23.6 C
Kollam
Saturday 27th December, 2025 | 04:47:54 AM
Home Blog Page 2147

നോവായ് …,തീയായ് അർജുൻ മടങ്ങി

കോഴിക്കോട്: ഇനി ഒരിക്കലും തിരികെയില്ലെന്ന് ഓർമ്മപ്പെടുത്തി, പ്രീയപ്പെട്ടവരുടെ ഉള്ളിൽ നോവായി മണ്ണിലേക്കുള്ള മടക്കത്തിൽ അർജുനെ അഗ്നി ഏറ്റുവാങ്ങി.
അര്‍ജുൻ ഇനി ജനഹൃദയങ്ങളില്‍ ജീവിക്കും. ഒരു നാടിന്‍റെയാകെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങുമ്പോൾ വേദന തീ നാളങ്ങൾ തീർത്ത ഓർമ്മയായി.
ആയിരങ്ങളുടെ സാന്നിധ്യത്തില്‍ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു.11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്‍റെ ചിതയ്ക്ക് തീകൊളുത്തുമ്പോൾ കണ്ണാടിക്കൽ എന്ന നാട് അക്ഷരാർത്ഥത്തിൽ കണ്ണീരണിഞ്ഞു.

കണ്ണാടകത്തിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്റെ മൃതദേഹം ഇന്ന് രാവിലെയാണ് വീട്ടിലെത്തിച്ചത്. കുടുംബാംഗങ്ങളും നാട്ടുകാരും അവസാനമായി അർജുന് അന്ത്യാഞ്ജലി അർപ്പിച്ചു.

മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ അനുഗമിച്ച്‌ വിലാപയാത്ര 9.30 തോടെ കണ്ണാടിക്കലിലെ ‘അമരാവതി’ എന്ന വീടിനരികിലേക്ക് എത്തിയത്. അവിടെ നിന്നും വീട്ടിലേക്കുളള വഴി നീളെ ആംബുലൻസിനെ അനുഗമിച്ച്‌ പുരുഷാരം ഒഴുകിയെത്തി. മുദ്രാവാക്യം വിളികളോടെ അർജുനെ നാട് ഏറ്റുവാങ്ങി. ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച്‌ സമയം അന്ത്യാ‌ഞ്ജലി അ‍ർപ്പിക്കാൻ സമയം നല്‍കി. പിന്നീട് നാട്ടുകാർക്കും അർജുന് ആദരമർപ്പിക്കാനായി പല നാടുകളില്‍ നിന്നെത്തിയവർക്കുമായി പൊതുദർശനം നടന്നു.രാഷ്ട്രീയ സാമൂഹ്യ മേഖകളിൽ നിന്നടക്കം ജീവിതത്തിൻ്റെ നാനാതുറകളിൽപ്പെട്ടവർ പ്രീയ അർജുന് അന്തിമാഭിവാദനം അർപ്പിക്കാൻ എത്തിയിരുന്നു.

യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്,പി വി അന്‍വറിനെതിരെ നടന്‍ വിനായകന്‍

കൊച്ചി: പി.വി അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വിനായകന്‍. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്ബരുതെന്ന് പറഞ്ഞ വിനായകന്‍ അന്‍വറിന്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമര്‍ശിക്കുകയും ചെയ്തു.

ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് വിനായകന്റെ പ്രതികരണം.പൊതുജനം ബോധമില്ലാത്തവരല്ലെന്നും സ്വന്തം രാഷ്ട്രീയത്തിലേക്ക് യുവതീ യുവാക്കള്‍ പറന്ന് പോകണമെന്നും നടന്‍ ആവശ്യപ്പെടുന്നു.

ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

യുവതി യുവാക്കളെ
”ഇദ്ദേഹത്തെ നമ്ബരുത് ‘
ശ്രീമാന്‍ P V അന്‍വര്‍,
പാവപെട്ട ജനസമൂഹത്തെ കൂട്ടിനിര്‍ത്തിക്കൊണ്ട്
താങ്കളുടെ
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത്
വ്യാമോഹം മാത്രമാണ്.
പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ല.
കുയിലിയെയും, കര്‍താര്‍ സിംഗ് സാരഭയെയും, മാതംഗിനി ഹാജ്‌റായേയും, ഖുദിറാം ബോസിനെയും, അബുബക്കറേയും, മഠത്തില്‍ അപ്പുവിനെയും, കുഞ്ഞമ്ബു നായരേയും, ചിരുകണ്ടനെയും നിങ്ങളുടെ അനുയായികള്‍ മറന്നുകഴിഞ്ഞു.
പിന്നെയല്ലേ പുത്തന്‍വീട്…..
Mr. P V അന്‍വര്‍
താങ്കളുടെ
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം
നിര്‍ത്തി പോകൂ
യുവതി യുവാക്കളെ,
”ഇദ്ദേഹത്തെ നമ്ബരുത്”
നിങ്ങള്‍ നിങ്ങളുടെ സ്വന്തം രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂ
ജയ് ഹിന്ദ് …

പിവി അൻവർ , മലപ്പുറത്തെ യൂത്ത് കോൺഗ്രസിൽ പരസ്പരം പോര്

മലപ്പുറം. പിവി അൻവർ വിഷയത്തിൽ മലപ്പുറത്തെ യൂത്ത് കോൺഗ്രസിൽ ഭിന്നാഭിപ്രായം. അൻവറിനെ അടിച്ചമർത്താൻ നോക്കേണ്ടെന്നും യൂത്ത് കോൺഗ്രസ് സംരക്ഷണം നൽകുമെന്നും ജില്ല പ്രസിഡന്റ് ഹാരിസ് മുദൂർ. അൻവറിനെ ചുമക്കേണ്ട ബാധ്യത മലപ്പുറത്തെ യൂത്ത് കോൺഗ്രസിന് ഇല്ലെന്ന് ജില്ല വൈസ് പ്രസിഡന്റ് പി നിധീഷിന്റെ മറുപടി. ഫേസ്ബുക്കിലാണ് നേതാക്കളുടെ പോര്

ചേതനയറ്റ് അർജുൻ എത്തി, കണ്ണാടിക്കൽ ജനസാഗരം

കോഴിക്കോട്: കണ്ണാടിക്കൽ എന്ന നാടിനെ കണ്ണീർ കടലാക്കി പ്രീയപ്പെട്ടവരുടെ നടുവിലേക്ക് ചേതനയറ്റ് ഒടുവിൽ അർജുൻ എത്തി.75 ദിനങ്ങൾ നീണ്ട പ്രാർത്ഥനകൾക്കും കാത്തിരിപ്പുകൾക്കുമൊടുവിലാണ് അർജുൻ അന്ത്യയാത്രയ്ക്കായി സ്വഭവനത്തിൽ എത്തിയത്.
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന് വിട നൽകാനുള്ള ഒരുക്കങ്ങൾളിലാണ് നാട്.
പരിശോധനയ്ക്ക് ശേഷം ഇന്നലെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്.ഇപ്പോൾ വീട്ടിലെ പൊതുദർശനത്തിനായി മൃതദേഹം വീടിന് മുന്നിൽ തയ്യാറാക്കിയ പന്തലിലേക്ക്‌ മാറ്റി.
വീട്ടിലെ പൊതുദർശനത്തിന് മൃതദേഹം ശേഷം സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും. കുടുംബത്തിന്റെ ആഗ്രഹ പ്രകാരം വീട്ടുവളപ്പിൽ തന്നെയാണ് മൃതദേഹം സംസ്‌കരിക്കുക.

ഇന്നലെ കർണാടകയിൽ നിന്നും പുറപ്പെട്ട വിലാപയാത്രയെ കോഴിക്കോട് വരെ കാർവാർ പൊലീസും അനുഗമിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രനാണ് മൃതദേഹം ഏറ്റുവാങ്ങിയത്. തലപ്പാടി ചെക്ക് പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നത്. മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഷ്, കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ, കർണാകടയിലെ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ അടക്കമുള്ളവർ വിലാപയാത്രയ്ക്ക് ഒപ്പമുണ്ടായിരുന്നു.
പൂളാടിക്കുന്നിൽ നിന്നും വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു വിലാപയാത്ര. ലോറിയുടെ കാബിനിൽ നിന്നും ലഭിച്ച അർജുന്റെ ഫോണും പേഴ്സും വാച്ചും അടക്കമുള്ളവ ആംബുലൻസിന് പിന്നാലെ കാറിലാണ് കൊണ്ടുവന്നു. ആദ്യം വീടിനുള്ളിൽ ബന്ധുക്കൾക്ക് മാത്രം കുറച്ച് സമയം അന്ത്യാഞ്ജലി അർപ്പിക്കാൻ മൃതദേഹം വിട്ടുനൽകി.പ്രീയപ്പെട്ടൻ്റെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന വീട്ടിനുള്ളിലും പുറത്തും സങ്കടപ്പെടുത്തുന്ന കാഴ്ചയാണ് കാണാനാവുക.

ലെപ്രസി സാനിറ്റോറിയം വളപ്പിൽ തന്നെ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കണം – കൊടിക്കുന്നിൽ സുരേഷ് എംപി

നൂറനാട്. 27 ബറ്റാലിയൻ ഐടിപി ക്യാമ്പിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിനായി അധികമായി ആവശ്യമുള്ള 1.73 ഏക്കർ ഭൂമി സാനിട്ടോറിയം വളപ്പിൽ തന്നെ അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.

നൂറനാട് ഐടി ബി പി ക്യാമ്പിൽ സന്ദർശിച്ച എംപിയോട് നിലവിൽ ക്യാമ്പിൽ നടക്കുന്ന പ്രവർത്തനങ്ങൾ, പുതിയതായി ആരംഭിക്കാനിരിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിന്റെ നിലവിലത്തെ അവസ്ഥ തുടങ്ങിയ കാര്യങ്ങൾ ബറ്റാലിയൻ കമാൻഡൻഡ് വിവേക് പാണ്ഡെ വിശദീകരിച്ചു.

കേന്ദ്രീയ വിദ്യാലയത്തിനായി അധികമായി ആവശ്യമുള്ള ഭൂമി നിലവിൽ സർക്കാർ അനുവദിച്ചിരിക്കുന്നത് ഒരുതരത്തിലും അനുയോജ്യമായ ഭൂമിയല്ലെന്ന് സ്ഥലം സന്ദർശിച്ച ശേഷം കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. നിലവിൽ അനുവദിച്ചിരിക്കുന്ന സ്ഥലത്തിന്റെ അനുയോജ്യത സംബന്ധിച്ച് വിശദമായ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കുവാൻ സെൻട്രൽ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റ്, കേന്ദ്രീയ വിദ്യാലയം റീജിയണൽ ഓഫീസ് എറണാകുളം എന്നിവർക്ക് നിർദ്ദേശം നൽകുമെന്ന് എംപി അറിയിച്ചു. അതോടൊപ്പം കേന്ദ്രീയ വിദ്യാലയത്തിന്റെ വികസനത്തിനായി നിലവിൽ ഐടിബിപി ക്യാമ്പിലുള്ള സ്ഥലത്തോട് ചേർന്നുള്ള അനുയോജ്യമായ സ്ഥലവും എംപി സന്ദർശിച്ചു.

80 ശതമാനത്തോളം പ്രാദേശികമായി കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കുന്ന ഐടിബിപി ബറ്റാലിയനിലെ വരാനിരിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിന് അധികമായി ആവശ്യമായ അനുയോജ്യമായ ഭൂമി സംസ്ഥാന സർക്കാർ അനുവദിക്കാതെ ലെപ്രസി സാനിറ്റോറിയം വളപ്പിൽ തന്നെ കൃഷ്ണപിള്ള സ്മാരകത്തിനും കക്കൂസ് മാലിന്യ പ്ലാന്റിനും സാമൂഹിക ക്ഷേമ വകുപ്പിനും ഭൂമി അനുവദിക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം നാട്ടിലെ യുവജനതയോടുള്ള വെല്ലുവിളിയാണ്. സർക്കാർ ഈ തീരുമാനം പുന പരിശോധിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. അനുയോജ്യമായ ഭൂമി അനുവദിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി. അനുകൂലമായ തീരുമാനം ഉണ്ടാകാത്തപക്ഷം അനുയോജ്യമായ സ്ഥലം ലഭ്യമാക്കുവാൻ നിയമപരമായ വഴികൾ തേടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഐടിബിപി ക്യാമ്പിൽ നടന്ന അവലോകനയോഗത്തിലും സ്ഥല സന്ദർശനത്തിലും ഐടിബിപി 27 ബെറ്റാലിയൻ കമാൻഡൻഡ് വിവേക് പാണ്ഡെ, ചെങ്ങന്നൂർ ആർഡിഒ മോബി ജെ , താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി വേണു, പി ബി ഹരികുമാർ, തൻസീർ കണ്ണനാകുഴി, ഐടിബിപി, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അങ്കമാലിയിൽ ദമ്പതികൾ പൊള്ളലേറ്റു മരിച്ച നിലയിൽ

കൊച്ചി: അങ്കമാലിയില്‍ വീടിന് തീവെച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി. തീ ആളിക്കത്തിയതിനെ തുടര്‍ന്ന് വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ തീപ്പൊള്ളലേറ്റ് മരിച്ചു.

ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റുലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

പുളിയനം മില്ലുംപടിക്കല്‍ എച്ച്.ശശി, ഭാര്യ സുമി സനല്‍ എന്നിവരാണ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വെച്ചാണ് തീകൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം.

ശശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാമ്ബത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരിച്ച ശശിയുടേയും ഭാര്യ സുമി സനലിന്റേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

സിപിഐഎം ജനറൽ സെക്രട്ടറി , പിബിയിൽ രണ്ട് അഭിപ്രായം

ന്യൂഡെല്‍ഹി. സിപിഐഎം ജനറൽ സെക്രട്ടറി : പിബി യോഗത്തിൽ വന്നത് 2 അഭിപ്രായങ്ങൾ. പകരം ജനറൽ സെക്രട്ടറി ഉടൻ വേണ്ടെന്ന് ഒരു വിഭാഗം. പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ചു കഴിഞ്ഞതിനാൽ താൽക്കാലിക സംവിധാനം മതി യെന്ന് അഭിപ്രായം. പാർട്ടി കേന്ദ്രത്തിലെ പിബി അംഗങ്ങൾ ചുമതലകൾ പങ്കിടാമെന്നാണ് നിർദ്ദേശം. മണിക് സർക്കാർ പ്രകാശ് കാരാട്ടി ന്റെ പേര് നിർദ്ദേശിച്ചതായി സൂചന. പി ബി യുടെ രണ്ടു നിർദ്ദേശങ്ങളും കേന്ദ്ര കമ്മറ്റിക്ക് മുന്നിൽ വക്കും.

ലുലു മാളിലെ മാല മോഷണം , ദമ്പതികൾ പിടിയിൽ

കോഴിക്കോട്. ലുലു മാളിലെ മാല മോഷണം – ദമ്പതികൾ പിടിയിൽ. ഇന്നലെയാണ് 10 മാസം പ്രായമുള്ള കുട്ടിയുടെ സ്വർണ്ണമാല കവർന്നത്. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസിലുൽ റഹ്മാൻ(35) കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിയായ ഷാഹിന (39)എന്നിവരാണ് പിടിയിൽ ആയത്. ഒന്നേകാൽ പവൻ്റെ സ്വർണ്ണമാലയാണ് പ്രതികൾ പിടിച്ചുപറിച്ചത്

ഹാരിപോര്‍ട്ടര്‍ സീരിസിലെ പ്രൊഫസര്‍ മിനര്‍വ മക്ഗൊനാഗല്‍… ഹോളിവുഡ് താരം മാഗി സ്മിത്ത് അന്തരിച്ചു

ഹാരിപോര്‍ട്ടര്‍ സീരിസിലെ പ്രൊഫസര്‍ മിനര്‍വ മക്ഗൊനാഗല്‍ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ പ്രമുഖ ഹോളിവുഡ് താരം മാഗി സ്മിത്ത് (89) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ലണ്ടനിലെ ആശുപത്രിയിലാണ് മരണം.
ബ്രിട്ടീഷ് ചരിത്ര ടെലിവിഷന്‍ പരമ്പരയായ ഡൗണ്ടണ്‍ ആബിയിലെ മാഗി സ്മിത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധപിടിച്ചുപറ്റി. 1969 ല്‍ പുറത്തിറങ്ങിയ ‘ദ പ്രൈം ഓഫ് മിസ് ജീന്‍ ബ്രോഡി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മാഗി സ്മിത്തിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1978 ല്‍ പുറത്തിറങ്ങിയ കാലിഫോര്‍ണിയ സൂട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരവും മാഗി സ്വന്തമാക്കി. ഇതിന് പുറമേ നാല് എമ്മി പുരസ്‌കാരങ്ങളും മാഗി നേടി.
1934 ഡിസംബര്‍ 28 ന് ഇംഗ്ലണ്ടിലെ ഇല്‍ഫോര്‍ഡിലാണ് ഡേം മാര്‍ഗരറ്റ് നതാലി സ്മിത്ത് എന്ന മാഗി സ്മിത്തിന്റെ ജനനം. പിതാവ് സ്മിത്ത് 1939-ല്‍ ഓക്‌സ്‌ഫോര്‍ഡിലെ യുദ്ധകാല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്നു. ഈ സമയത്ത് ഓക്‌സ്‌ഫോര്‍ഡ് പ്ലേഹൗസ് സ്‌കൂളിലെ തീയറ്റര്‍ പഠനം മാഗിയെ നടിയെന്ന നിലയില്‍ അടയാളപ്പെടുത്തി. മറ്റൊരു മാര്‍ഗരറ്റ് സ്മിത്ത് ലണ്ടനിലെ തീയറ്റര്‍ രംഗത്ത് സജീവമായിരുന്നതിനാല്‍ മാഗി എന്നത് തന്റെ സ്റ്റേജ് പേരായി അവര്‍ സ്വീകരിച്ചു. ലോറന്‍സ് ഒലിവിയര്‍ മാഗിയുടെ കഴിവുകള്‍ കണ്ട് നാഷണല്‍ തീയറ്റര്‍ കമ്പനിയുടെ ഭാഗമാകാന്‍ അവരെ ക്ഷണിക്കുകയും 1965-ല്‍ ‘ഒഥല്ലോ’ യുടെ ചലച്ചിത്രാവിഷ്‌കാരത്തില്‍ സഹനടിയായി അവസരം നല്‍കുകയും ചെയ്തു. ട്രാവല്‍സ് വിത്ത് മൈ ആന്റ്, എ റൂം വിത്ത് എ വ്യൂ, ഗോസ്ഫോര്‍ഡ് പാര്‍ക്ക്, മൈ ഓള്‍ഡ് ലേഡി, ദ ലേഡി ഇന്‍ ദ വാന്‍ തുടങ്ങി അറുപതോളം ചിത്രങ്ങളില്‍ മാഗി സ്മിത്ത് വേഷമിട്ടു.

കശുവണ്ടി തൊഴിലാളികളായ സിന്ധു കുമാരി,രമണി,വിജയകുമാരി എന്നിവർക്ക് കെ.ശ്രീധരൻ സ്മാരക തൊഴിലാളി പുരസ്കാരം

ശാസ്താംകോട്ട:കശുവണ്ടി തൊഴിലാളികളായ സിന്ധു കുമാരി,രമണി,വിജയകുമാരി എന്നിവർ പ്രഥമ കെ.ശ്രീധരൻ സ്മാരക തൊഴിലാളി പുരസ്കാരത്തിന് അർഹരായി.സിപിഎം നേതാവും,ട്രേഡ് യൂണിയൻ പ്രവർത്തകനും
അവിഭകത കമ്മ്യൂണിറ്റ് പാർട്ടിയുടെ ആദ്യകാല നേതാവുമായിരുന്ന കെ.ശ്രീധരൻ്റെ ഓർമ്മക്കായി അനുസ്മരണ സമിതിയാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത്.

ആദ്യ പുരസ്കാരങ്ങൾ മൈനാഗപള്ളി പഞ്ചായത്തിലെ കശുവണ്ടി തൊഴിലാളി വനിതകൾക്കാണ് നൽകുന്നത്.സിന്ധുകുമാരി തോട്ടുംമുഖം കാഷ്യു കോർപ്പറേഷൻ ഫാക്ടറിയിൽ ഷെല്ലിംഗ് വിഭാഗത്തിലും രമണി ഗ്രേഡിംഗ് വിഭാഗത്തിലുമാണ് ജോലി ചെയ്യുന്നത്.വിജയകുമാരി തെക്കൻ മൈനാഗപ്പള്ളി കൃപാ കാഷ്യു ഫാക്ടറിയിലെ പീലിംഗ് വിഭാഗത്തിലെ തൊഴിലാളിയാണ്.ക്യാഷ് അവാർഡും കീർത്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം.

എസ് സത്യൻ ചെയർമാനും അബ്ദുൽ റഷീദ് കൺവീനറുമായ ജൂറിയാണ് പുരസ്ക്കാര ജേതാക്കളെ കണ്ടെത്തിയത്.സെപ്തംബർ 30ന് വൈകിട്ട് മൈനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച്
കാപ്പെക്സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ള പുരസ്ക്കാരം സമർപ്പിക്കും.