പഞ്ചായത്തിന്റെ നടപടിക്കെതിരെയാണ് കോൺഗ്രസ് രംഗത്ത് വന്നത്. ജനവികാരം നോക്കി പേരിടണമായിരുന്നു എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നൽ ചാണ്ടി ഉമ്മൻ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് സിപിഎം പ്രതികരിച്ചു.
ഉമ്മൻചാണ്ടി തറക്കല്ല് ഇട്ടതാണ് പുതുപ്പള്ളി ടൗണിലെ കമ്മ്യൂണിറ്റി ഹാൾ. എന്നാൽ നാളിതുവരെ കമ്മ്യൂണിറ്റി ഹാളിന് പേരൊന്നുമിട്ടിരുന്നില്ല. അടുത്തിടെ എൽഡിഎഫ് ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്ത് ഹോൾ നവീകരിച്ചു . പിന്നാലെ ഇഎംഎസിന്റെ പേര് നൽകാനും തീരുമാനിച്ചു. ആദ്യത്തെ മുഖ്യമന്ത്രി എന്ന പേരിലായിരുന്നു ഇഎംഎസിന്റെ പേര് നിർദ്ദേശിച്ചത്. ഇതോടെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത് വന്നു. പഞ്ചായത്ത് കമ്മിറ്റിയിൽ കോൺഗ്രസ് എതിർന്നയിച്ചെങ്കിലും ഭൂരിപക്ഷത്തിന്റെ പേരിൽ ഇഎംഎസിന്റെ പേര് കമ്മ്യൂണിസ്റ്റ് ഹാളിന് നൽകി . ഇതോടെ കടുത്ത വിയോജിപ്പുമായി ചാണ്ടി ഉമ്മനും എത്തി.
എന്നാൽ കമ്മ്യൂണിറ്റി ഹോളിന്റെ പേരിൽ നടക്കുന്നത് അനാവശ്യ വിവാദം ആണെന്നാണ് സിപിഐഎം പറയുന്നത്.
ചാണ്ടി ഉമ്മനും കോൺഗ്രസും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ് പറഞ്ഞു
മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വിഷയം പെടുത്തിയിട്ടുണ്ടെന്നാണ് ചാണ്ടി പറയുന്നത്. ഇരുപത്തിമൂന്നാം തീയതി ഉപവാസ സമരം നടത്താൻ കോൺഗ്രസും തീരുമാനിച്ചിട്ടുണ്ട്. 24ആം തീയതിയാണ് നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം
റെയില്‍വേയില്‍ ടിക്കറ്റ് ക്ലാര്‍ക്ക് , സ്റ്റേഷന്‍ മാസ്റ്റര്‍, അക്കൌണ്ടന്റ്, ക്ലാര്‍ക്ക്, സൂപ്പര്‍ വൈസര്‍ 11558 ഒഴിവുകള്‍
ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ഇപ്പോള്‍ ടിക്കറ്റ് ക്ലാര്‍ക്ക് , സ്റ്റേഷന്‍ മാസ്റ്റര്‍, അക്കൌണ്ടന്റ്, ക്ലാര്‍ക്ക്, സൂപ്പര്‍ വൈസര്‍ തുടങ്ങിയ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ NTPC പോസ്റ്റുകളില്‍ ആയി മൊത്തം 11558 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 സെപ്തംബര്‍ 14 മുതല്‍ 2024 ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം.
| RRB NTPC Recruitment 2024 Latest Notification Details | |
|---|---|
| സ്ഥാപനത്തിന്റെ പേര് | റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് |
| ജോലിയുടെ സ്വഭാവം | Central Govt |
| Recruitment Type | Direct Recruitment |
| Advt No | CEN 05/2024 |
| തസ്തികയുടെ പേര് | ടിക്കറ്റ് ക്ലാര്‍ക്ക് , സ്റ്റേഷന്‍ മാസ്റ്റര്‍, അക്കൌണ്ടന്റ്, ക്ലാര്‍ക്ക്, സൂപ്പര്‍ വൈസര്‍ തുടങ്ങിയ ഒഴിവുകള്‍ |
| ഒഴിവുകളുടെ എണ്ണം | 11558 |
| ജോലി സ്ഥലം | All Over India |
| ജോലിയുടെ ശമ്പളം | Rs.29.200 – 35,400/- |
| അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
| അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 സെപ്തംബര്‍ 14 |
| അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ഒക്ടോബര്‍ 31 |
| ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.rrbchennai.gov.in/ |







































