27.8 C
Kollam
Saturday 27th December, 2025 | 02:28:38 PM
Home Blog Page 2152

ലോക പേ വിഷബാധ ദിനാചരണം നാളെ; പേ വിഷ ബാധ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊല്ലം: പേ വിഷബാധയുണ്ടാകാനുള്ള സാഹചര്യങ്ങള്‍ മനസിലാക്കി പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു.എം. എസ് പറഞ്ഞു. ലോക പേ വിഷബാധ ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് ജില്ലാതല പരിപാടി നടത്തും. പേ വിഷബാധയുടെ കാരണങ്ങളും രോഗത്തിന്റെ ഗുരുതരാവസ്ഥയും ചികിത്സയും സംബന്ധിച്ച ബോധം ഉണ്ടായാലേ പ്രതിരോധം സാധ്യമാകുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് വിളക്കുടി ഗവ. എല്‍പിഎസില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി എ. നിര്‍വഹിക്കും.
വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കെ ആര്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു എം.എസ്. മുഖ്യപ്രഭാഷണം നടത്തും. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

പേ വിഷ ബാധ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക:
ണുബാധയുള്ള മൃഗങ്ങളുടെ ഉമിനീരില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് എത്തുക. പ്രതിരോധമാണ് പേ വിഷബാധയ്ക്കെതിരേയുള്ള ഫലപ്രദമായ പരിഹാര മാര്‍ഗം. മൃഗങ്ങളുടെ കടി, മാന്തല്‍, പോറല്‍ എന്നിവയുണ്ടായാല്‍ ഏല്‍ക്കുന്ന ഭാഗം 15 മിനിറ്റ് എങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. രക്തം പൊടിഞ്ഞ മുറിവുകള്‍, മുറിവുള്ള തൊലിപ്പുറത്ത് നക്കല്‍, മൃഗങ്ങളുടെ കടി എന്നിവ ഉണ്ടായാല്‍ ആന്റി റാബിസ് ഇമ്മ്യൂണോ ഗ്ലോബുലിന്‍ കൂടി എടുക്കണം. ഇത് എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും തിരഞ്ഞെടുത്ത ജില്ല, ജനറല്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.
മൃഗങ്ങളുമായി നിരന്തരം ഇടപെടുന്ന വ്യക്തിയാണെങ്കില്‍ മുന്‍കൂട്ടി വാക്സിന്‍ എടുക്കണം. കുട്ടികള്‍ മൃഗങ്ങളോട് കളിക്കുമ്പോഴും അവരെ ഓമനിക്കുമ്പോഴും ശ്രദ്ധ പുലര്‍ത്താന്‍ അവരെ ശീലിപ്പിക്കണം. കടിയോ മാന്തോ കിട്ടിയാല്‍ മാതാപിതാക്കളെ യഥാസമയം അറിയിക്കാനും നിര്‍ദ്ദേശിക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് യഥാസമയം കുത്തിവെപ്പ് എടുക്കുകയും മൃഗങ്ങളെ സംരക്ഷിക്കുകയും ചെയ്യണം.
മൃഗങ്ങളെ ഭയപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് പരിഹാരമല്ല. വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കണം. പേ വിഷബാധയ്ക്കെതിരേയുള്ള വാക്സിന്‍ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ജില്ലാ, ജനറല്‍ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ലഭിക്കും.

ശനിയാഴ്ച പ്രവൃത്തി ദിവസം; സംസ്ഥാന വ്യാപകമായി ശനിയാഴ്ച കെ എസ് യു ഐറ്റിഐകളിൽ പഠിപ്പുമുടക്കും

തിരുവനന്തപുരം: കേരളത്തിലെ ഐ റ്റി ഐ സ്ഥാപനങ്ങളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമായി തുടരുന്നതിൽ പ്രതിഷേധം ശക്തമാക്കി കെ എസ് യു. നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തിൽ വിദ്യാർത്ഥി വിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐ റ്റി ഐകളിൽ നാളെ ( 28-09-2024, ശനി) കെ എസ് യു പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

പ്രതിഷേധ പരിപാടികളുടെ ഭാഗമായി സെപ്റ്റംബർ 26 വ്യാഴാഴ്ച്ച ഐ.റ്റി.ഐകളിൽ വിദ്യാർത്ഥി സദസ്സുകളും കെ.എസ്.യു സംഘടിപ്പിച്ചിരുന്നു. ഇടതുപക്ഷ സംഘടനകളിലെ ആഭ്യന്തര കലഹം മൂലമാണ് ഐ.റ്റി.ഐകളിൽ ശനിയാഴ്ച പ്രവർത്തി ദിവസമായി തുടരുന്നതെന്നും, പഠനക്രമം അടിയന്തരമായി പുന:ക്രമീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ആവശ്യപ്പെട്ടു.

പ്രമേഹം മുതല്‍ വിളര്‍ച്ചയ്ക്ക് വരെ; അറിയാം മാതളം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതളം. വിറ്റാമിൻ സി, കെ, ബി, ഇ, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവ മാതളത്തില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും മാതളം കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്. അതുപോലെ തന്നെ വിളര്‍ച്ച തടയാനും ഇത് സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ മാതളം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്കും നല്ലതാണ്.

കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും മാതളം കഴിക്കാം. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

മാതളത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദഹന പ്രശ്‌നങ്ങൾക്കും മാതള നാരങ്ങാ ജ്യൂസ് മികച്ചതാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം മാതള നാരങ്ങാ വിത്തില്‍ 83 കലോറിയാണ് ഉള്ളത്. മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞ് വിവാഹമോചനം ആവശ്യപ്പെട്ടു; ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച് ഭർത്താവ്

മുംബൈ: ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. മറ്റൊരു സ്ത്രീയുമായുള്ള ഭർത്താവിന്‍റെ ബന്ധത്തിന്‍റെ പേരിൽ 27കാരി വിവാഹ മോചനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആസിഡ് ഒഴിച്ചത്. മഹാരാഷ്ട്രയിലെ മലാഡിലാണ് സംഭവം.

27 കാരിയായ യുവതി മലാഡിലെ അമ്മയുടെ വസതിയിലായിരുന്നു. 34കാരനായ പ്രതി കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെത്തി യുവതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രണയിച്ച് വിവാഹം കഴിച്ചവരാണ് യുവതീയുവാക്കൾ. ഭർത്താവിന്‍റെ വിവാഹേതര ബന്ധം അറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി അമ്മയ്‌ക്കൊപ്പമാണ് യുവതിയുടെ താമസം. യുവാവ് തൊഴിൽ രഹിതനായിരുന്നു. മയക്കുമരുന്നിന് അടിമയാണെന്നും യുവതി കണ്ടെത്തി. തുടർന്ന് വിവാഹ മോചനം ആവശ്യപ്പെടുകയും ചെയ്തു. യുവാവിനെതിരെ ഭാരതീയ ന്യായ് സംഹിത സെക്ഷൻ 124(2), 311, 333, 352 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

മൃതദേഹം അർജുന്റേത്‌ തന്നെ; ഡിഎൻഎ ഫലം പോസിറ്റീവ്‌

ബം​ഗളുരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ഡിഎൻഎ സ്ഥിരീകരിച്ചു. അർജുന്റെ മൃതദേഹം കോഴിക്കോട്ട്‌ എത്തിക്കും. ഉടൻ ബന്ധുക്കൾക്ക് കൈമാറും.

അർജുന്റെ സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാംപിൾ ശേഖരിച്ചിട്ടുണ്ടായിരുന്നു. രണ്ട് ഡിഎൻഎയും പരിശോധിച്ച്‌ ഒത്തു പോകുന്നോയെന്ന്‌ നോക്കി. അർജുന്റെ തുടയെല്ലും നെഞ്ചിന്റെ ഭാഗത്തുള്ള വാരിയെല്ലിന്റെ ഒരു ഭാഗവുമാണ്‌ പരിശോധനയ്ക്ക് അയച്ചിരുന്നത്‌. കർണാടക പൊലീസിന്റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കണ്ണാടിക്കലേക്ക് കൊണ്ടുവരിക.

സെപ്തംബർ 25ന് ​ഗം​ഗാവലിപുഴയിൽ നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറിയും ലോറിയുടെ ക്യാബിനിൽ മൃതദേഹവും കണ്ടെത്തിയത്. ഉടമ മനാഫ് ലോറി തിരിച്ചറിഞ്ഞിരുന്നു. കനത്ത മഴയെ തുടര്‍ന്ന് ജൂലൈ 16ന് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതാകുന്നത്.

നവദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിച്ചു; യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി,ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന നവ വധുവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറുകയായിരുന്നു. കൊല്ലം കൊട്ടറ സ്വദേശി കൃപ മുകുന്ദൻ ആണ് മരിച്ചത്. ഭർത്താവ് അഖിൽ ജിത്തിനും അപകടത്തിൽ പരിക്കേറ്റു. തിരുവനന്തപുരത്ത് ജോലി സംബന്ധമായ ആവശ്യത്തിന് പോയി മടങ്ങുകയായിരുന്നു കൃപയും ഭർത്താവ് അഖിൽ ജിത്തും.

ആറ്റിങ്ങൽ മാമം ദേശീയ പാതയിൽ വച്ച് ഇരുവരും സഞ്ചരിച്ച സ്കൂട്ടറിന്‍റെ പിന്നിൽ കണ്ടയ്നെ‌ർ ലോറി ഇടിക്കുകയായിരുന്നു. തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ തലയിലൂടെ കണ്ടെയ്നർ കയറി ഇറങ്ങി. ഗുരുതര പരിക്കേറ്റ കൃപ തൽക്ഷണം മരിച്ചു. ഭർത്താവ് അഖിൽജിത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര ബാർ കൗൺസിലിലെ അഭിഭാഷകയാണ് കൃപ. ആഗസ്റ്റ് 21 ന് ആയിരുന്നു ഇവരുടെ വിവാഹം. .

ഇനി തൊട്ട് നിനക്ക് അപ്പയില്ല, മകളോട് തർക്കിക്കുന്ന അച്ഛൻ ആണല്ല: ബാല

ഗുരുതര ആരോപണങ്ങളുന്നയിച്ച മകളുടെ വിഡിയോയ്ക്കു പിന്നാലെ പ്രതികരണവുമായി നടൻ ബാല. മകളോട് തർക്കിക്കാനില്ലെന്നും തോറ്റുകൊടുക്കുകയാണെന്നും ബാല സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയിലൂടെ പറഞ്ഞു. മൈഫാദർ എന്ന് പറഞ്ഞതിന് മകളോട് നന്ദി പറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്. അനുഭവിച്ചതിൽ വച്ച് ഏറ്റവും വലിയ വേദനയാണിതെന്നാന്നും ബാല പറയുന്നു.

‘‘പാപ്പു സംസാരിച്ച വിഡിയോ ഞാൻ കണ്ടിരുന്നു. ആദ്യമായി ഒരു പോസിറ്റീവ് കാര്യം പറയാം. ‘മൈ ഫാദർ’ എന്ന് പറഞ്ഞു, അതിന് താങ്ക് യു. നിന്നോട് തർക്കിക്കാൻ അപ്പയില്ല. മകളോട് തർക്കിക്കുകയാണെങ്കിൽ ഒരു അപ്പൻ ആണേയല്ല. പിന്നെ പാപ്പു ചില കാര്യങ്ങൾ പറഞ്ഞു. എന്നെ വിട്ട് പാപ്പു രണ്ടര മൂന്ന് വയസ്സിലാണ് പോയത്. മൂന്ന് വയസ്സ് ആകുമ്പോൾ എന്നെ വിട്ട് നീ അകന്ന് പോയി എന്നൊക്കെ. ഗ്ലാസ് എടുത്ത് അടിച്ചു എന്നൊക്കെ പറയുന്നതും കേട്ടു.

ഞാനിത് തകർക്കിക്കാൻ അല്ല പറയുന്നത്. അഞ്ച് ദിവസം വീട്ടിലിരുന്നു, ഭക്ഷണം കൊടുത്തില്ല എന്നൊക്കെ പറയുന്നു. പാപ്പു, തർക്കിച്ചാൽ ജയിക്കാൻ പറ്റും, പക്ഷേ ഇന്ന് ഞാൻ തോറ്റ് കൊടുക്കുകയാണ്. നീ ജയിക്കണം. വാക്ക് വാക്കായിരിക്കും പാപ്പു. നിന്റെ വിഡിയോ മുഴുവൻ ഞാൻ കണ്ടു. നിന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഇനി നിന്നോടും നിന്റെ കുടുംബത്തോടും ബന്ധപ്പെടല്ലേ എന്ന് പറഞ്ഞു. ഞാനും നിന്റെ കുടുംബം ആണെന്നാണ് വിചാരിച്ചത്.

ഞാൻ അന്യനായി പോയി നിനക്ക്. പക്ഷേ ഒരു വാക്ക് മാത്രം ഞാൻ ഇന്ന് പറയാം. ഇനി തൊട്ട് ഞാൻ വരില്ല. ഞാൻ ഹോസ്‌പിറ്റലിൽ മരിക്കാൻ കിടന്നപ്പോൾ നീ വന്നത് കൊണ്ടാണ് ഞാൻ തിരിച്ചു വന്നതെന്ന് ഞാൻ കരുതിയിരുന്നു. പക്ഷേ നിർബന്ധത്തിന്റെ പേരിലാണ് നീ വന്നതെന്ന് പറഞ്ഞു. അത് അന്ന് തന്നെ എന്റെടുത്ത് മുഖത്ത് നോക്കി പറഞ്ഞിരുന്നെങ്കിൽ ഈ അച്ഛൻ ഇപ്പൊ നിന്റെയടുത്ത് സംസാരിക്കാൻ ഉണ്ടാവില്ലായിരുന്നു.

നീ കാരണമാണ് പപ്പ ഇന്ന് ഇവിടെ ഇരിക്കുന്നത്. എന്റെ മകൾക്ക് എല്ലാ ഐശ്വര്യവും ഉണ്ടാവും. നന്നായി പഠിക്കണം നീ. നന്നായി വളരണം. നിന്നോട് മത്സരിച്ചു ജയിക്കാൻ ഒരിക്കലും എനിക്ക് പറ്റില്ല. നീ എന്റെ ദൈവമാടാ കണ്ണാ.. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ.’’–ബാലയുടെ വാക്കുകൾ.

വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും മുന്‍ ഭാര്യ ഗായിക അമൃത സുരേഷ് തയാറാകുന്നില്ലെന്നും തന്റെ മകളെ തന്നില്‍ നിന്നും അകറ്റുകയാണെന്നും പലപ്പോഴായി ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഈയിടെ അഭിമുഖത്തിലും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബാലയുടെയും അമൃതയുടെയും മകളായ അവന്തിക വിശദീകരണവുമായി എത്തുന്നത്.മദ്യപിച്ച് വിട്ടിലെത്തുന്ന അച്ഛൻ തന്നെയും അമ്മയെയും ഉപദ്രവിക്കാറുണ്ടെന്നും ഒരിക്കൽ ചില്ല് കുപ്പി തനിക്കുനേരെ എറിയാൻ ശ്രമിച്ചെന്നുമായിരുന്നു ബാലയുടെ മകൾ വിഡിയോയിൽ പറഞ്ഞത്.

‘‘അച്ഛൻ അമ്മയെ നന്നായി ഉപദ്രവിച്ചിട്ടുണ്ട്. എന്നെയും അമ്മയെയും മാനസികമായി ഉപദ്രവിച്ചിട്ടുണ്ട്. ഞാൻ കുഞ്ഞായിരിക്കുമ്പോൾ മദ്യപിച്ച് വന്ന് ഒരു ചില്ല് കുപ്പി എൻറെ മുഖത്തേക്ക് എറിയാൻ ശ്രമിച്ചു. അത് എന്റെ തലയിൽ തട്ടുമായിരുന്നു. അമ്മ കൈവെച്ച് തടഞ്ഞത് കൊണ്ടാണ് എനിക്കൊന്നും സംഭവിക്കാതിരുന്നത്.

എന്റെ അമ്മ എന്നെ വളരെ നന്നായി നോക്കുന്നുണ്ട്. ഒറ്റക്കാര്യത്തിന് പോലും തല്ലിയിട്ടില്ല. അച്ഛന്‍ അമ്മയെ ഭയങ്കരമായി ദ്രോഹിച്ചിട്ടുണ്ട്. അദ്ദേഹം പല അഭിമുഖത്തിലും പറയുന്നുണ്ട് എന്നെ ഇഷ്ടമാണ്, എന്നെ ഭയങ്കര മിസ് ചെയ്തു, എനിക്ക് ഗിഫ്‌റ്റൊക്കെ അയക്കാറുണ്ടെന്നൊക്കെ. ഇതൊന്നും ശരിയല്ല. എന്റെ അച്ഛനെ സ്‌നേഹിക്കാന്‍ എനിക്കൊരു കാരണം പോലുമില്ല. അത്രയും എന്നേയും എന്റെ കുടുംബത്തേയും മാനസികമായും ശാരീരികമായും ദ്രോഹിച്ചിട്ടുണ്ട്. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അദ്ദേഹം കുടിച്ച് വന്നിട്ട് അമ്മയെ ഉപദ്രവിക്കുമായിരുന്നു. എനിക്ക് എന്ത് ചെയ്യാന്‍ പറ്റും ഞാന്‍ കുഞ്ഞല്ലേ.

ഒരു തവണ കോടതിയില്‍ നിന്ന് എന്നെ വലിച്ചിഴച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒരു മുറിയില്‍ പൂട്ടിയിട്ട് എനിക്ക് ഭക്ഷണം പോലും തന്നിട്ടില്ല. എന്റെ അമ്മയെ വിളിക്കാന്‍ പോലും സമ്മതിച്ചില്ല. ഇങ്ങനെയുള്ള ആളുകളെ വിശ്വസിക്കരുത്. അദ്ദേഹം പറയുന്നത് പച്ചക്കളളമാണ്.’’–ബാലയുടെ മകളുടെ വാക്കുകൾ.

ഒരു മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് ബാലയും അമൃത സുരേഷും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. 2010ലായിരുന്നു വിവാഹം. 2012ല്‍ അവന്തിക ജനിച്ചു. 2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു താമസം ആരംഭിക്കുകയായിരുന്നു. 2019ൽ ഇവർ വിവാഹമോചിതരായി. അന്ന് ഏഴു വയസുള്ള ഏകമകളെ അമ്മയ്‌ക്കൊപ്പം വിടാനായിരുന്നു ഇവര്‍ തമ്മില്‍ ധാരണയായത്.

അമ്മ പറഞ്ഞിട്ടല്ല ഈ വിഡിയോ, അത്രയ്ക്ക് അച്ഛൻ ഉപദ്രവിച്ചു: ബാലയ്ക്കെതിരെ മകൾ

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകൾ. തൻറെ അമ്മക്കെതിരെ ബാല ഉയർത്തുന്ന ആരോപണങ്ങൾ വ്യാജമാണെന്നും തനിക്ക് അച്ഛനെ കാണാനോ സംസാരിക്കാനോ താൽപ്പര്യമില്ലെന്നും മകൾ വ്യക്തമാക്കി. മദ്യപിച്ച് വിട്ടിലെത്തുന്ന അച്ഛൻ തന്നെയും അമ്മയെയും ഉപദ്രവിക്കാറുണ്ടെന്നും ഒരിക്കൽ ചില്ല് കുപ്പി തനിക്കുനേരെ എറിയാൻ ശ്രമിച്ചെന്നും വെളിപ്പെടുത്തി. അമ്മ കൈവെച്ച് തടഞ്ഞത് കൊണ്ടാണ് തനിക്കൊന്നും സംഭവിക്കാതിരുന്നതെന്നും മകൾ. തൻറെ അമ്മക്കും കുടുംബത്തിനുമൊപ്പം താൻ സന്തോഷവതിയാണെന്നും കുട്ടി വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് പെൺകുട്ടി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

‘‘എൻറെ കുടുംബത്തെ മുഴുവൻ ബാധിക്കുന്ന ഒരു കാര്യത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കാൻ പോകുന്നത്. യഥാർത്ഥത്തിൽ എനിക്കിതിനെക്കുറിച്ച് സംസാരിക്കാൻ പോലും താൽപ്പര്യമില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു സെൻസിറ്റീവായ വിഷയമാണ്. പക്ഷേ എനിക്ക് മടുത്തു. എനിക്ക് എൻറെ അമ്മയും മുഴുവൻ കുടുംബവും ഇങ്ങനെ വിഷമിച്ചിരിക്കുന്നത് കണ്ട് എനിക്ക് മടുത്തു. എൻറെ കുടുംബം അങ്ങനെ തളർന്നിരിക്കുന്നത് കാണാൻ എനിക്ക് പറ്റില്ല. അത് കാണുമ്പോൾ എനിക്കും സങ്കടമാണ്. എന്നെയും ഇത് ബാധിക്കുന്നുണ്ട്. സ്കൂളിൽ പോകുമ്പോഴും യൂട്യൂബിൽ നോക്കുമ്പോഴും എന്നെയും എൻറെ അമ്മയേയും പറ്റി വ്യാജ ആരോപണങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. ഞാൻ സ്കൂളിൽ പോകുമ്പോൾ എൻറെ സുഹൃത്തുക്കൾ വരെ ചോദിക്കും അവര് പറയുന്നത് സത്യമാണോ ഇവര് പറയുന്നത് സത്യമാണോ എന്നൊക്കെ. എനിക്ക് അതിന് ഉത്തരം പറയാൻ പറ്റുന്നില്ല. സോഷ്യൽ മീഡിയയിൽ പലരും വ്യാജ വാർത്തകൾ നൽകുകയാണ്. എൻറെ അമ്മ മോശക്കാരിയാണെന്നൊക്കെയാണ് പറയുന്നത് അതൊന്നും സത്യമല്ല.

ശരിക്കും ഈ വിഷയം തുടങ്ങുന്നത് എൻറെ അച്ഛനിൽ നിന്നാണ്. അച്ഛൻ കുറേ അഭിമുഖങ്ങൾ നൽകുകയും വിഡിയോ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നെ ഭയങ്കര ഇഷ്ടമാണ്, എന്നെ കാണാത്തതിൽ വിഷമമുണ്ട്, എനിക്ക് സമ്മാനങ്ങൾ അയക്കാറുണ്ട് എന്നൊക്കെ പറഞ്ഞിട്ട്. അതിൽ ഒന്നുപോലും സത്യമല്ല. എൻറെ അച്ഛനെ സ്നേഹിക്കാൻ എനിക്ക് ഒരു കാരണം പോലുമില്ല. അത്രയും എന്നെയും എൻറെ അമ്മയെയും അമ്മാമ്മയെയും ആൻറിയെയും മാനസികമായും ശാരീരികമായും ദ്രോഹിച്ചിട്ടുണ്ട്.

ഞാൻ വളരെ കുഞ്ഞായിരിക്കുമ്പോൾ പോലും അച്ഛൻ മദ്യപിച്ച് വീട്ടിൽ വന്ന് അമ്മയെ തല്ലുമായിരുന്നു. അത് കാണുമ്പോൾ തന്നെ എനിക്ക് ഭയങ്കര വിഷമം ആകും. ഒരു കാരണവുമില്ലാതെയാണ് മദ്യപിച്ച് അമ്മയെ തല്ലിക്കൊണ്ടിരുന്നത്. ഞാൻ കുഞ്ഞല്ലേ എനിക്കൊന്നും ചെയ്യാൻ പറ്റില്ലല്ലോ. എൻറെ അമ്മയും കുടുംബവും എന്നെ നന്നായി നോക്കുന്നുണ്ട്. എന്നെ ഇതുവരെ തല്ലിയിട്ടില്ല. എപ്പോഴും എന്നെ സപ്പോർട്ട് ചെയ്യാറുണ്ട്. എന്നെ നന്നായി സ്നേഹിക്കുന്ന കുടുംബമാണ്.

അച്ഛൻ പല ഇൻർവ്യൂകളിലും അമ്മയെക്കുറിച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതൊക്കെ വ്യാജമാണ്. അച്ഛൻ അമ്മയെ നന്നായി ഉപദ്രവിച്ചിട്ടുണ്ട്. എന്നെയും അമ്മയെയും മാനസികമായി ഉപദ്രവിച്ചിട്ടുണ്ട്. ഞാൻ കുഞ്ഞായിരിക്കുമ്പോൾ മദ്യപിച്ച് വന്ന് ഒരു ചില്ല് കുപ്പി എൻറെ മുഖത്തേക്ക് എറിയാൻ ശ്രമിച്ചു. അപ്പോൾ അമ്മ ഇല്ലായിരുന്നെങ്കിൽ അത് എൻറെ തലയിൽ തട്ടുമായിരുന്നു. അമ്മ കൈവെച്ച് തടഞ്ഞത് കൊണ്ടാണ് എനിക്കൊന്നും സംഭവിക്കാതിരുന്നത്. അത്രയും ശാരീരികമായും മാനസികമായും എന്നെ ഉപദ്രവിച്ചിട്ടുണ്ട്.

ഒരു തവണ കോടതിയിൽ നിന്ന് എന്നെ ബലം പ്രയോഗിച്ച് ചെന്നൈയിൽ കൊണ്ടുപോയി. ഒരു മുറിയിൽ എന്നെ പൂട്ടിയിട്ടിട്ട് ഭക്ഷണം പോലും തന്നില്ല. അമ്മയെ വിളിക്കാൻ പോലും സമ്മതിച്ചില്ല. അങ്ങനെയുള്ളവരെയാണ് നിങ്ങൾ വിശ്വസിക്കുന്നത്. അച്ഛൻ പറയുന്നത് മുഴുവൻ നുണയാണ്. അടുത്തിടെ ഒരു ഇൻറർവ്യൂവിൽ അച്ഛൻ പറയുന്നുണ്ടായിരുന്നു എനിക്ക് അച്ഛനെ കാണാൻ അവകാശമില്ലേ എന്ന്. എനിക്ക് അച്ഛനെ അച്ഛൻറെ മുഖം കാണുകയോ സംസാരിക്കുകയോ വേണ്ട. എന്നെ ഇത്രയും ഇഷ്ടമാണെന്ന് പറയുന്ന ആൾ ഒരിക്കലെങ്കിലും എന്നെ വിളിച്ചിട്ടുണ്ടോ. അല്ലെങ്കിൽ ഒരു കത്തോ സമ്മാനമോ എന്തെങ്കിലും അയച്ചിട്ടുണ്ടോ. ഒന്നുമില്ല. ഒരു ഇൻറർവ്യൂവിൽ അച്ഛൻ പറയുന്നുണ്ടായിരുന്നു വയ്യാതിരുന്നപ്പോൾ ഞാൻ അവിടെപ്പോയി ലാപ്ടോപും കളിപ്പാട്ടങ്ങളും ആവശ്യപ്പെട്ടിരുന്നെന്ന്, ഞാൻ എന്തിനാണ് അതൊക്കെ ചോദിക്കുന്നത്. എനിക്ക് നിങ്ങളുടെ ഒരു സാധനവും വേണ്ട. ഞാൻ അവിടെ പോയത് തന്നെ അമ്മ പറഞ്ഞതുകൊണ്ടാണ്. പോകാൻ എനിക്ക് ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല. എൻറെ അമ്മയെയും എന്നെയും കുടുംബത്തേയും ഒന്ന് വെറുതെ വിടു. ഞാൻ കുടുംബത്തോടൊപ്പം സന്തോഷത്തോടെയാണ് കഴിയുന്നത്. എനിക്ക് നിങ്ങളുടെ സ്നേഹമോ സഹായമോ ഒന്നും വേണ്ട. അതൊരിക്കലും കാണിച്ചിട്ടുമില്ല. ഒന്ന് വെറുതെ വിട്ടാൽ മതി. ഇതിലും കൂടുതൽ എനിക്കൊന്നും പറയാനില്ല.

എന്റെ അമ്മ എന്നെക്കൊണ്ട് നിർബന്ധിപ്പിച്ചിട്ടാണ് ഇങ്ങനെയൊരു വിഡിയോ എടുപ്പിക്കുന്നതെന്ന് നിങ്ങൾ തോന്നുണ്ടാകും. എന്നാൽ എൻറെ അമ്മ ഇവിടെയില്ല. ഇങ്ങനെയാരു വിഡിയോ അമ്മ തന്നെ ഇടണമെന്ന് ഞാൻ അമ്മയോട് പറഞ്ഞതാണ്. എന്നാൽ അമ്മയ്ക്ക് എന്നെ കേസിലേക്കോ ഇങ്ങനെയൊരു വിഷയത്തിലേക്കോ വലിച്ചിടാൻ താൽപ്പര്യമില്ല. എനിക്ക് മടുത്തു. ഞാൻ എൻറെ ഹൃദയത്തിൽ നിന്നാണ് ഇത് പറയുന്നത്. എൻറെ അമ്മയും കുടുംബവും കഷ്ടപ്പെടുന്നത് കണ്ടിട്ടാണ് ഞാൻ ഇത് പറയുന്നത്. അച്ഛൻ ഇത്രയൊക്കെ ചെയ്തിട്ടും അമ്മാമ്മ പറയാറ് അച്ഛനെക്കുറിച്ച് മോശമായിട്ട് ഒന്നും വിചാരിക്കരുത്. അച്ഛന് വേണ്ടി എപ്പോഴും പ്രാർത്ഥിക്കണം എന്നൊക്കെയാണ്. അത്രയും നല്ല ആളുകളാണ് എൻറെ കുടുംബത്തിലുള്ളത്. ഈ വ്യാജ ആരോപണങ്ങൾ നിർത്തു. എനിക്ക് നിങ്ങളോട് സംസാരിക്കാൻ താൽപ്പര്യമില്ല.’’

‘അൻവറുമായുള്ള എല്ലാ ബന്ധവും സിപിഎം ഉപേക്ഷിക്കുന്നു; പിണറായിക്കെതിരായ നീക്കം രാഷ്ട്രീയ വേല’

ന്യൂഡൽഹി: സർക്കാരിനെതിരെ അൻവറിന് ആരോപണം ഉന്നയിക്കാമെന്നും എന്നാൽ ഇടത് എംഎൽഎയായി ഇരുന്ന് അങ്ങനെ പറയാൻ കഴിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. താൻ എൽഡിഎഫിൽ ഇല്ലെന്നും പിണറായി കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും പറയാം. പക്ഷേ, ഇടത് എംഎൽഎയായി ഇരുന്നുകൊണ്ട് അങ്ങനെ പറയാൻ കഴിയില്ല. പാർട്ടിക്ക് അൻവറിനെ പുറംതള്ളമെന്ന അഭിപ്രായം അന്നുമില്ല, ഇന്നുമില്ല. പി.വി.അൻവറുമായുള്ള എല്ലാ ബന്ധവും സിപിഎം ഉപേക്ഷിക്കുകയാണ്.

പിണറായി വിജയനാണോ പാർട്ടിയെന്ന ചോദ്യത്തിന്, പിണറായി വിജയൻ പാർട്ടിയല്ലെന്നും സിനീയറായ പാർട്ടി നേതാവാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ഒരു കേസും പിണറായിക്കെതിരെ ഇല്ല. കേസില്ലാതെ എങ്ങനെ അദ്ദേഹത്തെ അറസ്റ്റു ചെയ്യും. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിനായി ഡൽഹിയിൽ എത്തിയ എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിലൂടെയാണ് അൻവറിനെതിരെ ആഞ്ഞടിച്ചത്.

പിണറായിക്കെതിരെയുള്ള നീക്കമെല്ലാം രാഷ്ട്രീയ വേലയാണ്. അതിനെ രാഷ്ട്രീയമായി നേരിടേണ്ടതുണ്ട്. പിണറായിയെ അറസ്റ്റ് ചെയ്യണമെങ്കിൽ എഫ്ഐആർ വേണം. അങ്ങനെ എഫ്ഐആർ ഇല്ല. പിന്നെ എങ്ങനെ അറസ്റ്റു ചെയ്യുമെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു. അൻവറിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പറഞ്ഞിട്ടില്ല. അന്വേഷണം നടക്കുകയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

അൻവർ വലതുപക്ഷത്തിന്റെ കോടാലിയായി പ്രവർത്തിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെ പാർട്ടിയെയും സർക്കാരിനെയും തകർക്കുന്നതിനായി കഴിഞ്ഞ കുറേക്കാലമായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവർക്ക് അനുകൂലമായ വാർത്താമാധ്യമങ്ങളും പ്രചാരണം നടത്തിവരുകയാണ്. അവരുടെ വക്കാലത്ത് ഏറ്റുപിടിച്ച് പുറപ്പെട്ടിരിക്കുകയാണ് പി.വി.അൻവറെന്നും എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി.

എം.വി.ഗോവിന്ദന്റെ വാക്കുകൾ

അൻവർ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയായ സ്ഥിതിയാണുള്ളത്. അൻവറിന്റെ നിലപാടിനെതിരായി പാർട്ടിയെ സ്നേഹിക്കുന്ന ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണം. അൻവറിന്റെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും പരിശോധിച്ചാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സംവിധാനത്തെക്കുറിച്ച് അയാൾക്കു കാര്യമായ ധാരണയില്ലെന്നു വ്യക്തമാണ്. അൻവർ കോൺഗ്രസ് പ്രവർത്തന പാരമ്പര്യമുള്ള കുടുംബത്തിൽനിന്നു വന്നയാളാണ്. കെ.കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോഴാണ് അദ്ദേഹം കോൺഗ്രസ് വിട്ടത്. ഡിഐസി കോൺഗ്രസിൽ ചേർന്നപ്പോൾ അദ്ദേഹം തിരിച്ചുപോയില്ല. സാധാരണ പാർട്ടിക്കാരുടെ വികാരം ഉൾക്കൊണ്ടു പ്രവർത്തിക്കുമെന്നാണ് അൻവർ പറഞ്ഞത്. എന്നാൽ പ്രവർത്തനം അങ്ങനെയല്ലെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രം തെളിയിക്കുന്നു.

കോൺഗ്രസിനൊപ്പമായിരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു എംഎൽഎ പോലും ആകാനായിട്ടില്ല. വർഗ,ബഹുജന പ്രസ്ഥാനത്തിലോ അതിന്റെ ഭാരവാഹിയായോ ഇന്നുവരെ പ്രവർത്തിച്ചിട്ടില്ല. സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി അംഗം എന്ന നിലയിൽ മാത്രമാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയമായി ബന്ധമുള്ള പ്രധാനപ്പെട്ട വേദികളിലൊന്നും അദ്ദേഹം പ്രവർത്തിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പാർട്ടിയുടെ പ്രവർത്തനത്തെക്കുറിച്ചും സംഘടനാരീതികളെക്കുറിച്ചും അദ്ദേഹത്തിന് അറിവില്ല.

എല്ലാവരുടെയും പരാതികളും ആവലാതികളും പരിശോധിക്കുക എന്നത് പാർട്ടിയുടെ നയമാണ്. ജനങ്ങളുടെ പരാതികൾ പരിശോധിച്ച് പരിഹരിച്ചു മുന്നോട്ടുപോകുന്ന നയം തന്നെയാണ് സർക്കാരിന്റെയും. ഭരണതലത്തിലെ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞശേഷമാണ് അൻവർ പാർട്ടിയെ അറിയിച്ചത്. അത് ശരിയല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. പാർട്ടിയെ സംബന്ധിക്കുന്ന കാര്യങ്ങൾ പാർട്ടിയോടും സർക്കാരിനെ ബാധിക്കുന്ന കാര്യങ്ങൾ സർക്കാരിനെയും അറിയിക്കണം.

റിയാസിനെതിരെ അൻവർ ഫെയ്സ്‌ബുക് പോസ്റ്റിട്ടു. ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനായിരുന്നപ്പോഴാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയ്ക്കെതിരെയും ആക്ഷേപം ഉയർത്തി. മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം ഉയരുന്നത് ആദ്യമല്ല. ഇംഎഎസ് മുതൽ വിഎസ് വരെയുള്ള മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം വന്നു. ചങ്ങലയ്ക്കിടയിലാണെന്നാണ് എനിക്കെതിരെ ആക്ഷേപം ഉയർന്നത്. ഇങ്ങനെയുള്ള ആക്ഷേപം വരാതിരുന്നാലാണ് അദ്ഭുതം. ഒറ്റയ്ക്കല്ല, കൂട്ടായാണ് പാർട്ടിയെ നയിക്കുന്നത്. ചില്ലിക്കമ്പാണെങ്കിൽ ചവിട്ടി അമർത്താം. ഒരു കെട്ടാണെങ്കിൽ എളുപ്പമാകില്ല. അതുപോലെയാണ് കമ്യൂണിസ്റ്റ് പാർട്ടി. പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ അൻവറല്ല, ആരു ശ്രമിച്ചാലും നടക്കില്ല. ഫോൺ ചോർത്തൽ ഗൗരവമുള്ള വിഷയമാണ്. അതേക്കുറിച്ച് നല്ല രീതിയിൽ അന്വേഷണം നടക്കും.

എഡിജിപി എം.ആർ.അജിത്കുമാറിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനും പാർട്ടിക്കുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എഡിജിപിക്കെതിരായ ആരോപണങ്ങളെല്ലാം അന്വേഷിക്കുകയാണ്. അന്വേഷണം പൂർത്തിയായാൽ ആവശ്യമായ നടപടി സ്വീകരിക്കും.

നടന്‍ ബാലയുടെ ആരോപണങ്ങളില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതികരണവുമായി ഗായിക അമൃത സുരേഷ്

തന്റെ മകളെ കാണിക്കുന്നില്ലെന്ന നടന്‍ ബാലയുടെ ആരോപണങ്ങളില്‍ മകള്‍ക്ക് പിന്നാലെ പ്രതികരണവുമായി ഗായിക അമൃത സുരേഷ്. ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ പ്രതികരിച്ചതിനു പിന്നാലെ മകള്‍ അവന്തികയ്ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായതോടെയാണ് നീണ്ട വിഡിയോയുമായി അമൃത എത്തിയത്. വിവാഹം കഴിഞ്ഞ ദിവസം മുതല്‍ താന്‍ ക്രൂരമായ പീഡനമാണ് അനുഭവിച്ചത് എന്നാണ് അമൃത പറയുന്നത്. അന്ന് നേരിട്ട മര്‍ദനങ്ങള്‍ക്ക് താന്‍ ഇപ്പോഴും ചികിത്സയിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ആദ്യ വിവാഹത്തിന്റെ വിവരം മറച്ചുവെച്ച് തന്നെയും കുടുംബത്തേയും പറ്റിച്ചാണ് ബാല വിവാഹം കഴിച്ചതെന്നും അമൃത പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അമൃത വിഡിയോയില്‍ സംസാരിച്ചത്.

https://www.facebook.com/share/v/QAgb7vCTFrTbfPDp/?mibextid=jmPrMh

https://www.facebook.com/share/v/QAgb7vCTFrTbfPDp/?mibextid=jmPrMh
https://www.facebook.com/share/v/QAgb7vCTFrTbfPDp/?mibextid=jmPrMh