Home Blog Page 2108

മഹാത്മ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമെന്ന് നരേന്ദ്ര മോദി; ആദരമർപ്പിച്ച് രാജ്യം

ന്യൂഡൽഹി: ‌മഹാത്മാ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്ഘട്ടിൽ മഹാത്മ ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് എക്സിലൂടെ പ്രധാനമന്ത്രിയുടെ പ്രതികരണം.

‘‘എല്ലാവർ‌ക്കും വേണ്ടി ബാപ്പുവിന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അഭിവാദ്യങ്ങൾ. സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ അദ്ദേഹത്തിന്റെ ജീവിതവും ആദർശങ്ങളും എന്നും പ്രചോദനമായി നിലനിൽക്കും’’ – നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി.

പാചക തൊഴിലാളികൾക്ക് ഏപ്രൺ, ക്യാപ്പ് വിതരണം ചെയ്തു

ശാസ്താം കോട്ട: ശാസ്താം കോട്ട ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്ക് ഏപ്രൺ, ക്യാപ്പ് വിതരണം ചെയ്തു. ശാസ്താംകോട്ട റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് ഉപജില്ലയിലെ മുഴുവൻ പാചക തൊഴിലാളികൾക്കും ഏപ്രണും, ക്യാപ്പും വിതരണം ചെയ്തത്. ശാസ്താംകോട്ട ബി ആർ സി യിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.

ശാസ്താം കോട്ട റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ സജിത് കുമാർ എസ് ജെ അധ്യക്ഷനായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുജാകുമാരി പി എസ് സ്വാഗതം പറഞ്ഞു. റോട്ടറി ക്ലബ്ബ് വൈസ് പ്രസിഡന്റ് ഡി ജേക്കബ്, സെക്രട്ടറി ആർ കൃഷ്ണകുമാർ, ബി പി സി റോഷിൻ എം നായർ,നൂൺമീൽ ഓഫീസർ മനു വി കുറുപ്പ്, എച്ച് എം ഫോറം പ്രസിഡൻ്റ് ബി എസ് രാജീവ് , സെക്രട്ടറി സുബുകുമാർ റ്റി ആർ, എന്നിവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി സജിത് കുമാർ ജി നന്ദി രേഖപ്പെടുത്തി

7000 രൂപയുള്ള ചെരിപ്പും 4000 രൂപയുള്ള ഷർട്ടും ധരിച്ചു കോടതിയിൽ, പൾസർ സുനിയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാൻ പൊലീസ്

കൊച്ചി: അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി എൻ.എസ്.സുനിൽകുമാർ (പൾസർ സുനി) ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ആഡംബര വാഹനങ്ങളും വിലകൂടിയ ഉൽപനങ്ങളും ഉപയോഗിക്കുന്നതിന്റെ സാമ്പത്തിക സ്രോതസ്സു കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.

ജാമ്യത്തിൽ ഇറങ്ങുന്നതിനു മുൻപു ജയിലിൽ നിന്നും നേരിട്ടു വന്ന ഘട്ടത്തിൽ 7000 രൂപ വിലവരുന്ന ചെരിപ്പും 4000 രൂപ വിലവരുന്ന ഷർട്ടും ധരിച്ചു സുനിൽകുമാർ കോടതിയിലെത്തിയ വിവരം രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. വിചാരണ അന്തിമഘട്ടത്തിൽ എത്തി നിൽക്കെ, സുനിൽകുമാറിനെ ആരെങ്കിലും സ്വാധീനിക്കാൻ ശ്രമിക്കുമോ, കോടതി നേരിട്ടു ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ ആർക്കെങ്കിലും അനുകൂലമായി മറുപടി പറയാൻ സുനിൽകുമാർ ശ്രമിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണു പരിശോധിക്കുന്നത്. വിചാരണക്കോടതിയിൽ സുനിൽകുമാറിന്റെ ചോദ്യം ചെയ്യൽ ഇന്നലെയും തുടർന്നു.

‘എട്ടു വയസ്സുകാരി കണ്ടത് അമ്മയുടെ മൃതദേഹം മുറിച്ച് ശരീരഭാഗങ്ങൾ പാചകം ചെയ്യുന്ന മകനെ’: യുവാവിന് വധശിക്ഷ

മുംബൈ: അമ്മയെ കൊന്ന് ശരീരഭാഗങ്ങൾ പാചകം ചെയ്ത് ഭക്ഷിച്ച കേസിലെ പ്രതിക്ക് കോലാപുർ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചു. സമൂഹ മനഃസാക്ഷിയെ പിടിച്ചുകുലുക്കിയ നരഭോജന കേസാണിതെന്നും ക്രൂരവും പ്രാകൃതവുമായ കുറ്റകൃത്യത്തിന് പ്രതിയായ സുനിൽ കുച്ച്‌കൊരവിക്ക് (42) വധശിക്ഷ തന്നെ നൽകണമെന്നും ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

‘പ്രതി അമ്മയെ കൊലപ്പെടുത്തുക മാത്രമല്ല, അവരുടെ തലച്ചോറ്, ഹൃദയം, കരൾ, വൃക്ക, കുടൽ എന്നിവ നീക്കം ചെയ്യുകയും പാകം ചെയ്യുകയും ചെയ്തു. വാരിയെല്ലുകളും പാകം ചെയ്തു. ഇത് നരഭോജന കേസാണ്. അപൂർവങ്ങളിൽ അപൂർവമാണ്. കുറ്റവാളിയുടെ മനഃപരിവർത്തനം സാധ്യമല്ല. ജീവപര്യന്തം തടവ് ലഭിച്ചാൽ, അയാൾ ജയിലിലും സമാനമായ കുറ്റകൃത്യം ചെയ്തേക്കാം. കുറ്റക്കാരനോട് ദയ കാണിക്കാനാവില്ല. അമ്മയുടെ ജനനേന്ദ്രിയം പോലും കീറിമുറിച്ചയാളാണു പ്രതി. ആ അമ്മ അനുഭവിക്കേണ്ടി വന്ന പീഡനവും വേദനയും സങ്കൽപിക്കാൻ പോലും കഴിയുന്നതല്ല’ ’– കോടതി പറഞ്ഞു.

മുംബൈയിൽ നിന്നു 400 കിലോമീറ്റർ അകലെ കോലാപുരിലെ വസതിയിൽ 2017 ഓഗസ്റ്റ് 28നാണ് 63 വയസ്സുള്ള അമ്മ യല്ലാമ കുച്ച്‌കൊരവിയെ മകൻ സുനിൽ ദാരുണമായി കൊലപ്പെടുത്തിയത്. അയൽവാസിയായ എട്ടു വയസ്സുകാരിയാണ് സ്ത്രീയെ രക്തത്തിൽകുളിച്ച നിലയിൽ ആദ്യം കണ്ടതും സമീപവാസികളെ അറിയിച്ചതും. തുടർന്ന് പൊലീസ് എത്തുമ്പോൾ സുനിൽ അമ്മയുടെ മൃതദേഹം മുറിച്ച് ശരീരഭാഗങ്ങൾ പാചകം ചെയ്യുകയായിരുന്നു.

മദ്യത്തിന് അടിമയായ ഇയാളെ ഉപേക്ഷിച്ച ഭാര്യ, മൂന്നു മക്കളുമായി തന്റെ വീട്ടിലേക്കു താമസം മാറിയിരുന്നു. അതോടെയാണ് അമ്മയ്ക്കു നേരെയുള്ള ഉപദ്രവം കൂടിയത്. മദ്യപിക്കാൻ പണത്തിനായി, അമ്മയുടെ നാമമാത്ര പെൻഷൻ ആവശ്യപ്പെട്ട് കലഹം പതിവായിരുന്നെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 2021ലാണ് കോലാപുർ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. പുണെ യേർവാഡ സെൻട്രൽ ജയിലിൽ കഴിയുന്ന സുനിലിനെ വിഡിയോ കോൺഫറൻസിങ് വഴിയാണ് ഹൈക്കോടതി വിധിയെക്കുറിച്ച് അറിയിച്ചത്.

താര സംഘടന ‘അമ്മ’യിൽ തെരഞ്ഞെടുപ്പ് ഉടൻ നടക്കില്ല

കൊച്ചി.താര സംഘടന ‘അമ്മ’യിൽ തെരഞ്ഞെടുപ്പ് ഉടൻ നടക്കില്ല. വിലങ്ങു തടിയായി ഹേമ കമ്മറ്റി റിപ്പോർട്ട്‌. 20 പേർക്ക് എതിരായ മൊഴികളിൽ കേസ് എടുത്താൽ കൂടുതൽ താരങ്ങൾ കുടുങ്ങിയേക്കും. ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് വിലയിരുത്തൽ. ആരോപണ വിധേയർ ആരൊക്കെ എന്നറിയാതെ പാനൽ രൂപീകരിക്കുന്നതിൽ ആശങ്ക. താൽക്കാലിക കമ്മിറ്റിയുമായി പരമാവധി നാൾ മുന്നോട്ടുപോകും

കേരള മെഡിക്കൽ പിജി: അപേക്ഷ 7 വരെ, പ്രവേശനയോഗ്യത, മറ്റു വ്യവസ്ഥകൾ

കേരളത്തിലെ മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി കോഴ്സുകളിൽ 2024–25ലെ പ്രവേശനത്തിന് www.cee.kerala.gov.in വെബ്സൈറ്റിൽ 7ന് വൈകിട്ടു 4ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.

ഇനിപ്പറയുന്ന സീറ്റുകളിലേക്കാണ് പ്രവേശനം:

സർക്കാർ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെയും (ആർസിസി) സംസ്ഥാന ക്വോട്ട സീറ്റുകൾ.
∙ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ന്യൂനപക്ഷ / എൻആർഐ ക്വോട്ടയടക്കം മുഴുവൻ സീറ്റുകൾ. കഴിഞ്ഞവർഷം സർക്കാർ മെഡിക്കൽ കോളജുകളിൽ ആകെ 864 സീറ്റും ആർസിസിയിൽ 18 സീറ്റുമാണ് ഉണ്ടായിരുന്നത്. ഇത്തവണ ഓരോ കോളജിലും ഓരോ സ്പെഷ്യൽറ്റിയിലുമുള്ള സീറ്റ് വിവരങ്ങൾ പിന്നീട് അറിയിക്കും. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ദേശീയതലത്തിൽ ഈ വർഷം നടത്തിയ നീറ്റ്–പിജിയിലെ റാങ്കുകൾ അടിസ്ഥാനമാക്കി, കേരള സംസ്ഥാന ക്വോട്ടയിലെ പ്രവേശനത്തിന് അർഹതയുള്ളവരുടെ വിശേഷ റാങ്ക്‌ലിസ്റ്റ് തയാറാക്കിയാണ് ഇവിടത്തെ പ്രവേശനം.

പ്രവേശനയോഗ്യത
നാഷനൽ മെഡിക്കൽ കമ്മിഷൻ (മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ) അംഗീകരിച്ച എംബിബിഎസ് ബിരുദം നേടി 2024 ഓഗസ്റ്റ് 15ന് എങ്കിലും ഒരു വർഷത്തെ ഇന്റേൺഷിപ് പൂർത്തിയാക്കിയിരിക്കണം. കേരളത്തിൽ വേരുകളുള്ള ഇന്ത്യക്കാർക്കാണു പ്രവേശനാർഹത. പിഐഒ, ഒസിഐ വിഭാഗക്കാരെ ജനറൽ കാറ്റഗറി / എൻആർഐ സീറ്റുകളിൽ പ്രവേശനത്തിനു പരിഗണിക്കുമെങ്കിലും സംവരണാർഹതയില്ല.

2024ലെ നീറ്റ്– പിജിയിൽ കാറ്റഗറി അനുസരിച്ച് ഇനിപ്പറയുന്ന കട്ട് ഓഫ് സ്കോർ വേണം:
∙ ജനറൽ / സാമ്പത്തിക പിന്നാക്കം 50–ാം പെർസന്റൈൽ, ഇവരിലെ ഭിന്നശേഷി 45–ാം പെർസന്റൈൽ
∙ മറ്റെല്ലാ സംവരണ വിഭാഗക്കാരും (ഭിന്നശേഷിയുൾപ്പെടെ) 40–ാം പെർസന്റൈൽ
സർവീസ് ക്വോട്ടക്കാർക്കും ഇതേ ക്രമത്തിൽ യോഗ്യത വേണം. ജനറൽ ക്വോട്ടക്കാർക്കു പ്രായപരിധിയില്ല. പക്ഷേ, സർവീസ് ക്വോട്ടയ്ക്ക് ഉയർന്ന പ്രായമുണ്ട് – 2024 ഡിസംബർ 31ന് മെ‍ഡിക്കൽ വിദ്യാഭ്യാസവകുപ്പ് 49 വയസ്സ്, ഹെൽത്ത് സർവീസസ്, ഇൻഷുറൻസ് മെഡിക്കൽ സർവീസ് 47 വയസ്സ്.

മറ്റു വ്യവസ്ഥകൾ
കോഴ്സ് ദൈർഘ്യം മൂന്ന് വർഷം. പക്ഷേ, 2024 ഏപ്രിൽ 30ന് എങ്കിലും മെ‍ഡിക്കൽ പിജി ഡിപ്ലോമ നേടിയവർക്ക് അതേവിഷയത്തിൽ രണ്ട് വർഷംകൊണ്ട് കോഴ്സ് പൂർത്തിയാക്കാം. സർക്കാർ കോളജുകളിലെ വാർഷിക ഫീ ഉദ്ദേശം 70,000 രൂപ. കോഷൻ ഡിപ്പോസിറ്റ് 11,580 രൂപ. സർവകലാശാലയുടെ ഫീസ് പുറമേ. ആർസിസിയിലെ വാർഷിക ഫീസ് മൂന്ന് ലക്ഷം രൂപയോളം (കൃത്യവിവരത്തിന് https://rcctvm.gov.in). സ്വാശ്രയകോളജുകളിലെ ഫീസ് നിരക്കുകൾ സീറ്റ് അലോട്മെന്റിനു മുൻപ് അറിയാം. അർഹതയുള്ള വിഭാഗക്കാർക്കു ഫീസിളവ് ലഭിക്കും.

സ്ട്രേ വേക്കൻസി അലോട്മെന്റിൽ സീറ്റു കിട്ടിയിട്ടു ചേരാതിരിക്കുകയോ, ഏതെങ്കിലും ഘട്ടത്തിൽ പഠനം ഇടയ്ക്കു നിർത്തുകയോ ചെയ്യുന്നപക്ഷം 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകേണ്ടിവരും. സംസ്ഥാന ക്വോട്ടയിൽ 10% സീറ്റുകൾ സർവീസ് ക്വോട്ടയ്ക്കായി നീക്കിവച്ചിട്ടുണ്ട്. ശേഷിച്ച സീറ്റുകളിൽ പട്ടികജാതി 8%, പട്ടികവർഗം 2%, ഈഴവ 8%, മറ്റു പിന്നാക്കഹിന്ദു 7%, മുസ്‌ലിം 7%, ലത്തീൻ കത്തോലിക്കർ / ആംഗ്ലോ ഇന്ത്യൻ 3%, മറ്റു പിന്നാക്ക ക്രിസ്ത്യാനി 1%, കുഡുംബി 1%, സാമ്പത്തികപിന്നാക്കം 10% എന്നീ തോതുകളിൽ സംവരണം ലഭിക്കും. ബാക്കി ജനറൽ മെറിറ്റ് ക്വോട്ട. ഇതിൽനിന്ന് ഓരോ സീറ്റ് വിമുക്തഭടർക്കും യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെ ആശ്രിതർക്കുമായി നീക്കിവച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് ഓരോ കാറ്റഗറിയിലും ആനുപാതികമായി 5% സംവരണമുണ്ട്. അപേക്ഷാഫീ 1000 രൂപ. പട്ടികവിഭാഗം 500 രൂപ. സർവീസ് ക്വോട്ടക്കാർ ജനറൽ സീറ്റിലേക്കും അപേക്ഷിക്കുന്നെങ്കിൽ അതിന് 1000 രൂപ വേറെ അടയ്ക്കണം. ഇവരെ സംബന്ധിച്ച വിശേഷനിബന്ധനകൾ സൈറ്റിലുണ്ട്. ഓൺലൈൻ അപേക്ഷാരീതിയടക്കം കൂടുതൽ വിവരങ്ങൾക്കു സൈറ്റിലെ വിജ്ഞാപനവും പ്രോസ്പെക്ടസും നോക്കാം. ഹെൽപ്‌ലൈൻ: 0471 2525300.

ന്യൂസ് അറ്റ് നെറ്റ്                 BlG BREAKING              മാധ്യമ മുതലാളിമാർക്ക് നാണമുണ്ടോ? മന്ത്രി റിയാസ്

2024 ഒക്ടോബർ 02 ബുധൻ 9.47 am

?മുഖ്യമന്ത്രിക്ക് ഒരു അഭിമുഖം നൽകാൻ ഒരു പി ആർ ഏജൻസിയുടെയും ആവശ്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

?മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് അക്രമിക്കാനും ഭരണത്തെ മോശമാക്കാനും ചിലർ ശ്രമം തുടരുന്നു.

?ഇടത് മുന്നണിയെ ആക്രമിക്കാൻ ആദ്യം അതിൻ്റെ തലയായ മുഖ്യമന്ത്രിയെ അടിക്കണമെന്ന പൊളിറ്റിക്സ് ആണ് ഇപ്പോൾ ചില കേന്ദ്രങ്ങളിൽ കൂടി മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ്.

?മുഖ്യമന്ത്രി പറയാത്ത കാര്യം ചില ശക്തികൾ ഏറ്റ് പിടിച്ചു എന്നത് അറിഞ്ഞിട്ടും മാധ്യമങ്ങൾ തിരുത്താൻ ശ്രമിച്ചോ എന്നും റിയാസ്.

?മാധ്യമ ഉടമകൾക്ക് എന്തെങ്കിലും നാണമുണ്ടെങ്കിൽ മലപ്പുറം വിഷയത്തിൽ മാപ്പ് പറയാൻ തയ്യാറാകണമെന്നും മന്ത്രി റിയാസ്

?ഇടത് പക്ഷ വിരുദ്ധതയുടെ അസുഖം ബാധിച്ച മാധ്യമ ഉടമകൾ ഇവിടെത്തെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാനും വാർത്തയാക്കാനും സമ്മതിക്കില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്.

?കോൺഗ്രസ്സ് നേതാക്കളുടെ പിആർ ജോലി ചെയ്യുന്ന
കനഗോലുവിൻ്റെ പ്രവർത്തനങ്ങളെപ്പറ്റി മാധ്യമങ്ങൾ എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ലന്നും റിയാസ്

?പ്രതിപക്ഷത്തിൻ്റെയും, ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തനങ്ങളെ എന്തുകൊണ്ട് മാധ്യമങ്ങൾ എതിർക്കുന്നില്ലെന്നും റിയാസ്.

?തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കും.പാർട്ടി സേവനം ആവശ്യപ്പെട്ടാൽ നൽകുമെന്നും കെ.ടി.ജലീൽ

? പൂണൈയിലെ ബാവ് ധാനിൽ ഇന്ന് രാവിലെ സ്വകാര്യ ഹെലികോപ്പർ തകർന്ന് മൂന്ന് പേർ കൊല്ലപ്പെട്ടു.

?ഇറാൻ – ഇസ്രായേൽേ പോർവിളി തുടരുന്നു

?മൊസാദ് ആസ്ഥാനം ലക്ഷ്യമിട്ട് ഇറാൻ്റെ മിസൈൽ ആക്രമണം

സ്വർണക്കടത്ത് പണം ദേശീയ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന വിവരം മുഖ്യമന്ത്രി തന്നിൽ നിന്നും മറച്ചുവെച്ചു,ഗവർണർ

തിരുവനന്തപുരം. സ്വർണക്കടത്ത് പണം ദേശീയ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന വിവരം മുഖ്യമന്ത്രി തന്നിൽ നിന്നും മറച്ചുവെച്ചുവെന്ന് ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ.വളരെ ഗൗരവ തരമായ ഫ്രശ്നമാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. ഈ വിവരം മാധ്യമങ്ങളോട് ആണ് വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി ഈ വിവരം എപ്പോൾ അറിഞ്ഞുവെന്ന് തനിക്ക് അറിയണം. രാജ്യവിരുദ്ധത അറിഞ്ഞിട്ട് ബന്ധപ്പെട്ടവരെ അറിയിച്ചില്ല. എന്തു നടപടി എടുത്തു എന്നിവ അറിയണം.

വിഷയത്തിൽ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടും.ഫോൺ ചോർത്തലിൽ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടിയിരുന്നു. ഒരാഴ്ച ആയിട്ടും റിപ്പോർട്ട് ലഭിച്ചിട്ടില്ല.കുറച്ചു കൂടി കാത്ത് നിൽക്കും.അതിന് ശേഷം തുടർ നടപടി സ്വീകരിക്കും

മഹാത്മാ ഗാന്ധി യുടെ 155-ാം ജന്മദിനം ആഘോഷിച്ച് രാജ്യം

ന്യൂഡെല്‍ഹി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ 155-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് രാജ്യം. ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് ദേശീയ തലത്തിൽ ഇന്ന് നടക്കുക. ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ ഗെ, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി തുസങ്ങിയ നേതാക്കൾ, മഹാത്മാവ് അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലെത്തി ആദരം അർപ്പിക്കും. രാജ്ഘട്ടിലും, ഗാന്ധി സ്മൃതിയിലും പ്രത്യേക പ്രാർത്ഥനകൾ നടക്കും. ഗാന്ധിജിയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ എല്ലാം പ്രത്യേക ആഘോഷ പരിപാടികൾ നടക്കും.

സമരം വീണ്ടും ശക്തമാക്കി പശ്ചിമബംഗാളിലെ ജൂനിയർ ഡോക്ടര്‍മാര്‍

കൊല്‍ക്കൊത്ത. അടിയന്തര സേവനങ്ങൾ അടക്കമുള്ളവ ബഹിഷ്കരിച്ച് സമരം വീണ്ടും ശക്തമാക്കി പശ്ചിമബംഗാളിലെ ജൂനിയർ ഡോക്ടര്‍മാര്‍.ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബലാത്സംഗ കൊലപാതകത്തെത്തുടർന്ന് ആരംഭിച്ച അനിശ്ചിതകാല സമ്പൂർണ്ണ പണിമുടക്ക് ജൂനിയർ ഡോക്ടേഴ്സ് പുനരാരംഭിച്ചു. സിബിഐയുടെ മെല്ലെ പോക്കിനെ വിമർശിച്ച ജൂനിയർ ഡോക്ടർസ്, സുപ്രീംകോടതിയുടെ നടപടികളിലും നിരാശ പ്രകടിപ്പിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി നിരവധി തവണ ചർച്ച നടത്തിയതിന് ശേഷം സെപ്തംബർ 19 ന് ഭാഗികമായി അവസാനിപ്പിച്ച സമരമാണ് പുനരാരംഭിച്ചത്. കൊല്ലപ്പെട്ട ജൂനിയർ ഡോക്ടർക്ക് അതിവേഗം നീതി ഉറപ്പാക്കണം, സംസ്ഥാന ആരോഗ്യ സെക്രട്ടറിയെ പുറത്താക്കണം, സംസ്ഥാന ത്തെ ആശുപത്രികളിൽ കേന്ദ്രീകൃത റഫറൽ സംവിധാനം കൊണ്ടുവരണം പത്തിന് ആവശ്യങ്ങൾ മുന്നോട്ടുവച്ചാണ് സമരം പുനരാരംഭിച്ചത്.