Home Blog Page 2160

തിരച്ചിൽ ഫലം കണ്ടു; അർജുൻ്റെ ലോറി കിട്ടി, ഒപ്പം അർജുനും

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനില്‍ അർജുൻ്റെ മൃതദേഹവും ഉണ്ട്. കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം അർജുനയും പുഴയില്‍ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്.

മൂന്നാംഘട്ടത്തിലുള്ള തിരച്ചിലില്‍ ഡ്രഡ്ജിങ് നടത്തിയാണ് ലോറി പുഴയില്‍ നിന്ന് കണ്ടെടുത്തത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോറിയുടെ കാബിനിലുണ്ടായിരുന്ന മൃതദേഹഭാഗം അധികൃതര്‍ പുറത്തെടുത്തിട്ടുണ്ട്. ലോറി കരയിലേക്കെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ അടയാളപ്പെടുത്തിയ മേഖലയിലാണ് ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ഇന്ന് നടത്തിയിരുന്നത്. ഐബോഡ് പരിശോധനയില്‍ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് തിട്ടപ്പെടുത്തിയ ഭാഗമാണിത്. നാവികസേനയുടെ സംഘമടക്കമാണ് ദൗത്യത്തിനുണ്ടായിരുന്നത്. പ്രതികൂലമായ കാവസ്ഥയില്‍കൂടിയായിരുന്നു തിരച്ചില്‍. സിപി 2 മേഖലയില്‍നിന്നാണ് അര്‍ജുന്റെ ലോറി കണ്ടെടുത്തതെന്നാണ് വിവരം.

ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു മണ്ണിടിച്ചിലുണ്ടായി അർജുന്‍റെ ലോറി അപകടത്തില്‍പ്പെട്ടത്. ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയില്‍നിന്ന് അക്കേഷ്യ മരത്തടി കയറ്റി എടവണ്ണയിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് അര്‍ജുന്‍ അപകടത്തിലാകുന്നത്.

ഇടവേള ബാബു അറസ്റ്റില്‍

കൊച്ചി. ലൈംഗികാതിക്രമക്കേസില്‍ ഇടവേള ബാബുഅറസ്റ്റില്‍. നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍. മൂന്ന് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്ത ശേഷമാണ് പ്രത്യേക അന്വേഷണ സംഘം ഇടവേള ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ജാമ്യത്തില്‍ വിട്ടയക്കും.

അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നതുമടക്കം രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരേ ഉള്ളത്. ഈ പരാതികളിന്മേല്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനും കോഴിക്കോട് നടക്കാവ് പോലീസുമാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. കേസിന്റെ ഭാഗമായാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. കേസില്‍ നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ഇടവേള ബാബുവിന് ജാമ്യം അനുവദിച്ചത്.

എം മുകേഷ് എംഎല്‍എയുടെ രാജി പരോക്ഷമായി ആവശ്യപ്പെട്ട് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി

തിരുവനന്തപുരം.പീഡനക്കേസില്‍ പ്രതിയായ എം മുകേഷ് എംഎല്‍എയുടെ രാജി പരോക്ഷമായി ആവശ്യപ്പെട്ട് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. ഇക്കാര്യത്തില്‍ ധാര്‍മികബോധം വെച്ച് മുകേഷ് സ്വയം തീരുമാനമെടുക്കണം, തെറ്റ് ചെയ്‌തോ ഇല്ലയോ എന്നത് മുകേഷിന് മാത്രം അറിയുന്ന കാര്യമാണ്, രാജിവയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് എം മുകേഷിന്റെ ഔചിത്യമാണെന്നും പി കെ ശ്രീമതി പറഞ്ഞു

പീഡന കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ മുകേഷ് എംഎല്‍എയെ പിന്തുണയ്ക്കാതെയായിരുന്നു പി കെ ശ്രീമതിയുടെ പ്രതികരണം. എംഎല്‍എ സ്ഥാനം രാജിവെക്കണോയെന്ന് തീരുമാനിക്കേണ്ടത് മുകേഷ് ആണ്. ഔചിത്യപൂര്‍വ്വം തീരുമാനം എടുക്കേണ്ടത് അവനവന്‍ ആണെന്നും പി.കെ. ശ്രീമതി പറഞ്ഞു.

ധാര്‍മികത ഉണ്ടെങ്കില്‍ എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മുകേഷിന്റെ കാര്യത്തില്‍ രാജിവേണ്ടെന്ന സിപി.ഐഎം മുന്‍ നിലപാടിന് പിന്നാലെയാണ് പരോക്ഷ വിമര്‍ശനം ഇന്ന് പി.കെ. ശ്രീമതിയില്‍ നിന്നുണ്ടായത്. ബൃന്ദാ കാരാട്ടും ആനി രാജയും എം.എല്‍.എ സ്ഥാനം മുകേഷ് രാജിവയ്ക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതോടെ മുകേഷിനെ സംരക്ഷിക്കണമോ എന്ന കാര്യത്തില്‍ നിര്‍ണായകമാവുക ഇന്നത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാട്

ജോലി സമ്മർദ്ദത്തെ തുടർന്ന് മലയാളി യുവതി മരിച്ച സംഭവത്തിൽ ഈവൈ കമ്പനിക്കെതിരെ നടപടി തുടങ്ങി തൊഴിൽ വകുപ്പ്

കൊച്ചി. ജോലി സമ്മർദ്ദത്തെ തുടർന്ന് മലയാളി യുവതി മരിച്ച സംഭവത്തിൽ ഈവൈ കമ്പനിക്കെതിരെ നടപടി തുടങ്ങി തൊഴിൽ വകുപ്പ്. അനുമതികളില്ലാതെയാണ് പൂനെയിലെ കമ്പനിയുടെ ഓഫീസ് 17 വർഷം പ്രവർത്തിച്ചതെന്ന് തൊഴിൽ വകുപ്പ് പരിശോധനയിൽ കണ്ടെത്തി. ഏഴ് ദിവസത്തിനകം വിശദീകരണം നൽകാൻ കമ്പനിക്ക് നോട്ടീസും നൽകി.

ഇന്നലെയാണ് മഹാരാഷ്ട്രയിലെ അഡീഷണൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ഇവൈ കമ്പനിയുടെ പൂനെയിലെ ഓഫീസിൽ പരിശോധന നടന്നത് . 2007ലാണ് പൂനെയിലെ ഓഫീസ് തുടങ്ങിയത്. എന്നാൽ ഈ വർഷം ഫെബ്രുവരിയിൽ മാത്രമാണ് തൊഴിൽ വകുപ്പിനെ അനുമതികൾക്കായി സമീപിക്കുന്നത്. 17 വർഷം പ്രവർത്തിച്ചതിന് ശേഷം മാത്രം നൽകിയ അപേക്ഷയെ വകുപ്പ് നിരസിക്കുകയും ചെയ്തു. എന്നിട്ടും തൊഴിൽ വകുപ്പ് തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല. അന്നാ സെബാസ്റ്റ്യന്ർറെ മരണത്തിന് പിന്നാലെ സമ്മർദ്ദ കടുത്തതോടെയാണ് തൊഴിൽ വകുപ്പ് പരിശോധന നടത്തിയതും നോട്ടീസ് നൽകിയതും. ഷോപ്സ് ആന്ർറെ എസ്റ്റാബ്ലിഷ്മെന്ർറ ആക്ടിന്ർറെ പരിധിയിയിൽ ജീവനക്കാരുടെ പരമാവധി തൊഴിൽ സമയം ദിവസം 9 മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമായി നിശ്ചയിച്ചിട്ടുണ്ട്. ഇത് കമ്പനിയിൽ നടപ്പായിരുന്നോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. ജീവനക്കാരുടെ മരണവുമായി ബന്ധപ്പെട്ട നിയമനടപടികളോട് സഹകരിക്കാത്തത് ആറ് മാസം തടവോ അഞ്ച് ലക്ഷം രൂപ തടവോ രണ്ടും ഒരുമിച്ചോ കിട്ടാവുന്ന കുറ്റമാണ്. നോട്ടീസിന് കമ്പനി നൽകുന്ന മറുപടി അറിഞ്ഞ ശേഷമാവും തുടർ നടപടി.

സിദ്ധാര്‍ത്ഥന്റെ മരണത്തിലെ കുറ്റാരോപിതരായവരെ സര്‍വീസില്‍ തിരിച്ചെടുത്തു, ഭരണാധികാരികളില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് മാതാവ് ഷീബ

തിരുവനന്തപുരം.പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിലെ കുറ്റാരോപിതരായവരെ സര്‍വീസില്‍ തിരിച്ചെടുത്തതോടെ ഭരണാധികാരികളില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് മാതാവ് ഷീബ. കൊലാപാതകത്തിന് കൂട്ടുനിന്നവരെയാണ് തിരിച്ചെടുത്തത്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മാതാവ് പറഞ്ഞു

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന വി.സി, ഡീന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ എന്നിവരെ തിരിച്ചെടുത്ത നടപടിക്കെതിരെയാണ് കുടുംബം രംഗത്ത് വന്നത്. വിദ്യാര്‍ത്ഥികളെക്കാള്‍ വലിയ കുറ്റമാണ് കൊലപാതകത്തിന് കൂട്ടുനിന്നവര്‍ ചെയ്തതെന്നും മാതാവ് ഷീബ പറഞ്ഞു

ആരോപണ വിധേയരെ തിരിച്ചെടുത്തതില്‍ പ്രതിഷേധമുണ്ടെന്ന് രമേശ് ചെന്നിത്തല

ആറു മാസത്തെ സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് പാലക്കാട് തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്‌മെന്റിലേക്കാണ് ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും മാറ്റി നിയമിച്ചത്. യൂണിവേഴ്‌സിറ്റിയില്‍ ഇന്നലെ ചേര്‍ന്ന മാനേജ്‌മെന്റ് കൗണ്‍സില്‍ യോഗത്തിലായിരുന്നു തീരുമാനം

ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച , എം ആര്‍ അജിത്കുമാറിനെതിരെ അന്വേഷണം

തിരുവനന്തപുരം. ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ അന്വേഷണം. പൊലീസ് മേധാവിയും ആര്‍എസ്എസ് നേതാക്കളുമായി നടന്ന ചര്‍ച്ച എതായിരുന്നു, മുഖ്യമന്ത്രിക്കുവേണ്ടിയാണോ അജിത്കുമാര്‍ നേതാക്കളെ കണ്ടത് എന്നിങ്ങനെ നിരവധി ആക്ഷേപങ്ങള്‍ ഉയരുമ്പോഴാണ് അന്വേ,ണമാണ്. അന്വേഷണം സംബന്ധിച്ച് പരമാവധി പിടിച്ചുനിന്നശേഷമാണ് ഇന്ന് ഉത്തരവിറങ്ങിയത്.

കോതപുരം, മാച്ചംമുറ്റത്തു തറയിൽ റോണി റോയ് നിര്യാതയായി

പടിഞ്ഞാറെ കല്ലട. കോതപുരം, മാച്ചംമുറ്റത്തു തറയിൽ, റോയ് ഡാനിയേലിന്‍റെ മകൾ റോണി റോയ്(24) നിര്യാതയായി

സംസ്ക്കാരകർമ്മങ്ങൾ പിന്നീട് നടത്തപ്പെടുന്നതാണ്

സിദ്ദിഖിനെതിരെ തടസഹർജി നൽകാൻ സംസ്ഥാനത്തിന്റെയും തീരുമാനം

പീഡന കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. അതിജീവിത സുപ്രീം കോടതിയിൽ തടസഹർജി നൽകിയിട്ടുണ്ട്. സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ തടസഹർജി നൽകാനാണ് സംസ്ഥാനത്തിന്റെയും തീരുമാനം. സിദ്ദിഖിനെതിരെയുള്ള നിലപാട് സർക്കാർ കർശനമാക്കിയിരിക്കുകയാണ്. സിദ്ദിഖിനെ ഇനിയും അന്വേഷണ സംഘത്തിന് പിടികൂടാൻ സാധിച്ചിട്ടില്ല. ഹോട്ടലുകളിലടക്കം അർധരാത്രിയും പരിശോധന തുടരുകയായിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ മുന്നേറ്റം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ മുന്നേറ്റം. കഴിഞ്ഞ ദിവസം ആദ്യമായി 56,000 തൊട്ട സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 480 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,480 രൂപയായി. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 7060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000ലധികം രൂപയാണ് വര്‍ധിച്ചത്.

കടപ്പ മീനത്തതിൽ വീട്ടിൽ പി അരവിന്ദാക്ഷൻ പിള്ള നിര്യാതനായി

മൈനാഗപ്പള്ളി . കടപ്പ മീനത്തതിൽ വീട്ടിൽ പി അരവിന്ദാക്ഷൻ പിള്ള (65)നിര്യാതനായി.സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ ലേണേഴ്സ് അധ്യാപകനായിരുന്നു. സംസ്കാര ചടങ്ങുകൾ പിന്നീട്