Home Blog Page 2110

ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS

2024 ഒക്ടോബർ 02 ബുധൻ 8.30 am

?ഇസ്രായേലിലെ ഇറാൻ ആക്രമണം,
മലയാളികൾ സുരക്ഷിതരെന്ന് റിപ്പോർട്ട്

?ഏഡിജിപി -ആർഎസ്എസ് കൂടിക്കാഴ്ച നാളെ നേതൃയോഗം വിളിച്ച് സി പി.ഐ.

?എം ആർ അജിത്ത് കുമാറിനെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ

?തകഴി റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി ഇന്ന് അടച്ചിടും.

?തോമസ് കെ.തോമസിൻ്റെ മന്ത്രി സ്ഥാനം: തീരുമാനം നാളെ

?കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച് രോഗി മരിച്ച സംഭവത്തിൽ റ്റി എം എച്ച് ആശുപത്രി മാനേജ്മെൻറിനെയും പ്രതിചേർക്കും.

ന്യൂസ് അറ്റ് നെറ്റ്                   BlG BREAKING    ഇസ്രായേൽ യുദ്ധം: മരണസംഖ്യ ഉയരുന്നു

  

?ടെൽ അവീവിലെ ജാഫയിൽ എട്ട് പേർ കൊല്ലപ്പെട്ടു.

?ഇറാൻ ബാലിസ്റ്റിക്ക് മിസൈലുകൾ തൊടുത്തു.

?മിസൈൽ ആക്രമണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു.

?ആകാശത്ത് നൂറ് കണക്കിന് മിസൈലുകൾ.

?പശ്ചിമേഷ്യയിൽ അശാന്തി പടരുന്നു.

?വൈറ്റ് ഹൗസിൽ അടിയന്തിര യോഗം ചേരുന്നു.

ന്യൂസ് അറ്റ് നെറ്റ്                 BlG BREAKING.  ഇസ്രായേലിൽ യുദ്ധം തുടങ്ങി ഇറാൻ

?ഇസ്രായേലിൽ ഇറാൻ ആക്രമണം

?ഇസ്രായേലിൽ ചാവേർ ആക്രമണം നടത്തി

?ഇറാൻ ആക്രമണം സ്ഥിരീകരിച്ച് ഇസ്രായേൽ

?ഇസ്രായേലിൽ ഉടനീളം അപായ സൈറൺ

?ടെൽ അവീവിൽ വെടിവെയ്പ്.നാല് പേർ കൊല്ലപ്പെട്ടു.

?ഇറാൻ നൂറിലധികം മിസൈലുകൾ തൊടുത്തതായി വിവരം

?ജാഗ്രത പാലിക്കണം.
അനാവശ്യ യാത്രകൾ ഒഴിവാക്കണം

?സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണം.

? സ്ഥിതിഗതികൾ നീരീക്ഷിക്കുന്നതായി ഇന്ത്യൻ എംബസി

പേജർ സ്ഫോടനം: മലയാളിക്ക് നോർവെയുടെ വാറന്‍റ്

ഓസ്‌ലോ: ഹിസ്ബുള്ളയ്ക്കു കനത്ത നാശമുണ്ടാക്കിയ പേജർ സ്ഫോടനവുമായി ബന്ധപ്പെട്ട് മലയാളിയായ റിൻസൺ ജോസിനെതിരേ നോർവെ പൊലീസ് അന്താരാഷ്‌ട്ര വോറന്‍റ് പുറപ്പെടുവിച്ചു. വയനാട് മാനന്തവാടി സ്വദേശിയായ റിൻസൺ നോർവെ പൗരനാണ്. ഇദ്ദേഹത്തിനെതിരേ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചെന്നും അന്വേഷണം തുടങ്ങിയെന്നും നോർവെ പൊലീസിന്‍റെ ക്രിമിനൽ അന്വേഷണവിഭാഗമായ ക്രിപ്പോസ് സ്ഥിരീകരിച്ചു.

കഴിഞ്ഞമാസം 17നാണു ലെബനനിൽ പേജർ സ്ഫോടനമുണ്ടായത്. അന്നു തന്നെ റിൻസൺ മുൻകൂട്ടി നിശ്ചയിച്ച യാത്രയെന്നു പറഞ്ഞ് യുഎസിലെ ബോസ്റ്റണിലേക്കു പോയിരുന്നു. പിന്നീട് ഒരു വിവരവുമില്ലെന്നാണ് നോർവെയിൽ റിൻസൺ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്‍റെ വിശദീകരണം.

ഇതേത്തുടർന്നാണ് അന്താരാഷ്‌ട്ര വോറന്‍റ് പുറപ്പെടുവിച്ചത്. മാനന്തവാടി മേരി മാത കോളെജിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ റിൻസൺ നോർവെയിൽ കെയർടേക്കർ ജോലിക്കായി പോയതാണെന്ന് നാട്ടിലുള്ള ബന്ധുക്കൾ പറയുന്നു. പിന്നീടാണ് കമ്പനി തുടങ്ങിയത്.

സ്ഫോടകവസ്തുവായ പിഇടിഎൻ നിറച്ച പേജറുകൾ ഹിസ്ബുള്ളയ്ക്ക് കൈമാറിയത് റിൻസൺ 2022ൽ തുടങ്ങിയ ബൾഗേറിയൻ കമ്പനി “നോർട്ട ഗ്ലോബലാ’ണെന്നാണ് ആരോപണം. പേജർ പൊട്ടിത്തെറിച്ച് 30ലേറെ പേർ മരിക്കുകയും ആയിരത്തിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബഹുഭൂരിപക്ഷത്തിനും മുഖത്തും കണ്ണിലും കൈയിലുമാണു പരുക്ക്. പലരുടെയും കൈപ്പത്തികളറ്റു.

പേജർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാരത്തിനിടെ വോക്കിടോക്കികൾ പൊട്ടിത്തെറിച്ചും ഹിസ്ബുള്ളയ്ക്ക് ആൾനാശമുണ്ടായിരുന്നു. ഇതിന്‍റെ നടുക്കം മാറും മുൻപാണ് ഇസ്രയേൽ സൈനികനടപടി ആരംഭിച്ചത്.

തായ്‌വാൻ കമ്പനി ഗോൾഡ് അപ്പോളോയുടെ ബ്രാൻഡ് നാമം ഉപയോഗിച്ച് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലുള്ള ബിഎസി കൺസൾട്ടിങ് എന്ന സ്ഥാപനമാണ് പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത്. ഇവ ഹിസ്ബുള്ളയ്ക്ക് കൈമാറിയത് നോർട്ട ഗ്ലോബലെന്നാണ് ആരോപണം.

എന്നാൽ, വിവാദം അന്വേഷിച്ച ബൾഗേറിയൻ ദേശീയ സുരക്ഷാ ഏജൻസി റിൻസൺ ജോസിനും നോർട്ട ഗ്ലോബലിനും ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഹിസ്ബുള്ളയ്ക്കു കൈമാറിയ പേജറുകൾ ബൾഗേറിയ വഴി യൂറോപ്യൻ യൂണിയനിലെത്തിയതായി കസ്റ്റംസ് രേഖകളില്ലെന്നും ബൾഗേറിയൻ അധികൃതർ പറഞ്ഞു.

ശാസ്താം കോട്ട ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസും ശാസ്താം കോട്ട ഐസിഡിഎസും സംയുക്തമായി പോഷൻ മാഹ് – 2024 പ്രോഗ്രാം നടത്തി

ശാസ്താം കോട്ട .ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും ശാസ്താം കോട്ട ഐ.സി.ഡി.എസും സംയുക്തമായി പോഷൻ മാഹ് – 2024 പ്രോഗ്രാം നടത്തി.. ശാസ്താം കോട്ട ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ തുമ്പോടൻ അദ്ധ്യക്ഷത വഹിച്ച പ്രോഗ്രാം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് R. ഗീത ഉദ്ഘാടനം ചെയ്തു. യോഗത്തിൽസി.ഡി.എസ് ചെയർപേഴ്സൺ ജയശ്രീ സ്വാഗതം പറയുകയും വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഉഷാകുമാരി,

വാർഡ് മെമ്പർമാരായ പ്രീതാകുമാരി രാജശ്രീ, വത്സലാകുമാരി, മുരളീധരൻ പിളള .ഹരികുമാർ, പ്രകാശിനി, ഷാനവാസ്, നസീമാബീവി, ശാസ്താംകോട്ട അസീഷനൽ പ്രോജക്ട്ഐ.സി.ഡി.എസ്സ്..സി.ഡി.പി.ഒ ഷമീദ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീമ എന്നിവർ ആശംസ അറിയിച്ചു.ശൂരനാട് സി.എച്ച് സി ജെ.എച്ച്.ഐ സവീന… ശാസ്താം കോട്ട കൃഷി ഓഫീസർ മീനു എന്നിവർ ക്ലാസ് നയിച്ചു. അംഗൻവാടി ടീച്ചർമാർ., സി.ഡി.എസ് മെമ്പർമാർ കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്ത പ്രോഗ്രാമിന് ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീ രാജി നന്ദി പറഞ്ഞു

നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം

പുനലൂര്‍: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. പുനലൂര്‍ ചെമ്മന്തൂര്‍ ബ്രൈറ്റ് വില്ലയില്‍ മാത്യു.സി. ജോര്‍ജ് (70) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8ന് ചെമ്മന്തൂര്‍ പുളിമൂട് റോഡില്‍ നിന്നും ബൈക്കില്‍ സഞ്ചരിക്കവേ മാത്യു ഓടിച്ച ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഹെല്‍മറ്റ് തെറിച്ചു പോയി. അതേ സമയം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന വലതുഭാഗത്തെ കണ്ണാടി ഉറപ്പിച്ചിട്ടുള്ള കമ്പി ഇദ്ദേഹത്തിന്റെ കഴുത്തില്‍ കുത്തി കയറുകയും ചെയ്തു. ഭാര്യ: പരേതയായ ബ്രിജിത്ത മാത്യു. മക്കള്‍: ബ്രൈറ്റ്, ബ്രില്ലിയന്റ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി പുനലൂര്‍ താലുക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട് നെല്ലിപ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ നടക്കും.

കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU)ശാസ്താം കോട്ട ബ്ലോക്ക് വയോജന ദിനാചരണം

ശാസ്താം കോട്ട.കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) ബ്ലോക്ക് വയോജന ദിനാചരണം ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്നു.
ബ്ലോക്ക് പ്രസിഡൻ്റ് എ.രവീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദിനാചരണം KSSPU ജില്ലാ വൈസ് പ്രസിഡൻ്റ് കെകെ ശിവശങ്കരപ്പിള്ള ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം വി ഗിരിജാദേവി പ്രസംഗിച്ചു. ഡോ.എ തങ്കപ്പൻ ,എം. ഭദ്രൻ എന്നിവർ ആരോഗ്യ ക്ലാസ്സ് നടത്തി.
ബ്ലോക്ക് സെക്രട്ടറി ആര്‍ വിജയൻ പിള്ള സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ആര്‍ വാമദേവൻ നായർ നന്ദിയും രേഖപ്പെടുത്തി

ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻശാസ്താംകോട്ട യൂണിറ്റ് സമ്മേളനം

ശാസ്താംകോട്ട: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ) ശാസ്താംകോട്ട യൂണിറ്റ് വാർഷിക സമ്മേളനം ഭരണിക്കാവ് റോയൽ ബേക്ക് ഹാളിൽ കരുനാഗപ്പള്ളി ഈസ്റ്റ് മേഖല പ്രസിഡൻ്റ് ഉദയൻ കാർത്തിക ഉദ്ഘാടനം ചെയ്തു.യൂണിറ്റ് വൈസ് പ്രസിഡൻ്റ് വിജില വി. പിള്ള അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ അവാർഡു ദാനവും അനുമോദനവും പരിസ്ഥിതി പ്രവർത്തകൻ കെ.വി രാമാനുജൻ തമ്പി നിർവഹിച്ചു.സംസ്ഥാന കമ്മറ്റി അംഗം സുരേന്ദ്രൻ വള്ളിക്കാവ് മുഖ്യ പ്രഭാഷണം നടത്തി.മേഖലാ സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ, കെ.അശോകൻ,യൂണിറ്റ് സെക്രട്ടറി സനോജ് ശാസ്താംകോട്ട,സുനിൽ കുമാർ,മധു ഇമേജ്, ഹനീഫ അബീസ്, നിസാർ ആവണി,സന്തോഷ് സ്വാഗത്, ശ്രീകുമാർ ശ്രീ, ശാലിനി കേഫ , വിനേഷ് കളേഴ്സ്,സഞ്ജിത്ത്, സുനിൽ നീരജ്,
റെജി പ്രയാർ, സോമൻ റെയിൻബോ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികൾ :സനോജ് ശാസ്താംകോട്ട (പ്രസിഡൻ്റ്) , ശാലിനി കേഫ (വൈസ് പ്രസിഡൻ്റ്),മധു അമൽ (സെക്രട്ടറി),ശ്രീകുമാർ കളേഴ്സ് (ജോ.സെക്രട്ടറി),വിജില വി.പിള്ള (ട്രഷറർ).കെ.അശോകൻ,ശ്രീകുമാർ ശ്രീ, വി.ഉണ്ണികൃഷ്ണൻ,ബിജു സോപാനം (മേഖലാ കമ്മറ്റി അംഗങ്ങൾ).

കെ പാപ്പച്ചൻ അനുസ്മരണയോഗം

ശാസ്താംകോട്ട:കോൺഗ്രസ്‌ നേതാവും റിട്ട.ജില്ലാ സർവ്വേ സുപ്രണ്ടും എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന കെ.പാപ്പച്ചന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി യോഗം ചേർന്നു.പടിഞ്ഞാറെ കല്ലട കോൺഗ്രസ്‌ ഭവനിൽ നടന്ന അനുസ്മരണയോഗം
ഡിസിസി ജനറൽ സെക്രട്ടറി കാരുവള്ളി ശശി ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ കടപുഴ മാധവൻ പിള്ള അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ്,വൈ.ഷാജഹാൻ,തുണ്ടിൽ നൗഷാദ്,ജോൺ പോൾസ്റ്റഫ്,ദിനകർ കോട്ടക്കുഴി,അംബുജാക്ഷിയമ്മ,
കോട്ടാങ്ങൽ രാമചന്ദ്രൻ പിള്ള, ഗീവർഗീസ്,ഗിരീഷ് കാരാളി,എ.കെ. സലീബ്,കിഷോർ,സുബ്രഹ്മണ്യൻ,റജില, ഗോപാലകൃഷ്ണൻ,പ്രീത തുടങ്ങിയവർ പ്രസംഗിച്ചു.

ശാസ്താംകോട്ട ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും ബൊമ്മക്കൊലു വയ്പും

ശാസ്താംകോട്ട:ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 4 ന് ബൊമ്മക്കൊലു ഒരുക്കിക്കൊണ്ട് ആരംഭിക്കും.13 ന് സമാപിക്കും.എല്ലാ ദിവസവും വൈകിട്ട് 6 മുതൽ കലാപരിപാടികൾ നടക്കും.4ന് വൈകിട്ട് നാമസങ്കീർത്തനം.5ന് വൈകിട്ട് ഭജഗോവിന്ദം ശാസ്താംകോട്ട അവതരിപ്പിക്കുന്ന ഭക്തിഗാനസുധ.6ന് വൈകിട്ട് കാർത്തിക് അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും ഡാൻസിങ് ദിവസ് കലാസന്ധ്യ അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും.7ന് നാദസ്വര കച്ചേരി.8ന് നൃത്തസന്ധ്യ.9ന് കൈകൊട്ടിക്കളി.10ന് നൃത്തസന്ധ്യ.11ന് നൃത്തസന്ധ്യ.12ന് ഭക്തിഗാനസുധ.13ന് വിജയദശമി ദിവസം രാവിലെ 7.30ന് കൃഷ്ണ സിസ്റ്റേഴ്‌സ് അവതരിപ്പിക്കുന്ന സംഗീതാർച്ചന.സമീപ പ്രദേശങ്ങളിൽ ആദ്യമായാണ് ബൊമ്മക്കൊലു ഒരുക്കുന്നത്.ഒൻപതു തട്ടുകളിലായി വിവിധ ദേവീ ദേവന്മാരുടെയും മരപ്പാച്ചിയുടെയും പ്രതിമകൾ ഒരുക്കി അലങ്കരിച്ചു പൂജിക്കുന്നതാണ് ബൊമ്മക്കൊലു.ബൊമ്മക്കൊലു ഒരുക്കുന്നത് വളരെ ഐശ്വര്യ പ്രദായകമായി വിശ്വസിക്കപ്പെടുന്നു.