Home Blog Page 2188

അഭ്യര്‍ത്ഥന ശാസനയല്ല,പി വി അൻവറിനെ തള്ളി സിപിഎം സംസ്ഥാന നേതൃത്വം

തിരുവനന്തപുരം. മുഖ്യമന്ത്രിക്ക് പിന്നാലെ പിവി അൻവറിനെ തള്ളി സിപിഐഎം സംസ്ഥാന നേതൃത്വം. സർക്കാരിനും പാർട്ടിക്കുമെതിരായ പരസ്യപ്രസ്താവനകളോട് യോജിക്കാൻ കഴിയില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. അൻവറിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം പിബി അംഗം എ വിജയരാഘവനും രംഗത്തുവന്നു. അൻവറിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനങ്ങളെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിഹസിച്ചു.

പി വി അൻവറിന്റെ പരസ്യപോരിന് തടയിടാൻ മുഖ്യമന്ത്രി നേരിട്ട് ഇറങ്ങിയതിന് പിന്നാലെയാണ് സിപിഐഎം സംസ്ഥാന നേതൃത്വവും അൻവറിനെ തള്ളിപ്പറയുന്നത്. ശത്രുക്കൾക്ക് പാർട്ടിയെയും സർക്കാരിനെയും കടന്നാക്രമിക്കാനുള്ള ആയുധങ്ങൾ നൽകരുതെന്ന് അഭ്യർത്ഥിച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അസാധാരണ പ്രസ്താവന. മുഖ്യമന്ത്രി അൻവറിനെ കടന്നാക്രമിച്ചിട്ടും, പാർട്ടി പ്രസ്താവനയിൽ കടുത്ത പരാമർശങ്ങൾ ഇല്ലെന്നത് ശ്രദ്ധേയം. പി വി അൻവറിനെ വിമർശിച്ച് സിപിഐഎം പിബി അംഗം എ വിജയരാഘവൻ.

എന്നാൽ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടും പാർട്ടി പ്രസ്താവന ഇറക്കിയിട്ടും സൈബർ ഇടത്തിൽ പി വി അൻവറിന് ഇടതനുകൂലികളുടെ പിന്തുണയ്ക്ക് കുറവില്ല. വിവിധ നേതാക്കളും പാർട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പങ്കുവെച്ച പോസ്റ്റുകൾക്ക് കീഴിൽ അൻവറിനെ പിന്തുണയ്ക്കുന്ന കമന്റുകളുടെ പ്രവാഹമാണ്.

മാറാടിയിൽ വിദ്യാർത്ഥികൾക്ക് നേരെ വടിവാൾ വീശി മുസ്ലിലീഗ് നേതാവിൻ്റെ മകൻ്റെ ഭീഷണി

മുവാറ്റുപുഴ. മാറാടിയിൽ വിദ്യാർത്ഥികൾക്ക് നേരെ വടിവാൾ വീശി മുസ്ലിലീഗ് നേതാവിൻ്റെ മകൻ്റെ ഭീഷണി.
ഫുട്ബോൾ കളിക്കിടെ കുട്ടികൾ തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് മുവാറ്റുപുഴ സ്വദേശി ഹാരിസ് പി. എ വടിവാളുമായി എത്തിയത്.
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം അമീർ അലിയുടെ മകനാണ് ഹാരീസ്
സംഘാടകരുടെ പരാതിയിൽ മുവാറ്റുപുഴ പൊലീസ് ആയുധ നിയമം ചുമത്തി ഹാരിസിനെ അറസ്റ്റ് ചെയ്തു.

മുവാറ്റുപുഴ മറാടിയിൽ മിലാൻ ക്ലബിൻ്റെ നേതൃത്വത്തിൽ നടന്ന 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഫുട്ബോൾ മത്സരത്തിനിടെയാണ് സംഭവം. പ്രതിയായ ഹാരിസിൻ്റെ മകൻ എതിർ ടീമിലെ കളിക്കാരുമായി തർക്കമുണ്ടായതോടെ ഇ കുട്ടിയെ റഫറി ചുവപ്പ് കാർഡ് നൽകി പുറത്താക്കി ഇത് ചോദ്യം ചെയ്യാനാണ് ഹാരിസ് വടിവാളുമായി മൈതാനത്ത് എത്തിയത്

മുസ്ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡൻ്റും സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ പി എ അമിർ അലിയുടെ മകനാണ് ഹാരിസ്.ആയുധ നിയമപ്രകാരമാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

വാഹന പരിശോധനക്കിടെ കൈ കാണിച്ച ബൈക്കിടിച്ച് പോലീസുകാരന് പരുക്കേറ്റു

മലപ്പുറം. ചങ്ങരംകുളം വളയംകുളത്ത് വാഹന പരിശോധനക്കിടെ കൈ കാണിച്ച ബൈക്കിടിച്ച് പോലീസുകാരന് പരുക്കേറ്റു

ഹെല്‍മറ്റില്ലാതെ എത്തിയ ബൈക്ക് യാത്രികരെ കൈ കാണിച്ചതോടെ ബൈക്ക് നിയന്ത്രണം വിട്ട് പോലീസുകാരനെ ഇടിക്കുകയായിരുന്നു.അപകടത്തില്‍ സാരമായി പരിക്കേറ്റ ചങ്ങരംകുളം സ്റ്റേഷനിലെ സിപിഒ രാകേഷിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടം വരുത്തിയ ബൈക്കും യുവാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു

അജ്മലും ഡോ.ശ്രീക്കുട്ടിയും തിരികെ ജയിലിലേക്ക്

ശാസ്താംകോട്ട (കൊല്ലം):മൈനാഗപ്പള്ളി ആനുർക്കാവിൽ തിരുവോണ ദിവസം പഞ്ഞിപ്പുല്ലുംവിള വീട്ടിൽ നൗഷാദിൻ്റെ ഭാര്യ കുഞ്ഞുമോളെ (45) ഇടിച്ചിട്ടശേഷം ശരീരത്തിലൂടെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഞായറാഴ്ച അവസാനിച്ചു.പ്രതികളായ ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മലിനെയും (29),നെയ്യാറ്റിൻകര സ്വദേശി ഡോ.ശ്രീക്കുട്ടിയേയും കോടതി അവധി ആയതിനാൽ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ ശാസ്താംകോട്ട പൊലീസ് ഹാജരാക്കി.തുടർന്ന് ഇരുവരെയും റിമാൻ്റിൽ കഴിഞ്ഞ ജയിലുകളിലേക്ക് മാറ്റി.അജ്മലിനെ കൊല്ലം ജില്ലാ ജയിലിലേക്കും ശ്രീക്കുട്ടിയെ അട്ടക്കുങ്ങര വനിതാ ജയിലിലേക്കുമാണ് എത്തിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി പ്രതികളെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്.പ്രതികളുമായി പൊലീസ് സംഭവ സ്ഥലത്ത് 2 തവണ തെളിവെടുപ്പിന് വന്നപ്പോഴും പ്രതിഷേധം കാരണം തെളിവെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.പിന്നീട് പ്രതികളെ വാഹനത്തിൽ നിന്ന് ഇറക്കാതെ തെളിവെടുപ്പ് നടത്തി മടങ്ങുകയായിരുന്നു.

മൈനാഗപ്പള്ളി അപകടം:പ്രതികളുടെ പരസ്പര വിരുദ്ധ മൊഴിക്കു പിന്നിൽ രക്ഷപ്പെടാനുള്ള തന്ത്രമെന്ന് അന്വേഷണസംഘം

ശാസ്താംകോട്ട (കൊല്ലം):മൈനാഗപ്പള്ളി ആനുർക്കാവിൽ തിരുവോണ ദിവസം പഞ്ഞിപ്പുല്ലുംവിള വീട്ടിൽ നൗഷാദിൻ്റെ ഭാര്യ കുഞ്ഞുമോളെ (45) ഇടിച്ചിട്ടശേഷം ശരീരത്തിലൂടെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മലിനെയും (29),നെയ്യാറ്റിൻകര സ്വദേശി ഡോ.ശ്രീക്കുട്ടിയുടെയും കസ്റ്റഡി കാലാവധി ഞായറാഴ്ച അവസാനിച്ചു.ഒന്നാം പ്രതിയായ അജ്മലും രണ്ടാം പ്രതിയായ ഡോ.ശ്രിക്കുട്ടിയും കസ്റ്റഡി കാലയളവിൽ പൊലീസിനു നൽകിയ പരസ്പരവിരുദ്ധമായ മൊഴികൾ രക്ഷപ്പെടാനുള്ള തന്ത്രത്തിൻ്റെ ഭാഗമാണെന്ന വിലയിരുത്തലിലാന്ന് അന്വേഷണസംഘം.ശ്രീക്കുട്ടി അജ്മലിനെ തള്ളിപ്പറയുക വഴി മുൻകൂർ ജാമ്യത്തിന് വീണ്ടും കോടതിയെ സമീപിക്കുമ്പോൾ അവരുടെ നിരപരാധിത്വം കണക്കിലെടുത്ത് വേഗത്തിൽ ജാമ്യം സാധ്യമാക്കുകയെന്നതാണ് ലക്ഷ്യം. ഇങ്ങനെ പുറത്തിറങ്ങി കഴിഞ്ഞാൽ അജ്മലിനു വേണ്ടി രംഗത്തിറങ്ങാം.ഇരുവരുടെയും അഭിഭാഷകർ തയ്യാറാക്കിയ തിരക്കഥയാണ് പൊലീസിനു മുൻപിൽ വിളമ്പിയതെന്ന് സാരം.

മദ്യം കുടിക്കാൻ അജ്മൽ പ്രേരിപ്പിച്ചിരുന്നു,അയ്യാളുടെ സമ്മർദ്ദത്തെ തുടർന്നാണ് മദ്യം കുടിച്ചതെന്ന ശ്രീക്കുട്ടിയുടെ മൊഴി പാടെ തള്ളുന്നതാണ് സംഭവം നടന്നതിൻ്റെ തലേ ദിവസം ഇരുവരും കഴിഞ്ഞ കരുനാഗപ്പള്ളിയിലെ ഹോട്ടൽ മുറിയിൽ നിന്നും പൊലീസിനു ലഭിച്ച തെളിവുകൾ.രാസ ലഹരി ഉപയോഗിച്ചതിൻ്റെ ട്യൂബുകൾ വരെ ഇവിടെ നിന്നും ലഭിച്ചിരുന്നു.പ്രതികളുടെ വൈദ്യ പരിശോധനാഫലത്തിലും രാസ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു.എന്നാൽ ശ്രീക്കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് മദ്യം വാങ്ങി നൽകിയതെന് അജ്മൽ പറയുന്നു.മനപ്പൂർവ്വം ആയിരുന്നില്ല യുവതിയുടെ ദേഹത്തു കൂടി വാഹനം കയറ്റിയത്.യുവതി വാഹനത്തിൻ്റെ അടിയിലാണെന്ന് കണ്ടിരുന്നില്ലെന്നും അജ്മൽ.നാട്ടുകാർ അസഭ്യം പറഞ്ഞു കൊണ്ട് ഓടികൂടിയപ്പോൾ മർദ്ദിക്കുമെന്ന ഭയം കൊണ്ടാണ് താൻ വാഹനം മുന്നോട്ടെടുത്തത്.അപകടത്തെ കുറിച്ച് ശ്രീക്കുട്ടിയും ഇതേ രീതിയിലുള്ള മൊഴിയാണ് നൽകിയിട്ടുള്ളത്.കേസിൻ്റെ വിചാരണയിൽ രക്ഷപ്പെടാനുള്ള ആസൂത്രിത നീക്കമായാണ് അന്വേഷണസംഘം ഇരുവരുടെയും വെളിപ്പെടുത്തലുകളെ കാണുന്നത്.അതിനിടെ മുഹമ്മദ് അജ്മലിനും ഡോ.ശ്രീക്കുട്ടിക്കുമെതിരെ
ചുമത്തിയിരിക്കുന്ന മനപൂർവ്വമുള്ള നരഹത്യ,പ്രേരണാകുറ്റം എന്നീ വകുപ്പുകൾ മാറ്റി കൊലപാതകം ആക്കാൻ സാധ്യത ഉണ്ടെന്നും പറയപ്പെടുന്നു

യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

ചാത്തന്നൂര്‍: യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മീനാട് പാലമൂട് രോഹിണിയില്‍ ജിജോ ഗോപിനാഥന്റെ ഭാര്യ റെനി (34)നെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മയ്യനാട് റെയില്‍വേ ഗേറ്റിന് സമീപം ശനിയാഴ്ച രാത്രി 8.30-നാണ് മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ മലബാര്‍ എക്‌സ്പ്രസ് ആണ് തട്ടിയത്. തുടര്‍ന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ മീനാട് പാലമുക്കിലെ വീട്ടില്‍ നിന്നും റെനിയെ കാണാനില്ല എന്ന് കാണിച്ച് ബന്ധുക്കള്‍ ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരിശോധനയ്ക്കിടയാണ് യുവതി തിരിച്ചറിഞ്ഞത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മക്കള്‍: ധനശ്രീ, ദിയ ലക്ഷ്മി.

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഓയൂര്‍: വെളിയം പരുത്തിയറയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആര്‍ട്ട് ഓഫ് ലിവിംഗ് കൊല്ലം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കൊല്ലം മയ്യനാട് കൊന്നയില്‍ കിഴക്കതില്‍ വീട്ടില്‍ പ്രദീപിന്റെ മകന്‍ ദേവദത്തന്‍ (24) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.50 നായിരുന്നു സംഭവം. പൂയപ്പള്ളി ഭാഗത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന ദേവദത്തന്റെ ബൈക്കും എതിര്‍ദിശയില്‍ വന്ന സ്വകാര്യ ബസും വെളിയം പരുത്തിയറ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. പൂയപ്പള്ളി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

സൂപ്പര്‍ സ്മാർട്ട് ഓട്ടോ ഡ്രൈവർ! കേന്ദ്രമന്ത്രിയടക്കം ചിത്രം പങ്കുവെച്ച് പ്രശംസിച്ചു, ‘ഡിജിറ്റൽ ഇന്ത്യ മാജിക്’

ബെംഗളൂരു: ഓട്ടോ കൂലി വാങ്ങുന്നതിനായി ബംഗളൂരുവിലെ ഓട്ടോ ഡ്രൈവര്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് രീതിയെ പ്രശംസിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡ്രൈവർ യുപിഐ പേയ്‌മെന്‍റുകൾക്കായി ക്യുആർ കോഡ് സ്‌കാനറുള്ള ഒരു സ്മാർട്ട് വാച്ച് ധരിച്ചിരിക്കുന്നതിന്‍റെ ചിത്രമാണ് മന്ത്രി പങ്കുവെച്ചത്. യുപിഐ വന്നതോടെ പേയ്‌മെൻ്റുകൾ വളരെ എളുപ്പമായി എന്ന് കുറിച്ചാണ് മന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്. വിശ്വജീത്ത് എന്നയാളാണ് എക്സില്‍ ആദ്യം ഈ പോസ്റ്റ് പങ്കുവെച്ചത്.

ഓട്ടോ ഡ്രൈവറുടെ ആധുനിക സമീപനത്തെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറെ പ്രശംസിക്കുന്നുണ്ട്. ‘ഇത് പുതിയ ഇന്ത്യയുടെ ചിത്രമാണ്’ എന്നും ‘ജീവിതത്തിന്‍റെ ട്രെൻഡുകൾ ബെംഗളൂരു എങ്ങനെ തുടരുന്നു’വെന്ന് ചിത്രം കാണിക്കുന്നുവെന്നും പലരും അഭിപ്രായപ്പെട്ടു. ഇതാണ് ഡിജിറ്റൽ ഇന്ത്യയുടെ മാജിക് എന്നും ഒരാൾ അഭിപ്രായപ്പെട്ടു.

നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 2016ൽ ആരംഭിച്ച യുപിഐ, പേയ്‌മെന്‍റുകളില്‍ പുതിയ വിപ്ലവമാണ് സൃഷ്ടിച്ചത്. ഈ സാങ്കേതികവിദ്യ, അതിൻ്റെ അനായാസതയ്‌ക്കായി വ്യാപകമായി സ്വീകരിച്ചു, ഒരു ഓട്ടോ യാത്രയ്‌ക്ക് പണം നൽകുന്നത് പോലെ ദൈനംദിന ഇടപാടുകൾ പോലും ആക്കിയിട്ടുണ്ട്.

എആർഎമ്മിനെ തൂക്കി കിഷ്‍കിന്ധാ കാണ്ഡം, അതും ബഹുദൂരം മുന്നിൽ, ഞെട്ടിച്ച് ആസിഫ് അലി

മലയാളത്തില്‍ അടുത്തിടെ ഒരു സര്‍പ്രൈസ് ചിത്രമായി കിഷ്‍കിന്ധാ കാണ്ഡം മാറിയെന്നാണ് റിപ്പോര്‍ട്ട്. ഓണത്തിന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം കളക്ഷനില്‍ വൻ മുന്നേറ്റമുണ്ടാക്കുന്നു. അജയന്റെ രണ്ടാം മോഷണമായിരുന്നു ഓണത്തിന് ആദ്യം മുന്നിട്ട് നിന്നത്. എന്നാല്‍ കിഷ്‍കിന്ധാ കാണ്ഡം സിനിമ തിയറ്ററില്‍ കണ്ടവര്‍ മികച്ച അഭിപ്രായം രേഖപ്പെടുത്തിയതോടെ എആര്‍എമ്മിന്റെ ടിക്കറ്റ് വില്‍പന പിന്നിലായിരിക്കുകയാണ്.

ടിക്കറ്റ് വില്‍പന ബുക്ക് മൈ ഷോയില്‍ ഇന്ത്യയില്‍ ഒന്നാമത് ആസിഫ് അലി ചിത്രം കിഷ്‍കിന്ധാ കാണ്ഡമാണ്. ശനിയാഴ്‍ചത്തെ 24 മണിക്കൂറിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലാണ് ആസിഫ് അലി നായകനായ ചിത്രം മുന്നിലെത്തിയത്. 1.34 ലക്ഷമാണ് കിഷ്‍കിന്ധാ കാണ്ഡത്തിന്റെ ടിക്കറ്റ് വിറ്റിരിക്കുന്നത്. എആര്‍എമ്മിന്റേതാകട്ടെ 24 മണിക്കൂറില്‍ 96000 ടിക്കറ്റുകളാണ് വിറ്റത്.

സ്‍ത്രീ 2വിന്റേതായി വിറ്റത് 74000 ടിക്കറ്റുകളും തുമ്പാഡിന്റെ 71000 എണ്ണവും വിജയ്‍യുടെ ദ ഗോട്ടിന്റെ എല്ലാ പതിപ്പിന്റേതുമായി 69000 ടിക്കറ്റുകളുമാണ് അഡ്വാൻസായി വിറ്റത്. ഇന്ത്യയില്‍ നിന്ന് മാത്രം 21.9 കോടി കിഷ്‍കിന്ധാ കാണ്ഡം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും കിഷ്‍കിന്ധാ കാണ്ഡം 50 കോടി ആഗോളതലത്തില്‍ അധികം വൈകാതെ നേടുമെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍. അജയന്റെ രണ്ടാം മോഷണം 50 കോടി ക്ലബില്‍ നേരത്തെ ഇടം നേടിയിരുന്നു.

അജയന്റെ രണ്ടാം മോഷണം സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് ജിതിൻ ലാല്‍ ആണ്. സുരഭി ലക്ഷ്‍മി, രോഹിണി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, രാജേന്ദ്രൻ എന്നിവര്‍ മറ്റ് വേഷങ്ങളിലുമുണ്ട്. ജോമോൻ ടി ജോണാണ് ടൊവിനോ ചിത്രത്തിന്റെ ഛായാഗ്രാഹണം. ധിബു നിനാൻ തോമസ് സംഗീതവും തിരക്കഥ എഴുതിയിരിക്കുന്നത് സുജിത്ത് നമ്പ്യാരും ആണ്.

വിറ്റാമിൻ ബി 12ന്‍റെ കുറവുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

നാവില്‍ ചുവപ്പ് നിറവും വായില്‍ അള്‍സറും ഉണ്ടാകുന്നത് പലപ്പോഴും വിറ്റാമിന്‍ ബി 12 -ന്റെ കുറവു കൊണ്ടാകാം.
ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും വിറ്റാമിന്‍ ബി12 പ്രധാനമാണ്. വിറ്റാമിൻ ബി 12ന്‍റെ കുറവ് മൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.

കൈകാലുകളില്‍ മരവിപ്പ്, കാഴ്ച പ്രശ്‌നങ്ങള്‍, മറവി, വിഷാദം, വായ്പ്പുണ്ണ്, വായില്‍ എരിച്ചില്‍, വിളറിയ ചര്‍മ്മം, ക്ഷീണം, തളര്‍ച്ച, തലവേദന, മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ, ഓസ്റ്റിയോപൊറോസിസ്, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയവയെല്ലാം ചിലപ്പോള്‍ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം.

വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

  1. മുട്ട

മുട്ടയില്‍ വിറ്റാമിന്‍ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്താം.

  1. മത്സ്യം, ബീഫ്, ചിക്കന്‍

ചൂര, മത്തി പോലെയുള്ള മത്സ്യങ്ങള്‍, ബീഫ്, ചിക്കന്‍ തുടങ്ങിയവയിലും വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്.

  1. പാലുല്‍പന്നങ്ങള്‍

പാല്‍, യോഗര്‍ട്ട്, ചീസ് പോലെയുള്ള പാലുൽപന്നങ്ങളില്‍ നിന്നും വിറ്റാമിന്‍ ബി12 ലഭിക്കും.

  1. സോയ മിൽക്ക്

സോയ മിൽക്ക് ഡയറ്റില്‍‌ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും.

  1. അവക്കാഡോ

അവക്കാഡോയിലും വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്.